മനസ്സറിയാതെ...💙: ഭാഗം 16

manasariyathe

എഴുത്തുകാരി: CRAZY GIRL

"Whats happening to me??... എന്തിനാ അയാളുടെ മുഖത്ത് നോക്കി ഞാൻ ചിരിച്ചത്... ഞാനെന്താ ഇപ്പൊ പറഞ്ഞത്... എനിക്കെന്താ സംഭവിച്ചത് "സഞ്ജു സ്വയം മനസ്സിൽ ചോദിച്ചു കൊണ്ടിരുന്നു...അവന്റെ മനസ്സാകേ ആസ്വസ്ഥമായിരുന്നു.... അവൻ എണീറ്റു നിന്ന ജീവയെ നോക്കി...അവന്റെ ചുണ്ടിലെ മന്ദഹാസം കാണെ സഞ്ജുവിന്റെ നെറ്റി ചുളിഞ്ഞു... "താനെന്തിനാ ചിരിക്കൂന്നേ"സഞ്ജു കടുപ്പിച്ചു ചോദിച്ചു... "ഏയ്യ്... വലിയ മീഡിയയിൽ വർക്ക്‌ ചെയ്യുന്നവന്റെ വെപ്രാളം കണ്ട് ചിരിച്ചതാ "ജീവ മന്ദഹാസത്തോടെ പറഞ്ഞു... "വെപ്രാളംമോ എനിക്കോ ഹ്ഹ് "സഞ്ജു പുച്ഛിച്ചു "വെപ്രാളംമൊന്നുമല്ല..

പിന്നെ ഇതിനുള്ളിൽ കാറ്റും വെളിച്വുമില്ലാതെ ഇരുന്നതിന്റെ ശ്വാസം മുട്ടലാണ് അല്ലാതെ ഞാനെന്തിനാ വെപ്രാളംപെടുന്നേ "സഞ്ജു നിസാരമായി പറഞ്ഞു... "ഇതിൽ കുടുങ്ങിയത് കൊണ്ടല്ല പറഞ്ഞത്... പകരം എന്റെ അടുത്ത് നില്കുമ്പോ നിനക്ക്... നിനക്ക് വെപ്രാളം തോന്നുന്നില്ലേ "ജീവ അവനെ ഉഴിഞ്ഞു നോക്കി പറഞ്ഞു... സഞ്ജു ഒന്ന് പരുങ്ങി... അവനു സ്വയം മനസ്സിലാക്കാൻ പറ്റാത്തത് പോലെ... വല്ലാത്തൊരു പരവേഷം പോലെ... എങ്കിലും എല്ലാം ഉള്ളിൽ ഒതുക്കിയവൻ ജീവയെ നോക്കി... "തന്നെ കാണുമ്പോ ഞാൻ എന്തിനാ വെപ്രാപെടുന്നേ... താൻ വലിയ പോലീസ് ആണെന്ന് വെച്ചു എല്ലാവരും പേടിക്കണോ...

തെറ്റ് ചെയ്തവർക് മാത്രമേ പോലീസിനെ കാണുമ്പോൾ പേടിയും വെപ്രാളംമൊക്കെ ഉണ്ടാകൂ...അതോണ്ട് എനിക്ക് ഒരു പേടിയും ഇല്ലാ "സഞ്ജു വീറോടെ പറഞ്ഞു.... "കള്ളത്തരം കാണിച്ചുള്ള പേടിയും വെപ്രാളംവുമല്ലാ ഞാൻ പറഞ്ഞത്..."ജീവ ഈണത്തിൽ പറഞ്ഞു കൊണ്ട് അവനടുത്തേക്ക് ഒരടി നിന്നു.... സഞ്ജു ജീവയുടെ പ്രവർത്തി പകപ്പോടെ നോക്കി നിന്നു... ജീവയുടെ കണ്ണുകൾ തന്റെ മുഖത്ത് നിന്നു ശരീരത്തിലേക്ക് നീങ്ങുന്നത് കാണെ തോളിൽ വെച്ചിരുന്ന ഷർട്ട്‌ കൊണ്ട് സഞ്ജു എന്തിനോ നെഞ്ച് മറച്ചു... "താ.. താൻ എന്താ നോക്കുന്നെ "സഞ്ജു ദൈര്യം വരുത്തിയാണ് ചോദിച്ചെങ്കിലും അവന്റെ ശബ്ദം പതറിപോയിരുന്നു...

ജീവയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... നെഞ്ചിൽ പിണച്ചു കെട്ടിയ കൈകൾ അയച്ചുകൊണ്ടവൻ സഞ്ജുവിന്റെ നെഞ്ചിൽ ഒന്ന് തൊട്ടു... സഞ്ജുവിന് അസ്വസ്ഥത തോന്നി... "ഈ മുറിവ് എങ്ങനെ സംഭവിച്ചതാ "നെഞ്ചിലേക്ക് കണ്ണിട്ടു ചോദിക്കുന്ന ജീവയെ നോക്കികൊണ്ടവൻ സ്വയം നെഞ്ചിലേക്ക് കണ്ണ് പതിപ്പിച്ചു... മുൻപേപ്പോഴോ മമ്മയെ അടിക്കുന്ന പപ്പയെ തടയാൻ മുന്നിൽ വന്നു നിന്നപ്പോൾ മുറിഞ്ഞ മുറിവാണ്.... അതിന്റെ പാട് ഇപ്പോഴും ഈ നെഞ്ചിൽ ഉണ്ട്... സഞ്ജു ഓർത്തു... ജീവയുടെ കൈകൾ ആ നീണ്ട പാടിൽ തലോടി നീങ്ങി...സഞ്ജു കുളിർത്തത് പോലെ ഒന്ന് പിടഞ്ഞുകൊണ്ട് അവന്റെ കൈകൾ തട്ടി മാറ്റി....

വേഗം ടീഷർട് എടുത്തു അണിഞ്ഞു കൊണ്ട് ജീവയെ നോക്കി.... ജീവയുടെ ചുണ്ടിലെ ചിരി മായാത്തത് കാണെ സഞ്ജുവിന് ചെറഞ്ഞു കയറി.... എന്നാൽ അവന്റെ മനസ്സ് മറ്റെന്തിലോ ആസ്വസ്ഥമായി... അവൻ പോലുമറിയുന്നില്ല അവനെന്താണ് സംഭവിക്കുന്നത് എന്ന്.... അവന്റെ മനസ്സ് ആസ്വസ്തമാണെന്ന് അറിയവേ ജീവ അവനിൽ നിന്ന് വിട്ട് നിന്നു...അവിടെ നിശബ്ദദ തളം കെട്ടി നിന്നു... സഞ്ജുവിന്റെ കണ്ണുകൾ ജീവയിൽ പാളി വീണു... എന്നാൽ ജീവ അവനെ ശ്രെദ്ധിക്കാനേ തുനിഞ്ഞില്ല... കുറച്ചു നേരം നീണ്ടതും ലൈറ്റ് ഓൺ ആയി ലിഫ്റ്റ് നീങ്ങി തുടങ്ങിയിരുന്നു.... സഞ്ജു ശ്വാസം നേരെ വിട്ടു...

ലിഫ്റ്റ് തുറന്നു വന്നതും സഞ്ജു വേഗം അതിൽ നിന്ന് ഇറങ്ങി ഇവയുടെ മുറിയുടെ വാതിക്കൽ വന്നു നിന്നു... എതിർ മുറിയുടെ ഡോർ കീ വെച്ചു തുറക്കാൻ ജീവയും നിന്നു.... ജീവ മുറി തുറന്നതും സഞ്ജു തിരിഞ്ഞു നോക്കി... ജീവ അവനേം "ഈ മുറിവ്... ചെറുപ്പത്തിൽ പറ്റിയതാ..."സഞ്ജു അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു നിർത്തി... ജീവ പുഞ്ചിരിച്ചുകൊണ്ട് അവനു മുന്നിൽ വന്നു നിന്നു അവന്റെ തലക്ക് പുറകിൽ ഒന്ന് തലോടി... "I know "അത്രയും പറഞ്ഞു കൊണ്ട് ജീവ അവനിൽ നിന്ന് തിരിഞ്ഞു മുറിയിലേക്ക് കയറി ഡോർ അടച്ചിരുന്നു.... സഞ്ജു അടഞ്ഞ ഡോറിലേക്ക് നോക്കി... ശേഷം ജീവ തലോടിയ തലക് പുറകിലെ മുടിയിൽ അവൻ ഒന്ന് തൊട്ടു... "ഇടക്ക് കടിച്ചു കീറാൻ എന്ന പോലെയുള്ള സംസാരമാ... എന്നാൽ ഇടക്ക് നല്ല സ്വഭാവവും... ഒന്നും മനസ്സിലാകണില്ലല്ലോ..."സഞ്ജു സ്വയം ആലോചിച്ചു നിന്നു പോയി.... *******************

