മനസ്സറിയാതെ...💙: ഭാഗം 18

manasariyathe

എഴുത്തുകാരി: CRAZY GIRL

"എന്തെ കഴിക്കുന്നില്ലേ നീ " ജീവ കേക്ക് ഒരു പിടി കടിച്ചു കൊണ്ട് പരുങ്ങി ഇരിക്കുന്ന സഞ്ജുവിനോട് ചോദിച്ചു.. "ഇത് നല്ല കൂത്ത് ഞാൻ കഴിച്ചാലും ഇല്ലെങ്കിലും തനിക്കെന്താ .. താൻ വേണെകിൽ കഴിച്ചോ " സഞ്ജു ദേഷ്യം വരുത്തി പറഞ്ഞു.... "ഡാ ചെർക്കാ കൂടുതൽ വിളച്ചിൽ എടുക്കല്ലേ..."എന്നും പറഞ്ഞു ചുറ്റുമോന്നു നോക്കി... യാശ്വിൻ കാളിൽ ആണെന്ന് കണ്ടതും ജീവ ഗൂഢമായി സഞ്ജുവിനെ നോക്കി ചിരിച്ചു.... സഞ്ജു ഒന്നും മനസ്സിലാക്കാതെ ജീവയെ ഉറ്റുനോക്കി... "മമ്മക്ക് വേണ്ടി കേക്ക് വാങ്ങാൻ പോയവൻ ഇന്ന് കഞ്ചാവ് കേസിൽ പിടിയിലായ അഭിഷേകുമായി കൂട്ടുകെട്ടിൽ ആണെന്ന് ഞാൻ പറയട്ടെ "ജീവ പറഞ്ഞതും സഞ്ജു ഞെട്ടി...

ശെരിയാണ് ഇന്ന് ഉച്ചക്ക് കഞ്ചാവ് കടത്തിയെന്ന പേരിൽ പിടിക്കപ്പെട്ട അഭിഷേക് തന്റെ കൂട്ടുക്കാരനിൽ ഒരുവൻ ആയിരുന്നു... അവനെ പറ്റി ഇവയോട് ഒരിക്കെ പറഞ്ഞപ്പോൾ അവൾ പറഞ്ഞതാണ് അവനെ ഒഴിവാക്കാൻ... അതോടെ നിർത്തിയതാണ് അവന്റെ കൂട്ടുകെട്ട്... ഏട്ടൻ ന്യൂസ്‌ എഡിറ്റർ ആയത് കൊണ്ട് തന്നെ ഒരുപാട് ശത്രുക്കൾ ഉണ്ട്... അതിന്റെ പേരിൽ ഇങ്ങനെ ഒരുത്തന്റെ കൂടെ അനിയൻ കൂടി എന്നറിഞ്ഞാൽ ഏട്ടനാണ് മോശം... അത് കൊണ്ട് അവനെ ഒഴിവാക്കിയതായിരുന്നു ... എന്നാൽ കേക്ക് വാങ്ങാൻ പോയപ്പോൾ വീണ്ടു അവനെ കണ്ടിരുന്നു..യഥ്‌രിച്ഛികമായി കണ്ടതാ... ഇപ്പൊ വരാം ഈ ബാഗ് ഒന്ന് പിടിക്കണേ എന്ന് പറഞ്ഞത് കൊണ്ട് സമ്മതിച്ചു ...

വരുന്നത് കാണാത്തത് കൊണ്ട് വിളിച്ചു.... അപ്പോൾ അവൻ പറഞ്ഞു കുറച്ചു ദൂരെയാ അവിടെ കൊണ്ട് കൊടുക്കുമോ എന്ന്.... അതുകൊണ്ട് മാത്രമാ അവന്റെ അടുക്കൽ പോയി ബാഗ് തിരിച്ചു കൊടുത്തു കേക്ക് വാങ്ങാൻ ആയി പോയത് ... അല്ലാതെ അവനുമായി തനിക്കൊരു കൂട്ടുകെട്ടുമില്ല..... "പോലീസ് കാർ അവനു വേണ്ടി സെർച്ച്‌ ചെയ്യുമ്പോൾ അവൻ കരുതി വെച്ച മയക്കുമരുന്ന് ബാഗ് കയ്യിൽ വെച്ചു അവന്റെ ഒളിതാവളത്തിൽ കൊണ്ട് കൊടുത്തത് നീയല്ലേ "ജീവ അവനെ കണ്ണുകൾ കുറുക്കി നോക്കി... "കള്ളം... എനിക്ക് എനിക്കറിയില്ല അത് കഞ്ചാവ് ആണെന്ന് ....." സഞ്ജു ജീവയെ നോക്കി കനപ്പിച്ചു പറഞ്ഞു... "നീ പറഞ്ഞാൽ ഞാൻ വിശ്വസിക്കുമെന്ന് കരുതിയോ ...

