മനസ്സറിയാതെ...💙: ഭാഗം 23

manasariyathe

എഴുത്തുകാരി: CRAZY GIRL

ഫ്രഷ് ആയി കഴിഞ്ഞു സഞ്ജു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും പല്ല് തേച്ചുകൊണ്ട് നിന്ന ജീവ അവനെ ഉഴിഞ്ഞോന്നു നോക്കി..... സഞ്ജു നെറ്റിച്ചുളിച്ചൊന്നു സ്വയം നോക്കി... ജീവയുടെ തന്നെ ബെന്യനും ഷോർട്സും ധരിച്ചു കൊണ്ടാണ് താൻ നില്കുന്നത് എന്നറിയവേ സഞ്ജു ഇളിച്ചൊന്നു അവനെ നോക്കി.... "കൊണ്ട് പോകുന്നതൊക്കെ കൊള്ളാം തിരിച്ചു വെച്ചോണം" വായിൽ നിന്ന് ബ്രഷ് പുറത്ത് എടുത്തുകൊണ്ടു ജീവ പറഞ്ഞു.... "ഓ എനിക്ക് ഉടുതുണി ഇല്ലാത്ത പോലെ.... എനിക്കൊന്നും വേണ്ട തന്റെ ഈ ഡ്രസ്സ്‌ " സഞ്ജു പറഞ്ഞു കൊണ്ട് ബെന്യൻ അഴിക്കാൻ നിന്നതും പിന്നെന്തൊ ഓർത്ത പോൽ അവൻ നേരെ നിന്നു... "വീട്ടിൽ പോയി വാഷ് ചെയ്തിട്ട് കൊണ്ട് വരാം..."സഞ്ജു നിഷ്കളങ്കമായി പറഞ്ഞു... ഇപ്പൊ ഇതഴിച്ചാൽ ഇന്നലെ വിയർത്തൊലിച്ച ഡ്രസ്സ്‌ തന്നെ ഇടേണ്ടി വരും.... സഞ്ജു മനസ്സിൽ ഓർത്തു... ജീവ ഒന്ന് നോക്കി കൊണ്ട് അവനെ തള്ളി മാറ്റി ബാത്‌റൂമിൽ കയറി...

സഞ്ജു ചുണ്ട് കോട്ടി ഹാളിലേക്ക് നടന്നു.... ഹാളിലെ ബീൻ ബാഗ് ചെയറിൽ ഇരുന്ന് യാശ്വിൻ ഉറങ്ങുകകയായിരുന്നു... സാധാരണ പെട്ടെന്ന് എഴുനേൽക്കാറുള്ളതാ ഇന്ന് വൈകുന്നത് കണ്ടപ്പോൾ അവനു തോന്നി ഇന്നലെ ഫയലുകൾ എല്ലാം നോക്കി ഉറങ്ങാൻ വൈകി കാണുമെന്നു അവൻ കരുതി... അവൻ വേഗം റൂമിൽ നിന്ന് ഇറങ്ങി ഇവയുടെ മുറിയിലേക്ക് നടന്നു.... രണ്ട് മൂന്ന് തട്ട് കൊടുത്തതും ഉറക്ക പിച്ചോടെ വന്നവൾ ഡോർ തുറന്നു.... "നീ എനിയും എണീറ്റില്ലേ..."സഞ്ജു കണ്ണുകൾ പോലും നേരെ തുറക്കാതെ തിരിച്ചു ബെഡിലേക്ക് കിടക്കാൻ പോകുന്നവളെ കണ്ട് ചോദിച്ചു.... "ഞാൻ എണീറ്റിട്ട് നിനക്കെന്തിനാ... ഒന്ന് പോടാ " ഇവ പറഞ്ഞുകൊണ്ട് ബെഡിൽ വീണിരുന്നു... ഇന്നലെ തിരികെ മുറിയിലെത്തുമ്പോൾ 2മണിയോട് അടുത്തിരുന്നു... അതുകൊണ്ട് തന്നെ ഇരുവർക്കും തല പൊന്തിയില്ല... *******************

