മനസ്സറിയാതെ...💙: ഭാഗം 20

manasariyathe

എഴുത്തുകാരി: CRAZY GIRL

"മായേ സഞ്ജു എവിടെ "സീറ്റിൽ ബാഗ് വെച്ചു കൊണ്ട് ഇവ സഞ്ജുവിന്റെ ഒഴിഞ്ഞ സീറ്റ് കാണെ മായയുടെ സീറ്റിലേക്ക് നോക്കി അവളോടായി ചോദിച്ചു... "എനിക്കറിയില്ല "മായ താല്പര്യമില്ലാതെ പറഞ്ഞത് കേട്ട് ഇവയുടെ നെറ്റി ചുളിഞ്ഞു... പക്ഷെ കമ്പ്യൂട്ടറിൽ കാര്യമായ വർക്ക്‌ ചെയ്യുന്നത് കാണെ ഇവ മറ്റൊന്നും ചോദിക്കാൻ നിന്നില്ല.... എങ്കിലും അവളുടെ കണ്ണുകൾ സഞ്ജുവിനെ തിരഞ്ഞുകൊണ്ടിരുന്നു..... യാശ്വിൻ വിളിച്ചത് അനുസരിച്ചു യാശ്വിന്റെ കേബിനിൽ ഇവയും മായയും ചെന്നു.... "സഞ്ജു എവിടെ "യാശ്വിൻ ഇരുവരേം നോക്കി... "സഞ്ജുവിനെ " "ഞാൻ ഇവിടെ ഉണ്ട് " ഇവ പറയാൻ നിന്നതും ഡോർ തള്ളിതുറന്നു കൊണ്ട് സഞ്ജു കയറി വന്നിരുന്നു...

"നീയെവിടെ ആയിരുന്നു "ഇവ കണ്ണ്കൊണ്ട് ചോദിച്ചു... അതിനവൻ കണ്ണിറുക്കിയെ ഉള്ളു .... മായ സഞ്ജുവിനെ നോക്കി... അവളെ ഒന്ന് നോക്കുക പോലും ചെയ്യാത്തത്തിൽ അവളിൽ പരിഭവം തോന്നി.... ഇവക്കടുത്തായി സഞ്ജു വന്നു നിന്നു.... "മായയെ വിളിച്ചത് ഇനി വരുന്ന രണ്ട് ദിവസത്തെ ന്യൂസ്‌ കൈകാര്യം ചെയ്യണ്ടത് താനും ടീം ബി യും ചേർന്നു കൊണ്ടാണ്... ഇവയുടെയും സഞ്ജുവിന്റെയും duty ദീപകിന്റെയും അരുണിമയെയും handle ചെയ്യാൻ പറയണം..."യാശ്വിൻ മായയോടായി പറഞ്ഞു.... "Ok സർ " "Ok എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ തനിക് കോൺടാക്ട് ചെയ്യാം... എന്തേലും urgent ആണെങ്കിൽ മാത്രം..."

യാശ്വിൻ പറഞ്ഞതും മായ അനുസരണയോടെ കേട്ടുകൊണ്ട് കേബിനിൽ നിന്ന് ഇറങ്ങി... "സാജൻ സക്കറിയ.... സന്ദീപ് പണിക്കരുടെ പേർസണൽ ഡോക്ടർ ആണ്... അത് പോലെ sp ഹോസ്പിറ്റലിലെ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നതും ഇയാൾ ആണു.... ഫ്ലാറ്റിലാണ് താമസം... ഫാമിലി എറണാകുളത്താണ്.... ഡ്യൂട്ടി കഴിഞ്ഞാൽ ഫ്ലാറ്റിലേക്ക് മടങ്ങും... ഫ്രൈഡേ ഈവെനിംഗ് നൈറ്റ്‌ പാർട്ടി പബ്ബിലെ സ്ഥിരം കസ്റ്റമർ ആണ്....അല്ലറ ചില്ലറ എന്ജോയ്മെന്റ്... നിങ്ങൾക് മനസ്സിലായി കാണുമല്ലോ..." Collect ചെയ്തു വെച്ച ഇൻഫർമേഷൻ എല്ലാം ജീവ പറഞ്ഞു നിർത്തി കൊണ്ട് മൂവരേം നോക്കി.... "ഒന്ന് നന്നായി കുടഞ്ഞാൽ അയാളിൽ നിന്നു എവിഡൻസ് ലഭിക്കും... പക്ഷെ എങ്ങനെ...

