മനസ്സറിയാതെ...💙: ഭാഗം 17

manasariyathe

എഴുത്തുകാരി: CRAZY GIRL

ജയിക്കാൻ ഏതറ്റം വരെയും നീ പോകുമെന്ന് എനിക്കറിയാം ഇവാഗ്നി പരമേശ്വരാ ... എന്ന് കരുതി പെണ്ണാണെന്ന് വെച്ചു തോറ്റു തരില്ല ഞാൻ...ഒരു പീറ പെണ്ണിന് മുന്നിൽ പതറില്ല ഞാൻ... കണ്ണുകളടച്ചു തന്റെ മുഖത്തേക്ക് മുഖമടുപ്പിക്കുന്നവളെ നോക്കിയവന് മനസ്സിൽ പറഞ്ഞു... അവളുടെ നിശ്വാസം ചുണ്ടിൽ വീശിയടച്ചതും അവന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.... ഇരുവരിലും ഒരു പതർച്ചയോ വെപ്രാളാമോ ഹൃദയമിടിപ്പോ ഒന്നും തോന്നിയില്ലാ... പരസ്പരം തോറ്റു കൊടുക്കില്ലെന്ന് വാശി മാത്രമാണ് ഇരുവരിലും നിറഞ്ഞു നിന്നത്... അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിൽ മെല്ലെ ഒന്ന് തട്ടിയതും പെട്ടെന്നെന്തോ ശബ്ദം കേട്ട് ഇരുവരും ഞെട്ടി...

ഇവ കണ്ണുകൾ തുറന്നു നിലത്തു കുത്തിപിടിച്ച യാശ്വിന്റെ കൈകൾ വിട്ടു നേരെ ഇരുന്നു.... ശേഷം വാതിക്കലിൽ തറഞ്ഞു നിൽക്കുന്ന മായയെ കാണെ അവൾ എണീറ്റു നിന്നു കൈകളിലെ പൊടി തട്ടി ചുളിഞ്ഞ ഷർട്ട്‌ നേരെ ആക്കി... യാശ്വിനും നിലത്തു നിന്ന് എണീറ്റു നിന്നുകൊണ്ട് പൊടി തട്ടി..... ഇരുവരുടേം കൂസൽ ഇല്ലാത്ത പൊടി തട്ടൽ കാണെ മായയുടെ കണ്ണുകൾ അത്ഭുത്താൽ വിടർന്നു പോയി... "എന്താ മായ... എന്തെലും പറയാൻ ഉണ്ടോ "യാശ്വിൻ മായയെ ഗൗരവത്തോടെ നോക്കി... "അത്.. അത് പിന്നെ... മ്മ്ഹ്ഹ്...."അവൾ വന്ന കാര്യം മറന്നു പോയിരുന്നു... വാക്കുകൾ വരുന്നില്ല... മായ ഒന്ന് തൊണ്ടയനക്കി ശബ്ദമുണ്ടെന്ന് ഉറപ്പ് വരുത്തി.....

യാശ്വിൻ അപ്പോഴും അവളെ ഗൗരവത്തോടെ നോക്കി നിന്നു... "അത് സർ... സന്ദീപ് പണിക്കേറിനു ഇന്റർവ്യൂ ചെയ്യാനുള്ള അപ്പോയ്ന്റ്മെന്റ് അവർ അക്‌സെപ്റ് ചെയ്തിരിക്കുന്നു എന്നതിന്റെ ഇമെയിൽ വന്നിട്ടുണ്ട്.. സർ വന്നോന്നു ടൈം പറഞ്ഞെങ്കിൽ "മായ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി... "Ok i will come "യാശ്വിൻ പറഞ്ഞതും മായ വേഗം തിരിഞ്ഞോടാൻ തുനിഞ്ഞു... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ തിരിഞ്ഞു നിന്നു... "Sorry സർ "എന്നും പറഞ്ഞുകൊണ്ടവൾ നേരത്തെ കയ്യിൽ നിന്ന് വീണു പോയ മൊബൈൽ നിലത്തു നിന്നു എടുത്തു കൊണ്ട് തിരിഞ്ഞൊടിയിരുന്നു.... മായ പോയതും യാശ്വിൻ ഇവയെ നോക്കി... അവൾ അവനേം നോക്കി...

