മനമറിയാതെ 💙: ഭാഗം 9

manamariyathe sana

രചന: സന

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ താഴേക്ക് ഇറങ്ങി വരുന്നവളെ കാണെ അവന്റെ മിഴികൾ വികസിച്ചു.. ചൊടികൾ വിടർന്നു.. അവന്റെ ഉള്ളം അവളുടെ പേര് മൊഴിഞ്ഞു.. "ത്രേയ.." "ഏട്ടന്റെ ത്രേയ തന്നെയാ ഞങ്ങളുടെ ശ്രീ.. ത്രേയ ശ്രീ..!!" ആരവ് കണ്ണിറുക്കി അർണവിനോടായി ടായി പറഞ്ഞു.. ജാനകിയുടെ ചുണ്ടിലും കുസൃതി നിറഞ്ഞു നിന്നിരുന്നു.. എല്ലാവരും കൂടി തന്നെ കളിപ്പിച്ചത് ആണെന്ന് അർണവിന് മനസ്സിലാവേ മുഖത്തു ദേഷ്യം നിറച്ചവൻ ആരെയും നോക്കാതെ അവൻ വേഗത്തിൽ സ്റ്റെപ്പുകൾ കേറി മുകളിൽ എത്തിയിരുന്നു.. പുറമെ ദേഷ്യം കാണിച്ചെങ്കിലും അവന്റെ ഉള്ളം സന്തോഷത്താൽ മുറവിളി കൂട്ടുന്നുണ്ടായിരുന്നു..!! 💙✨️ പിന്നിൽ നിന്നവന്റെ വയറിൽ ചുറ്റി പിടിച്ചു ത്രേയ അവന്റെ പുറത്ത് തലചായ്ച്ചു..കടലിൽ തന്നെ നോട്ടം ഇട്ട് നിക്കുന്നവനെ കാണെ അവളൊന്ന് വിധുമ്പി.. "അപ്പുവേട്ട.. സോറി.." അവളുടെ വാക്കുകൾ ഇടറിയെന്ന് തോന്നിയതും അർണവ് അവളെ വലിച്ചു മുന്നിൽ നിർത്തി..അർണവിന്റെ കൂർപ്പിച്ചുള്ള നോട്ടം കാണാൻ വയ്യാതെ അവൾ തല കുനിച്ചു.. "അമ്മയുടെ മരണത്തിൻ ശേഷം അച്ഛൻ കുഞ്ഞായിരുന്ന എന്നേം കൊണ്ട് വിദേശത്തു പോയി.. പിന്നെ ഒക്കെ അവിടെ ആയിരുന്നു.. ആരും ആയി ബന്ധം ഇല്ല ജാനുമ്മായി അല്ലാതെ..

ഓർമ വച്ച നാൾ മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാ ജനുമ്മായിടെ മകനുമായുള്ള എന്റെ വിവാഹത്തെ പറ്റി.. ചെറുപ്പത്തിലേ കേട്ട് തുടങ്ങിയത് കൊണ്ടാവണം ജാനുമ്മയിയും അപ്പുവേട്ടനും അത്രയും മനസ്സിൽ ഇടം പിടിച്ചിരുന്നു..ജാനുമ്മായി ഇടക്ക് വിളിക്കും എന്നല്ലാതെ നിങ്ങൾ ആരും ഒരിക്കെ പോലും എന്നെ അന്വേഷിച്ചില്ല.. പക്ഷെ ഞാൻ അറിഞ്ഞിരുന്നു അപ്പുവേട്ടനെ പറ്റി എല്ലാം.. ഞാൻ വളരുന്നതിനൊപ്പം അപ്പുവേട്ടനോടുള്ള സ്നേഹവും എന്നിൽ വളർന്നു.. ഒരുപാട് തവണ എന്റെ ഒപ്പം സംസാരിക്കാൻ അവസരം കിട്ടിയിട്ടും അതിന് തയ്യാറാവാത്ത ഏട്ടനോട് സത്യത്തിൽ നല്ല ദേഷ്യം വന്നിരുന്നു.. കുറെ ഒക്കെ ആയപ്പോ കണ്ണൻ സംസാരിക്കാൻ തുടങ്ങി.. ഏട്ടന് ഓർമയുണ്ടോ അന്നൊരിക്കെ ജാനുമ്മായി ശ്രീ ലൈനിൽ ഉണ്ടെന്ന് പറഞ്ഞു ഫോൺ കയ്യിൽ തനത്.. അത്രയും ആഗ്രഹിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഏട്ടൻ കാൾ കട്ട്‌ ആക്കി പോയി.. അന്നാ ശെരിക്കും സങ്കടവും ദേഷ്യവും തോന്നിയത്.. അന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇതിനൊരു തിരിച്ചടി ആയിട്ട് നേരിട്ട് വരാമെന്ന്.. ജാനുമ്മയോടും കണ്ണനോടും ഞാൻ വിലക്കി ഇനി എന്നെ കുറിച് ഒന്നും സംസാരിക്കരുതെന്ന്..!!" അർണവ് ത്രേയ പറയുന്നതൊക്കെ കേട്ട് നിന്നു.. 'ശെരിയാണ് അന്ന് സംസാരിക്കാൻ ഫോൺ കൊണ്ട് തന്നിരുന്നു അമ്മ..

പക്ഷെ റേഞ്ച് ഇല്ലാതെ കാൾ കട്ട്‌ ആയി പോയതാണ്..' അവൻ അതോർത്തു അവളുടെ മുഖത്തു നോക്കി.. മാമാ വിദേശത്തു പോയെ പിന്നെ അമ്മയുടെ ചേട്ടൻ എന്നതിലുപരി അവരെ കുറിച് മറ്റൊന്നും താൻ അന്വേഷിച്ചിട്ടില്ല.. അല്ല അന്വേഷിക്കാൻ ശ്രമിച്ചിട്ടില്ല.. സംസാരത്തിന് ഇടയിലും മാമന്റെ മകൾ ശ്രീ.. ഇടയ്ക്കിടെ പറയാറുള്ള പണ്ട് നിശ്ചയിച്ച വിവാഹം.. അന്നൊക്കെ ഇത് കേൾക്കുമ്പോ ഇവർക്കൊക്കെ വട്ടാണോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട്..പക്ഷെ ഇന്ന്.. തന്നെ നേടാൻ.. പണ്ടത്തെ ഇഷ്ടം സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയ ത്രേയയെ കാണെ അവനിൽ സന്തോഷം അലതല്ലി..വീട്ടുകാരുടെ തീരുമാനത്തിൽ ബഹുമാനം തോന്നി.. "ഏട്ടൻ എന്നെ കണ്ട് വണ്ടർ അടിച്ചു നിന്നതും മറഞ്ഞു നിന്നു നോക്കുന്നതുമെല്ലാം ഒളിക്കണ്ണിട്ട് കാണുമ്പോ എന്ത് സന്തോഷം ആണെന്ന് അറിയോ എനിക്ക് ഉണ്ടാവുന്നെ.. അപ്പുവേട്ടൻ ഇഷ്ടം പറയുന്ന മോമെന്റിന് വേണ്ടി ഒത്തിരി കാത്തിരുന്നു.. എവിടുന്ന്..!! അവസാനം ഞാൻ തന്നെ വേണ്ടി വന്നില്ലേ പ്രണയം പറയാൻ..!" ത്രേയ നിശ്വസിച്ചു പറഞ്ഞതും അർണവ് അവളെ ചേർത്ത് പിടിച്ചു ലോക്ക് ഇട്ടിരുന്നു..ഒന്നുചേരാൻ കാത്തിരുന്ന നിമിഷം കയ്യെത്തി പിടിച്ചതിന്റെ സന്തോഷം അവളിലും നിറഞ്ഞു നിന്നു.. ചിരിയോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..!!

