മനസ്സറിയാതെ...💙: ഭാഗം 26

manasariyathe

എഴുത്തുകാരി: CRAZY GIRL

സഞ്ജുവിന്റെ മുറിയിൽ നിന്ന് ഇവ കുളിച്ചിറങ്ങി.... രാവിലെ ആയപ്പോൾ യാശ്വിൻ അയച്ചാതായിരുന്നു.... ഫ്ലാറ്റിലേക്ക് പോണ്ടാ എന്ന് നിർദ്ദേശവും ഇവക്ക് നൽകി... എന്തുകൊണ്ടോ അവൾക് എതിർക്കാൻ തോന്നിയില്ല.... കുളിച്ചിറങ്ങി മുടി തൂവർത്തിയവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.... വിടില്ല സന്ദീപ് പണിക്കറേ.... താൻ കാണിച്ച വേലത്തരം മറക്കില്ല ഞാൻ.... എന്നെ വധിക്കാൻ ആണ് താൻ ഇറങ്ങിയതെങ്കിലും ചിലപ്പോ ഞാൻ കണ്ണടച്ചേനെ.... പക്ഷെ എന്റെ സഞ്ജു.... അവനു നേരെയാ താൻ വാളുമായി ഇറങ്ങിയത്.... തന്നെ വേരോടെ പറിച്ചു കളയും... ഇനിയുള്ള ദിനങ്ങൾ അതിനു വേണ്ടിയാണ്.... അവളിൽ ഗൂഢമായി കണ്ണുകൾ കുറുകി.... ******************** മീഡിയയിൽ എത്തിയതും ഇവ കിട്ടിയ എവിഡൻസ് ഒക്കെ വെച്ചു ഫയലുകൾ ഉണ്ടാക്കി വെച്ചു.... ഫ്ലാറ്റിനു മുന്നിൽ ഉണ്ടായിരുന്നു cctv ഫുട്ടജും അവൾ സിഡിയിൽ ആക്കി വെച്ചു....

എല്ലാം ഭദ്രമായി ഫയലുകളിൽ വെച്ചതും അവളിൽ മന്ദഹാസം വിരിഞ്ഞു.... തനിക്കുള്ള പൂട്ട് റെഡി ആയിട്ടുണ്ട്....അവൾ പുച്ഛിച്ചു.... ശേഷം ഫയലുമായി യാശ്വിന്റെ കേബിനിലേക്ക് കയറി.... സീറ്റിൽ ചാരി കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു അവൻ.... ഇന്നലെ ഹോസ്പിറ്റലിൽ ആയിരുന്നു.... നേരം പുലർന്നിട്ടും സഞ്ജുവിനെയും എന്നെയും വീട്ടിൽ അയച്ചിട്ട് യാഷ് അവിടെ നില്കുകയായായിരുന്നു.... അത്യാവശ്യം ആയത് കൊണ്ടാണ് മീഡിയയിൽ പോലും വന്നത്... അവൾ ഓർത്തു.... ശബ്ദമുണ്ടാക്കാതെ ഫയലുകൾ ടേബിളിൽ വെച്ചുകൊണ്ടവൾ അവിടെ തന്നെ കറന്റ്റിൽ യൂസ് ചെയ്യുന്ന ഹോട് കപ്പിൽ ചൂട് വെള്ളം വെച്ചു കൊണ്ട് മറ്റൊരു മഗ് എടുത്തു ബ്ലാക്ക് കോഫീ ഉണ്ടാക്കി...സ്വിച്ച് ഓഫ്‌ ചെയ്തുകൊണ്ട് അവനു നേരെ മഗ്ഗ് വെച്ചുകൊണ്ടവൾ അവനു ഓപ്പോസിറ്റ് ചെയറിൽ ഇരുന്നു... ഒന്നൂടെ ഫയലുകൾ നോക്കി ഉറപ്പ് വരുത്തി...

