മനസ്സറിയാതെ...💙: ഭാഗം 4

manasariyathe

എഴുത്തുകാരി: CRAZY GIRL

"ഇവാ...." ജീപ്പിലെ കൈകെട്ടവൻ വലിച്ചു അഴിക്കാൻ ശ്രേമിച്ചു കൊണ്ട് കാടിലേക്ക് നോക്കി നീട്ടി വിളിച്ചു.... പിന്നിലേക്ക് മറയുന്ന കാടും മരവും കാണെ അവൻ ഇവയെ ഓർത്തു പേടി തോന്നി... ഇരുട്ടായിരിക്കുന്നു... അവൾ എങ്ങനെ വരും... അവൻ ഓർക്കുമ്പോൾ തന്നെ ഭയം മൂടി... അവൻ ദേഷ്യത്തോടെ ഡ്രൈവ് ചെയ്യുന്നവനെ നോക്കി... "എന്നെ പിടിച്ചു കെട്ടി പോകാൻ താനാര.. അഴിച്ചു വിടെടോ എന്നെ..."സഞ്ജു ദേഷ്യത്തോടെ അലറി... എന്നാൽ അവന്റെ ചുണ്ടിൽ മന്ദഹാസം വിടർന്നു ...അത് കാണെ സഞ്ജുവിൽ വല്ലാതെ ദേഷ്യം തോന്നി... അയാളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചു ചവിട്ടി കൂട്ടാൻ തോന്നി... പക്ഷെ കെട്ടിയിരിക്കുന്ന കൈകളെ കാണെ അവൻ സ്വയം നിയന്ത്രിച്ചു....

"പ്ലീസ്... എന്നെ ഇറക്കെടോ ... എന്റെ ഫ്രണ്ട് അവിടെ പെട്ട് പോയി..."അവൻ ദയനീമായി അയാളെ നോക്കി... "സോറി maahnn... അത്രയും dangerous പ്ലേസിൽ തന്നെ കണ്ടിട്ടും കൊണ്ട് പോകാതെ ഇരുന്നാൽ ഒരാളെ ആത്മഹത്യ ചെയ്യുന്നത് കണ്ടിട്ടും മൈൻഡ് ആകാതെ പോകുന്ന പോലെ ആണ്..."അയാൾ സൗമ്യമായി പറഞ്ഞു... "പ്പാ ചെറ്റേ... ഞാൻ ചത്താലും ജീവിച്ചാലും തനിക്കെന്താ... എന്നെ വിടെടോ... Bldy.. M*thr fu**kr "സഞ്ജു അയാളെ നോക്കി ദേഷ്യത്തോടെ വിളിച്ചു പറഞ്ഞതും അവന്റെ കരണം പൊളിഞ്ഞു എന്ന് കിട്ടിയിരുന്നു.... "പോട്ടെ പോട്ടെ എന്ന് വെക്കുമ്പോ അമ്മക്ക് വിളിക്കുന്നോടാ നിരന്തു പയ്യാ... ഇനി ഒരക്ഷരം മിണ്ടിയാൽ വണ്ടിക്കടിയിൽ ഇട്ടു കേറ്റും ഞാൻ..

."അയാളിൽ ഗൗരവം നിറഞ്ഞു.. അടി കിട്ടിയ ഭാഗം സഞ്ജുവിന് പുകയുന്ന പോലെ തോന്നി... കൈകൾ കെട്ടിയതിനാൽ അവിടെ ഒന്ന് തടവാൻ പോലും അവനു സാധിച്ചില്ല... എന്റെ ചേട്ടൻ പോലും എന്നെ തല്ലിയിട്ടില്ല... ആരാണ് ഇയാൾ എന്തിനാ എന്നെ കൊണ്ട് പോകണമെന്ന് ഇത്ര വാശി.. ഇനി... ഇനി വല്ല കിഡ്നാപ്പിങ്ങും ആണോ... ഓരോന്ന് കാട് കയറി ചിന്തിക്കവേ അവന്റെ കണ്ണ് നിറഞ്ഞു... "താൻ ഓർത്തു വെച്ചോ.. എന്റെ ഏട്ടൻ ഇതറിഞ്ഞാൽ തന്നെ ബാക്കി വെക്കില്ല "സഞ്ജു ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് പുറത്തേക്ക് കണ്ണുകൾ പായിച്ചു... ആ കാടുകൾ കാണുമ്പോൾ അവനു ഇവയെ ഓർത്തു വേവലാതി തോന്നി... കാട്ടാനകൾ ഇറങ്ങുന്ന നേരം അവൾ ഒറ്റക്ക്... എന്തിനാടി പിശാഷേ എന്നെ തള്ളിയിട്ടു പോയത്... അവളെ കുറിച്ച് ഓർക്കവേ അവനു വല്ലാതെ ഭയം തോന്നി... മൂന്ന് മണികൂറോളം നീണ്ട യാത്ര സ്വന്തം നാട്ടിലെ ടൗണിൽ എത്തിയിരിക്കുന്നു...

