മനസ്സറിയാതെ...💙: ഭാഗം 11

manasariyathe

എഴുത്തുകാരി: CRAZY GIRL

യാശ്വിനോട് കെഞ്ചി കാൽ പിടിച്ചു ഇനി ഒരിക്കലും ആൽക്കഹോൾ കുടിച്ചു ബൈക്ക് ഓടിക്കില്ല എന്ന് ശപഥം ചെയ്തു പറഞ്ഞത് കൊണ്ട് മാത്രം സഞ്ജുവിന് അവന്റെ ബൈക്കിന്റെ ചാവി തിരികെ കിട്ടി.... അതുകൊണ്ട് രാവിലെ തന്നെ അവൻ ഇവയെ പിക്ക് ചെയ്യാൻ ഇറങ്ങി... അവളുടെ ഫ്ലാറ്റിനു മുന്നിൽ ബൈക്ക് നിർത്തി കയ്യിൽ ചാവി കറക്കികൊണ്ട് നടന്നു.... ദൂരെ ഏതോ ഫാമിലി തിടുക്കത്തിൽ എവിടെയോ ട്രിപ്പ്‌ പോകുവാണെന്നു തോന്നുന്നു...ബാഗ് ഒക്കെ കാറിലേക്ക് കയറ്റി വെക്കുന്നുണ്ട്... സഞ്ജുവിന്റെ ശ്രെദ്ധ അവരുടെ ഒപ്പമുള്ള കുഞ്ഞി പെണ്ണിലേക്ക് നീണ്ടു... കാര്യമായി സഹായിക്കുവാണ് അവൾ... അവളുടെ കുസൃതിയും നോക്കിയവൻ കയ്യിൽ ചാവി കറക്കി നടന്നു....

എന്നാൽ ആരെയോ ചെന്ന് തട്ടിയതും അവൻ പിന്നിലേക്ക് രണ്ടടി നീങ്ങി നിലത്തേക്ക് ചാവി വീണു പോയി.... "തനിക്കെന്താ കണ്ണ് കണ്ടൂ.... "നിലത്തു വീണ ചാവി കയ്യിലെടുത്തു ദേഷ്യത്തോടെ മുന്നിലുള്ള ആളെ നോക്കി പറയാൻ നിന്നതും പോലീസ് യൂണിഫോം ഇട്ടു നിൽക്കുന്ന ജീവയെ കണ്ടു പറയാൻ വന്നത് ബാക്കി വിഴുങ്ങിയവൻ നിന്നു... "Sir പോകുവാണോ "സഞ്ജു നിഷ്കളങ്കമായി ചോദിച്ചു... "ഹ്മ്മ്മ്... രാവിലെ തന്നെ എത്തിയല്ലോ... ഇന്നെന്താണാവോ രണ്ടും ഒപ്പിക്കാൻ പോകുന്നത് "ജീവ അവനെ കൈകൾ കെട്ടി ഗൗരവത്തോടെ നോക്കി ചോദിച്ചു... സഞ്ജു ഇളിച്ചു കാട്ടി നിന്നതെ ഉള്ളു...

"ഇനിയെന്തേലും വേലത്തരം കാണിച്ചാൽ യാശ്വിടെ അനിയൻ ആണെന്ന് ഞാൻ മറക്കും.. ഓർത്തോ നീ " സഞ്ജുവിന് നേരെ രണ്ടടി നടന്നവൻ വിരൽ ചൂണ്ടി പറഞ്ഞതും സഞ്ജു ഒന്നും മിണ്ടാതെ അവനെ ഉറ്റുനോക്കി... സഞ്ജുവിനെ ഒന്ന് അമർത്തി നോക്കിക്കൊണ്ട് ജീവ നടന്നതും സഞ്ജു പിടിച്ചു വെച്ച ശ്വാസമെല്ലാം നേരെ വിട്ടു... "ഇങ്ങേർക്ക് കണ്ടാൽ കടിച്ചു കീറാണമല്ലോ... മുന്ജന്മത്തിൽ ഇങ്ങേരുടെ ഭാര്യയുടെ അവിഹിതമാണ് ഞാനെന്ന് തോന്നുന്നു.... ഹും "സഞ്ജു പല്ല് കടിച്ചു പിറുപിറുത്തു... പിന്നെ ജീവ പോകുന്നത് തിരിഞ്ഞു നോക്കി .... പോലീസ് യൂണിഫോമിൽ ജീപ്പിൽ കയറി പോകുന്നവനെ കാണെ അവന്റെ കണ്ണുകൾ വിടർന്നു...

ഗൗരവമാണേലും എന്തോ ഒരു ആകർഷണം അവനു തോന്നി... "ഞാനും ഒരു പോലീസ് ആയിരുന്നെങ്കിൽ ഇത് പോലെ ഗറ്റപ്പിൽ നടക്കാമായിരുന്നു... ഹാ യോഗില്ല അമ്മിണിയെ "സ്വയം പറഞ്ഞു കൊണ്ടവൻ മൂളി കൊണ്ട് നടന്നു.... അവൻ പോയതും ജീവയുടെ കണ്ണുകൾ അവൻ പോയ വഴി നീണ്ടു....ചുണ്ടിൽ മന്ദഹാസം വിടർന്നു... പഠിക്കുമ്പോൾ യാശ്വിന്റെ നാവിൽ നിന്ന് വീഴുന്ന പേരുകളാണ് സഞ്ജുവും അവന്റെ യാമിയും... പലപ്പോഴും യാമിയോട് യാശ്വിന്റെ മൊബൈലിലൂടെ സംസാരിച്ചിട്ടുണ്ട്.... ഒരു നാണം കുണുങ്ങി... ആദ്യമൊക്കെ നാണമായിരുന്നു തന്നോട് മിണ്ടുവാൻ എന്നാൽ പിന്നെ പിന്നേ കൂട്ടായി വന്നിരുന്നു..... പക്ഷെ സഞ്ജു യാശ്വിൻ പറയും പാവമാണ്...