"നീ ജോബിന് കേറിയിട്ട് എവിടെ ട്രീറ്റ്‌ എവിടെ " "ട്രീറ്റോ... ഇവിടെ സാലറി കിട്ടിയില്ല..." സൺ‌ഡേ ആയത് കൊണ്ട് തന്നെ സഞ്ജു ഫ്രണ്ട്സിന്റെ കൂടെ നില്കുകയായിരുന്നു... ജോബ് കിട്ടിയതിന്റെ പേരിൽ അവനെ ഊറ്റാൻ നിൽകുമ്പോൾ ആണ് സഞ്ജു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞത്... "നിനക്കെന്തിനാ സാലറി... ചേട്ടന്റെ കമ്പനിയുടെ ഹാഫ് ഷെയർ നിനക്കല്ലേ... എന്നിട്ട് സാലറിയോ ..." "ആ ഇപ്പൊ അങ്ങട്ട് ചെന്ന മതി... കയ്യിൽ കോടികൾ വാരി തരും... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്... നിന്നെ യൊക്കെ ഒന്ന് കാണാൻ നില്കുവായിരുന്നു ഞാൻ " സഞ്ജു മൂവരേം തറപ്പിച്ചു നോക്കി....മൂവരും മനസ്സിലാക്കാതെ അവനെ ഉറ്റുനോക്കി... "ആ അഭിഷേകിനോട് കൂട്ടു കൂടണ്ടാ എന്ന് ആയിരം തവണ പറഞ്ഞതല്ലേ ഞാൻ... എന്നിട്ടോ നിങ്ങൾ അത് കേട്ടില്ല... അന്ന് അവനെ പോലീസ് പിടിക്കുന്നതിനു തൊട്ടു മുൻപ് ആ ശവം അവന്റെ കഞ്ചാവ് ബാഗ് എന്റെ കയ്യിലാ തന്നത്....

ഏത് നേരത്താണാവോ അത് എനിക്ക് കയ്യിൽ വെക്കാൻ തോന്നിയത് " സഞ്ജു ദേഷ്യത്തോടെ പറഞ്ഞു നിർത്തി... "അതിനു നീ ഞങ്ങളോട് ചൂടാവണത് എന്തിനാ... അവനോട് നീ കൂട്ടു ഒഴിവാക്കണം എന്ന് പറഞ്ഞത് മുതൽ ദേ ഇപ്പൊ വരെ ഒരു കോൺടാഗ്ടും ഇല്ലാ...." അവർ പറഞ്ഞത് കേട്ട് സഞ്ജു ഒന്ന് അമർത്തി മൂളി... "അത് പോട്ടെ നിന്റെ മായ എന്ത് പറയുന്നു "വിഷയം മാറ്റാനായി ഒരുവൻ വേഗം ചോദിച്ചു... മായയുടെ കാര്യം കേട്ടപ്പോൾ തന്നെ അവനു ചെറഞ്ഞു കയറിയിരുന്നു.... "എന്താടാ അവളേം നിനക്ക് പറ്റിയില്ലേ "വിനായക് അവനെ അമർത്തി നോക്കി... "ഹ്ഹ് അല്ലെങ്കിലും ഇവനാരെയെങ്കിലും മൂന്ന് മാസത്തിൽ കൂടുതൽ ഒത്തു പോയിട്ടുണ്ടോ.... അവൾ പോരെടാ... ഓളെ കാണുന്ന പോലെ അല്ലേടാ സ്വഭാവം പോക്കടാ... ഓളെ ഒരു ഇത് കിട്ടുന്നില്ലടാ... അങ്ങനെ എത്ര എത്ര കാരണങ്ങൾ... ഇവിടെ മനുഷ്യർ ഒന്നിനെ എങ്കിലും സെറ്റക്കാൻ നോക്കുമ്പോ അവൻ കിട്ടുന്നതിനെ ഒക്കെ തള്ളി കളയുവാ "നസീബ് പറഞ്ഞു നിർത്തി.. "ഇത് അതൊന്നുമല്ലാ... മായ അവളുടെ സ്വഭാവം എനിക്ക് പിടിക്കുന്നില്ല...