ഇടക്കെപ്പോഴോ കണ്ണുകൾ ഉയർത്തിയവൾ അവനെ നോക്കി.... അവളുടെ കണ്ണുകൾ അവന്റെ കഴുത്തിലെ ചൈനിലെ ഡേവിൾ ഹെഡ് ഷേപ്പ് ഉള്ള ലോക്കറ്റിൽ പതിഞ്ഞു നിന്നു.... അവൾക്കത് അത്ഭുതമായിരുന്നു.... വല്ലാത്തൊരു ആകർഷണം.... അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി.... അന്ന് തനിക് നേരെ അയാൾ കയ്യ് ഉയർത്തിയപ്പോൾ അയളിൽ നിന്ന് തന്നെ അകറ്റി ചേർത്തു പിടിച്ചത്.... എന്തിനായിരുന്നു അത്....എപ്പോഴും തന്നോട് ദേഷ്യം മാത്രമായിരുന്നില്ലേ.... എന്നിട്ടും എന്തിനായിരുന്നു അത്... അവൾ ഓർത്തു.... എന്നും തന്നോട് സ്നേഹത്തോടെ മാത്രം നോക്കിയവർ.... സ്നേഹം മാത്രം തന്ന് വളർത്തിയവർ... അയാളുടെ കൈകൾ തന്നിൽ പതിഞ്ഞപ്പോൾ പോലും ഒന്നും മിണ്ടിയില്ല.... തന്നെ ഒന്ന് ചേർത്തു പിടിച്ചില്ല..... അതിനർത്ഥം സ്നേഹം ഇല്ലായിരുന്നോ..... വെറും അഭിനമായിരുന്നോ.... അവളുടെ കവിളുകൾ ചുവന്നു... ചുണ്ടുകൾ വിറച്ചു... നെറ്റിത്തടം ദേഷ്യത്താൽ ചുവന്നു.... വല്ലാതെ ദേഷ്യം തോന്നി.... യാശ്വിൻ കണ്ണുകൾ ചുളിച്ചു തുറന്നു... തലവേദന കാരണം ഒന്ന് കണ്ണുകളടച്ചതായിരുന്നു...

മയങ്ങിയത് അറിഞ്ഞില്ല... അവൻ ഒന്ന് നേരെ ഇരുന്നതും മുന്നിലെ ആവി പറക്കുന്ന മഗ് കാണെ അവൻ നെറ്റിച്ചുലിച്ചുകൊണ്ട് അത് കയ്യിലെടുത്തു... അപ്പോഴാണ് മുന്നിൽ ഇരിക്കുന്ന ഇവഗ്നിയെ അവൻ കാണുന്നത്.... ഒരുമാത്ര അവളെ കണ്ടു ചോദിക്കാൻ നിന്നതും അവളുടെ ചുവന്നു വീർത്ത മുഖം കാണെ അവൻ സംശയത്തോടെ നോക്കി... അവളുടെ നോട്ടം മുന്നിലെ ടേബിളിൽ ആണ്... പക്ഷെ മനസ്സ് ഇവിടെ അല്ലെന്ന് തോന്നി.... യാശ്വിൻ തൊണ്ടയനക്കിയതും അവൾ ഞെട്ടിയിരുന്നു..... "ഹാ... ഞാൻ... ആ ഞാൻ ഈ ഫയൽ ഏൽപ്പിക്കാൻ വന്നതാ... താൻ പിന്നെ ഉറങ്ങുന്നത് കണ്ടപ്പോൾ എഴുനേൽപ്പിക്കണ്ടാ എന്ന് കരുതി....എന്തായാലും ഈ ഫയൽ ഒന്ന് നോകിയെക്ക്.... എന്തേലും മിസ്സ്‌ ആയിട്ടുണ്ടെങ്കിൽ പറയണം..." ഇവ പറഞ്ഞു കൊണ്ട് സീറ്റിൽ നിന്ന് എണീറ്റു.... "വെയിറ്റ്... ഇത് എനിക്കാണോ "യാശ്വിൻ കയ്യിലെ മഗ് ഉയർത്തി അവളെ നോക്കി... "വേറെ ആരും ഇവിടെ ഇല്ലല്ലോ "അവളും അവനെ നോക്കി പുരികമുയർത്തി.... "ഹ്ഹ്... ഇവാഗ്നി പരമേശ്വരന്റെ കയ്യിൽ നിന്ന് ഇങ്ങനെ ഒരു ഉപകാരം ഉണ്ടാകുമെന്ന് പ്രധീക്ഷിച്ചില്ല "

