മനമറിയാതെ 💙: ഭാഗം 8

manamariyathe sana

രചന: സന

അവളെ ഇറുക്കി പുണർന്ന നിമിഷം അവന്റെ മനസ്സിൽ തെളിയേ ചുണ്ടിലെ പുഞ്ചിരിക് ഒന്നുകൂടി മാറ്റ് കൂടിയിരുന്നു..!! മിത്ര ഫ്രഷ് ആയി ഇറങ്ങിയതും അവളെ നോക്കി കണ്ണ് ചിമ്മി അർണവ് ടവൽ എടുത്ത് കേറി.. അവനെ കണ്ട മാത്രയിൽ ചുവപ്പ് പടർന്ന കവിളിണ അവളിൽ കൂടുതൽ അത്ഭുതം നിറച്ചു.. തന്നില്ലേ യഥാർത്ഥ പ്രണയിനിയെ കണ്ടെത്തിയ സംതൃപ്തിയിൽ അവളുടെ ചൊടികൾ വിടർന്നു..!! _____💙✨️ "ടി അപ്പോ നീ സമ്മതിച്ചു മാര്യേജിന്.." ശ്രുതി കണ്ണ് മിഴിച്ചു ചന്തുവിനോട് ചോദിച്ചതും അവൾ തടിക്ക് കയ്യും കൊടുത്ത് അങ്ങനെ ഇരുന്നു.. ചന്തുവിന്റെ ഭാഗത്തൂന്ന് മറുപടി ഇല്ല എന്ന് കണ്ടതും ശ്രുതി അവളെ കുലുക്കി.. "എടാ നിന്നോടാ.. നീ അയാളുമായുള്ള കല്യാണത്തിന് യെസ് പറഞ്ഞോ.." അങ്ങനെ യെസ് പറഞ്ഞതല്ല.. ഞാൻ എന്റെ ആഗ്രഹം പറഞ്ഞപ്പോ പുള്ളി അത് സപ്പോർട്ട് ചെയ്തു.. സംസാരം ഒക്കെ ഹോനെസ്റ്റ് ആയി തോന്ന കരണിന്റെ.. സോ ആലോചിക്കാം എന്ന് വച്ചു.. "റിയലി..!!" ശ്രുതി അല്പം പുച്ഛത്തോടെ ചന്തുവിനോട് ചോദിച്ചതും അവൾ ചുണ്ട് മലർത്തി.. ചന്തുവിന് അറേഞ്ച് മാര്യേജ് താൽപര്യം ഇല്ല എന്നുള്ളതിനെ പറ്റിയും ആരവിനോട് തോന്നിയ ക്രഷിനെ പറ്റിയും ശ്രുതിക്ക് അറിയുന്നതായിരുന്നു..

"എത്രയാന്ന് വച്ച പപ്പയെ വിഷമിപ്പിക്കുന്നെ.. ഞാൻ എന്ന് വച്ച ജീവന.. ഇനിയും ഇതൊക്കെ പറഞ്ഞു വിഷമിപ്പിക്കാൻ വയ്യട..സോ.." "സോ ഇഷ്ടല്ലാത്ത മാര്യേജിന് ഓക്കേ പറയാൻ പോകുന്നു ഇല്ലേ..??" പറഞ്ഞു നിർത്തുന്നതിന് മുന്നേ ശ്രുതി ഇടക്ക് കേറി..അതിന് ചന്തു ഒന്ന് ഇളിച്ചു കാണിച്ചു.. അവളുടെ യക്ഷി പല്ല് നന്നായി അറിയുന്ന തരത്തിൽ..!! "നമ്മുക്ക് വേണ്ടി ജീവിക്കുന്ന പപ്പാക്കും അമ്മയ്ക്കും വേണ്ടി ചില ത്യാഗങ്ങൾ ഒക്കെ നല്ലതല്ലേ.. അതുമാത്രല്ല.. പ്രണയം എന്നാ വികാരം തോന്നാത്തക്ക തരത്തിൽ മനസ്സിൽ ആരും ഇല്ല..പിന്നെന്തിന് അവരുടെ ആഗ്രഹത്തിന് എതിര് നിൽക്കണം..ഇനി അഥവാ ഉണ്ടായാൽ പപ്പയോട് ധൈര്യമായി പറയല്ലോ എനിക്കവനെ വേണമെന്ന്.. അതില്ലാത്തിടത്തോളം പപ്പ പറയുന്നത് അനുസരിക്കുന്നതല്ലേ നല്ലത്..!!" ചന്തു കുറച്ചു നേരത്തേക്ക് ശേഷം പറഞ്ഞു നിർത്തുമ്പോ ശ്രുതി അവളെ വെറുതെ നോക്കി നിന്നു.. അവൾ പറയുന്നത് ശെരിയാണെന്ന് ശ്രുതിക്കും തോന്നിയിരുന്നു.. ചന്തു ദൂരേക്ക് മിഴികൾ പായിച്ചിരുന്നു.. അവളിൽ വന്നു ചേരുന്നതിനെ കുറിച്ചറിയാതെ..!!✨️ ____💙✨️

