മനമറിയാതെ 💙: ഭാഗം 2

manamariyathe sana

രചന: സന

"ഏട്ടാ.. മിത്ര മോൾടെ അമ്മ വിളിച്ചിരുന്നു.. നിശ്ചയത്തിന്റെ ഡേറ്റ് എന്നാണെന്നു ചോദിക്കാൻ.." ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ പ്ലേറ്റിലേക്ക് ദോശ ഇട്ടു കൊണ്ട് ശ്രീധരനോടായി ജാനകി പറഞ്ഞു...അത് കേട്ട് അർണവും ആരവും തല ഉയർത്തി.. അർണവിന്റെ കണ്ണുകൾ മിഴിഞ്ഞു.. "മിത്ര.. മിത്ര മോൾക്ക് ഇഷ്ടായോ.." ശ്രീധരൻ അതിശയത്തോടെ ചോദിക്കുമ്പോ ആരവിന്റെ മനസ്സും വിങ്ങിയിരുന്നു.. "എന്റെ അപ്പു മോനെ ആർക്കാ ഇഷ്ടാവാത്തെ..??" വാത്സല്യത്തോടെ അർണവിന്റെ മുടിയിലൂടെ വിരലോടിച്ചു.. അവന്റെ കണ്ണുകൾ തിളങ്ങി.. എന്തോ ഒരു സന്തോഷം അവന്റെ ഉടലാകെ പൊതിയുന്ന പോലെ തോന്നി അവൻ.. "എ.. എ.. എന്നെ.. ഇഷ്.. ഇഷ്ട.. ഇഷ്ടാണെന്ന് പറ.. പറ.. പറഞ്ഞോ.." കേട്ടത് വിശ്വസിക്കനാകാതെയോ അതോ വീണ്ടും കേൾക്കണമെന്ന കൊതികൊണ്ടോ അവൻ വീണ്ടും ചോദിച്ചു.. കണ്ണുകളിൽ സന്തോഷം നിറഞ്ഞിരുന്നു..!! 'ന്റെ കുഞ്ഞിന് നല്ലത് വരുത്തണേ'..നെറുകിൽ സ്നേഹ മുദ്രണം പതിക്കുന്നതിനൊപ്പം ജാനകി മനമുരുകി പ്രാർത്ഥിച്ചു..

എന്തോ മനസ്സിൽ തട്ടിയത് പോലെ പെട്ടന്ന് അർണവിന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.. 'ശെരിക്കും എന്നെ ഇഷ്ടായി കാണോ.. അതോ വീട്ടുകാരുടെ നിർബന്ധത്തിൽ..??' ചോദ്യം അർണവിന്റെ മനസ്സിൽ വല്ലാതെ വീർപ്പുമുട്ടിച്ചു.. തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല ആരവിന്.. വല്ലാത്തൊരു സങ്കടം തൊണ്ടയിൽ താങ്ങി നിക്കുന്ന പോലെ.. കയ്യെത്തി പിടിക്കുന്നതിന് മുന്നേ തന്റെ പ്രണയത്തെ വിധി തട്ടി തെറിപ്പിച്ചു.. പാതി കഴിച്ചവൻ മുകളിലേക്ക് പോയി.. തല മുടിയിൽ കൊരുത്തു വലിച്ചു ബെഡിൽ മുഖം പൂഴ്ത്തുമ്പോഴും മനസ്സിൽ മിത്രയായിരുന്നു..!! ____💙✨️ "മിത്ര.." കടലിൽ കണ്ണുംനട്ടിരുന്നവൾ അർണവിന്റെ വിളി കേൾക്കെ പിന്തിരിഞ്ഞു നോക്കി.. അവളുടെ കണ്ണുകളിലെ ഭാവം അവന് മനസിലാക്കാൻ സാധിച്ചിരുന്നില്ല.. കടലും നോക്കി ബെഞ്ചിന്റെ രണ്ടറ്റതായി ഇരുവരും ഇരിക്കുമ്പോളും മൂന്നാമതൊരാളായി മൗനം അവർക്കിടയിൽ തങ്ങി നിന്നു.. "എന്തിനാ കാണണം എന്ന് പറഞ്ഞേ.." "ശെ.. ശെ..രിക്കും..താൽ.. താല്പര്യം.. ഉ.. ഉണ്ടാ.. ഉണ്ടായിട്ടാണോ.."

കടലിൽ നിന്ന് നോട്ടം മാറ്റാതെ ഉള്ള അർണവിന്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല.. അവനെ നോക്കി ഇരിക്കുമ്പോ എവിടെയോ ഒരു വിങ്ങൽ അവൾക് ഉണ്ടാവുന്നതായി തോന്നി.. "താല്പര്യം ഇല്ലന്ന് ഞാൻ പറഞ്ഞിരുന്നോ..ഇഷ്ടായില്ലെന്ന് ഞാൻ പറഞ്ഞിരുന്നോ??" അവന്റെ കണ്ണ് അവളുമായി കോർത്തതും മിത്ര ഒരു പിടപ്പോടെ മിഴികൾ മാറ്റി..അർണവിന്റെ ചൊടികൾ മനോഹരമായി വിരിഞ്ഞു.. "എ.. എന്നെ പറ്റി അറി.. അറിയണ്ടേ ഒന്നും.." മനസ്സ് ഒന്ന് ശാന്തമാക്കിയവൻ വീണ്ടും അവളോട് ചോദിച്ചു..വിക്ക് അവനൊരു ബുദ്ധിമുട്ടായി തോന്നി..ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന മിത്രയേ നോക്കി.. "വേണ്ട.. ഇപ്പോഴേ എല്ലാം പറഞ്ഞു തീർത്ത കല്യാണം കഴിഞ്ഞ് സംസാരിക്കാൻ എന്തെങ്കിലും വേണ്ടേ..!!" സംശയത്തോടെ നോക്കുന്ന അർണവിനോട് കണ്ണിറുക്കി ചിരിച്ചു മിത്ര പറഞ്ഞു.. താൻ പാടെ മറ്റുള്ളതെല്ലാം അവളുടെ ചിരിയിൽ വിസ്മരിച് പോകുന്ന പോലെ തോന്നി അവന്.. അവനോട് അങ്ങനെ പറഞ്ഞെങ്കിലും മിത്രയുടെ മനസ്സിൽ അതല്ലായിരുന്നു.. എല്ലാം അറിഞ്ഞിട്ട് അർണവിനെ സ്നേഹിക്കുന്നതിനോട് അവൾക് താല്പര്യം ഇല്ല.. അവനെന്താണെന്നോ എങ്ങനെയായിരുന്നെന്നോ ഒന്നും അറിയാതെ തന്റെ മനസ്സിൽ അവനയുള്ള...