അവരുടെ പ്രണായം പടർന്നു പന്തലിച്ചു.. വീട്ടുകാരുടെ സമ്മതത്തോടെ ഓരോ ദിവസവും പ്രണയിച്ചു.. കുടുംബ സമേധം അവരുടെ എൻഗേജ്മെന്റ് നടന്നു.. ഒരുമാസം കഴിഞ്ഞ് കല്യാണം എന്ന് ഉറപ്പിച്ചു അർണവ് ത്രേയയുടെ നെറ്റിയിൽ മുത്തി പുറത്തേക്ക് നടക്കുമ്പോ അകാരണമായി അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചിരുന്നു.. 💙✨️ "എന്താ അപ്പുവേട്ട ഇങ്ങനെ.. ഈ മുഖവും കണ്ട് പോയ എനിക്ക് നല്ലതുപോലെ പെർഫോം ചെയ്യാൻ പറ്റും എന്ന് തോന്നുന്നുണ്ടോ..?" "എനിക്കെന്തോ ഒരു നെഗറ്റീവ് ഫീൽ തോന്ന ത്രേയ.. നിന്നെ വിടാൻ തോന്നുന്നില്ല.. അത്രക്കും ഇമ്പോര്ടന്റ്റ്‌ ആണോ നിനക്ക് ഇത്.." അർണവ് ത്രേയയുടെ മുഖം കയ്കളിൽ കോരി ചോദിച്ചതും അവൾ അവനെ മിഴിച്ചു നോക്കി.. ശേഷം അവന്റെ കയ്യ് മുഖത്തു നിന്നും എടുത്ത് അവനെ കെട്ടിപിടിച് നെഞ്ചിൽ മുഖം അമർത്തി.. "അപ്പോവേട്ടനേക്കാൾ ഇമ്പോര്ടന്റ്റ്‌ ആയ ഒന്നും ഇല്ല എനിക്ക്.. പക്ഷെ ഇത്.. എല്ലാവർക്കും കിട്ടുന്ന ഒരു ചാൻസ് അല്ല.. VM മ്യൂസിക് ബ്രാന്റിന്റെ പ്രോഗ്രാം കാണുന്നത് പോലും ഭാഗ്യം ആയിട്ട എല്ലാരും കരുതുന്നെ.. അങ്ങനെ ഉള്ളപ്പോ അവരുടെ ഓഡിഷനിൽ പങ്കെടുക്ക എന്നത് നിസാരം കാര്യം അല്ലല്ലോ.." ത്രേയ പറയുന്നുണ്ടെങ്കിലും അർണവിന്റെ ഉള്ളിൽ എന്തോ അവളെ വിടാൻ വിസ്സമ്മതം അറിയിച്ചു..

അതിന്റെ ഭലമെന്നോണം അവന്റെ കയ്യ് അവളിൽ കൂടുതൽ മുറുകി.. "അപ്പുവേട്ട.. എവിടെ പോയാലും ഞാൻ ഈ കയ്യ്ക്കുള്ളിൽ തന്നെയല്ലേ എത്തുന്നേ പിന്നെ എന്താ.. ത്രേയ എന്നും അപ്പുവേട്ടന്റേത് അല്ലെ.." കണ്ണിൽ നിന്ന് അവളുടെ കാർ മാറുന്നത് വരെ അർണവ് നോക്കി നിന്നു.. എവിടെ പോയാലും അവൾ തിരികെ തന്റെ അടുക്കെ വരുമെന്ന പാഴ്ചിന്തയുമായി..!! 💙✨️ VM മ്യൂസിക് ബ്രാണ്ടിൽ ഓഡിഷനിൽ ത്രേയ സെലക്ട്‌ ആയിരുന്നു.. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ അവൾ അവളുടെ കഴിവ് തെളിയിച്ചു.. ഒരു മാസം കഴിഞ്ഞ് നടത്താനിരുന്ന അവരുടെ കല്യണം പോലും മാറ്റാൻതക്കാവണ്ണതിൽ ത്രേയ തിരക്കിലായി.. പ്രോഗ്രാം,ഫാൻസ്‌ അങ്ങനെ അവൾ അർണവിനെ ഒന്ന് വിളിക്കാൻ പോലും സമയം കിട്ടാത്ത തരത്തിൽ ത്രേയ വളർന്നു..!! "എവിടെയായിരുന്നു ശ്രീ.." മറുവശത്തു കാൾ കണക്റ്റ് ആയതും അല്പം അമർഷത്തോടെ ആരവ് ചോദിച്ചു.. അവനടുത് തന്നെ മുഖം വീർപ്പിച്ചു അർണവും ഉണ്ട്.. "എന്താ ആരവ്... എടുക്കാഞ്ഞാൽ തിരക്കിൽ ആയിരിക്കും എന്നറിയില്ലേ നിനക്ക്.." "ഈ രാത്രി നിനക്ക് എന്ത് തിരക്കാ.." ഇപ്പ്രാവശ്യം ചോദ്യം അർണവിൽ നിന്നായിരുന്നു.. കുറച്ചു നിമിഷം നിശബ്ദമായിരുന്ന് ത്രേയ സംസാരിച്ചു.. "അപ്പുവേട്ട ഇന്ന് പ്രോഗ്രാം ഉണ്ടായിരുന്നു..

