മനമറിയാതെ 💙: ഭാഗം 19

manamariyathe sana

രചന: സന

എങ്കിലും എന്തോ ഒരു വിങ്ങൽ.. അവൾ പോലും അറിയാതെ അവളുടെ കയ്യ് ആരവിന്റെ നെറ്റിയിൽ തഴുകി.. തണുത്ത സ്പർശനം ഏറ്റത്തും ആരവ് കണ്ണുകൾ ചിമ്മി തുറന്നു.. മുന്നിൽ നിക്കുന്നവളെ കാണെ അവന്റെ നേത്രങ്ങൾ വികസിച്ചു.. 'എന്തിനെന്നറിയാതെ'..!! "ചന്തു.." പതിയെ ചുണ്ടുകൾ മൊഴിഞ്ഞത് അവൾ അത്ഭുതത്തോടെ നോക്കി..ആദ്യമായാണ് ആരവ് അങ്ങനെ അവളെ വിളിക്കുന്നത്..പതിയെ ആരവ് കയ്യ് കുത്തി എഴുനേറ്റിരുന്നു.. "ചഞ്ചൽ എന്താ ഇവിടെ.." അറിയാതെ വിളിച്ചു പോയ നാമം പെട്ടന്ന് മാറ്റി ആരവ് വീണ്ടും ചോദിച്ചു.. ചന്തുവിന്റെ ചുണ്ട് കൂർത്തു.. "ചാവാൻ കിടക്കുന്നെന്ന് അറിഞ്ഞു കാണാൻ വന്നതാ സാറേ.." "കണ്ടപ്പോ മനസിലായല്ലോ മാഡത്തിന്.. ചത്തിട്ടില്ല..!!" ചുണ്ട് കൊട്ടി പരിഹാസത്തോടെ ചന്തു പറഞ്ഞതും ആരവും വിട്ട് കൊടുത്തില്ല.. "ഹാ അത് അറിഞ്ഞപോ ഒരു വിഷമം..ഏത് പൊട്ടനാണോ ആവോ വണ്ടി ഓടിച്ചത്.. ആരേലും ഒരു പണി ഏൽപ്പിച്ച നല്ല വെടിപ്പ് ആയിട്ട് ചെയ്യാൻ പഠിക്കണം.. ഇതൊരുമാതിരി കൊല്ലാൻ പറഞ്ഞു വിട്ടപ്പോ പേടിപ്പിച്ചു പോയേക്കുന്നു.." ചന്തു വിഷമം വാരി വിതറി തടിക്ക് കയ്യും കൊടുത്ത് പറഞ്ഞപ്പോ ആരവ് അവളുടെ ചെവിയിൽ അമർത്തി പിടിച്ചു.. ഇരുവരുടെയും ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി നിറഞ്ഞിരുന്നു..

"ആാാാ.. ഊ.. വിട്.. വിട്.. ആരവേ..." "എന്തൊരു പിടിയാ.. കയ്യിൽ ശെരിക്ക് നോക്ക് എന്റെ ചെവി എങ്ങാനും ഊരി പോന്നിട്ടുണ്ടോന്ന്.." ചെവി തിരുമി ചന്തു പറയുമ്പോ ആരവ് അവളെ കൂർപ്പിച്ചു നോക്കി..വേദന കൊണ്ട് മുഖം ചുളിച് ഇരിക്കുന്നവളെ കാണെ വേണ്ടിരുന്നില്ല എന്ന് തോന്നി അവന്.. കുറച്ചു മുന്നേ അവൾ പറഞ്ഞത് ഓർത്തതും കൊടുത്തത് അല്പം കുറഞ്ഞു പോയെങ്കിലെ ഉള്ളു എന്നവന് അടുത്ത നിമിഷം തോന്നി.. "അല്ല മറ്റവള് ഉണ്ടോ.. തന്റെ മുറപ്പെണ്ണ് ത്രേയ.." അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു സ്വകാര്യം പോലെ ചന്ദു ചോദിച്ചതും ആരവ് അവളെ തുറിച്ചു നോക്കി.. ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു.. ചന്തു ഒന്ന് ഞെട്ടിയെങ്കിലും അവനിൽ നിന്ന് കുറച്ചു വിട്ട് നിന്ന് പല്ലിളിച്ചു കാണിച്ചു..അത് കാണെ അവന്റെ ചൊടികളും ഒന്ന് വിടർന്നിരുന്നു.. ചന്തു ഇരുന്നിടത് നിന്നും എഴുനേറ്റ് റൂം മുഴുവൻ ചുറ്റി നടന്നു.. ഓരോന്നും തൊട്ടും തലോടിയും നടക്കുന്നവളിൽ ആരവും മിഴികൾ ഊന്നി.. കൗതുകത്താൽ വിടരുന്ന കണ്ണുകളും ഇടയ്ക്കിടെ ചുണ്ടുകളിക്കിടയിൽ നിന്ന് വേർപെട്ട് പുറത്തേക്ക് ഉന്തുന്ന തെറ്റിപല്ലിലും അവന്റെ നോട്ടം പാറി വീണു..!! "ഡീ അതെടുക്കരുത്.." അവന്റെ ടേബിളിൽ ഇരുന്ന കുഞ്ഞു ആൽബം കയ്യിലെടുത്തതും ആരവിന്റെ വിളി ഉയർന്നു..

