മനമറിയാതെ 💙: ഭാഗം 6

manamariyathe sana

രചന: സന

"എ..ന്നെ.. വേണ്ട പ..റയാത്തതിന്..കല്യാ...ണത്തിന് സ.. സമ്മതിച്ചതിന്.." ആർദ്രമായ അവന്റെ ശബ്ദതിൽ അധികം വിക്ക് കലർന്നിരുന്നില്ല.. പ്രണയം മാത്രമായിരുന്നു..!! വാക്കുകളിൽ തന്നോടുള്ള സ്നേഹവും കണ്ണുകളിൽ പ്രണയവും മിത്ര അവനിൽ ഒരേ സമയം കണ്ടു.. അരയിലെ കയ്യ് ഒന്നൂടി മുറുക്കി അവളെ ഇറുക്കി പുണർന്ന് അർണവ് അവളുടെ കവിളിൽ അവന്റെ കവിൾ ഉരസി..ടോപ്പിൽ അവളുടെ കയ്കൾ കൊരുത് പിടിച്ചു..!! "കി.. കിടന്നോ.." കാതിലായി പതുക്കെ പറഞ്ഞവൻ ചിരിയോടെ പുറത്തിറങ്ങി.. അവൻ പോയതും അവൾ തിരിഞ്ഞ് ടേബിളിൽ ചാരി നിന്നു.. ശ്വാസഗതി ഇപ്പോഴും താഴ്ന്നിട്ടില്ല.. അവളുടെ ഉള്ളം എന്തിനോ വേണ്ടി തുടിക്കുന്നതവൾ മനസിലാക്കി.. 'എനിക്കങ്ങനെയാ അദ്ദേഹത്തിന് മുന്നിൽ എതിർപ്പ് പ്രകടിപ്പിക്കാതെ നിൽക്കാൻ സാധിക്കുന്നേ..??' അവൾക്കത്തിൽ ഉത്തരം ഇല്ലായിരുന്നു.. അവളുടെ മനമറിയാതെ തന്നെ അർണവിനെ അംഗീകരിച്ച തുടങ്ങിയിട്ടുണ്ടാവും..!!💙 _____💙✨️ "ചഞ്ചൽ ഒന്നും പറഞ്ഞില്ല..." മുന്നിൽ ഇരിക്കുന്ന കരൺ പറയുന്ന കേട്ട് ചന്തു തല ഉയർത്തി.. "എനിക്ക് ഒരു കോഫി മതി.." ഫോൺ ടേബിളിൽ ആയി വച് ചന്തു പറഞ്ഞു.. കരണിന്റെ മുഖംഭാവം കാണെ അവൾക് ചിരി പൊട്ടിയിരുന്നു..

