മനസ്സറിയാതെ...💙: ഭാഗം 3

manasariyathe

എഴുത്തുകാരി: CRAZY GIRL

"ഇരിക് മോളെ " തീന്മേഷക്ക് അടുത്തേക്ക് സഞ്ജുവിനോടപ്പം വന്ന ഇവയെ നോക്കി ലക്ഷ്മി പറഞ്ഞു... അവൾ സഞ്ജുവിന് അടുത്തായി തന്നെ ഇരുന്നു.... അവിടെ സഹായിക്കാൻ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു അമ്മിണിയമ്മ... അവർ ഭക്ഷണമെല്ലാം ടേബിളിൽ കൊണ്ട് വെച്ച്... യാശ്വിനും യാമിനിയും ലക്ഷ്മിയമ്മയും സഞ്ജുവും ഇവയും ഇരുന്നു.. ഇവ വേണ്ടത് പ്ലേറ്റിൽ ഇട്ടു കഴിക്കാൻ തുടങ്ങി... "വീട്ടിൽ വിളിച്ചു പറഞ്ഞോ ഇവിടെ എത്തിയത്... ടെൻഷൻ അടിച്ചു കാണുമായിരിക്കും അല്ലെ "ലക്ഷ്മി ഇവയൊടായി ചോദിച്ചു... അവൾ ഒന്ന് മൂളിയതെ ഉള്ളു.. "മോളെന്തിനാ ഈ ജോബിൽ തന്നെ കേറിയത്... ഇനി സഞ്ജുവിനെ പോലെ അവന്റെ ഏട്ട "

"മമ്മാ ഒന്ന് മിണ്ടാതിരിക്ക് അവൾ ഒന്ന് കഴിച്ചോട്ടെ "സഞ്ജു വേഗം ഇടക്ക് കയറി പറഞ്ഞു..... ലക്ഷ്മി അവനെ നോക്കിയതും അവൻ കണ്ണ് കൊണ്ട് അരുതെന്ന് കാണിച്ചു... ലക്ഷ്മി മനസ്സിലായത് പോലെ ഇരുന്നു യാമിനി ചിരി അടക്കി.. യാശ്വിനും അവനെ കൂർപ്പിച്ചു നോക്കി... അവൻ ഇളിച്ചു കാണിച്ചു... കൂടുതൽ അവരിലേക്ക് അടുത്ത് ഇടപെടണ്ടാ എന്ന് കരുതിയവൾ വേഗം കഴിച്ചു പ്ലേറ്റും ഗ്ലാസുമായി കിച്ചണിലേക്ക് നടന്നു.. "അതവിടെ വെച്ചേക്ക് മോളെ അമ്മിണി കഴുകിക്കോളും "ലക്ഷ്മി അവൾ പോകുന്നതും നോക്കി പറഞ്ഞു... "വേണ്ടാ... എന്റെ കാര്യങ്ങൾ എനിക്ക് ചെയ്യുന്നതാ ഇഷ്ടം "മുഖവരയില്ലാതെ അവൾ പറഞ്ഞു കൊണ്ട് നടന്നു...

"ചേച്ചിക്ക് ഭയങ്കരം കലിപ്പാണല്ലേ "യാമിനി ശബ്ദം കുറച്ചു സഞ്ജുവിനോടായി ചോദിച്ചു.. "അവളുടെ കറക്ടർ അങ്ങനെ ആണ്..."സഞ്ജുവും മറുപടി നൽകി... "യദു കഴിക്ക് "ഒന്നും മിണ്ടാതിരിക്കുന്ന യാശ്വിന്റെ പ്ലേറ്റിൽ ഭക്ഷണം ഇട്ടു കൊണ്ട് ലക്ഷ്മി പറഞ്ഞു... അവൻ കഴിപ്പ് തുടർന്ന്.. അപ്പോഴേക്കും ഇവ അടുക്കളയിൽ നിന്ന് ഹാളിൽ എത്തിയിരുന്നു... ആന്റി യാമിനി സഞ്ജു ഗുഡ്നൈറ്... യാഷ്.. തന്നോടും... അവൾ എല്ലാവരേം നോക്കി പറഞ്ഞുകൊണ്ട് ഒരു മറുപടിക്ക് കാക്കാതെ വേഗം മുകളിലേക്ക് നടന്നു.. ലക്ഷ്മിയും സഞ്ജുവും യാമിനിയും യാശ്വിനെ ഉറ്റുനോക്കി... എല്ലാവരുടേം യദു വാണ് യാശ്വിൻ...

ആദ്യമാണ് ഒരാൾ അവനെ യാഷ് എന്ന് സംബോധനം ചെയ്യുന്നത്... അതും ഇവാഗ്നി... അവളോടും നീരസം അവൻ നല്ലോണം ഉണ്ട്... അതുകൊണ്ട് തന്നെ അവൾ അങ്ങനെ വിളിച്ചപ്പോൾ അവന്റെ ഭാവം അറിയാം മൂവരും അവനെ നോക്കി... അവനെന്നാൽ ഒന്നും ബാധിക്കാതെ കഴിക്കുന്നത് കണ്ടതും മൂവരും പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല... ******************* "Please don't move " അവന്റെ ശബ്‍ധം നേര്മയോടെ ഉയർന്നു... എന്നാൽ അവളുടെ ചിരിയുടെ സ്വരം കാതിൽ അലയടിച്ചു... അവന്റെ ചുണ്ടുകളിലും പുഞ്ചിരി സ്ഥാനം പിടിച്ചു... കടലിൽ തീരത്തൂടെ ഓടുന്നവളുടെ ദാവണി ഷാൾ കാറ്റിൽ പറന്നു...

