മനസ്സറിയാതെ...💙: ഭാഗം 24

manasariyathe

എഴുത്തുകാരി: CRAZY GIRL

തല പൊട്ടും വേദനയോടെ സാജൻ കണ്ണുകൾ തുറന്നു.... തലയാകേ കനം പോലെ.... അയാൾ ബെഡിൽ വീണു കിടക്കുന്ന ഫോൺ ഒന്ന് നോക്കി.... ഹോസ്പിറ്റലിൽ അഞ്ചു ആറോളം കാളുകൾ വന്നിട്ടുണ്ട്... ഇന്ന് ലീവ് ആണ്... എന്ത് urgent ആണെങ്കിലും പോകാനൊന്നും കഴിയില്ല... അയാൾ ഓർത്തു... ശേഷം ബെഡിൽ മലർന്നു കിടന്നു.... പെട്ടെന്നായിരുന്നു ഇന്നലെ പബ്ബിൽ നിന്ന് വന്ന പെൺകുട്ടിയെ അയാളുടെ ഓർമയിൽ തെളിഞ്ഞത്... അയാൾ ദേഹമൊന്നു നോക്കി.... ഷർട്ടിന്റെ ബട്ടൺ കുറച്ചു അഴിഞ്ഞിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നുമില്ല.... എങ്കിലും ആരാണ് അവൾ... അവളുടെ മുഖം ഓർത്തെടുക്കാൻ സാജൻ ശ്രേമിച്ചു... പക്ഷെ ഒരു മിന്നായം പോലെ... എങ്കിലും അവളുടെ വശ്യമായ സൗന്ദര്യം ഓർക്കവേ അയാളിൽ കാമം നിറഞ്ഞിരുന്നു... ബെഡിൽ നിന്ന് എണീറ്റുകൊണ്ടായാൽ ടേബിളിൽ മലക്കെ തുറന്നു കിടക്കുന്ന പേഴ്സിൽ നോക്കി.... അയ്യായിരം രൂപയോളം ഉണ്ടായിരുന്നു...

എല്ലാം അവൾ കൊണ്ട് പോയിരിക്കുന്നു.... പണിയെടുക്കാതെ ഒക്കെ കൂടി അങ്ങ് എടുത്തു... നിന്നെ ഞാൻ എടുത്തോളാം... അയാൾ ചുണ്ടിൽ മന്ദഹാസം വിടർന്നു... പെട്ടെന്തോ ഓർത്ത പോലെ കഴുത്തൊന്നു നോക്കി.... "ഹോ "കഴുത്തിലെ ചെയിൻ അവിടെയുണ്ടെന്ന് കാണെ അയാൾ ദീർഘാശ്വാസം വിട്ടു...... ******************* "നീയെന്താടാ മായ വിളിച്ചിട്ട് കാൾ എടുക്കാത്തെ " ഇവ കയ്യിലെ ഫോണുമായി സോഫയിൽ വന്നിരുന്നു.... ഇവ വന്നിരുന്നതും അവൻ വേഗം അവളുടെ മടിയിൽ തല ചായിച്ചു കിടന്നു ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകൾ സ്ക്രോൾ ചെയ്തു.... "ഞാൻ പറഞ്ഞത് കേട്ടില്ലേ സഞ്ജു നീ "അവൾ പറഞ്ഞതിന് മറുപടി കാണാത്തത് കൊണ്ട് ഇവ അല്പം കടുപ്പത്തൊടെ ചോദിച്ചു.... "ആ എനിക്ക് കാൾ എടുക്കാൻ ടൈം കിട്ടിയില്ല "അവൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു.... "അതെന്താ നിനക്ക് ടൈം ഇല്ലാത്തെ "ഇവ അവനെ പുരികം ചുളിച്ചു നോക്കി...