ഇരുവരും മുഖത്തോടെ മുഖം നോക്കി പരിഹാസത്തോടെ നിന്നു.... "Challenge മറക്കില്ല ഞാൻ... "അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു മുന്നോട്ട് നടന്നു... അവൻ അവളുടെ പോക്ക് നോക്കി നിന്നു... അവന്റെ ചുണ്ടിലെ പരിഹാസം മെല്ലെ കുറഞ്ഞു വന്നു... കുറച്ചു മുന്നേ അവളുടെ കഴുത്തിലെ മറുക് അവന്റെ ശ്രെദ്ധ പിടിച്ചെടുത്ത ആ മറുക്... അത്... അത് തനിക് പരിചിതമുള്ളതാണെന്ന് അവനു തോന്നി .... "അല്ലാ... ഒരിക്കലും അങ്ങനെ വരില്ല....അവൾക് മാത്രമല്ലല്ലോ ഒരുപാട് പേർക് കഴുത്തിൽ mole(കാക്കപ്പുള്ളി) ഉണ്ടാകും... സ്വപ്നം അതൊരിക്കലും യാഥാർഥ്യമാകില്ല... വെറും സ്വപ്നം മാത്രമാണ് .."യാശ്വിൻ മനസ്സിൽ ഉറപ്പോടെ പറഞ്ഞുകൊണ്ടിരുന്നു.... *******************

അന്ന് സഞ്ജു ഇല്ലാത്തതിനാൽ duty തീർത്തവൾ വേഗം ആസ്ത്രയിൽ നിന്നും ഇറങ്ങി.... റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആയിരുന്നു ബസ്റ്റോപ്പിൽ യൂണിഫോം ഇട്ട കുട്ടികളുടെ ഇടയിൽ യാമിനിയെ കണ്ടത് പോലെ തോന്നിയത്... ഒന്നൂടെ സൂക്ഷിച്ചു നോക്കിയതും അത് യാമിനി തന്നെയാണെന്ന് അവൾക് മനസ്സിലായിരുന്നു.... "യാമിനി " ബസ്റ്റോപ്പിനടുത്തേക്ക് നടന്നുകൊണ്ടിരിക്കുന്നു ഇവ വിളിച്ചു.. ഇവയെ കണ്ടതും യാമിനി കണ്ണ് വിടർത്തികൊണ്ട് ബസ്റ്റോപ്പിൽ നിന്ന് ഇറങ്ങി ഇവക്കടുത്തേക്ക് നടന്നു... "സ്കൂൾ ബസ്സില്ലെ "ഇവ അവളെ നോക്കി സംശയത്തോടെ ചോദിച്ചു... "ഉണ്ട് ഇവേച്ചി... എനിക്ക് special ആയിരുന്നു അതോണ്ട് ബസ്സിൽ ആണ് പോകുന്നെ "യാമിനി പറഞ്ഞു...

"ഒറ്റക്കോ "ഇവ അവളെ നോക്കി... "ആഹ് അതെ... ഇവേച്ചി വീട്ടിൽ വന്നിട്ട് കുറെ ആയില്ലേ... എന്താ ഇപ്പൊ വരാത്തെ... യദുവേട്ടനോടുള്ള ദേഷ്യം കൊണ്ടാണോ "യാമിനി അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു... "ദേഷ്യയോ എനിക്കോ... ഏയ് "ഇവ അവളെ കൺചിമ്മി.. "എന്നാ ഇന്ന് വരുവോ..."യാമിനി അവളെ പ്രധീക്ഷയോടെ നോക്കി... "ഇന്നെന്താ "ഇവ "ഇന്ന് മമ്മേട ബര്ത്ഡേ ആണ്... സഞ്ചേട്ടൻ ഇവേച്ചിയെ കൊണ്ട് വരണം എന്നൊക്കെ പറഞ്ഞിരുന്നു എന്തായാലും ഞാൻ കണ്ടതല്ലേ നമുക്ക് ഒരുമിച്ചു വീട്ടിൽ പോകാം "യാമിനി അവളുടെ കയ്യിൽ തൂങ്ങി... "ഏയ് ഞാനില്ല യാമിനി..."ഇവ പുഞ്ചിരിയോടെ നിരസിച്ചു