അതിനെ പിടിക്കാനായി കൈകൾ നീട്ടി അവനും അവൾക്കു പുറകെ കാലുകൾ പായിച്ചുകൊണ്ടിരുന്നു...... കടലിനടുത്തു എത്തിയതും അവൾ നിഛലമായി നിന്നു... വശ്യമായ ചിരിയോടെ അവനും അവൾക് പുറകിൽ സ്ഥാനം പിടിച്ചു... അരയോളം നീളമുള്ള അവളുടെ മുടിയിഴകളിൽ തഴുകികൊണ്ടവൻ വകഞ്ഞുകൊണ്ട് അവളുടെ മുന്നിലേക്ക് ഒതുക്കി കൊടുത്തു... കഴുത്തിലെ മറുകിൽ അവന്റെ കണ്ണുകൾ പതിഞ്ഞു... പ്രണയത്താൽ കണ്ണുകൾ വിടർന്നു... പുറകിൽ അവളിലൂടെ ചേർന്നു നിന്നുകൊണ്ടവൻ ദാവണികിടവിലെ അവളുടെ ഇടുപ്പിലെ മറുകിൽ വിരലുകൾ അമർത്തികൊണ്ട് കഴുത്തിനെ മറുകിൽ ചുണ്ടുകൾ ചേർത്തു... ചന്ധനത്തിന് ഗന്ധം അവന്റെ നാസികയിൽ തുളഞ്ഞു കയറി... ശ്വാസം വിലങ്ങിയത് പോലെ അവനെ മത്ത് പിടിപ്പിച്ചു... തിരിഞ്ഞു നിൽക്കാനായി അവളുടെ കാലുകൾ ചലിച്ചു...

അവനു ശ്വാസം നിലചാ പോൽ പിടഞ്ഞു... അവളിലെ ഗന്ധത്തിൽ അത്രമാത്രം അവൻ അടിമപ്പെട്ടു പോയി... ഹൃദയമിടിപ്പ് ഉയർന്നു... അവളുടെ ചിരി ശബ്ദം കേൾക്കേ അവനു സ്വയം നഷ്ടപെടുന്ന പോലെ തോന്നി... തിരിഞ്ഞു നിൽക്കാൻ തുനിഞവൾ കൈമുട്ടിന് കൊണ്ട് അവന്റെ വയറ്റിൽ കുത്തി കൊണ്ട് മുന്നിലേക്ക് പാഞ്ഞു... "ഹേയ് "ഞെട്ടലോടെ അവൻ ഞെട്ടി എണീറ്റു... തൊണ്ട വറ്റി... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു... ഹൃദയമിടിപ്പ് അത് പോലെ തന്നെ ഉയർന്നു... ശ്വാസം വിലങ്ങിയത് പോലെ തറഞ്ഞു ഇരുന്നു... "Who are you? "ആസ്വസ്ഥതയോടെ നെഞ്ചിൽ കൈവെച്ചു കൊണ്ടവൻ സ്വയം ചോദിച്ചു... തന്നെ പലപ്പോഴുമായി അലട്ടുന്ന ചന്ധനത്തിന് ഗന്ധമുള്ള ദാവണികാരി....കാറ്റിൽ വീശി പറക്കുന്ന അവളുടെ മുടിയിഴകൾ....അവളുടെ കഴുത്തിനു പുറകിലെ കറുത്ത മറുക്...

ഇടുപ്പിലെ മറുക്.....പക്ഷെ വ്യക്തമല്ലാ... ആരാണെന്ന് അറിയില്ലാ... അവനു അസ്വസ്ഥത തോന്നി.... എന്തിനവൾ തന്റെ സ്വപ്നത്തിലേക്ക് കടന്നു വരുന്നു എന്ന ചോദ്യം അവനെ വീർപ്പുമുട്ടിച്ചു.. ബെഡിൽ നിന്ന് എണീറ്റുകൊണ്ടവൻ ലൈറ്റ് ഇട്ടുകൊണ്ട് ജഗിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു... കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു നാലര മണി ആയിരിക്കുന്നു... വീണ്ടും ജഗ് അവിടെ വെച്ച് ബെഡിലേക്ക് തിരിയാൻ നിന്നതും എന്തോ ശബ്ദം കേട്ടുകൊണ്ടവൻ നെറ്റിച്ചുളിച്ചു.... വാതിക്കലിന് അടിയിലൂടെ ആരോ നടന്നു പോകുന്ന നിഴലവൻ കണ്ടതും സംശയിച്ചുകൊണ്ടവൻ ഡോർ മെല്ലെ തുറന്നു... കറുത്ത കോട്ടും അതിന്റെ തൊപ്പിയും തലയിൽ ഇട്ടു കറുത്ത പാന്റും അണിഞ്ഞു പോകുന്നവളെ നെറ്റി ചുളിച്ചവൻ നോക്കി..