ഒന്നും അറിയില്ല പെട്ടെന്ന് സങ്കടം വരുമെന്നൊക്കെ.... യാമിയെ പോലെ ആണ് അവനും എന്നാണ് കരുതിയത്... എന്നാൽ കോളേജിലെ അവന്റെ ലീലാവിലാസങ്ങൾ യാശ്വിൻ അറിയുന്നതോടപ്പം തന്റെ ചെവിയും അത് കേൾക്കാറുണ്ട്.... ഒരിക്കെ യാശ്വിന്റെ ഫോണിൽ അവന്റെ കാൾ വന്നപ്പോൾ യാശ്വിൻ ബാത്‌റൂമിൽ ആയത് കൊണ്ട് തന്നെ താൻ ആയിരുന്നു അറ്റൻഡ് ചെയ്തത്... ഏട്ടാന്നുള്ള നീറ്റിയുള്ള വിളി കേട്ടപ്പോൾ തന്നെ വാത്സല്യമാണ് തോന്നിയത്... എന്നാൽ അവനല്ല അവന്റെ ഫ്രണ്ട് ആണ് ഫോൺ എടുത്തത് എന്നറിഞ്ഞപ്പോൾ അവന്റെ സ്വരം മാറിയിരുന്നു.... ഏട്ടന്റെ ഫോൺ ആരാ തന്നോട് എടുക്കാൻ പറഞ്ഞത്....

അവിടെ വെക്കടോ ഏട്ടന്റെ സാധനങ്ങളിൽ തൊട്ടു പോകരുത് എന്ന് വാണിംഗ് തന്ന് കൊണ്ട് ഫോൺ വെച്ചു പോയപ്പോൾ മിഴിച്ചു നിന്നതെ ഉള്ളു.... യാശ്വിന്റെ മുന്നിൽ അവന്റെ കുഞ്ഞനിയൻ ആണെങ്കിലും യാശ്വിൻ അടുത്തില്ലാപ്പോൾ ഉടായിപ്പിന്റെ ഉസ്താദ് ആണെന്ന് ആദ്യമേ മനസ്സിലാക്കിയിരുന്നു.... അങ്ങനെയിരിക്കെയാണ് ഞാൻ ഇവിടേക്ക് സ്റ്റേഷനിൽ ജോയിൻ ആവുന്നത് അറിഞ്ഞു യാശ്വിൻ വിളിച്ചത് ചെമ്പ്രം കാട് കടന്നു വരുന്നത് കൊണ്ട് തന്നെ സഞ്ജുവിനെ കണ്ടിരുന്നെങ്കിൽ കൂടെ കൂട്ടണം എന്ന് പറയാൻ..... കണ്ടപ്പോൾ തന്നെ അവന്റെ കയ്യിന്ന് പഞ്ചു കിട്ടിയിരുന്നു... ഒന്ന് കൊടുക്കാനാ തോന്നിയത് പക്ഷെ പിടിച്ചു നിന്നു....

യാശ്വിൻ നിന്ന് അറിഞ്ഞത് പോലെ പുറത്ത് മാത്രമേ ഉള്ളു ഉള്ളിൽ ഒന്നുമില്ല എന്ന് തോന്നി.... പക്ഷെ അമ്മക്ക് വിളിച്ചപ്പോൾ സഹികെട്ടു കൊടുത്തു ഒന്നങ്... വീടെത്തുവരെ തന്നെ കൊല്ലണം എന്ന ചിന്ത ആയിരുന്നു എന്നവന്റെ മനസ്സിൽ എന്ന് അവന്റെ ഭാവം വിളിച്ചു പറഞ്ഞിരുന്നു... എന്നാൽ പോലീസ് ആണെന്ന് അറിഞ്ഞത് മുതൽ അവന്റെ നിഷ്കളങ്കത.. അതും എന്നോട്... ജീവ ഒന്ന് മന്തഹസിച്ചുകൊണ്ട് ... വണ്ടി മുന്നോട്ടെടുത്തു.... ******************* സഞ്ജുവും ഇവയും ആസ്ത്രയിൽ എത്തുമ്പോൾ അവിടെ ചുറ്റും ആളുകൾ കൂടി നില്കുന്നത് കണ്ട് കൊണ്ടാണ് ഇരുവരും അകത്തേക്ക് കയറിയത്... ഇവ യാശ്വിന്റെ ക്യാബിനിൽ ഒന്ന് നോക്കി യാശ്വിൻ വന്നില്ല എന്ന് മനസ്സിലായതും അവൾ നെറ്റി ചുളിച്ചു കൊണ്ട് കൂടി നിന്നവരുടെ അടുത്തേക്ക് നടന്നു....