യാതൊരു കോർട്ട് ഓർഡറില്ല അയാളെ ചോദ്യം ചെയ്യാൻ.... പിന്നെ അയാളെ ചോദ്യം ചെയ്‌താൽ സന്ദീപ് പണിക്കർ അറിയും നമ്മൾ അയാൾക്കു പിന്നിലാണെന്ന്... അങ്ങനെ വന്നാൽ കുറ്റ കൃത്യങ്ങൾ യാതൊരു തെളിവുമില്ലാതെ നശിപ്പിച്ചെന്നു വരാം.... So its a risky task " ജീവ ഗൗരവമായി പറഞ്ഞു നിർത്തി... "But i am sure....സാജൻ സക്കറിയയിൽ നിന്നു കിട്ടുന്ന തെളിവ് ആ ഒറ്റൊന്ന് മതി സന്ദീപ് പണിക്കരുടെ കള്ളങ്ങൾ എല്ലാം നാട്ടുകാർക്ക് മുന്നിൽ ചീറ്റുകൊട്ടാരം പോലെ പൊളിഞ്ഞു വീഴാൻ.... I think we should make a plan "യാശ്വിൻ ദൃഢമായി പറഞ്ഞു... "ഇന്ന് ഫ്രൈഡേ അല്ലെ... അപ്പൊ ഇന്ന് നൈറ്റ്‌ പാർട്ടി പബ്ബിൽ വരാൻ ചാൻസ് ഉണ്ട്...

ജീവ സർ പറഞ്ഞത് പോലെ അല്ലറ ചില്ലറ തരികിട ആണെങ്കിൽ കുടിച്ചു ലക്ക് കേടാൻ ചാൻസ് ഉണ്ട്... ആ നേരം നമുക്ക് അയാളെ ഒന്ന് കുടഞ്ഞാൽ പോരെ "സഞ്ജു പറഞ്ഞതും... അതിൽ ശെരിയുണ്ടെന്ന് ജീവക്കും യാശ്വിനും തോന്നി... "പക്ഷെ.... അയാൾ ഒരിക്കലും അറിയരുത്... Sp ഹോസ്പിറ്റലിന്റെ കാര്യങ്ങൾ ചോർത്താൻ വന്നവരാണെന്ന്.. പിറ്റേന്ന് ബോധം വന്നു കഴിഞ്ഞാൽ ഇന്നലെ നടന്ന കാര്യങ്ങൾ അയാളിൽ ഓർമയുണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും..."ജീവ പറഞ്ഞു നിർത്തി... "അതിനുള്ള ഐഡിയ എനിക്കറിയാം "അത് വരെ എല്ലാം കേട്ടു നിന്ന ഇവ മൂവരേം നോക്കി പറഞ്ഞു... അവളൊന്നു മന്തഹസിച്ചു.....