"തനിക്കെന്താ വേണ്ടത്... പണം വേണോ...എത്രയാ വേണ്ടത്...പറയ്യ് ഞാൻ തരാം... എന്നെ എവിടെക്കാ കൊണ്ട് പോകുന്നെ... എന്നെ ഇറക്കി വിടൂ "സഞ്ജു അയാളെ നോക്കി കെഞ്ചി പറഞ്ഞു... അയാൾ ഒന്ന് നോക്കിയതേ ഉള്ളു.. വണ്ടിയുടെ വേഗത കൂടി... എന്നാൽ തന്റെ വീടിന്റെ ഗേറ്റ് കടന്നു ജീപ്പ് നിന്നതും സഞ്ജു അയാളെ അമ്പരന്ന് നോക്കി... ജീപ്പ് ഓഫ്‌ ചെയ്തവൻ കീ യും എടുത്തു ഇറങ്ങി സഞ്ജുവിന്റെ അടുത്ത് വന്നു അവന്റെ ഡോർ തുറന്നു... ശേഷം അവന്റെ കയ്യിലെ കെട്ട് അഴിക്കാതെ ജീപ്പിൽ കെട്ടിയ കെട്ട് അഴിച്ചുകൊണ്ട് അതും വലിച്ചവനെ ഇറക്കി... അവന്റെ കൂട്ടികെട്ടിയ ഷർട്ടിന്റെ അറ്റം വലിച്ചുകൊണ്ട് പ്രതിയെ കൊണ്ട് പോകുന്ന പോലെ അയാൾ സഞ്ചുവിനേം കൊണ്ട് വീട്ടിലേക്ക് കയറി...

സോഫയിൽ ഇരുന്ന യാശ്വിൻ വരുന്നവരെ കണ്ട് എണീറ്റുനിന്നതും അയാൾ സഞ്ജുവിനെ യാശ്വിന്റെ മുന്നിലേക്ക് തള്ളി ഇട്ടു... യാശ്വിൻ മുന്നിൽ കൈ കൂട്ടി നില്കുന്നവനെ നോക്കി... അവന്റെ ഇടം കവിൾ ചുവന്നു കിടക്കുന്നു... ചുണ്ടിനു സൈഡിൽ നേരിയ ചോര പൊടിഞ്ഞിട്ടുണ്ട്... യാശ്വിൻ അവന്റെ കവിളിൽ കൈ വെച്ച് സഞ്ജു വേദനയോടെ മുഖം ചുളിച്ചു... "അയാൾ എന്നെ തല്ലി..."സഞ്ജു യാശ്വിനു നേരെ പതിയെ പറഞ്ഞു കൊണ്ട് അയാൾക്ക് നേരെ ദഹിപ്പിക്കുന്ന നോട്ടം നൽകി... "ജീവാ "യാശ്വിൻ അവനെ നോക്കി വിളിച്ചു.. "എന്നോട് ചൂടവേണ്ട യാശ്വി... എന്തൊക്കെ ആയിരുന്നു പാവമാണ്... നിഷ്കുവാണ്... ഒന്നുമറിയില്ല... തേങ്ങയാണ്... ആയിരിക്കും ഒക്കെ നിന്റെ മുന്നിൽ ഇവൻ ഇങ്ങനെ ആയിരിക്കും...

