മനമറിയാതെ 💙: ഭാഗം 17

manamariyathe sana

രചന: സന

മറുവശത്തു നിന്നും സമ്മതം മൂളി..ഒരുവന്റെ നിർദ്ദേശം കിട്ടിയതും ഡ്രൈവർ ഗിയർ മാറ്റി ലോറി ആരവിന്റെ വണ്ടിയുടെ നേർക്ക് വിട്ടിരുന്നു..!! മുന്നിൽ ലക്ഷ്യം തെറ്റി വരുന്ന ലോറി കാണെ ആരവിന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.. പെട്ടന്ന് കിട്ടിയ വെളിവിൽ ആരവ് കാർ വെട്ടിച്ചു..എതിരെ വന്ന വണ്ടിയിൽ നിന്ന് അണുക്കിടെ വ്യത്യാസത്തിൽ കാർ മാറിയെങ്കിലും തൊട്ടടുത്തെ വലിയ പാടുകൂറ്റൻ മരത്തിൽ ആരവിന്റെ കാർ ഇടിച്ചു കേറിയിരുന്നു..!! കുറച്ചു മുന്നിലേക്ക് കൊണ്ട് നിർത്തി വണ്ടിയിൽ നിന്നിറങ്ങി അയാൾ കാറിന്റെ അടുത്തേക്ക് വന്നു..ഉള്ളിൽ കിടന്ന് ഞെരിപിരി കൊള്ളുന്ന ആരവിനെ കാണെ അയാൾ ഫോൺ എടുത്തു ലാസ്റ്റ് വന്ന കാളിലേക്ക് ഒരു മെസ്സേജ് അയച്ചു.. "Done".. മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടതും ത്രേയ ഒന്ന് ചിരിച്ചു ബെഡിലേക്ക് വീണു..!! ____💙✨️ "കാര്യം എന്താണെന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് തന്നെയാ ഞാനും കരുതിയെ.. പക്ഷെ വേണ്ട.. എനിക്ക് ഇപ്പോ അറിയണം.. എന്താ അവളുമായി നിങ്ങൾക്.. സ്വത്ത്‌ അവളുടെ പേരിലും കൂടി ഉള്ളതാണ് അവളിത്രയും അധികാരം കാണിക്കാൻ കാരണം എന്ന് മനസ്സിലായി.. പക്ഷെ അത് മാത്രമല്ല.. വേറെ എന്തോ ഒന്ന് അർണവെട്ടനും ത്രേയയും ആയി ബന്ധിപ്പിക്കുന്നുണ്ട്.. എന്താ അത്...?

എല്ലാം ഉപേക്ഷിച്ചു പോയവൾ വീണ്ടും വരാൻ എന്താ കാരണം..?!" പുറത്തേക്ക് നോട്ടം ഇട്ടിരിക്കുന്ന അർണവിനെ കാണെ കുറച്ചു മുന്നേ താൻ ചോദിച്ചതും അതിന് മറുപടി പറഞ്ഞ കാര്യങ്ങൾ മിത്രയുടെ മനസ്സിൽ തെളിഞ്ഞു.. "ശെരിയാ.. എല്ലാം ഉപേക്ഷിച്ചു പോയവൾ തന്നെയാ ത്രേയ.. പക്ഷെ ആർക്കും അറിയില്ലായിരുന്നു അവൾ എവിടെയാ പോയതെന്ന്.. അല്ല അറിയാൻ ശ്രെമിച്ചില്ല.. അവളീ വീടിന്റെ പടിയിറങ്ങിയ അന്ന് മുതൽ ഞങ്ങൾ ഓരോരുത്തരും അവളെ മനസ്സിൽ നിന്നും പടിയിറക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.. മറ്റുള്ളവർക്ക് വേഗത്തിൽ സാധിച്ചെങ്കിലും എനിക്ക് അല്പം സമയം വേണ്ടി വന്നു.. എല്ലാം പഴയപടിയായി.. എനിക്കും ആരവിനും ഉണ്ടായ നഷ്ടങ്ങളക്ക് അതിനൊപ്പം അല്ലെങ്കിലും മറ്റൊരു വഴിയിൽ ഞങ്ങൾ തന്നെ പുതിയ നേട്ടങ്ങൾ സമ്പാദിച്ചു.." "ആയിടക്ക് ആണ് ആരവിന് പുതിയൊരു ന്യൂസ്‌ ചാനലിൽ ജോലി കിട്ടുന്നത്.. യാദൃച്ഛികമായാണ് ആരവിന് വിശ്വാനാദ് എന്നയാളുടെ കുറച്ചു ഇല്ലീഗൽ ആക്ടിവിറ്റീസിനെ കുറിച് അറിവ് കിട്ടുന്നത്..ജോലിയിൽ ആത്മാർത്ഥ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ അതിനെ പറ്റി അവൻ കൂടുതൽ അന്വേഷിച്ചു..