അഭിഷേക്കിന്റെ റൂട്ട് മാപ് നോക്കിയപ്പോൾ നീ ഉൾപ്പടെ പലരും ഉണ്ട്... നീ ആണ് അവനു കഞ്ചാവ് കരുതിയ ബാഗ് നൽകിയത്... അത് തെളിയിക്കാനുള്ള എവിഡൻസ് എന്റെ കയ്യിലുണ്ട്.... കാണണോ നിനക്ക് "ജീവ ഭീഷണി രൂപത്തിൽ ചോദിച്ചതും അത് വരെ കൈവരിച്ച ദൈര്യമെല്ലാം ചോർന്നു പോയിരുന്നു ... "അയ്യോ എന്റെ പൊന്ന് സാറേ ശെരിയാ അവനെ ഞാൻ കണ്ടെന്നുള്ളത് ശെരിയാ.. അവൻ കയ്യിൽ ബാഗ് പിടിക്കാൻ തന്നു എന്നല്ലാതെ... അതിൽ കഞ്ചാവ് ആണെന്ന് സർ ദേ ഇപ്പൊ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്... അല്ലാതെ ആ ബാഗും അതിലെ കഞ്ചാവുമായി എനിക്കൊരു ബന്ധവുമില്ല... കള്ള തെണ്ടി അവൻ എന്നെ പെടുത്താൻ നോകിയതാ...

വല്ല പാണ്ടി ലോറിയും തട്ടി ചത്തു പോവട്ടെ അവൻ..."അവസാനം സഞ്ജു പറഞ്ഞത് കേട്ട് ജീവയുടെ കണ്ണുകൾ മിഴിഞ്ഞു.... ആദ്യം എന്ത് അഹങ്കാരമായിരുന്നു... ഇപ്പൊ നോക്കിയേ കാൽ പിടിക്കുമെന്ന അവസ്ഥയാ... നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ മതി....ജീവയുടെ ചുണ്ടിൽ പരിഹാസം കലർന്നു... "ന്റെ മമ്മായനെ... യദുവേട്ടൻ ആണേ... യാമിനി ആണേ... ഇവയാണെ... ഞാൻ പറഞ്ഞതൊക്കെ സത്യമാ...അവനുമായുള്ള കൂട്ട് വിട്ടതാ ഞാൻ... ഇന്ന് അവനെ മമ്മയുടെ കേക്ക് വാങ്ങാൻ പോയപ്പോൾ കണ്ടതാ ബാഗ് പിടിക്കണമെന്ന് പറഞ്ഞോണ്ട് പിടിച്ചു അല്ലാതെ അതിലുള്ളത് കഞ്ചാവ് ആണെന്ന് എനിക്കറിയില്ല .

ജീവ സാറാണെ സത് "സഞ്ജു ജീവയുടെ തലയിലേക്ക് കൈ വെക്കാൻ നിന്നതും ജീവ തല പുറകോട്ടു വലിച്ചു... സഞ്ജു ദയനീമായി അവനെ നോക്കി... "ഹ്മ്മ് മതി മതി... ഇപ്പൊ ഞൻ വെറുതെ വിടുന്നു... എങ്കിലും കൂടുതൽ വിശ്വസിച്ചു എന്ന് കരുതണ്ടാ... എന്റെ ഈ രണ്ട് കണ്ണുകൾ നിനക്ക് ചുറ്റും ഉണ്ടാകും... ഓർത്തോ നീ..."ജീവ സഞ്ജുവിനെ നോക്കി പറഞ്ഞതും അവൻ വെളുക്കണേ ചിരിച്ചു കാട്ടി.... ജീവ മറ്റെന്തേലും പറയും മുന്നേ യാശ്വിൻ അവിടേക്ക് വന്നിരുന്നു... സഞ്ജു കണ്ണ് കൊണ്ട് ഒന്നും പറയല്ലേ എന്ന് കാണിച്ചത് ജീവ പുച്ഛിച്ചു തള്ളി.... "കാലമാടൻ... വല്ല പാണ്ടി ലോറിയും അടിച്ചു ചത്തോട്ടെ..."സഞ്ജു സോഫയിൽ നിന്ന് എണീറ്റു നടന്നു കൊണ്ട് പിറുപിറുത്തു.... *******************