ഇവ പതിവിലും നേരത്തെ ആസ്ത്രയിൽ എത്തി... സഞ്ജു രാത്രി പത്രണ്ട് മണിക്കാണ് വീട്ടിലേക്ക് പോയത്... അതുകൊണ്ട് തന്നെ ഉറങ്ങി എണീക്കാൻ വൈകുമെന്ന് അവൾക് അറിയാമായിരുന്നു.... ഇവ ടേബിളിൽ ബാഗ് വെച്ചു കൊണ്ട് സീറ്റിൽ ഇരുന്നു ലാപ്ടോപ് ഓൺ ചെയ്തു.... ഗൂഗിളിൽ Sp ഹോസ്പിറ്റലിലെ വിക്കിപീഡിയ എടുത്തു കൊണ്ട് എല്ലാം നോട്ട് ചെയ്തു വെച്ചു തുടങ്ങി... എല്ലാവരും എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു.... "സഞ്ജു എവിടെ " മായ വന്നതും ഇവയുടെ സീറ്റിലേക്ക് നോക്കി ചോദിച്ചു... "അവൻ ഉറങ്ങി എണീറ്റു കാണില്ല മായേ "ഇവ അവളെ നോക്കി ചിരി വരുത്തി പറഞ്ഞു പണിയിൽ മുഴുകി... "അതെങ്ങനെ നിനക്ക് അറിയാം "മായ ഇവയെ ഉറ്റുനോക്കി...

"ഇന്നലെ അവൻ റൂമിൽ നിന്ന് ഇറങ്ങാൻ തന്നെ 12മണി ആയിരുന്നു.."ഇവ ലാപ്പിൽ കണ്ണോടിച്ചു തന്നെ പറഞ്ഞു... മായ അവളെ ഒന്ന് നോക്കി സീറ്റിലേക്ക് ഇരുന്നു... ഇന്നലെ വിളിച്ചപ്പോൾ കുറച്ചു നേരമല്ലേ സംസാരിച്ചുള്ളൂ... രാത്രി വിളിക്കുമെന്ന് പറഞ്ഞിട്ട് വിളിക്കാതിരുന്നത് ഇവയുടെ കൂടെ ആയത് കൊണ്ടായിരിക്കും.... മായയുടെ ചുണ്ടോന്നു കോട്ടി.... ഇവ യാശ്വിന്റെ കേബിനിൽ ചെന്നു... യാശ്വിൻ ലാപ്പിൽ കാര്യമായ വർക്കിൽ ആണ്... അവന്റെ അനുവാദം വാങ്ങിയവൾ അകത്തേക്ക് നടന്നു... "Sit " യാശ്വിൻ പറഞ്ഞതും ഇവ ചെയറിൽ ഇരുന്നു... "Did you get any evidence?" യാശ്വിൻ ലാപ് അടച്ചു വെച്ചുകൊണ്ട് അവളെ നോക്കി... "Not yet "അവൾ വേഗം മറുപടി നൽകി...

യാശ്വിൻ പിന്നെന്തിനാണ് വന്നത് എന്ന മട്ടിൽ അവളെ മുഖം ചുളിച്ചു നോക്കി... അവൾ കയ്യിലെ ഫോൺ അവനു നേരെ നീട്ടി... Sp ഹോസ്പിറ്റലിലെ ഉടമ സന്ദീപ് പണിക്കർ ഫേസ്ബുക്ക്‌ പേജ് ആയിരുന്നു അത്... യാശ്വിൻ വീണ്ടും അവളെ സംശയത്തോടെ നോക്കി... "Yash look at the last post "ഇവ അവനോടായി പറഞ്ഞു... അവൾ പറഞ്ഞത് പോലെ അവൻ സന്ദീപ് പണിക്കറിന്റെ ലാസ്റ്റ് പോസ്റ്റിൽ നോക്കി... ഭാര്യയോടപ്പം ഉള്ള ഒരു ഫോട്ടോ ആയിരുന്നു... "Back to home... എന്നാണ് സന്ദീപ് പണിക്കർ കൊടുത്ത ക്യാപ്ഷൻ... It means... അയാൾ ഭാര്യയുടെ നാട്ടിൽ നിന്ന് ഇവിടേക്ക് വരുവാണ്... "ഇവ പറഞ്ഞു നിർത്തി... "So what... അയാൾ വന്നാലും വന്നില്ലെങ്കിലും എന്താണ് കാര്യം

