മനസ്സറിയാതെ...💙: ഭാഗം 2

manasariyathe

എഴുത്തുകാരി: CRAZY GIRL

"ഹായ് ആന്റി... Am ഇവ.. * 🔥ഇവാഗ്നി പരമേശ്വരൻ 🔥*" പേര് പറഞ്ഞതും മൂവരും ഞെട്ടി നിന്നു... സഞ്ജു എല്ലാം കൈവിട്ട പോലെ അവളെ നോക്കി... അപ്പോഴും അവളിൽ യാതൊരു കൂസലും ഇല്ലായിരുന്നു.... "So you are ഇവാഗ്നി പരമേശ്വരൻ "മുറിയിലേക്ക് നടക്കാൻ തുനിഞ്ഞ യാശ്വിൻ തിരികെ അവൾക്കടുത്തേക്ക് ഗൗരവത്തോടെ വന്നു നിന്നു... "Yes i am "അവളും അവന്റെ അതെ ഗൗരവത്തിൽ മറുപടി നൽകി... "ഹ്ഹ്... ഓവർ സ്മാർട്ട്‌ "അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "May be "അവളും വിട്ട് കൊടുത്തില്ല...അവന്റെ മുഖം ഒന്ന് വലിഞ്ഞു... "കാണാൻ നില്കുവായിരുന്നു ഇവാഗ്നി പരമേശ്വരനെ... അത്രയും നല്ല കാര്യങ്ങൾ ആണല്ലോ ചെയ്തു കൂട്ടിയത്... ഒന്ന് അഭിനന്ദിക്കണം എന്ന് തോന്നിയിട്ട് മാസങ്ങൾ ആയി..."അവന്റെ കണ്ണിൽ ദേഷ്യം ആളി കത്തി... "Oh റിയലി... എന്ന അഭിനന്ദിച്ചോളൂ... ഞാൻ ഇതാ മുന്നിൽ തന്നെ ഉണ്ട് "

അപ്പോഴും അവളുടെ കൂസൽ ഇല്ലാത്ത നിർത്തം കാണെ യാഷ്വിന്റെ മുഷ്ടി ചുരുട്ടി പിടിച്ചു... "ചേട്ടാ പ്ലീസ്... ഇവ നീ മേലെയുള്ള സെക്കന്റ്‌ റൂമിലേക്ക് ചെല്ല്... ഞാൻ വരാം " ഇരുവരുടേം നേർക് നേരെയുള്ള സംസാരം കേൾക്കേ യുദ്ധം നടക്കുമെന്ന് തോന്നിയതും സഞ്ജയ്‌ ഇടക്ക് കേറി പറഞ്ഞു കൊണ്ട് ഇവയുടെ കയ്യില് ബാഗും കൊടുത്തു മുകളിലേക്ക് തള്ളി വിട്ടു... അവൾ മുകളിലേക്ക് കയറി പോയതും അവന് തിരിഞ്ഞു നിന്നു... ദേഷ്യത്താൽ കൈ ചുരുട്ടി പിടിക്കുന്ന യാഷ്വിനെ കാണെ അവന് ദീർഘാശ്വാസമെടുത്തു അവർക്കരികിൽ നടന്നു... "നിങ്ങളെന്താ ഇങ്ങനെ... ഒരു ഗസ്റ്റ് വന്നാൽ ഇങ്ങനെ ആണോ പെരുമാറണ്ടേ... എന്താ ചേട്ടാ ഇത് " സഞ്ജു യാഷ്വിനെ ദയനീയമായി നോക്കി.. "ഗസ്‌റ്റോ... ഏഹ്... നീയും അവളും കോളേജിൽ കാണിച്ചു വെച്ച കോപ്രായങ്ങൾ ഒന്നും മറക്കാൻ ആവില്ല...

അതും പോരാഞ്ഞിട്ട് നിന്നെ മരണത്തിലേക്ക് തള്ളി വിട്ടവളാ... അവളെ ഞാൻ ഗസ്റ്റ്‌ ആയി കാണണോ " യാഷ്വിൻ അവനു നേരെ അലറി... "ശെരിയാ കോളേജിൽ ഞങ്ങൾ അങ്ങനെ ആയിരുന്നു... പക്ഷെ അതൊക്കെ ഫൺ ആയിട്ട് എടുക്കണം ചേട്ടാ... പിന്നെ എനിക്ക് ആക്‌സിഡന്റ് ആവാൻ കാരണം അവളല്ല... നിങ്ങളോട് എത്ര തവണ ഞാൻ അത് പറഞ്ഞു..."സഞ്ജുവും അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു... യാഷ്വിൻ ഒന്നും മിണ്ടിയില്ല... "എന്നാലും എന്റെ സഞ്ജു നീ അല്ലെ പറഞ്ഞത് നാട്ടിൻ പുറത്ത് നിന്ന് വരുന്ന പെണ്ണാണെന്ന്... " വിഷയം മാറ്റാൻ എന്ന പോലെ ലക്ഷ്മി ഇടക്ക് കേറി പറഞ്ഞു... "അതെ മമ്മ അവൾ തനി നാട്ടിന്പുറത്തു കാരിയാ.. പക്ഷെ വേഷവും കോലവും കണ്ടാൽ തോന്നില്ലന്നെ ഉള്ളു "സഞ്ജു ഇളിച്ചു പറഞ്ഞു... "എന്തായാലും കൊള്ളാം കാണാൻ...