"ഈ കടല് കാണിക്കാൻ ആണോ അർണവേട്ടൻ എന്നെ കൊണ്ട് വന്നേ.." മിത്ര കടയിലേക്ക് കണ്ണും നട്ട് കൽബെഞ്ചിൽ ഇരിക്കുന്ന അർണവിനോട് ചോദിക്കേ അവനൊന്ന് പുഞ്ചിരിച്ചു.. അതിൽ അടങ്ങിയിരുന്ന വികാരം എന്താണെന്ന് അവൾക് മനസ്സിലായിരുന്നില്ല..ചിരി അവന്റെ മുഖത്തു നിറഞ്ഞു നിന്നു പലതിൽ നിന്നുമുള്ള മുഖം മൂടിയെന്ന പോൽ..!! "എന്റെ ജീവിതത്തിലെ പല മൂഹൂർത്തങ്ങൾക്കും സാക്ഷി ആയിരുന്നത് ഈ കടല.. ആദ്യമായി അച്ഛനൊപ്പം നടന്നതിൽ തുടങ്ങി തന്നെ എന്റെ ജീവിതത്തിൽ കിട്ടുന്നത് വരെയുള്ള പല സന്ദർഭങ്ങളും നടന്നത് ഇവിടെ വച്ച.." -------- ( വിക്കലോടെയാണ് അർണവ് സംസാരിക്കുന്നത്.. അതെഴുതാൻ എനിക്കും വായിക്കാൻ നിങ്ങളുക്കും ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് അതൊഴിവാക്കി എഴുതുന്നത്.. അർണവിന്റെ സംസാരം എല്ലാം വിക്കൽ കലർന്നത് ആയിരിക്കും എന്ന് കരുതി തുടർന്നു വായിക്കുക..) -------- അർണവ് സമുദ്രത്തെ നോട്ടം എറിഞ്ഞു പറയുന്നത് മിത്രയും കേട്ടിരുന്നു.. അവൾക്കും അറിയണമായിരുന്നു അർണവിന്റെ ജീവിതം..!! "ചെറുപ്പത്തിലേ ആരവിനെക്കാൾ പഠനത്തിലും കായികത്തിലും മുന്നിൽ നിന്നത് ഞാൻ ആയിരുന്നു.. ചെറുതായി മൂളി പാട്ട് പാടുന്നതിൽ തുടങ്ങി കൊച്ചു കൊച്ചു സമ്മാനങ്ങൾ വാങ്ങുന്ന തരത്തിൽ എന്റെ പാട്ട് വളർന്നു..

