മനമറിയാതെ 💙: ഭാഗം 22

manamariyathe sana

രചന: സന

തന്റെ മുന്നിൽ വന്നു കാലിന് മേൽ കാല് കയറ്റി വച്ചിരിക്കുന്ന ആരവിനെയും തൊട്ടടുത്ത് ഒരു ഫയലുമായി വന്നു നിന്ന അർണവിനെയും കാണെ ഇതുവരെ കെട്ടിയാടിയ പ്രതിരോധത്തിന്റെ കൊട്ട തകർന്നു തുടങ്ങി എന്നവൾക് മനസ്സിലായി!!!🔥 ""എന്താ ത്രേയ എവിടെങ്കിലും പോകാൻ ഇറങ്ങിയതാണോ.. ആരെയെങ്കിലും കാണാൻ..? വല്ലോ ആക്സിഡന്റോ മറ്റോ ആണേൽ ഞാൻ കൊണ്ട് വിടാം.."" അവളുടെ നിൽപ്പ് കണ്ട് ആരവ് ചോദിച്ചതും ത്രേയ ഞെട്ടി കൊണ്ട് അവനെ നോക്കി.. ചുണ്ടിൽ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ആരവിനെയും പുച്ഛം നിറച്ചു അവളെ നോക്കുന്ന അർണവിലേക്കും കണ്ണുകൾ ദ്രുതഗതിയിൽ സഞ്ചരിച്ചു.. *"ഇപ്പോൾ കിട്ടിയ വാർത്ത.. നഗരത്തിലെ പ്രമുഖ വ്യപാരിയായ വിശ്വാനാദ് അറസ്റ്റിൽ..!!"* ഹാളിൽ മുഴങ്ങിക്കേൾക്കുന്ന വാർത്തയിൽ ത്രേയ ഞെട്ടി പോയിരുന്നു.. പകച്ചു കൊണ്ടവൾ ടീവിയിലേക്ക് നോക്കി.. വിലങ്ങാണിയിച് വണ്ടിയിൽ കൊണ്ട് പോകുന്ന വിശ്വാനാദിനെ കാണെ അവളുടെ ഉള്ളൊന്ന് കുടുങ്ങി.. മനസ്സിൽ പലവിധ ചിന്തകൾ വന്നു നിറഞ്ഞു.. **

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിശ്വാനാദിന്റെ ഇല്ലീഗൽ ബിസ്സിനെസിന്റെ ഫുടേജ് ആണ് റൈടിന് തുടക്കം കുറിച്ചത്.. കാര്യമായ ഒരു തെളിവും പോലീസിന് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിശ്വാനാദിനെ വെറുതെ വിടുകയായിരുന്നു.. എന്നാൽ സ്ഥലം CI യുടെ ഫോണിൽ വന്നൊരു ആക്ഞ്ഞതന്റെ കാളിലൂടെ ആണ് പോലീസിന് കൂടുതൽ വിവരം ലഭിക്കുന്നത്.. വിശ്വാനാദ് നന്മയുടെ മറവിൽ ചെയ്തു കൂട്ടിയ കള്ളകളി വെളിച്ചത് കൊണ്ട് വരത്തക്ക വണ്ണത്തിലുള്ള തെളിവുകൾ CI അയാളുടെ മകന്റെ ഓഫീസ് റൂമിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.. തുടർന്ന് അയാളുടെ മകൻ കരണിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് പുരോഗമിച്ചിരുന്നു.. വിശ്വാനാദ് കോൺസ്ട്രക്ഷനിൽ പണി പൂർത്തിയാക്കാതെ നിലകൊള്ളുന്ന ഒരു ബിൽഡിങ്ങിന്റെ പാർക്കിംഗ് ലോട്ടിൽ വച്ചു കരണിനെ അവശനിലയിൽ കണ്ടെത്തുക്കയായിരുന്നു എന്നാണ് ഇപ്പോൾ CI ചന്ദ്രശേഖറിൽ നിന്നും അറിയാൻ കഴിഞ്ഞത്..ആക്‌സിഡന്റ് പറ്റിയുള്ള മുറിവുകൾ ആണ് കരണിന്റെ ശരീരത്തിൽ എന്നും പോലീസ് വെളുപ്പെടുത്തി..ഡ്രഗ് മാഫിയയും ചൈൽഡ് കിടനാപ്പിങ്ങും ആയ ഒട്ടനേകം ക്രൈംസിന്റെ തെളിവുകളും കരണിന്റെ കയ്യിൽ നിന്ന് കണ്ടെടുത്തു എന്നും അറിയാൻ കഴിഞ്ഞു..