പടികൾ ഇറങ്ങിയവൾ മുന്നിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടവൻ കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ലാ... അവളുടെ തലതെറിച്ച സ്വഭാവത്തെ പറ്റി അറിയുന്നത് കൊണ്ട് തന്നെ അവന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു... ഡോർ ലോക്ക് ചെയ്തവൻ ബെഡിലേക്ക് തന്നെ മലർന്നു വീണു... 💙💙💙💙💙💙 "മമ്മാ " സഞ്ജുവിന്റെ ശബ്ദം വീടാകെ ഉയർന്നു... "എന്താടാ "പടികൾ പാഞ്ഞിറങ്ങുന്ന സഞ്ജുവിനെ നോക്കി ലക്ഷ്മി ഞെട്ടലോടെ ചോദിച്ചു... "അവളെവിടെ ഇവ "അവൻ കിതച്ചുകൊണ്ട് ചോദിച്ചു... "മുറിയിൽ അല്ലെ "ലക്ഷ്മി നെറ്റി ചുളിച്ചു... "ഇല്ലാ.. അവളെ അവിടെ കാണുന്നില്ല "അവൻ വേവലാതിയോടെ പറഞ്ഞു .

"എവിടെ പോകാനാ... സഞ്ചേട്ടാ കുളിക്കുന്നുണ്ടാകും "യാമിനി "ഇല്ലാ യാമി.. അവൾ എവിടേം ഇല്ലാ "അവൻ ഇരുവരേം നോക്കി വെപ്രാളംത്തോടെ പറഞ്ഞു... "യദുവേട്ടാ ഇവേച്ചിയെ കാണുന്നില്ലെന്ന് "പടികൾ ഇറങ്ങി വരുന്ന യാശ്വിന്റെ അടുത്തേക്ക് ചെന്നു യാമിനി പറഞ്ഞു... "അതിനു നീയെന്തിനാ ടെൻഷൻ അടികുന്നെ അവൾ നിന്റെ ആരാ" യാശ്വിൻ യാമിനിയെ പുരികമുയർത്തി നോക്കി... "യദു... എന്താ മോനെ... ഒരു പെൺകുട്ടിയല്ലേ അവൾ... അതും അന്യ നാട്ടിൽ നിന്നു വന്നവൾ.."ലക്ഷ്മി പറഞ്ഞു... യാശ്വിൻ കാര്യമാക്കിയില്ല... അവൻ ഷൂസ് എടുത്തു കൊണ്ട് സോഫയിൽ ഇരുന്നു ഷൂസിന്റെ ലൈസ് കെട്ടാൻ തുടങ്ങി...

സഞ്ജു മമ്മയെ ദയനീയമായി നോക്കി...ലക്ഷ്മി അവനു കൺചിമ്മി കാണിച്ചുകൊണ്ട് യാശ്വിന്റെ അടുത്ത് ചെന്നിരുന്നു... "യദു..."അവർ അവനെ മെല്ലെ വിളിച്ചു.. "വേണ്ടാ മമ്മാ...അവൾ എവിടെയാണെന്ന് അറിയില്ലാ... എന്തായാലും ആരും തട്ടിക്കൊണ്ടു പോയതൊന്നും അല്ലാ... പുലർച്ചക്ക് എഴുനേറ്റു പോകുന്ന കണ്ടു "അവൻ താല്പര്യമില്ലാതെ പറഞ്ഞു... "പോകാനോ എവിടേക്ക്"സഞ്ജു ഞെട്ടലോടെ മുന്നിലേക്ക് വന്നു... "ഞാൻ ചോദിച്ചില്ല ചോദിക്കാനും പോകില്ല... പിന്നെ നീ ഈ കിടന്നു അവൾക് വേണ്ടി മരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല... കൂടുതൽ ആരെയും അടുപ്പിക്കണ്ടാ സഞ്ജയ്‌... നിനക്ക് ഞങ്ങളും ഞങ്ങള്ക്ക് നീയും മതി... കേട്ടല്ലോ "

സഞ്ജയെ നോക്കി യാശ്വിൻ കടുപ്പിച്ചു പറഞ്ഞു കൊണ്ട് ഇറങ്ങി... അവനു വല്ലാതെ ദേഷ്യം തോന്നി... സഞ്ജയ്‌ യാമിനി ലക്ഷ്മി ഇവർ മൂന്നു പേരുമാണ് അവന്റെ ലോകം... അതിലൊരാളുടെ കണ്ണ് നിറയുന്നത് പോലും അവനു സഹിക്കാൻ പറ്റാത്ത കാര്യമാണ്... പുറത്ത് നിന്നു ഒരുവളോടുള്ള അവന്റെ അമിത സ്വാതന്ത്രം സ്നേഹം...നാളെ അവളിൽ നിന്നവൻ ഏതെങ്കിലും രീതിയിൽ വഞ്ചിക്കപ്പെട്ടാൽ... തന്റെ അനിയന്റെ വേദന ഒരിക്കലും അവനു സഹിക്കാൻ പറ്റുന്നതല്ല... യാശ്വിൻ ഇറങ്ങിയതും സഞ്ജു മമ്മയെ നോക്കി... "എന്താമ്മേ ഏട്ടൻ ഇങ്ങനെ "സഞ്ജു ദയനീയമായി ചോദിച്ചു... "നിനക്കറിയില്ലേ സഞ്ജു... അവനു പേടിയാ.. ആരെങ്കിലും നിന്നെ കബളിപ്പിക്കുമോ എന്ന ഭയമാണ്...