സൂപ്പർ ലൂക്ക് "യാമിനി ആവേശത്തോടെ പറഞ്ഞതും യാഷ്വിൻ അവളെ തറപ്പിച്ചു നോക്കി... അവളുടെ വാ അടഞ്ഞു... "പല തലതെറിച്ചവളെയും കാണും... അത് പോലെ അനുകരിക്കാൻ നോക്കിയാൽ ഉണ്ടല്ലോ.." യാമിനിയെ നോക്കി വിരൽ ചൂണ്ടി പറഞ്ഞവൻ മുകളിലേക്ക് നടന്നു... സഞ്ജു നെടുവീർപ്പോടെ അവന്റെ പോക്കും നോക്കി നിന്നു... "പെട്ടെന്ന് ഉള്ള ദേഷ്യമാ സഞ്ജു നീ പേടിക്കണ്ടാ "ലഷ്മി അവന്റെ പുറത്ത് തട്ടി... "എന്നാലും അവളെ കണ്ടാൽ ഏട്ടൻ എനിയും അവള്ടെ മേലേക്ക് ചാടും... അവൾ ആണേൽ വാ അടക്കേം ഇല്ലാ... രണ്ടിന്റേം ഇടയിൽ കുടുങ്ങിയത് ഞാൻ.. എനി രണ്ടും നേർക്കുന്നെർ മുട്ടുന്നതിനു മുന്നേ ഞാൻ പോയി അവളെ ചാക്കിലാക്കട്ടെ "

അവന് തലയിൽ കൈ വെച്ചു പറഞ്ഞു കൊണ്ട് കോണിപ്പടികൾ ഓടി കയറുന്നത് കണ്ടു യാമിനിയും ലക്ഷ്മിയും ചിരിച്ചു പോയി... ഡോർ അടക്കാത്തതിനാൽ സഞ്ജു മുറിയിലേക്ക് കയറിയതും വന്ന അതെ കോലത്തിൽ ബെഡിൽ മലർന്നു കിടക്കുന്നവളെ കണ്ടു അവന് നടുവിന് കൈകൊടുത്തു അവളെ കൂർപ്പിച്ചു നോക്കി... "Why r you looking me like that mr. Sanjay yokesh "ചുണ്ടിൽ നിറച്ച കുസൃതിയോടെ അവനോട് ചോദിക്കുന്നത് കേട്ട് അവന് അവളെ നോക്കി പല്ല് കടിച്ചു... "പ്പാ പുല്ലേ... നൂറു വട്ടം പറഞ്ഞതല്ലെടി ഫുൾ നെയിം എന്റെ വീട്ടിൽ പറയരുത് എന്ന്... എന്നിട്ട് പറഞ്ഞതും പോരാ അവളുടെ ഒരു looking me like that.."അവന് ബെഡിൽ അമർന്നിരുന്നു... ഇവ പൊട്ടിച്ചിരിയോടെ ബെഡിൽ നിന്ന് എണീറ്റു നിന്നു...

"ചിരിക്കെടി ചിരിക്ക്..."അവന് അവളെ കലിയോടെ നോക്കി... "സഞ്ജു... നീ പറയുന്നതെന്താണെന്ന് വല്ല പിടിയും ഉണ്ടോ... എന്റെ പേര് പോലും മറച്ചു വെച്ചു കഴിയേണ്ട ആവിശ്യം ഒന്നും എനിക്കില്ല... പിന്നെ എന്തായാലും ഒരു നാൾ ഞാൻ ആരാണെന്ന് അറിയും അപ്പൊ പിന്നെ അത് നേരത്തെ ആയിക്കോട്ടെ എന്ന് കരുതി..." അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കൂസൽ ഇല്ലാതെ പറഞ്ഞു... "എന്നാലും ഇവ എന്റെ ചേട്ടൻ എന്തേലും പറഞ്ഞ നീ സീരിയസ് ആക്കരുത്... അത് പോലെ തിരിച്ചു പറയാനും നിക്കല്ലേ "അവന് അവളെ നോക്കി മെല്ലെ പറഞ്ഞു... "നീ പേടിക്കണ്ടടാ കുട്ടാ... അങ്ങേർക്കേ അങ്ങേരുടെ അനിയൻ കുട്ടൻ ചീത്തയായി പോകുമോ എന്ന പേടിയാണ്.. അതെന്തായാലും ഞാൻ മാറ്റിയെടുക്കും..