അവൻ ഫോണിൽ നിന്ന് കണ്ണെടുത്തു അവളെ നോക്കി കിടന്നു... "എന്തോ അവളെ ഇപ്പോ എനിക്ക് വലിയ ഇഷ്‌ട്ടം തോന്നണില്ല മരംകേറി "അവൻ കുണുങ്ങി പറഞ്ഞത് കേട്ട് അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു... "ആഹ്.. പട്ടി "അവൻ വേദനയോടെ മൂക് ഉഴിഞ്ഞു... "അവളെന്താ എന്നെ പറ്റി പറഞ്ഞെ "ഇവ അവനെ നോക്കി ചോദിച്ചു... "അവൾക് കുശുമ്പാ ഇവ..."അവൻ ചുണ്ട് കോട്ടി... "എന്റെ പേരും ചൊല്ലി നിന്റെ ജീവിതം വഴിയിലാക്കരുത് സഞ്ജു... ശെരിയാ നമ്മൾ നല്ല കൂട്ടാണ്... അത് മനസ്സിലാക്കി ഒരു പെണ്ണ് വന്നാലും ചെറിയ ഒരു പൊസ്സസ്സീവ്നെസ്സ് എല്ലാവർക്കും ഉണ്ടാകും.... അത് മനസ്സിലാക്കി വേണം ജീവിക്കാൻ... നീ മായയെ വിളിച്ചു ശാന്തമായി സംസാരിക്ക്... ഞാൻ കാരണം ഇനി ഒരു പ്രോബ്ലം ആകണ്ടാ..."ഇവ അവനെ നോക്കി പറഞ്ഞു നിർത്തി... "നീ എന്താടി പറയുന്നേ... അങ്ങനെ മനസ്സിലാക്കി വരുന്നവർ വന്നമതി....എന്നെ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും... എന്റെ ഏട്ടനോ അനിയത്തിയേയോ മമ്മയെയോ അത് പോലെ തന്നെ നിന്നെയോ പറയുന്നതൊന്നും ഞാൻ സഹിക്കില്ല...

ഇനിയിപ്പോ കെട്ടാതെ പോരാ നിറഞ്ഞു പോകുവാണേൽ അങ്ങ് നിക്കട്ടെ... നീയും കെട്ടണ്ടാ... നമ്മക് ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കാം..."സഞ്ജു പറഞ്ഞത് കേട്ട് അവൾ ചിരിച്ചു പോയി... "ഹ്മ്മ് സഞ്ജു കുട്ടന്റെ പുന്നാര എട്ടൻ കേൾക്കട്ടെ... എന്റെ അനിയനെ ഇവളാണ് വിവാഹം കഴിക്കാൻ സമ്മതിക്കാത്തത് എന്ന് പറഞ്ഞു എന്റെ നെഞ്ചത്തോട്ടു കേറുന്നത് കാണാം " ഇവ പുച്ഛിച്ചു... "ആ നീയും മോശമൊന്നും അല്ലല്ലോ... എന്റെ ഏട്ടൻ നിന്റെ നെഞ്ചത്തോട്ടു കേറാൻ കാത്ത് നിക്കുവല്ലേ... അങ്ങേരുടെ തലേൽ കേറി നിനക്ക് തബല കൊട്ടാൻ " സഞ്ജു പറഞ്ഞത് അവൾ പുച്ഛിച്ചു തള്ളി....ഫോണിലേക്ക് നോക്കാൻ തുടങ്ങി... അവൻ ചിരിച്ചു കൊണ്ട് ഫോൺ സ്ക്രോൾ ചെയ്തു... അപ്പോഴാണ് ജീവ യുടെ അക്കൗണ്ട് അവന്റെ കണ്ണിൽ പെട്ടത്... കണ്ണുകൾ വിടർത്തികൊണ്ടവൻ അക്കൗണ്ടിൽ കയറി നോക്കി.... സാമാന്യം സഞ്ജുവിനെക്കാൾ ഫോളോവെർസ് ഉണ്ട്... തിരിച്ചു അഞ്ചു പേരെ മാത്രം ഫോളോ ചെയ്യുന്നുണ്ട്... സഞ്ജു ആരാണെന്ന് കാണാൻ ഫോളോ ചെയ്യുന്നവരെ കേറി നോക്കി... യാശ്വിൻ കൂടാതെ മറ്റു നാല് പേരാണ് ഉള്ളത്...