ഇവ സഞ്ജുവിന്റെ റൂമിൽ ഇരിക്കുവായിരുന്നു.... ഡോറിലെ തട്ട് കേട്ട് കൊണ്ടാണ് അവൾ വാതിക്കലേക്ക് കണ്ണുകൾ പതിപ്പിച്ചത്.... ഡോറിനരികിൽ നിൽക്കുന്ന യാശ്വിനെ കാണെ അവൾ നെറ്റിച്ചുളിച്ചവനെ നോക്കി... "കിടക്കാൻ പോകുവാണോ "യാശ്വിൻ അകത്തേക്ക് കയറി ചോദിച്ചു..... "ഏയ്യ് no yaash... എന്തേലും പറയാനുണ്ടോ തനിക്...."ഇവ ബെഡിൽ നിന്ന് എണീറ്റു നിന്നു... "ആഹ് .. നാളെയാണ് സന്ദീപ് പണിക്കറുമായുള്ള ഇന്റർവ്യൂ... Questions തയ്യാറാക്കിയോ താൻ " "Ooh shitt... I just forget it...താൻ ഓർമിപ്പിച്ചത് നന്നായി.."ഇവ പറഞ്ഞു.... "എനിക്കത് അറിയാമായിരുന്നു കാര്യമുള്ള കാര്യം നീ മറക്കുമെന്ന് "യാശ്വിൻ കൈകൾ പിണച്ചു കെട്ടി പറഞ്ഞു...

"മനുഷ്യാനാണ് യാഷ്.... എന്തും മറക്കാതെ വികാരമില്ലാതെ ജീവിക്കുന്ന റോബോട്ട് അല്ലാ "അവളുടെ ശബ്ദം കടുത്തു... "അപ്പോൾ അറിയാം മനുഷ്യൻ ആണെന്ന്... ആ ഒരു ഉറപ്പ് ഉണ്ടായാൽ മതി..."യാശ്വിൻ പരിഹാസത്തോടെ അവളെ നോക്കി... "താൻ കുറച്ചു ഓവർ ആകുന്നുണ്ട്..."ഇവയുടെ ചുണ്ടുകൾ കൂർത്തു.... യാശ്വിനിൽ പുച്ഛം കലർന്നു... "നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല... Questions തയ്യാറാക്കുന്നതിൽ എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ റൂമിൽ വരാം..." യാശ്വിൻ വലിയ ഭാവമൊന്നും വരുത്താതെ പറഞ്ഞു... ഇവ അവനോട് രണ്ട് പറയാനായി കാൽ രണ്ടടി മുന്നിൽ വെച്ചതും റൂമിനു പുറത്ത് ഒരു മിന്നായം പോലെ നിൽക്കുന്ന സുപ്രിയയെ ഇവയുടെ കണ്ണിൽ പതിഞ്ഞത്....