"എന്റെ മകനെ വശികരിച്ചതും പോരാ അവൾ നില്കുന്നത് കണ്ടില്ലേ..."ആഡംബരം നിറഞ്ഞ ഒരു സ്ത്രീയുടെ ശബ്ദം ഉയർന്നത് കേട്ടു കൊണ്ടാണ് അവൾ അവരിലേക്ക് നോക്കിയത്.... "എന്ത് പറ്റി "സഞ്ജു കൂടെ വർക്ക്‌ ചെയ്യുന്ന ഷാഫിയോട് ചോദിച്ചു... "നീതുവിന് ഒരു ലോവർ ഉണ്ട്... അവന്റെ അമ്മയാണ് എന്ന് തോന്നുന്നു... കൊറേ നേരമായി അതിനെ ഇട്ടു വഴക്ക് പറയുന്നു "ഷാഫി പറഞ്ഞത് കേട്ടതും ഇവ അവരെ തന്നെ നോക്കി നിന്നു... നീതു ആ സ്ത്രീക്ക് മുന്നിൽ നിന്ന് കരയുന്നുണ്ടോ... അപമാനത്താൽ അവളുടെ തല കുനിഞ്ഞു പോയി... എന്നാൽ ആളുകൾ കൂടിയതോ.. ഒന്നും നോക്കാതെ ആ സ്ത്രീ അവളെ അഭമാനിച്ചു കൊണ്ടിരിക്കുകയായിരുന്നു...

"എന്നിട്ടെന്താ നിങ്ങൾ നോക്കി നില്കുന്നെ..."ഇവ ദേഷ്യത്തോടെ ഷാഫിയിലേക്ക് തിരിഞ്ഞു... "ആ സ്ത്രീയോടെ പോകാൻ പറഞ്ഞ രാഹുലിനെ അവർ തല്ലി... അവൻ അതാ അവിടെ ഇരിക്കുന്നുണ്ട്..."ദൂരെ ചെയറിൽ കവിളിൽ കൈ വെച്ചിരിക്കുന്ന രാഹുലിനെ ചൂണ്ടി ഷാഫി പറഞ്ഞതും ഇവയുടെ കൈ തരിച്ചു... "നിനക്ക് കൂടെ കിടത്താന് വേറെ വല്ലവരേം നോക്കിയാൽ മതി.... എന്റെ മകനെ മോഹിക്കണ്ടാ..." വീണ്ടും ആ സ്ത്രീയുടെ ശബ്ദം ഉയർന്നു... ഇവ മുന്നിലേക്ക് നടക്കാനായി തുനിഞ്ഞതും സഞ്ജു അവളുടെ കൈകളിൽ പിടിത്തമ്മിട്ടു... "നീ എങ്ങോട്ടാ" അവൻ അവളെ പകപ്പോടെ നോക്കി... "ആ പെണ്ണുമ്പിള്ളക്ക് രണ്ട് പറഞ്ഞില്ലെങ്കിലേ...

ഇവാഗ്നിക്ക് ഉറക്ക് വരില്ല നീ കൈ വിടെടാ "സഞ്ജുവിന്റെ കൈ കുടഞ്ഞുകൊണ്ടവൾ മുന്നോട്ട് നടന്നു... സഞ്ജു ആ സ്ത്രീയെ ഒന്ന് നോക്കി... "ഹാ അല്ലെങ്കിൽ ഒന്ന് കിട്ടേണ്ടതാ... അതിന്റെ മുഖം കണ്ടില്ലേ..."സഞ്ജു മനസ്സിൽ ഓർത്തു.... "കണ്ണീരോലിപ്പിച്ചു നടന്ന് ആളെ മയക്കാൻ നോകണ്ടാ... നിന്നെ പോലുള്ള ചീപ്പ്‌ ക്ലാസ്സ്‌ പെമ്പിള്ളേരുടെ സ്ഥിരം തൊഴിലാ കാണാൻ കൊള്ളാവുന്ന നല്ല കുടുംബത്തിലെ ചെക്കൻ മാരെ വളച്ചെടുക്കാൻ നടക്കൽ... എന്റെ മകനെ അതിനു കിട്ടുമെന്ന് കരുതണ്ടാ...അല്ലേലും നിന്നെയൊക്കെ വളർത്തിയ നിന്റെ അച്ഛനമ്മ മാരെ പറഞ്ഞാൽ " "ഒരക്ഷരം ഇനി നിങ്ങൾ മിണ്ടിപ്പോകരുത്..." നീതുവിനെ പുറകിലേക്ക് വലിച്ചു കൊണ്ട് ഇവ അവർക്കു മുന്നിൽ ചെന്ന് ശബ്ധിച്ചു പറഞ്ഞതും എല്ലാവരും ഇവയെ അമ്പറപ്പോടെ നോക്കി നിന്നു.. ആ സ്ത്രീ ഇവ ഏതാണെന്ന മട്ടിൽ നെറ്റി ചുളിച്ചു...