കോളേജ് സ്റ്റുഡന്റ്സിന് അടക്കം വലിയ വലിയ ആളുകൾക്ക് വരെ ഡ്രഗ്സ് എത്തിച്ചു കൊടുക്കുന്നതിൽ വലിയൊരു പങ്കു തന്നെ ഉണ്ടായിരുന്നു ഈ വിശ്വാനാദിനും അയാളുടെ മകനും..ഒരുപാട് ഭീഷണികൾ ആരവിന് വന്നു...അതിലൊന്നും അവൻ വഴങ്ങിയിരുന്നില്ല.. എന്ത്‌ തന്നെ വന്നാലും ന്യൂസ്‌ പുറംലോകം അറിയും എന്നവൻ അയാളോട് ഉറപ്പ് പറഞ്ഞു.." "ന്യൂസ്‌ പബ്ലിഷ് ചെയ്യും എന്നാ അവസാന ഘട്ടം വന്നപ്പോ അതുവരെ അടിയാളുകളെ വിട്ടിരുന്നോ വിശ്വാനാദ് നേരിട്ട് കളത്തിലിറങ്ങി.. ഒടുവിൽ ആരവ് ഒരുനിലക്കും അടുക്കുന്നില്ല എന്ന് കണ്ട് ഒരു ആക്‌സിഡന്റ്..!! വലിയ പരിക്കുകൾ ഒന്നും ഇല്ലായിരുന്നെങ്കിലും ഒരു ചേട്ടന്റെ സ്ഥാനത്തു നിന്നും ആലോചിച്ചപ്പോ എനിക്കത് സഹിക്കാൻ ആയില്ല.. അന്ന് രാത്രി ആരവിനെ ഹോസ്പിറ്റലിൽ നിന്ന് കണ്ടിട്ട് നേരെ അയാളുടെ അടുത്തേക്ക് പോയി.. അപ്പോഴും എനിക്ക് അറിയില്ലായിരുന്നു ത്രേയ അയാളുടെ മകന്റെ ഭാര്യ ആണെന്ന്..!!" നടുക്കത്തോടെയായിരുന്നു മിത്ര അത് കേട്ടത്.. കുറച്ചു മുന്നേ ത്രേയ സംസാരിക്കുന്നത് കേട്ടെങ്കിലും കാര്യം വ്യക്തമായിരുന്നില്ല..

അതിന് ശേഷം എന്ത് സംഭവിച്ചെന്ന് അറിയാൻ അവളിൽ വ്യാഗ്രത നിറഞ്ഞു.. "ഞാനും എൻറെ ഒരു സുഹൃതും കൂടി ആയിരുന്നു അന്നവിടെ പോയത്.. ആരവിന്റെ മുഖം ഓർക്കേ നിറഞ്ഞു നിന്ന ദേഷ്യത്തിൽ അയാളെയും അയാളുടെ മകനെയും തല്ലി.. ഇനി ആരവിന്റെ അടുക്കെ വരരുതെന്ന വാണിംഗ് കൊടുത്തു.. അതിലൊന്നും അയാൾ അടങ്ങില്ല എന്നറിയാം എന്നാലും അപ്പോ അത് ചെയ്യാനേ ദേഷ്യം കൊണ്ട് വിറച്ചു നിന്ന എനിക്ക് സാധിച്ചുള്ളൂ.. തിരികെ ഇറങ്ങുന്നതിനു മുന്നേ കണ്ടു എല്ലാം കണ്ട് തറഞ്ഞു നിൽക്കുന്ന ത്രേയയെ.. ശെരിക്കും പകച്ചു പോയിരുന്നു.. അവളെ അവിടെ കണ്ട പകപ്പിൽ കുറച്ചു നേരം നോക്കി.. ശേഷം അവിടുന്ന് ഇറങ്ങുമ്പോഴും അയാളും അവളും ആയുള്ള ബന്ധം മനസ്സിലായില്ല.." "പിന്നീട് അറിഞ്ഞു ആരവിന്റെ ബോസ്സ് വീഡിയോ തിരികെ കൊടുത്തു പ്രശ്‌നം സോൾവ് ആക്കിയെന്ന്.. എങ്കിലും അവനോട് പറഞ്ഞില്ല ഞാൻ അയാളെ കാണാൻ പോയത്..പിന്നെ അയാളുടെ ഭാഗത് നിന്നും പ്രശ്‌നം ഒന്നും ഉണ്ടായില്ല.. എല്ലാം അവസാനിച്ചെന്ന് ഞാനും കരുതി.."