എന്റെ ഇവയെ അവൾ. ഒരു കോമ്പറ്റിഷൻ ആയിട്ടാ കാണുന്നെ.. അവൾ jealous ആണ് ഇവയോട്..."സഞ്ജു പറഞ്ഞതും മൂവരും പരസ്പരം അർത്ഥം വെച്ചൊരു ചിരി ചിരിച്ചു... അത് മനസ്സിലാക്കവേ സഞ്ജു മൂന്നിനേം കടുപ്പിച്ചൊന്നു നോക്കി... "നിനക്ക് മനസ്സിലായില്ലേ സുധി... ഇത് അത് തന്നെയാ... ഫ്രണ്ട് ആണ് ബെസ്റ്റി ആണ് എന്ന് പറഞ്ഞു ആളുടെ കണ്ണ് കെട്ടിക്കുന്നു എന്നെ ഉള്ളു ഇവൻ അവളോട് പ്രണയമാ... ഞാൻ പറഞ്ഞതല്ലേ നിങ്ങളോട്... എന്തൊക്കെ ആയിരുന്നു ഇവ എന്റെ ബെസ്റ്റി... അവൾ ഇല്ലാതെ പറ്റില്ല... തേങ്ങ കൊല.... ഞാൻ ഒന്നും പറയുന്നില്ല.... എടാ സഞ്ജു നിനക്ക് ഇവയോട് പ്രണയമാണ്... അവളോടുള്ള ഫ്രണ്ട്ഷിപ് പോകുമോ എന്ന് പേടിച്ചിട്ടാണ് നീ അത് മനസ്സിലാക്കാത്തത്.... പിന്നെ ഓരോ പെണ്ണിനേയും നീ സെറ്റ് ആകും... ഒന്നും നിനക്ക് ഒത്തു പോകില്ല.... പക്ഷെ ഇവഗ്നിയുമായുള്ള ഫ്രണ്ട്ഷിപ്പിൽ ഒരു കോട്ടവും വന്നില്ല... ഇതിൽ നിന്ന് തന്നെ മനസ്സിലാക്കിക്കൂടെ നിനക്ക് അവൾ ആരാണെന്ന്..." വിനായക് പറഞ്ഞതും ബാക്കി രണ്ടു പേരും ശെരി വെച്ചു.... സഞ്ജു നെറ്റി തടവി... ഇതിറ്റങ്ങളുടെ വാ അടക്കാൻ പാട...

അല്ലെങ്കിലും എന്ത് പറഞ്ഞാണ് മനസ്സിലാകുന്നെ... വീട്ടിൽ നിന്ന് മാമ്മക്കും യാമിനിക്കും വരെ ഡൌട്ട് ആയിരുന്നു... പിന്നേം അവളേം കണ്ടപ്പോഴാ അവർക് വിശ്വാസം വന്നത്.... ഹാ പറഞ്ഞിട്ട് കാര്യമില്ല.... "നീയൊക്കെ എന്ത് തേങ്ങയെങ്കിലും കരുതിക്കോ... ഇനിയിപ്പോ പ്രണയമാണെങ്കിൽ അങ്ങനെ അവിഹിതം ആണെങ്കിൽ അങ്ങനെ... എനിക്ക് ഒരു കോപ്പും ഇല്ലാ... നിനക്കൊക്കെ ഫുഡ് വാങ്ങിച്ചു തരണം എന്ന് കരുതിയിരുന്നു ഇനി മക്കൾ ഒറ്റക്ക് പോയി അങ്ങ് വാങ്ങിയ മതി...." സഞ്ജു മൂന്നിനോടും പറഞ്ഞു ബൈക്കിലേയ്ക്ക് കയറാൻ നിന്നതും അവനെ തള്ളി അവന്റെ ചാവിയും വാങ്ങി അവന്റെ ബൈക്കിൽ നസീബ് കയറി ഇരുന്നിരുന്നു.... "തത്കാലം സഞ്ജു കുട്ടൻ നടന്നു വാ..ഞാനെ ചുരം കയറാൻ പോകുവാ.. ബൈക്ക് അത്യാവശ്യം ആണ്... ഇത് ഞാൻ അങ്ങ് എടുക്കുവാ... അപ്പൊ പറഞ്ഞ പോലെ ശെരി " എന്നും പറഞ്ഞു നസീബ് ബൈകുമായി പോയിരുന്നു...