"യാശ്വിൻ അവളുടെ ഫോൺ തിരികെ നൽകി കൊണ്ട് ചോദിച്ചു... "കാര്യമൊന്നുമില്ല.. പക്ഷെ സന്ദീപ് പണിക്കർ മന്ത്രിയായതിനു ശേഷം ഇന്നേവരെ അദ്ദേഹത്തിന് ആരും ഇന്റർവ്യൂ ചെയ്തിട്ടില്ല...so why can't we "ഇവ യാശ്വിനെ നോക്കി... "നീ എന്താണ് ഉദ്ദേശിക്കുന്നത് "യാശ്വിൻ നെറ്റിചുളിച്ചു..... "കൂടുതൽ ഒന്നുമില്ലാ... പാർട്ടി ബേസ്ഡ് ഒന്നുമല്ല ജസ്റ്റ് ഒരു ഇന്റർവ്യൂ മന്ത്രി സന്ദീപ് പണിക്കറേ കുറിച്ചു നാട്ടുകാർക്ക് കൂടുതൽ അറിയാൻ വേണ്ടി ആണെന്ന് പറഞ്ഞുള്ള ഒരു ഇന്റർവ്യൂ.. അതിലൂടെ ജസ്റ്റ് ഹോസ്പിറ്റലിനെ കുറച്ചു ചോദ്യങ്ങൾ... പറയാൻ പറ്റില്ല അദ്ദേഹത്തിന്റെ നാവിൽ നിന്ന് വീഴുന്ന എന്തെങ്കിലും നമുക്ക് യൂസ്ഫുൾ ആവാതിരിക്കില്ല "ഇവ ഉറപ്പോടെ പറഞ്ഞു... യാശ്വിൻ അവൾ പറയുന്നതെല്ലാം കാതോർത്തു...

എവിടെയോ അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി... അവൻ അവളെ നോക്കി... അവളുടെ കണ്ണുകൾ മറ്റെവിടെയോ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നു... അവൾ ഈ ലോകത്തെ അല്ലാ എന്നവന് തോന്നി... എന്തെങ്കിലും ഒന്നിൽ ഇവയുടെ ദൃഷ്ടി പതിഞ്ഞാൽ പിന്നെ അത് തെളിയിക്കാതെ പിന്മാറുന്ന സ്വഭാവമില്ലാ ഇവാഗ്നിക്ക് എന്നവന് ഈ കുറച്ചു കാലം കൊണ്ട് മനസ്സിലായിരുന്നു.... She is great at working as journalist...പക്ഷെ കുടുംബത്തോടു അടുക്കുമ്പോൾ ആണ്... യാശ്വിൻ ഓർത്തു... "Ok... ഞാൻ അറിയിക്കാം.. ആദ്യം സന്ദീപ് നാട്ടിൽ എത്തട്ടെ... ഇന്റർവ്യൂ ചെയ്യാനുള്ള അപ്പോയിന്റെമെന്റ്റ് എടുക്കണം... എന്നിട്ട് അറിയിക്കാം...

ഞാൻ " യാശ്വിൻ പറഞ്ഞതും ഇവ സ്വബോധത്തിൽ വന്നു കൊണ്ട് അവൻ പറഞ്ഞതിന് മൂളിക്കൊണ്ട് സീറ്റിൽ നിന്ന് എണീറ്റു.... "And one more thing "ഇവ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും യാശ്വിൻ പറഞ്ഞത് കേൾക്കേ അവൾ തിരിഞ്ഞവനെ നോക്കി... "അയാൾ ചെയുന്ന തെറ്റുകൾ മനസ്സിൽ വെച്ചാണ് നീ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത്... അതൊരിക്കലും നിന്റെ വാക്കുകളിൽ നിന്ന് അയാൾ മനസ്സിലാക്കരുത്... Just ഒരു ഇന്റർവ്യൂ അത് മാത്രമായിരിക്കണം ലക്ഷ്യം... ഒരിക്കലും അയാളുടെ ഹോസ്പിറ്റലിനെ പറ്റിയുള്ള ഇൻവെസ്റ്റികഷന് വേണ്ടിയുള്ള ഒരു ഇന്റർവ്യൂ ആണെന്ന് ആർക്കും തോന്നരുത്... ഇവിടെ വർക്ക്‌ ചെയ്യുന്നവർക്കും... Get it "യാശ്വിൻ മുന്നിലേക്ക് ചാഞ്ഞു കൈകൾ കുത്തി പറഞ്ഞു...