ഒരു സിപ്പ് കുടിച്ചുകൊണ്ടവൻ പറഞ്ഞതും അവൾ ഒന്ന് അവനെ അമർത്തി നോക്കി... "Anyway താങ്ക്യു " അവൻ മഗ് ഒന്ന് ഉയർത്തികൊണ്ട് പറഞ്ഞു... "I don't need it " അവൾ ചുണ്ട് കോട്ടി പുച്ഛിച്ചുകൊണ്ട് പോകുന്നത് അവൻ ചെറു മന്ദഹാസത്തോടെ നോക്കി.... ******************* " i am sorry sanju.... എന്തോ നിനക്ക് എന്നേക്കാൾ പ്രാധാന്യം അവളാണെന്ന് തോന്നുമ്പോൾ ഒരു വേദന അത് കൊണ്ടാ അന്ന് ഞാൻ അങ്ങനെയൊക്കെ.... " മായ സഞ്ജുവിന്റെ കൈകളിൽ അമർത്തി പിടിച്ചു... "തോന്നലല്ല മായാ... അത് സത്യമാണ് നിന്നെക്കാളും പ്രാധാന്യം അവൾക്കാണ്... അത് ഉൾകൊള്ളാൻ സാധിക്കാത്തത് നിനക്ക് ആണ്... അത്കൊണ്ട് just leave me "സഞ്ജു ആസ്വസ്ഥതയോടെ അവളിൽ നിന്ന് കൈകൾ വേർപെടുത്തി.... "I am sorry സഞ്ജു റിയലി sorry.... ഞാൻ.. ഞാൻ പൊരുത്തപ്പെട്ടോളം.... എന്നോട് ക്ഷമിക്ക് നീ.... പ്ലീസ്...." മായ അവനിൽ ചേർന്നിരുന്നു പറഞ്ഞതും അവൻ അവളെ അടർത്തി മാറ്റാൻ കൈകൾ ഉയർത്തിയതും തന്നെ നോക്കി നിൽക്കുന്ന ഇവയുടെ കണ്ണുകൾ അവളോട് ക്ഷമിക്കാനായി പറഞ്ഞതും അവൻ ഒന്ന് ദീർഘാശ്വാസമെടുത്തുകൊണ്ട് അടർത്തി മാറ്റാൻ ഉയർത്തിയ കൈകൾ കൊണ്ട് അവളുടെ തോളിൽ വെച്ചു.... ഇവ അവനെ കൺചിമ്മി നേരെ ഇരുന്നതും അവനും പുഞ്ചിരി വരുത്തി...

എങ്കിലും മനസ്സിലെ അസ്വസ്ഥത അവൻ പുറത്തു കാണിച്ചില്ല.... "ഞാൻ വിളിക്കാം മായ... എനിക്ക് കുറച്ചു പണി ഉണ്ട്..." സഞ്ജു അവളെ അടർത്തി കൊണ്ട് പറഞ്ഞു... "ഞാൻ കാത്തിരിക്കും "അവൾ അവനെ നോക്കി പുഞ്ചിരിച്ചു... അവൻ തലയാട്ടികൊണ്ട് യാശ്വിന്റെ കേബിനിലേക്ക് നടന്നു.... "ചേട്ടനെന്തിനാ വരാൻ പറഞ്ഞെ "സഞ്ജു കേബിനിൽ കയറിയതും യാശ്വിനോടായി ചോദിച്ചു.... "ആഹ് നീ വീട്ടിൽ ഒന്ന് ചെല്ലണം... മമ്മ ഫുഡ് പാക്ക് ചെയ്തിട്ടുണ്ടാകും.... അതുമായി ജീവയെ ഹോസ്പിറ്റലിൽ പോയി കാണണം... എനിക്ക് കുറച്ചു ഡ്യൂട്ടി ഉണ്ട്.... രാത്രി ആവുമ്പോളേക്കും ഞാൻ എത്തിക്കോളാം...." "അപ്പൊ ജീവ സർ ഒറ്റയ്ക്കാണോ അവിടെ " "ഹ്മ്മ് നേഴ്സിനോട് പറഞ്ഞിട്ടാണ് വന്നത്... അത്രയും ഇമ്പോര്ടന്റ്റ്‌ ആയത് കൊണ്ടാണ് ഇവിടെ വന്നത്... എന്തായാലും നീ അവിടേക്ക് ചെല്ല്... ഞാൻ എത്തിക്കോളാം" യാശ്വിൻ പറഞ്ഞത് അനുസരിച്ചവൻ വീട്ടിൽ ചെന്ന് ഭക്ഷണവും എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു... നെഞ്ചിൽ ആഴത്തിലുള്ള മുറിവ് ഇല്ലാത്തത് കൊണ്ട് തന്നെ റൂമിലേക്ക് മാറ്റിയിരുന്നു....