ചീത്തതായി പോകുമോ എന്ന ഭയം മാറ്റി ചീത്തയാക്കി കൊടുക്കും ഞാൻ അങ്ങേർക്ക് നിന്നെ " അവൾ പറഞ്ഞത് കേട്ട് അവന് ഇവള് ഒരിക്കലും നന്നാവില്ല എന്ന മട്ടിൽ നോക്കി... "എന്റെ ചേട്ടനെ വെറുപ്പിക്കുന്നത് അത്ര നല്ലതല്ല മോളെ... ഓർത്തുവെച്ചോ നീ "അവന് ഗൂഢമായി പറഞ്ഞത് കേട്ട് അവൾ പുച്ഛിച്ചു... "നിന്റെ ചേട്ടനെ വെറുപ്പിക്കണം എന്ന് കരുതിയാൽ വെറുപ്പിക്കുകയും ചെയ്യും... എന്റെ പുറകെ നടത്തിക്കണം എന്ന് തോന്നിയാൽ അതും ചെയ്യും ഞാൻ..."അവൾ പുച്ഛത്തോടെ പറഞ്ഞത് കേട്ട് അവന് പൊട്ടിച്ചിരിച്ചു... അത് കാണെ അവളുടെ കണ്ണുകൾ കൂർത്തു വന്നു... "What a funny "അവന് വീണ്ടും വയറിൽ കൈ വെച്ചു ചിരിച്ചു... "സീരിയസ്‌ലി "അവളും കലിയോടെ തലയണ എടുത്തു അവന്റെ ദേഹത്തേക്ക് എറിഞ്ഞു... "നീ ആദ്യം പറഞ്ഞത് ചിലപ്പോ നടക്കും... അത് നിന്നെ കൊണ്ട് സാധിക്കും.. പക്ഷെ സെക്കന്റ്‌ വൺ...

എന്റെ ഏട്ടൻ നിന്റെ പുറകെ പോയിട്ട് നിന്നെ നോക്കുക കൂടി ഇല്ലാ "അവന് പറഞ്ഞത് കേട്ട് അവള്ടെ നെറ്റി ചുളിഞ്ഞു... "ഞാൻ അത്രക്ക് ബോർ ആണെന്നാണോ "അവൾ അവനെ പുരികമുയർത്തി നോക്കി.. "No you are so pretty... പക്ഷെ നിന്റെ കോലം "അവന് അവളെ കണ്ണാടിക്കു നേരെ നിർത്തി... കണ്ണാടിക്ക് നേരെ കാണുന്ന അവളുടെ പ്രതിബിംബത്തെ അവൾ ഒന്ന് നോക്കി... "ഈ മുടി ബൺ ചെയ്തു കെട്ടി വെച്ചിരിക്കുന്നു... പോരാത്തതിന് കമ്മലില്ല മാലയില്ല... ദേ മുഖത്ത് പൌഡർ ഇല്ലാ (അവന് അവളുടെ മുഖത്ത് ഒന്ന് തടവി കൈ കാണിച്ചു കൊണ്ട് പറഞ്ഞു ) ആകെ ഉള്ളത് ചുണ്ടിന്റെ ഒറിജിനൽ കളർ മറക്കും വിധം വരച്ചിരിക്കുന്ന ലിപ്സ്റ്റിക്" അവളുടെ ചുണ്ടിലെ കട്ടിയായി ഇട്ടിരിക്കുന്ന മെറൂൺ ഷെയ്ഡ് ലിപ്റ്റിക്കിൽ നോക്കിയവൻ പറഞ്ഞു "പിന്നെ പെണ്ണാണെന്ന വിചാരം ഇല്ലാതെ തട്ടിക്കയറുന്ന മരംകേറി പെണ്ണിന്റെ സ്വഭാവം....

ഇത് പോലെ ഒരു ഐറ്റത്തെ എന്റെ ഏട്ടൻ തലയിൽ കേറ്റില്ല മോളെ "അവന് പൊട്ടിച്ചിയോടെ പറഞ്ഞുകൊണ്ട് അകന്നത് കണ്ടു അവൾ പുച്ഛിച്ചു... "പിന്നെ ഐശ്വര്യ റായി വരും നിന്റെ പരട്ട ഏട്ടന് " "ഐശ്വര്യ റായി വന്നില്ലെങ്കിലും ഏട്ടന് നാടൻ പെൺകുട്ടികളോടാ ഇഷ്ടം... സാരിയൊക്കെ ചൂടി മുല്ലപ്പൂ അണിഞ്ഞു മന്ദം മന്ദം നടന്നു വരുന്ന ഒരു മിണ്ടാപ്പൂച്ച " സഞ്ജു പറഞ്ഞു കഴിഞ്ഞതും ഇവ ഛർദിക്കും പോലെ എക്സ്പ്രഷൻ ഇട്ടു... "കാത്ത് നിന്നോ ഇപ്പൊ കിട്ടും നടൻ തനിമാ ബ്ലാ "അവൾ നാക്ക് പുറത്തേക്ക് ഇട്ടുകൊണ്ട് ബാഗ് തുറന്നു... "So mr സഞ്ജയ്‌... You are rich right " "No my brother is rich "അവൾ ചോദിച്ചത് കേട്ട് അവന് കോളർ പൊക്കി പറഞ്ഞു... "രണ്ടും കണക്കാ "അവൾ ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് ഡ്രെസ്സുമായി ബാത്റൂമിലേക്ക് നടന്നു... *******************