നാലും ബോയ്സ് ആയത് കൊണ്ട് തന്നെ സഞ്ജു കൂടുതൽ നോക്കാൻ നിന്നില്ല... അവൻ മെല്ലെ ഫോട്ടോസ് ഒക്കെ കേറി നോക്കി.... എല്ലാം ക്യാമെറയിൽ എടുത്ത കിടിലം ഫോട്ടോ... നേരിയ കുശുമ്പ് അവനിൽ മുളച്ചിരുന്നു... കമന്റ്സിൽ എല്ലാം പെൺകുട്ടികളുടെ തീയും ഹൃദയവും ആയി നിറഞ്ഞിരിക്കുന്നു.... "പെമ്പിള്ളേരെ മയക്കാൻ ഓരോന്ന് ഇറങ്ങി കോളും പോലീസ് ആണെന്ന് പറഞ്ഞു "സഞ്ജു പിറുപിറുത്തു... "അയ്യോ "അറിയാതെ ഒരു ഫോട്ടോയിൽ അവന്റെ ലൈക്‌ വീണതും സഞ്ജു ഒന്ന് ഞെട്ടി... വേഗം ഒരു ക്ലിക്കും കൂടെ ചെയ്തു അവൻ കൊടുത്ത ലൈക്‌ അവൻ തന്നെ തിരിച്ചെടുത്തിരുന്നു.... "അങ്ങനെ ഇപ്പൊ എന്റെ ലൈക്‌ കിട്ടി സുഗിക്കണ്ടാ "അവൻ ചുണ്ട് കോട്ടി ഓർത്തു.... എന്നാൽ അവിടമാകെ അരിച്ചു പൊറുക്കുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ അമ്പരത്താൽ വിടർന്നു... അവൻ ഇവയുടെ മടിയിൽ നിന്ന് ഞെട്ടി എണീറ്റു... ഇവ അവനെ നെറ്റിചുളിച്ചു നോക്കി... "എന്താടാ " ഇവ അവന്റെ മുഖത്തെ അത്ഭുദം നിറഞ്ഞ ഭാവവും ശേഷം മൊബൈലിലും നോക്കി... ജീവ അവൻ ഫോളോ റിക്വസ്റ്റ് അയച്ചതായിരുന്നു...

"ഫോളോ തിരിച്ചു ചെയ്യണോ അല്ലേൽ വേണ്ടാ കുറച്ചു നിക്കട്ടെ...പോലീസ് ആണെന്ന് വെച്ചു എന്തിനും താഴ്ന്നു കൊടുക്കാൻ പാടില്ലല്ലോ "സഞ്ജു സ്വയം ഓർത്തു... ഇവ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി... "ഇതിനാണോ നീ ഇങ്ങനെ ഇരിക്കുന്നെ... "ഇവ വേഗം ഫോൺ വാങ്ങി ജീവയെ തിരിച്ചു ഫോളോ ചെയ്തു ആദ്യത്തെ അഞ്ചാറു പോസ്റ്റിൽ ലൈക്‌ അങ്ങ് കൊടുതു... ഇടക്ക് ഇരുവരുടേം ഫോൺ രണ്ട് പേരും യൂസ് ചെയ്യാറുണ്ട്... സഞ്ജു അവൾ ചെയ്തത് കണ്ട് വേഗം ഫോൺ തട്ടിപ്പറിച്ചു.. "നീ എന്താ കാണിച്ചേ പുല്ലേ..."സഞ്ജു അവളെ ചെറഞ്ഞു നോക്കി... "നീ എന്താഡാ ഇങ്ങനെ... ജീവ അല്ലെ നിന്നെ ഫോളോ ചെയ്തേ... നിനക്കും ചെയ്‌താൽ എന്താ " "അങ്ങേർക്ക് ഇപ്പൊ തന്നെ കുറെ ഫോളോവെർസ് ഉണ്ട്... ഞാനും കൂടി അയാൾ ഒരാൾ കൂടൂലെ... അങ്ങേർക്ക് പോലീസ് ആണെന്നതിന്റെ അഹങ്കാരമാ..."സഞ്ജു ചുണ്ട് കോട്ടി പറഞ്ഞു... "എന്റെ പഞ്ചാര കുട്ടന് അസൂയയും കുശുമ്പ് അടുത്തൂടെ പോയിട്ടില്ല...." ഇവ അവന്റെ താടിയിൽ പിടിച്ചു പറഞ്ഞതും അവളെ കൈ തട്ടിമാറ്റി അവൻ കൊഞ്ഞനം കുത്തി നടന്നു...