വിശ്വാനാദിനെ പോലീസ് കസ്റ്റടിയിലും കരണിനെ പോലീസ് മേൽനോട്ടത്തിൽ തന്നെ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു..!!** അവളുടെ ഉള്ളിലെ പ്രതീക്ഷയുടെ കണങ്ങൾ ഓരോന്നായി കെട്ടണഞ്ഞു.. എങ്കിലും തോറ്റു കൊടുക്കാൻ തയ്യാറല്ലാത്തവളെ പോലെ ത്രേയ അവരെ നോക്കി പുച്ഛിച്ചു.. സ്വന്തം അച്ഛനോട് പോലും ഇല്ലാത്ത ആത്മാർത്ഥ മാറ്റാരിലും അവൾക് തോന്നാത്തത്തിൽ അർണവിനും ആരവിനും അത്ഭുതംമൊന്നും തോന്നിയില്ല.. ""വല്ലാത്തൊരു വിധി ആയി പോയി ല്ലേ അപ്പു.. പാവം.."" ആരവ് ത്രേയയെ ഒന്ന് നോക്കി പറഞ്ഞു.. കരണിന് സംഭവിച്ചതിൽ ആരവിന്റെ പങ്കു അവൾക് അറിയാമായിരുന്നിട്ടും ത്രേയ മൗനം പാലിച്ചു.. അവളെ സംബന്ധിച് കരണും വിശ്വാനാതും പണം കയ്ക്കുന്ന മരം തന്നെയായിരുന്നു..''ജാനകിയുടെ പാതി സ്വത്തിന്റെ അവകാശി താൻ ആയി തീർന്നാൽ പിന്നെ അവരുടെ ആവശ്യം തനിക്കില്ല..'' ത്രേയയുടെ ചുണ്ടുകൾ പുച്ഛത്താൽ വിടർന്നു.. ""ആഹ്ഹ്ഹ്..."" പെട്ടന്ന് അർണവിന്റെ കയ്യിലിരുന്ന ഫോണിൽ കൂടി അലർച്ച കേൾക്കെ ത്രേയ കണ്ണ് മിഴിഞ്ഞു അവരെ നോക്കി.. അർണവും അടുത്തായി നിന്ന മിത്രയും കാര്യമായി എന്തോ നോക്കുന്നുണ്ട്.. വീണ്ടും വീണ്ടും അതിലേ അലർച്ച ഉയർന്നു കെട്ടു.. ആരവ് ത്രേയയുടെ മുഖത്തെ ഭവമാറ്റം നോക്കി കാണുവായിരുന്നു..

""ഞാൻ.. ഞാനാ.. എ..ല്ലാം ചെയ്തേ.. പപ്പാ.. പപ്പയുടെ ബിസ്സിനെസ്സ് ബിനാമികളുടെ മറ്റൊരു ആവശ്യമായിരുന്നു 17 വയസിനു താഴെ.. താഴെ ഉള്ള വിർജിൻ ആയിട്ടുള്ള പെൺകുട്ടികൾ.. അവരെ.. അവരെ എത്തിച്ചു കൊടുക്കുന്നത് ഞാനാ.."" ഫോണിലൂടെ ഉള്ള കരണിന്റെ വാക്കുകൾ കേൾക്കെ ത്രേയ വിറങ്ങലിച്ചു പോയി.. മിത്ര വെറുപ്പോടെ മുഖം ചുളിച്ചു.. ആരവിലും അർണവിലും ക്രൂരമായ മറ്റേതോ ഭവമായിരുന്നു.. ""എങ്ങനെ.."" ആരവിന്റെ ശബ്ദം അതിലൂടെ മുഴങ്ങി കേൾക്കെ ത്രേയയുടെ കഴുത്തിലൂടെ വിയർപ്പ് പൊടിഞ്ഞു.. തന്റെ പേരു പുറത്ത് വരുന്ന നിമിഷം ജീവനോടെ തന്നെ ഇവർ കത്തിക്കും എന്നാ ചിന്ത അവളെ വലച്ചു.. ""ത്രേയ.. ത്രേയയാണ്.. അവരെ എന്റെ കയ്യിൽ കൊണ്ട് തരുന്നത്..!! ഇൻസ്റ്റയിൽ ഒരു ഫേക്ക് ഐഡിയിൽ നിന്ന് പെൺകുട്ടികൾക്ക് ത്രേയ മെസ്സേജ് അയക്കും.. ഫ്രണ്ട്‌ലി ടോക്ക് ആയിരിക്കും അവൾ.. അവരുടെ ഫാമിലി ബാക്ഗ്രൗണ്ടും പേർസണൽ കാര്യങ്ങളും എല്ലാം ഒരു മാസത്തിനുള്ളിൽ അവൾ മനസിലാക്കും..കേസിനും വഴക്കിനും പോകാൻ പോലും ഗതി ഇല്ലാത്ത പെൺകുട്ടികളെ ആണ് ഇതിന് വേണ്ടി തിരഞ്ഞെടുക്കുന്നത്..പതിയെ പതിയെ അവരുടെ ഇഷ്ടങ്ങൾ അറിയും.. നേരിൽ കണ്ടും ഫോണിലൂടെയും അവൾ അവരുമായി നല്ലൊരു ബന്ധം സ്ഥപ്പിക്കും..

