മനസ്സറിയാതെ...💙: ഭാഗം 12

manasariyathe

എഴുത്തുകാരി: CRAZY GIRL

അടഞ്ഞു കിടക്കുന്ന മുറിയുടെ ഡോർ പുറത്ത് നിന്നു തുറന്നവൻ അകത്തേക്ക് കയറി .. ഡോറിൽ തല ചാരി നിന്നവൾ ഡോർ തുറന്നതും ചാരി വീണു പോയി... "അഗ്നി..."യാശ്വിൻ അവൾക്കടുത്തേക്ക് ഇരുന്നുകൊണ്ട് അവളെ ഉയർത്തി..... നേരിയ മൂളലോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...... "ശിവാ" വിയർത്തോട്ടിയ അവളുടെ കവിൾതടത്തിൽ മെല്ലെ തട്ടിയവൻ വിളിച്ചു... "തൊ....ടല്ലേ....വിട്... ന്നെ... ലീവ്....me..."ബോധമില്ലാതെ കവിളിൽ തൊട്ട അവന്റെ കൈകളിൽ തട്ടിയവൾ മൊഴിഞ്ഞു കൊണ്ടിരുന്നു... അവളുടെ പ്രവർത്തിയിൽ അവന്റെ മുഖം ചുളിഞ്ഞു... "അഗ്നി.. Are you okay " കൈകൾ തട്ടി കുതറാൻ ശ്രമിക്കുന്നവളെ അവൻ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു ....

"യാ.. ഷ്.... യാഷ്... Help me.... Don't leave me... Please..."ബോധമില്ലാതെ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു കൊണ്ടിരുന്നു.... അവനു വല്ലായ്മ തോന്നി... അവളുടെ കൈകൾ കഴുത്തിലേക്ക് വെച്ചുകൊണ്ടവൻ കാലുകൾക്കിടയിൽ കൈകൾ ഇഴച്ചുകൊണ്ട് അവളെ എടുത്തുയർത്തി.... അവളുടെ കവിൾ തടം അവന്റെ ഇട നെഞ്ചിൽ ചേർന്നു നിന്നു...... അവളുടെ കുഞ്ഞു ശരീരത്തെ ഒതുക്കിപിടിച്ചുകൊണ്ടവൻ പടികൾ ഇറങ്ങി.... അവളിലെ നേരിയ മൂളലുകൾ നേർന്നു പോയിരുന്നു ... "നീ വെറും പെണ്ണാണ്..... വെറും പെണ്ണ് " അവളുടെ കാതുകളിൽ വാക്കുകൾ ഇരച്ചു വന്നു.... അവളുടെ കണ്ണുകൾ മുറുകി അടഞ്ഞു... കൈകൾ ബെഡിൽ മുറുകി.... നിഷേധാർത്ഥത്തിൽ അവളുടെ തലയാട്ടിക്കൊണ്ടിരുന്നു....

"ആഹ്ഹ "ഞെട്ടികൊണ്ടവൾ ബെഡിൽ നിന്ന് ഞെട്ടി എണീറ്റിരുന്നു... വല്ലാതെ കിതച്ചു പോയി അവൾ... മുടികളിൽ വിരൽ കോർത്തു കൊണ്ടവൾ മുട്ടിന്മേൽ നെറ്റിമുട്ടിച്ചു ഇരുന്നു... കണ്ണുകൾ നിറയുന്നുണ്ടെന്ന് അറിഞ്ഞതും വാശിയോട് അവൾ കണ്ണുകൾ തുടച്ചു.... പിന്നെന്തൊക്കെ ഓർത്തത് പോലെ അവൾ ചുറ്റും കണ്ണോടിച്ചു.... "ഞാൻ ഇതെവിടെയാ "മുറിയാകെ കണ്ണോടിച്ചു കൊണ്ടവൾ ഓർത്തു.... "ഇവേച്ചി എണീറ്റോ "യാമി മുറിയിലേക്ക് കയറി വന്നതും അവൾ നെറ്റി ചുളിച്ചു... പിന്നെ മനസ്സിലായി യാശ്വിന്റെ വീട്ടിലാണെന്ന്.... "ഇപ്പൊ എങ്ങനെ ഉണ്ട് കുറവുണ്ടോ ഇവേച്ചി "യാമിനി ബെഡിൽ ഇരുന്നുകൊണ്ട് ഇവയൊടായി ചോദിച്ചു... "ഞാൻ എങ്ങനെയാ ഇവിടെ "നെറ്റിയിൽ തടവി ഇവ യാമിനിയോട് ചോദിച്ചു...