അത് വരെ കൂർത്തിരുന്ന അവളുടെ ചുണ്ടുകൾ ഗൂഢമായി വിരിഞ്ഞു... "ഞാൻ മനുഷ്യൻ ആണോ എന്ന സംശയമല്ലേ അത് ഞാൻ യാശ്വേട്ടന് തീർത്തു തരാം...."വശ്യമായി പറഞ്ഞുകൊണ്ടവൾ യാശ്വിനു അടുത്തതും അത് വരെ ദേഷ്യത്താൽ ചുവന്നവളുടെ മുഖം പെട്ടെന്നുള്ള ഭവമാറ്റം കാണെ അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു.... "നേരത്തെ ബാക്കിയിൽ നിർത്തിയ challenge അതങ്ങ് പൂർത്തിയാക്കാം യാഷ്.... എനിക്കൊരിക്കലും കടമാക്കി വെക്കുന്നതിൽ താല്പര്യമില്ല "യാശ്വിനു മുന്നോട്ട് അടുത്ത് കൊണ്ടവൾ അവന്റെ കഴുത്തിൽ ഇരുകൈകളും ഇട്ടുകൊണ്ട് പറഞ്ഞതും അവനിൽ പകപ്പ് മാറി പുച്ഛം കലർന്നിരുന്നു.... "R u trying to seduce me "യാശ്വിന്റെ മുഖം ഗൗരവത്താൽ വിടർന്നു...

"അങ്ങനെയും പറയാം..."അവനു ചെവിയോരം മൊഴിഞ്ഞവൾ ഇടക്കണ്ണോടെ ഡോറിന് ഭാഗത്തേക്ക്‌ നോക്കി... കൈകൾ സാരിയിൽ മുറുകി പിടിച്ചു നില്കുന്നവളെ കാണെ ഇവയിൽ ചിരി വന്നു... സാരിയും ചന്തനവും പൊട്ടും ഒക്കെ ഞാൻ കാറ്റിൽ പറത്തി തരാം...ഇവ മനസ്സിൽ പരിഹസിച്ചുകൊണ്ട് ഒന്ന് മുഖം ചെരിച്ചു കൊണ്ട് അവന്റെ ചുണ്ടുകളിൽ നേര്മായായി ചുണ്ടോന്നു മുട്ടിച്ചു അകന്നു നിന്നു.... വലിയ ഭവമാറ്റാമൊന്നും അവനു തോന്നിയില്ല... അവളിലും... ഇരുവരിലും വാശിയായിരുന്നു പരസ്പരം തോറ്റു കൊടുക്കില്ല എന്ന വാശി.... "എല്ലാവരും ഉറങ്ങി കഴിച്ചിട്ട് ഞാൻ വരാം ഡൌട്ട് ചോദിക്കാൻ "യാശ്വിനെ നോക്കി കണ്ണിറുക്കികൊണ്ടവൾ പറഞ്ഞുകൊണ്ട് ബെഡിലേക്ക് തന്നെ തിരിഞ്ഞു നടന്നു ഇരുന്നു.....

പെട്ടനാണ് വാതികൽ നിന്നു മാറിയ സുപ്രിയക്ക് ശേഷം സഞ്ജു പെട്ടുപോയത്.... കിസ്സ് കൊടുത്തു അകന്നു നില്കുന്നതാണ് അവൻ കണ്ടതും.... "നിങ്ങൾ... എന്ത് ചെയ്തതാ"ഉമിനീരിറ ക്കിയവൻ ഇവയെയും യാശ്വിനെയും പകപ്പോടെ നോക്കി "Just a challenge kiss " ഇരുവരുടേം സ്വരം ഒരുപോലെ ഉയർന്നു.... യാശ്വിൻ ബെഡിൽ ഇരിക്കുന്നവളെ ഒന്ന് നോക്കി... എന്നാൽ വീണ്ടും ഗൗരവമണിഞവൾ അവണെ നോക്കി പുരികമുയർത്തിയിരുന്നു... അവളുടെ ആ ഭാവത്തിൽ നേരിയ സംശയമുണ്ടെങ്കിലും അവളെ കുറിച്ച് അറിയുന്നത് കൊണ്ട് തന്നെ അവൻ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല... അവൾ ചുംബിച്ച ചുണ്ടുകൾ ടീഷർട്ടിൻ കൈകൾ കൊണ്ട് തുടച്ചുകൊണ്ടവൻ പുറത്തേക്ക് നടന്നു....