"പ്ലീസ്... എന്തായാലും സഞ്ചേട്ടൻ ഇവേച്ചിയെ കൊണ്ട് വരാൻ ഇവിടെ വരും അതിലും നല്ലതല്ലേ എന്റെ കൂടെ വരുന്നേ "യാമിനി കെഞ്ചിയതും അവൾക് എതിർക്കാൻ തോന്നിയില്ല.... ഇത്രയും വില തരുന്നവൾ തനിക് വേണ്ടി കെഞ്ചുന്നവൾ... നിരസിക്കാൻ ആർക്കും കഴിയില്ല... ഇവ പുഞ്ചരിയോടെ വരാമെന്ന് സമ്മതിച്ചു... യാമിനിയോടപ്പം ബസ്സിൽ കയറി ഇരുവരും വീട്ടിലേക്ക് നടന്നു... വീട്ടിനകത്തേക്ക് കയറിയതും സോഫയിൽ മലർന്നു കിടന്നു മൊബൈൽ നോക്കുന്ന സഞ്ജുവിനെ കാണെ ഇവ തോളിലെ ബാഗ് വലിച്ചെറിഞ്ഞു... അത് നേരെ ചെന്നത് സഞ്ജുവിന്റെ വയറ്റിന്മേൽ ആയിരുന്നു... ഇവയുടെ ബാഗ് കണ്ടതും സഞ്ജു ഞെട്ടി എണീറ്റു...

യാമിനിയോടപ്പം നിൽക്കുന്ന ഇവയെ കാണെ അവൻ അമ്പരന്നെങ്കിലും പിന്നെ കുസൃതി നിറഞ്ഞു... "മമ്മാ ഈ പാട്ട വീട്ടിലേക്ക് ഇനി വരില്ലെന്ന് പറഞ്ഞു പോയതാരാമ്മേ.... എനിക്കൊർമ്മ ഇല്ലാ "ഹാലിലേക്ക് വന്ന ലക്ഷ്മിയെ നോക്കി സഞ്ജു കള്ളചിരിയോടെ പറഞ്ഞതും ഇവ കണ്ണുകൾ കുറുക്കി അവനെ നോക്കി... യാമിനിക്ക് ക്ക് ചിരി വന്നെങ്കിലും അവൾ കടിച്ചു പിടിച്ചു നിന്നു ലക്ഷ്മി അവനെ മൈൻഡ് ചെയ്യാതെ മുന്നോട്ട് വന്നു... "ഇവയെ കാണാറേ ഇല്ലല്ലോ... സുഖമല്ലേ മോൾക് "ലക്ഷ്മി വാത്സല്യത്തോടെ നെറുകിൽ തലോടി.. "സുഖമാണ് ആന്റി.. പിന്നെ happy birthday "ഇവ വേഗം പറഞ്ഞു... ലക്ഷ്മി ചിരിച്ചു... കുറച്ചു നേരം അവരോട് സംസാരിച്ചിരുന്നു...

യാമിനി യൂണിഫോം മാറ്റി കുളിക്കാനായി കയറിയതും സഞ്ജു ഇവയെയും കൂട്ടി മുറിയിലേക്ക് നടന്നു... "ഞാനില്ലാത്തോണ്ട് ഇന്ന് ആസ്ത്രയിൽ നിനക്ക് ബോറടിച്ചു കാണുമല്ലേ "സഞ്ജു പറഞ്ഞത് കേട്ട് ഇവ പുച്ഛിച്ചു.. "നീ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല വേഗം സമയം പോയി... ഹോ എന്നും ഇങ്ങനെ ആയാൽ മതിയായിരുന്നു ഒരു മനസ്സമാധാനം ഉണ്ടായിരുന്നു " ഇവ പറഞ്ഞത് കേട്ട് സഞ്ജു പല്ല് കടിച്ചു അവളെ നോക്കി കൊഞ്ഞനം കുത്തി ബെഡിൽ കേറി കിടന്നു... അവന്റെ വയറ്റിന്മേൽ തല വെച്ചു അവളും.... "നീ സന്ദീപ് പണിക്കരുടെ ഇന്റർവ്യൂ എടുക്കാൻ പോകുന്നെന്ന് കേട്ടു "സഞ്ജു പറഞ്ഞതും ഇവ തലച്ചേരിച്ചവനെ നോക്കി..