"യദുവേട്ടനാ ചേച്ചിയെ എടുത്തു വന്നത്... ചേച്ചിക്ക് ബോധമില്ലായിരുന്നു...ഇപ്പൊ ക്ഷീണമൊക്കെ മാറിയോ..."യാമി അവളെ ഉറ്റുനോക്കി... ഇവ അവൾക് നേരെ പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ നിന്ന് ഇറങ്ങി.... ടേബിളിൽ വെച്ചിരുന്ന ബാഗ് എടുത്തുകൊണ്ടവൾ തോളിൽ ഇട്ടു... "ഇവേച്ചി പോകുവാണോ "യാമി അവളെ നോക്കി ചോദിച്ചു... "ഹ്മ്മ് "ഇവ അവൾക് കൺചിമ്മി... "എനി പോണ്ടാ ഇവേച്ചി രാത്രിയായി..."യാമിനി പറഞ്ഞത് കേട്ട് ഇവ അവൾക് നേരെ പുഞ്ചിരിച്ചതെ ഉള്ളു... "ഇവ എണീറ്റോ... എങ്ങനുണ്ട് മോളെ " പടികൾ ഇറങ്ങി വന്ന ഇവയെ കാണെ ലക്ഷ്മി ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നു.. "കുഴപ്പില്ല ആന്റി "അവൾ നേരിയ പുഞ്ചിരി വരുത്തികൊണ്ട് പറഞ്ഞു...

"ആണോ... എന്താ ബാഗ് ഒക്കെ എടുത്ത്... പോകുവാണോ "ലക്ഷ്മി ചോദിച്ചതിന് അവൾ ഒന്ന് മൂളി... "ഈ വയ്യാത്ത നേരം രാത്രി പോകണോ മോളെ ഇന്നിവിടെ നിന്നൂടെ "ലക്ഷ്മി അവളെ നോക്കി... "ആ ആന്റി... എനിക്ക് കുഴപ്പമില്ല... എനിക്ക് ഇപ്പൊ ഇവിടെയൊക്കെ അറിയാം..." അവൾ പറഞ്ഞുകൊണ്ട് അവരുടെ മറുപടി കാക്കാതെ പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അകത്തേക്ക് കയറി വരുന്ന യാശ്വിൻ കാണെ അവൾ ഒന്ന് നിന്നു... ബാഗുമായി പുറത്തേക്ക് പോകുന്നവളെ കാണെ അവനും നിന്നു നെറ്റിച്ചുളിച്ചു... ഒരു നിമിഷം ഇരുവരും നേർക് നേർ നോക്കി... ദേഷ്യമോ വെറുപ്പോ സ്നേഹമോ നന്ദിയോ ഒന്നുമില്ലാ... എങ്കിലും ഇരുവരുടേം കണ്ണുകൾ കോർത്തു നിന്നു....

"ഇന്ന് പോണ്ടാ ഇവിടെ നിന്നാൽ മതി "അവളെ ഉറ്റുനോക്കിയവൻ പറഞ്ഞുകൊണ്ട് കണ്ണുകൾ മാറ്റി.. "എനിക്ക് പോണം..."കടുപ്പമില്ലാതെ അവളും പറഞ്ഞു... "പറഞ്ഞാൽ അനുസരിക്കു... തത്കാലം ഇന്നിവിടെ നില്ക്കു... നേരം പുലർന്നാൽ എന്താ എന്ന് വെച്ചാൽ ചെയ്യാം... ഇനി നിർബന്ധമാണെങ്കിൽ ഞാൻ കൊണ്ട് വിടാം..."യാശ്വിൻ അവളെ നോക്കി പറഞ്ഞതും അവൾ അവനെ ഉറ്റുനോക്കി നിന്നു.... " നിങ്ങൾക് സമാധാനക്കേട് ആണെന്ന് പറഞ്ഞിട്ട് " ഇവ കൈകൾ കെട്ടി നോക്കി... "അത് ഇപ്പോഴും അങ്ങനെ തന്നെയാണ്... എന്ന് കരുതി രാത്രിയിൽ ഒരു പെണ്ണിനെ വീട്ടിൽ നിന്ന് ഇറക്കി വിടില്ല "അവന്റെ ശബ്ദം കടുത്തു... അവളിൽ പുച്ഛം വിടർന്നു...