ഒന്ന് സഹായിച്ചപ്പോൾ അവൻ ദേ എന്നെ കവിളിൽ ഇടിച്ചു... പിന്നെ എന്റെ അമ്മയെ വിളിച്ചു... വേറെ ആരെങ്കിലും ആയിരുന്നേൽ തെളിവുകൾ ഇല്ലാതെ വെട്ടി നുറുക്കിയേനെ ഞാൻ... നിന്റെ അനിയൻ ആയത് കൊണ്ട് മാത്രമാ ഒരു അടിയിൽ ഒതുക്കിയത് " ജീവ പറയുന്നത് കേട്ട് യാശ്വിൻ സഞ്ജുവിനെ കടുപ്പിച്ചു നോക്കി... "അത് ഇവ അവളെ അവിടെ ആകിയിട്ട് ഇയാൾ എന്നെ മാത്രം പിടിച്ചു കേറ്റിയപ്പോൾ ദേഷ്യത്തിൽ ഞാൻ അറിയാതെ" യാശ്വിന്റെ നോട്ടത്തിൽ സഞ്ജു തല താഴ്ത്തി പറഞ്ഞു... "എനിക്കറിയാമായിരുന്നു അവൾക്കൊപ്പം പോയതായിരിക്കും എന്ന്... നിനക്കറിയുന്നതല്ലേ സഞ്ജു ആ പ്ലേസ്... എത്ര danger ആണെന്ന് അറിയുന്നതല്ലേ നിനക്ക്...

അവൾക് ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല അതുകൊണ്ട് തോന്നിയ പോലെ നടക്കാം നിനക്കങ്ങനെ ആണോ... നിനക്കെന്തേലും പറ്റിയാൽ അതും നിനക്ക് എന്റെ തലയിൽ ഇടണോ..."യാശ്വിന്റെ ശബ്ദം ഉയർന്നു... "ഏട്ടാ അങ്ങനെയൊന്നുമില്ല... അവൾക് ജോലിക്ക് "സഞ്ജു അവന്റെ ദേഷ്യം അടക്കാനായി പറഞ്ഞതുടങ്ങി.. "വേണ്ട നിർത്ത് ഇനി ഒരക്ഷരം നീ മിണ്ടി പോകരുത്..."യാശ്വിൻ അവനു നേരെ അലറി.. ശബ്ദം കെട്ട് യാമിനിയും ലക്ഷ്മിയും ഹാളിൽ എത്തി... "സഞ്ജു എവിടെയായിരുന്നെടാ മോനെ നീ"ലക്ഷ്മി അവനടുത്തു വന്നു അവന്റെ മുടിയിഴയിൽ തലോടി... "എനിക്ക് കുഴപ്പമില്ല മമ്മ ഇവ അവൾ അവിടെ തനിച്ചു "അവന്റെ ശബ്ദം നേർന്നു... യാശ്വിൻ ജീവയെ നോക്കി...

"അങ്ങനെ ആരെയും ഞാൻ കണ്ടില്ല...ഇവൻ മാത്രമേ റോഡിൽ ഉണ്ടായിരുന്നുള്ളു... നീ ഇവന്റെ കാര്യം പറഞ്ഞത് കൊണ്ട് ഞാൻ പിന്നെ മാറ്റാരേം നോക്കാൻ നിന്നില്ല "ജീവ സംശയത്തോടെ പറഞ്ഞു... ജീവയെ കണ്ട് ലക്ഷ്മി യാശ്വിനെ സംശയത്തോടെ നോക്കി... "എന്റെ ഫ്രണ്ട് ആണ് "യാശ്വിൻ ലക്ഷ്മിയെ നോക്കി പറഞ്ഞു... "Hi ആന്റി ഞാൻ ജീവൻ സക്കറിയ... "ജീവ ലക്ഷ്മിക്ക് നേരെ പുഞ്ചിരിയോടെ പറഞ്ഞു... "മോൻ എങ്ങനെ സഞ്ജുവിനെ അറിയാം "ലക്ഷ്മി നെറ്റി ചുളിച്ചു "യാശ്വിനും ഞാനും ഒരുമിച്ചു പഠിച്ചതാണ്.. എനിക്ക് അതുകൊണ്ട് നിങ്ങളെ എല്ലാവരെയും അറിയാം.. പിന്നെ ഞാൻ നാട്ടിൽ നിന്നു വരുന്ന വഴിയാണ് യാശ്വിൻ വിളിച്ചു പറഞ്ഞത് ഇവൻ ചെമ്പ്രം കാട്ടിൽ ഉണ്ടെന്ന്...