. "ഞാനെങ്ങനെ അറിഞ്ഞു എന്നായിരിക്കും... അവിടെ നടക്കുന്നത് അപ്പോ അപ്പൊ ഞാൻ അറിയും മോളെ "സഞ്ജു വലിയ കാര്യത്തോടെ പറഞ്ഞു... "ഹ്മ്മ് പതിവില്ലാതെ കയ്യിൽ മൊബൈലും പിടിച്ചു മായ നടക്കുന്നത് കണ്ടപ്പോഴേ തോന്നി..."ഇവ അവനെ ഉഴിഞ്ഞോന്നു നോക്കി സഞ്ജു നന്നായി ഒന്ന് ചിരിച്ചു കാട്ടി...അവൾ നേരെ കിടന്നു ഫാനിൽ കണ്ണ് പതിപ്പിച്ചു... അവളുടെ കണ്ണുകൾ മാടി അടഞ്ഞു കൊണ്ടിരുന്നു... നിശബ്ദമായി കിടക്കുന്നവളെ കാണെ അവൾക് ഉറക്ക് വരുന്നുണ്ടെന്ന് അവനു തോന്നി... തന്റെ വയറ്റിന് മേലെ യുള്ള അവളുടെ മുടിയിഴകളെ അവൻ തലോടി കൊടുത്തു... അവളിൽ നിദ്ര പുൽകിയിരുന്നു...

ഉറങ്ങി എണീറ്റതും അവൾ ബെഡിലേക്ക് ഒന്ന് നോക്കി സഞ്ജുവിന്റെ വയറ്റിന്മേൽ തല വെച്ചു ഉറങ്ങിയതാണ് ഇപ്പൊ നേരെ തന്നെ കിടന്നു പുതച്ചിട്ടുണ്ട്... സഞ്ജു ആണ് എന്നറിയുന്നത് കൊണ്ട് തന്നെ അവൾ വേഗം ബെഡിൽ നിന്ന് എണീറ്റു... രാവിലെ ആസ്ത്രയിൽ പോകുമ്പോൾ കുളിച്ചതാണ് സമയം ആറു മണിയോളം ആയിരിക്കുന്നു... ദേഹമാകെ ഒരു മുഷിച്ചല് തോന്നി... അവൾ വേഗം ഷെൽഫിനടുത്തേക്ക് നടന്നു... സഞ്ജുവിന്റെ ഷെൽഫ് തുറന്നു കൊണ്ട് കയ്യിൽ കിട്ടിയ ഒരു ബെന്യനും പാന്റും എടുത്തുകൊണ്ടു ബാത്‌റൂമിലേക്ക് നടന്നു... കുളിച്ചിറങ്ങി മുടിയും തുവർത്തി സഞ്ജുവിന്റെ ഹെയർ ഡ്രയർ എടുത്തു മുടി ഉണക്കി മേലെ ഉച്ചിയിൽ കെട്ടി വെക്കുമ്പോ ആയിരുന്നു റൂമിൽ സഞ്ജുവിന്റെ വരവ്... "കുളിക്കലും കഴിഞ്ഞോ....വിളിക്കാൻ വരുവായിരുന്നു ഞാൻ...

"സഞ്ജു പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി... "എന്തേലും പരിവാടി ഉണ്ടോ സഞ്ജു..."അവൾ അവനെ നോക്കി നെറ്റിച്ചുളിച്ചു... "പരിവാടിയൊന്നുമില്ല... പക്ഷെ കേക്ക് മുറിക്കും പിന്നെ പുറത്ത് നിന്നു ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ട്... മമ്മയുടെ ബര്ത്ഡേയ്ക്ക് ഇങ്ങനെ ആണ്... "സഞ്ജു പറഞ്ഞതും ഇവ ഒന്ന് മൂളി... "ഇവിടെ നിക്കാതെ രണ്ടാളും വാ... ഇവേച്ചി വാ "യാമിനി സഞ്ജുവിന്റെ മുറിയിൽ കയറി വിളിച്ചു പറഞ്ഞു.. കുളിച്ചു മുടി കുളിപ്പിന്നിൽ കെട്ടി കണ്ണും എഴുതി പൊട്ടും തൊട്ടാണ് യാമിനിയുടെ വരവ്... ഇവയെയും സഞ്ജുവിനെയും വിളിച്ചുകൊണ്ടവൾ മുറിയിൽ നിന്ന് ഇറങ്ങിയതും ഇവ സഞ്ജുവിലേക്ക് നോക്കി...