ഞാൻ നല്ല ടൈർഡ് ആണ്.. ഒന്ന് കിടക്കണം നാളെ വിളിക്കാം.. ഗുഡ് നൈറ്റ്‌.." മറുപടിക്ക് പോലും കാത്തുനിൽക്കാതെ ത്രേയ കാൾ കട്ട്‌ ചെയ്തിരുന്നു.. ഉള്ളിൽ ഒരു വിങ്ങളും കണ്ണിൽ ചെറുതായി നിറഞ്ഞത് പോലെ തോന്നിയതും അർണവ് വേഗം അവിടുന്ന് പുറത്തേക്ക് ഇറങ്ങി.. ചേട്ടന്റെ വിഷമം ആരവിലും നന്നേ ബാധിച്ചിരുന്നു.. നാളെ എന്തായാലും ത്രേയയുടെ അവിടെ പോയി അവളെ കാണണം എന്നവൻ മനസ്സിൽ ഉറപ്പിച്ചു..!! 💙✨️ "എടാ ഒന്ന് പതുക്കെ പോ.." പിന്നിൽ നിന്നുള്ള അർണവിന്റെ സൗണ്ട് ആരവിന് ചെവികൊള്ളാൻ സാധിച്ചില്ല.. മനസ്സിൽ ത്രേയയുടെ മുഖമായിരുന്നു.. മറ്റൊരുവനുമായി ശരീരം പങ്കിടുന്ന രംഗമായിരുന്നു.. അവളെ അന്വേഷിച് കല്യാണത്തിന്റെ കാര്യങ്ങൾ സംസാരിക്കാൻ താമസിക്കുന്നിടത് പോയതായിരുന്നു ആരവ്.. കണ്ട കാഴ്ച്ചയിൽ അവൻ തറഞ്ഞു പോയി.. മുഖമടക്കി ഒന്ന് കൊടുക്കണം എന്ന് തോന്നിയെങ്കിലും അവന്റെ ശരീരം തളർന്നു പോയിരുന്നു.. ഉള്ളിൽ അർണവിന്റെ മുഖം തെളിഞ്ഞു.. തന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞു ബീച്ചിൽ കൊണ്ട് പോകുന്ന ആരവിനെ അർണവ് പിന്നിൽ നിന്ന് വീണ്ടും തട്ടി വിളിച്ചു.. ബീചിന്റെ അടുത്തെത്തിയിട്ടും നിർത്താതെ സ്പീഡിൽ പോകുന്ന ആരവിന് എന്ത് പറ്റിയെന്നും അവൻ ചിന്തിച്ചുരുന്നു..