മൂന്നു മാസത്തിനുള്ളിൽ അവൾ അവരെയും കൊണ്ട് എലപ്പാറയിലുള്ള ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ വരും.. അവിടെ വച്ചു അവരിൽ ഡ്രഗ് ഇൻജെക്റ്റ് ചെയ്തു അവര്ക്ക് കയ്യ്മാറും..!!"" ""അതിൽ അവൾക്കെന്ത് ലാഭം..?!"" ചന്തുവിന്റെ ശബ്ദമായിരുന്നു ഇപ്പ്രാവശ്യം.. "പണം..!! പിന്നെ അവൾക്കിഷ്ടമുള്ള ജീവിതം..!" കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി ത്രേയക്ക്.. ഫോൺ കയ്യ് വിരലുകൾക്കിടയിൽ ഇട്ട് കറക്കുന്ന അർണവിനെ അവളൊരു പകപ്പോടെ നോക്കി..അവളെ ഓരോ നിമിഷം കാണുന്തോറും മിത്രയുടെ ഉള്ളിൽ വെറുപ്പ് നിറഞ്ഞു.. വെറുപ്പാൽ അവൾ മുഖം തിരിച്ചു.. കൊല്ലാൻ തോന്നി അവളെ..!! ""ഇത് നമ്മുക്ക് ഈ കേസ് അന്വേഷിക്കുന്ന CI ചന്ദ്രശേഖറിന് കയ്മാറിയാലോ അപ്പു.."" ""Nooooooo"" ചെവി പൊത്തി അലറി ത്രേയ ആരവിന്റെ കാൽക്കാലേക് വീണു.. അവളുടെ കയ്യ് അവന്റെ കാലിൽ പതിഞ്ഞ അടുത്ത നിമിഷം ആരവ് അവളുടെ കയ്യ് തട്ടി എറിഞ്ഞു മുഖമടക്കി ഒന്ന് കൊടുത്തിരുന്നു..!! ഒരു വശം കൊടി പോയി അവൾ തറയിൽ ഇരുന്നു പോയി.. ""പ്ലീസ്.. പ്ലീസ് കണ്ണാ.. ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ എവിടെയെങ്കിലും പോകാം ഞാൻ.. പ്ലീസ്.. എന്നോട് ക്ഷെമിക്കണം.. അപ്പുവേട്ട പറയ്.. ഞാൻ.. ഞാൻ പൊക്കോളാം.. മിത്ര പ്ലീസ്.. ഞാൻ എവിടെയെങ്കിലും പൊക്കോളാം.. ശല്യം ആയി ഇനി വരില്ല..""