"യാമിനി വീട്ടിലും ഇങ്ങനെ ഒതുങ്ങി നടക്കുന്നതെന്താ "ഇവ സഞ്ജുവിലേക്ക് തിരിഞ്ഞു "അതോ യാമിനി ജനിച്ചപ്പോൾ ഏട്ടന് വലിയ ഇഷ്ടമായിരുന്നു അവളെ... അവളെ ഒരുക്കുന്നതും പൊട്ടു കുത്തുന്നതും ഒക്കെ ഏട്ടനാണ്... അഞ്ചാറു ക്ലാസ്സ്‌ വരെയും ഏട്ടൻ അവളെ ഒരുക്കാതെ വിടില്ല... ഇപ്പോഴും അങ്ങനെ ആണ്... അവളുടെ കാതിൽ കമ്മലോ കഴുത്തിൽ ഒരു മാലായോ ഇല്ലെങ്കിൽ ഏട്ടന് ദേഷ്യം വരും... " സഞ്ജു പറഞ്ഞത് കേട്ട് ഇവ മുഖം ചുളിച്ചു... "എന്തൊരു സ്വഭാവാടോ നിന്റെ ഏട്ടന്റെ "ഇവ മുഖം ചുളിച്ചു പറഞ്ഞു... "ദേ ഇവ നീ എന്നെ എടുത്തിട്ട് പെരുമാറിയാലും എനിക്കൊന്നുല്ല... എന്റെ ഏട്ടനെ ഒന്നും പറയല്ലേ "സഞ്ജു അവളെ കുർപ്പിച്ചു നോക്കി

"ഓ ഏട്ടൻ കുഞ്ഞു... ഏട്ടന്റെ മടിയിൽ കിടന്ന് നിപ്പിൾ പാല് കുടിച്ചിരിക്ക് നീ... അതാ നല്ലത് "അവനെ നോക്കി പുച്ഛിച്ചു പറഞ്ഞവൾ മുറിയിൽ നിന്ന് ഇറങ്ങി... താഴേക്ക് നടക്കുമ്പോൾ കണ്ടു ടേബിളിൽ വെച്ചിരിക്കുന്ന കേക്കും ചുറ്റും ചോക്ലേറ്റസ് ഒക്കെ നിറച്ചു വെച്ചിരിക്കുന്നത് .. മിതമായി ഒരുങ്ങി വന്ന ലക്ഷ്മി ആന്റിയെ കാണെ വല്ലാത്തൊരു ഐഷര്യമുണ്ടെന്ന് തോന്നി അവൾക്.... ഇവ യാമിനിക്കും ലക്ഷ്മിക്കും അടുത്ത് ചെന്നു... "ഏട്ടനെവിടെ "സഞ്ജുവും അവിടേക്ക് വന്നു ചോദിച്ചു .. "ഏട്ടൻ മുറിയിലാ വരാമെന്ന് പറഞ്ഞു.."യാമിനി പറഞ്ഞു കഴിഞ്ഞതും യാശ്വിൻ പടികൾ ഇറങ്ങി വന്നിരുന്നു... യാശ്വിനെ കാണെ യാമിനിയുടെയും സഞ്ജുവിന്റെയും ലക്ഷ്മിയുടെയും കണ്ണുകൾ വിടർന്നു...

യാശ്വിൻ അവർക്കടുത്തേക്ക് നടക്കുമ്പോൾ ആണ് ഇവയെ അവൻ കാണുന്നത്... അവന്റെ മുഖം ചുളിഞ്ഞു... അതിലുപരി അത്ഭുത്തോടെ നോക്കുന്ന സഞ്ചുവിനേം യാമിനിയെയും ഒക്കെ കാണെ അവൻ സ്വയം നിയന്ത്രിച്ചു നിന്നു... "വാ യദു "അവനെ മൂഡ് കളയണ്ടാ എന്ന് കരുതി ലക്ഷ്മി വേഗം യാശ്വിനെ നോക്കി വിളിച്ചു... "വെയിറ്റ് മമ്മ ഒരാളും കൂടെ വരാനുണ്ട് "യാശ്വിൻ പറഞ്ഞുകൊണ്ട് മൊബൈലിൽ നിന്ന് ഫോൺ എടുത്തു ഉമ്മറത്തേക്ക് നടന്നു... "എന്നെ കണ്ടോണ്ടാണോ നിന്റെ ഏട്ടന്റെ മുഖം കടന്നൽ കുത്തിയത് പോലെ "സഞ്ജുവിന് കേൾക്കാൻ പാകം ഇവ ചോദിച്ചു... "ഏയ് അതല്ല... ഏട്ടന് എനിക്കും ഇവക്കും പിന്നെ ഏട്ടനും മാച്ച് ആക്കി മാത്രം ഇടാൻ വാങ്ങിച്ച ഡ്രസ്സ്‌ ആണ് ഇന്ന് ഏട്ടൻ ഇട്ടുവന്ന ടീഷർട്..."