"Yes... i got it " ഇവ അവന് നേരെ പറഞ്ഞു തിരിഞ്ഞു പിന്നെന്തൊ ഓർത്ത പോലെ അവൾ തിരിഞ്ഞു നോക്കി... "Yaash you look good in this outfit " ഇവ അവനെ നോക്കി കണ്ണിറുക്കി പോയതും യാശ്വിന്റെ മുഖം മുറുകിയിരുന്നു... "കുറച്ചു താഴ്ന്നു കൊടുത്തപ്പോൾ തലേൽ കേറുന്നോ...dammitt..."യാശ്വിൻ മുഷ്ടി ചുരുട്ടി പിടിച്ചു.... ഉറങ്ങി എണീക്കാൻ ലേറ്റ് ആയത് കൊണ്ട് തന്നെ സഞ്ജു ഇന്ന് ലീവ് ആണ് എന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് തന്നെ ഇവ കോഫീ മഗ്ഗുമായി ബിൽഡിങ്ങിന്റെ ഏറ്റവും മേലെ നടന്നു... അവിടെ വർക്ക്‌ ചെയ്യുന്ന എല്ലാവരെയും അറിയാമെങ്കിലും കൂടുതൽ അവരോട് ഇടപെടാൻ അവൾക് താല്പര്യമില്ലായിരുന്നു... ഹൈവേയുടെ റോഡ്സിഡിൽ ആണ് ആസ്‌ത്ര മീഡിയ..

അതുകൊണ്ട് തന്നെ ബിൽഡിങ്ങിന്റെ റൂഫ്ടോപ്പിൽ നിന്നാൽ ഹൈവേയിൽ ചീറിപായുന്ന വാഹങ്ങളും ബസ്‌റ്റോപ്പും ഷോപ്പും മാളും എല്ലാം കാണാം... അവളുടെ കണ്ണുകൾ അവിടമാകേ കണ്ണോടിച്ചുകൊണ്ട് ഓരോ സിപ് കോഫി കുടിച്ചുകൊണ്ടിരുന്നു.... മാളിൽ നിന്ന് അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് പടികൾ ഇറങ്ങി വരുന്ന പത്ത് പതിനഞ്ചോളം വയസ്സുള്ള പെൺകുട്ടിയിൽ അവളുടെ കണ്ണുകൾ താങ്ങി നിന്നു... അച്ഛന്റേം അമ്മയുടെയും ഒരു കയ്യിൽ സാധനം വാങ്ങിയ പാക്കറ്റുകൾ ഉണ്ടെങ്കിലും ഇരുവരുടേം മറ്റേ കൈകൾ നടുവിൽ നടക്കുന്ന മകളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു....

ചിരിച്ചു സംസാരിക്കുന്ന അവളോടപ്പം ആ അച്ഛനും അമ്മയും സന്തോഷത്തോടെ മറുപടി നൽകി നടകുന്നു... ഇവ കണ്ണുകൾ വേഗം മാറ്റി.... അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... മൊബൈൽ വൈബ്രേറ്റ് ചെയ്തതും ജീൻസ് പാന്റിന്റെ പിന്നിലെ പോക്കറ്റിൽ നിന്നവൾ ഫോൺ എടുത്തു... സ്‌ക്രീനിൽ തെളിയുന്ന പേര് കാണെ അലസതയോടെ അവൾ കട്ട്‌ ചെയ്തു... എന്നാൽ വീണ്ടും വീണ്ടും കളുകൾ കൊണ്ട് വീർപ്പുമുട്ടിച്ചതും മടുപ്പോടെ അവൾ കാൾ അറ്റന്റ് ചെയ്തു... "ഹലോ "ശബ്ദം കനത്തിരുന്നു അവളുടെ... "ഹ്മ്മ് ചത്തിട്ടില്ല "അവളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞു... "പേടിക്കണ്ടാ... ഒരു വഴക്കിനും ഇത് വരെ പോയിട്ടില്ല.. പോറ്റിവളർത്തിയ അച്ഛനേം അമ്മയെയും പറയിപ്പിക്കാതിരിക്കാൻ ശ്രമിക്കാം...

"അവളിൽ നീരസം നിറഞ്ഞു... "എന്റെ ജീവിതം ഓർത്തു ഉറക്ക് കളയണ്ടാ... ആരുടെയെങ്കിലും കൈ കൊണ്ടേ ഇവാഗ്നി മരിക്കുള്ളു... അല്ലാതെ സ്വയം മരിക്കാൻ ഇവാഗ്നി തയ്യാറല്ല... സുഗന്നോഷണം നടത്താൻ ആണ് ഈ വിളിക്കുന്നതെങ്കിൽ... സുഖമാണ്... നല്ല സുഖമാണ്... എനിയും അങ്ങനെ തന്നെ ആയിരിക്കും... ഇടക്കിടക്കെ വിളിക്കണമെന്നില്ല... അഥവാ ചത്തു പോയാൽ ബോഡി നിങ്ങളെ കാണിക്കും... പറ്റിയാൽ കത്തിക്കണം..." അത്രയും പറഞ്ഞുകൊണ്ടവൾ എതിർവശത്തെ മറുപടി കാക്കാതെ കാൾ കട്ട്‌ ചെയ്തു...ഫോൺ പോക്കറ്റിൽ തിരുകി വെച്ചു.... ഉള്ളിൽ നിറഞ്ഞ മടുപ്പോടെ അവൾ കപ്പ്‌ ചുണ്ടോട് ചേർത്തു... "തെറ്റിപോയിരിക്കുന്നു.. ഇവഗ്നിയെ കുറിച് ആലോചിച്ചതെല്ലാം തെറ്റി പോയിരിക്കുന്നു...