"പന്ത്രാണ്ടാം ക്ലാസ്സ്‌ വരെ പാൽകുപ്പിയായ ഈ മോനു കോളേജിൽ ആകെ ഉണ്ടായിരുന്ന കൂട്ടു അവളായിരുന്നു... അതാണേൽ നിന്നടുത്തു നിക്കാത്ത ഒരു സാധനവും... സീനിയർസുമായിട്ടുള്ള തല്ല് അടിപിടി റാഗിങ് ഹോസ്റ്റൽ ചാട്ടം തുടങ്ങിയ പ്രിൻസിപ്പാലിന്റെ കാറിന്റെ കാറ്റ് അഴിച്ചു വിട്ട പോലും കംപ്ലയിന്റ് ഉള്ള ഒരേ ഒരു മൊതല്... പറഞ്ഞിട്ടെന്താ കാര്യം അങ്ങനെ ഒരുത്തിയെ കൂടെ കിട്ടിയപ്പോൾ ഞാനും അങ്ങട് ഫേമസ് ആയി പോയി... പക്ഷെ എന്ത് ചെയ്യാനാ... ചേട്ടന്റെ ഫ്രണ്ടിന്റെ ഒരേ ഒരു അച്ഛന് ആണ് പ്രിൻസി എന്ന് ഞാനും നേരത്തെ അറിഞ്ഞു വെക്കേണ്ടതായിരുന്നു... കോളേജിൽ ഓരോ തല്ലുപിടിക്കും അവൾക്കൊപ്പം സസ്പെന്ഷന് കിട്ടുമ്പോൾ വീട്ടിൽ വരാതെ അവളൊപ്പം ചുറ്റിയടിക്കുന്നത് കൃത്യമായി ചേട്ടന്റെ ചെവിയിൽ എത്തുന്നത് ഈ പാവം ഞാൻ അറിഞ്ഞില്ല...

അന്ന് എതിർ കോളേജിലെ ചേട്ടന്മാർ വന്നു ഞങ്ങൾടെ കോളേജിലെ പഠിപ്പി പെണ്ണിനെ കേറി റാഗ് ചെയ്തതിന്റെ അരിശത്തിൽ പിള്ളേരേം കൊണ്ട് മുന്നിൽ ഇറങ്ങിയത് ഇവയാണ്... ഞങ്ങൾടെ പിള്ളേരെ ഞങ്ങൾ റാഗ് ചെയ്യും... പക്ഷെ പുറത്ത് നിന്ന് ഒരുത്തനും കേറി മെയ്യണ്ടടാ എന്നും പറഞ്ഞു തുടങ്ങിയ തല്ലു... അടിയോടു അടി... കോളേജിനുള്ളിലേക്ക് പാഞ്ഞവനെ ബാറ്റും എടുത്ത് പുറകെ പാഞ്ഞു ഇവ ... കൂടെ ഞാനും...പകുതി എത്തിയതും പൊരിഞ്ഞ അടിയിൽ കൂടെ ഉള്ള ഒരുവനാ എന്നേ താഴേക്ക് തള്ളിയിട്ടത്...പക്ഷെ തന്റെ തൊട്ടടുത്തു ഇവയും... ഞാൻ വീണത് അറിഞ്ഞു അവളുടെ ശ്രെദ്ധ മാറിയതും അവന് ഓടി... ചോരയിൽ കുളിച്ചു കിടക്കുന്ന എന്നേം കൊണ്ട് അവളാ ഹോസ്പിറ്റലിൽ ആക്കിയത്... പോലീസും പ്രിൻസിയും ന്യൂസും ആകെ പ്രശ്നമായി.... അവളുടെം എന്റേം വീട്ടുകാരെ വിളിച്ചു വരുത്തി....