ഇവയുടെ ചിരി അവൻ അവഗണിച്ചു കൊണ്ട് അവളുടെ മുറിയിൽ കേറി കിടന്നു.... "കുറച്ചു കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ വിളക്കണേ " സഞ്ജു ഹാലിലേക്ക് വിളിച്ചു പറഞ്ഞു കൊണ്ട് തലയണയിൽ മുഖം പൂഴ്ത്തി കിടന്നു.... "Its just a undirect kiss " ജീവ കുടിച്ച കോക്ക്റ്റൈൽ ജ്യൂസിന്റെ സ്ട്രോ വെച്ചു താനും കുടിച്ചപ്പോൾ ജീവ പറഞ്ഞത് അവന്റെ ഓർമയിൽ തെളിഞ്ഞു.... "അങ്ങനെ ഞാൻ എത്ര ആളുടെ എടുത്ത് കുടിച്ചിട്ടുണ്ടോ അവർക്കൊക്കെ ചുണ്ട് മുട്ടാതെ കിസ്സ് കൊടുത്തെന്നു വിചാരിക്കാൻ പറ്റുവോ... അയാളും അയാളുടെ ജ്യൂസും..." സഞ്ജു പിറുപിറുത്തുകൊണ്ട് കണ്ണുകളടച്ചു കിടന്നു.... ******************** " ഹലോ sir " "എന്താടോ രാവിലെ തന്നെ " "Sir ഹോസ്പിറ്റലിൽ തിരുമറികൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞു കോർട്ടു ഓർഡറുമായി പോലീസ് ചെക്കിങ്ങിനു വന്നിട്ടുണ്ട്..." എതിർവശത്തു നിന്നു പറയുന്നത് കേട്ടതും സന്ദീപ് പണിക്കർ ഞെട്ടലോടെ എണീറ്റു നിന്നു....

"പോലീസ് ഹോസ്പിറ്റൽ ആകെ സെർച്ചിങ് ആണ് sir... Sir ഒന്ന് വന്നെങ്കിൽ " സന്ദീപ് പണിക്കർ ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്തു... നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ടയാൾ നിന്നു.... അപ്പോഴേക്കും ഫോണിൽ പലരുടെയും കാളുകൾ തേടി എത്തിയിരുന്നു.... ഇങ്ങനെ ഒരു പണി അയാൾ പ്രധീക്ഷിച്ചില്ലായിരുന്നു... ദേഷ്യത്താൽ അയാളുടെ മുഖം ചുവന്നു... ഇങ്ങനെ ഒരു ആക്ഷൻ എടുക്കണമെങ്കിൽ...ആരോ പിന്നിൽ നിന്നു കളിക്കുന്നുണ്ട്.... അയാളുടെ വിറച്ചുകൊണ്ട് നിന്നു.... അയാളുടെ ഫോൺ വീണ്ടും റിങ് ചെയ്തതും അയാൾ കാൾ എടുത്തു... എതിർവശത്തു നിന്നു പറയുന്നത് കേട്ടതും ഉള്ളിൽ നിറഞ്ഞ ദേഷ്യത്തോടെ അയാൾ ടീവി ഓൺ ചെയ്തു.... " sp ഹോസ്പിറ്റലിന് മുന്നിലാണ് ഞങ്ങൾ... രാവിലെ മുതൽ പോലീസ് ചെക്കിങ് ആണ് ഇവിടെ നടക്കുന്നത്.... നിങ്ങൾക്കറിയാം ഈ കഴിഞ്ഞ മാസമാണ് ഇവിടെ മെഡിക്കൽ സ്റ്റുഡന്റസ് സമരത്തിനായി ഇറങ്ങിയത്....