"കണ്ണാ.. നിനക്ക് എന്ത് പറ്റിയതാടാ.. സ്പീടെങ്കിലും ഒന്ന് കുറക്.." അർണവ് അവനോട് ഉറക്കെ പറഞ്ഞതും ആരവ് ഞെട്ടി കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു.. പെട്ടന്ന് എന്തോ സൗണ്ട് കേട്ട് ചുറ്റും ഉള്ള ആളുകൾ നെഞ്ചത് കയ്യ് വച്ചു പോയി.. മുന്നിൽ ലോറിക്ക് അടിയിൽ ആയ ബൈക്കിനെയും റോഡിലേക്ക് തെറിച്ചു വീണ ഇരുവരിലേക്കും ശ്രെദ്ധ പോയതും നിമിഷനേരം കൊണ്ട് ആളുകൾ ഓടി കൂടി.. മേഘം ഇരുണ്ടു കൂടി.. വാനം കറുപ്പ് പടർന്നു.. ഒരു സൈഡിലേക്ക് തെറിച്ചു വീണ ആരവിനെ എങ്ങനെയോ ഓടി കൂടിയവർ പിടിച്ചെഴുനേൽപ്പിച്ചു.. ഹെൽമെറ്റ് ഉള്ളത് കൊണ്ട് തലക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല.. എങ്കിലും അവന് വീണ ആഘാദത്തിൽ തല കറങ്ങുന്നുണ്ടായിരുന്നു.. കണ്ണിൽ ഇരുട്ട് കേറുന്നതിന് മുന്നേ ആരവ് കണ്ടു ചോരയിൽ കുളിച് കിടക്കുന്ന അർണവിനെ ആരൊക്കെയോ ചേർത്ത് ആംബുലൻസിൽ കേറ്റുന്നത്.. വലിയ ശബ്ദത്തോടെ ആംബുലൻസ് അവിടേം വിട്ട് നിങ്ങുമ്പോ കടലമ്മയുടെ ദേഷ്യം എന്നോണം വലിയൊരു തിര തീരത്തേക്ക് പറഞ്ഞയച്ചിരുന്നു..!! 💙✨️ "അമ്മ ചേട്ടന് എന്താ.. ഇതെന്താ ഇങ്ങനെ ഇരിക്കണേ.. എന്തെങ്കിലും സംസാരിക്ക് അപ്പു.. ടാ എന്നെ ഒന്ന് നോക്കുവെങ്കിലും ചെയ്യടാ.." ആരവ് വീണ്ടും വീണ്ടും അർണവിനെ തട്ടി വിളിച്ചു..

കയ്യിലും കാലിലും നെറ്റിയിലും ഒക്കെ കെട്ട് ഉണ്ട്.. കഴുത്തിൽ ബെൽറ്റ്‌ ഇട്ടിട്ടുണ്ട്.. കണ്ണുനീർ വാർത്തിരിക്കുന്ന ജാനകിയോടും ശ്രീധരനോടും ആരവ് ചോദിച്ചു.. ഒടുവിൽ അർണവിന്റെ കയ്യിൽ പിടിച്ചതും അവൻ നിറകണ്ണാലെ അർണവ് ആരവിനെ നോക്കി.. "സീ മിസ്റ്റർ ആരവ്.. അർണവിന്റെ കാര്യം കുറച്ചു കംപ്ലിക്കേറ്റഡ് ആണ്.. പുറമെ ഉള്ള മുറിവുകളെക്കാൾ അർണവിനെ ബാധിച്ചിരിക്കുന്നത് ഇന്റെർണൽ ആയിട്ടാണ്.. അതും വോക്കൽ കോഡിൽ..സാരമായ ക്ഷതം തന്നെയാണ് അവിടെ ഏർപ്പെട്ടിരിക്കുന്നത്.. ദൈവാനുഗ്രഹം കൊണ്ട് മാത്രമാ അർണവിന്റെ ലൈഫ് നമ്മുക്ക് സേവ് ചെയ്‌യൻ സാധിച്ചത്.." "സാ..ർ.." ആരവിന്റെ ശബ്ദം ഇടറി പോയിരുന്നു.. തന്റെ കൈയബദ്ധം ഒന്ന് കൊണ്ട് മാത്രം... അവന് ഓരോന്ന് ഓർക്കേ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. "ഹേയ് കൂൾ.. മുഴുവനായി അർണവിന്റെ ശബ്ദം നഷ്ടപ്പെട്ടു എന്നല്ല.. Maybe അങ്ങനെയൊരു ചാൻസ് ഉണ്ടാവുന്ന കേസും ഉണ്ട്.. ബട്ട്‌ അർണവിന്റെ കേസിൽ something different.. ശബ്ദം പൂർണമായി നഷ്ടപെടുന്നതിന് പകരം ഒരു ബ്രേക്ക്‌.. അർണവ് സംസാരിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞു പോകും.. വിക്ക് ഉണ്ടാവും.. സ്റ്റാമ്മർ എന്നാണ് ഈ ആളുകളെ വിളിക്കാ..!!" അന്ന് മുതൽ അർണവ് തീർത്തും നിശബ്ദനായി..