സഞ്ജു റൂം കണ്ട് പിടിച്ചു റൂമിൽ കയറുമ്പോൾ ജീവ മയങ്ങുകകായായിരുന്നു.... വയറോളം മാത്രമേ പുതച്ചുള്ളൂ.... നെഞ്ചിനു മേലെ മുറിവ് കെട്ടിയിരിക്കുന്ന ബാൻഡാജ് ആണ്.... കയ്യിലെ ഭക്ഷണം പാക്കറ്റ് എടുത്തു അവിടെ വെച്ചുകൊണ്ട് ജീവക്ക് അടുത്തേക്ക് ചെന്നു.... മനസ്സിൽ വല്ലാത്തൊരു കനം തോന്നി.... തന്റെ കവിളിൽ കൈ ചേർത്തു വെച്ചതും അത് തട്ടി മാറ്റി ഇവക്കടുത്തേക്ക് ചെന്നതും... ഒരു നോട്ടം കൊണ്ട് പോലും അയാളെ നോക്കാത്തതും എല്ലാം.... താൻ കാരണമല്ലേ...... താൻ കിടക്കേണ്ട സ്ഥാനത് അല്ലെ....ജീവയുടെ കിടത്തം അവനെ വല്ലാതെ വീർപ്പുട്ടിച്ചു.... നെഞ്ചിലെ ബാൻഡാജിലൂടെ അവൻ ഒന്ന് വിരലോടിച്ചു.... ജീവ കണ്ണുകൾ പുളിച്ചു തുറന്നതും മുന്നിൽ തന്റെ നെഞ്ചിൽ വിരലോടിക്കുന്നവനെ കാണെ ചുണ്ടിൽ നേരിയ പുഞ്ചിരി വിടർന്നു.... "ഇപ്പൊ നിന്റെ നെഞ്ചിലെ അതെ പാട് എന്റെ നെഞ്ചിലും കാണും..." ജീവ പറഞ്ഞതും സഞ്ജു ഞെട്ടലോടെ കൈകൾ പിൻവലിച്ചു.... ചിരിയടക്കാൻ പാട് പെടുന്ന ജീവയെ കാണെ അവനു ദേഷ്യം തോന്നിയില്ല... പകരം കുറ്റബോധം നിറഞ്ഞു... "ഞാൻ... കാരണമല്ലേ... ഞൻ നോക്കീലല്ലോ...

"സഞ്ജു മെല്ലെ പറഞ്ഞു... . എപ്പഴും കടിച്ചു കീറാൻ വരുന്നവൻ പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങി പറയുന്നത് കേൾക്കേ ജീവയിൽ വാത്സല്യം തോന്നി.... "നിന്റെ ഏട്ടൻ പറഞ്ഞത് ശെരിയാ...കൊച്ചു കുഞ്ഞിന് സ്വഭാവമാ നിനക്ക് "ജീവ പറഞ്ഞതും സഞ്ജു കൂർത്തു നോക്കി.... വയസ്സ് 23 ആയി കൊച്ചു കുഞ്ഞെന്ന് പറഞ്ഞു കളിയാക്കുന്നോ.... "ഞാൻ... ഫുഡ്‌ എടുത്തു തരാം... ദയവ് ചെയ്തു ആ വാ ഇനി തുറക്കരുത് "സഞ്ജു കനപ്പിച്ചു പറഞ്ഞു... "ഫുഡ്‌ കഴിക്കാൻ തുറക്കാവോ "ജീവ അവനെ ഒളിക്കണ്ണോടെ നോക്കി.... "ഓ വായിനോക്കി അല്ലാതെ ചളിയൻ പോലീസ് എന്നും കൂടി വിളിക്കേണ്ടി വരുവോ.... ഇങ്ങേരെ ഞാനിന്ന്...." സഞ്ജു സ്വയം പിറുപിറുത്തു മമ്മ ഉണ്ടാക്കിയ കഞ്ഞി പാത്രത്തിൽ ഒഴിച്ചു സ്പൂൺ ഇട്ടുകൊണ്ട് ജീവക്ക് നേരെ നീട്ടി... "Feed me "ജീവ അവനെ ഉറ്റുനോക്കി... സഞ്ജു ഒന്ന് ഞെട്ടി സ്വരത്തിൽ എന്തോ മാറ്റം... അല്ലാ തോന്നുന്നതാ... തനിക്കെന്താ ഈ പറ്റുന്നെ... "തന്റെ കൈക്ക് പ്രശ്നഒന്നുല്ലല്ലോ ഒറ്റക്ക് അങ്ങ് കഴിച്ച മതി "സഞ്ജു അവിടെ പാത്രം വെച്ചു കൊണ്ട് പുറത്തേക്ക് നടന്നു അവനിലെ പിടപ്പ് അവനു അറിയില്ലാ... എന്താണ് തനിക് സംഭവിക്കുന്നത് എന്ന്...ഇത് വരെ തോന്നാതെന്തോ... പക്ഷെ അതെന്താണ് അവനു മനസ്സിലായില്ലാ.... പുറത്തെ ചെയറിൽ ഇരുന്നു കൊണ്ടവൻ നെഞ്ചിൽ കൈ വെച്ചു.... കുറ്റബോധം കൊണ്ടാണോ ഈ ഹൃദയം മിടിക്കുന്നത്...?....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story