അവളുടെ പുഞ്ചിരിയിൽ ഒളിഞ്ഞിരിക്കുന്നതെന്താണെന്ന് മനസ്സിലാകാതെ യാശ്വിൻ അവളിൽ നോക്കി നിന്നു.... ******************* "ഇവാഗ്നി എവിടെ "പബ്ബിന് മുന്നിൽ കാർ പാർക്ക്‌ ചെയ്തുകൊണ്ട് യാശ്വിൻ സഞ്ജുവിനെ നോക്കി.... "അവൾ വരും ഏട്ടാ "സഞ്ജു പറഞ്ഞുകൊണ്ട് ചുറ്റും കണ്ണോടിച്ചു... അപ്പോഴേക്കും ജീവ ബൈകുമായി അവിടെ എത്തിയിരുന്നു... "എന്താ പ്ലാൻ... എവിടെ ഇവ " ജീവ യാശ്വിനെ നോക്കി ചോദിച്ചതും യാശ്വിൻ സഞ്ജുവിനെ കടുപ്പിച്ചു നോക്കി... "അവൾ വരുമെന്ന് പറഞ്ഞാൽ വരും..."സഞ്ജു യാശ്വിനോട് പറഞ്ഞുകൊണ്ട് ചുറ്റും പരാതി... "വരൂലേ "സഞ്ജു സ്വയം ചോദിച്ചു.... അപ്പോഴാണ് ബെൻസ് കാറിൽ നിന്നു പ്രധീക്ഷിച്ച പോലെ സാജൻ സക്കറിയ ഇറങ്ങി പബ്ബിലേക്ക് നടന്നത്...

"സഞ്ജു അവൾ എവിടെ.... ടൈം ഇല്ല എന്നറിയുന്നതല്ലേ നിനക്ക് "യാശ്വിനു ക്ഷമ നശിച്ചിരുന്നു.... സഞ്ജു ഫോൺ എടുത്തു അവളെ ഡയൽ ചെയ്തുകൊണ്ടിരുന്നു.... റിങ് പോകുന്നുണ്ടെങ്കിലും കാൾ എടുക്കുന്നില്ല... പെട്ടെന്നായിരുന്നു മുന്നിലെ ഓട്ടോയിൽ വന്ന ഓട്ടോയിൽ നിന്ന് ഇറങ്ങുന്ന ഇവയിലേക്ക് മൂന്ന് പേരുടെ കണ്ണുകളും തറഞ്ഞു നിന്നത്... ഓട്ടോക്കാരന് പൈസ കൊടുത്തവൾ മൂവർക്കും മുന്നിൽ വന്നു നിന്നു.... കണ്ണ് മിഴിച്ചു നിൽക്കുന്ന സഞ്ജുവിന് നെഞ്ചിൽ അവൾ ഒന്ന് കുത്തി.. "ഔവ്വ്.."നെഞ്ച് തടവിയവൻ അവളെ അത്ഭുത്തോടെ നോക്കി... "എങ്ങനിണ്ട് "ഇവ സഞ്ജുവിനെ നോക്കി പുരികമുയർത്തി... "You look so hot ഇവാ "സഞ്ജു കണ്ണുകൾ വിടർത്തി പറഞ്ഞത് കേട്ട് അവൾ ചിരിച്ചു...

ആദ്യത്തെ പകപ്പ് മാറിയതും ജീവയും സാധാ പോലെ നിന്നു ... യാശ്വിനിൽ അസ്വസ്ഥത നിറഞ്ഞു... ദേഹത്തു മുട്ടി നിൽക്കുന്ന മുട്ടോളം ഉള്ള പബ്ബ് പാർട്ടി വെയർ ഡ്രസ്സ്‌ ആണ് അവൾ ധരിച്ചത് എന്നും പോലെ മുടി ബൺ ചെയ്തു കെട്ടിവെച്ചിരിക്കുന്നു.... അതുകൊണ്ട് തന്നെ സ്ലീവ് ഡ്രസ്സ്‌ നിന്നു അവളുടെ കഴുത്തിലെ മറുകും എല്ലാം വ്യക്തമാണ്... ഒരുമാത്ര അവളുടെ മുടി അഴിച്ചു അവളുടെ ദേഹം പൊതിയാൻ തോന്നി അവനു.... "എന്തിനാ ഈ വേഷം കെട്ട് "യാശ്വിന്റെ ശബ്ദം കനത്തു.... "Sorry "ഇവ അവനെ നെറ്റിച്ചുളിച്ചു നോക്കി.. യാശ്വിന്റെ മുഷ്ടി ചുരുട്ടി പിടിച്ചു... "എന്തിനാ ഈ വേഷം കെട്ട് എന്ന്..."അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു....