"ഇതൊരു സ്ഥാപനമാണ്... ഇവിടെ കിടന്നു ഇവിടെ വർക്ക്‌ ചെയ്യുന്ന സ്ത്രീയെ വഴക്ക് പറയാൻ നിങ്ങൾക് ആരാണ് അധികാരം തന്നത്..."ഇവ അവരെ തറപ്പിച്ചു നോക്കി കടുപ്പിച്ചു ചോദിച്ചു... "ആരും അധികാരം തന്നതൊന്നുമല്ലാ... ഇവളുടെ വീട്ടിൽ വന്നു പറഞ്ഞതാ എല്ലാം നിർത്താൻ എന്നിട്ടും എന്റെ മകന്റെ പുറകിൽ നിന്ന് പോയില്ലാ.. അറിയട്ടെ എല്ലാരും അറിയട്ടെ ഇവളുടെ തനി കൊണം " നീതുവെ തറപ്പിച്ചു നോക്കിയവർ പറഞ്ഞു... നീതു തേങ്ങി... ഇവ അവളെ തിരിഞ്ഞു നോക്കി... "നീയും ഇവരുടെ മോനും തമ്മിൽ എന്താ "ഇവ അവളെ സംശയത്തോടെ നോക്കി.. നീതു കണ്ണുകൾ ഉയർത്തി അവളെ നോക്കി ശേഷം ആ സ്ത്രീയെയും അവരുടെ നോട്ടം കാണെ അവൾ പേടിയോടെ കണ്ണുകൾ നിറച്ചു...

"മിണ്ടാതിരിക്കാതെ പറ നിത... നീയും ഇവരുടെ മകനും തമ്മിൽ എന്താ... ആരെയും പേടിക്കണ്ടാ നീ..."ഇവ അവളോട് കടുപ്പിച്ചു പറഞ്ഞതും നീതു അവളെ നോക്കി... "ജിത്തേട്ടനും ഞാനും അഞ്ചു വർഷമായി പ്രണയത്തിൽ ആണ്... പെണ്ണ് കാണാൻ വരാമെന്ന് പറഞ്ഞതാ...പക്ഷെ ഈ അമ്മക് ഇഷ്ടായില്ല... ജിത്തേട്ടന് വേറെ കല്യാണം ആലോചിക്കാൻ നോക്കുന്നു... ജിത്തേട്ടൻ എതിർത്തു പറഞ്ഞത് കൊണ്ട് തന്നെ അപമാനിക്കുന്നു... എനിക്കറിയില്ലാ ഇവാഗ്നി ജിത്തേട്ടനുമായുള്ള കോൺടാക്ട് പോലും ഞാൻ ഒഴിവാക്കി അതും ഈ അമ്മക്ക് വേണ്ടി എന്നിട്ടും എന്നെ തേടി പിടിച്ചു വഴക്ക് പറയുന്നു..."നിത കരഞ്ഞു പോയി... "അതിനു നീ കിടന്നു മോങ്ങുന്നത് എന്തിനാ... നീ എന്ത് തെറ്റാ ചെയ്തത്...

വെറുതെ വന്നു അപമാനിക്കുന്നവരുടെ മുന്നിൽ കരയുകയല്ല വേണ്ടത്... മുഖമടിച്ചു ഒന്ന് കൊടുക്കണം... പിന്നെ വരില്ല..."ഇവ അവരുടെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞു... ആ സ്ത്രീ അവളെ പകപ്പോടെ നോക്കി... പിന്നെ ദേഷ്യം കൊണ്ട് വിറച്ചു... "എല്ലാം കണക്കാ... നിങ്ങളൊക്കെ കരണം ആണ്പിള്ളേർക്ക് പുറത്ത് ഇറങ്ങി നടക്കാൻ പാട തൊലി വെളുപ്പും കാണിച്ചു ഇറങ്ങിക്കോളും ഓരോന്ന് " "ദേ ഒരൊറ്റൊന്ന് തന്നാലുണ്ടല്ലോ... കൊറേ നേരമായല്ലോ പറയുന്നു ആണ്പിള്ളേരെ വളക്കുന്നു എന്ന്...നിങ്ങളുടെ മോനും ഉണ്ട്... ഇവളെ പുറകെ നടക്കുന്നത് .. എന്നിട്ട് എല്ലാം ഇവളുടെ തലയിൽ കെട്ടി വെക്കുന്നോ.... ഈ നിമിഷം ഒരു കേസ് കൊടുത്താൽ മതി...

നിങ്ങളുടെ മകൻ ഇവളുടെ താലി കെട്ടുന്നത് നിങ്ങൾക് കാണാം... കാണണോ....." ഇവ പറഞ്ഞതും അവർ അവളെ തന്നെ ഉറ്റുനോക്കി... പറയാൻ വാക്കുകൾ ഒന്നും വരുന്നില്ലാ.... "എന്തെ നാക്കിറങ്ങി പോയോ... മോനെപ്പറ്റി പറയാൻ നൂറു നാവ് ആയിരുന്നല്ലോ... അവൻ അറിയുമോ അവൻ സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തം അമ്മ വന്നു അപമാനിക്കുന്നത്..."ഇവ ചോദ്യമുനയിച്ചതും അവരുടെ മുഖം വിളറി... "അപ്പൊ അറിയില്ല അല്ലെ..... ഈ നിമിഷം അവനെ വിളിച്ചു പറഞ്ഞാൽ അമ്മയെന്ന ബന്ധം ഒഴിഞ്ഞു കൊണ്ട് ഇവൻ ഇവളെ കെട്ടുന്നത് കാണാം നിങ്ങൾക് വേണോ അത് "ഇവ ഗൂഢമായി പറഞ്ഞു...അവരിൽ നേരിയ ഭയം ഉയർന്നു... അവിടെ കൂടി നിന്നവരിൽ പുച്ഛം നിറഞ്ഞു...