അവന്റെ വാക്കുകൾ അവഗണിച്ചു മുന്നോട്ട് പോകാൻ നിന്നെങ്കിലും അവളുടെ കണ്ണുകൾ മങ്ങി തെളിയുന്നത് പോലെ അവൾക് തോന്നി... അവൻ തലയിൽ കൈ വെച്ചൊന്നു നിന്നു... പെട്ടെന്നാണ് അവൾ ഉയർന്നു പൊങ്ങിയത്... അവൾ പകച്ചു കൊണ്ട് തന്നെ എടുത്തുയർത്തിയവനെ നോക്കി... "വയ്യായിക മാറട്ടെ... എന്നിട്ട് മതി ഈ വാശിയും ദേഷ്യവും ഉഷിരും എല്ലാം "അവളെ നോക്കിയവൻ മന്തഹസിച്ചു പറഞ്ഞുകൊണ്ട് അവളേം കൊണ്ട് പടികൾ കയറിയിരുന്നു.... ഒരുമാത്ര അവന്റെ പ്രവർത്തിയിൽ അവളുടെ നാവുകൾ ചലിച്ചില്ല... യാമിനി അമ്മയുടെ കൈയിൽ മുറുകെ പിടിച്ചു കുലുക്കി... ഇവയെ എടുത്തു കൊണ്ട് പോകുന്ന യാശ്വിൻ കാണെ അവളിൽ ചിരി വന്നു...

"എന്ത് മാച്ച് ആലേ മമ്മ അവരെ "യാമിനി അവരെ കണ്ണ് വിടർത്തി നോക്കി കൊണ്ട് പറഞ്ഞു... "ശെരിയാ പക്ഷെ സ്വഭാവം കൊണ്ട് ഒത്ത് പോകില്ല..."ലക്ഷ്മി തലക്കുടഞ്ഞു പറഞ്ഞതും യാമിക്ക് ചിരി പൊട്ടിയിരുന്നു... ******************* "ശ്യേ മൊബൈലും ഓഫായി..."ഓഫായ മൊബൈൽ പോക്കറ്റിൽ ഇട്ടുകൊണ്ടവൻ ലിഫ്റ്റിൽ കയറി... ഇന്ന് ഇവയുടെ കൂടെയാണ് നില്കുന്നത് എന്നവൻ നേരത്തെ ഉറപ്പിച്ചിരുന്നു... അവൾക് മുറിക് പുറത്ത് എത്തിയതും അവൻ രണ്ട് തവണ ബെൽ അടിച്ചു.... പക്ഷെ യാതൊരു പ്രതികരണവും ഇല്ലാത്തത് കാണെ അവന്റെ നെറ്റി ചുളിഞ്ഞു... അവൻ കയ്യിലെ വാച്ചിൽ ഒന്ന് നോക്കി... സമയം 10 ആയിരിക്കുന്നു... എനിയും അവൾ എത്തിയില്ലേ...

