മനസ്സറിയാതെ...💙: ഭാഗം 10

manasariyathe

എഴുത്തുകാരി: CRAZY GIRL

"യഥേന്ത്ര പത്മനാഭന്റെ മകൻ ആണ് യാശ്വിൻ യഥേന്ത്രൻ...." സഞ്ജു പറഞ്ഞതും ഇവ മനസ്സിലാകാതെ അവനെ ഉറ്റുനോക്കി... "യഥേന്ത്ര പത്മനാഭൻ... ജേർണലിസ്റ്റ് ആയിരുന്നു... ന്യൂസ്‌ സംബന്ധിച്ചു ഓരോ നാടുകളിൽ എത്തിചേർന്ന പത്മനാഭൻ ലക്ഷ്മി യോകേഷ് എന്ന പ്ലസ്ടു കാരി പെണ്ണിനെ കണ്ട് മുട്ടി... ഏതൊ ഒരു സാഹചര്യത്തിൽ പരിചയപെട്ടു... പോകുന്നവഴികളില്ലാം കണ്ടു മുട്ടിക്കൊണ്ടിരുന്നു.. പത്മനാഭൻ എന്ന ജേർണയലിസ്റ്റിനോട് ലക്ഷ്മിക്ക് പ്രണയം മോട്ടിട്ടു തോന്നി തുടങ്ങി..." മമ്മ പറഞ്ഞ കഥകൾ ഓർത്തു പറയുമ്പോൾ അവന്റെ ചുണ്ടുകളിൽ മന്ദഹാസം വിടർന്നിരുന്നു... "ഒളിച്ചും പാത്തും കൊണ്ട് നടന്ന പ്രണയം... മമ്മയുടെ വീട്ടിൽ പിടിച്ചു...

മകൾ വഴി തെറ്റി പോകുമോ എന്ന ഭയത്താൽ യോകേഷ് നമ്പ്യാർ എന്ന എന്റെ മുത്തശ്ശൻ മമ്മയെ അടച്ചു പൂട്ടി.... ഇരുവരും കാത്ത് നിന്നു... രണ്ട് ഇടങ്ങളിലായി.... അങ്ങനെ ഇരിക്കെയാണ് സേതുനാരായൺ എന്ന വ്യക്തിയുടെ ആലോചന മമ്മക്ക് വന്നത്... എവിടെയോ കണ്ട് ഇഷ്ടപ്പെട്ടതാണത്രേ..." സഞ്ജു പറഞ്ഞു നിർത്തി ഇവയെ നോക്കി... അവൾ കാതോർതിരിക്കുവാണ് "ഈ സേതുനാരായൺ ആരാണെന്ന് അറിയുമോ ഇവ "സഞ്ജു ചോദിച്ചതും അവൾ അവനെ അറിയില്ല എന്ന മട്ടിൽ തലയനക്കി.... "നേരത്തെ നമ്മളെ വഴി മുടക്കിയില്ലേ... അയാളാണ്... സേതുനാരായൺ... എന്റേം യാമിനിയുടെയും പപ്പാ " അത് പറയുമ്പോൾ സഞ്ജുവിന്റെ ചുണ്ട് പുച്ഛത്താൽ കോടി...

