മനമറിയാതെ 💙: ഭാഗം 21

manamariyathe sana

രചന: സന

എല്ലാം നേടിയവളെ പോലെ ചിരിച്ചു നിൽക്കുന്ന ത്രേയയെ കാണെ താനും ആരവും തമ്മിൽ യാതൊന്നും ഇല്ലെന്ന് അവൾക് അലറി വിളിക്കാൻ തോന്നി.. പക്ഷെ സാഹചര്യം..!! അല്ലേലും സാഹചര്യമാണ് മനുഷ്യനെ തെറ്റുകാരൻ ആക്കുന്നത്..!! ___💙✨️ കാർ അതിവേഗത്തിൽ ഗേറ്റ് കടന്ന് പോകുന്നത് കണ്ടതും ത്രേയ ഒന്ന് ഗൂഢമായി ചിരിച്ചു.. അതെ ചിരിയോടെ തിരിഞ്ഞു മിത്രയേ നോക്കി ചുണ്ട് കൊട്ടി.. വേഗത്തിൽ പുറത്തേക്ക് പാഞ്ഞ ആരവിനെയും ആരെയും നോക്കാതെ മുകളിലേക്ക് പോയ അർണവിനെയും വേദനയോടെ അവൾ നോക്കി നിന്നു.. ജാനാകിയും ശ്രീധരനും അവിടെ ഉണ്ടായിരുന്നില്ല.. തന്നെ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരും ഇല്ലാത്ത പോലെ തോന്നി മിത്രക്ക്.. ഒന്ന് ചേർത്ത് പിടിക്കാൻ പോലും..!! 'അർണവേട്ടൻ തന്നെ സംശയിച്ചു..' മിത്ര വെറും തറയിൽ തളർന്നിരുന്നു.. ആരവ് അർണവിനെ നോക്കി തല കുനിച്ചു ഒന്നും മിണ്ടാത്തെ പുറത്തേക്ക് പോയത് ഓർക്കേ മിത്ര ഒന്നുകൂടി തളർന്നു.. ആരവിന്റെ പെരുമാറ്റാത്തിൽ അർണവ് അവളെ ആവിശ്വസിച്ചിട്ടുണ്ടാവും എന്നവളുടെ ഉള്ളം മൊഴിഞ്ഞു കൊണ്ടിരുന്നു.. അപ്പു.. ഞാൻ വന്നിട്ട് ബാക്കി..!! ആരവിന്റെ മെസ്സേജ് വായിച്ചത് അർണവിന്റെ ചുണ്ടോന്ന് വിടർന്നു.. മറ്റൊരു നമ്പറിൽ കാൾ ചെയ്തു അർണവ് ചെവിയോട് അടുപ്പിച്ചു.. ____💙✨️

"ചന്തു.." അലർച്ചയോടെ ആരവ് തളർന്നു കിടക്കുന്നവളുടെ അടുത്തേക്ക് ഓടി.. വല്ലാതെ നീറുന്നുണ്ടായിരുന്നു അവന്റെ ഉള്ളം.. വാടി തളർന്നു കിടക്കുന്നവളെ നെഞ്ചോട് ചേർക്കുമ്പോ അവൾക്കായി മിടിച്ച ഹൃദയം അവനോട് പലതും പറയുന്നുണ്ടായിരുന്നു.. ചുറ്റും കണ്ണോടിച്ചു.. അടുത്ത മുറിയിൽ നിന്ന് അടക്കി പിടിച്ച സംസാരം കേൾക്കാം എന്നല്ലാതെ മറ്റൊന്നും ഇല്ല.. അവൻ കുനിഞ്ഞു ചന്ദുവിനെ നോക്കി.. നെറ്റി ചെറുതായി ചുമന്നിട്ടുണ്ട്.. കയ്യ്മുട്ട് എവിടെയോ കൊണ്ടെന്ന പോലെ ഉരഞ്ഞു മുറിഞ്ഞിട്ടും ഉണ്ട്.. "ചന്തു.. കണ്ണ്.. കണ്ണ് തുറക്ക് ട.." ആരവിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി അവൾക്കായി വീണു.. ഇടം കണ്ണിട്ട് ചന്തു ഒന്ന് അവനെ നോക്കി.. നെഞ്ചിൽ അടക്കി പിടിച് വച്ചിട്ടുണ്ട്.. "പേടിക്കണ്ട കണ്ണേട്ടാ ഞാൻ അഭിനയിച്ചതാ😁" ഒറ്റകണ്ണിറുക്കി പതിയെ അവന്റെ ചെവിയിൽ മൊഴിഞ്ഞവൾ അവനിൽ കൂടുതൽ പറ്റി ചേർന്ന്.. ആരവ് ഒന്ന് ഞെട്ടി അവളെ തള്ളി മാറ്റി.. അതിന് മുന്നേ അവനെ ഇറുക്കി പുണർന്നിരുന്നു അവൾ.. "അപ്പോ എന്നെ ഇഷ്ടമാണല്ലേ.." അവന്റെ നെഞ്ചിൽ പതുങ്ങി കള്ള ചിരിയോടെ ചോദിക്കുന്നവളെ അവനൊന്ന് കൂർപ്പിച്ചു നോക്കി.. "ഇരുന്ന് കിണുങ്ങാതെ എണീറ്റ് മാറാടി..." "പതുക്കെ.." അവന്റെ അലർച്ചക്ക് ശബ്ദം കൂടിയതും അവളൊരു കയ്യ്കൊണ്ട് അവന്റെ വായ മൂടി..