"സാജൻ സക്കറിയയെ വലയിലാക്കാൻ ഈ ഐഡിയ മാത്രമേ എന്റെ കയ്യിൽ ഉള്ളു... യാഷ് കണ്ടോ... എന്തെങ്കിലും എവിഡൻസ് ലഭിക്കാതെ ഞാൻ വരില്ല...." ഇവയിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നു... യാശ്വിനിൽ അവളുടെ ഈ തീരുമാനം അസ്വസ്ഥത നിറച്ചു... ഈ ഒരു വേഷത്തിൽ അവളെ അയക്കാൻ അവനു ബുദ്ധിമുട്ട് തോന്നി... പക്ഷെ എതിർത്തു പറഞ്ഞാൽ അവൾ തീരുമാനിച്ചതിൽ നിന്ന് പിന്നോട്ട് വലിയില്ല എന്നവന് ഉറപ്പായിരുന്നു..... മറ്റൊന്നും മിണ്ടാതെ അവൻ കാറിലേക്ക് കയറി ഇരുന്നു.... യാശ്വിന്റെ പ്രവർത്തിയിൽ ജീവക്കും സഞ്ചുവിനും നെറ്റിച്ചുളിഞ്ഞു... ഇവ കൂസൽ ഇല്ലാതെ നിന്നു.... സഞ്ജു നൽകിയ കുഞ്ഞു ക്യാമറ ഫിറ്റ്‌ ചെയ്ത ചെയിൻ അവളുടെ കഴുത്തിൽ അണിഞ്ഞു.... "ഇവാ എവിഡൻസ് വേണം... എന്ന് കരുതി അയാളോട് കൂടുതൽ അടുക്കണ്ടാട്ടോ "സഞ്ജു അവളോടായി പറഞ്ഞു... "അതെന്താടാ നീ അങ്ങനത്തൊരു വർത്താനം..."

"അല്ലേടി കള്ള് കുടിച്ചു കഴിഞ്ഞാൽ പറയാൻ പറ്റില്ല അയാളുടെ സ്വഭാവം.... ഒന്നുല്ലേലും ഞാൻ ഒരു ആണ് അല്ലേടി... ഇങ്ങനെ ഒരു വേഷത്തിൽ ഒരു പെണ്ണിനെ കണ്ടാൽ അവരുടെ മനോഭാവം എനിക്ക് മനസ്സിലാകും നീ സൂക്ഷിക്കണേ ഇവ "സഞ്ജു അവളെ നോക്കി പറഞ്ഞതും അവൾക് ചിരി വന്നു... "എന്തെ മോനെ... ഇവാഗ്നി പരമേശ്വരനെ കണ്ടപ്പോ മോനു കണ്ട്രോൾ പോകുന്നുണ്ടോ..."ഇവ സഞ്ജുവിന്റെ താടിയിൽ പിടിച്ചു ചോദിച്ചു... "പോ പുല്ലേ... നീയെന്ത് പെണ്ണാടി.. ലേശം നാണം പേരിനെങ്കിലും ഒരു നാണം... എവിടുന്ന്..."സഞ്ജു തലക്ക് അടിച്ചു പറഞ്ഞത് കേട്ട് അവൾ പുച്ഛിച്ചു തള്ളി.... *******************

Jo akh lad jaave Saari raat neend na aave Mainu bada tadpaave Dil chain kahin na paave paave paave x (2) Khan khan khan khan choodi Teri khan khan khan khan khanke re Khan khan khan khan khanke Vekh vekhkechehra Mera dil yeh dhak dhak dhadke re Dil yeh dhak dhak dhadke Tarsaave tere bin yeh reh na paave Maahi jo tu na aave aave aave പബ്ബിലേക്ക് കാലെടുത്തു വെച്ചതും കാതിലേക്ക് ഇരിച്ചു കയറിയ പാട്ടിന് വരികൾ മൂളി കൊണ്ടവൾ അകത്തേക്ക് കയറി.... അവൾക് പുറകെ കുറച്ചു ദൂരമായി യാശ്വിനും സഞ്ജുവും ജീവയും.... ഓരോ ടേബിളിൽ ഇരുന്നു ആൽക്കഹോൾ കഴിക്കുന്നവരും ചിലവർ പാട്ടിനോത്തു ഡാൻസും കളിച്ചുകൊണ്ടിരുന്നു... ഇവയുടെ കണ്ണുകൾ വോഡ്ക്ക കഴിക്കുന്ന സാജനിൽ പതിഞ്ഞു..... അവൾ ദൂരെ മാറി നിൽക്കുന്ന യാശ്വിനെ നോക്കി... അവരുടെ മൂവരുടേം കണ്ണുകൾ സാജനിൽ തന്നെ ഉറപ്പിച്ചിരുന്നു ....