അതുകൊണ്ട് കൂടുതൽ തിരയേണ്ടി വന്നില്ല എന്റെ വണ്ടിക്ക് മുന്നിൽ തന്നെ ഉണ്ടായിരുന്നു "ജീവ പറഞ്ഞു നിർത്തിയതും സഞ്ജു അവനെ കൂർപ്പിച്ചു നോക്കി... ജീവ പുച്ഛിച്ചു... "പിന്നെ ഞാൻ ഇവിടെ പോലീസ് സ്റ്റേഷനിൽ നാളെ ജോയിൻ ചെയ്യും ips ജീവൻ സക്കറിയ ആയി... "സഞ്ജുവിനെ തറപ്പിച്ചു നോക്കിക്കൊണ്ടാണ് ജീവ പറഞ്ഞത്... സഞ്ജു ഞെട്ടി തരിച്ചു പോയി... "പോ.. പോലീസോ... പോലീസിനെ ആണോ ഞാൻ അമ്മക്ക് വിളിച്ചത്... ഇയാളെന്നെ ആ പക വെച്ച് ഇനി ജയിലിൽ കേറ്റുമോ... പോരാത്തതിന് പഞ്ചും ചെയ്തു... ഓ godd... ഏത് നേരത്താ എനിക്കങ്ങനെ തോന്നിയത് "സഞ്ജു ഭയത്തോടെ ഉമിനീറിറക്കി... അത് കാണെ ജീവയുടെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിരിഞ്ഞു...

******************* സഞ്ജു ഇരിക്ക പൊറുതിയില്ലാതെ ഉലാത്തികൊണ്ടിരുന്നു ഇടയ്ക്കിടെ അവന്റെ കണ്ണുകൾ പുറത്തെ ഗേറ്റിലേക്ക് നീങ്ങി... പിന്നെ നിരാശയോടെ പിൻവലിക്കും... യാശ്വിൻ സഞ്ജുവിന് അവളോടുള്ള വേവലാതി കാണെ ആസ്വസ്ഥമായി... ജീവയും സഞ്ജുവിനെ ഉറ്റുനോക്കി ഇരുന്നു... യാമിനിയും ലക്ഷ്മിയും ദൂരെയുള്ള ചെയറിൽ നിശബ്ദമായി ഇരുന്നു... "സമയം ഒമ്പത് കഴിഞ്ഞല്ലോ മമ്മാ ഇവേച്ചി എനിയും എത്തിയില്ലല്ലോ "യാമിനി ലക്ഷ്മിയോടായി പറഞ്ഞു... "എന്റീശ്വരാ ആ കുട്ടിക്ക് ഒരാപത്തും വരുത്തല്ലേ..."ലക്ഷ്മി കണ്ണുകൾ അടച്ചു വേവലാതലിയോടെ പ്രാർത്ഥിച്ചു... ഗേറ്റ് കടന്നു ഓണിന്റെ ശബ്ദവും ബൈക്കിന്റെ ലൈറ്റും കണ്ടതും സഞ്ജു പകപ്പോടെ വാതിക്കൽ വന്നു നിന്നു പുറത്തേക്ക് നോക്കി...