ഇവ ഞെട്ടലും പകപ്പോടെയും അവനെ നോക്കി... എന്താണ് അവൻ പറയുന്നത് എന്നൊന്നും അവൾക് മനസ്സിലാകുന്നില്ല.... "അപ്പൊ യാഷ് "ഇവ അവനെ നോക്കി ചോദ്യമുയർത്തി... സഞ്ജു ഒന്ന് മന്തഹസിച്ചു.... "ഒരുവിധം എല്ലായിടത്തും നടക്കുന്നത് തന്നെ ഇവിടേം സംഭവിച്ചു ... ഇഷ്ടമില്ലാത്ത കല്യാണത്തിന് മമ്മയെ വീട്ടുകാർ നിർബന്തിപ്പിച്ചു.... പക്ഷെ ഒരു നാൾ പുലർച്ചെ മമ്മ പത്മനാഭന്റെ കൂടെ ഒളിച്ചോടി... മുത്തശ്ശന്റേം മുത്തശ്ശിയുടേം ഏക മകൾ... സ്വത്തുകളുടെ അവകാശി... ഒരു തരി സ്വർണം പോലും കൈവശം ഇല്ലാതെ ഒളിച്ചോടി ... മുത്തശ്ശനും മുത്തശ്ശിയും തകർന്നു പോയി... ആദ്യമൊക്കെ ദേഷ്യമായിരുന്നെങ്കിലും പിന്നീട് മമ്മയെ അടിച്ചേൽപ്പിക്കാൻ നോക്കിയതാണെന്ന ബോധം ഇരുവർക്കും വന്നു...

യദുവേട്ടൻ മമ്മയുടെ വയറ്റിൽ വളർന്നു വരുന്നുണ്ടെന്ന് അറിഞ്ഞതും എല്ലാം ദേഷ്യവും മാറ്റി നിർത്തി മുത്തശ്ശനും മുത്തശ്ശിയും മമ്മയെയും യദുവേട്ടന്റെ അച്ഛനേം സ്വീകരിച്ചു.... സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു പിന്നീട്... എന്ന് മമ്മ പറയും... ഓർക്കാൻ ഏറ്റവും ഇഷ്ടമുള്ള നാളുകളായിരുന്നു എന്ന് .." "എന്നിട്ടോ "ഇവ "യദുവേട്ടൻ അച്ഛൻ ജേർണലിസ്റ്റ് ആണെന്ന് പറഞ്ഞല്ലോ... അതുകൊണ്ട് തന്നെ ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു എന്ന് മമ്മ പറയും... ഒരു നാൾ ഏട്ടന് ആർ വയസ്സുള്ളപ്പോൾ ആണ് ഒരു കാർ ആക്സിഡന്റിൽ യദുവേട്ടൻ അച്ഛൻ..." സഞ്ചു ഒന്ന് പറഞ്ഞു നിർത്തി... "മമ്മ തകർന്നു പോയി.... ആരോടും മിണ്ടാതെ വീട്ടിൽ നിന്ന് ഇറങ്ങാതെ ഏട്ടനെ മാത്രം ചേർത്തു നിർത്തി ഒതുങ്ങി പോയി...

ഒന്നര വർഷം തികയുമുന്നേ മമ്മയുടെ അവസ്ഥ കാണെ മുത്തശ്ശനും മുത്തശ്ശിക്കും വേദന തോന്നി... പുതിയ ഒരു കൂട്ട് നൽകിയാൽ പത്മനാഭന്റെ ഓർമകളിൽ നിന്ന് മുക്തി നേടും എന്നവർ കരുതി.. വീണ്ടും സേതുനാരായണൻറെ ആലോചന മമ്മയെ തേടി എത്തി.... ഒരു കുട്ടിയുള്ള മമ്മയിലേക്കും വീണ്ടും ആലോചന കൊണ്ട് അയാൾ വരുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും കരുതി കാണും അത്രയും അയാൾ മമ്മയെ സ്നേഹിക്കുന്നുണ്ടെന്ന്...... മമ്മ ഒരുപാട് എതിർത്തു നോക്കി... പക്ഷെ മുത്തശ്ശൻറേം മുത്തശ്ശിടേം വേദന കാണെ പിന്മാറാൻ പറ്റിയില്ലാ... പിന്നീട് എന്താണെന്ന് എനിക്കറിയില്ല ഇവ... സ്വന്തം പപ്പ ആയത് കൊണ്ടോ മമ്മ അയാളെ കുറിച്ച് ഞങ്ങളോട് അധികമൊന്നും പറയാറില്ല...

