മനമറിയാതെ 💙: ഭാഗം 7

manamariyathe sana

രചന: സന

"ആദ്യം നീ ഈ ചിരിക്കുന്നത് ഒന്ന് നിർത്.. കാണുമ്പോ തന്നെ കലി വരാ.. യക്ഷി പല്ലും വച് ഇറങ്ങിക്കോളും.." ആദ്യം അവളോട് കലിപ്പിട്ടും അവസാനം പിറുപിറുത്തും അവൻ അവന്റെ കാറിന് അടുത്തേക്ക് നടന്നു.. ചന്തു അവൻ ചിരിക്കരുത് എന്ന് പറഞ്ഞതിൽ മുഖം വീർപ്പിച്ചു വച് നിക്കുന്നുണ്ട്.. ആരവ് പോകുന്ന കണ്ടതും അവൾ പിന്നാലെ പോയി.. "ടോ ഒരു ലിഫ്റ്റ് തരോ.." "അതിനിത് നിന്റെ അപ്പന്റെ കാർ അല്ല.. ഇവിടുന്ന് പുറകിലേക്ക് ഒരു അഞ്ചു മിനിറ്റ് നടന്ന ടാക്സിയോ ഓട്ടോയോ കിട്ടും..നിന്ന് ക്ഷീണിക്കാതെ മാഡം പോകാൻ നോക്ക്.." സീറ്റ്‌ ബെൽറ്റ്‌ ഇടുന്നതിന്റെ ഇടക്ക് ആരവ് പുച്ഛം വാരി വിതറി ചന്തുവിനോട് പറഞ്ഞു.. അവളെന്തെങ്കിലും പറയുന്നതിന് മുന്നേ ആരവ് കാർ മുന്നോട്ട് എടുത്തിരുന്നു.. "പോടാ പട്ടി.." പിന്നിൽ നിന്ന് അലറി വിളിക്കുന്ന ചന്തുവിനെ മിറർ ഗ്ലാസ്സിലൂടെ കാണെ ആരവ് ഒരു ചിരിയോടെ മുന്നിലേക്ക് ശ്രെദ്ധ കൊടുത്തു.. ____💙✨️ "തെണ്ടി.. പൊട്ടൻ.. പ്രാന്തൻ.. നിന്നോട് ദൈവം ചോദിക്കൂടാ.. കലിപ്പ് തീരുന്നില്ലല്ലോ.." വണ്ടിയിൽ ആഞ്ഞു ചവിട്ടി ചന്തു പിറുപിറുത് ഹാൻഡ് ബാഗ് എടുത്ത് ചുറ്റും വീക്ഷിച്ചു.. ആരവിന്റെ കാർ വരുന്നത് കണ്ട് മറ്റൊരു വഴിയിലൂടെ അവനെ ഫോള്ളോ ചെയ്തു അവൻ അടുത്തെത്തുന്നതിന് മുന്നേ വണ്ടി മറിച്ചിട്ട് മുന്നിലേക്ക് ചാടിയതൊക്കെ ശവത്തിൽ കുത്തുന്നത് പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു.. ചന്തു അവളുടെ അതിബുദ്ധിയെ മനസ്സിൽ നന്നായൊന്ന് സ്മരിച്ചു..