"തൊട്ടപ്പോ തന്നെ പൊള്ളിയെങ്കി എന്തോ ഉണ്ടല്ലോ.. എന്തായാലും ഇതെന്റെ കയ്യിൽ ഇരിക്കട്ടെട്ടോ.." അവളുടെ കയ്യിലുള്ള ഹാൻഡ്‌ബാഗിൽ ആൽബം വച്ചവൾ അവനെ നോക്കി കണ്ണിറുക്കി.. "ചഞ്ചൽ.. ഞാൻ ഇവിടുന്ന് എഴുന്നേറ്റ നിന്റെ വിധിയാണ്.." "Unfortunately അതിന് കഴിയില്ലല്ലോ Mr ആരവ് കൃഷ്ണ.." ചന്തു അവനെ ഓരോന്നും പറഞ്ഞു ചൊടിപ്പിച്ചു കൊണ്ടേ ഇരുന്നു.. കയ്യ്കുത്തി ബെഡിൽ നിന്ന് എണീക്കാൻ പോയതും ജാനകി ഉള്ളിലേക്ക് കേറി വന്നതും ഒരുമിച്ച് ആയിരുന്നു.. "കണ്ണാ നിനക്ക് എഴുനേൽക്കണമെങ്കിൽ മോളോട് പറഞ്ഞാൽ പോരായിരുന്നോ.." ജാനകി അവനെ പിടിച് നേരെ ഇരുത്തി ചോദിച്ചതും ആരവ് ചന്ദുവിനെ നോക്കി കണ്ണുരുട്ടി.. അതിനും അവളുടെ സ്ഥായിഭാവമായ ചിരി ചിരിച്ചു.. "അതാ അമ്മ.. കണ്ണനോട് ഞാൻ പറഞ്ഞതാ.. കേക്കണ്ടേ.." അവന്റെ കവിളിൽ ഒന്ന് കുത്തി ചന്തു പറഞ്ഞതും ആരവിന്റെ വാ തുറന്നു.. "മോൾടെ പേര് എന്താ.." "ചഞ്ചൽ.. സ്നേഹം ഉള്ളവർ ചന്തുന്ന് വിളിക്കും.." "ഇവിടെ ഇപ്പോ ആർക്കും സ്നേഹം ഇല്ലെങ്കിലോ.." 'പോടാ പട്ടി'.. ചുണ്ട് മാത്രം അനക്കി അവൻ കേൾക്കാൻ പാകത്തിൽ ചന്തു പിറുപിറുത്തു.. "മിണ്ടാതിരിക്കടാ.. മോള് വാ.. എന്തേലും കഴിക്കാം.." ആരവിനെ നോക്കി ഒന്ന് പുച്ഛിച്ചു ചന്തു അവരോടൊപ്പം പുറത്തേക്ക് നടന്നു.. അവളുടെ പോക്ക് നോക്കി ഇരുന്ന് അവൻ വീണ്ടും കിടക്കാൻ പോയി.. പെട്ടന്ന് കാറ്റ് പോലെ ഉള്ളിലേക്ക് കേറി വന്നവൾ അവന്റെ കയ്യിൽ എന്തോ ഒന്ന് വച്ചു കൊടുത്തു..