കല്യാണ ശേഷം എങ്ങനെ ആയിരുന്നു എന്നൊന്നും പറയാറില്ല... പക്ഷെ അയാൾ മമ്മയിൽ നിന്നു ഏട്ടനെ അകറ്റി നിർത്തി... ചെറുപ്രായത്തിൽ ബോർഡിങ്ങിൽ കൊണ്ട് ചേർത്തു...ആരും ഇല്ലാതെ അനാഥനെ പോലെ ആയിരുന്നു ഏട്ടന്റെ ജീവിധം... മമ്മക്ക് ഒരു നോക്ക് കാണാൻ പോലും അയാൾ സമ്മതിച്ചില്ല... ഇതിനിടയിൽ ഞാൻ ജനിച്ചു സഞ്ജയ്‌ നാരായൺ എന്ന് പേരുമിട്ടു... ഒരു ഏട്ടനുണ്ടെന്നോ ഒന്നും എനിക്ക് അറിയില്ലാ... എന്നും മമ്മയെ അടിക്കുന്ന പപ്പ... കണ്ണീർ പൊഴിക്കുന്ന മമ്മ...ചിലനേരം സ്നേഹത്തോടെ അല്ലെങ്കിൽ ദേഷ്യത്തോടെ തന്റെ അടുത്തേക്ക് വരുന്ന പപ്പ... പേടിയായിരുന്നു എനിക്ക് അയാളെ.... കളിക്കാൻ വിടില്ല... കറങ്ങാൻ കൊണ്ട് പോകില്ല...

ജയിൽ പോലെ ആ വലിയ വീട്ടിലെ ജീവിതം... മുത്തശ്ശനും മുത്തശ്ശിയും മരിച്ചിട്ടു പോലും മമ്മയെ കാണിച്ചില്ല... "സഞ്ജുവിന് വല്ലാതെ ദേഷ്യവും സങ്കടവും തോന്നി... "എന്തിനാ അയാൾക് ഇത്രയും ദേഷ്യം "ഇവക്കും വല്ലാതെ ദേഷ്യം തോന്നി... "മമ്മ പപ്പയെ ഒഴിവാക്കി യദുവേട്ടന്റെ പപ്പയുടെ കൂടെ പോയതിന്റെ പക... അയാൾക് മമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു... അല്ലാ... ഇഷ്ടമെന്ന് ഇതിനെ പറയില്ല ഇവ... മമ്മയോട് ഒരു താല്പര്യം .... കല്യാണം കഴിഞ്ഞു ഒരു കുട്ടിയുള്ളതൊന്നും അയാൾക് പ്രശ്നമല്ലായിരുന്നു... മമ്മയെ സ്വന്തമാക്കിയതും അതുകൊണ്ടാണ്... പക്ഷെ മമ്മക്ക് ഇഷ്ടം പത്മനാഭനെ...ഒരു കാരണം അതാണ്‌ ....

പിന്നെ പപ്പയുടെ നിയമ വിരുദ്ധമായാ കമ്പനികളിൽ നടക്കുന്ന തെറ്റുകളെല്ലാം പുറത്ത് കൊണ്ട് വന്നത് യദുവേട്ടന്റെ പപ്പായമായിരുന്നു... നാശ നഷ്ടങ്ങൾ സേതു നാരായണനെ തേടി എത്തി....ഒരു ആക്‌സിഡന്റ് എന്ന രൂപത്തിൽ യദുവേട്ടന്റെ പപ്പയെ അയാൾ.... മമ്മയോട് പറയുന്നത് ഞാൻ കേട്ടതാ...മമ്മ തരിച്ചു പോയി.... പക്ഷെ മമ്മാക് ഒന്നും ചെയ്യാൻ കഴിയില്ലാ... അയാളുടെ വിരൽ തുമ്പിലായി പോയി മമ്മയുടെ ജീവിതം.... യദുവേട്ടനെ കാണുമ്പോൾ അയാൾക് പത്മനാഭനെ ഓർമ വരും... അതുകൊണ്ട് തന്നെ കുഞ്ഞു പ്രായത്തിൽ ദ്രോഹിക്കാൻ പറ്റുന്നത് പോലെയൊക്കെ അയാൾ ചെയ്തിരുന്നു... സ്വന്തം മമ്മയിൽ നിന്നു പോലും അയാൾ അകറ്റിയിരുന്നു......