"അയ്യോ അതല്ല.. നമ്മുടെ കാര്യത്തിനെ പറ്റി.." "കരൺ... സോറി ടു സെ.. എനിക്ക് ഈ മാര്യേജിന് തലപര്യം ഇല്ല.. പാപ്പയോടും മമ്മയോടും പറഞ്ഞു പറഞ്ഞു മടുത്തു.. ഇങ്ങനെ ഒരു മീറ്റിംഗ് പോലും വേണ്ടന്ന് ഞാൻ പറഞ്ഞതാ കേൾക്കണ്ടേ..താൻ എങ്ങനെലും ഇതിൽ നിന്ന് പിന്മാറണം.." "എടൊ..be practical..ഇപ്പോ തലപര്യം ഇല്ലെങ്കിലും സാരല്ല.. എല്ലാ ഗേൾസിനും ഇങ്ങനെ തന്നെയാ.. ആദ്യം ഒന്നും ഇന്ട്രെസ്റ്റ് ഉണ്ടാവില്ല.. എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞ് പരസ്പരം അടുത്തറിയുമ്പോ അതൊക്കെ ശെരിയാവും.." കരൺ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ശ്രെമിക്കുന്നെങ്കിലും ചന്തുവിന്റെ മൈൻഡ് ആകെ ബ്ലാങ്ക് ആയിരുന്നു.. ഇപ്പോ ഒരു മാര്യേജ് അതിന് തലപര്യം ഉണ്ടായിരുന്നില്ല അവൾക്..! "കരൺ.. ഞാൻ ഉദ്ദേശിച്ചത് അതല്ല.. താൻ താണ്ടവം മൂവി കണ്ടിട്ടില്ലേ വിക്രമിന്റെ.." "ഇല്ല.." കരൺ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞതും ചഞ്ചൽ പല്ല് കടിച്ചു.. 'ഇവനെയൊക്കെ'.. മനസ്സിൽ ഓർത്തവൾ അവനെ നോക്കി വരുത്തി ചിരിച്ചു.. "അങ്ങനെ ഒരു ഫിലിം ഉണ്ട്.. അതിൽ പറയുന്നത് പോലെയാ എനിക്ക് ഇഷ്ടം.. ആദ്യം നമ്മൾ ഒരാളെ കാണണം..സംസാരിക്കണം..ഇഷ്ടപ്പെടണം.. പിന്നേ പ്രണയിക്കണം.. തേൻ മാര്യേജ്.." "ഇതാണോ തന്റെ ആഗ്രഹം.. ഇപ്പോ നമ്മൾ കണ്ടില്ലേ..

സംസാരിക്കേം ചെയ്തു.. ഇനി പ്രണയിക്കാം.. അത് കഴിഞ്ഞ് തനിക് എപ്പോ ഓക്കേ ആവുന്നോ അപ്പോ മാര്യേജ്.. എടൊ.. ഞാൻ തന്നെ ഫോഴ്സ് ചെയ്യില്ല.. തനിക് മനസ്സ് കൊണ്ട് പൂർണ സമ്മതം ആവുന്നതെപ്പോഴാണോ അപ്പോഴേ നമ്മൾ വിവാഹം കഴിക്കുള്ളു.. ഇനി അഥവാ എന്നെ സ്നേഹിക്കാനോ പ്രണയിക്കാനോ തന്നെ കൊണ്ട് ആവില്ല എന്ന് തോന്നിയ നമ്മുക്ക് പിരിയാം.. ഞാൻ തന്നെ ഇന്റിയേറ്റീവ് എടുത്ത് വീട്ടിൽ പറയാം ഓക്കേ അല്ലെന്ന് പോരെ.." കരൺ പറയുന്നത് ശെരിയാണെന്ന് ചാഞ്ചലിനും തോന്നി.. അവൻ ചോദിച്ചതിന് തിരിച്ചൊരു പുഞ്ചിരി സമ്മാനിച് അവർ അവിടേം വിട്ട് ഇറങ്ങി.. കാർ അൺലോക്ക് ചെയ്തു കേറുന്നതിന് മുന്നേ ചന്തു കണ്ടു അവളെ നോക്കി മുഖം തിരിച്ചു പോകുന്ന ആരവിനെ.. ഇതുവരെ അന്യമായിരുന്ന പുഞ്ചിരി അവളിൽ വന്ന് നിറയുന്നത് അവളും തിരിച്ചറിഞ്ഞിരുന്നു..!! _____💙✨️ "മിത്ര.. ഞങ്ങൾ ഒന്ന് അപ്പുന്റെ വല്യച്ഛന്റെ വീട്ടിൽ പോയിട്ട് വരാട്ടോ.." "എന്താ അമ്മ പെട്ടന്ന്.." കയ്യിലെ വെള്ളം ഷാളിൽ തുടച്ചു കൊണ്ട് മിത്ര കിച്ചന് പുറത്തിറങ്ങി.. വേഗത്തിൽ ബാഗിൽ എന്തോ നിറക്കുന്ന ജാനകി അതൊക്കെ അവിടെ വച് അവളുടെ അടുത്ത് വന്നു.. "അച്ഛന് വയ്യാത്രെ.." "അയ്യോ മുത്തച്ഛന് എന്താമ്മ.."