ഇവയെ അത്ഭുധത്തോടെ നോക്കി.. ആദ്യമായിട്ടാണ് എല്ലാവരും അവളെ ഇങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്... സഞ്ജുവിന് എല്ലാം അറിയുന്നത് കൊണ്ട് തന്നെ ആ സ്ത്രീയുടെ മുഖഭാവം കാണെ അവൻ ചിരിയടക്കി നിന്നു.... "ഇവാഗ്നി "അവിടെ ഉയർന്ന ശബ്ദത്തോടെ അവളുടെ പേര് ഉച്ചരിച്ചതും എല്ലാവരും ഞെട്ടി ശബ്ദം ഉയർന്നിടം നോക്കി... കൈകൾ കെട്ടി നിൽക്കുന്ന യാശ്വിൻ കണ്ടതും എല്ലാവരും നിശബ്ദമായി നിന്നു... ഇവയിൽ പ്രതേകിച്ചു ഭവമാറ്റമൊന്നും മാറിയില്ല... അതിലൊരുവൻ യാശ്വിനോട് കാര്യങ്ങൾ വിവരിച്ചതും യാശ്വിൻ മുന്നിലേക്ക് വന്നു നിന്നു.... "ഇത് ഒരു മീഡിയ ആണ്... നിങ്ങൾക് എന്തെലും ഫാമിലി പ്രോബ്ലെംസ് ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യണ്ടത് ഇവിടെ അല്ല....

"യാശ്വിൻ ആ സ്ത്രീയെ നോക്കി പറഞ്ഞു... അവന്റെ ഭാവത്തിലെ ഗൗരവത്തിൽ ആ പെണ്ണുങ്ങൾക് ഒന്നും പറയാൻ തോന്നിയില്ല.... "ഒരിക്കലും എന്റെ മകന് നിന്നെ കേട്ടുമെന്ന് വിചാരിക്കണ്ടാ "അവർ നീതുവിന് നേരെ തറപ്പിച്ചു പറഞ്ഞു... "എന്നാൽ ഇവൾ അവനെ തന്നെ കെട്ടിയിരിക്കും "ഇവ ഇടക്ക് കേറി പറഞ്ഞു... "ഇവാഗ്നി "യാശ്വിൻ അവളെ കലിപ്പിച്ചു വിളിച്ചു... "No യാഷ്... എനിക്ക് മിണ്ടാതിരിക്കാൻ ആവില്ല... ഇത്രയും നേരം ഈ സ്ത്രീ ഇവിടെ കിടന്നു ശബ്ധിച്ചത് യാതൊരു കാരണവുമില്ലാതെ ആണ്...ഈ ലോകത്തു പ്രണയിക്കാനും yes പറയാനും no പറയാനും അധികാരമുണ്ടെങ്കിൽ എന്തു കൊണ്ട് വിവാഹം കഴിച്ചു കൂടാ...

ഇവളെ അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവരുടെ മകൻ ഇവളെ സ്നേഹിച്ചതെങ്കിലും അത് എതിർക്കാൻ അമ്മക്കെന്നല്ല ആർക്കും അവകാശമില്ല... കരണം ജീവിതകാലം മുഴുവൻ ജീവിക്കേണ്ടത് ഇവർ തമ്മിലാണ്... പിന്നെ കുടുംബം... അത് വേണ്ടാ എന്ന് പറയുന്നില്ല... എന്ന് കരുതി മകന്റെ സ്നേഹം തള്ളി കളയാൻ ആർക്കും അധികാരമില്ല..."ഇവ അവരെ തറപ്പിച്ചു കൊണ്ട് പറഞ്ഞു... "എന്റെ മകനെ കല്യാണം കഴിക്കാൻ എന്ത് യോഗ്യതയാ ഇവൾക്കുള്ളത്... അവനു എസ്റ്റേറ്റ് ഉണ്ട്... ഹോട്ടൽ ഉണ്ട്... കോട്ടയിസ് ഉണ്ട്... ഫാക്ടറി ഉണ്ട്... ഇവൾക്കെന്താണ് ഉള്ളത് " "ഇതൊക്കെ ഉള്ള നിങ്ങളുടെ മകൻ ഉണ്ടല്ലോ " അവർ പറഞ്ഞതും അതിലും വേഗത്തിൽ ഇവളുടെ മറുപടി വന്നു...

സഞ്ജുവിന് വിസിലടിക്കാൻ തോന്നി.... "ഇനിയെന്തൊക്കെ പറഞ്ഞാലും സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഞാൻ പറയുന്നു നിങ്ങളെ തള്ളി കളഞ്ഞു നിങ്ങളുടെ മകൻ ഇവളുമായി ജീവിക്കും... അത് വേണ്ടെങ്കിൽ ഈ അഹങ്കാരം മാറ്റി വെച്ചു നല്ല പോലെ മക്കളേം പേര മക്കളേം നോക്കി ജീവിക്കു... നാളെ മരിച്ചു കത്തിച്ചു കളയുമ്പോൾ ഈ പറയുന്ന ഫാക്ടറി ഒന്നും കാണില്ല കണ്ണീർ പൊഴിക്കാൻ... ഇവർ മാത്രമേ ഉണ്ടാകുള്ളൂ... " ഇവ പുച്ഛത്തോടെ പറഞ്ഞു... "ഇവാഗ്നി just stop it..... നോക്കി നിൽക്കാതെ do your work "യാശ്വിൻ സ്വരം ഉയർന്നതും എല്ലാവരും നാൽ ഭാഗം തിരിഞ്ഞിരുന്നു... "ഇനി നിന്നോട് പ്രതേകിച്ചു പറയണോ " അവിടെ നിൽക്കുന്ന ഇവഗ്നിയെ നോക്കി യാശ്വിൻ പറഞ്ഞതും അവൾ അവനെ തറപ്പിച്ചു നോക്കി കൊണ്ട് നടന്നു നീങ്ങി....