അവര്ക് വേണ്ട പഠനമൊന്നും ലഭിക്കുന്ന എന്ന കാരണത്താൽ ആയിരുന്നു സമരം... ഇന്നിതാ വീണ്ടും മറ്റൊരു അന്നോഷണം... എന്താണ് sp ഹോസ്പിറ്റലിൽ നടക്കുന്നത്... സന്ദീപ് പണിക്കർ നാട്ടുകാരിൽ നിന്ന് മറച്ചു പിടിക്കുന്നത് എന്താണ്... ഇതിനുള്ള ഉത്തരം നമുക്ക് ലഭിക്കുമെന്ന് കരുതാം.... Sp ഹോസ്പിറ്റലിൽ നിന്നു സഞ്ജയ്‌ യോകേഷിനോടപ്പം ഇവാഗ്നി പരമേശ്വരൻ... ആസ്‌ത്ര ന്യൂസ്‌ " ടീവിയിലെ ന്യൂസ്‌ കേട്ട് കഴിഞ്ഞതും സന്ദീപ് കയ്യിലുള്ള റിമോട്ട് വലിച്ചെറിഞ്ഞു.... അന്ന് തനിക് നേരെ ഇന്റർവ്യൂ ചെയ്യാൻ വന്നവൾ... തനിക് നേരെ ഉയർത്തി പറഞ്ഞവൾ ഇന്നിതാ തനിക് എതിരെ.... എന്താണ് ഇവർക്കു വേണ്ടത്..... സന്ദീപ് എരിയുന്ന മനസ്സോടെ ഓർത്തു... ******************* "കോർട്ട് ഓർഡർ ഉള്ളത് കൊണ്ട് തന്നെ ഉടനെ നമുക്ക് തക്കതായ തെളിവുകൾ അവിടുന്ന് ലഭിക്കും യാശ്വി.... ഇന്ന് ചെക്കിങ് തുടങ്ങിയപ്പോൾ തന്നെ അനധികൃതമായ പല പേപ്പർസും നമുക്ക് ലഭിച്ചിട്ടുണ്ട്....