""വന്നിട്ട് ഒന്നും തന്നില്ലന്ന് പറയണ്ട"".. അതും പറഞ്ഞു അവനൊന്ന് സൈറ്റ് അടിച്ചു ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചവൾ വേഗം പുറത്തേക്ക് പോയി.. ബോധം വന്നത് പോലെ ആരവ് തല കുടഞ്ഞു കയ്യിലിരിക്കുന്ന സാധനത്തിലേക്ക് നോക്കി.. അതെന്താണെന്ന് മനസ്സിലാക്കേ അവന്റെ കണ്ണുകൾ വിടർന്നു.. ചുണ്ടിൽ പുഞ്ചിരി തത്തി..!! ___💙✨️ "മിത്ര ഏട്ടത്തി നന്നായി പാട്ടു പാടും അല്ലെ.. ആരവ് പറഞ്ഞിരുന്നു.." കുറഞ്ഞ സമയം കൊണ്ട് തന്നെ മിത്രയും ചന്തുവും വല്ലാതെ അടുത്തിരുന്നു..ചന്തുവിന്റെ ഏട്ടത്തി വിളി കേട്ടതും ജാനകി മിത്രയുടെ മുഖത്തേക്ക് നോക്കി.. ഊഹം ശെരിയായത് പോലെയുള്ള ചിരി ഇരുവരിലും മിന്നി.. മിത്ര ചിരിയോടെ തല കുലുക്കി.. "വേറെ എന്തൊക്കെ കണ്ണൻ ചന്ദുനോട് പറഞ്ഞിട്ടുണ്ട്.." കുസൃതി നിറഞ്ഞ ചോദ്യം.. ചന്തുവിന്റെ കവിളുകൾ ചുമന്നു.. ചുണ്ടിലൊരു ചിരിയോടെ ചായയിൽ തന്നെ നോട്ടം ഇട്ടിരിക്കുന്ന അവളെ കണ്ണ് കൊണ്ട് ജാനകിക്ക് കാട്ടി കൊടുത്തു മിത്ര ചിരിയാലേ ഇരുന്നു.. താഴേക്ക് ഇറങ്ങി വരുന്ന ത്രേയ ഊണ് മേശയിൽ ആയി ഇരിക്കുന്ന മിത്രയെയും ചന്ദുവിനെയും കണ്ട് നെറ്റി ചുളിച്ചു.. താഴേക്ക് ഇറങ്ങുന്നതിനൊപ്പം ചന്ദുവിന്റെ മുഖവും അവൾക് വ്യക്തമായി.. എവിടെയോ കണ്ട് മറന്നത് പോലെ..

അവളുടെ ഓർമയിൽ ഇങ്ങനെ ഒരു മുഖത്തിന് വേണ്ടി ത്രേയ ഒന്ന് തിരഞ്ഞു.. സംശയത്തോടെ തന്നെ മാത്രം നോട്ടം ഇട്ട് പടിയിറങ്ങി വരുന്ന ത്രേയയെ കാണെ ചന്തുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. ഒപ്പം ആരവിനെ ഉപദ്രവിച്ചതിലുള്ള ദേഷ്യവും.. പോകുന്നതിന് മുൻപ് എന്തെങ്കിലും അവൾക്കിട്ട് പണി കൊടുക്കണമെന്നവൾ ഉറപ്പിച്ചു.. "ഇതാരാ ഏട്ടത്തി.. ആരവ് പറഞ്ഞതിൽ ഇങ്ങനെ ഒരു അവതാരം ഇല്ലായിരുന്നല്ലോ.." കുറച്ചുച്ചതിൽ ത്രേയ കേൾക്കെ ചന്തു ചിരിയോടെ ചോദിച്ചു.. ത്രേയയ്ക്ക് മാത്രം അറിയാൻ കഴിയുന്ന പരിഹാസവും അതിൽ നിറഞ്ഞിരുന്നു.. "അതെങ്ങനെയാ മോളെ.. കണ്ണൻ നിന്നോട് നമ്മുടെ കുടുംബത്തിൽ ഉള്ളവരെ അല്ലെ പറഞ്ഞിട്ടുണ്ടാവാ.. പുറത്ത് നിന്ന് വലിഞ്ഞു കേറി വന്നു താമസിക്കുന്നവരെ പറ്റി കണ്ണൻ എന്തിനാ പറയണേ.." മിത്രയും വിട്ട് കൊടുത്തില്ല.. ജാനകി പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് അവരും ആഹ് സമയം അവിടെ ഉണ്ടായിരുന്നില്ല.. മിത്രയുടെ സംസാരം ത്രേയയെ ചൊടിപ്പിച്ചു.. ഉള്ളിലിരുന്ന് കേൾക്കുന്ന ആരവിലും ഒരു ചിരി വിരിഞ്ഞു.. "ഡീീീ..." ത്രേയ മുന്നിലേക്ക് വന്നു മിത്രയുടെ നേർക്ക് കയ്യ് ചൂണ്ടി അലറിയതും ചായ ഒരു സിപ് വായിൽ ആക്കിയ ചന്തു അതെപടി ത്രേയയുടെ ഡ്രെസ്സിൽ തുപ്പി.. "യ്യേ..യൂ..."