"അതിനു "ഇവ നെറ്റിച്ചുളിച്ചു... "അതിനൊന്നുമില്ലാ... ഏട്ടൻ എനിക്ക് കൊണ്ട് വന്ന ടീഷർട് ആണ് നീ ഇപ്പൊ ഇട്ടേക്കുന്നെ... ദേ ഏട്ടനെ നോക്കിയേ നീയും ഏട്ടനും മാച്ച് മാച്ചാ " സഞ്ജു ഉമ്മറത്തു നിന്നു കയറി വരുന്ന യാശ്വിനെ കണ്ണ് കാണിച്ചു പറഞ്ഞതും ഇവ യാശ്വിനെ നോക്കി... ശേഷം സ്വയം ഒന്ന് നോക്കി... നേവി ബ്ലൂ ടീഷർട് ആണ്...വെറുതെ അല്ല അങ്ങനെ ഒരു നോട്ടം.. അവൾ ഓർത്തു.. സഞ്ജു ചിരികടിച്ചു പിടിച്ചു ഇവയിൽ നിന്ന് യാശ്വിനിലേക്ക് നോക്കി അപ്പോഴാണ് യാശ്വിനു പുറകെ വരുന്ന ജീവയിലും അവന്റെ കണ്ണുകൾ നീണ്ടത്... "ഇങ്ങേരെ ആരു വിളിച്ചേ "ജീവയെ കാണെ ചിരി മാഞ്ഞവൻ സ്വയം മനസ്സിൽ ചോദിച്ചു " many many happy returns of the day anty...

എനിയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇത് പോലെ ഐഷര്യത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ " ജീവ കയ്യിലുള്ള ഗിഫ്റ്റ് നൽകികൊണ്ട് പറഞ്ഞു... "ഞാൻ പറഞ്ഞിരുന്നു മോനെ വിളിക്കാൻ യദു പറഞ്ഞു നീ വരില്ലെന്ന്... എന്തായാലും വന്നല്ലോ..."ലക്ഷ്മി നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു... കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞതും എല്ലാവരും കേക്ക് മുറിക്കാനായി നിന്നു... ലക്ഷ്മി നിറഞ്ഞ സന്തോഷത്തോടെ കേക്ക് മുറിച്ചു ആദ്യ കഷ്ണം തന്റെ ആദ്യത്തെ ജീവന്റെ തുടിപ്പിന് തന്നെ നൽകി... യാശ്വിൻ ഒരിത്തിരി കടിച്ചുകൊണ്ട് മമ്മയുടെ വായിലേക്ക് വെച്ചു കൊടുത്തു... സഞ്ജുവിനും യാമിക്കും നൽകി ഇവക്കും ജീവക്കും കേക്ക് കൊടുത്തു....

"Happy bday ലക്ഷ്മി ആന്റി "അവിടമൊരു ശബ്ദമുയർന്നതും എല്ലാവരുടേം കണ്ണുകൾ വാതിക്കലേക്ക് നീണ്ടിരുന്നു... മെറൂൺ കളർ സിൽക്ക് സാരിയും അണിഞ്ഞു മുടി അഴിച്ചിട്ടു അത്യാവശ്യം ഒരുങ്ങി വന്നൊരു പെൺകുട്ടി... അവളുടെ കണ്ണുകൾ തിളങ്ങി വിടർന്ന മുഖത്തോടെ ഓരോ കാലടിയും അവൾ മുന്നോട്ട് വെച്ചു...... ഇവ മനസ്സിലാക്കാതെ തനിക് ചുറ്റുമുള്ളവരെ ഒന്ന് നോക്കി... എല്ലാവരുടേം കണ്ണുകൾ അവൾക് നേരെയാണെന്ന് മനസ്സിലാക്കവേ അവളും അവളിലേക്ക് കണ്ണുകൾ പായിച്ചു ... "Happy birthday ആന്റി..."കയ്യിലെ ഒരു ഗിഫ്റ്റ് പാക്കറ്റ് ലക്ഷ്മിക്ക് നേരെ നീട്ടികൊണ്ടവൾ പുഞ്ചിരിയോടെ പറഞ്ഞു... "പ്രിയ മോൾ എപ്പോഴാ വന്നത് "ലക്ഷ്മി അമ്പരപ്പ് മാറി പുഞ്ചിരിയോടെ ചോദിച്ചു ..