അത്രയും കരുതലോടെ നിന്നെ അവൻ വളർത്തിയത് "ലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു... സഞ്ജുവിൽ അപ്പോഴും ഇവ എവിടെ പോയതാണ് എന്ന് ടെൻഷൻ ആണ്... "മമ്മ മമ്മാ... പ്ലീസ് എനിക്ക് ബൈക്കിന്റെ ചാവി താ "സഞ്ജു കെഞ്ചി... "എന്നിട്ടെന്തിനാ സ്റ്റണ്ട് ചെയ്യാനല്ലേ "ലക്ഷ്മി അവനെ തറപ്പിച്ചു നോക്കി... "ഇല്ല മമ്മാ... യാമി ആണേ സത്യം "സഞ്ജു യാമിനിയുടെ തലയിൽ കൈ വെച്ച് പറഞ്ഞു... "പോടാ എന്റെ തല "യാമി അവന്റെ കൈ തട്ടി അവനെ കൂർപ്പിച്ചു നോക്കി.. ലക്ഷ്മി ചിരിയോടെ മുറിയിലേക്ക് നടന്നു... ചാവിയുമായി വന്നു അവനു നൽകി... അവൻ യാമിനിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് പുറത്തേക്ക് ഓടി....

"ഈശ്വരാ എന്റെ തല "അവന്റെ ഓട്ടം കണ്ട് യാമിനി തലയിൽ കൈ വെച്ച് നെടുവീർപ്പിട്ടു... ബൈക്കിന്റെ വേഗത കൂട്ടിയവൻ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു.... "ഇവാ.. നിന്നെ ഞാൻ കൊല്ലും.. എവിടെ പോയതാ നീ...തെണ്ടി.. ഒരു വാക്ക് പോലും പറയാതെ എവിടെ പോയതാണാവോ "മനസ്സിൽ പറഞ്ഞവൻ എങ്ങോട്ടെന്നില്ലാതെ ബൈക്ക് വിട്ടു... ബൈക്ക് ഓടിച്ചു കൊണ്ട് തന്നെ അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു... അതിൽ നിറയെ ചട്ടമ്പി എന്ന് നിറഞ്ഞു കിടക്കാണ്... വീണ്ടും അവൻ അതിലേക്ക് വിളിച്ചു... ആരുടെയോ കടാക്ഷത്താൽ നൂറു തവണത്തെ റിങ്ങിനു ശേഷം അവൾ കാൾ എടുത്തിരുന്നു...

"നീ എവിടെയാടി...രാവിലെ എന്നെ കൂട്ടാതെ എവിടെ പോയതാ ഹലോ... ഇവാ... കേൾക്കുന്നുണ്ടോ നീ "ഫോൺ ചെവിയിൽ വെച്ചവൻ ദേഷ്യത്തോടെ പറഞ്ഞു... എന്നാൽ അവളുടെ കിതപ്പ് മാത്രം ഫോണിലൂടെ കേൾക്കാം... "നീ നീ ഓടുവാണോ... ഇവ..."അവൻ വേവലാതിയോടെ ചോദിച്ചു... "നീ പേടിക്കണ്ടടാ ചെർക്കാ... ഞാൻ പ്രസന്റേഷന് ഒരു കിടിലം വീഡിയോ എടുക്കാൻ വന്നതാ... ഞാൻ എത്തിക്കോളാം നീ വെച്ചോ " "ഇവ... ഇവാ ഹലോ " അവൾ കാൾ വെച്ചതും അവൻ നെറ്റിയിൽ സ്വയം അടിച്ചു... ബൈക്ക് സൈഡിൽ ഒതുക്കിയവൻ വീണ്ടും അവളെ വിളിച്ചു കൊണ്ടിരുന്നു... എന്നാൽ ആദ്യമെല്ലാം റിങ് പോയെങ്കിലും പിന്നീട് അത് സ്വിച്ച് ഓഫ് ആയിരുന്നു...