സംസാരിക്കുമ്പോ മറ്റുള്ളവരിൽ ഉണ്ടാവുന്ന മുഷിവ് അവൻ വേദനയോടെ മനസിലാക്കി സ്വയം നിശബ്ദത സ്വീകരിച്ചു..!! 💙✨️ "ചേട്ടൻ എന്തൊക്കെയാ പറയുന്നത്.. വിവാഹം നടക്കില്ലന്നോ.. പണ്ടേക്ക് പണ്ടേ ഉറപ്പിച്ചു വച്ചതല്ലേ ഇവരുടെ കാര്യം.. ഇപ്പോ എന്താ ഒരു മാറ്റം.." ജാനകിയുടെ സ്വരത്തിൽ അപേക്ഷയാണോ നിസ്സഹതയാണോ എന്ന് മനസിലാവാത്ത തരത്തിൽ ദയനീയമായിരുന്നു.. അർണവ് ത്രേയയിൽ തന്നെ മിഴികൾ ഉറപ്പിച്ചു.. ആരവ് പുച്ഛത്തോടെ ചുണ്ട് കൊട്ടി അവളെ നോക്കി.. യാതൊരു ഭവമാറ്റവും അവളിൽ നിന്ന് ഉണ്ടാവാത്തത്തിൽ ആരവിന് ഒഴിച് ബാക്കി എല്ലാവർക്കും അത്ഭുദ്ധമായി തോന്നി.. "ജാനകി കാര്യം ഒക്കെ ശെരിയാ.. എന്ന് കരുതി എന്റെ മോളെ ഇങ്ങനെ ഒരു രോഗം ഉള്ളവന് കൊടുക്കണം എന്നാണോ.. നന്നായി സംസാരിച്ചിരുന്നതും നല്ല ജോലിയും ഒക്കെ ഇനി നിന്റെ മോന് സ്വപ്നം കാണാൻ പോലും സാധിക്കുമോ..?? എന്റെ മകളുടെ ഇപ്പോഴത്തെ നിലക്കും വിലക്കും നിന്റെ മകനൊരു അതികപറ്റ് തന്നെയാ..!!" "ഞ.. ഞാൻ.. മാ.. മാ.." അർണവ് എന്തോ പറയാൻ തുടങ്ങിയതും ഭൈരവൻ മുഖം അനിഷ്ടത്തോടെ വെട്ടിച്ചു.. അതവനിൽ കൂടുതൽ വിഷമം നൽകി.. ഒപ്പം ത്രേയയുടെ മൗനവും.. "കണ്ണാ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നീ വേഗം പറയാൻ നോക്ക്.. അല്ലാതെ ഇവന്റെ വിക്ക് കേട്ട് കൊണ്ട് നിക്കാൻ സമയം ഇല്ല.." "ഞാൻ പറഞ്ഞു തുടങ്ങിയ നിർത്തില്ല മാമാ.."