ഒന്ന് നീട്ടി ശ്വാസം എടുത്തു വിട്ടുകൊണ്ടവൾ ചുണ്ടിൽ വശ്യമായ പുഞ്ചിരി നിറച്ചു സാജന് മുന്നിൽ നിന്നു പാട്ടിനോത്ത് ചുവടു വെച്ചു.... മദ്യത്തിൽ മുങ്ങി കിടന്നയാളുടെ കണ്ണുകൾ ഇടയ്ക്കപ്പെഴോ ഇവയിൽ കുടുങ്ങി നിന്നു.... വശ്യസുന്ദരമായ അവളുടെ മേനിയിൽ കണ്ണുകൾ ഇഴയവേ ആയാളുടെ മുഖം വിടർന്നു.... അത് മനസ്സിലാക്കിയവണ്ണം ഇവയിൽ ഗൂഢമായ പുഞ്ചിരി മറച്ചുകൊണ്ടവൾ വശ്യമായി ചിരിച്ചു കൊണ്ട് അയാൾക് സീറ്റിൽ ഓപ്പോസിട്ട് വന്നിരുന്നു അയാൾ ഒഴിച്ച് വെച്ച മദ്യം വായിലേക്ക് കമിഴ്ത്തി.... സാജൻ ഒന്ന് അമ്പരന്നു.... പതിയെ അയാളുടെ കണ്ണുകൾ തിളങ്ങി.... "Hey beautiful... Whats your name? " സാജൻ നാവ് കുഴഞ്ഞു വശ്യമായി ചോദിച്ചു.... "ഫേക്ക് name പറഞ്ഞാൽ മതി "

സാജൻ ചോദിച്ചത് കേട്ട് ചെവിയിലെ ബ്ലൂട്ടൂത് സ്പീകറിൽ നിന്നു യാശ്വിന്റെ ഓർഡർ വന്നു.... "ഡയാന "ഇവ പുഞ്ചിരിയോടെ മറുപടി നൽകി.... "Beautiful... Like you " അയാൾ പറഞ്ഞതും അവൾ വശ്യമായി ശബ്ദത്തിൽ ചിരിച്ചുകൊണ്ട് ഡാൻസ് കളിക്കുന്നവരുടെ ഇടയിലേക്ക് നടന്നു ചുവടു വെച്ചു... അവളിൽ നിന്നൊരു പോസിറ്റീവ് മറുപടി കിട്ടിയത് പോലെ തോന്നി അയാൾക്... അവസാന പെഗ്ഗും വായിലേക്ക് കമിഴ്ത്തി കൊണ്ടായാൾ അവൾക് പുറകെ വന്നു നിന്നു.... അവൾക്കൊപ്പം പാതി മദ്യത്തിന്റെ ലഹരിയിൽ അയാളും ചുവടുകൾ വെച്ചു... അയാളുടെ കൈകൾ അവളിൽ തഴുകി... അവളിൽ നിന്ന് എതിർപ്പില്ലെന്ന് അറിയവേ... അയാളുടെ കണ്ണുകൾ വശ്യമായി തിളങ്ങി കൊണ്ടിരുന്നു....