"ചേ " അവൻ ഫോൺ മുറുകെ പിടിച്ചു... "ഇവാ.. ഇവിടെ ഒരു പ്ലേസ് ഉണ്ട് ചെമ്പ്രം (സങ്കല്പിക പ്ലേസ് നെയിം) ഈ നാടിന്റെ ഏറ്റവും അവസാനമാണ്... ചെമ്പ്രം കാട് കടന്നാൽ മറ്റൊരു പ്രദേശമാണ്.. മിക്കവാറും ഒറ്റക്ക് അതിലൂടെ കടന്നു വരാൻ ആരും ഭയക്കും... You know അവിടെ കാട്ടനാ ഇറങ്ങും... അതിന്റെ മുന്നിൽ പെട്ടവരൊന്നും ജീവനോടെയില്ലെന്നാ കേട്ടത്.. "സഞ്ജു "Interesting "ഇവയുടെ മുഖം അമ്പരപ്പാൽ വിടർന്നു... "Yhh... പക്ഷെ ഞാൻ പോയിട്ടില്ല യദുവെട്ടൻ പോയിട്ടുണ്ട്.. ചേട്ടന് ഫോട്ടോഗ്രാഫി ഇഷ്ടമാണ്... ഇവിടെ നിന്നു മൂന്ന് മണികൂറോളം ദൂരമുണ്ട്... Its really dangerous place " സഞ്ജു അവളോട് പറഞ്ഞെതെല്ലാം മനസ്സിൽ തെളിഞ്ഞു...

"നീ പേടിക്കണ്ടാ ചേർക്കാ ഞാൻ പ്രസന്റേഷന് കിടിലം വീഡിയോ എടുക്കാൻ വന്നതാ "ഫോണിലൂടെ അവൾ പറഞ്ഞത് അവൻ ഓർത്തെടുത്തു... "ജോബിന് ജോയിൻ ചെയ്യുമ്പോൾ തന്നെ നമ്മൾ എംഡി യെ ഇമ്പ്രെസ്സ് ചെയ്യാൻ എന്തെങ്കിലും വെറൈറ്റി പ്രസന്റേഷൻ ചെയ്തു നൽകണം.. അവര്ക് തോന്നണം എന്ത് ട്ടഫ് റിസ്ക്കും നിഷ്പ്രയാസം ഞങ്ങളെ കൊണ്ട് പറ്റുമെന്ന് "ഇവ പറഞ്ഞത് അവൻ ഓർത്തു.. എല്ലാം കൂടി കൂട്ടിവായിച്ചപ്പോൾ അവൾ പോയ സ്ഥലം അവനു കത്തി... "Ooh shitt... ഏത് നേരത്താണാവോ എനിക്ക് അവളോട് ആ നാടിനെ പറ്റി പറയാൻ തോന്നിയത് "മൊബൈൽ പോക്കറ്റിൽ ഇട്ടു ബൈക്ക് വേഗം സ്റ്റാർട്ട്‌ ചെയ്തവൻ പറപ്പിച്ചു വിട്ടു...

നീണ്ട മൂന്നു മണികൂറോളം ഉള്ള റെസ്റ്റില്ലാത്ത യാത്ര അതും ഒറ്റക്ക് ബൈക്കിൽ... ആദ്യമായിട്ടാണ് ഇങ്ങനെ...ഏട്ടൻ അറിഞ്ഞാൽ കൊന്ന് കൊലവിളിക്കും... എങ്കിലും സാരമില്ല... ഇവയെ തനിച് വിടാൻ കഴിയില്ല... സഞ്ജു ബൈക്ക് ചെമ്പ്രം പ്രദേശത്തേക്ക് കടന്നു... അത് വരെ അവനു നൽകിയ പ്രകാശം ഇരുണ്ടു... കാട് പ്രദേശം ആയത് കൊണ്ട് തന്നെ ചെമ്പ്രം കടന്നാൽ സൂര്യ പ്രകാശം കാണില്ലാ... പിന്നെയും പകൽ ഇത്തിരി വെളിച്ചമുണ്ടാകുമെങ്കിലും രാത്രി കണ്ണ് പോലും കാണില്ല... അവളെ എവിടെ ചെന്ന് നോക്കാൻ ആണ്.. സഞ്ജുവിൽ നേരിയ ഭയം തോന്നി... കുറച്ചു ദൂരം പിന്നീട്ടതും അവന്റെ കണ്ണുകൾ റോഡിനു സൈഡിൽ ഒതുക്കി വെച്ച കറുത്ത കോട്ടിൽ കണ്ണുടക്കി....

ബൈക്ക് സൈഡിൽ ഒതുക്കിയവൻ വേഗം അത് കയ്യിലെടുത്തു... "ഇവ... അവളുടേതാ..."അവൻ ഉറപ്പിച്ചു... "ഇവാ..."കോട്ടിൽ പിടി മുറുക്കിയവൻ കാടിലേക്ക് നോക്കി ഒച്ചയിൽ വിളിച്ചു... എന്നാൽ അനക്കമൊന്നുമില്ല... വീണ്ടും വീണ്ടും അവൻ നീട്ടി വിളിച്ചുകൊണ്ടിരുന്നു....അവൻ കാടിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് അവളെ ശബ്ദമുയർത്തി വിളിച്ചു.. ആ വിജിത്രമായ കാടിൽ അവന്റെ ശബ്ദത്തോടപ്പം എക്കോ ശബ്ദവും ഉയർന്നു.... പെട്ടെന്നാണ് അവന്റെ മുന്നിൽ എന്തോ വട്ടം ചാടിയത്... "ചേട്ടാ "ഞെട്ടലോടെ അവൻ പുറകിലേക്ക് മലർന്നു അടിച്ചു വീണു... പൊട്ടിച്ചിരിയുടെ ശബ്ദം ഉയർന്നു...