"അങ്ങനെ ഇരിക്കെയാണ് ഒരുദിവസം എന്നെ കാണാൻ ഓഫീസിൽ ഒരാൾ വന്നത്.. ഒട്ടും പ്രതീക്ഷിക്കതൊരു അതിഥി.. ഭൈരവൻ മാമ... ത്രേയയുടെ അച്ഛൻ..!!" "അതുവരെ മാമയെ കുറിച് ഓർക്കുമ്പോ വല്ലാത്തൊരു ദേഷ്യം ആയിരുന്നു മനസ്സിൽ പക്ഷെ കണ്ട നിമിഷം അതെല്ലാം അലിഞ്ഞു പോകുന്നതായി തോന്നി.. ശെരിക്കും മാമന്റെ രൂപം കാണെ തറഞ്ഞു പോയി.. ഉറച്ച ശരീരവും വല്ലാത്തൊരു അഴകും തോന്നിയിരുന്നു മാമാ എന്റെ മുന്നിൽ ഒന്ന് നേരെ നിൽക്കാൻ പോലും ആവാതെ..!! കുഴഞ്ഞു പോകുന്നുണ്ടായിരുന്നു എന്നോട് സംസാരിക്കുന്ന സമയം അത്രയും അയാളുടെ നാവും ശരീരവും.. ചോദിച്ചപ്പോൾ അറിഞ്ഞു ക്യാൻസർ ആണെന്ന്.. എത്രതന്നെ കുത്തി നോവിച്ചെന്ന് പറഞ്ഞാലും ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ തോന്നി മാമനെ കണ്ടത് മുതൽ.. എന്നോട് മാപ്പ് പറഞ്ഞു കരഞ്ഞു.." "ഒരുപാട് അഹങ്കാരിച്ചിട്ടുണ്ട്..എല്ലാത്തിന്റേ പേരിലും..അതിനെല്ലാം തിരിച്ചടി ദൈവം തന്നുകൊണ്ട് ഇരിക്കുവാ.. ആർക്ക് വേണ്ടിയാണോ നിന്റെ മനസ്സ് വേദനിപ്പിച്ചത് അവൾക്കിപ്പോ ഞാൻ ഒരു ഭാരം ആണെന്ന്.. പോരാത്തതിന് എന്റെ പേരിലുള്ള സ്വത്ത്‌ വേണമെന്ന്.. ജാനാകിയോട് വന്നു ചോദിക്കാൻ എന്നെ പറഞ്ഞു വിട്ടതാ.. പക്ഷെ.. പക്ഷെ അവളുടെ മുന്നിൽ പോയി നിൽക്കാൻ എനിക്ക് കഴിയില്ല അത്രയും വേദനിപ്പിച്ചിട്ടുണ്ട് അവളെ ഞാൻ.."

കരഞ്ഞു പറയായുന്ന ഭൈരവനെ നോക്കി നിൽക്കാൻ മാത്രമേ അർണവിന് സാധിച്ചിരുന്നുള്ളു.. എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് പോലും അവന് അറിയുമായിരുന്നില്ല..!! "പോകുന്നതിന് മുമ്പ് മാമനിൽ നിന്ന് തന്നെ അറിഞ്ഞു വിശ്വാനാദ് ത്രേയയുടെ അമ്മായി അച്ഛനെന്ന്.. ഇപ്പോ അവളെ അവിടുന്ന് പുറത്താക്കിയെന്ന്.. അവളെ കെട്ടിയവന് പോലും അവളെ വേണ്ടെന്ന്.. ത്രേയ വിശ്വസിക്കുന്നത് ഞാൻ അന്ന് അവിടെ പോയി പ്രശ്നം ഉണ്ടാക്കിയതിന്റെ പേരിലാണ് അവളെ അവർ ഉപേക്ഷിച്ചതെന്ന.. അതിന് പകരം വീട്ടാൻ എന്നപോലെയാ അവളിപ്പോ മാമനെ എന്റെ അടുക്കെ അയച്ചത്.. സ്വത്തുക്കൾ വേണമെന്ന് പറഞ്ഞു കൊണ്ട്.. ഒടുവിൽ ഒരിക്കൽ കൂടി എന്നോട് മാപ്പ് പറഞ്ഞു ഇറങ്ങിയ ആഹ് മനുഷ്യനെ കുറിച് പിന്നെ അറിയുന്നത് മരിച്ചെന്ന വാർത്തയാണ്.. അതും ത്രേയ കാണാൻ വന്നപ്പോ..!!" പറഞ്ഞു നിർത്തി അർണവ് മിത്രയേ നോക്കുമ്പോ അവൾ എന്തോ ആലോചനയിൽ ആയിരുന്നു.. വീണ്ടും എന്തൊക്കെയോ സംശയം ഉള്ളത് പോലെ.. "അവൾക് വേണ്ടത് സ്വത്തുക്കൾ അല്ലെ.. ആരവ് പറഞ്ഞതുപോലെ കൊടുക്കാം.. പകുതി ആകേണ്ട മുഴുവൻ കൊടുത്തേക്കാം.. അതോടെ അവൾ ഒഴിഞ്ഞു പോകില്ലേ.."? മിത്രയുടെ ചോദ്യം കേൾക്കെ അവന്റെ ഉള്ളൊന്ന് കിടുങ്ങി..