നന്നായി പോയിക്കൊണ്ടൊരുന്ന അവളുടെ സ്കൂട്ടിയും അവൾക് പണി കൊടുത്തത് വേദനയോടെ ചന്തു ഓർത്തു.. "പിങ്കി യൂ ടു.. എന്നാലും നീയും എന്നോട് ഇങ്ങനെ കാണിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല.." സ്കൂട്ടിയുടെ മുന്നിൽ വന്ന് നിന്ന് അതും പറഞ്ഞവൾ അതിനെ സ്റ്റാൻഡ് ഇട്ട് നിർത്തി ലോക്ക് ചെയ്തു.. ശേഷം ഹാൻഡ്‌ബാഗും ആയി മെയിൻ റോഡിലേക്ക് ഇറങ്ങി.. "വെറുതെ അല്ല ജാഡ തെണ്ടിക്ക് ജോലി പോയത്.. അങ്ങനെ അല്ലെ സ്വഭാവം..നിനക്ക് ഇതിനൊരു പണി തന്നില്ലെങ്കിൽ എന്റെ പേര് ചഞ്ചൽ എന്നല്ല ടാ.." ഓരോന്ന് മനസ്സിൽ പ്രാകി അവൾ ഫോണിൽ ജയറാമിനെ കാൾ ചെയ്യാനായി തിരഞ്ഞു.. പെട്ടന്ന് അവളുടെ അടുത്തേക്ക് ഒരു കാർ വന്ന് നിക്കുന്ന പോലെ തോന്നിയതും അവൾ അത് ശ്രെദ്ധിക്കാതെ ഒന്നൂടി ഫോണിൽ മിഴികൾ നട്ടു.. 'എനിക്കറിയാമായിരുന്നു നീ വരുമെന്ന്... കുറച്ചു വെയിറ്റ് ഇട്ട് നിക്കാം..' ആരവിന്റെ മുന്നിൽ കുറച്ചു ജാഡ ഇട്ട് നിക്കാം എന്ന് കരുതി ചന്തു തല ഉയർത്തി നോക്കിയില്ല.. "മോളെ ചന്തു.." ജയറാം ഒന്നാക്കി ചന്തുവിനെ വിളിച്ചതും അവളൊന്ന് ഞെട്ടി അയാളെ നോക്കി.. മുന്നിൽ ഇളിയോടെ ഇരിക്കുന്ന അവളുടെ അച്ഛനെ കാണെ അവൾക് ഒരേ സമയം ചിരിയും കരച്ചിലും വന്നു.. "അധികം നിന്ന് വിയർക്കാതെ മോൾ വന്ന് കേറിയാട്ടെ.. പ്ലാൻ പൊളിഞ്ഞു ഇല്ലേ..??" "നൈസ് ആയിട്ട്..😬"

ജയറാമിന്റെ പൊട്ടിച്ചിരി കാറിൽ മുഴങ്ങി.. അവൾ അയാളെ ചെറുങ്ങനെ തല്ലി പിണങ്ങിയ പോലെ തിരിഞ്ഞിരുന്നു.. കുറച്ചു മുന്നേ അച്ഛയോട് വീരവാദം അടിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ..?? അവളുടെ മനസ്സ് അവളെ കളിയാക്കിയപ്പോ ചന്തു ദേഷ്യം കൊണ്ട് വിറച്ചു.. ഒപ്പം നാണക്കേടും.. "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ടി കുരുട്ടെ.. അവൻ നീ കരുതും പോലെ അല്ല..എല്ലാരേയും പോലെ നിന്നോട് പെട്ടന്ന് ഫ്രണ്ട്‌ലി ആവും എന്നാ പ്രതീക്ഷയും വേണ്ടന്ന്..എന്റെ മകൾ ആണെന്നുള്ളത് തന്നെയാ അതിന് പ്രധാന കാരണം..അപ്പോ നിനക്ക് വാശി ഇന്ന് തന്നെ അവന്റെ കൂടെ വീട്ടിൽ വന്ന് കാണിക്കുമെന്ന്.. എന്നിട്ടെന്തായി..?" അവസാനം ഒരു പൊട്ടിച്ചിരിയോടെ ജയറാം പറഞ്ഞു നിർത്തുമ്പോൾ ചന്തു അയാളെ ഒന്ന് തുറിച്ചു നോക്കി.. "ദേ പപ്പേ മിണ്ടാണ്ടിരുന്നോ.. എനിക്ക് ദേഷ്യം വരുന്നുണ്ടേ.." "ഓ ഞാൻ നിർത്തി.." "പപ്പാ നോക്കിക്കോ ഞാൻ അവന് ഇതിനൊരു പണി കൊടുക്കുന്നത്.. അവനെന്നെ ശെരിക്കും അറിയില്ല.." "ടി ടി.. നിന്റെ തെമ്മാടിത്തവും കൊണ്ട് ചെക്കന്റെ അടുത്തേക്ക് പോവല്ലേ.. അതൊരു സാധുവാ.." "പിന്നെ ഒരു ചാധു.. അത്രക്ക് പാവ ഒന്നും അല്ല അവൻ.. ഒറ്റയ്ക് ഈ രാത്രി ഒരു പെൺകുട്ടിയെ വിട്ട് പോകുന്നു എന്ന് പോലും ചിന്തിക്കാതെ പോയവനാ.."