"ഓ സോറി.. കുട്ടി അലറിയപ്പോ ഞാൻ ഒരു നിമിഷം പരിസരം മറന്നു പോയി.. കേട്ടോ ഏട്ടത്തി എന്റെ വീട്ടിന്റെ അപ്പുറത്തു ഒരു പട്ടി ഉണ്ട്.. ഭക്ഷണം കൊടുത്താലും ഇല്ലെങ്കിലും വന്നു നിന്നിങ്ങനെ കുരക്കും.." ചന്തുവിന്റെ സംസാരം കേൾക്കെ മിത്രക്ക് ചിരി പൊട്ടിയിരുന്നു.. 'ആരവിന് പറ്റിയ മൊതല് തന്നെയാ ഇവള്'.. മിത്ര ഉള്ളാലെ മൊഴിഞ്ഞു.. "യൂ ബ്ലഡി.." മിത്രയുടെ മുഖവും ചന്തുവിന്റെ സംസാരവും ത്രേയയുടെ ദേഷ്യം ഉച്ചത്തിൽ കൊതിച്ചിരുന്നു.. തന്നെ മനപ്പൂർവം കളിയാക്കുന്നതാണെന്ന് മനസ്സിലാക്കേ ത്രേയ അവൾക് നേരെ കയ്യൊങ്ങി.. ഞൊടിയിടയിൽ അത് കടന്നു പിടിച്ചു ചന്തു ത്രേയയെ നോക്കി ഒന്ന് പുച്ഛിച്ചു.. "ശെ എന്താ കുട്ടി ഇത്.. ഞാൻ സോറി പറഞ്ഞതല്ലേ.. എന്നിട്ടും അടിക്കാൻ ഒക്കെ നോക്കുന്നത് മോശം അല്ലെ.." അവളുടെ കയ്യ് ശക്തിയിൽ പിടിച്ച താഴ്ത്തി പല്ല് കടിച് ചന്തു പറഞ്ഞതും ത്രേയയുടെ മുഖം ചുമന്നു തുടുത്തു.. എവിടുന്നോ കേറി വന്നവൾ അവളെ ഭരിക്കാൻ മാത്രം വളർന്നോ എന്നാ ചിന്ത ത്രേയയിൽ ഉണർന്നു.. "എന്താ മിത്ര.." ജാനകിയുടെ ശബ്ദം കേട്ടതും മൂന്നു പേരും വാതിൽക്കൽ നോക്കി.. "ഒന്നൂല്ല അമ്മ.. ത്രേയയെ ചന്തു ഒന്ന് പരിചയപെടുവായിരുന്നു.." 'ചഞ്ചൽ..' പെട്ടന്ന് ത്രേയയുടെ മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു..

അവളുടെ ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി വിടർന്നു.. ജാനകിയെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി പോകാൻ നിന്ന ത്രേയക്ക് മുന്നിൽ ചന്തു അവളുടെ കാൽ വച്ചു.. മുന്നിലേക്ക് ആഞ്ഞു വീഴാൻ പോയവളെ ചന്തു തന്നെ വേഗം താങ്ങി നിർത്തി.. "ഓ ഇപ്പോ വീണേനെ.. ആദ്യം ഉറക്കെയും പിന്നെ പതിയെ അവളുടെ ചെവിയിലുമായി.. ""ദാ ഇത്രയും മതി.. നിന്നേ വീഴ്ത്താൻ... ഒന്നിനും പ്രതികരിക്കുന്നില്ല എന്ന് കരുതി ആരും ഒന്നും ശ്രെദ്ധിക്കുന്നില്ല എന്ന് വിചാരിക്കരുത്.. ചെയ്തതിനൊക്കെ പലിശ സഹിതം വാങ്ങാൻ റെഡി ആയി ഇരുന്നോ.."" കത്തുന്ന കണ്ണുകൾ കൊണ്ടുള്ള നോട്ടം ചന്തു പുച്ഛിച്ചു തള്ളി.. "എന്നാ ഞാൻ ഇറങ്ങട്ടെ.. ബൈ അമ്മ.. ഏട്ടത്തി പോട്ടെ.." പുറത്തു നിന്നും ചന്തുവിന്റെ ശബ്ദം കേട്ടതും ആരവ് വാതിൽക്കൽ നോക്കി.. പ്രതീക്ഷിച്ച പോലെ അവനൊരു ചിരിയും സമ്മാനിച്ചവൾ പുറത്തേക്ക് നടന്നു..!!✨️ _____💙✨️ ഇരമ്പലോടെ വണ്ടി നിർത്തി അവൻ വേഗത്തിൽ ഉള്ളിലേക്ക് കേറി.. ഹാളിന്റെ നടുക്ക് സോഫയിൽ ഇരിക്കുന്ന വിശ്വനദിനെ നോക്കി അവൻ അവിടെ കണ്ട ഫ്ലവർവേസ് തറയിൽ ശക്തിയിൽ എറിഞ്ഞു.. കാര്യം അറിയാതെ അയാൾ ഞെട്ടി എഴുനേറ്റു.. "എന്താടാ... എന്താ പ്രശ്നം.." വീണ്ടും കണ്ണിൽ കണ്ട സാധനങ്ങൾ അടിച്ചു തകർക്കുന്ന അവനെ പിടിച് നിർത്തി അയാൾ അലറി..