"നിന്റെ പാവം ചേട്ടൻ ഉണ്ടല്ലോ എന്റെ കൈകൊണ്ടായിരിക്കും അങ്ങേരുടെ അന്ത്യം "അടുത്തേക്ക് വന്ന സഞ്ജുവിനോട് കണ്ണുരുട്ടി പറഞ്ഞുകൊണ്ടവൾ നടന്നു... സഞ്ജു ചിരിയടക്കി നടന്നു.... യാശ്വിൻ പറഞ്ഞതു കൊണ്ടോ ആ സ്ത്രീ സ്ഥലം വിട്ടിരുന്നു... നീതുവിനോട് ആരെ പേടിച്ചും ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ വിട്ട് കളയരുത് എന്ന് പറഞ്ഞു ഇവ അവളിൽ ദൈര്യം നൽകി.... സഞ്ജു മായയുടെ സീറ്റിൽ ചെന്നിരുന്നു.... അവളോട് സംസാരിച്ചിരുന്നു.... ഇവയുടെ ഇന്നത്തെ ഭാവം കാണെ മായ സഞ്ജുവിൽ നിന്ന് ഇവയെ പറ്റി കൂടുതൽ അറിഞ്ഞു കൊണ്ടിരുന്നു... അവളിലും അമ്പരപ്പും അത്ഭുധവും അതിലുപരി സഞ്ജു വാ തോരാതെ പറയുന്നത് കേൾക്കേ നേരിയ കുശുമ്പും തോന്നി.... *******************

"ഇവിടെ വർക്ക്‌ ചെയ്യാൻ വന്നതാണേൽ അത് ചെയ്യണം അല്ലാതെ വഴിയിൽ പോകുന്ന എല്ലാം തലേൽ കയറ്റി വെക്കരുത് "യാശ്വിൻ അലറി... "അതിനു ഞാൻ എന്ത് ചെയ്തുവെന്നാ യാഷ് ഈ പറയുന്നേ... മകനെ സ്നേഹിച്ചതിന്റെ പേരിൽ നിതയെ ആ സ്ത്രീ തരംതാഴ്ത്തി പറയുന്നത് കേട്ട് നിൽക്കണമെന്നാണോ താൻ പറയുന്നേ... ഇതൊന്നും എനിക്ക് കേട്ട് നിൽക്കാൻ പറ്റില്ല..."ഇവയും വിട്ട് കൊടുത്തില്ല... "പിന്നെ എന്താണ് നിനക്ക് പറ്റുന്നത്... എല്ലാ പ്രശ്നങ്ങൾക്കും തല വെക്കണം... ഇത് എന്റെ മീഡിയ ആണ്... അത് ഇവിടെ പറ്റില്ല... എന്റെ റൂൾസ്‌ അനുസരിച്ചു കഴിയാൻ പറ്റില്ലെങ്കിൽ തനിക് പോകാം.."യാശ്വിൻ മുരണ്ടു... "ഇവിടെ ഇരന്നു കയറി വന്നതൊന്നുമല്ലാ...

എന്റെ ക്വാളിഫിക്കേഷൻ കൊണ്ട് തന്നെ എന്നെ സെലക്ട്‌ ചെയ്തതാ... ഒരു റീസൺ ഉണ്ടാക്കി എന്നെ ഡിസ്മിസ്സ് ചെയ്യാനോ ചെറിയ ഒരു കാരണത്താൽ ഞാൻ ഇറങ്ങി പോകാനോ പോകുന്നില്ല... ഞാൻ ആഗ്രഹിച്ചത് പോലെ ഞാൻ ഇവിടെ തന്നെ വർക്ക്‌ ചെയ്യും... എനിക്ക് തെറ്റാണെന്ന് തോന്നിയതിൽ പ്രതികരിക്കുകയും ചെയ്യും... എന്നെ ഭരിക്കാൻ ആരും നോക്കണ്ടാ... ആരും..."അവനെ നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ടവൾ കേബിനിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി... യാശ്വിന്റെ മുഖം വലിഞ്ഞു മുറുകി.... അവൻ ദേഷ്യത്തോടെ മുന്നിലെ ടെലിഫോൺ എടുത്തു ഡയൽ ചെയ്തു.. "മായ come to my ക്യാബിൻ "അവൻ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു... *******************

"നീ പോയിട്ട് വാ സഞ്ജു... ഇവിടെ അടുത്തല്ലേ ഞാൻ നടന്നു പൊയ്ക്കോളാം "ഇവ ലാപ്പിൽ മുഴുകി കൊണ്ട് പറഞ്ഞു... "എന്നാൽ ഞാൻ അവനെ കണ്ടിട്ട് നേരെ നിന്റെ അപാർട്മെന്റിലേക്ക് വരാട്ടോ... ഇന്ന് ഞാൻ അവിടെയാ നില്കുന്നെ "സഞ്ജു പറഞ്ഞ്‌ കൊണ്ട് നടന്നു... ഹാഫ് leave വാങ്ങിയവൻ അവന്റെ ഫ്രണ്ടിന്റെ മാര്യേജ് ഫങ്ക്ഷന് പോയതാണ്... ഇവ അവൻ പോയതും വർക്കിലേക്ക് മുഴുകി.... "ഇവാഗ്നി "മായയുടെ വിളി കേട്ടതും ഇവ ലാപ്പിൽ നിന്ന് മുഖമുയർത്തി മായയെ നോക്കി... "Sir പറഞ്ഞു ഈ വർഷത്തെ ന്യൂസ്‌ കളക്ഷൻസ് ഫയലുകളാക്കി വേർതിരിച്ചു വെക്കാൻ "മായ അവളോടായി പറഞ്ഞു.. "അതിനു അത് എന്റെ ഡ്യൂട്ടി അല്ലല്ലോ ദീപക്കിന്റേത് അല്ലെ