തനിക് കൂട്ടുനിന്നവളെ വീട്ടുകാർ പിടിച്ചു വലിച്ചു കൊണ്ട് പോയി... അതിനു ശേഷമാ ഏട്ടനും മമ്മയും വന്നത്... അപ്പോഴും ബോധമില്ലാതെ icu വിൽ കിടക്കുന്ന ഞാൻ... തനിക് അങ്ങനെ സംഭവിച്ചതിൽ ഏട്ടൻ പ്രിൻസിയോട് തട്ടിക്കേറി... നിങ്ങളുടെ ഉത്തരവാദിതമല്ലേ എന്നും പറഞ്ഞു ചൂടായപ്പോൾ പ്രിൻസി എല്ലാ ദേഷ്യവും ഇവേടെ തലയിൽ അങ്ങ് ഇട്ടു... ഇവാഗ്നി പരമേശ്വരൻ എന്ന ഒരുമ്പട്ടവളാ എല്ലാത്തിനും കാരണം അടിക്കിടെ അവളാണ് അറിയാതെ അവനെ തട്ടിയിട്ടത് എന്ന് വരെ പറഞ്ഞു... അവൾക് കോളേജിൽ നല്ല മതിപ്പയത് കൊണ്ട് തന്നെ എല്ലാരും ഏറ്റു പിടിച്ചു... അവസാനം എക്സാം എഴുതുമ്പോൾ പോലും അവളെ ഒന്ന് കാണാൻ പറ്റീല... സത്യം പറഞ്ഞ അവൾ കാരണമാ ഞാൻ ഹോസ്പിറ്റലിൽ എത്തിയത്... അതും എന്നേ തള്ളിയിട്ടവനെ അവൾ പോയി അടിച്ചിട്ട് രണ്ട് ദിവസം അവനും ബോധമില്ലാതെ ഹോസ്പിറ്റലിൽ...

ഇത്രയും സ്നേഹ നിധിയായ ഫ്രണ്ട് മമ്മക്കുണ്ടോ.... നിനക്കുണ്ടോടി..." കിച്ചൻ സ്ലാബിൽ കയറി ഇരുന്നു ഇരുവരോടും ചോദിക്കുന്ന സഞ്ജുവിനെ യാമിനിയും ലക്ഷ്മിയും ഭാവവെത്യാസമില്ലാതെ നോക്കി... "ഇതും കൂടെ ആയിരം വട്ടമ്മാ സഞ്ചേട്ടൻ ഈ കഥ പറയുന്നേ "യാമിനി മടുപ്പോടെ പറഞ്ഞു.. "ഓ... പറഞ്ഞിട്ടെന്താ.. ചേട്ടൻ വിശ്വസിക്കുന്നില്ലല്ലോ... ആൾ ഇച്ചിരി കച്ചറ ആണേലും സൂപ്പറാ...അത് നിങ്ങൾക് വഴിയേ മനസിലായിക്കോളും "അവന് ചുണ്ട് കോട്ടി പോകുന്നത് കണ്ട് യാമിനിയും ലക്ഷ്മിയും പരസ്പരം തലക് കൈ വെച്ചു നിന്നു.... ************ ഒരു ബെന്യനും പാന്റും ഇട്ടു മുടി ബൺ ചെയ്തു മുകളിൽ കെട്ടി വെച്ചുകൊണ്ട് അവൾ പുറത്തേക്ക് നടന്നു... താഴെക്കിറങ്ങിയതും സോഫയിൽ അവളെ നോക്കി ഇരിക്കുന്ന യാമിനിയെ കണ്ടു ഇവ അവൾക്കടുത്തേക്ക് നടന്നു സോഫയിൽ ഇരുന്നു....ടിപൊയിൽ വെച്ചിരുന്ന മാഗസിൻ കയ്യിലെടുത്തു കാലിന്മേൽ കാലു വെച്ചിരുന്നു...

മാഗസിൻ വായിക്കുന്ന ഇവയെ നോക്കവെ യാമിനിയുടെ കണ്ണുകൾ വിടർന്നു.. സഞ്ചേട്ടനിൽ നിന്ന് ഒരുപാടു കേട്ടിട്ടുണ്ട് ഇവഗ്നിയെ കുറിച്ച്... അപ്പോഴൊക്കെ മനസ്സിൽ വല്ലാത്തൊരു മോഹമായിരുന്നു കാണാൻ...എന്താ പറയാ ഏട്ടനിൽ നിന്ന് അറിഞ്ഞ ചട്ടമ്പി ഇവയുടെ ആരാധികയാണ് യാമിനി.... അവൾകു മുന്നിലിരിക്കുന്നവളെ കാണെ വല്ലാതെ സന്തോഷം തോന്നി.... എന്ത് പറയണം എങ്ങനെ സംസാരിച്ചു തുടങ്ങും എന്നറിയാതേ യാമിനി കുഴഞ്ഞു... "യാമിനി എന്തിനാ പടികുന്നെ "കയ്യിലെ മാഗസിൻ തിരികെ ടിപൊയിൽ വെച്ചുകൊണ്ടവൾ യാമിനിക്ക് നേരെ തിരിഞ്ഞു... "പ്ലസ്.. പ്ലസ് ടുവിലാ ഇവേച്ചി "അവൾ സന്തോഷത്തോടെ പറഞ്ഞു... ഇവ അവളെ നോക്കി... കാതിൽ കമ്മലും കഴുത്തിൽ മാലയും മുഖത്ത് ഇച്ചിരി പൌഡറും കണ്ണും എഴുതി അടക്കവും ഒതുക്കവും ഉള്ള ഒരു പാവം പെണ്ണ്...