അവൻ സംശയത്തോടെ ഓർത്തു... ഫോൺ എടുക്കാൻ നിന്നതും അത് ഓഫായി കിടക്കുവാണെന്ന് മനസ്സിലാക്കവേ... അവൻ തല ചൊറിഞ്ഞു... പെട്ടെന്നാണ് എതിർ മുറിയുടെ ഡോർ തുറന്നു വന്നത്.. സഞ്ജു ഒന്ന് ഞെട്ടിയെങ്കിലും വൈറ്റ് സ്ലീവ്ലെസ്സ് ബനിയനും ഷോർട്സും ഇട്ടു നിൽക്കുന്ന ജീവയെ അവൻ ഒന്ന് നോക്കി... "നീയെന്താ ഇവിടെ "ജീവ വാതിക്കൽ ചാരി കൈകൾ കെട്ടി നിന്നു ചോദിച്ചു.. ഞാൻ എവിടെ എന്ന് ചോദിക്കാൻ താനാരാ...ഞാൻ എനിക്ക് ഇഷ്ടമുള്ള അടുത്ത് വരും... സഞ്ജുവിന് പറയാൻ നാവ് തരിച്ചു... "ഇവയെ കാണാൻ വന്നതാ "അത്ര മാത്രേ അവന് പറഞ്ഞുള്ളു... "ഹ്മ്മ് ഇവാഗ്നി നിന്റെ വീട്ടിലാണ് ഇന്ന്..."ജീവ പറഞ്ഞതും അവന് മിഴിച്ചവനെ നോക്കി...

"എന്റെ വീട്ടിലോ "സഞ്ജു ശബ്ദമുയർത്തി... ജീവ പുരികം ചുളിച്ചു കൊണ്ട് ചുറ്റും നോക്കി... ശേഷം സഞ്ജുവിനെയും... "അതിനു അലറുന്നത് എന്തിനാ... വാ അകത്തേക്ക് കയർ "ജീവ വഴി മാറി കൊടുത്തതും സഞ്ജു അവനെ നെറ്റിച്ചുളിച്ചു നോക്കി.. "ഞാനെന്തിന് വരണം... ഞാൻ വീട്ടിൽ പോകുവാ "ജീവയെ നോക്കി പറഞ്ഞുകൊണ്ട് സഞ്ജു നടക്കാൻ നിന്നതും... അവന്റെ ടീഷർട്ടിലെ തൊപ്പിയിൽ പിടിയിട്ടുകൊണ്ട് ജീവ അവനെ അകത്തേക്ക് വലിച്ചു കൊണ്ട് ഡോർ അടച്ചു കുട്ടിയിട്ടിരുന്നു... "എന്താ വേണ്ടേ... തനിക് "സഞ്ജു പെട്ടെന്നുള്ള ഞെട്ടലും ദേഷ്യവും നിറച്ചു ചോദിച്ചു... "സമയം പത്ത് മണിയായി... നിന്റെ വീട്ടിലേക്ക് പോകുന്ന വഴി ബ്ലോക്ക് ആണ്...

"ജീവ അവനെ കുർപ്പിച്ചു കൊണ്ട് പറഞ്ഞു "അതിനു " "അതിനു അടങ്ങി ഒതുങ്ങി ഇരുന്നോണം... അല്ലാതെ ഇന്നെനി എവിടേം പോകണ്ടാ "ജീവ ശബ്ദം ഉയർത്തി... സഞ്ജുവിന് ദേഷ്യം വന്നു... "എന്നെ ഭരിക്കാൻ താൻ ആരാ... ഞാൻ എവിടെ പോണം വേണ്ട എന്നൊക്കെ പറയാൻ താൻ എന്റെ ആരുമല്ലല്ലോ "സഹികെട്ടു കൊണ്ട് സഞ്ജു പൊട്ടിത്തെറിച്ചു..... "ഒരൊറ്റൊന്ന് തന്നാൽ ഉണ്ടല്ലോ നിന്റെ ഈ നാക്ക് ഉയരില്ല "ജീവ കൈകൾ ഉയർത്തി പറഞ്ഞതും സഞ്ജു ഒന്ന് ഞെട്ടി..... തിരിച്ചെന്തെങ്കിലും പറയാൻ നില്കുമ്പോൾ ആണ് ജീവയുടെ മൊബൈൽ അടിഞ്ഞത്... സഞ്ജുവിനെ ഒന്ന് നോക്കിയവൻ കാൾ എടുത്തു... "ഹ്മ്മ് എത്തിയിട്ടുണ്ട്.... ആ എനിക്ക് കുഴപ്പില്ല.... ഹ്മ്മ്.... ഇന്നിവിടെ നിർത്താം.... ശെരി... ഒക്കെ ഡാ "