And അവിടെ കൊണ്ട് വരുന്ന മെഡിസിൻസിന്റെ ഒറിജിനൽ പേപ്പേഴ്സ് അവിടെ നിന്നും ലഭിച്ചിട്ടില്ല... ഇതൊക്കെ ധാരാളം സന്ദീപ് പണിക്കർ നാട്ടുകാരുടെ കണ്ണ് കെട്ടി നടപ്പിലാകുന്ന ഹോസ്പിറ്റലിലെ കുറ്റ കൃത്യങ്ങൾ പുറത്ത് കൊണ്ട് വരാൻ " ജീവ പറഞ്ഞത് കേട്ട് യാശ്വിൻ ആലോചനയിൽ ഇരുന്നു.... അപ്പോഴേക്കും ന്യൂസ്‌ കഴിഞ്ഞു ഇവയും സഞ്ജുവും എത്തിയിരുന്നു.... സഞ്ജു വേഗം കേബിനുള്ളിലെ സീറ്റിൽ ചെന്നിരുന്നു.... യാശ്വിനും ഇവയും കാര്യമായി പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ് ജീവയും അവർക്കൊപ്പം ഇരുന്നു... സഞ്ജു മൂവരേം ഒന്ന് നോക്കി ഫോൺ എടുത്തു... മായയുടെ മെസ്സേജ് കണ്ടതും അവൻ ഫോൺ ഓഫ്‌ ചെയ്തു പോക്കറ്റിൽ വെച്ചു.... പെട്ടെന്നായിരുന്നു ഡോർ തള്ളി തുറന്നു കഥറും ധരിച്ചുകൊണ്ട് സന്ദീപ് പണിക്കറും അയാളുടെ കൂട്ടാളികളും കയറി വന്നത്... സഞ്ജു സോഫയിൽ നിന്ന് എണീറ്റു...

"നീയൊക്കെ പുറകിൽ നിന്ന് കളിക്കുകയാണല്ലേ.... പറ എന്തിനാണ് ഇത്..."സന്ദീപ് ഇവയെ നോക്കി അലറി... "ഞാൻ എന്ത് ചെയ്തുവെന്നാണ് sir പറയുന്നത് "ഇവയും ദേഷ്യത്തോടെ ചോദിച്ചു... "ഒന്നുമറിയില്ലേ നിനക്ക്.. അന്ന് ഇന്റർവ്യൂ എന്ന പേരിൽ എന്റെ വീട്ടിലേക്ക് വന്നപ്പോൾ അറിഞ്ഞില്ല ഇതിനു പിന്നിൽ മറ്റൊരു ഉദ്ദേശമാണെന്ന്..... ഹോസ്പിറ്റലിനെതിരെ നിങ്ങൾ മാത്രമാണ് ന്യൂസിൽ പറഞ്ഞത് അതും എന്റെ പേര് കളങ്കപ്പെടുത്താൻ " "കളങ്കപ്പെടുത്താനോ.. ഹ്ഹ്... താൻ എന്താ കരുതിയെ... നാട്ടുക്കാരെ സേവിക്കാൻ എന്ന പേരിൽ ഹോസ്പിറ്റൽ പണിത് നാട്ടുകാരുടെ ജീവനിൽ വിലയിടുന്നത് ഞങ്ങൾ ആരും അറിയില്ലെന്നോ... എന്നാൽ കേട്ടോ സന്ദീപ് പണിക്കർ sir... ഇതിനു ഞങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിൽ തന്റെ ഈ ക്രിമിനലിസം നാട്ടുകാരിൽ എത്തിക്കും ഞങ്ങൾ..." ഇവ അയാളെ എരിയുന്ന കണ്ണോടെ നോക്കി പറഞ്ഞതും ദേഷ്യം നിയന്ത്രിക്കാൻ പാട് പെട്ടുകൊണ്ടായാൽ അയാൾക് നേരെ കൈകൾ വീശിയിരുന്നു.... പെട്ടെന്നുള്ള മുന്നേറ്റത്താൽ ഇവ അത് പ്രധീക്ഷിച്ചില്ല..