ആരവിന്റെ സ്വരം കടുത്തതും ശ്രീധരൻ അവന്റെ തൊളിൽ തട്ടി.. ഭൈരവന്റെ നേരെയുള്ള അവന്റെ രൂക്ഷമായ നോട്ടം ത്രേയയിൽ വന്ന് നിന്നു.. അവൾ കണ്ണുകൾ വെട്ടിച്ചു മറ്റെങ്ങോ നോക്കി നിന്നു.. "ഇപ്പോ സമയം കാണില്ല നിങ്ങൾക്.. കുറച്ചു പേരും പ്രശസ്തിയും വരുമ്പോ, പണം കുമിഞ്ഞു കണ്ണ് മറപ്പിക്കുമ്പോ ചുറ്റും ഉള്ളവരെ ഒന്നും കാണില്ല.. അവരോട് സംസാരിക്കാനോ ഒന്നും സമയം കാണില്ല.. വാക്കുകൾ കൊണ്ട് കുത്തി നോവിക്കുമ്പോ ഒന്ന് ഓർത്തു വച്ചോ ഇതുപോലൊരു അവസ്ഥയിൽ ഒരുനാൾ താനും നിക്കേണ്ടി വരും.. അതുപോലെ പണം നോക്കി സ്നേഹിച്ചവനെ മറന്ന് ശരീരം മറ്റൊരുവന് രുചിക്കാൻ കൊടുത്ത നിനക്ക് കാലം തിരിച്ചടി തന്നിരിക്കും.. അത് പ്രകൃതിയുടെ നിയമം ആണ്.. പണം മാത്രമാണ് സർവവും എന്നാ ചിന്ത വൈകാതെ നിനക്ക് മാറും.. ഇല്ലേൽ മുകളിരിക്കുന്നവൻ മറ്റും..!!" ആദ്യം ഭൈരവനോടും അവസാനം ത്രേയക്ക് അടുത്തായി വന്ന് കത്തുന്ന കണ്ണുകളോടെ ആരവ് പറഞ്ഞ് നിർത്തുമ്പോൾ ത്രേയ ഞെട്ടലോടെ കണ്ണുകൾ ഉയർത്തി.. നിസ്സഹായമായി തന്നെ നോക്കുന്ന അർണവിനെ നോക്കാൻ അവൾകയില്ല.. തെറ്റ് ചെയ്‌തെന്ന് മനസ്സ് പറഞ്ഞെങ്കിലും അവളുടെ ജീവിതത്തിൽ കടന്നു വന്ന പുതിയ അഥിതിക്ക് മുന്നിൽ അതൊന്നും അവൾ കണ്ടില്ലെന്ന് നടിച്ചു..

തീർത്തും അന്നേരം അവൾ സ്വർത്ഥയായി മാറിയിരുന്നു..!! _____💙✨️ പറഞ്ഞവസാനിപ്പിച്ചു അർണവ്.. ഉള്ളം പഴയതൊക്കെ ഓർത്തെടുത്തപ്പോ വല്ലാതെ പിടയുന്നുണ്ടായിരുന്നു.. വാക്കുകൾ കൂടുതൽ ഇടറി.. തൊണ്ടയിൽ വല്ലാത്ത വേദന തോന്നി.. എത്രതന്നെ എല്ലാം മറന്നെന്നു പറഞ്ഞാലും അവൾ തനിക് സമ്മാനിച്ച വേദനയുടെ ആഴം ചെറുതല്ലെന്ന് അവൻ ഓർത്തു.. 💔 മിത്രയും നോക്കി കാണുവായിരുന്നു അർണവിനെ.. നിനച്ചിരിക്കാതെ വന്ന അപകടം അവന്റെ സ്വപ്നങ്ങളെ തളർത്തെറിഞ്ഞത്.. ആഗ്രഹിച്ച ജീവിതം കയ്പിടിയിൽ ഒതുങ്ങുന്നതിന് മുന്നേ സ്വന്തം കാര്യം നോക്കി പോയവളോട് മിത്രക്ക് വല്ലാത്ത വെറുപ്പ് തോന്നി.. മിത്രയേ നോക്കി അർണവ് മുഖത്തു പുഞ്ചിരി വരുത്തി.. വല്ലാത്ത അത്ഭുതം തോന്നി അവൾക്.. 