സഞ്ജുവിനെ നോക്കി കൊണ്ടാണ് ജീവ മറുപടി പറഞ്ഞത്.. അതിൽ നിന്നു സഞ്ജുവിന് മനസ്സിലായി ഏട്ടനാണ് തന്നെ ഇവിടെ നിർത്താൻ കാരണമെന്ന്... സഞ്ജു ദേഷ്യമെല്ലാം മാറ്റി നിർത്തികൊണ്ട് നന്നായി ഒന്ന് ഇളിച്ചു... "ഏട്ടൻ പറഞ്ഞിട്ടാണോ... നേരത്തെ പറയണ്ടേ... എന്നാൽ ഞാൻ ഇങ്ങനെയൊന്നും പറയില്ലായിരുന്നു "സഞ്ജു നിഷ്കളങ്കമായി പറഞ്ഞു... "ഹ്ഹ... അവൻ പറഞ്ഞിട്ടില്ലെങ്കിൽ നിന്നെ പോലെ ഒരുവനെ ഇതിനകത്ത് പോലും ഞാൻ കയറ്റില്ല " ജീവ പുച്ഛിച്ചുകൊണ്ട് പോയതും സഞ്ജു ചുണ്ട് കോട്ടി... ഡിസിപി യുമായി കാൾ വെച്ചു കൊണ്ട് ജീവ ബാൽക്കണിയിൽ നിന്ന് ഹാളിലേക്ക് വന്നു ചുറ്റും കണ്ണോടിച്ചു....

അവിടെയൊന്നും സഞ്ജുവിനെ കാണാത്തത് കാണെ അവൻ സംശയിച്ചു കൊണ്ട് മുന്നോട്ട് നടന്നു... അപ്പോഴാണ് ഹാളിലെ ബാത്‌റൂമിൽ ഡോർ തുറന്നു സഞ്ജു ഇറങ്ങി വന്നത്... ഒരുമാത്ര സഞ്ജുവിന്റെ വേഷം കാണെ ജീവ അവനെ ഉറ്റുനോക്കി... ജീവയുടെ ബ്ലാക്ക് ടീഷർട്ടും ട്രൗസറുമാണ് അവന്റെ വേഷം ജീവയുടെ അത്ര മസിൽ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ ജീവയുടെ ബോഡി ഫിറ്റ്‌ ആയ ടീഷർട് സഞ്ജുവിന് ലേശം ലൂസ് ആയിരുന്നു.... എങ്കിലും അവനത് നന്നായി ചേരുന്നുണ്ടായിരുന്നു... "ആരോട് ചോദിച്ചിട്ടാ നീ ഇതെടുത്തു ഇട്ടത് "ആദ്യത്തെ ഞെട്ടൽ മാറി ബോധത്തിലേക്ക് വന്നുകൊണ്ടവൻ ഗൗരവത്തോടെ ചോദിച്ചു... "എനിക്ക് ഫ്രഷ് ആയി വേറെ ഇടാനൊന്നും ഇല്ലാ...

അതുകൊണ്ട് ഇതെടുത്തിട്ടു "സഞ്ജു കൂസൽ ഇല്ലാതെ പറഞ്ഞുകൊണ്ട് സോഫയിൽ ഇരുന്നു ടീവി വെച്ചു ചാനൽ മാറ്റികൊണ്ടിരുന്നു.... യാശ്വിന്റെ ഒരു ഗുണമുള്ള ഒരൊറ്റ സ്വഭാവവും അവന്റെ അടുത്തൂടെ പോയിട്ടില്ല എന്ന് ജീവക്ക് മനസ്സിലായിരുന്നു.. "വല്ലതും കഴിച്ചിരുന്നോ നീ "ജീവ അവനെ നോക്കി... "ആഹ്ഹ ഞാൻ കഴിച്ചതാ..."സഞ്ജു ടീവി യിൽ നോക്കി മറുപടി പറഞ്ഞു... ജീവ പിന്നീടൊന്നും ചോദിക്കാതെ മുറിയിലേക്ക് നടന്നു.... ടീവി കണ്ടു മതിയായതും സഞ്ജു ആവിയിട്ടുകൊണ്ട് ടീവി ഓഫ്‌ ചെയ്തു... സിംഗിൾ അപാർട്മെന്റ് ആയത് കൊണ്ട് തന്നെ ഒരു സിംഗിൾ റൂം മാത്രമേ അവിടെയുള്ളു... സഞ്ജു ഒന്നും ചിന്തിക്കാതെ ജീവയുടെ മുറിയുടെ ഡോർ തുറന്നുകൊണ്ട് ലൈറ്റ് ഇട്ടു....