"അത് മാത്രം പോരാ മിത്ര അവൾക്.. നമ്മുടെ സന്തോഷമാ അവൾക് വേണ്ടേ.. അവൾ എന്നെ കാണാൻ വന്നതിന്റെ തൊട്ട് പിറകെ വിശ്വാനാദിന്റെ കാൾ വന്നിരുന്നു.. ആരവിനെ അപകടപെടുതുമേന്ന ഭീഷണിയുമായി.. പേടിയാ മിത്ര... പേടിയാ എനിക്ക്.. സ്നേഹിക്കുന്നവരെ ഒക്കെ എന്നിൽ നിന്ന് അകറ്റാൻ ശ്രെമിക്കുവാ അവൾ.." ആരവ് കൊച്ചു കുഞ്ഞിനെ പോൽ വിഥുമ്പിയപ്പോ മിത്ര അവനെ ആശ്വസിപ്പിച്ചു.. ഒട്ടും മനക്കട്ടി ഇല്ലാത്തവൻ ആണ് അർണവ്.. അതുകൊണ്ടാണ് ഇത്രയും ഭയം.. അവൾ ആലോചനയോടെ നിന്നു.. തന്നെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നവൾ ഇതിനോടകം ചിന്തിച് തുടങ്ങിയിരുന്നു.. ___💙✨️ പുറത്ത് കാർ വന്നു നിന്നതും അർണവ് വെപ്രാളത്തോടെ പുറത്തേക്ക് ഇറങ്ങി.. അതിൽ നിന്ന് ആരോ ഒരാൾ ആരവിനെ താങ്ങി പുറത്ത് വരുന്നത് കാണെ അർണവിന്റെ ചങ്ക് വേഗത്തിൽ മിടിച്ചു.. തലയിൽ ഒരു കെട്ടുമായി അവശനായി നിക്കുന്ന ആരവിനെ അർണവ് ഓടി ചെന്ന് താങ്ങി പിടിച്ചു.. അവശതയിലും ആരവ് അർണവിനെ നോക്കി ഓണം പുഞ്ചിരിക്കും ശ്രെമിച്ചു..

ശബ്ദം കേട്ട് പുറത്തിറങ്ങിയ ജാനാകിയും ശ്രീധരനും ഞെട്ടലോടെ നിന്നു.. മിത്രയുടെ മുഖത്തും പരിഭ്രമം നിറഞ്ഞിരുന്നു.. അർണവ് പറഞ്ഞത് സത്യമാവുന്നത് പോലെ തോന്നി.. അവൾക് പുറകെയായി ഇറങ്ങി വന്ന ത്രേയ ആരവിനെ കാണെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.. 'താൻ കാരണമാണ് ഇതൊക്കെ..'അർണവിന്റെ മനസ്സ് സ്വയം കുറ്റപ്പെടുത്തി.. പുച്ഛത്തോടെ ചുണ്ട് കൊട്ടുന്നവളെ കാണെ അർണവ് മുഷ്ടി ചുരുട്ടി.. "എന്താ... എന്താ കണ്ണാ ഇത്.." "ഒന്നൂല്ല അമ്മ.. ആരോ കൊല്ലാൻ ശ്രെമിച്ചതാ... പക്ഷെ ഉന്നം പിഴച്ചു പോയി.." ജാനകി കണ്ണ് നിറച്ചതും ആരവ് പുച്ഛത്തോടെ അതും പറഞ്ഞു ത്രേയയെ നോക്കി.. അവളിലും അതെ അളവിൽ പരിഹാസം നിറഞ്ഞിരുന്നു.. "ഉന്നം പിഴച്ചതല്ല ആരവ്.. വെറുതെ ഒന്ന് പേടിപ്പിച്ചതാ.. നിന്നെയും നിന്റെ അപ്പുവിനെയും.." അർണവിനെ നോക്കി ചുണ്ട് കൊട്ടി അതും ഓർത്തവൾ മൂളി പാട്ടോടെ ഉള്ളിലേക്ക് പോയി.. അപ്പോഴും കേട്ടത് വിശ്വാസിക്കാനാവാതെ ജാനാകിയും ശ്രീദരനും ആസ്വസ്ഥതയോടെ നിന്നു......(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story