വീട്ടുകാരുടെ ഓവർ ഫ്രീഡം നിറഞ്ഞു വഷളായി പോയി എന്നായിരുന്നു ഇത്രയും കാലം മനസ്സിൽ... എന്നാൽ അല്ലാ.. വീട്ടുകാർക്ക് പുല്ലു വില നൽകിയാണ് ഈ അഭ്യാസം... കൊള്ളാം..." പുറകിലെ ശബ്ദം കേൾക്കേ അവൾ ഇരുണ്ട മുഖത്തോടെ തിരിഞ്ഞു നോക്കി... യാശ്വിൻ കാണെ അവളുടെ കണ്ണുകൾ കുറുകി... "ഇത്രയും നല്ല സ്വഭാവഗുണമുള്ള ഒരുത്തിയോട് ആണല്ലോ സഞ്ജു കൂട്ടുകൂടിയതെന്ന് ആലോചിക്കുമ്പോൾ i feel like..... Disgusting " പുഞ്ചിരിയോടെ ആണ് യാശ്വിൻ പറയുന്നതെങ്കിലും ആ ചിരിയും മുഴുവൻ പരിഹാസമാണെന്ന് അവൾ അറിഞ്ഞു...

"I too feel like disgusting yaash... ഒരാളുടെ പ്രൈവസിയിൽ കയറി ഒളിഞ്ഞു കേൾക്കുന്നത് ആസ്‌ത്ര മീഡിയയിലെ എംഡി ക്ക് ചേർന്ന പരിവാടി അല്ലാ..."അവളും പുച്ഛത്തോടെ മാറിൽ കൈകൾ കെട്ടി പറഞ്ഞു... "ഇതൊരു പ്രൈവറ്റ് place ആണ്... നീ ഇവിടെ കയറി വന്നത് പോലെ ആർക്കും വരാം... പക്ഷെ നിന്റെ ശബ്ദം കേൾക്കുമ്പോൾ ചെവി അടച്ചു വെക്കണം എന്ന് പറയുന്നതിൽ ന്യായമില്ല... പ്രൈവസിയിൽ പറയേണ്ട കാര്യമാണെങ്കിൽ എവിടെയെങ്കിലും മാറി നിന്ന് സംസാരിക്കണം "യാശ്വിൻ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.... അവൾക് വല്ലാതെ ദേഷ്യം തോന്നി... പരിഹാസം പുച്ഛം എന്നീ ഭാവങ്ങൾ മാത്രമാണ് അവന്റെ മുഖത്തെന്ന് മനസ്സിലാക്കാവേ അവളുടെ ഉള്ള് കിടന്നു തിളച്ചു...

അതവന് മനസ്സിലാക്കുകയും ചെയ്തു.... "ഞാൻ ഒന്ന് പറയട്ടെ ഇവാഗ്നി പരമേശ്വരൻ... നിന്റെ ഈ നെഗളിപ്പ് ഉണ്ടല്ലോ... അതും വെറും മറയാണ്... കുടുംബത്തിൽ നീ വെറും looser...അതായത് വെറും തോൽവിയാണെന്ന് മറച്ചു പിടിക്കാൻ വേണ്ടി മാത്രം ഗൗരവം നടിച്ചു നടക്കുന്നവൾ... Can i say this again... You are a big zero..." യാശ്വിൻ അവൾക്ടുത്തു വന്നു പറഞ്ഞതും അവളുടെ കൈകളും ശരീരവും തരിച്ചു വന്നു... ദേഷ്യത്താൽ അവളുടെ മുഖം v ചുവന്നു വിറച്ചു....ലിപ്സ്റ്റിക് നിറഞ്ഞ ചുണ്ടുകൾ ക്രോധത്താൽ വിറച്ചുകൊണ്ടിരുന്നു... "വാക്കുകൾ കൊണ്ട് തളർത്താന് ആർക്കും പറ്റും...