മൂന്നു പേരോടും മാറി മാറി പറഞ്ഞു ത്രേയ പൊട്ടി കരഞ്ഞു.. അവളുടെ കണ്ണീർ പോലും കള്ളം ആണെന്ന് ഓരോ നിമിഷവും തെളിയിച്ചു കൊണ്ട്.. കരൺ പറഞ്ഞറിഞ്ഞ ഓരോ കാര്യവും അവരുടെ മൂന്നു പേരുടെയും ഉള്ളിൽ അവളോടുള്ള പക നിറച്ചു.. ആരവ് അവളെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു ടേബിളിൽ ഇരുന്ന ഫയൽ കയ്യിലെടുത്തു.. ""അപ്പോ ത്രേയ ശ്രീക്ക് ജാനകി ദേവിയുടെ സ്വത്തിന്റെ പാതി അവകാശം വേണ്ടന്നാണോ..?"" ഫയൽ മറിച് നോക്കി ആരവ് ചോദിച്ചതും ത്രേയ കണ്ണുകൾ തുടച്ചു അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.. വേണം എന്ന് അവളുടെ ഉള്ളം മൊഴിഞ്ഞതിന്റെ ഭലമായി അവളുടെ തല ഒന്ന് അതെ എന്ന് കുലുക്കി.. "അതൊന്ന് പറഞ്ഞു.. പറഞ്ഞു കൊടുക്ക് കണ്ണാ.." അർണവിന്റെ സ്വരം..ത്രേയ അവനെ ഒന്ന് നോക്കി.. അപ്പോഴും അവളുടെ കണ്ണിൽ ചെയ്ത തെറ്റിന്റെ കുറ്റബോധത്തേക്കാൾ നിറഞ് നിന്നത് പണത്തിനോടുള്ള ആർത്തിയാണ്.. ""അപ്പു.. ഇതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ജാനകി ദേവി എന്നാ നമ്മുടെ അമ്മയുടെ പേരിലുള്ള എല്ലാ സ്വത്തിന്റെയും അവകാശി ജാനകി ദേവിയും അവരുടെ സഹോദരൻ ഭൈരവൻ എന്നാ നമ്മുടെ മാമനും അല്ലെ..!! ഭൈരവൻ മാമാ മരിച്ചു പോയതുകൊണ്ട് ഇനി എല്ലാം അമ്മയുടെ പേരിൽ മാത്രം ആയിരിക്കും അല്ലെ..?""

""അതെങ്ങനെയാ കണ്ണേട്ടാ ശെരിയാവാ.. ഭൈരവൻ മാമാടെ മോള് അല്ലെ ദേ നിക്കുന്ന ത്രേയ ശ്രീ.. അപ്പോ സ്വത്തിന് അവകാശി ത്രേയ ശ്രീ ആയിരിക്കൂലേ..!"" ഉള്ളിലേക്ക് കേറി വന്നു കൊണ്ട് ചന്തു പറഞ്ഞതും ത്രേയ അവളെ ഒരു ആസ്വസ്ഥതയോടെ നോക്കി.. മിത്രയുടെയും അർണവിന്റെയും ചുണ്ടിൽ ചിരി വിരിഞ്ഞു.. ചന്ദുവിനെ നോക്കി കണ്ണുരുട്ടുന്ന ആരവിന് അവളൊന്ന് സൈട് അടിച്ചു മിത്രയുടെ അടുത്ത് പോയി നിന്നു..ചന്തുവിന്റെ നെറ്റിയിൽ ഒരു ചെറിയ മുറിവ് ഉണ്ട്.. നടക്കുന്നതൊന്നും മനസിലാവാതെ ത്രേയ അപ്പോഴും ആ നിൽപ്പ് തുടർന്നു.. ""ലോ പോയിന്റ് വായിക്ക് കണ്ണാ.."" ചന്ദുനെ തന്നെ നോക്കി നിക്കുന്ന ആരവിനെ നോക്കി മിത്ര ഒരു കുസൃതി ചിരിയാലേ പറഞ്ഞതും അവനൊന്ന് ചമ്മി.. ""ആ അപ്പോ പറഞ്ഞു വന്നത്.. ഭൈരവൻ മാമയും അവരുടെ മകൾ ത്രേയ ശ്രീയും.. അല്ലെ.. ചഞ്ചൽ പറഞ്ഞത് പോലെ മരണ ശേഷം അച്ഛന്റെ സ്വത്തിന് അവകാശി മകൾ ആണ്.. പക്ഷെ അപ്പു.. ഇതിലെന്താ ഇങ്ങനെ എഴുതിരിക്കുന്നെ..?"" ആരവ് അർണവിനോട് ആ ഫയൽ കാണിച് ചോദിച്ചതും ത്രേയ ഓടി അവനടുത്തേക്ക് വന്നു.. ""എ.. എവിടെ നോ..ക്കട്ടെ.."" ദൃതിയിൽ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങിച് നോക്കെ അവളുടെ നെഞ്ചിൽ വെള്ളിടി വെട്ടി.. തന്നെ ചതിച്ചു.. അതും സ്വന്തം അച്ഛൻ.. കണ്ണുകൾ ചുവന്ന് നിറഞ്ഞു..