എന്നാൽ അയാളുടെ കരം അവൾക് മുഖത്ത് പതിയുമുന്നേ യാശ്വിൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ചതും അവൾ യാശ്വിന്റെ നെഞ്ചിൽ തട്ടി നിന്നു...ഇടം കൈ അവളെ ചേർത്തുകൊണ്ട് യാശ്വിന്റെ വലം കൈ അയാളുടെ ഉയർന്ന കൈത്തണ്ടയിൽ പിടി മുറുക്കി.... "വേണ്ടാ സന്ദീപ് പണിക്കർ... നിയമ വിരുദ്ധമായി താൻ നടത്തികൊണ്ടുപോകുന്ന ഹോസ്പിറ്റലിലെ തെറ്റ് കൃത്യങ്ങൾ ആണ് ഞങ്ങൾ പുറത്ത് കൊണ്ട് വരുന്നതു.... ഈ മന്ത്രി സ്ഥാനത് എത്താൻ താൻ കൊറേ പണി പെട്ടതല്ലേ.... ഇനി കുറച്ചു വെറുതെ ഇരിക്കു ബാക്കി ഞങ്ങൾ ചെയ്തുകൊള്ളാം..." യാശ്വിൻ അയാളെ മുരണ്ടു നോക്കി...ഇവ ഞെട്ടിയിരുന്നു.... സഞ്ജു എല്ലാം ക്യാമെറയിൽ പകർത്തിയിരുന്നു... "Sir ചെല്ലണം... ന്യൂസ്‌ ചാനലിൽ എല്ലാം പബ്ലിഷ് ചെയ്യേണ്ടത് ഇവരുടെ ഡ്യൂട്ടി ആണ് മതി.. ഇവിടെ കിടന്ന് ഗുണ്ടായിസം കാണിക്കാൻ ഒരു മന്ത്രിക്കും അനുവാദം ഇല്ലാ എനിയും ഷോ കാണിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഒക്കെതിനെയും പൂട്ടാൻ എനിക്കറിയാം..." ജീവ സന്ദീപ് പണിക്കാരെയും അയാൾക്കൊപ്പം വന്ന കൂട്ടാളികളെയും നോക്കി പറഞ്ഞതും അയാൾക് മനസ്സിലായിരുന്നു

എല്ലാ തെളിവുകളും കൈകളിൽ വെച്ചു കൊണ്ടാണ് ഇവർ ഇതിനു തുനിഞ്ഞതെന്ന്... സന്ദീപ് പണിക്കർ ദേഷ്യത്തോടെ ഇറങ്ങി പോകുന്ന വിജയ ഭാവത്തോടെ മൂവരും നോക്കി നിന്നു.... കുറച്ചു നിമിഷം കഴിഞ്ഞതും ഇവ തല ചെരിച്ചുകൊണ്ട് യാശ്വിനെ നോക്കി... അവളുടെ കണ്ണുകൾ അവന്റെ കഴുത്തിലെ ലോക്കറ്റിൽ നിന്നും അവന്റെ മുഖത്തേക്ക് പാഞ്ഞു നടന്നു... സുരക്ഷിതത്വം.... സുരക്ഷിതത്വം തോന്നുന്നു... അവളുടെ മനസ്സ് പുലമ്പി... ഹൃദയത്തിൽ വല്ലാത്തൊരു കനം പോലെ... യാശ്വിന്റെ കണ്ണുകൾ നടന്നു പോകുന്ന സന്ദീപ് പണിക്കറിൽ ആണ്... അവൾ തന്നെ ചേർത്തുപിടിച്ചിരിക്കുന്ന അവന്റെ കൈകളിലേക്കും നോക്കി.... മനസ്സിൽ എന്തോ കുടുങ്ങിയത് പോലെ.... വേണ്ട... ഒന്നും വേണ്ടാ.... നീ ഒറ്റക്കാണ്... എന്നും ഒറ്റക്കാണ്... അത് മതി... അവൾ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു... ശേഷം അവനിൽ നിന്ന് കുതറി മാറി നിന്നു... അപ്പോഴാണ് ഇത്രയും നേരം അവളെ തന്റെ കൈക്കുള്ളിൽ നിർത്തിരിക്കുകയാണെന്ന ബോധം അവനിലും വന്നത്... യാശ്വിൻ അവളെ നോക്കി...