"ഇവ അവളെ നെറ്റി ചുളിച്ചു നോക്കി... "ദീപക് ഇന്ന് leave ആണ് sir ആണ് തന്നെ ഏല്പിക്കാൻ പറഞ്ഞത് "മായ പറഞ്ഞു കൊണ്ട് നടന്നു നീങ്ങി... ഇവ യാശ്വിന്റെ കേബിനിലേക്ക് നോക്കി.. യാശ്വിൻ കാര്യമായ വർക്കിൽ ആയിരുന്നു... അവൾ അവിടേക്ക് നടന്നു.... "ദീപക് ആണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്... ഞാൻ just ജോയിൻ ചെയ്തിട്ടേ ഉള്ളു... എനിക്കെങ്ങനെ ഈ വർഷ ഫയലുകൾ വേർതിരിക്കാൻ സാധിക്കും..." ഇവ യാശ്വിനോടായി ചോദിച്ചു... "എല്ലാവരേം ട്രെയിനിങ് നടത്തിയാണ് ജോലിയിലേക്ക് പ്രവേശിപ്പിക്കുന്നത്... ഇവാഗ്നി പരമേശ്വരൻ ഓവർ കോൺഫിഡൻസോടെയാണ് പറഞ്ഞത് ട്രെയിനിങ് വേണ്ടെന്ന്... So its your duty...

പിന്നെ ഇവിടെ വർക്ക്‌ ചെയ്യുന്നവർക്ക് ഏത് duty നൽകണം എന്നൊന്നും ഇല്ല... ചിലപ്പോൾ ഓവർടൈം അല്ലെങ്കിൽ ഓവർ വർക്ക്‌ ലഭിച്ചെന്നിരിക്കാം... അതിനു പറ്റില്ലെങ്കിൽ you can റിസൈൻ "യാശ്വിൻ പുച്ഛത്തോടെ പറഞ്ഞു നിർത്തിയതും അവളുടെ കണ്ണുകൾ കുറുകി.... "എനിക്കറിയാം താൻ എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന്... ചെവികൾ കുർപ്പിച്ചു വെച്ചോ യാശ്വിൻ... താൻ തന്ന duty കഴിയാതെ ഞാൻ ഇവിടെ നിന്നും ഇറങ്ങില്ലാ... പിന്നെ... ഞാൻ സ്വന്മനസ്സാലെ ഇവിടെ നിന്നു ഇറങ്ങി പോകുമെന്ന തന്റെ വിശ്വാസം അത് വെറുതെയാ... ഇവാഗ്നി പരമേശ്വരൻ ഒന്നിൽ കാലെടുത്തു വെച്ചാൽ പിന്നിലേക്ക് നീക്കില്ല " അവന്റെ ടേബിളിൽ ഇരുകൈകളും കുത്തി വെച്ചവൾ മുന്നിലേക്ക് ചാഞ്ഞു നിന്നു അവനെ തറപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... "Raascal "അവളുടെ പല്ല് ഞെരിച്ചു... "അഹങ്കാരി..."അവളുടെ പോക്ക് നോക്കിയവൻ മൊഴിഞ്ഞു... *******************

നാലരയോട് അടുത്തതും ഓരോ ആളുകളായി ഐഡി കാർഡ് കാണിച്ചു കൊണ്ട് മീഡിയയിൽ നിന്ന് ഇറങ്ങിയിരുന്നു... ഇവ ഫയലുകൾ ടേബിളിൽ വെച്ചു കൈകൾ ഉയർത്തി മൂരി നിവർത്തി... ചുറ്റും കണ്ണോടിച്ചു... "ഇവ താൻ പോകുന്നില്ലേ "മായ ബാഗ് എടുത്തിട്ടുകൊണ്ട് ഇവയോട് ചോദിച്ചു... "ഇല്ലാ ഇത് കഴിയണം... " "Ok എന്നാൽ ഞാൻ ഇറങ്ങുന്നു... ബൈ "മായ അവൾക് കൈകൾ വീഷി നടന്നു... ഇവ മടുപ്പോടെ മുഖം ചുളിച്ചു... അവൾ ദേഷ്യം തോന്നി... അവൾ യാശ്വിന്റെ കേബിനിലേക്ക് നോക്കി... തനിക് നേരെ ചുണ്ടിൽ പരിഹാസം വിടർത്തി കൊണ്ട് ടേബിളിൽ പെൻ കറക്കുന്നത് കാണെ അവൾ നീട്ടി ശ്വാസമെടുത്തുകൊണ്ട് വീണ്ടും തുടങ്ങി...