"ഡാഡ്...ആ പന്നമോൾക്ക് എന്നെ വേണ്ടന്ന്.. അവൾക്ക് ഈ മാര്യേജ്ന് സമ്മതമാല്ലാന്നു.." "ഏഹ്.. അതെന്താ.. നിന്നേ കുറിച് അവർ അറിഞ്ഞോ.. നീ എന്റെ മകനാണെന്ന് അയാൾ അറിഞ്ഞോ ആ ജയറാം.." കരണിനോട് പരവേഷത്തോടെ അയാൾ ചോദിച്ചതും അവൻ പുച്ഛത്തോടെ മുഖം കൊട്ടി.. "അവൾക് ആരോടോ ദിവ്യപ്രേമം ആണെന്ന്.. അതിന് കൂട്ട് അവളുടെ തന്ത #₹@& മോൻ ജയറാം.." "ഛേ.. പിന്നെ എന്ത് ചെയ്യും.. ജയറാമിന്റെ കയ്യിൽ ആ എവിഡൻസ് ഇരിക്കുന്ന ഓരോ നിമിഷവും നമ്മൾ ഭയക്കണം.. അതെങ്ങനെ എങ്കിലും കയ്യ്കലാക്കാൻ വേണ്ടിയല്ലേ നിന്നോട് ഐഡന്റിറ്റി മറച്ചു വച്ചു അയാളോട് അവളെ ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞത്.. അയാളുടെ ജീവൻ തന്നെ അവളാ ചഞ്ചൽ..

അവളെ മുൻനിർത്തി കളിക്കാൻ വിചാരിച്ച കളി ഇനി നടക്കില്ലേ.." അയാൾ തലക്ക് താങ്ങും കൊടുത്തു ഇരിക്കുന്ന കണ്ടതും കരൺ ഒരുതരം ക്രൂരതയോടെ അയാളുടെ അടുത്തിരുന്നു.. "ഇല്ല ഡാഡ്.. അങ്ങനെ നമ്മുടെ പ്ലാൻ പൊളിയാൻ ഞാൻ സമ്മതിക്കില്ല.. അവൾ എന്റെ കയ്യിൽ തന്നെ വന്നു ചേരും.. ഇതുവരെ അവളെ മുന്നിൽ നിർത്തി അയാളെ ഭീഷണിപ്പെടുത്തണം എന്നെ ഉണ്ടായിരുന്നുള്ളു.. പക്ഷെ ഇനി എനിക്ക് അവളെ വേണം.. എന്റെ കാൽ കീഴിൽ കിടക്കണം അവൾ.. എന്നും ആസ്വദിക്കണം എനിക്കവളെ.." സോഫയിലേക്ക് ചാരി ഇരുന്നു രണ്ടും കയ്യും തലക്ക് പിറകിൽ വെച്ചവൻ വ്യാമോഹിച്ചു.. "അപ്പോ ത്രേയ.." വിശ്വാനാദ് അത് ചോദിച്ചതും അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. അവളിൽ ഉള്ള കൗതുകം പണ്ടേ തനിക്ക് നഷ്ടപ്പെട്ടു.. അവന്റെ ഉള്ളം പുച്ഛത്തോടെ മൊഴിഞ്ഞു..!! 💙.....(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story