അവൻ ഞെട്ടി കണ്ണുകൾ തുറന്നതും മുന്നിൽ വയറിൽ കൈ വെച്ച് ചിരിച്ചു മറിയുന്നവളെ കാണെ ആദ്യത്തെ ഭയം മാറി പല്ല് കടിച്ചു കൊണ്ടവൻ കാട്ടിലെ ഉണങ്ങിയ ചപ്പുകൾ എടുത്തു അവളെ എറിഞ്ഞു ദേഷ്യം തീർത്തു... "ന്നാലും എന്റെ ചുന്ദരാ നീ ഇത്രയും പേടി തൊണ്ടൻ ആയി പോയല്ലോ "അവനെ പിടിച്ചെഴുനേൽപ്പിക്കുമ്പോൾ ചിരിയോടെ അവൾ പറഞ്ഞു... "നിന്നെ ഉണ്ടല്ലോ "സഞ്ജു കണ്ണുരുട്ടി... "അതുപോട്ടെ നിനക്കെങ്ങനാ മനസ്സിലായി ഞാൻ ഇവിടെ ഉണ്ടെന്ന് "അവൾ അവനെ സംശയത്തോടെ നോക്കി... "ഒറ്റൊന്ന് തന്നാലുണ്ടല്ലോ.. ആരോടും പറയാതെ പുലർച്ചക്കുള്ള നിന്റെ ഒളിച്ചോട്ടം എന്തേലും ഉടായിപ്പ് ആകും എന്ന് ഉറപ്പാണ്.. ഞാൻ അല്ലാണ്ട് നിനക്ക് ഈ പ്ലേസ് പറഞ്ഞു തരുമോ..."അവൻ അവളെ കണ്ണുരുട്ടി നോക്കി... "Ooh my god... എന്റെ ചക്കരക്ക് ഇപ്പൊ കുറച്ചു ബുദ്ധി കൂടിയിട്ടുണ്ട്....

ഹ്മ്മ് ഇമ്പ്രൂവ്മെന്റ് ഉണ്ട്..."അവൾ അവന്റെ തോളിൽ തട്ടി പറഞ്ഞു... "ദേ ഇവ.. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടേ.. നീ എന്താ എന്നോട് പറയാതെ വന്നത്..."അവൻ അവളെ കൂർപ്പിച്ചു... അവൾ ചിരിച്ചു കൊണ്ട് കഴുത്തിലെ ക്യാമറ എടുത്തുകൊണ്ടു എടുത്ത ഫോട്ടോസ് ഓരോന്ന് എടുത്തു നോക്കി... "നിന്നേം കൂടി പുലർച്ചക്ക് കൊണ്ട് വന്നാൽ അനിയന്റെ പുന്നാര ഏട്ടൻ എന്നെ അങ്ങ് പറത്തി കളഞ്ഞാലോ...തത്കാലം ഇവിടേക്ക് ഞാൻ ഒറ്റക്ക് മതി എന്ന് കരുതി...."അവൾ ചുണ്ട് കോട്ടി ക്യാമെറയിൽ നോക്കി പറഞ്ഞു.. "എങ്കിലും ഒറ്റക്ക്... മതി വാ പോകാം "അവൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു... "ഞാനില്ല മോനെ... നീ അങ്ങ് ചെന്നാൽ മതി....

ഇവിടെ നാല് മണിക്ക് ദേ ആ ഭാഗത്തു നിന്നു കാട്ടാനകൾ വരും "അവൾ ദൂരേക്ക് ചൂണ്ടി പറഞു... "കാ കാ കാട്ടനായോ "അവൻ ഉമിനീറിറക്കി... "കാ ക കാട്ടനായല്ല... വെറും കാട്ടാനാ..നല്ലൊരു വീഡിയോ എടുത്തു എഡിറ്റ്‌ ചെയ്യണം... ഇതൊന്നും കാര്യമില്ലെന്ന് അറിയാം... എങ്കിലും പ്രസന്റേഷൻ ചെയ്തു നൽകുമ്പോൾ വിഡിയോയിൽ ഇമ്പ്രെസ്സ് ആയാൽ.. ട്രെയിനിങ് വേണമെന്ന് പറഞ്ഞു മാറ്റി നിർത്തേണ്ടി വരില്ല ഡയറക്റ്റ് ജോബിലേക്ക് കാലെടുത്തു വെക്കാം " അവൾ ആവേശത്തോടെ പറഞ്ഞു... "നിനക്കെന്തിനാ ഇത്ര തിടുക്കം... നീ ഒന്ന് വന്നേ.."അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. "സഞ്ജു ഞാൻ വരില്ലാ... ഒന്നിൽ കാലെടുത്തു വെച്ചാൽ ഞാൻ അത് നേടാതെ പിന്നോട്ട് വെക്കില്ല...