ചന്തു ദേഷ്യം കടിച്ചമർത്തി പറയുമ്പോ ജയറാം ഒന്ന് പുഞ്ചിരിച്ചു.. "നീ ഇവിടുണ്ടെന്ന് ഞാൻ എങ്ങനെയാ അറിഞ്ഞതെന്ന് നീ ചോദിച്ചില്ലല്ലോ.." "അത് ശെരിയാ.. പപ്പാ എങ്ങനെ അറിഞ്ഞു.. ഇതുവഴി എവിടെ പോയതാ ഈ രാത്രി..?" ചന്തു അയാൾക്ക് നേരെ തിരിഞ്ഞിരുന്നു ചോദിച്ചതും അയാൾ ഫോൺ എടുത്തു ന്തോ ചെയ്തു അവളുടെ കയ്യിൽ കൊടുത്തു.. അതിൽ കോണ്ടക്റ്റ് ലിസ്റ്റിൽ ലാസ്റ്റ് പേര് ആരവിന്റേത് ആണെന്ന് കാണെ അവളുടെ കണ്ണുകൾ വിടർന്നു.. അവൾ ഒരു സംശയത്തോടെ അയാളെ നോക്കി.. "ആരാവ പറഞ്ഞേ നീ ഇവിടെ ഉണ്ടെന്ന്.." ജയറാം അതും പറഞ്ഞു ഒന്ന് ചിരിച്ചു.. ചന്തുവിനും അതെന്തോ വല്ലാത്ത സന്തോഷം തരുന്നതായി തോന്നി.. ചിരിയോടെ അവൾ സീറ്റിലേക്ക് ചാരി.. അയാളുടെ ഫോണിൽ തെളിഞ്ഞു കാണുന്ന അവന്റെ പേരിൽ അവളുടെ വിരൽ തഴുകി.. പുറത്തെ കാറ്റിൽ അവളുടെ ദേഹത്തു തട്ടി കുളിരേകി പോകുന്നത് പോലെ അവന്റെ മുഖവും അവളുടെ ഉള്ളിൽ തട്ടി കുളിരു പകർന്നു..!! ____💙✨️ "അർണവേട്ടാ.." ജനാല വഴി പുറത്തേക്ക് നോക്കി നിക്കുന്ന അർണവിനെ മിത്ര ആദ്യം ഒന്ന് മടിച് പിന്നെ വിളിച്ചു.. വല്ലാതെ സംഘർഷം നിറഞ്ഞിരുന്ന അവന് അവളുടെ വിളി ഒരു ആശ്വാസം ആയി തോന്നിപ്പിച്ചു.. കണ്ണ്കോണിൽ പൊടിഞ്ഞ കണ്ണുനീരിനെ മിത്ര കാണാതെ തുടച് മാറ്റി അവളെ നോക്കി.. ചുണ്ടിൽ എന്നത്തേയും പുഞ്ചിരിയോടെ..!! "എന്താ ഇവിടെ നിക്കുന്നെ.. കിടക്കുന്നില്ലേ..?"