അവന് മാത്രമായുള്ള.. പ്രണയം വിരിയുന്ന വരേയ്ക്കും അവന്റെ കഴിഞ്ഞ കാലം അവൾക് അറിയാൻ മനസ്സ് അനുവദിച്ചില്ല.. "ബൈ.." ചിരിയോടെ തിരിഞ്ഞ് നടക്കുന്ന അർണവിനെ കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു.. കണ്ണുനീർ കവിളിനെ തഴുകി.. തുടച്ചു മാറ്റാതെ അവൾ കണ്ണുകൾ അടച്ചു.. നിർവികരത മാത്രം മനസ്സിൽ.. "ഞാൻ അദ്ദേഹത്തോട് പറയാതെ മൂടി വച്ചത് തെറ്റാണോ ദേവി..അറിയില്ല നിക്ക്.. ആ മനുഷ്യനോട്‌ ന്റെ ഇഷ്ടം പറഞ്ഞു നോവിക്കാൻ തോന്നുന്നില്ല നിക്ക്.. മാറണം.. എല്ലാം മറക്കണം.. എല്ലാം..!! ഇഷ്ടം എനിക്ക് മാത്രം ആയിരുന്നു..!!" ഉള്ളം അല്ലെന്ന് മുറവിളി കൂട്ടീട്ടും മിത്ര മനസ്സിനെ പഠിപ്പിച്ചു.. വീണ്ടും വീണ്ടും ആവർത്തിച്ചു ഉരുവിട്ടു.. മിത്ര അർണവിന്റേത് ആണെന്ന്..!!💙 ____💙✨️ "നീ ഇത് എവിടെക്കാ.." ബാഗുമായി ഇറങ്ങുന്ന ആരവിനോട് ജാനകി ചോദിച്ചതും അവനൊന്ന് പരുങ്ങി.. "അത്.. അതെന്റെ ഫ്രണ്ട്ന്റെ മാര്യേജ് ഞാൻ പറഞ്ഞില്ലേ.. അന്ന്.." "ഏത് ഫ്രണ്ട്.. എന്നോട് പറഞ്ഞില്ലല്ലോ.." "മമ്മാക്ക് ഓർമ ഇല്ലാത്തതാ.. എന്റെ കൂടെ പഠിച്ച അരുണിന്റെ കല്യാണം.."

ഹാളിൽ ഇരിക്കുന്ന അച്ഛനെയും അർണവിനെയും പാളി നോക്കിയവൻ പറഞ്ഞൊപ്പിച്ചു... "നിനക്ക് ഇത്രക്ക് ബോധം ഇല്ലേ കണ്ണാ.. അപ്പുന്റെ കല്യാണം അല്ലെ അടുത്താഴ്ച.. എന്നിട്ടാണോ.. വേണ്ട ഒരിടവും പോണ്ട.. കൊണ്ട് വച്ചേ എല്ലാം.." അവന്റെ തൊളിൽ നിന്ന് ബാഗ് മാറ്റി ജാനകി കണ്ണുരുട്ടിയതും അവൻ നന്നായൊന്ന് ഇളിച്ചു കൊടുത്തു.. നെഞ്ചകം നീറുന്നുണ്ടെങ്കിലും മനോഹരമായി തന്നെ പുഞ്ചിരിച്ചു..!! "ചേട്ടൻ തെണ്ടി സഹായിക്ക് ടാ.." അർണവിന്റെ കാതിലായി മൊഴിഞ്ഞവൻ നിഷ്കു ഭാവത്തിൽ അമ്മയെ നോക്കി.. "പോട്ടെ ജാനകി.. അപ്പുന്റെ കല്യാണത്തിന് മുന്നേ അവൻ എത്തിയാൽ പോരെ.." "അ..തന്നെ മമ്മ..കാ.. കണ്ണൻ.. പോ.. പോയി.. പോയിട്ട് വരും.." അർണവ് അവന്റെ തൊളിൽ തട്ടി വിക്കി വിക്കി പറഞ്ഞതും ആരവ് അവനെ കെട്ടിപിടിച്ചു.. വല്ലാത്തൊരു പിടച്ചിൽ തോന്നി ആരവിന്..എല്ലാത്തിൽ നിന്നും മാറിനിക്കുന്നത് നല്ലതാണെന്നു ആരവിനും തോന്നി.. "ഒളിച്ചോട്ടമാണത്..!! പ്രണയത്തിൽ നിന്ന്..!! തന്റെ മാത്രം പ്രണയത്തിൽ നിന്ന്..!!" .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story