മമ്മയെ കാണാതെ ബന്ധമോ കൂടപ്പിറപ്പോ ഇല്ലാതെ വർഷങ്ങൾ ഏതോ ബോർഡിങ്ങിൽ ഒറ്റക്ക്... നിനക്കറിയോ ഇവാ... ഒരുപാട് വേദന സഹിച്ചവതാ എന്റെ ഏട്ടൻ... 10ത് കഴിഞ്ഞു അവിടെ നിന്നും ഇറങ്ങാൻ ആയതും പപ്പാ യദുവേട്ടനെ കൂട്ടി വീട്ടിൽ കൊണ്ട് വന്നു... യദുവേട്ടന് ദേഷ്യമായിരുന്നു പപ്പയോടും മമ്മയോടും എല്ലാം... ഒരു നോക്ക് കാണാൻ വരാത്തതിൽ... പക്ഷെ എന്നെ ഇഷ്ടമായിരുന്നു ഒരുപാട്... എനിക്ക് തിരിച്ചും....... പക്ഷെ പതിയെ പതിയെ ഏട്ടൻ മനസ്സിലാകുകയായിരുന്നു മമ്മയുടെ ജീവിതം... അയാളുടെ അടിമയാണെന്ന് മമ്മ എന്ന് ഏട്ടൻ അറിയുകയായിരുന്നു...

ഒരുനാൾ ഏതോ വലിയ കമ്പനിയുടെ ഡീൽ ഉറപ്പിക്കാൻ വേണ്ടി അയാൾക് പ്രത്യുപകാരമായി പപ്പ അയാളെ മമ്മയുടെ മുറിയിലേക്ക് തള്ളി വിട്ട അന്ന്... എല്ലാവരേം അടിച്ചിട്ടുകൊണ്ട് ഏട്ടൻ എന്റേം അമ്മേടേം കൈ പിടിച്ചു ഇറങ്ങിയതാണ്... അവിടെ നിന്നു.... മുത്തശ്ശൻറെ സ്വത്തുക്കൾ എല്ലാം ഏട്ടന്റെ പേരിൽ ആയത് കൊണ്ട് തന്നെ പട്ടിണി എന്താണെന്നൊന്നും അറിഞ്ഞില്ല... ചെറിയ ചെറിയ ബിസിനസ്സിൽ എല്ലാം ചേരുന്നതോടപ്പം യദുവേട്ടന്റെ പപ്പയെ പോലെ ഏട്ടനും ഒരു ജേർണലിസ്റ്റ് ആകുവാൻ സൊസൈറ്റിയിലെ തെറ്റുകൾ തിരുത്തുവാൻ പപ്പയുടെ പാത തുടരുവാൻ ഏട്ടൻ പഠിച്ചു... ഇതിനിടയിൽ മമ്മയുടെ വയറ്റിൽ യാമിനി ഉണ്ടായിരുന്നു...