മിത്ര ചോദിച്ചതിന് ഒന്ന് തല അനക്കി അവൻ ബെഡിൽ ഒരുവശത്തായി കിടന്നു.. മറുവശത്തു മിത്ര ചുമരിന് നേരെയും.. മലർന്നു കിടന്ന അർണവ് തിരിഞ്ഞ് കിടന്നതും അവനെ നോക്കി കിടക്കുന്ന മിത്രയേ കാണെ അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. "മ്മ്മ് ന്താ.." പിരികം പൊക്കി അർണവ് ചോദിച്ചതിന് മിത്ര കണ്ണ് ചിമ്മി.. അവളുടെ മുഖത്തും വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞു.. കണ്ണുകൾ ഇടഞ്ഞതും പിടപ്പോടെ മിത്ര തിരിഞ്ഞ് കിടന്നു.. അർണവ് ചിരിയോടെ അവളെ തന്നെ നോക്കി..അവനോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്..എന്തുകൊണ്ടോ അതൊന്നും ചോദിക്കാൻ അവൾകയില്ല.. റൂമിൽ ലൈറ്റ് തെളിഞ്ഞതും മിത്ര സംശയത്തോടെ ബെഡിൽ നിന്ന് എഴുനേറ്റ് അർണവിനെ നോക്കി.. കാബോർഡിൽ എന്തോ തിരയുന്ന അവനെ അവൾ നെറ്റി ചുളിച് നോക്കി..'എന്താ ഈ രാത്രി തിരയണേ..??' അവൾ മനസ്സിൽ ഓർത്തു.. "എ.. എന്റെയാ.." കയ്യിൽ ഒരു ഡയറി വച്ചു കൊടുത്തു അർണവ് അത് പറഞ്ഞതും മിത്ര അവനെ അത്ഭുതത്താൽ നോക്കി.. അവനെ കുറിച് അവൾക്കറിയണം എന്നത് മിത്ര പറയാതെ തന്നെ അർണവ് മനസ്സിലാക്കിയിരുന്നു.. മറ്റാരേക്കാളും മിത്ര അതൊക്കെ അറിയണം എന്ന് അർണവും ആഗ്രഹിച്ചിരുന്നു.. അവന്റെ ജീവിതം മുഴുവൻ വരച്ചു കാട്ടുന്നത് പോലെയുള്ള ഡയറി അവളുടെ കയ്യിൽ കൊടുത്ത് അർണവ് തിരികെ ബെഡിൽ വന്ന് കിടന്നു.. മിത്ര കുറച്ചു നേരം അതിൽ തന്നെ നോക്കി..

തുറക്കണം അവനെ കുറിച്ചറിയണം എന്നുണ്ട് അവൾക്.. പക്ഷെ എന്തോ ഒന്ന് അവളെ അതിൽ നിന്ന് വിലക്കുന്നത് പോലെ.. ഡയറിയിൽ ഒന്ന് നോക്കി അവൾ അത് തിരികെ അവന്റെ ഡ്രെസ്സിന്റെ അടുത്തായി വച്ചു.. ശേഷം അർണവിന്റെ നേരെ തിരിഞ്ഞു കിടന്നു.. "അർണവേട്ടന് ആദ്യമേ വിക്ക് ഉണ്ടായിരുന്നില്ലല്ലോ.. പിന്നെ എന്താ സംഭവിച്ചേ..?" മിത്ര അത് ചോദിക്കുമ്പോ അർണവ് അവളെ തന്നെ കണ്ണെടുക്കാതെ നോക്കി.. അവൻ ഡയറി കൊടുത്തതിന്റെ ഉദ്ദേശം അവൾക് മനസ്സിലായി കാണില്ല എന്നവൻ ചിന്തിച്ചു.. "എ.. എ.. എല്ലാം അ.. അതി..ലുണ്ട്.." "അത് വായിച് എനിക്കൊന്നും അറിയണ്ട.. ഏട്ടന് എന്താ പറ്റിയതെന്ന് ഏട്ടൻ തന്നെ എന്നോട് പറയണം.." "കൂ.. കൂടു.. കൂടുതൽ സം.. സംസാരി..കുമ്പോ..താ.. തനിക്.. ബുദ്ധി..