"ഉച്ചക്ക് എത്തിയതാണ്... "അവളും ചിരിയോടെ പറഞ്ഞു കൊണ്ട് സഞ്ചുവിനും യാമിക്കും നേരെ കൈകൾ ഉയർത്തി ഹായ് പറഞ്ഞുകൊണ്ട് യാശ്വിനു നേരെ പുഞ്ചിരിച്ചു... ശേഷം ജീവയെയും ഇവയെയും അറിയില്ലെങ്കിലും അവർക് നേരെ പുഞ്ചിരി നൽകിയവൾ നിന്നു.... ഇവ സോഫയിൽ ഇരുന്നുകൊണ്ട് ലക്ഷ്മി ആന്റിയോട് ടേബിളിനടുത്തു ഇരുന്നു സംസാരിക്കുന്നവളെ നോക്കിയിരുന്നു... അവളിൽ മാത്രം ശ്രെദ്ധ പുലർത്തിയത് കൊണ്ടോ ഇടയ്ക്കിടെ സുപ്രിയയുടെ കണ്ണുകൾ ജീവയോട് സംസാരിക്കുന്ന യാശ്വിനിലേക്ക് നീങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... "സഞ്ജു ഒരു പ്ലേറ്റിൽ മുറിച്ചു വെച്ച കേക്ക് മായി ഇവയുടെ അടുത്ത് ഇരുന്നു...

"നീയെന്താ നോക്കുന്നെ ഇവ "സഞ്ജു കഴിച്ചുകൊണ്ട് ചോദിച്ചു... "സുപ്രിയയെ കണ്ടാൽ ബാംഗ്ലൂരിൽ നിന്ന് വന്നതാണെന്ന് പറയില്ല.. നടൻ തനിമ അല്ലെ സഞ്ജു "ഇവ മനസ്സിൽ ചിലത് കണ്ടുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.. അത് സഞ്ജുവിന് മനസ്സിലാവുകയും ചെയ്തു... അവനിൽ മന്ദഹാസം വിരിഞ്ഞു... "അപ്പൊ നിനക്ക് തോന്നിയല്ലേ നാടൻ തനിമ ആണെന്ന്...അതാണല്ലോ അവളും ആഗ്രഹിക്കുന്നത് "സഞ്ജു പറഞ്ഞത് കേട്ട് മനസ്സിലാകാതെ ഇവ അവളിൽ നിന്നു സഞ്ജുവിലേക്ക് നോക്കി... "നീ മനസ്സിൽ വിചാരിക്കുന്നത് തന്നെയാ ഇവാ...ഏട്ടനോട് സുപ്രിയക്ക് ഒരു ക്രഷ് ഉണ്ട്... അവൾ അത്ര മോഡേൺ അല്ലെങ്കിലും അത്യാവശ്യം എല്ലാം വസ്ത്രങ്ങളും ധരിക്കുന്നവളാ..