ദേഷ്യം നിറഞ്ഞിരിക്കുന്നു അതിലുപരി അസ്വസ്ഥത നിറഞ്ഞിരിക്കുന്ന അവളുടെ ഭാവം അവനിൽ സംശയം നിറച്ചിരുന്നു... പിറ്റേന്ന് ആസ്‌ത്ര ന്യൂസ്‌ പത്രത്തിൽ മുൻപേജിൽ തന്നെ ഇവയെ അടിക്കാനായി കൈകൾ ഉയർത്തുന്ന സന്ദീപ് പണിക്കരുടെ ഫോട്ടോ സഹിതം പത്രത്തിൽ പതിഞ്ഞു... അയാൾക് എതിരെ വേണ്ടതെല്ലാം നടന്നു കൊണ്ടിരുന്നു... സഭയിൽ നിന്നും കോർട്ടിൽ നിന്നും സന്ദീപ് പണിക്കർ കുറച്ചു മാറി നിൽക്കണം എന്ന ഓർഡർ വന്നു... എത്രയും പെട്ടെന്ന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന് അയാൾക് മനസ്സിലായി.... ഇതിനു പിന്നിൽ ഇവാഗ്നി പരമേശ്വരൻ ആണെന്ന് അയാൾ മനസ്സിലാക്കി.... അതിലുപരി അന്ന് അടിക്കാനായി കൈകൾ ഉയർത്തിയ ഫോട്ടോ എടുത്തത് സഞ്ജയ്‌ യോകേഷ് ആണെന്ന് അറിഞ്ഞതും അയാളിൽ പക നിറഞ്ഞിരുന്നു.... ഫേസ്ബുക്കിലും യൂട്യുബിലും അങ്ങനെ ഇല്ല സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നു... മീഡിയ പ്രവർത്തകയെ അടിക്കാനായി ഉയർത്തിയ കൈകളുടെ ചിത്രം.... അയാളിലെ മറ്റൊരു മുഖം നാട്ടുകാരിൽ എത്തിയ നിമിഷമായിരുന്നു....

ഇതിനു കാരണക്കാരൻ ആയിരുന്നു സഞ്ജുവിന്റെ പുറകെ അവൻ അയാളുടെ കൂട്ടാളികൾ അലഞ്ഞു... "അവനെ ആ ക്യാമറയും തൂകി നടക്കുന്നവൻ എഴുനേൽക്കാൻ പറ്റാത്ത വിധം ഒന്ന് മേഞ്ഞാൽ ബാക്കിയുള്ളതൊക്കെ അടങ്ങി കോളും... അവൾക്കറിയില്ല ആർക് എതിരെയാണ് അവൾ ഇറങ്ങിയതെന്ന്...അവളുടെ കൂടെ നടക്കുന്നവനെ തകർത്താൽ മതി... പേടിച്ചു പൊക്കോളും ആ പീറ പെണ്ണ്.... " സന്ദീപ് ഗൂഢമായി പുഞ്ചിരിച്ചു.... അന്ന് രാത്രി ഇവയെ ഫ്ലാറ്റിൽ ഇറക്കി വീട്ടിലേക്ക് പോകുന്നവഴി ആയിരുന്നു സഞ്ജു.... അപ്പോഴാണ് അവനു തടസ്സമായി മുന്നിൽ വാൻ നിർത്തിയത്... ഹെൽമെറ്റ്‌ അഴിച്ചു കൊണ്ടവൻ ആരാണെന്ന് നോക്കിയതും കയ്യിലെ വാളുമായി ഇറങ്ങുന്നവരെ കാണെ അവന്റെ മുഖം ചുളിഞ്ഞിരുന്നു... തന്നിലേക്കാണ് അവർ നടന്നു വരുന്നത് എന്ന് കാണവേ അവൻ ചുറ്റുമോന്നു നോക്കി... രാത്രി ആയതിനാൽ സ്ട്രീറ്റ് ലൈറ്റ്റിന്റെ വെളിച്ചമല്ലാതെ ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാത്തത്തിൽ അവനിൽ നേരിയ ഭയം ഉണർന്നിരുന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story