പകയോടെ അർണവിനെ നോക്കി.. അവന്റെ ചുണ്ടിൽ പുച്ഛം മാത്രം.. അവൾ വീണ്ടും ആഹ് പേപ്പറിൽ നോക്കി.. ഭൈരവന്റെ എല്ലാ സ്വത്തിനും പൂർണ അവകാശി ജാനകി ദേവിയും അവരുടെ മക്കളും മരുമക്കളും ആയിരിക്കുമെന്ന് സമ്മതപത്രം ത്രേയ വീണ്ടും വീണ്ടും നോക്കി.. ഫയൽ ദൂരേക്ക് വലിച്ചെറിഞ്ഞു അവൾ ഭ്രാന്തിയെ പോലെ അർണവിന്റെ കോളറിൽ കുത്തി പിടിച്ചു.. ""ഇല്ല.. ഇല്ല..എല്ലാം കള്ളമാ.. അച്ഛാ.. അച്ഛാ അങ്ങനെ ചെയ്യില്ല.. നിങ്ങൾ ചതിച്ചതാ.."" ""അതെ... ചതിച്ചതാ.. പക്ഷെ അച്ഛനെ അല്ല നിന്നേ.."" അർണവ് വക്കുകൾ ഇടാറാതെ പറഞ്ഞൊപ്പിച്ചു.. ""ചതിയിലൂടെ നീ നഷ്ടപ്പെടുത്തിയ ഇവന്റെ ഏറ്റവും വലിയൊരു സ്വപ്നമുണ്ടായിരുന്നു.. വക്കീൽ ഉദ്യോഗം..!! നിന്റെ ഒരാളുടെ ചതിയുടെ ഭലമായി അവന് നഷ്ടപ്പെടുത്തേണ്ടി വന്നത്.. അപ്പോ പിന്നെ നിന്നേ ചതിക്കാൻ അതെ നാണയം കൊണ്ടൊരു തിരിച്ചടി..!! മരിക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പാണ് ഇവൻ ഭൈരവൻ മാമയെ കാണുന്നത്.. അന്നേ നിന്റെ തെറ്റായ ജീവിതത്തെ പറ്റി മാമാ ഇവനോട് പറഞ്ഞിരുന്നു.. നിനക്ക് വേണ്ടി ചെയ്ത ദ്രോഹത്തിന് അവന്റെ കാലിൽ വീണു മാപ്പ് പറഞ്ഞു.. അതിന് പ്രായശ്ചിതമായി മാമാ തന്നെ കണ്ടെത്തിയ വഴി ആയിരുന്നു ഇത്.. ഒരു ഒപ്പിലൂടെ മാമന്റെ സമ്മതം ഇവന് കിട്ടി..

പക്ഷെ നിന്റെയും പൂർണ സമ്മതം വേണമായിരുന്നു എല്ലാം ഞങ്ങളുടെ പേരിൽ ആവാൻ.. അതൊന്നും വേണ്ടന്ന് വച്ചതുമാണ്.. പക്ഷെ നീ വീണ്ടും വന്നു.. ഞങ്ങളുടെ കുടുംബത്തിൽ വീണ്ടും താളപിഴ ഉണ്ടാക്കി.. അന്ന് തീരുമാനിച്ചതാ ചതിക്ക് പകരം മറുചതി എന്ന്.. എല്ലാ ലൂപ്ഹോൾസും മനസിലാക്കി അതൊക്കെ അടച്ചു അപ്പു നിനക്ക് മുന്നിൽ അഭിനയിക്കയായിരുന്നു.. തന്ത്ര പരത്തിൽ നിന്നിൽ നിന്ന് സൈൻ വാങ്ങാനും ഇവളെ കൊണ്ട് സാധിച്ചു.."" ആരവ് പറഞ്ഞവസാനിപ്പിച്ചു ചന്ദുവിനെ ചൂണ്ടി കാട്ടി.. രണ്ട് ദിവസം മുന്നേ കരൺ കൊണ്ട് തന്ന ഏതോ പേപ്പറിൽ വായിച് പോലും നോക്കാതെ സൈൻ ചെയ്തത് ഓർക്കേ ത്രേയ കണ്ണുകൾ മുറുക്കി അടച്ചു.. എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്നതാണെന്ന ബോധം അവളെ വല്ലാതെ ഭീതി പെടുത്തി.. ""നീ വിഷമിക്കണ്ട ത്രേയ.. ഇവിടുന്ന് ഇറങ്ങിയാലും ഒരിടവും പോവാൻ ഇല്ലന്ന് ഓർത്ത് സങ്കടപെടേണ്ട.. നിനക്ക് താമസിക്കാൻ പറ്റിയൊരു സ്ഥലം ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.. അല്ലെ അർണവേട്ടാ.."" മിത്രയുടെ സംസാരം അവളെ ഒന്ന് സംശയിപ്പിച്ചു.. അവളൊരു സംശയത്താലേ എല്ലാവരെയും നോക്കി.. പെട്ടന്ന് പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടതും ത്രേയ ഞെട്ടി.. അവളുടെ അടുത്തേക്ക് നടന്നു വന്നു മിത്ര അടുത്ത നിമിഷം അവളെ കയ്യ് നീട്ടി അടിച്ചിരുന്നു..