യാമിനി ജനിച്ചു അവൾക് പേരിട്ടത് ഏട്ടനാണ്.... യാമിനി യോകേഷ്... മുത്തശ്ശൻറെ പേര് ചേർത്തു... എന്റെ പേരിലെ സഞ്ജയ്‌ നാരായൺ മാറ്റി സഞ്ജയ്‌ യോകേഷ് എന്നാക്കി.... നീ കണ്ടില്ലേ യാശ്വിൻ യാമിനിക്കും ഇടയിൽ എന്റേത് മാത്രമാണ് വെത്യസ്ത്തം... സഞ്ജയ്‌... പക്ഷെ എനിക്ക് പേരിട്ടത് മമ്മയാണ്... അതുകൊണ്ടാണ് നാരായൺ എന്നത് മാത്രം മാറ്റിയത്..."സഞ്ജു ചിരിയോടെ പറഞ്ഞു.. ഇവ അറിയുകയായിരുന്നു അവന്റെ കുടുംബത്തെ... പേര് കേട്ട കുടുംബം പുറത്തു നിന്നു കണ്ടാൽ rich ഫാമിലി.... പക്ഷെ ഇത്രയും യാഥാനകൾ സഹിച്ചു ഇവിടെ എത്തിയതാണെന്ന് ആരെങ്കിലും പറയുമോ അവൾ ഓർത്തു...

" നീ പറയാറില്ലേ ഇവ നീ എന്തിനാ ഏട്ടനെ ഇങ്ങനെ പേടിക്കുന്നെ എന്ന്... നിന്റെ ഏട്ടനെന്താ നിന്നെ അടച്ചു പൂട്ടുന്നെ എന്ന്.... ഏട്ടന് പേടിയാണ് ഇവ...വീണ്ടും കുഞ്ഞു നാളിലെ പോലെ ഒറ്റപ്പെടുമോ എന്ന്.....ഞങ്ങളൊക്കെ നഷ്ടപ്പെടുമോ എന്ന്... മമ്മയുടെ മക്കൾ ആയിരിക്കാം ഞാനും യാമിനിയും... പക്ഷെ ഞങ്ങളിൽ അവകാശമുള്ള ഒരാളാണ് സേതുനാരായൺ.... ഇപ്പോഴും എന്റെ അടുത്തേക്കും യാമിനിയുടെ അടുത്തേക്കും അയാൾ വരും... സ്നേഹം കൊണ്ടൊന്നും അല്ല.. മമ്മയെയും ഏട്ടനെയും തോല്പിക്കാൻ വേണ്ടി... ഞങ്ങൾക്കറിയാം അത്... പക്ഷെ എങ്കിലും ഏട്ടന് പേടിയാണ്... കൊല്ലാൻ പോലും മടിക്കില്ല അയാൾ... അതുകൊണ്ടാ ഏട്ടൻ ഏട്ടന്റെ കൈകളിൽ ഞങ്ങളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നെ...

പുറത്ത് നിന്നു കാണുന്നവർക് ഓവർ ആയിട്ടോ അല്ലെങ്കിൽ അടച്ചു പൂട്ടുന്ന പോലെയോ തോന്നാം... പക്ഷെ ഞങ്ങള്ക്ക് അത് വീർപ്പുമുട്ടൽ അല്ലാ ഇവാ... സത്യം പറഞ്ഞാൽ മാമ്മയേക്കാൾ ഒരുപടി ഇഷ്ടം ഏട്ടനെ തന്നെയാ... ഈ പൊതിഞ്ഞു പിടിക്കുന്നതിലും ഒരു സുഖമുണ്ട് ഇവാ... നിനക്കറിയുമോ പണ്ട് പണ്ടെന്ന് പറഞ്ഞാൽ പത്തിൽ പഠിക്കുമ്പോൾ എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു... നിന്നെ പോലെ.... അല്ലാ... നീ വേറെ ലെവലാ... നിന്റെ അത്രേം അവൻ എനിക്ക് ആരുമല്ല... പക്ഷെ ആ നാളുകളിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അവൻ.... ആകെ ഉള്ള കൂട്ട്... ഒരുനാൾ അവൻ എന്നോട് പറയാതെ അവന്റെ ഡാഡിയോടപ്പം ദുബായിലേക്ക് പോയി...