അതുകൊണ്ട് വന്ന വഴി മോൻ വിട്ടോ... രാത്രിയാകും ഞാൻ എത്താൻ "അവൾ കടുപ്പിച്ചു പറഞ്ഞു... "എടി വേണ്ടടി..."അവൻ ദയനീയമായി നോക്കി... എന്നാൽ അവൾ അത് അവഗണിച്ചുകൊണ്ട് മുന്നോട്ട് നടന്നു... കൂടെ ചുറ്റും ഭയത്തോടെ കണ്ണോടിച്ചുകൊണ്ട് അവനും..... "മമ്മാ സഞ്ജു എവിടെ " പുറത്തെ ബൈക്ക് കാണാത്തത് കൊണ്ട് വീട്ടിലേക്ക് കയറി കൊണ്ട് യാശ്വിൻ ചോദിച്ചു... "സഞ്ചേട്ടൻ വന്നില്ല ചേട്ടാ.. രാവിലെ പത്ത് മണിക് പോയതാ "യാമിനി അവനടുത്തേക്ക് വന്നു പറഞ്ഞു.. യാശ്വിൻ കയ്യിലെ വാച്ചിലേക്ക് നോക്കി സമയം മൂന്നര ആയിരിക്കുന്നു... യാശ്വിൻ ഫോൺ എടുത്തുകൊണ്ടു അവനെ വിളിച്ചു... എന്നാൽ പരിധിക്ക് പുറത്താണ് എന്ന് അറിഞ്ഞതും അവൻ ഫോൺ കട്ട്‌ ചെയ്തു... "ആ നീ വന്നോ... സഞ്ജു വിളിച്ചിട്ട് എടുക്കുന്നില്ലെടാ... രാവിലെ ഒരു പിടി ഭക്ഷണം പോലും കഴിക്കാതെ പോയതാ..

."ലക്ഷ്മിയും ഹാളിലേക്ക് വന്നു പറഞ്ഞതും യാശ്വിൻ മുഷ്ടി ചുരുട്ടി... "മമ്മക്ക് തടയാമായിരുന്നില്ലേ അവനെ... അവൻ അവളേം നോക്കി പോയതായിരിക്കും "യാശ്വിൻ പൊട്ടി തെറിച്ചു "നിനക്കറിയുന്നതല്ലേ യദു അവൻ എത്രമാത്രം പ്രിയപ്പെട്ടതാണ് ഇവാഗ്നി എന്ന്... കോളേജിൽ അവനു ഒരു അപകടം ഉണ്ടായത്തിന് കാരണം അവൾ അല്ലാ എന്ന് അവൻ പറഞ്ഞിട്ടും നീ എന്തിനാ ആ കുട്ടിയോട് ഇത്ര നീരസം കാണിക്കുന്നേ "ലക്ഷ്മി ശാന്തമായി പറഞ്ഞു... "പിന്നെ അവളെ കുറിച്ചു കോളേജിൽ ഉള്ളവരൊക്കെ ഒരേ പോലെ കള്ളം പറഞ്ഞതാണോ... മമ്മക്ക് അറിയില്ല അവളെ കുറിച്ച് അറിഞ്ഞടുത്തോളം ഇവാഗ്നി പരമേശ്വരൻ അതൊരു അപകടം പിടിച്ച പെണ്ണാണ്...

അവൾക്കൊപ്പം കൂടി എന്റെ സഞ്ജുവിനെയും ഒരു അപകടത്തിലേക്ക് അറിഞ്ഞുകൊണ്ട് തള്ളി വിടാൻ എനിക്ക് കഴിയില്ലാ..."അവൻ ദേഷ്യത്തിൽ മുരണ്ടു കൊണ്ട് പറഞ്ഞു മുറിയിലേക്ക് നടന്നു... "പോട്ടെ മമ്മാ ഏട്ടന് സ്നേഹം കൂടുതൽ കൊണ്ടാ ഇങ്ങനെ... മമ്മക്ക് അറിയുന്നതല്ലേ എല്ലാം....എന്നാലും സഞ്ചേട്ടൻ എവിടെ പോയതാ "യാമിനി ലക്ഷ്മിയുടെ മങ്ങിയ മുഖം കണ്ടു തോളിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു... ******************* സമയം നീങ്ങുന്നതോടപ്പം അവിടം ഇരുട്ട് പടരാൻ തുടങ്ങി... ഇരുവരും മരത്തിനു കീഴിൽ ഇരുന്നു... ഇവയുടെ ശ്രെദ്ധ മുഴുവൻ കാട്ടനാ വരുന്ന വഴിയിൽ ആണെങ്കിലും സഞ്ജു എല്ലായിടത്തും കണ്ണോടിച്ചു...