പ്ലസ് ടു നല്ല മാർകൊടെ പാസ്സായതും അച്ഛൻ എന്റെ ഇഷ്ടം അനുസരിച് ലോ കോളേജിൽ ചേർത്തു.. ചെറുപ്പം മുതലേ എന്റെ ആഗ്രഹവും അതായിരുന്നു..!!" "സ്കൂൾ ജീവിതത്തിൽ നിന്ന് കോളേജ് ജീവിതത്തിൽ എത്തിപ്പെട്ടതിന്റെ ആഹ്ലാത്തത്തിൽ ആദ്യ വർഷം അന്തസ്സായി ഞാനും എന്റെ ഫ്രണ്ട്സും ആഘോഷിച്ചു.. ഓരോ ദിവസവും ആഘോഷിച്ചു.. അങ്ങനെ ഇരിക്കെയാണ് അവളെന്റെ ജീവിതത്തിലേക്ക് വരുന്നത്..!! " ചെറു ചിരിയോടെ കേട്ട് നിന്ന മിത്രയുടെ മുഖത്തു ചിരി മാഞ്ഞു.. 'അർണവിനൊരു പ്രണയം'.. അവളത്തിനെ കുറിച് ചിന്തിച്ചിട്ടു കൂടി ഇല്ലായിരുന്നു.. അവൻ മുഖത്തു നോക്കിയതും അവൾ ചിരി വരുത്തി അവനെ നോക്കി.. ബാക്കി അറിയാൻ എന്നപോൽ..!! "ഒരുപാട് പെണ്ണ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു എനിക്ക്.. അപ്പോഴൊന്നും ആരോടും പ്രതേക അടുപ്പമോ ഇഷ്ടമോ തോന്നിയിട്ടില്ല.. അവളെ കാണുന്നത് വരെ പ്രണയം എന്നത് കഥകളിലും സിനിമയിലും കാണുന്ന ഒന്ന് മാത്രമായിരുന്നു എനിക്ക്.." "അതൊക്കെ കഴിഞ്ഞതല്ലേ.. അർണവേട്ടന് എങ്ങനെയാ ഇത് പറ്റിയെ.."

അവനിൽ നിറഞ്ഞു നിന്ന പുഞ്ചിരിയിൽ മിത്രക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.. അന്നേരം അവളൊരു ഭാര്യയായി മാറുകയായിരുന്നു..!! അവളുടെ മുഖംഭാവം കാണെ അവന്റെ മനസിലെ ചെറുതായി മുളച്ചു പൊങ്ങിയ സങ്കടം പോലും അലിഞ്ഞില്ലാതെയായി.. അവനൊരു ചിരിയാലേ അവളുടെ മൂക്കിൽ തട്ടി...വാത്സല്യത്തോടെ..!! അവളുമായി തീരത്തൂടെ നടക്കുന്നതിനൊപ്പം അവൻ ഓർത്തെടുത്തു അവന്റെ കഴിഞ്ഞ കാലം..!! _____💙✨️ വകമാര ചുവട്ടിൽ സേതുവിന്റെ മടിയിൽ തലവച്ചു കിടക്കുന്ന അർണവ് എന്തോ കേട്ടത് പോലെ ചാടി എഴുനേറ്റു.. ചുറ്റും നോക്കി.. വീണ്ടും വീണ്ടും കാതിൽ കുളിരേകി പോകുന്ന സ്വരം അവന്റെ ചൊടികൾ വിടർത്തി.. "എന്താടാ.." "ടാ.. ഇതെവിടുന്നാ.." "ഏത്.." സേതു ചോദിക്കുന്നതിനുള്ളിൽ അർണവ് ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടിയിരുന്നു.. കിതാപ്പോടെ അവനാ വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് നോക്കി.. കയ്യിൽ ഗിറ്റാർ പിടിച്ചു കണ്ണടച്ചു പാട്ടുപാടുന്നവളിൽ അവന്റെ മിഴികൾ തറഞ്ഞു നിന്നു.. ഹൃദയം കുതിച്ചുയർന്നു അവന് കേൾക്കാൻ പാകത്തിൽ..!! "ത്രേയ.." പിന്നിൽ നിന്നാരോ അതും വിളിച് അവളുടെ അടുത്തേക്ക് വന്നതും പാട്ടു നിർത്തി ഒരുവൾക്ക് ഒപ്പം അവനെ മറികടന്ന് ത്രേയ പുറത്തേക്ക് നടന്നു.. നെഞ്ചിൽ അവളുടെ മുഖം എന്നപോലെ പേരും തറഞ്ഞു കേറിയിരുന്നു..!! 💙✨️ "അപ്പു.. ഭൈരവൻ മാമാ വിളിച്ചിരുന്നു.. ശ്രീ മോൾടേം നിന്റെം കാര്യം എപ്പോഴാ തീരുമാനിക്കാൻ എന്ന് ചോദിച്ചു..?"