എന്നാൽ ഏട്ടന് നാടൻ പെൺകുട്ടികളോടാ ചായിവ് എന്ന് അറിഞ്ഞത് മുതൽ ഏട്ടന് മുന്നിൽ വരുമ്പോൾ സുപ്രിയയുടെ യൂണിഫോം ആണ് സാരി "സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു ഇവയുടെ വായിൽ കേക്ക് വെച്ചുകൊടുത്തു.. പ്രധീക്ഷിക്കാതെ വായിൽ കേക്ക് വെച്ചതും അവനെ കണ്ണുരുട്ടികൊണ്ടവൾ അത് കഴിച്ചുകൊണ്ട് ജീവയോട് സംസാരിക്കുന്ന യാശ്വിനെ നോക്കി... "അല്ലേടാ നിന്റെ ഏട്ടന് നാടൻ പെൺകുട്ടികളിൽ കൈ വിഷം കൊടുത്തത് ആരാ... ഹ്ഹ്... വന്നപ്പോൾ മുതൽ കേൾക്കുന്നതാ നാടൻ സുന്ദരി എന്ന്...ഇനി വല്ല മോഡേൺ പെമ്പിള്ളേരും തേച്ചിട്ടു പോയൊണ്ടാണോ ട്രെഡിഷണൽ പെമ്പിള്ളേരെ നോക്കി ഇറങ്ങിയത് .."ഇവ മുഖം ചുളിച്ചു...

"ഹ്ഹ്... എന്റെ ഏട്ടനെ നീ വിചാരിക്കും പോലെ ഒന്നുമല്ല... മമ്മ യാമിനി ഈ രണ്ടു പേരും അല്ലാതെ ഒരു പെണ്ണും ഏട്ടന്റെ കൈ ദേ ഈ നിമിഷം വരെ പിടിച്ചിട്ടില്ല... പക്ഷെ ഏട്ടന്റെ മനസ്സിൽ ഒരുവൾ ഉണ്ട്..."സഞ്ജു വലിയ കാര്യം പോലെ പറഞ്ഞു... "ആരു "ഇവ അവനെ നോക്കി നെറ്റിച്ചുളിച്ചു... "അതെനിക്കും അറിയില്ല ഏട്ടനും അറിയില്ലാ "സഞ്ജു പറഞ്ഞത് കേട്ട് ഇവക്ക് അവന്റെ മോന്തകിട്ടു ഒന്ന് കൊടുക്കാൻ തോന്നി... "കഞ്ചാവടിച്ച പോലെ പറയാതെ തെളിച്ചു പറ കോപ്പേ "അവൾ പല്ല് കടിച്ചു... "ഹാ മരംകേറിക്കെന്താ എന്റെ ഏട്ടനെ പറ്റി അറിയാൻ ഇത്ര ഒരു തിടുക്കം... ഹ്മ്മ് somenthing something "സഞ്ജു ഇരു പുരികമുയർത്തി കളിച്ചുകൊണ്ട് ചോദിച്ചത് കേട്ട് അവൾ പ്ലേറ്റിലെ കേക്ക് എടുത്തു അവന്റെ വായിൽ കുത്തി നിറച്ചു..

"പിന്നെ അങ്ങേരെ പറ്റി അറിയാൻ അങ്ങേര് ആരാ... ഒന്ന് എണീറ്റു പോടാ "എന്നും പറഞ്ഞവൾ കലിയോടെ എണീറ്റു നടന്നു..... സഞ്ജുവിന് ചിരി വന്നു... അവൾ കുത്തിനിറച്ച കേക്ക് വായിലിട്ടു ചവക്കാൻ പാട് തോന്നി... അവൻ കഷ്ടപ്പെട്ട് വായിലുള്ളത് ഇറക്കാൻ നിൽകുമ്പോൾ ആയിരുന്നു തള്ളവിരൽ അവന്റെ ചുണ്ടിനു സൈഡിൽ പറ്റിയ ക്രീമിൽ തടവി പോയത്... സഞ്ജു പകപ്പോടെ തൊട്ടടുത്തു ഇരിക്കുന്നവനിൽ നോക്കി... തന്റെ പ്ലേറ്റിൽ നിന്നു ഒരു കഷ്ണം കേക്ക് എടുത്തു കഴിക്കുന്ന ജീവയെ അവൻ മിഴിച്ചു നോക്കി... അവന്റെ നോട്ടം കാണെ ജീവ എടുത്ത കേക്ക് വേണോ എന്ന മട്ടിൽ കാണിച്ചതും സഞ്ജു പകപ്പോടെ നോട്ടം മാറ്റി സോഫയിൽ അനങ്ങാതെ ഇരുന്നു.... അവന്റെ ഹൃദയം പിടക്കുകയായിരുന്നു...അവനറിയുന്നില്ല അവനിൽ ഉടലെടുക്കുന്ന വികാരാമെന്താണെന്ന്... എന്നാൽ സഞ്ജുവിലെ വിളറി പിടിച്ച മുഖം കാണെ ജീവയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story