മുട്ട് ആയി തോന്നും.." നിർവികരത ആയിരുന്നു അവന്റെ ഉള്ളിൽ.. അത് വാക്കുകളിലൂടെയും പ്രതിഭലിക്കും പോലെ തോന്നി അവൾക്.. "എനിക്ക് ബുദ്ധിമുട്ട് തോന്നുവോ ഇല്ലയോ എന്നൊക്കെ ഞാൻ അല്ലെ പറയേണ്ടേ..? എനിക്ക് ഒരു ബുക്ക്‌ വായിച്ചോ അല്ലെങ്കിൽ മാറ്റാരെങ്കിലും പറഞ്ഞോ അല്ല അറിയേണ്ടത്.. ഏട്ടൻ തന്നെ പറയണം..ഇപ്പോ പറയാൻ പറ്റില്ലെങ്കിൽ സാരല്ല.. നാളെ പറഞ്ഞാലും മതി.. പക്ഷെ പറയുന്നത് അർണവേട്ടൻ തന്നെ ആയിരിക്കണം..!!" മിത്രയുടെ ഉറച്ച വാക്കുകളും നോട്ടവും അർണവിന്റെ ചങ്കിൽ തറച്ചു.. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് അവൻ അറിഞ്ഞു.. ഒപ്പം ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരിയും..

അവളോട് ഒരു അനുവാദത്തിന് മുതിരാതെ അവൻ നിമിഷനേരം കൊണ്ടവളെ നെഞ്ചോടാടാക്കി പിടിച്ചു.. മിത്രയുടെ കഴുത്തിലായി മുഖം പൂഴ്ത്തി.. പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ മിത്ര ഒന്ന് ഉയർന്നു പൊങ്ങി.. അവളുടെ കയ്കൾ അവന്റെ ബനിയനിൽ കൊരുത്തു പിടിച്ചു.. അടിവയറ്റിൽ സ്ഫോടനം തന്നെ നടക്കുന്നത് അവൾ അറിഞ്ഞു.. അവന്റെ കയ്യ് അവളിൽ കൂടുതൽ മുറുകി.. തള്ളി മാറ്റണമെന്ന് അവളുടെ ബുദ്ധി പറയുമ്പോഴും ചേർത്ത് പിടിക്കാൻ അവളുടെ ഹൃദയം മുറവിളി കൂട്ടി.. *കണ്ണാ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നീ വേഗം പറയാൻ നോക്ക്.. അല്ലാതെ ഇവന്റെ വിക്ക് കേട്ട് കൊണ്ട് നിക്കാൻ സമയം ഇല്ല..* *സോറി അർണവ്.. തനിക് അറിയാല്ലോ വിക്ക് ഉള്ളൊരു ആളെ ഈ ജോബിൽ എടുക്കാൻ സാധിക്കില്ല.. നന്നായി സംസാരിക്കുന്നവരെ അല്ലെ കസ്റ്റമേഴ്‌സ്സും ഇഷ്ടപ്പെടുള്ളു..* *അപ്പുവേട്ടനെ എനിക്ക് ഇഷ്ടമാ ഇപ്പോഴും.. പക്ഷെ എന്റെ സ്റ്റാറ്റസാ ഇപ്പോ എനിക്ക് വലുത്.. മറ്റുള്ളവരുടെ മുന്നിൽ നല്ലതുപോലെ ഒന്ന് സംസാരിക്കാൻ പോലും ആവാത്ത അപ്പുവേട്ടനെ ഞാൻ എങ്ങനെയാ..* പല സംഭാഷണങ്ങളും അർണവിന്റെ കാതിൽ മുഴങ്ങി കേട്ടു.. എല്ലാത്തിലും ഒടുവിൽ മിത്രയുടെ ശബ്ദം അവന്റെ കാതിനെ സന്തോഷിപ്പിച്ചു.. ഒപ്പം മനസ്സിനെയും..!! കഴുത്തിൽ നനവ് തട്ടുന്നതറിഞ്ഞു മിത്ര ഒന്ന് കുഴങ്ങി..കരയരുതെന്ന് പറയാൻ തോന്നി അവൾക്..!! അവനെ തന്നിൽ നിന്ന് അടർത്താൻ നോക്കുമ്പോ കുറച്ചൂടി അവളിൽ പറ്റിച്ചേർന്നു അവൻ.. പതിയെ അവളുടെ കയ്യ് അവന്റെ പുറത്തൂടി തഴുകി.. സമാധാനിപ്പിക്കാൻ എന്നോണം കൊച്ചു കുഞ്ഞിനെ പോലെ അവളുടെ കയ്യ് അവന്റെ മുടിയിൽ തലോടി...