കേൾക്കുമ്പോൾ നിനക്ക് തമാശ ആയിട്ട് തോന്നാം... പക്ഷെ അവൻ പോയത് മുതൽ ഞാൻ ഒറ്റപ്പെട്ടത് പോലെ ആയിരുന്നു ഇവ... മറ്റുള്ള കൂട്ടുകാരോടൊന്നും അവനെ പോലെ എനിക്ക് ഒരു എന്ജോയ്മെന്റ് കിട്ടിയില്ല... പനിച്ചു കിടന്നു ഞാൻ.... മാസത്തോളം.." സഞ്ചു ചിരിച്ചു.... ഇവ അവനെ ഉറ്റുനോക്കി... "പ്ലസ് വണ്ണും പ്ലസ് ടുവും ഞാൻ കൂട്ടുകൂടിയില്ല പഠിക്കാൻ മാത്രം ആയിരുന്നു പോയത്... കരണം എനിയും ആരിലും മനസ്സിലേറ്റി നടക്കില്ല എന്ന് ഉറപ്പിച്ചു.... ഡിഗ്രിക്ക് പുറത്ത് ചേരണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ ഏട്ടൻ എതിർത്തതാണ്.... അടുത്തുള്ള കോളേജിൽ. പോയാൽ മതി എന്ന് പറഞ്ഞു പക്ഷെ തന്റെ വാശി കരണം സമ്മതിച്ചു...

അവിടേം തന്നെ നോക്കാൻ പ്രിൻസിപ്പാളിനെ ഞാൻ പോലും അറിയാതെ എന്റെ ബോഡിഗാർഡ് ആക്കി... ഇതിനിടയിൽ കോളേജിലെ അടിപിടി ഹോസ്പിറ്റൽ കേസ്... നിന്നെ പറ്റി കോളേജിൽ നിന്ന് അറിഞ്ഞതൊക്കെ .. നീയാണ് എന്നെ തള്ളിയിടാൻ കാരണം...എന്നൊക്കെ വിശ്വസിച്ചത് കൊണ്ടാ ഏട്ടൻ നിന്നോട് ദേഷ്യം... നീയുമായുള്ള എന്റെ കൂട്ടുകെട്ട് ഏട്ടന് പേടിയാണ്... നീ കരണം വീണ്ടും എനിക്ക് വല്ലതും സംഭവിക്കുമോ എന്ന്... അല്ലാതെ മറ്റൊന്നും കൊണ്ടല്ല ഇവാ... ഏട്ടൻ പാവമാ... ഒരുപാട് അനുഭവിച്ചിട്ടുണ്ട്... ആകെ ഏട്ടനെ ഭയപ്പെടുത്തുന്നതും ഞങ്ങള്ക്ക് എന്തേലും പറ്റുമോ എന്നാണ്...എന്റെ പപ്പാ... ഏട്ടനെ തകർത്താൻ എന്തും ചെയ്യും...

" സഞ്ജു പറഞ്ഞതും ഇവ അവനെ നോക്കി ഇരുന്നു.... അവനു നൽകാൻ അവൾക് പക്കൽ മറുപടിയൊന്നുമില്ലായിരുന്നു... ******************* ആദ്യമായ തന്നിൽ നിന്ന് അടർന്നു മാറുന്ന മമ്മയെ അവൻ കണ്ണുകൾ നിറച്ചു നോക്കി... ആരൊക്കെ ചേർന്നു ഒരു മുറിയിലേക്ക് കയറ്റുന്നു... മമ്മാ എന്ന് വിളിച്ചു പുറകെ പാഞ്ഞവനെ പിടിച്ചു വെച്ചു ഒരു മുറിയിലേക്ക് കയറ്റുന്നു... ഏതോ വീട്ടിൽ ഏതോ ഇരുട്ട് നിറഞ്ഞ മുറിയിൽ തനിച്ചു... പേടി തോന്നി അവനു... കണ്ണുകൾ നിറഞ്ഞു തുളുമ്പി.... പപ്പാ ഉണ്ടായിരുന്നുവെങ്കിൽ മമ്മ പോകില്ലായിരുന്നു എന്നവൻ ഓർത്തു.... പേടിയോടെ തന്നെ ആക്കിയ മുറിയിൽ നിന്ന് ഇറങ്ങിയവൻ മമ്മയെ കയറ്റിയ മുറിക് പുറത്ത് ഡോറിൽ ചാരി ഇരുന്നൂ..