"ഇവെച്ചിടെ വീട്ടിൽ ആരൊക്കേ ഉണ്ട്"യാമിനി ആവേശത്തോടെ ചോദിച്ചതും ശിവ ഒന്ന് മന്ദഹസിച്ചു സോഫയിൽ ചാരി ഇരുന്നു... "അച്ഛന് അമ്മ അനിയൻ "അവളെ നോക്കി ചെറുചിരിയോടെ ഇവ പറഞ്ഞു... "കുഞ്ഞനിയൻ ആണോ "യാമിനിയുടെ കണ്ണ് വിടർന്നു "അല്ല ഡിഗ്രിക്ക് പഠിക്കുന്നു "ഇവ പറഞ്ഞതും അവൾ മനസ്സിലായ പോലെ ഇരുന്നു... "ഇവെച്ചിടെ അച്ഛനും അമ്മയും നല്ല ഫ്രീഡം തരുമല്ലേ... കോളേജിൽ ഹോസ്റ്റലിൽ... ഇപ്പൊ ജോബിനും മറ്റൊരു നാട്ടിൽ... ഉഫ് ലൈഫ് നല്ല അടിച്ചുപൊളിയാണല്ലേ ..." യാമിനി ചോദിച്ചത് കേട്ടതും ഇവയുടെ ചുണ്ടിൽ മന്ദഹാസം വിടർന്നു വീട്ടുക്കാരെ പറ്റി ഓർത്തതും അവള്ടെ ചുണ്ടോന്ന് കോട്ടി... "യാമിനിക്കെന്താ ഫ്രീഡം ഒന്നുമില്ലേ " ഉറ്റുനോക്കുന്ന യാമിനിക്ക് നേരെ ഇവ ചോദ്യം ഉന്നയിച്ചു... "എനിക്ക് അമ്മേടേം ചേട്ടന്റേം ഒക്കെ കൂടെ നിക്കാനാ ഇഷ്ടം...

പിന്നെ ഒറ്റക്ക് അയക്കാൻ വല്യേട്ടന് ഇഷ്ടമല്ല...ചേട്ടന് എന്നേ വലിയ ഇഷ്ടാ... അതോണ്ടാ ഒറ്റക്കൊന്നും വിടാത്തത് " യാമിനി പറഞ്ഞത് കേൾക്കേ ഇവ ഒന്ന് ചിരിച്ചു... അവളുടെ വാക്കുകളിലും കണ്ണിലേ തിളക്കത്തിലും ഉണ്ടായിരുന്നു ചേട്ടന്മാരുടെ കണ്ണിലുണ്ണിയാണ് ഈ കുഞ്ഞി പെങ്ങൾ എന്ന്... "യാമിനി..."അവിടം ശബ്ദം ഉയർന്നതും യാമിനി ഞെട്ടി എണീറ്റു.. ഇവ ഭാവവ്യത്യാസം ഇല്ലാതെ സ്റ്റൈറിങ് പടിയിലേക്ക് നോക്കി.... "നിനക്ക് പഠിക്കാനൊന്നുമില്ലേ..."യാഷ്വിന്റെ ശബ്ദം ഉയർന്നു... "ഉണ്ട് ഏട്ടാ പോകുവാ "അവൾ അവനെ നോക്കി പറഞ്ഞുകൊണ്ട് ഒരു മുറിയിലേക്ക് കയറി... അവൾ മുറിയിലേക്ക് പോയതും യാഷ്വിൻ ഇവയെ ഒന്ന് കനപ്പിച്ചു നോക്കി കൊണ്ട് പുറത്തേക്ക് നടന്നു... യാമിനിയോട് താൻ മിണ്ടിയതിനാണ് ഈ ദേഷ്യം എന്നവൾക് അറിയാമായിരുന്നു അവള്ടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... *******************

സഞ്ജു ഡോർ തള്ളി തുറന്നു അകത്തേക്ക് കയറിയതും ബെഡിന്റെ ഹെഡ്ബോർഡിൽ ചാരി ഇരുന്നു മടിയിൽ ലാപ് വെച്ചു നോക്കുന്ന ഇവയുടെ അടുത്ത് ചെന്നിരുന്നു അവളുടെ തോളിൽ തല ചായിച്ചു കിടന്നു ലാപ്പിൽ നോക്കി.... "നീ എന്താ ചെയ്യുന്നേ "ലാപ്പിൽ കാര്യമായി എന്തോ ചെയ്യുന്ന അവളെ നോക്കിയവൻ സംശയത്തോടെ ചോദിച്ചു.... "Nothing... ഇന്റർവ്യൂ എല്ലാം ഓൺലൈൻ വഴി ആയത് കൊണ്ട് തന്നെ ഞങ്ങൾ ഫേക്ക് ആണെന്ന് കരുതി ജോയിൻ ചെയ്യാൻ പോകുമ്പോൾ അവരെന്തേലും മുടക്കം പറയാൻ പാടില്ലല്ലോ... So എല്ലാ ഫയൽസും നോക്കി വെച്ചതാ "അവൾ ലാപ്പിൽ ഉറ്റുനോക്കി ഗൗരവത്തോടെ പറഞ്ഞു.. "ആ സഞ്ജു നീ നേരിട്ട് ഇന്റർവ്യൂ ചെയ്തതല്ലേ... എങ്ങനെ ഉണ്ടായിരുന്നു സ്റ്റാഫ്‌ ഒക്കെ... "