ജാനകി മിത്രയോട് പറഞ്ഞതാണെങ്കിലും അത് കേട്ട് നിന്ന് ആരവ് വേഗം താഴെക്കിറങ്ങി.. "ഒന്നും ഇല്ല കണ്ണാ.. ചെറുതായി ഒന്ന് തല ചുറ്റി.. വല്യച്ഛനും വല്യമ്മക്കും എവിടെയോ പോണമെന്നു.. അപ്പോ മുത്തച്ഛനെ ഈ അവസ്ഥയിൽ തനിച് എങ്ങനെയാ വീട്ടിൽ നിർത.. അതാ എന്നെ വിളിച്ചേ.." "മമ്മ വേഗം റെഡി ആയിക്കെ.. ഞാൻ കൊണ്ട് വിടാം.. കൂടെ മുത്തുനെയും എനിക്കൊന്നു കാണണം.." ആരവ് മമ്മയോട് കണ്ണിറുക്കി പറഞ്ഞതും അവര് അവന്റെ കവിളിൽ ഒന്ന് കുത്തി വേഗം റൂമിലേക്ക് നടന്നു.. തിരികെ പോകാൻ നിന്ന ആരവ് മിത്രയേ കാണെ ഒന്ന് നിന്നു.. ഉള്ളം കുതിച്ചുയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകളിൽ അവൻ ഒന്ന് പരതി.. 'ഇല്ല.. തന്നെ കാണുമ്പോ തിളങ്ങിയിരുന്ന കണ്ണുകൾ ഇന്ന് അവളിൽ ഇല്ല'..!! എന്തുകൊണ്ടോ ആരവിൽ അതൊരു പുഞ്ചിരി വിരിച്ചു..!! ____💙✨️ "മ്മ്മ്മ്.." റൂമിൽ നിന്നും ഇറങ്ങിയ അർണവ് കണ്ടത് ടെറസിലേക്ക് പോകാൻ നിക്കുന്ന മിത്രയേ ആണ്.. അവളുടെ അടുത്ത് പോയി പുരികം പൊക്കിയതും മിത്ര ചെറുതായി ചിരിച്ചു.. "അല്ല.. ഞാൻ ചുമ്മാ ഒറ്റക്കിരുന്നു ബോർ അടിച്ചപ്പോ.." "പ.. പ.. പണി ഒക്കെ.." "എല്ലാം കഴിഞ്ഞതാ.. അമ്മയും ഇവിടില്ലല്ലോ.. വെറുതെ ഇരുന്നിട്ടാണെൽ ബോർ ആവുന്നുണ്ട്.."

അവൾ പറഞ്ഞതും അവൻ അവന്റെ ഫോൺ അവൾക് നീട്ടി.. അതിലേക്ക് നോക്കി കയ്യിലിരുന്ന അവളുടെ ഫോൺ അവൾ ഉയർത്തി കാണിച്ചു.. അവന്റെ ചുണ്ടിലെ പുഞ്ചിരിക് ഒന്ന് മാറ്റ് കൂടി.. "പ.. പാട്ട് പാടി റെ.. റെ.. റെക്കോർഡ് ചേ.. ചെയ്തു താ.." അവളുടെ ഫോൺ മാറ്റി അവന്റെ ഫോൺ കയ്യിൽ കൊടുത്ത് അവന്നത് പറഞ്ഞതും മിത്ര ഒന്ന് ചിരിച്ചു.. അവനോട് പിന്നെ പാടം എന്ന് പറയാണമെന്നുണ്ടെങ്കിലും അവന്റെ ചിരി മായ്ക്കാൻ അവൾക് തോന്നിയില്ല..!! "ദാ.." ഒരു പാട്ട് പാടി റെക്കോർഡ് ചെയ്തു അടുത്തതിന് വേണ്ടി അവൾ ലിറിക്‌സ് നോക്കുന്നതിന്റെ ഇടക്ക് അർണവ് അവളുടെ കയ്യിൽ ആൽബം കൊടുത്തു.. മടിയിൽ വച് മിത്ര അവനെ നോക്കുമ്പോ അവളുടെ അടുത്തായി അർണവും ഇരുന്നു കഴിഞ്ഞിരുന്നു.. ആദ്യം ഒന്ന് പതറിയെങ്കിലും അവളൊരു ചിരിയോടെ ആൽബം തുറന്നു.. ചെറുപ്പത്തിലേ അർണവിന്റെയും ആരാവിന്റെയും കുറുമ്പും കുസൃതിയും ഒക്കെയായി അത് നിറഞ്ഞു നിന്നു.. എല്ലാം നോക്കെ അവളുടെ ചൊടികളിലെ ചിരിക്കും സൗന്ദര്യം കൂടുന്നതായി തോന്നി അർണവിന്.. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവനോരോന്നും പകർത്തി.. ഇടയ്ക്കിടെ കൃഷ്ണമണി വികസിക്കുന്നതും പതിയെ അത് ചുരുങ്ങുന്നതും എല്ലാം..!!