യാശ്വിന്റെ ചലഞ്ചിൽ ജയിച്ചതു കൊണ്ടും സുപ്രിയയുടെ ഹൃദയത്തിൽ ഒരു തട്ട് കൊടുത്തതിന്റെയും സന്തോഷത്തിൽ അവൾ ബെഡിൽ ഇരുന്നു.... യാശ്വിൻ പോയതും ഇവകടുത്തേക്ക് കയറി വന്നാ സഞ്ജു ഇവയുടെ കഴുത്തിൽ പിടിച്ചു.... അവൾ ബെഡിലേക്ക് ചാഞ്ഞു പോയി അവനും അവൾക് മേലെ കുത്തനെ ഇരുന്നു കഴുത്തിൽ പിടി മുറുക്കി.. "പറയെടി എന്തായിരുന്നു ഇവിടെ "സഞ്ജു അവളെ കുർപ്പിച്ചു നോക്കി.. ഇവ പൊട്ടിച്ചിരിച്ചു.... അവളുടെ ചിരിയിൽ അവനു കൂടുതൽ അപകടം തോന്നി... എന്തെങ്കിലും മനസ്സിൽ ഇല്ലാതെ അവൾ പൊട്ടിച്ചിരിക്കാറില്ല...അവന്റെ കൈകൾ ഒന്നൂടെ അവളുടെ കഴുത്തിൽ മുറുകി... "ഒരിക്കലും നീയും ഏട്ടനും ഒരുമിച്ചു പോകില്ലെന്ന് എനിക്കുറപ്പാ...

പക്ഷെ കുറച്ചു മുന്നേ ഞാൻ കണ്ട കാര്യം അതെന്തിനാ...."സഞ്ജു അവളെ കുർപ്പിച്ചു നോക്കി... "Its just a challenge kiss മച്ചാ..."ഇവ അവന്റെ താടിയിൽ പിടിച്ചു.... "ദേ എന്നെകൊണ്ട് പറയിപ്പിക്കരുത്... ഒരിക്കൽ accidently kissed... ഇപ്പൊ challenge കിസ്സ്... നാളെ എന്ത് കിസ്സാ... ഇപ്പോഴെ പറയടി... എന്നാൽ ഇങ്ങനെ ഇടക്ക് ഇടക്ക് ഞെട്ടേണ്ടല്ലോ എനിക്ക്..."സഞ്ജുവിന്റെ സംസാരം കേട്ട് അവളിലെ ചിരി കൂടി... അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിയതും അവൻ ബെഡിൽ മലർന്നു കിടന്നു... അവൾ എണീറ്റിരുന്നു കൊണ്ട് അവനെ നോക്കി... "ഞാൻ കള്ളം പറഞ്ഞതല്ല സഞ്ജു... Its a challenge kiss... അത് ഞാനും യാഷും തമ്മിൽ ഉള്ള കടമാ... അത് ഞാൻ അങ്ങ് തീർത്തു..

പിന്നെ ഇതിനിടയിൽ നിന്റെ ഉജാലയിൽ മുക്കി യാശ്വിനെ മയക്കാൻ ഇറങ്ങിയ സുപ്രിയ ഉണ്ടല്ലോ... അവൾക്കിച്ചിരി അഹങ്കാരം കൂടുതലാ... അവളുടെ ഹൃദയത്തിലേക്കുള്ള ഒരു തട്ടും... അത്രെ ഉള്ളു..." കൂസൽ ഇല്ലാതെ പറയുന്ന ഇവയെ കാണെ സഞ്ജു മിഴിച്ചുകൊണ്ട് ബെഡിൽ ഇരുന്നു..... "അതെന്താ ഇവ... സുപ്രിയ ഏട്ടനെ മയക്കാൻ ഇറങ്ങിക്കോട്ടെ... അതിനു നിനക്കെന്താ..."സഞ്ജു അവളെ ഉഴിഞ്ഞു നോക്കി.. "ഒരു മനസുഗം... അവൾക്കിട്ട് ഒരു തട്ട് കൊടുത്തപ്പോ ഒരു സുഖം... എന്ന് കരുതി അവളുടെ കഞ്ഞിയിലെ പാറ്റ ആകില്ല.... അവൾ നിന്റെ ഏട്ടനെ കെട്ടണം...