"വെറുതെ അങ്ങനെ വരാൻ ഒന്നും പറ്റില്ല.. എന്നെ തട്ടിക്കൊണ്ടു വന്നതല്ലേ.. എന്നെ ഇവിടെ കൊണ്ട് വന്നവർ വരട്ടെ.. എന്നിട്ട് നമ്മുക്ക് പോകാം.." വലിയ കാര്യം പോലെ ചന്തു ചുണ്ട് ചുളിക്കി പറഞ്ഞതും ആരവ് അവളെ കണ്ണുരുട്ടി നോക്കി തലയിൽ അടിച്ചു.. "അല്ല നിന്നേ എങ്ങനെയാ തട്ടി കൊണ്ട് വന്നേ.." അവളുടെ ഒപ്പം തറയിൽ ഇരിക്കുവല്ലാതെ മറ്റൊരു വഴിയും അവന്റെ മുന്നിൽ കണ്ടില്ല.. "അതവരോട് ചോദിക്കാനാ ഞാനും വെയിറ്റ് ചെയ്തു ഇരിക്കണേ.. ഇന്ന് രാവിലെ ഓഫീസിൽ വന്നതായിരുന്നു അപ്പോഴാ ഫോണിൽ ഒരു കാൾ വന്നത്.. എടുത്ത് നോക്കുമ്പോഴേക്ക് കട്ട്‌ ആയിരുന്നു..അതെന്താണെന്ന് നോക്കുന്നതിന് മുന്നേ പെട്ടന്ന് ഒരു വണ്ടി വന്നു നിന്നു എന്നെ ഉള്ളിലേക്ക് വലിച്ചിട്ടു.. കുറെ ബഹളം വച്ചെങ്കിലും ആരും മൈൻഡ് അകീല.. ഇവിടെ കൊണ്ടിട്ടുണ്ടെന്നു ആരെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. സത്യത്തിൽ ആദ്യം ഒന്നും എനിക്ക് മനസ്സിലായില്ല തട്ടി കൊണ്ട് വന്നതാണെന്ന്.. അവർ പറഞ്ഞപ്പോഴാ ഞാനും അതിനെ കുറിച് ഓർക്കുന്നത്.. അപ്പോ തന്നെ ഞാൻ ബോധം പോകുന്ന പോലെ അഭിനയിച് തറയിലേക്ക് വീണു.. ഉണർന്നിരുന്ന അവര് ചിലപ്പോ അടിച്ചു ബോധം കെടുത്തിയാലോ.." ചന്തു പറയുന്നത് കേട്ട് ആരവിന്റെ കിളി പറന്നു..

ത്രേയയുടെ മുന്നിൽ നിന്ന് ആരവും അർണവും മാരക അഭിനയം കാഴ്ച വാക്കുമ്പോ ആയിരുന്നു ഫോണിൽ മെസ്സേജ് വന്നത് ചന്ദുവിനെ നിലത്തിട്ടിരിക്കുന്ന ഫോട്ടോയും ഒരു ലൊക്കേഷനും.. അവളുടെ ഫോട്ടോ കാണെ അവന്റെ നെഞ്ച് ശക്തിയിൽ ഇടിച്ചു.. വേഗം പുറത്തേക്ക് ഇറങ്ങുമ്പോ അർണവിനോട് കണ്ണ് കാണിച്ചു.. ഇങ്ങോട്ട് എത്തുന്ന വരെയും അവൾക്കൊന്നും പറ്റല്ലേ എന്നാ പ്രാർത്ഥന ആയിരുന്നു.. പക്ഷെ ചന്തു കൂൾ ആയി പറയുന്ന കേട്ട് ഒരേ സമയം ആരവിന് ചിരിയും കരച്ചിലും വന്നു.. "നിന്നേ ഇവിടെ കൊണ്ട് വന്നത് ആരാണെന്ന് അറിയോ.." "കരൺ.." ചന്തു പറഞ്ഞതും ആരവ് അവളെ മിഴിച്ചു നോക്കി.. "അവര് പറയുന്ന കേട്ടതാ..പക്ഷെ എന്തിനാണെന്ന് അറിയില്ല.. എന്തായാലും അവൻ വരുവല്ലോ അപ്പോ ചോദിക്കാം.." "നിനക്ക് പേടി തോന്നുന്നില്ലേ.." "താൻ ഉണ്ടല്ലോ.." ഉടനടി അവളുടെ മറുപടിയും വന്നു.. വിശ്വാനാദിന്റെ മകനാണ് കരൺ എന്ന് അർണവ് പറഞ്ഞു അറിഞ്ഞപോഴെ ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചതാണ്.. പക്ഷെ ഇത്ര വേഗം ആവും എന്ന് കരുതീല.. ചന്ദുവിനെ നോക്കിയപ്പോ അവൾക് പ്രതേകിച്ചു പേടിയോ ഒന്നും ഇല്ല.. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്നാ ഭാവം ആണ്.. അത് കാണെ ആരവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..!!