പക്ഷെ " വിറഞ്ഞുകൊണ്ടവൾ കയ്യിലെ മഗ്ഗ് റൂഫ്ടോപ്പിലെ കൈവരിയിൽ വെച്ചുകൊണ്ട് അവനു നേരെ നിന്നു ഷർട്ടിന്റെ കൈകൾ മടക്കി... "Are you challenging me "യാശ്വിന്റെ കണ്ണുകൾ കൂർത്തു... അവളിൽ. ഗൂഢമായ പുഞ്ചിരി വിരിഞ്ഞു... നിമിഷ നേരം കൊണ്ട് ഇരുവരും ഇരു സൈഡിൽ നിന്ന് ഓടിവന്നു... ഇവയുടെ ഉയർന്ന കാലുകൾ കൈകൾ കൊണ്ട് തടഞ്ഞവൻ അവളുടെ മുടികുത്തിൽ പിടിക്കാൻ തുനിഞ്ഞെങ്കിലും അവളുടെ ശരീരം കുനിഞ്ഞുകൊണ്ട് അവനു പുറകിൽ വന്നു നിന്നു അവന്റെ കഴുത്തിൽ പിടിച്ചു മുന്നിലേക്ക് തള്ളിയിരുന്നു... യാശ്വിൻ മുന്നിലെ തട്ടിയിൽ തട്ടി നിന്നു... അവളിൽ പരിഹാസം വിടർന്നു.. അവനിൽ വാശി നിറഞ്ഞു... തട്ടിയിൽ നിന്ന് നേരെ നിന്നു കൊണ്ടവൻ കൈകളിലെ പൊടി തട്ടി... തന്നിലേക്ക് പാഞ്ഞു വന്നവളുടെ കൈകൾ തന്റെ മുഖത്തേക്ക് പഞ്ചു ചെയ്യാൻ ആണെന്ന് അറിഞ്ഞതും അവൻ വേഗം ആ കൈകളിൽ പിടിത്തമിട്ടു...

മറ്റേകയ്യ് കൊണ്ട് വയറ്റിൽ കുത്താനായി അവൾ കൈകൾ മടക്കിയെങ്കിലും അതറിഞ്ഞവൻ ആ കൈകളും ലോക്കിട്ടു പിടിച്ചിരുന്നു... അവൾ വിറഞ്ഞുകൊണ്ട് കൈകൾ വിടുവെക്കാൻ ശ്രേമിച്ചെങ്കിലും അവന്റെ ഭലിഷ്ടമായ കൈകൾ പെണ്ണാണെ പരിഗണന പോലും ഇല്ലാതെ അവളിൽ മുറുകിയിരുന്നു... അവളിലും വേദന തോന്നിയില്ല... അത്രമേൽ അവളുടെ മനസ്സ് മുറിഞ്ഞു വൃണമായി കല്ലുപോലെയായിരുന്നു... കാലുകൾ കൊണ്ട് പിന്നിലേക്ക് ചവിട്ടാൻ നിന്നവളുടെ കാലിന് പുറകിൽ മുട്ടുകൊണ്ടവൻ ഇരുകാലുകളിലും തട്ട് കൊടുത്തതും അവൾ മുട്ടുകുത്തി ഇരുന്നു പോയി.... "Are you playing with me ഇവാഗ്നി പരമേശ്വരൻ...

Dont forget that i am യാശ്വിൻ യതെന്ത്രൻ "അവന്റെ ചുണ്ട് വിജയം കൈവരിച്ചതിൽ വിടർന്നു വന്നു... അവളുടെ മുഖം മുറുകി... അവന്റെ കൈവള്ളയിൽ നിന്ന് രക്ഷ നേടാൻ അവൾ ശക്തിയോടെ കുതറി... അവളുടെ ലൂസ് ഷർട്ട്‌ നന്നായി ഒന്ന് കുടഞ്ഞത് കൊണ്ട് തന്നെ കഴുത്തിൽ നിന്ന് അവളുടെ ഷർട്ടിന്റെ കോളർ തെന്നിമാറി... യാശ്വിന്റെ കണ്ണുകൾ അവിടം പതിഞ്ഞതും അവൻ പകപ്പോടെ അവിടെ സൂക്ഷിച്ചു നോക്കി... കറുത്ത മറുക്....അവളുടെ കഴുത്തിലെ ആ കുഞ്ഞു മറുക് തിളങ്ങുന്നത് പോലെ തോന്നി അവനു... അവന്റെ കണ്ണുകൾ വിടർന്നു... ചുണ്ടുകൾ ഒന്ന് വിറഞ്ഞു... പരിചിതമായാ ആ മറുകിൽ അവന്റെ കണ്ണുകൾ കുടുങ്ങി...