ലാപ്പിൽ തന്നെ കണ്ണ് പതിപ്പിച്ചവൾ ചോദിച്ചു... "Its good yaar.... പിന്നെ നീ ഇതൊന്നു മടക്കി വെക്ക് നമുക്ക് എന്തായാലും ജോബ് കിട്ടി ഇനി ഫേക്ക് ആണെന്നൊന്നും പറയില്ല..."അവൻ അവളുടെ ലാപ് മടക്കി കൊണ്ട് പറഞ്ഞു.... "സഞ്ജു നിനക്ക് കിട്ടി... പക്ഷെ ഞാൻ ദൂരെ ആയത് കൊണ്ട് തന്നെ ഓൺലൈൻ വഴി ആണ് ഇന്റർവ്യൂ പാസ്സ് ആയത്.... ഒരുപാട് ഫേക്ക് പീപ്പിൾ ഇന്റർവ്യൂ ഫേക്ക് ഐഡിയിൽ നടത്തിയിട്ടുണ്ട്... അത്കൊണ്ട് തന്നെ തന്നെയും അങ്ങനെ കരുതിയാൽ കുറച്ചു റിസ്ക് എടുക്കേണ്ടി വരും..."അവൾ ദേഷ്യത്തോടെ പറഞ്ഞു... "Cool ഇവ cool... നിനക്ക് ജോബ് കിട്ടും... കിട്ടിയില്ലെങ്കിൽ ഞാൻ മൊട്ടയടിക്കും പോരെ "സഞ്ജു പറഞ്ഞതും അവൾ അവനെ പുച്ഛത്തിൽ നോക്കി... "

കിട്ടിയില്ലെങ്കിൽ നീ മൊട്ടയടിക്കാൻ തല കാണില്ല അത് ഞാൻ അങ്ങ് വെട്ടി കളയും കേട്ടോടാ " അവനെ നോക്കിയവൾ കലിപ്പിച്ചു പറഞ്ഞതും അവൻ ഒന്ന് പരുങ്ങി കൊണ്ട് അവളുടെ തോളിൽ മുഗം ഉരച്ചു ക്യൂട്ട് കളിച്ചു... "നീ പേടിക്കണ്ടാ ഇവ... നിന്റെ ഡ്രീം ജേർണലിസ്റ്റ് ഇവാഗ്നി പരമേശ്വരൻ എന്ന് നാട് മുഴുവൻ അറിയപ്പെടും... ഞാനില്ലേ നിന്റെ കൂടെ "അവൻ അവളുടെ തോളിൽ കയ്യിട്ടു തോളിൽ തല ചയിച്ചു പറഞ്ഞു... അവൾ ഒന്ന് കനപ്പിച്ചു നോക്കി നേരെ ഇരുന്നു ചുണ്ടിൽ നേരിയ പുഞ്ചിരി വിടർന്നു... സഞ്ജയ്‌ യോകേഷ് പ്രധീക്ഷിക്കാതെ കിട്ടിയ ഒരു സൗഹൃദം.... പലരും ഇവയോട് സൗഹൃദം കൂടിയിട്ടുണ്ട്.....പക്ഷെ അടുക്കുമ്പോൾ അവരുടെ കറക്ടറുമായി അവൾക്കൊരികലും യോജിച്ചു പോകാൻ കഴിയില്ലാ.... അതുകൊണ്ട് തന്നെ പത്തകലം പാലിച്ചു നിർത്തിയിട്ടേ ഉള്ളു ഫ്രെണ്ട്സിനെ ആയാലും ഫാമിലിയെ ആയാലും....