കയ്യിൽ ട്രോഫിയുമായി നിക്കുന്ന അർണവിന്റെ ചിത്രത്തിൽ അവളുടെ മിഴികൾ ഉടക്കി.. ഇപ്പോഴെത്തേതിനേക്കാൾ വളരെ മനോഹരമായ ചിത്രം..!! ചുണ്ടിന് ഇരുവശത്തും ആയി തെളിഞ്ഞു കാണുന്ന വൃത്തം പോലുള്ള ചുഴി അവന്റെ സൗന്ദര്യത്തെ എടുത്ത് കാണിക്കുന്നുണ്ട്.. ഇപ്പോ അത് മീശ കൊണ്ട് മറിഞ്ഞിട്ടുണ്ട്.. അവൾ ഇടംകണ്ണിട്ട് അവന്റെ മുഖത്തു നോക്കി ഓർത്തു.. "ഇതെന്തിന്റെ പ്രൈസ കയ്യിൽ.." ആ ചിത്രത്തിൽ കയ്യ് ചൂണ്ടി ചോദിക്കേ അർണവ് അതിലെഴുതീരിക്കുന്നതിൽ വിരലോടിച്ചു.. മിത്ര ആ ചിത്രം ഒന്നുയർത്തി അതിലുള്ളത് വായിച്ചു.. *സ്റ്റേറ്റ് ലെവൽ മ്യൂസിക് കോമ്പറ്റിഷൻ.. (1st Prize)* വായിക്കെ അവളുടെ കണ്ണുകൾ മിഴിഞ്ഞു.. ഞെട്ടി കൊണ്ടവനെ നോക്കി.. 'അർണവേട്ടൻ ആദ്യമേ വിക്ക് ഉണ്ടായിരുന്നില്ലേ..??' അവളിൽ സംശയങ്ങൾ പൊട്ടിമുളച്ചു.. അപ്പോഴും അർണവിന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു.. വേദനയുടെ..!! _____💙✨️ "ഹേയ്.. സ്റ്റോപ്പ്‌ സ്റ്റോപ്പ്‌.." കാറിന് മുന്നിലേക്ക് ചാടി കൊണ്ടൊരുവൾ അലറിയതും ആരവ് ഞെട്ടികൊണ്ട് കാർ വെട്ടിച്ചു ബ്രേക്ക്‌ ചവിട്ടി.. നന്നേ പേടിച്ചു പോയിരുന്നു അവൻ.. കാറിൽ നിന്ന് വേഗം ഇറങ്ങി ആരവ് ചുറ്റും നോക്കി.. "അതെ.. മാഷേ ഇവിടെ.." താഴെ നിന്നൊരു വിളി കേട്ടതും ആരവ് സൂക്ഷിച് നോക്കി..

ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ തറയിലിരുന്ന് പല്ലിളിക്കുന്ന ചന്ദുവിനെ കാണെ അവന് ദേഷ്യം വന്നു.. "ചാടി ചാവാൻ എന്റെ വണ്ടി മാത്രേ കിട്ടിയുള്ളുവോ നിനക്ക്.. ഫ്രോന്റിൽ നിന്ന് എണീറ്റ് മാറേഡി കോപ്പേ.." അലറുകയായിരുന്നു അവൻ.. എന്നിട്ടും ചന്തു അവനെ നോക്കി ചുണ്ട് കൊട്ടി അവിടെ തന്നെ ഇരുന്നു.. "ഡീീ.. എന്ത് നോക്കി നിക്ക.." "അതെ ഒരു കയ്യ് തരുവോ.. സത്യാട്ടും എഴുനേൽക്കാൻ പറ്റാഞ്ഞിട്ട.. പ്ലീസ്.." അവന്റെ തുറിച്ചു നോട്ടം കാണെ അവൾ നിഷ്കു ആയി പറഞ്ഞു.. പിറുപിറുത് കൊണ്ട് ആരവ് അവളെ കയ്യ് പിടിച്ചു വലിച്ചെഴുനേൽപ്പിച്ചു.. ചന്തു ഒന്ന് ആടി തലയിൽ ഒന്ന് പിടിച്ചു ബാലൻസ് ചെയ്തു നിന്നു.. ആരവ് ചുറ്റും നോക്കി.. ഇരുട്ട് വ്യാപ്പിച് എങ്ങും നിറഞ്ഞിട്ടുണ്ട്.. മെയിൻ റോഡിൽ നിന്ന് ചെറിയൊരു ഇടവഴി തിരിഞ്ഞ സ്ഥലമായതുകൊണ്ട് തന്നെ അടുത്തെങ്ങും വീടോ കടയോ ഇല്ല.. എന്തിനേറെ ഒരു ലൈറ്റ് പോലും ഇല്ല..

അവന്റെ വണ്ടിയിലെ വെട്ടം മാത്രം.. ചെറിയൊരു വെട്ടം കാണെ ആരവ് അവിടൊട്ട് നോക്കി.. മറിഞ്ഞു കിടക്കുന്ന ഒരു സ്കൂട്ടി ആയിരുന്നു അത്.. അവൻ ചുറ്റും വീക്ഷിച്ചു തല താഴ്ത്തി അവളെ നോക്കിയതും അവന്റെ മുഖത്തു നോക്കി ഇളിച്ചു നിക്കുന്നുണ്ട്.. "ഡീീ..." "ഏഹ്.. എ.. എന്താ.." "അപ്പോ ഞാൻ ചോദിച്ചതൊന്നും കേട്ടില്ലേ നീ.." "ഇല്ല.. എന്താ ചോദിച്ചേ.. വീണ്ടും നിഷ്കു.." "ഓ നാശം.. നീ എന്താ ഈ സമയത്തു ഇവിടെന്ന്.." "അതെന്റെ വണ്ടി പണി തന്നതാ.. അതുമല്ല നിക്ക് വഴി തെറ്റി പോയി.. 😁" "ആദ്യം നീ ഈ ചിരിക്കുന്നത് ഒന്ന് നിർത്.. കാണുമ്പോ തന്നെ കലി വരാ.. യക്ഷി പല്ലും വച്ച ഇറങ്ങിക്കോളും.." ആദ്യം അവളോട് കലിപ്പിട്ടും അവസാനം പിറുപിറുത്തും അവൻ അവന്റെ കാറിന് അടുത്തേക്ക് നടന്നു.. ചന്തു അവൻ ചിരിക്കരുത് എന്ന് പറഞ്ഞതിൽ മുഖം വീർപ്പിച്ചു വച്ച നിക്കുന്നുണ്ട്.. ആരവ് പോകുന്ന കണ്ടതും അവൾ പിന്നാലെ പോയി.. "ടോ ഒരു ലിഫ്റ്റ് തരോ.."...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story