"എടാ ഞാൻ എന്നേം കൂട്ടെടാ..." "നീ പോ മോനെ... കുറെ നേരം ഫുഡ് വാങ്ങി തരാം എന്ന് പറഞ്ഞു പറ്റിച്ചതല്ലേ... പത്ത് രൂപ കൊടുത്ത് ബസ്സിൽ കേറി പോ... മൊയലാളി ചേട്ടന്റെ തൊഴിലാളി അനിയൻ..." എന്നും പറഞ്ഞു കൊണ്ട് വിനയാകും സുധിയും ബൈക്കിൽ കയറി പോയി.... "ഇതിറ്റുങ്ങളെ കൊണ്ട്..... വെച്ചിട്ടുണ്ട് എല്ലാത്തിനും ഞാൻ..."സഞ്ജു കലിയോടെ അവർ പോകുന്നതും നോക്കി.... ഇനിയിപ്പോ എവിടെയാണോ ബസ്റ്റാന്റ്... ബസ്സിലോക്കെ കേറിയ കാലം മറന്നു.... ആ പറഞ്ഞിട്ടും കാര്യമില്ല സുധിയെ ഇത് പോലെ ഒരിടത് ചാടിയിട്ട് വന്നിട്ടുണ്ട്... അപ്പൊ ഇത്രയൊക്കെ പ്രധീക്ഷിച്ച മതി... എന്നാലും തെണ്ടികൾക്ക് എന്നെ വീട്ടിൽ ആക്കിയിട്ടു ബൈക്കും കൊണ്ട് പോയാൽ പോരെ.... പിറുപിറുത്തുകൊണ്ട് സഞ്ജു റോഡ് മറികടക്കാനായി നടന്നതും പെട്ടെന്ന് ജീപ്പിന് മുന്നിൽ വട്ടം ചാടിയിരുന്നു.... "എവിടെ നോക്കിയാടോ താനൊക്കെ "രണ്ട് പറയാനായി വണ്ടിക്ക് നേരെ തിരിഞ്ഞതും വണ്ടിയുടെ നമ്പറും അതിനുള്ളിൽ ഇരിക്കുന്നവനെ കണ്ടതും പറയാൻ വന്നതവൻ വിഴുങ്ങി.....

റോഡ് ബ്ലോക്ക്‌ ആകുമെന്ന് മനസ്സിലായതും സഞ്ജു വേഗം നടുറോട്ടിൽ നിന്ന് സൈഡിലേക്ക് നടന്നു നീങ്ങിയിരുന്നു.... നടുവിൽ നിന്ന് വണ്ടി സൈഡിലൊതുക്കി ജീവ നിന്നു.... രണ്ട് നിമിഷം സഞ്ജു ആലോചിച്ചു ജീവ ഓൺ അടിച്ചതും ഒന്നും ആലോചിക്കാതെ അവൻ ജീപ്പിലേക്ക് കയറി ഇരുന്നു.... അവനോർത്തു ആദ്യമായി ആ ജീപ്പിൽ കയറി ഇരുന്നത്... താൻ പഞ്ചു ചെയ്തതും തന്റെ കൈകൾ കൂട്ടി കെട്ടിയതുമെല്ലാം അവന്റെ മനസ്സിൽ മിന്നി തെളിഞ്ഞു പോയി..... "ഫ്രണ്ട്സ് ബൈക്കും കൊണ്ട് പോയി..." ജീവയെ സഞ്ജു നിഷ്കളങ്കമായി പറഞ്ഞു... "ഞാൻ ചോദിച്ചോ "ജീവ അവനെ പുരികമുയർത്തി നോക്കി... സഞ്ജു ചുമലനക്കി ഇല്ലെന്ന് കാണിച്ചു... എന്റെ ആവിശ്യമായി പോയി... ഹോ വീടെത്തിയിട്ട് വേണം മുഖത്ത് നോക്കി പുച്ഛത്തിൽ മുഖം തിരിച്ചു നടക്കാൻ... സഞ്ജു ചുണ്ട് കോട്ടി ഓർത്തു... "നിന്റെ ഈ നിഷ്കളങ്കത അങ്ങ് നിർത്തിക്കോ കാര്യം കഴിഞ്ഞുള്ള പുച്ഛ ഭാവം ഉണ്ടല്ലോ... അത് ഞാൻ അങ്ങ് മാറ്റുന്നുണ്ട്‌..."ജീവ പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.... ഞാനെന്ത് ചിന്തിച്ചാലും ഇങ്ങേരത് കണ്ട് പിടിക്കുന്നുണ്ടല്ലോ.... ഹോ വെരുതേ അല്ലാ ഇങ്ങേരോക്കെ പോലീസ് ആയത്... സഞ്ജു ഓർത്തു... അപ്പോഴാണ് സൈഡിൽ വെച്ചിരിക്കുന്ന കോക്ക്റ്റൈൽ ജ്യൂസ്‌ അവന്റെ കണ്ണിൽ പെട്ടത്...