ജാനകി അർണവിനടുത്തായി വന്നിരുന്നു.. അവന്റെ ചിന്തകളിൽ നിറഞ്ഞു നിന്നത് ത്രേയ ആണെന്ന് അറിയാതെ..!! "അപ്പു.. നിന്നോടാ.." "എന്താമ്മ.. എനിക്ക് താല്പര്യം ഇല്ലന്ന് പറഞ്ഞതല്ലേ.." "താല്പര്യം ഇല്ലന്ന് പറഞ്ഞ എങ്ങന ശെരിയാവ.. നിന്റെയും ശ്രീയുടേം കല്യാണം ചെറുപ്പം മുതലേ പറഞ്ഞു വച്ചതല്ലേ.." "ഞാൻ അല്ലല്ലോ.. നിങ്ങൾ ഒക്കെ കൂടിയല്ലേ എല്ലാം തീരുമാനിച്ചത്.. ഇതുവരെ ഒന്നും എതിർത്തു പറയാത്തത് മനസ്സിൽ മറ്റൊരു ഇഷ്ടം തോന്നാഞ്ഞിട്ട.. എന്നാ ഇപ്പോ അതാങ്ങനെ അല്ല.. എനിക്കൊരു കുട്ടിയെ ഇഷ്ട.. അവൾക്കും എന്നോട് അത് പോലൊരു ഇഷ്ടം ഉണ്ടേൽ ആരേതിർത്താലും ഞാൻ അവളെ ഞാൻ സ്വന്തമാക്കും.." ജാനകിയോട് കയർത്തു സംസാരിച്ചു മുകളിലേക്ക് കേറിപോകുമ്പോ അവൻ നന്നേ കിതച്ചിരുന്നു.. ആദ്യമായാണ് താൻ ഇങ്ങനെ ദേഷ്യപ്പെടുന്നത്.. അവൻ ഓരോന്ന് ചിന്തിച് ബെഡിൽ മുഖം പൂഴ്ത്തി.. ഒടുവിൽ ത്രേയയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി..!! 💙✨️ "അപ്പുവേട്ട.." പരിചിതമായൊരു ശബ്‌ദം കേൾക്കെ അവന്റെ കണ്ണുകൾ വിടർന്നു.. അത്ഭുതംത്തോടെ അർണവ് തിരിഞ്ഞു നോക്കി.. മുന്നിൽ ചെറു ചിരിയോടെ നിക്കുന്ന ത്രേയയിൽ അവന്റെ മിഴികൾ വല്ലാതെ കുടുങ്ങി പോയി..