പലതും ഇന്നത്തോടെ തീരുമാനിക്കണം എന്നാ വാശിയോടെയുള്ള പുഞ്ചിരി..!! ____💙✨️ അർണവ് ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് കേറിയതും അവന്റെ കണ്ണുകൾ മിത്രയേ തിരഞ്ഞു.. അതിന് ശേഷം അവൾ തന്റെ മുന്നിൽ വന്നിട്ടില്ല.. ഞാൻ ആവിശ്വസിച്ചെന്ന് കരുതി കാണും.. അർണവിന് ചിരി വന്നു.. റൂമിലെ ഒരു മൂലയിൽ കാലിൽ മുഖം പൂഴ്ത്തി വച്ചു ഇരിക്കുന്ന മിത്രയേ കാണെ അവന്റെ കണ്ണുകൾ വിടർന്നു.. അവൾ കരയുവാണെന്ന് മനസിലാക്കിയതും അവനിൽ ചിരി പൊട്ടി.. അവളുടെ അടുത്ത് വന്നു പതിയെ കയ്യിൽ തൊട്ടു.. കരഞ്ഞു വീർത്ത മുഖവുമായി മുന്നിലേക്ക് നോക്കിയതും കുസൃതി ചിരിയുമായി ഇരിക്കുന്ന അർണവിനെ കണ്ടതും അവൾക് സങ്കടം കൂടി.. "എൻ.. എന്താ.." ചോദിക്കുമ്പോ അവന്റെ ചിരി ഉയർന്നിരുന്നിരുന്നു.. "പോ.. പോ.. മിന്.. മിണ്ടണ്ട.. പോ..വാൻ.." ചേർത്ത് പിടിക്കാൻ ആഞ്ഞാ കയ്യ് തട്ടി എറിഞ്ഞവൾ ചീറി കൊട്ടി.. ദേഷ്യം വന്നിരുന്നു അവൾക്.. ഇത്രനേരം തന്നെ പറ്റിച്ചതാണെന്ന് ഓർക്കേ.. "I love you.." ചെവിയിൽ പതിയെ അർണവ് മന്ത്രിക്കവേ പൊട്ടികരഞ്ഞു കൊണ്ട് മിത്ര അവന്റെ നെഞ്ചോട് ചേർന്നിരുന്നു.. "കണ്ണൻ പറഞ്ഞിരുന്നു.. എല്ലാം..!!!" "എനിക്ക് വേണം അർണവേട്ടനെ.."

അർണവ് പറഞ്ഞു തീർന്നതും മിത്ര അതും പറഞ്ഞവന്റെ നെഞ്ചിൽ അമർത്തി മുത്തി.. അർണവിന്റെ ചുണ്ടിലേ ചിരിക്ക് മാറ്റ് കൂടി.. കണ്ണുകൾ തിളങ്ങി.. ഒന്ന് താഴ്ന്ന അവളുടെ കഴുത്തിലായി ചെറുങ്ങനെ കടിച് അവിടേം നുണയുമ്പോ ഇരുവരിലും പ്രണയം നിറഞ്ഞിരുന്നു.. അവനെ തന്നിൽ ചേർത്ത് അണച്ചു മിത്ര കണ്ണുകൾ അടച്ചു..!! ____💙✨️ "വാട്ട്‌..." ടീവിയിൽ കാണിക്കുന്ന ലൈവ് ന്യൂസ്‌ കണ്ടതും ത്രേയ ഇരുന്നിടത് നിന്നും ചാടി എഴുനേറ്റു..വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു അവൾ.. വിശ്വാനാദിന്റെ വീട്ടിൽ റൈഡ് നടക്കുന്നെന്ന വാർത്ത അവളെ തളർത്തി.. പെട്ടന്ന് ഫോൺ ബെൽ അടിച്ചതും അവളൊന്ന് ഞെട്ടി.. ഫോണിൽ നിന്ന് കേട്ട വാർത്തയിൽ തറഞ്ഞു പോയി അവൾ.. തല ചരിച്ചു കുറച്ചു മാറി കയ്യ് കെട്ടി നിക്കുന്ന ആരവിനെ നോക്കി.. പകപ്പോടെ..!! തന്റെ മുന്നിൽ വന്നു കാലിന് മേൽ കാല് കയറ്റി വച്ചിരിക്കുന്ന ആരവിനെയും തൊട്ടടുത്ത് ഒരു ഫയലുമായി വന്നു നിന്ന അർണവിനെയും കാണെ ഇതുവരെ കെട്ടിയാടിയ പ്രതിരോധത്തിന്റെ കൊട്ട തകർന്നു തുടങ്ങി എന്നവൾക് മനസ്സിലായി!!!🔥....(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story