മറ്റൊന്നും ചിന്തിക്കാതെ സഞ്ജു അതെടുത്തു സ്റ്രൗ വായിലിട്ടു കുടിച്ചിരുന്നു.... "Its mine "ജീവ അവനെ തറപ്പിച്ചു നോക്കി... "അതിനിപ്പോ എന്താ എനിക്ക് ദാഹിക്കുന്നു..."സഞ്ജു കൂസൽ ഇല്ലാതെ പറഞ്ഞു കുടിച്ചു.... ജീവ വണ്ടി സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തി.... സഞ്ജു ഞെട്ടികൊണ്ട് അവനെ നോക്കി... "എന്റെ ജ്യൂസ്‌ അതെനിക് മാത്രം ഉള്ളതാണ്... മറ്റാരെങ്കിലും അതെടുത്തു കുടിച്ചാൽ "ജീവ പറഞ്ഞു നിർത്തി സഞ്ജുവിനെ നോക്കി... "കുടിച്ചാൽ" സഞ്ജു പകപ്പോടെ ജീവയെ ഉറ്റുനോക്കി.... "Its an undirect kiss " ജീവ പറഞ്ഞതും സഞ്ജുവിന്റെ കണ്ണ് മിഴിഞ്ഞു... "എന്ത് "മനസ്സിലാക്കാതെ സഞ്ജു അവനെ പകപ്പോടെ നോക്കി "ഞാൻ കുടിച്ച ജ്യൂസ്‌ ആണ്... അതും ആ സ്ട്രോ വെച്ചു... അതെ സ്ട്രോ വെച്ചാണ് നീയും കുടിച്ചത്...its means... We just kissed undirectly " ജീവ പറഞ്ഞതും സഞ്ജു ചുമച്ചു പോയി.... "ഇന്നാ കൊണ്ട് പോ... താനും തന്റെ ജൂസും "സഞ്ജു ജീവയുടെ കൈകളിൽ ജ്യൂസ് വെച്ചുകൊണ്ട് പറഞ്ഞു... എന്തോ സഞ്ജു ജീവയുടെ ആ വാക്കുകളിൽ സംശയിച്ചു പോയിരുന്നു... മറ്റെന്തോ വികാരം പോലെ.... ജീവ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ വീണ്ടും സ്ട്രോ വായിലിട്ടു ജ്യൂസ്‌ കുടിച്ചുകൊണ്ട് സഞ്ജുവിനെ നോക്കി... സഞ്ജുവിന്റെ കണ്ണുകൾ ജ്യൂസ്‌ കുടിക്കുമ്പോൾ അനങ്ങുന്ന ജീവയുടെ ആദസ് അപ്പ്ളിലിൽ നിന്നു ചുണ്ടുകളിലേക്ക് ചേക്കേറിയതും... സ്വയം ബോധം വീണ്ടെടുത്തു കൊണ്ടവൻ കണ്ണുകൾ പിൻവലിച്ചിരുന്നു..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story