. മമ്മയുടെ കരച്ചിലിന്റെ ചീളുകൾ അവന്റെ ചെവിയിൽ തുളഞ്ഞു കയറി.... ആ ആ ഏഴര വയസ്സുകാരന് പേടി തോന്നി... മമ്മയെ അയാൾ കൊല്ലുമോ എന്നവന് ഭയന്നു ... മമ്മയുടെ കരച്ചിൽ കേൾക്കേ അവൻ ഡോറിൽ തട്ടിക്കൊണ്ടിരുന്നു..... എന്നാൽ ആരൊക്കെയോ വന്നു അവനെ എടുത്തു തിരികെ ആ മുറിയിലേക്ക് കൊണ്ടിടുമ്പോൾ അവൻ അറിഞ്ഞില്ല വേദനകളിലേക്കുള്ള തുടക്കമാണെന്ന്.... യാശ്വിൻ ഓർമ്മകൾ വല്ലാതെ കൊന്നുകൊണ്ടിരുന്നു... അവനു അയാളോട് ദേഷ്യം തോന്നി... മമ്മയെ വേദനകൾ മാത്രം നൽകിയ അയാളോട് അവനു വല്ലാതെ ദേഷ്യം തോന്നി.... "സമ്മതിക്കില്ല ഞാൻ... മമ്മയെ എന്നിൽ നിന്ന് അകറ്റിയത് പോലെ എന്റെ സഞ്ചുവിനേം യാമിയെയും വിട്ട് തരില്ല ഞാൻ..."യാശ്വിൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു.... അവന്റെ മുഖം വലിഞ്ഞു മുറുകി.... കണ്ണുകൾ അടച്ചവൻ മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു...

അവന്റെ മനസ്സിൽ ദാവണിക്കാരിയുടെ രൂപം തെളിഞ്ഞു വന്നു....അരക്ക് താഴോളം നീണ്ട മുടികളുടെ കാറ്റിൽ പറത്തി കൊണ്ട് പായുന്നവളുടെ ദൃശ്യം... അവന്റെ മനസ്സിലെ പിരിമുറുക്കം അലിഞ്ഞ്‌ പോയി.... ഹൃദയം തുടിച്ചു.... മനസ്സിൽ അവൾ മാത്രം... ******************* ഇവക്ക് കിടന്നിട്ടും നിദ്ര പുൽകിയില്ല... മനസ്സിൽ സഞ്ചു പറഞ്ഞതെല്ലാം നിറഞ്ഞു കൊണ്ടിരുന്നു.... അവളുടെ മനസ്സിൽ യാശ്വിന്റെ മുഖം തെളിഞ്ഞു വന്നു... ആദ്യമായി അവനെ കണ്ടത് മുതൽ ഓരോ നിമിഷവും.... അവളുടെ ചുണ്ടുകൾ മന്തഹസിച്ചു... "പാവമൊക്കെ ആയിരിക്കും എന്ന് കരുതി എന്നിൽ നിന്ന് ദയ ഉണ്ടാകുമെന്ന് പ്രധീക്ഷിക്കണ്ടാ യാഷ്... നിങ്ങൾക് നിങ്ങൾടെ അനിയൻ ജീവൻ ആണെങ്കിൽ അവൻ എന്റെ ചങ്ക് ആണ്... ഒഴിഞ്ഞു പോകില്ല ഞാൻ..." ചുണ്ട് കോട്ടിയവൾ ഓർത്തു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story