എന്നിട്ട് അയാളുടെ താലി അവളുടെ കഴുത്തിൽ വീണു നിന്റെ ഏട്ടൻ എന്ന് പറയുന്ന അവനുണ്ടല്ലോ നാറാണക്കല്ലെടുത്തു മുടിയുന്നത് എനിക്ക് കാണണം... അങ്ങേർക്കു എന്നെയിട്ട് പരിഹസിക്കുന്നത് കുറച്ചു കൂടുന്നുണ്ട്..." ഇവയുടെ മൂക്ക് ചുവന്ന ദേഷ്യത്തൽ പല്ല് കടിച്ചു പറയുന്നവളെ കാണെ സഞ്ജുവിന് ചിരി വന്നു... ചിരിച്ചാൽ എന്റെ കഴുത്തിൽ പിടി മുറുകും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ അവൻ കടിച്ചു പിടിച്ചു ഇരുന്നു... ******************* "ഞാൻ എന്നാൽ ഇറങ്ങുന്നു ആന്റി..." ഭക്ഷണമെല്ലാം കഴിച്ചു ഇറങ്ങാനായതും സുപ്രിയ ലക്ഷ്മിയോട് പറഞ്ഞു.... "ശെരി മോളെ...പാപ്പയോടും മമ്മയോടും ചോദിച്ചെന്ന് പറയണം...."

ലക്ഷ്മി പറഞ്ഞതിന് ഒന്ന് പുഞ്ചിരി നൽകിയവൾ യാമിനിക്കും സഞ്ജുവിനോടും യാത്ര പറഞ്ഞു യാശ്വിനെ നോക്കി...... അവനെന്നാൽ മൊബൈലിൽ കാര്യമായത് നോക്കുകയായിരുന്നു.... "ഞാൻ ഇറങ്ങുന്നു യദുവേട്ടാ "സുപ്രിയ അവനെ നോക്കി പറഞ്ഞതും അവൻ മൊബൈലിൽ നിന്ന് കണ്ണുകൾ ഉയർത്തി അവൾക് നേരെ മൂളി.... "ഇവാഗ്നി ഇന്ന് പോകുന്നില്ലേ "കൈ കഴുകി വന്ന ഇവയെ നോക്കി സുപ്രിയ ചോദിച്ചു.... "ഇല്ല.... നാളെ ഇന്റർവ്യൂ സംബന്ധിച്ച് കുറച്ചു ഡൌട്ട്സ് ഉണ്ട്... So യാശ്വിന്റെ കൂടെ ആണ് ഞാൻ..." ഇവ പറഞ്ഞതും സുപ്രിയയുടെ മുഖം ഇരുണ്ടു...സഞ്ജുവിന് കാര്യം കത്തിയിരുന്നു.... യാശ്വിൻ മുഖം ചുളിച്ചു അവളെ നോക്കി... പതിവിലും എന്തോ വെത്യാസം....

സംസാരത്തിലും അതിൽ നിന്ന് മൊഴിയുന്ന വാക്കുകളിലും.... എങ്കിലും അവനതിൽ തലപ്പുണ്ണാക്കൻ നിന്നില്ല.... യാശ്വിനെ ഒന്നൂടെ നോക്കികൊണ്ടവൾ വീട്ടിൽ നിന്നു ഇറങ്ങി... "അല്ലാ മമ്മ അയാളെവിടെ "സുപ്രിയ പോയതും സഞ്ജു മമ്മയോട് ചോദിച്ചു.. "ആര് "ലക്ഷ്മി അവനെ സംശയത്തോടെ നോക്കി... "അയാളില്ലേ..." "ആരെടാ "ലക്ഷ്മി... "ആ പോലീസ് കാരന് "സഞ്ജു വലിയ ഉത്സാഹം കാണിക്കാതെ ചോദിച്ചു.... "ജീവയോ "യാശ്വിൻ അവനെ തറപ്പിച്ചു നോക്കി.... "ആ അയാളെന്നെ ." "ജീവ പോയി... നീ കണ്ടില്ലേ സഞ്ജു... അതെങ്ങനാ നിന്റെ മുന്നിൽ നിന്നാണല്ലോ പോയത്... ഇടക്ക് മൊബൈലിൽ നിന്ന് തല ഉയർത്തണം "ലക്ഷ്മി അവനെ കുർപ്പിച്ചു കൊണ്ട് പറഞ്ഞു...