സഞ്ജു ശ്വാസം പിടിച്ചു നോക്കി നിന്നു.... "ഈശ്വരാ അയാളെ കാത്തോളണേ " അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ അവൻ പറഞ്ഞു പോയി.. ഗൗരവമായി ഇവയിലേക്ക് ശ്രെദ്ധ പുലർത്തിയ ജീവ സഞ്ജു പറഞ്ഞത് കേട്ട് അവന്റെ തലക്കൊന്നു മേട്ടി... സഞ്ജു ജീവയെ കൂർത്തു നോക്കി... അതിലും കണ്ണുരുട്ടി ജീവ നോക്കുന്നത് കണ്ടതും അവൻ nice ആയി തല തിരിച്ചു.... ജീവക്ക് ചിരി വന്നെങ്കിലും സാഹചര്യം ഒര്കവേ അവൻ വീണ്ടും ഇവയിലും സാജനിലും നോക്കി നിന്നു.... സാജനെ വീഴ്ത്താൻ എന്ന പോൽ അയാൾക്കൊപ്പം ഇവ മുട്ടിയൊരുമ്മി ഡാൻസ് ചെയ്തുകൊണ്ടിരുന്നു.... അവളുടെ പുറത്തേക്ക് ഇഴയുന്ന കൈകൾ കാണെ യാശ്വിൻ ആസ്വസ്ഥതയോടെ മുഖം തിരിച്ചു വൈറ്റെർ ഗ്ലാസിൽ ഒഴിച്ച് വെച്ച ബ്ലൂ കളർ ഡ്രിങ്ക് വായിലേക്ക് ഒഴിച്ച്... അവനു വല്ലാതെ ദേഷ്യം ഇരിച്ചു വരുന്നത് പോലെ തോന്നി...

അത് നിയന്ത്രിക്കാൻ എന്നവണ്ണം അവന്റെ കൈകൾ ചുരുട്ടി പിടിച്ചു... കയ്യിലെ ഞെരമ്പുകൾ തെളിഞ്ഞു വന്നു.... ഇവയിലേക്ക് പാളി വീഴുന്ന കണ്ണുകൾ അവൻ ആസ്വസ്ഥതയോടെ തിരിച്ചു... ഒരുമാത്ര അയാൾക്കിട്ടു കലിതീരും ചവിട്ടു ഞെരിക്കാൻ അവന്റെ മനസ്സ് മന്ത്രിച്ചു.... അയാളുടെ കൈകൾ പതിയുന്ന അവളെ അയാളിൽ നിന്നു വലിച്ചു മാറ്റാൻ അവനു തോന്നി.... സ്വയം നിയന്ത്രിച്ചുകൊണ്ടവൻ അവിടം നോക്കാൻ ആവാതെ പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു.... ആരോ ദേഹത്തേക്ക് തട്ടിയതും ഉള്ളിലെ കലി ഇളകി മുട്ടിയവന്റെ കവിളിൽ ശക്തിയായി കൈവീശി അടിച്ചു കൊണ്ട് യാശ്വിൻ പുറത്തേക്ക് നടന്നു.... സഞ്ജുവും ജീവയും പകപ്പോടെ യാശ്വിന്റെ പോക്ക് നോക്കി നിന്നു...

അപ്പോഴേക്കും പാതി ബോധത്തിൽ അയാൾ ഇവയുടെ തോളിലേക്ക് വീണിരുന്നു.... "Sir Can i take you to home? "പാതി ബോധത്തിലുള്ള സാജനെ നോക്കി അവൾ ചോദിച്ചു.... "Sure baby "അയാളുടെ കണ്ണുകൾ വലിച്ചു തുറന്നു അവളെ നോക്കി പറഞ്ഞു... അവളിൽ പുച്ഛം വിടർന്നു.... മനസ്സിൽ പലതും ഉറപ്പിച്ചുകൊണ്ടവൾ അയാളെയും താങ്ങി പുറത്തേക്ക് നടന്നു അയാളുടെ കാറിൽ കയറ്റി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് അയാളുടെ ഫ്ലാറ്റിലേക്ക് വിട്ടു.... ഇവയെ ഫോളോ ചെയ്തു കൊണ്ട് യാശ്വിനും സഞ്ജുവും ജീവയും....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story