മലർന്നുകിടന്നു കണ്ണിനു മുകളിൽ കൈകൾ വെച്ചു ജീവ കിടന്നിരുന്നു.... സഞ്ജു ഭീതിയിലെ ക്ലോക്കിൽ നോക്കി സമയം പന്ത്രണ്ട് ആയിരുന്നു... അവൻ ആവിയിട്ടുകൊണ്ട് ജീവയുടെ എതിർസൈഡിൽ വന്നു ഇരുന്നു.... "പോലീസ് കാരന്റെ കൂടെയാ ഇന്ന് ഞാൻ... ഹോ... അതിനും വേണം യോഗം..."ഉറങ്ങുന്ന ജീവയെ നോക്കി സഞ്ജു ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു... ബെഡിൽ കാലുകൾ കയറ്റിവെച്ചു ജീവ കാലൊളം പുതച്ച പുതപ്പ് സഞ്ജുവും പുതച്ചുകൊണ്ട് കയ്യെത്തിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു.... കണ്ണുകൾ മാടി അടയുന്നുണ്ടെങ്കിലും സ്ഥലം മാറി കിടന്നത് കൊണ്ട് അവനു ഉറക്ക് വരാൻ കുറച്ചു സമയം വേണ്ടി വന്നു.... പതിയെ ഉറക്കിലേക്ക് വഴുതിയവൻ തിരിഞ്ഞു കിടന്നതും ജീവ കണ്ണുകളിൽ നിന്ന് കൈകൾ മാറ്റി തിരിഞ്ഞു സഞ്ജുവിന് നേർക്കു നേർ കിടന്നു...

ഉറങ്ങുന്നവന്റെ നിശ്വാസം അവന്റെ മുഖത്തേക്ക് വീശിയടിക്കുന്നുണ്ടായിരുന്നു.... ക്ലീൻ ഷേവ് ചെയ്ത സഞ്ജുവിന്റെ കവിളിൽ ജീവ ഒന്ന് തലോടി... അവനു വാത്സല്യം തോന്നി... ചെറുപ്രായത്തിലെ സന്തോഷമെന്തെന്ന് അറിയാതെ വളർന്നവൻ...പെട്ടമ്മയുടെ കാണുന്നീർ മാത്രം കണ്ടു വളർന്നവൻ... അച്ഛന്റെ ദേഷ്യങ്ങൾക് മുന്നിൽ കരുവായി നിന്നവൻ...... യാശ്വിൻ പറഞ്ഞ കഥകൾ ജീവയുടെ മനസ്സിൽ തെളിഞ്ഞു..... താഴെ വീണു കിടന്ന പുതപ്പ് ഒന്നൂടെ അവനെ പുതപ്പിച്ചു കൊണ്ടവൻ കണ്ണുകൾ അടച്ചു.... ഇത് വരെ തോന്നാത്താതെന്തോ ജീവയുടെ ഹൃദയത്തിൽ നിറഞ്ഞിരുന്നു... കുളിരു കോരിയത് പോലെയുള്ള തണുപ്പുള്ള ഒരു സുഖം.... ഒറ്റപെട്ടു കിടക്കുന്നവനു ഒരു കൂട്ട് കിട്ടിയതിന്റെ ശാന്തത.... അപ്പോഴും ഒന്നുമറിയാതെ സഞ്ജു മയങ്ങി..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story