സ്വപ്നത്തിൽ തന്റെ ചുണ്ടുകൾ പതിഞ്ഞയിടം... ദാവണിക്കാരിയുടെ കഴുത്തിൽ തെളിഞ്ഞ അതെ പുള്ളി... അവന്റെ കൈകൾ അയഞ്ഞു പോയി... ചിന്തകളിൽ ആ ദാവണിക്കാരി നിറഞ്ഞു നിന്നു പോയി.. അവന്റെ കൈകൾ അയഞ്ഞത് അറിഞ്ഞ ഇവയുടെ ചുണ്ടുകൾ വിടർന്നു... ശക്തിയോടെ മുട്ടിന്മേൽ നിന്ന് എണീറ്റുകൊണ്ടവൾ പിന്നിൽ നില്കുന്നവന്റെ നെഞ്ചിൽ ചവിട്ടി... പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ അവൻ പിന്നിലേക്ക് പുറമടിച്ചു വീണു... "You....."കലിയോടെ അവൻ എണീക്കാൻ നിന്നതും ശരവേഗം അവൾ അവന്റെ വയറ്റിൽ സ്ഥാനംപിടിച്ചിരുന്നിരുന്നു.... അവളെ തള്ളനായി ഉയർന്ന കൈകളെ അവൾ അവളുടെ കൈകൾ വെച്ചു നിലത്തു കുത്തി ലോക്ക് ചെയ്തു വെച്ചു....

അവളുടെ മുഖം അവനിൽ അടുത്ത് നിന്നു.... അവന്റെ കണ്ണുകളിൽ ചുവപ്പ് നിറഞ്ഞു... അവളിൽ ജയത്തിന്റെ പ്രസരിപ്പും... "താൻ പറഞ്ഞത് ശെരിയാ... Am a looser... എന്ന് കരുതി എന്നും looser ആവില്ല... തോറ്റുകൊടുക്കില്ല ഞാൻ.... മൈൻഡ് it.." "You dammitt "യാശ്വിൻ നിലത്തു കിടന്നു മുരണ്ടു... "If you dare to speak any more, for god promise i will surely kiss on your lips " (എനിയും സംസാരിക്കാൻ താൻ ദൈര്യപ്പെട്ടാൽ... ഈശ്വരൻ സത്യം തന്റെ ചുണ്ടുകളെ ഞാൻ ചുമ്പിക്കുന്നതാണ് ) ഇവ പറഞ്ഞു കഴിഞ്ഞതും അവന്റെ മുഖത്ത് പകപ്പ് നിറഞ്ഞു... അവളിൽ പരിഹാസവും... അത് കാണെ പകപ്പിൽ നിന്ന് വിട്ടകന്നവന്റെ മുഖത്ത് പരിഹാസം നിറഞ്ഞു... "Then am challenging you...if you have the guts to kiss me... Just do it " (അപ്പോൾ ഞാൻ നിന്നെ വെല്ലുവിളിക്കുന്നു... എന്നെ ചുമ്പിക്കാനുള്ള ദൈര്യമുണ്ടെങ്കിൽ.. അത് ചെയ്യൂ...)

അവന്റെ വാക്കുകൾ കേൾക്കേ ഒന്ന് ഞെട്ടിയെങ്കിലും അവളിൽ രോഷം കൊള്ളിച്ചു... തോറ്റു കൊടുക്കാൻ മനസ്സില്ലാതെ മനസ്സിൽ ഉറപ്പിച്ചുകൊണ്ടവൾ അവന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു... യാശ്വിന്റെ ചുണ്ടുകൾ വിരിഞ്ഞു... കഴിയില്ല എന്ന് കരുതി പരിഹസിക്കുന്ന പോലെ തോന്നി അവൾക്... അവന്റെ ആ ഭാവം മാറ്റണം എന്ന് ഉറപ്പിച്ചുകൊണ്ടവൾ കണ്ണുകൾ ഇറുക്കെ കൂമ്പിയടച്ചു... ജയിക്കാൻ ഏതറ്റം വരെയും നീ പോകുമെന്ന് എനിക്കറിയാം ഇവാഗ്നി പരമേശ്‌വരന്... എന്ന് കരുതി പെണ്ണാണെന്ന് വെച്ചു തോറ്റു തരില്ല ഞാൻ...ഒരു പീറ പെണ്ണിന് മുന്നിൽ പതറില്ല ഞാൻ... കണ്ണുകളടച്ചു തന്റെ മുഖത്തേക്ക് മുഖമടുപ്പിക്കുന്നവളെ നോക്കിയവൻ ഓർത്തു... അവളുടെ നിശ്വാസം ചുണ്ടിൽ വീശിയടച്ചതും അവന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story