പകച്ചു പോയിരുന്നു അവൾ.. "എന്തിനാണെന്ന് അറിയോ..ഒരുപാട് ജീവിതങ്ങൾ നശിപ്പിച്ചതിന്.." പറഞ്ഞു തീരുന്നതിനു മുന്നേ അടുത്ത അടിയും പൊട്ടിയിരുന്നു.. "മറ്റുള്ളവരുടെ സന്തോഷം കളയാൻ തുനിഞ്ഞിറങ്ങിയതിന്.." മിത്ര അതും പറഞ്ഞു മാറിയതും ഇരുകാവിളും കയ്യ് വച്ചു ത്രേയ കണ്ണീരോടെ നിന്നു.. കവിളൊന്നാകെ നീറുന്ന പോലെ തോന്നി.. ആരവും അർണവും കുറച്ചു മാറി അവരെ തന്നെ നോക്കി നിൽപ്പുണ്ട്.. പോലീസ് വന്നു അവളുടെ കയ്യിൽ വിലങ്ങു അണിയിച്ചു.. ആ സമയം കൊണ്ട് കരണിന്റെ ഫുൾ വീഡിയോ ഫുടേജ് അർണവ് പോലീസിന് കയ്മാറി..അവളെയും കൊണ്ട് പോകുന്നതിന് മുന്നേ ചന്തു ഓടി ത്രേയക്ക് അടുത്തായി വന്നു.. ""സാറേ ഒരു മിനിറ്റു.."" പറഞ്ഞു തീർന്ന ഉടൻ ത്രേയയുടെ കവിളിൽ ശക്തിയിൽ ഒരു കയ്യ് വന്നു പതിച്ചു.. തറയിൽ വീണു പോയി അവളാ അടിയിൽ.. പുകഞ്ഞു പോകുന്ന പോലെ..

ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു.. തലയിൽ വിലങ്ങു അണിയിച്ച കയ്യ് താങ്ങി അവളെവടെ ഇരുന്നു പോയി.. ""അവനെ ഉപദ്രവിക്കാൻ നോക്കിയത് നീയാണെന്ന് അറിഞ്ഞ നിമിഷം കരുതി വച്ചതാ നിനക്ക്.. ഇന്നലത്തെ നിന്റെ മറ്റവന്റെ പ്രകടനത്തിന് എനിക്ക് ഒന്നും കൊടുക്കാൻ പറ്റിയില്ലല്ലോ എന്നാ വിഷമവും ഉണ്ടായിരുന്നു.. ഇപ്പോ രണ്ടും തീർന്നു.. ഹാപ്പി ജേർണീ..!!"" ചിരിച്ചു കൊണ്ട് അവളോട് അത്രയും പറഞ്ഞു ചന്തു പോലീസിന് കണ്ണിറുക്കി കാണിച്ചു.. അയാൾ ചിരിച്ചു കൊണ്ട് അവളെ ഒന്ന് അടിക്കാൻ കയ്യൊങ്ങി പിന്നെ തലയിൽ തലോടി... ചന്തുവിന്റെ അമ്മാവൻ ആണ് ചന്ദ്രശേഖർ.. അവളെയും കൊണ്ട് അവരാ പടി ഇറങ്ങുന്നത് നോക്കി നാല് പേര് വാതിൽ പഠിക്കൽ നിന്നു.. ഗേറ്റ് കടക്കുന്നതിന് മുന്നേ ത്രേയ അവരെ നോക്കി.. അപ്പോഴാ കണ്ണിൽ കണ്ട ഭാവം അവർക്കാർക്കും നിർവചിക്കാൻ കഴിയുന്നതായിരുന്നില്ല..!!! ....(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story