വല്ല ഇഴജന്ധുക്കളും ഉണ്ടെങ്കിൽ അവൻ ഓർക്കാൻ കൂടി പേടി തോന്നി..... "സമയം അഞ്ചായല്ലോ... എന്നാലും കാട്ടാനാ എവിടെ "കയ്യിലെ വാച്ചിൽ നോക്കി ഇവ നെറ്റി ചുളിച്ചു... "നീ വരുന്നുണ്ടെന്ന് അറിഞ്ഞു കാട്ടാനാ ഇന്നത്തെ ഈവെനിംഗ് walk വേണ്ടെന്ന് വെച്ച് കാണും... കാട്ടനേക്കാൾ വലിയ സിംഹം ആണല്ലോ ഇവിടെ ഉള്ളത് "അവൻ പറഞ്ഞത് കേട്ട് അവൾ കണ്ണുരുട്ടി..... എന്നാൽ കാട്ടിനുള്ളിൽ നിന്ന് ഭൂകമ്പം പോലെയുള്ള ശബ്ദം ഉയർന്നതും അവളുടെ കണ്ണുകൾ വിടർന്നു... എന്നാൽ അവന്റെ കാലുകൾ വിറച്ചു... അവൻ വേഗം എണീറ്റു മുന്നിലേക്ക് ആവേശത്തോടെ നടക്കാൻ പോകുന്നവളുടെ കയ്യും പിടിച്ചു ജീവനും കൊണ്ട് റോഡിലേക്ക് ഓടി..

"കൈ വിടെടാ പുല്ലേ "കൈ വിടുവെക്കാൻ ശ്രേമിച്ചു കൊണ്ട് അവൾ അലറി... "ഇല്ലാ ഇവാ വേണ്ടാ... കാട്ടാന കണ്ടാൽ പിന്നെ പൊടി പോലും കിട്ടില്ലാ "അവനും പേടിയോടെ പറഞ്ഞുകൊണ്ട് ഓടി.. എന്നാൽ റോഡിലേക്ക് കാലു കുത്തിയതും ഇവ കാലു ഉയർത്തികൊണ്ട് മുന്നിൽ കൈപിടിച്ചവന്റെ പുറകിൽ ചവിട്ട് കൊടുത്തതും അവൻ അവളുടെ കൈകൾ വിട്ടു മുന്നിലേക്ക് കമിഴ്ന്നു കൊണ്ട് വീണു... ദൂരെന്ന് വണ്ടിയുടെ വെളിച്ചം അടിച്ചത് അവൾ കണ്ടു... "നീ ഇവിടെ നിക്ക് സഞ്ജു എന്റെ പുറകെ വരണ്ടാ"അവനെ നോക്കി താകീത് പോലെ പറഞ്ഞവൾ വീണ്ടും കാടിനുള്ളിലേക്ക് പാഞ്ഞു... വേദന കൊണ്ടവൻ നേരെ ഇരുന്നു...

ദൂരേക്ക് കാറ്റ് പോലെ പായുന്നവളെ കണ്ട് അവനു ഭയം തോന്നി... "വേണ്ടാ ഇവാ പോണ്ടാ "അവൻ വിളിച്ചു പറഞ്ഞു എന്നാൽ അവൾ കേട്ടില്ലാ... Jeep wrangler അവനു മുന്നിൽ നിർത്തിയതും അവൻ വേഗം എണീറ്റു... "പറ്റില്ലാ അവളെ ഒറ്റക്ക്... "സഞ്ജു എണീറ്റു വീണ്ടും കാടിലേക്ക് ഓടാൻ നിന്നതും ആരോ അവനെ പിടിച്ചു വെച്ചിരുന്നു... അവൻ മുഖം തിരിച്ചു അയാളെ നോക്കി... കണ്ണിൽ കൂളിംഗ് ക്ലാസ്സ്‌ വെച്ചൊരുവൻ.. "വിടെടോ.."അവന്റെ കയ്യിൽ നിന്ന് സഞ്ജു കുതറി.. "Don't go there....its dangerous "അയാൾ അവനിൽ പിടി മുറുകി പറഞ്ഞു... "അതിനു തനിക്കെന്താ എന്നെ വിടെടോ "സഞ്ജു വാശിയോട് അവനിൽ നിന്ന് കുതറി...

എന്നാൽ അവനെ പിടിച്ചു വലിച്ചുകൊണ്ടവൻ ജീപ്പിൽ കയറ്റി ഇരുത്തി ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു... "How dare you "സഞ്ജു അവന്റെ കവിളിൽ ശക്തിയോടെ പഞ്ചു ചെയ്തു... അവന്റെ മുഖം സൈഡിലേക്ക് കോടി പോയി... സഞ്ജു അവനെ തറപ്പിച്ചു നോക്കി ജീപ്പിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞതും അവന്റെ കയ്യിൽ പിടി മുറുക്കിയവൻ ജീപ്പിന് പുറകിലെ ഷർട്ട്‌ എടുത്തു കൊണ്ട് അവന്റെ കൈകൾ കൂടികെട്ടി ജീപ്പിന്റെ പിടിയിൽ കെട്ടി വെച്ചു ... "What the fu*%*k എന്റെ കൈ അഴിച്ചു വിടെടാ...."സഞ്ജു കയ്യിലെ കെട്ടഴിക്കാൻ കൈകൾ വലിച്ചുകൊണ്ട് അവനു നേരെ അലറി... "അടങ്ങി ഇരിക്കെടാ ചെർക്കാ "അവനെ നോക്കി ഗൂഢമായി മന്തഹസിച്ചവൻ പറഞ്ഞുകൊണ്ട് ജീപ്പ് മുന്നോട്ടെടുത്തു..........................തുടരും…………

മനസ്സറിയാതെ : ഭാഗം 2 

Share this story