"മമ്മ പേടിക്കണ്ടാ... ഈയിടെ ആയി ഇവന് കുറച്ചു കുരുത്തക്കേട് കൂടുന്നുണ്ട്... ജീവയുടെ കൂടെ ഒരാഴ്ച വിടണം.... പോലീസ് അല്ലെ...ജീവ പൊരുതിയ ചിട്ടകൾ ഒക്കെ ഇവനും പഠിക്കട്ടെ.... എന്നാലേ ഇവൻ നന്നാകൂ..."യാശ്വിൻ പറഞ്ഞതും സഞ്ജു നിഷ്കളങ്കമായി നിന്നു... "ഇപ്പോഴാ യാശ്വിൻ ഇവനെ പുന്നാരിക്കാതെ നിലക് നിർത്താൻ നീ ഒരു തീരുമാനം എടുത്തത്... നിന്റെ ഒപ്പം ആകുമ്പോൾ... കണ്ടില്ലേ ഇത് പോലെ മയക്കും നിന്നെ...ജീവിക്കാൻ പഠിക്കട്ടെ എന്നാലേ ഇവന്റെ കുട്ടിക്കളി മാറു "ലക്ഷ്മിയും ശെരി വെച്ചു കൊണ്ട് നടന്നു പോയി... യാമി അങ്ങനെതന്നെ വേണമെടാ എന്നും പറഞ്ഞു ചിരിച്ചു പോയി.... സഞ്ജു ഇവയുടെ തോളിൽ ചാഞ്ഞു...

"എന്നെ തവിടു കൊടുത്ത് വാങ്ങിയതാണോ ഇവ "അവൻ ചുണ്ട് പിളർത്തി ചോദിച്ചു... "തവിടു കൊടുത്തു വാങ്ങിയതാണേൽ നല്ലത് നോക്കി വാങ്ങൂലെ... ഒന്ന് പോഡെർക്കാ "ഇവ അവനേം തള്ളി കോണി കയറി ... "ഓഹോ അപ്പൊ എല്ലാർക്കും പുച്ഛം.. ആയിക്കോട്ടെ...... കൊന്നാലും ആ പോലീസ് കാലമാടന്റെ അടുത്തേക്ക് പോകില്ല ഞാൻ... ഹും "ആരോടെന്നില്ലാതെ സഞ്ജു അലറി പറഞ്ഞുകൊണ്ട് നിന്നു.... ******************* രാത്രിയിൽ ഉണ്ടാക്കി വെച്ച ചോദ്യവും ചെവിയിൽ ചേർത്തു വെക്കുന്ന മൈക്ക്സെറ്റും ഒക്കെ വണ്ടിയിൽ വെക്കാൻ ഏല്പിച്ചു കൊണ്ട് ഇവ യാശ്വിന്റെ കേബിനിൽ കയറി.... "Yaash we are ready "ഇവ ആത്മവിശ്വാസത്തോടെ പറഞ്ഞു....

"Ok... മറക്കരുത്... അറിയാതെ പോലും ഹോസ്പിറ്റലിലെ കുറ്റ കൃത്യങ്ങൾ അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം എന്ന് അവർ മനസ്സിലാക്കരുത്..."യാശ്വിൻ അവളോട് ഒരിക്കൽ കൂടി ഓർമിപ്പിച്ചു... "ഇല്ലാ യാഷ്... എനിക്കറിയാം.... എങ്ങനെ ഇത് കൈകാര്യം ചെയ്യണം എന്ന്... I believe my self "ഉറച്ച വാക്കോടെ പറഞ്ഞുകൊണ്ടവൾ കേബിനിൽ നിന്ന് ഇറങ്ങി... യാശ്വിന്റെ കണ്ണുകൾ വിടർന്നു.... "നാട്ടുകാരുടെ കണ്ണ് കെട്ടി പറ്റിക്കുന്ന നിന്റെയൊക്കെ അണ്ണാക്കിൽ ബോംബിട്ടു കത്തിക്കാൻ റെഡി ആയി നിന്നോളൂ mr സന്ദീപ് പണിക്കർ " യാശ്വിന്റെ ചുണ്ടുകൾ ഗൂഢമായി പുഞ്ചിരിക്കുമ്പോൾ അവനെപോൽ അവളും തയ്യാറായിരുന്നു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story