അതൊരു ആശ്വാസമായി തോന്നെ അർണവ് ഒന്നൂടി കുറുകി അവളുടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി.. അരക്കെട്ടിൽ വരിഞ്ഞു മുറുകി കൂടുതൽ ശരീരത്തോട് അമർത്തി..!! _____💙✨️ കണ്ണിൽ സൂര്യപ്രകാശം തുളച്ചു കേറിയതും ഒന്ന് ഞെരുങ്ങി അവൾ കിടന്നു.. പെട്ടന്ന് ബോധം വന്നത് പോലെ അവൾ ഞെട്ടികൊണ്ട് കണ്ണ് തുറന്നു.. നല്ലതുപോലെ വെളിച്ചം വീണിട്ടുണ്ട് പുറത്ത്.. സമയം നോക്കെ അവളൊരു പിടപ്പോടെ എഴുനേൽക്കാൻ ശ്രെമിച്ചു.. അതെ പടി അവള ബെഡിൽ വീണു.. അവളുടെ അരയിൽ ചുറ്റിയിരിക്കുന്ന അർണവിന്റെ കയ്യ് കാണെ അവൾക് വല്ലാത്തൊരു തരിപ്പ് കേറി ഉള്ളിലൂടെ.. ബെഡിൽ കമിഴ്ന്നു കിടന്നു അപ്പുറത്തെ വശത്തു തല ചെരിച്ചു വച്ചു ഇടത് കയ്യ് കൊണ്ട് മിത്രയേ ചുറ്റി പിടിച്ചിട്ടുണ്ട്.. കഴിഞ്ഞ രാത്രിയുള്ള അർണവിന്റെ ചേർത്ത് പിടിക്കൽ മനസ്സിൽ തെളിഞ്ഞതും അവളൊരു പിടപ്പോടെ കയ്യ് മാറ്റി ബെഡിൽ നിന്നും എഴുനേറ്റു.. എപ്പോഴാണ് ഉറങ്ങിയതെന്ന് അവൾക് ഓർത്തെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അവൻ തല വച്ചിരിക്കുന്ന വശത്തേക്ക് വന്ന് മുന്നിൽ വീണു കിടക്കുന്ന മുടിയെ മിത്ര വകഞ്ഞു മാറ്റി..ചിരിയോടെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കേറി.. അവൾ പോയെന്ന് അറിഞ്ഞതും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അർണവ് കണ്ണുകൾ തുറന്നു.. അവളെ ഇറുക്കി പുണർന്ന നിമിഷം അവന്റെ മനസ്സിൽ തെളിയേ ചുണ്ടിലെ പുഞ്ചിരിക് ഒന്നുകൂടി മാറ്റ് കൂടിയിരുന്നു..!!...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story