ജനിച്ചത് ഒറ്റക്കാണ് മരിക്കുന്നതും ഒറ്റക്കാണ് ജീവിക്കുന്നതും ഒറ്റക്കായാൽ മതി എന്ന പ്രകൃതി കാരിയാണ് ഇവ ആരുടെയും സഹതപത്തിലോ പഞ്ചാരവാക്കുകളിലോ സെന്റിമെന്റ്സിലോ ദയയിലോ വീഴാത്തവൾ... അവൾക്കെന്താണോ ശെരി അത് മാത്രമാണ് അവളുടെ ശെരി... അതുകൊണ്ട് തന്നെ എന്ത് കണ്ടാലും ബന്ധമോ അടുപ്പമോ നോക്കാതെ പൊട്ടിത്തെറിക്കുന്ന ഇവയോട് കൂട്ടു കൂടാൻ പലർക്കും താല്പര്യമുണ്ടെങ്കിലും പലരും പേടിയോടെ അകന്നു മാറിയിട്ടേ ഉള്ളു... എന്നാൽ എല്ലാത്തിൽ നിന്നും വിപരീതമായിരുന്നു സഞ്ജയ്‌... ഒരു പാവം... കോളേജ് ജോയിൻ ചെയ്തപ്പോൾ തന്നെ സീനിയർസിന്റെ റാഗിങ്ങിൽ കുടുങ്ങിയവനെ രക്ഷിച്ചത് അവളായിരുന്നു.... ജൂനിയർ ആയിരുന്ന അവൾ അവനു വേണ്ടി തട്ടികയറി... പതിയെ ജൂനിയർ ആയ അവളെ പോലും ഭയന്ന് പലരും മാറി നിന്നു....

എന്നാൽ സഞ്ജയ്‌ അങ്ങനെ ഒരുത്തിയെ ആദ്യമായി കണ്ട ഞെട്ടലിൽ നിന്നു പതിയെ ആരാധികയായി മാറി.... പതിയെ പതിയെ ആരോടും അടുക്കാത്ത ഇവക്ക് സഞ്ജയ്‌ ഒരു പുതിയ സുഹൃത്തായി.... അതിനു കാരണം അവന്റെ നിഷ്കളങ്കത നിറഞ്ഞ സ്വഭാവം തന്നെയാണ്...അവളെ അവനിലേക്ക് അടുപ്പിച്ചത്... ഏട്ടന്റെ തണലിൽ വളർന്നവൻ...അതായിരുന്നു സഞ്ജു.... അവൾക്കും അവന്റെ സ്വഭാവത്തോട് ഒരു മടുപ്പൊ ദേഷ്യമോ തോന്നിയില്ല... അത് എല്ലാവരിലും അത്ഭുദം നിറയിച്ചു... ആരെയും അടുപ്പിക്കാത്തവൾക് സഞ്ജുവിനോട് മാത്രം ഒരു പ്രേത്യകത കൂട്ടുകെട്ട്.. സഞ്ജുവിനോട് എല്ലാവർക്കും കുശുമ്പ് തോന്നി... അതവന് അറിയാം... അവൻ അത് നന്നായി എൻജോയ് ചെയ്തു...ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടെങ്കിലും അവനു ഏറ്റവും പ്രിയപ്പെട്ടത് ഇവയാണ്....ഇവാഗ്നിയുമായുള്ള സൗഹൃദം അവൻ ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത ഒന്നാണ്....

ഇരുവരും സംസാരിച്ചു ഇരുന്നതും പെട്ടെന്ന് മുറിയിലേക്ക് കയറിയ യാമിനി ഇവയുടെ തോളിൽ തല ചായിച്ചു ചേർന്നിരിക്കുന്ന സഞ്ജുവിനെ കാണെ മിഴിച്ചു നിന്നു....അവൾക് പുറകെ യാശ്വിൻ നിന്നതും ബെഡിലെ ഇരുവരുടേം ഇരുതം കാണെ അവന്റെ നെറ്റി ചുളിഞ്ഞു... "സഞ്ജു "യാശ്വിന്റെ അലർച്ച കേട്ടാണ് ഇവയും സഞ്ജുവും ഞെട്ടിയത്... വാതിക്കൽ നിൽക്കുന്ന ഏട്ടനേം അനിയത്തിയെയും കാണെ സഞ്ജു ബെഡിൽ നിന്ന് ചാടി എണീറ്റു... "മമ്മ കഴിക്കാൻ വിളിച്ചത് കേട്ടില്ലേ.... താഴെ പോടാ "യാശ്വിൻ സഞ്ജയെ നോക്കി അലറിയതും അവൻ അനുസരണയോടെ തലയാട്ടി.... അപ്പോഴും മിഴിച്ചു നിൽക്കുന്ന യാമിനിയുടെ കയ്യിൽ പിടിച്ചു യാശ്വിൻ മുറി വിട്ട് ഇറങ്ങി... "ഹോ "അവൻ നെഞ്ചിൽ കൈ വെച്ചു ശ്വാസം വിട്ടു... ഇതൊക്കെ കണ്ട് ഇവയുടെ ചുണ്ടിൽ പുച്ഛം കലർന്നൊരു പുഞ്ചിരി വിടർന്നു... "വാ ഇവ ഭക്ഷണം കഴിക്കാം..."അവൻ അവളെ വിളിച്ചു കൊണ്ട് താഴേക്ക് നടന്നു..........................തുടരും…………

മനസ്സറിയാതെ : ഭാഗം 1 

Share this story