"എനിക്ക്.. എനിക്ക് നാളെ ഒരു മ്യൂസിക് കോമ്പറ്റിഷൻ ഉണ്ട്.. അപ്പുവേട്ടൻ എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ.." മുന്നിൽ കാണുന്നത് സ്വപ്നമല്ലെന്ന് തിരിച്ചറിയാൻ അവനേറെ നേരം വേണ്ടി വന്നു.. പിന്നിൽ സേതുവിന്റെ അടി വീണതും അർണവ് ഞെട്ടി കൊണ്ട് അവളെ നോക്കി.. അവളുടെ മിഴികൾ വല്ലാതെ പിടയുന്നത് അവൻ കണ്ടു..ചുണ്ടിൽ ഊറിയ കള്ള ചിരിയോടെ അർണവ് അവളോട് സമ്മതം അറിയിക്കെ ഇരുവരുടെയും ഹൃദയം ഉച്ചത്തിൽ മിടിച്ചു..!! 💙✨️ "ത്രേയ ഗിറ്റാർ പഠിച്ചിട്ടുണ്ടോ.." "മ്മ്മ്.. ഞാൻ അബ്റോഡിൽ ആയിരുന്നു അവിടുന്ന് പഠിച്ചേയ.." "അബ്റോഡിൽ ആയിരുന്നോ.. ഇപ്പോ എന്താ ഇവിടെ.." അർണവിന്റെ ചോദ്യത്തിന് ത്രേയ ചെറുതായി ഒന്ന് കണ്ണ് ചിമ്മി.. അവളിൽ വല്ലാത്തൊരു പുഞ്ചിരി വിടർന്നു.. അത് കാണെ അവൻ തെല്ലൊരു അത്ഭുതംത്തോടെ ത്രേയയെ നോക്കി.. "അഞ്ചാം വയസ്സിൽ അച്ഛനോടൊപ്പം പോയതാ.. പിന്നെ നാട്ടിൽ വന്നിട്ടില്ല.. അച്ഛനിവിടെ ബന്ധുക്കൾ ഒന്നും വലുതായി ഇല്ല.. അതുകൊണ്ട് അവിടെ ആയിരുന്നു വളർന്നതും പഠിച്ചത് ഒക്കെ..

പക്ഷെ ഇപ്പോ എനിക്കായി ആരോ ഇവിടെ ഉള്ളത് പോലെ.. എന്റെ പ്രണയം ഇവിടെ ആണെന്നൊരു തോന്നൽ..!!" അവന്റെ കണ്ണിൽ നോക്കി ത്രേയ പറഞ്ഞതും അർണവ് ഒരുനിമിഷം ഒന്ന് പകച്ചു..അവളുടെ കണ്ണിലെ കുസൃതി അവനിൽ പടരുമ്പോ ഇരുവരും അറിയുന്നുണ്ടായിരുന്നു അവരുടെ ഉള്ളിലെ പ്രണയം..!! 💙✨️ "ഏട്ടാ ശ്രീ വന്നിട്ടുണ്ട്.." ആരവ് അവന്റെ വയറ്റിലിടിച്ചു പറഞ്ഞതും അർണവ് അവന്റെ കയ്യ് പിടിച്ചു തിരിച്ചു.. അവന്റെ അലറൽ വക വക്കാതെ മുകളിലേക്ക് കേറി.. അവൻ പോകുന്നതും നോക്കി നിക്കേ ആരവിന്റെ മുഖം കുസൃതി നിറഞ്ഞിരുന്നു.. "നീ ശ്രീ മോളെ കണ്ടോ.." "എനിക്കങ്ങും കാണണ്ട.." ആഹാരം കൊടുക്കുന്നതിന്റെ ഇടക്ക് ജാനകി ചോദിച്ചതിന് ഉടനടി അർണവിന്റെ മറുപടി വന്നിരുന്നു.. "പക്ഷെ എനിക്ക് ന്റെ അപ്പുവേട്ടനെ കാണണം അമ്മായി.." പരിചിതമായിരു ശബ്ദം അവിടെ നിറഞ്ഞത്. അർണവ് പകപ്പോടെ കണ്ണുകൾ മുകളിലേക്ക് പായിച്ചു.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ താഴേക്ക് ഇറങ്ങി വരുന്നവളെ കാണെ അവന്റെ മിഴികൾ വികസിച്ചു.. ചൊടികൾ വിടർന്നു.. അവന്റെ ഉള്ളം അവളുടെ പേര് മൊഴിഞ്ഞു.. "ത്രേയ.." ..തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story