രണ്ടു മാസത്തെ ഫയലുകൾ മിസ്സിംഗ്‌ ആണെന്ന് തോന്നിയതും അവൾ സീറ്റിൽ നിന്ന് എണീറ്റു ലിഫ്റ്റിൽ കയറി ഏറ്റവും മുകളിലെ ഫ്ലോറിൽ ഫയലുകൾ സൂക്ഷിച്ചിരിക്കുന്നടുത്തേക് നടന്നു.... ഏതോ ഒരു ഉൾപ്രേരണയിൽ യാശ്വിനോടുള്ള ദേഷ്യത്താൽ ഡോർ തള്ളി തുറന്നു അകത്തേക്ക് കയറിയതും അറിയാതെ ഡോർ അടച്ചു പോയി... അത് കാര്യമാക്കാതെ ലൈറ്റ് ഓൺ ചെയ്തുകൊണ്ടവൾ ഫയലുകൾ പരതി... അവൾക് വല്ലാതെ ചൂട് തോന്നി... അവൾ അവിടമാകെ കണ്ണോടിച്ചു... നാല് ചുവരുകക്കുള്ളിൽ ആണ്... വെളിച്മെന്ന് പറയാൻ ലൈറ്റ് ഉണ്ടെങ്കിലും കാറ്റ് ലഭിക്കാൻ ജനാലോ ഫാനോ ഒന്നുമില്ലായിരുന്നു...

വേഗം ഫയലുകൾ തിരഞ്ഞു പിടിച്ചപ്പോഴേക്കും ശ്വാസം കിട്ടാതെ അവൾ നേർങ്ങനെ കിതച്ചു പോയിരുന്നു... ഫയലുകളിലെ പിടി മുറുകിയവൾ അടഞ്ഞ ഡോർ തുറക്കാനായി പിടിച്ചതും അത് തുറന്നു വരാത്തത് കാണെ അവളുടെ മുഖം ചുളിഞ്ഞു... ശക്തിയോടെ വലിച്ചിട്ടും അത് തുറന്നു വരുന്നില്ല.... അവൾക് ശ്വാസമെടുക്കാൻ പാട് തോന്നി... കഴുത്തിലും നെറ്റിയിലും വിയർപ്പൊഴുകി... വല്ലാതെ കിതച്ചു തുടങ്ങി.... "Hey... Open.. "അവൾ ശക്തിയോടെ ഡോറിൽ തട്ടി... എല്ലാവരും മീഡിയ വിട്ട് പോയിരുന്നു... യാശ്വിൻ അവന്റെ കേബിനിലും ഏറ്റവും മുകളിൽ പെട്ടു പോയതിനാൽ അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ലാ... അവൾക് തളരുന്ന പോലെ തോന്നി...

ശ്വാസം കിട്ടാതെ അവളുടെ കൈകളിലെ ഫയലുകൾ നിലത്തേക്ക് വീണു... "Oo... Pen..."കിതച്ചു കൊണ്ടവൾ ശബ്ദം നേർന്നു പറഞ്ഞുകൊണ്ട് ഡോറിൽ ചാരി ഊർന്നു കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി.... യാശ്വിൻ ഇവയുടെ സീറ്റിലേക്ക് നോക്കി... അവിടം ശൂന്യമായത് കാണെ അവന്റെ ചുണ്ടോന്നു കോട്ടി... "പറയാൻ എളുപ്പമാ... പക്ഷെ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല ഇവാഗ്നി..."അവൻ പരിഹാസത്താൽ ചുണ്ട് കോട്ടി കൊണ്ട് ചെയറിനു പുറകിൽ വെച്ചിരുന്നു ബ്ലേസ്സർ കയ്യിലെടുത്തുകൊണ്ടവൻ കേബിനിൽ നിന്ന് ഇറങ്ങി... എന്നാൽ ഇവയുടെ സീറ്റിലെ അവളുടെ ബാഗ് കാണെ അവന്റെ നെറ്റി ചുളിഞ്ഞു.... "Is she here "അവൻ സംശയിച്ചു കൊണ്ട് അവിടെമൊത്തം കണ്ണോടിച്ചു...

പക്ഷെ അവളുടെ സീറ്റിലെ അവളുടെ ബാഗ് അല്ലാതെ അവൻ മറ്റൊന്നും കണ്ടില്ല... പിന്നെന്തൊ ഓർത്തവൻ കേബിനിൽ കയറി cctv ചെക്ക് ചെയ്തു... എല്ലാവരും പോകുന്നതും അവൻ കണ്ടു പക്ഷെ അവൾ മാത്രം അതിൽ പതിഞ്ഞില്ല... അവനിൽ സംശയം തോന്നി.... വീണ്ടും ഓരോ സെക്ഷനും എടുത്തു നോക്കിയപ്പോൾ അവൻ കണ്ടു ലിഫ്റ്റിൽ കയറി പോകുന്നവളെ... അവൻ ഓരോ ഫ്ലോരും കണ്ണോടിച്ചു... ഏറ്റവും മുകളിലെ ഡോർ കംപ്ലയിന്റ് ആയിരുന്ന ഫയലുകൾ വെച്ച റൂമിൽ കയറി ഡോർ അടച്ചത് കാണെ അവന്റെ മുഖഭാവം മാറി... "Oo dammitt " അവൻ നെറ്റി തടവി കൊണ്ട് ആ റൂമിനുള്ളിലെ cctv ദൃശ്യം സൂം ചെയ്തു വെച്ചു.... അതിനുള്ളിൽ ഡോറിൽ ചാരി ഇരുന്നു ശക്തിയില്ലാതെ ഡോർ തട്ടുന്നവളെ കാണെ അവൻ ശരവേഗം കേബിനിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു ...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story