'നിങ്ങളെന്തൊരു മനുഷ്യനാണ്.. എങ്ങനെ സാധിക്കുന്നു ഇത്രയും വേദന ഉണ്ടായിട്ടും ഇങ്ങനെ ചിരിക്കാൻ..' "പിന്നീട് കണ്ടിരുന്നോ അവളെ.." ചിന്തകൾക്ക് ഒടുവിൽ മിത്ര തന്നെ ചോദിച്ചു.. "മ്മ്മ്.. ഇവിടെ വച്ചു തന്നെ..അവസാനമായി.." വല്ലാതെ ഇടറുന്ന സ്വരത്തോടെ അർണവ് പറഞ്ഞു.. *അപ്പുവേട്ടനെ എനിക്ക് ഇഷ്ടമാ ഇപ്പോഴും.. പക്ഷെ എന്റെ സ്റ്റാറ്റസാ ഇപ്പോ എനിക്ക് വലുത്.. മറ്റുള്ളവരുടെ മുന്നിൽ നല്ലതുപോലെ ഒന്ന് സംസാരിക്കാൻ പോലും ആവാത്ത അപ്പുവേട്ടനെ ഞാൻ എങ്ങനെയാ..* ത്രേയ അവസാനമായി അവനോട് പറഞ്ഞ കാര്യങ്ങൾ ഓർക്കേ അവൻ പുച്ഛം തോന്നി.. കുറച്ചു നേരം അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു..

മണൽ പരപ്പിൽ അവനിൽ നിന്ന് അല്പം അകന്നാണ് മിത്ര ഇരുന്നത്.. അവനെ തന്നെ നോക്കി ഇരിക്കെ അവളിൽ വല്ലാത്തൊരു വാത്സല്യം തോന്നി അർണവിനോട്.. തന്റെ തൊട്ടടുത്തൊരു ചൂട് അറിഞ്ഞതും അർണവ് തല ചരിച്ചു നോക്കി.. അവനോട് ചേർന്നിരുന്ന് കടലിലേക്ക് മിഴികൾ നട്ടിരിക്കുന്ന മിത്രയേ കാണെ അർണവിന്റെ മിഴികൾ തിളങ്ങി.. കുറച്ചുകൂടി ചേർന്ന് ഇരുന്നു അവന്റെ കയ്യ് അവളുടെ കഴുത്തിലൂടെ മിത്ര തന്നെ ചുറ്റി.. അവന്റെ കണ്ണൊന്നു മിഴിഞ്ഞു.. മിത്രയിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം.. അവൻ ആലോചനയോടെ കയ്കൾ കഴുത്തിൽ നിന്ന് എടുത്തു.. സംശയത്തോടെ നോക്കുന്ന മിത്രയുടെ അരയിലൂടെ അടുത്ത നിമിഷം അർണവ് അവന്റെ ഇടത് കയ്യ് ചുറ്റി അവന്റെ ദേഹത്തേക്ക് ചേർത്തിരുന്നു.. അവളുടെ മിഴികൾ ഒന്ന് പിടഞ്ഞു.. നെഞ്ചകം ഒന്ന് തുടിച്ചു.. പിടപ്പോടെ അവനെ തന്നെ നോക്കി.. അർണവിന്റെ നോട്ടത്തിന് മുന്നിൽ കവിളുകൾ ചുമന്നു തുടുത്തു.. ചെറുതായി കുനിഞ്ഞു അവളുടെ താടി തുമ്പിൽ മുത്തിയവൻ അവളെ നെഞ്ചോടാടാക്കി പിടിച്ചു.. വർധിച്ച ഹൃദ്യമിടിപ്പോടെ അവളവന്റെ നെഞ്ചിൽ പതുങ്ങുമ്പോ ഇരുവരിലും പുഞ്ചിരി നിറഞ്ഞിരുന്നു.. പ്രണയം എന്നാ വികാരം എന്താണെന്ന് അവളെറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത്..!!✨️  ..തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story