ചെമ്പ്രം കാട്ടിൽ നിർത്തി വെച്ച തന്റെ ബൈക്കിൽ നിന്ന് ഇറങ്ങി വരുന്നവളെ കാണെ അത് വരെ നിലച്ചുപോയ ശ്വാസം അവൻ തിരികെ ലഭിച്ചത് പോലേ തോന്നി ... വീട്ടിനകത്തേക്ക് അവനു നേരെ കണ്ണിറുക്കിയവൾ കയറിയതും അവൻ കാറ്റ് പോലെ അവളെ പുണർന്നിരുന്നു... ലക്ഷ്മിയും യാമിനിയും പരസ്പരം നോക്കി... "ദുഷ്ടാ... എവിടെ ആയിരുന്നെടി ഇത്രയും നേരം... ഞാൻ തീയിൽ നടക്കുവായിരുന്നു അറിയോ നീ "അവളിൽ നിന്ന് അകന്നവൻ കണ്ണുരുട്ടി പറഞ്ഞു... "ന്റെ പഞ്ചാര കുഞ്ചു... നീ എന്താടാ ഇങ്ങനെ ആയി പോയത്... ഇത്ര ടെൻഷൻ അടിക്കാൻ മാത്രം എന്താ ഉണ്ടായേ... കാട്ടാനയുടെ മാസ്സ് എൻട്രി പകർത്തികൊണ്ടാണ് ഇവാഗ്നി പരമേശ്വരൻ വന്നിട്ടുള്ളത്..."

ഇവ ഗമയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി... "എങ്കിലും കാട്ടാനാ ഉള്ള ആ കാട്ടിൽ നീ തനിച്ചു... "അപ്പോഴും സഞ്ജു വേവലാതിയോടെ പറഞ്ഞു... "ഞാൻ വിചാരിക്കാതെ എനിക്കൊന്ന്നും സംഭവിക്കില്ല സഞ്ജു... ഞാനെ... ഇവാഗ്നി ആണ്...ഒരു കാട്ടാനക്കും എന്റെ രോമത്തിൽ തൊടാൻ കഴിയില്ല " അവൾ ഗൂഢമായി പറഞ്ഞു... അകത്തേക്ക് കയറിയപ്പോൾ കണ്ടു മുഷ്ടി ചുരുട്ടി നിൽക്കുന്ന യാശ്വിനെ... "ഹ ഒന്ന് മസിൽ വിടെന്റെ യാഷ്... തന്റെ ബ്രോ നെ ഒരു കുഴപ്പവും ഞാൻ വരുത്തിയിട്ടില്ലാ...look at him "കൈകൾ കെട്ടിയവൾ യാശ്വിൻ നോക്കി പറഞ്ഞു... "Daamitt...you r just a head ache for everyone " യാശ്വിൻ മുരണ്ടു..

അവളുടെ ഭാവം മാറി "അതിന് തന്റെ തലയിൽ അല്ലല്ലോ ഞാൻ ഇരിക്കണേ..."അവളിൽ ഗൗരവം നിറഞ്ഞു... " ഇവാഗ്നി പരമേശ്വരൻ... താൻ എന്തിനാ എന്റെ അനിയനെ ഇങ്ങനെ ചുറ്റി നില്കുന്നെ just leave ... Dont make any troubles for him " യാശ്വിൻ ദേഷ്യം തോന്നി... ഇവാഗ്നി അവനു മുന്നിൽ വന്നു നിന്നു.. "യാഷ്... You are too possessive about ur brother... But its dangerous... അവൻ ഒരു ആൺകുട്ടിയാണ്... എപ്പോഴും കുഞ്ഞിനെ പോലെ പൊതിഞ്ഞു വെക്കാതെ just make him fly.. അവനു അറിയട്ടെ ഫ്രീഡം എന്താണെന്ന്... എപ്പോഴും തന്റെ കുഞ്ഞനിയൻ മാത്രം ആവാൻ കഴിയില്ല.. അവനും വേണം സ്വയം ജീവിക്കാനുള്ള കരുത്ത്... താൻ ആയിട്ട് അത് നശിപ്പിക്കരുത് " ഇവ കടുപ്പിച്ചു പറഞ്ഞതും യാശ്വിൻ ഇവയെ കത്തുന്ന കണ്ണോടെ നോക്കി...

"വേണ്ടാ ഇവാ... നീ നീ മേലെ പോ... "രംഗം വഷളാവുമെന്ന് തോന്നിയത്തും സഞ്ജു അവളെ തള്ളി വിട്ടു... യാശ്വിനു നേരെ പരിഹാസ ചിരി നൽകികൊണ്ടവൾ പടികൾ ഓടി കയറി..... യാശ്വിൻ സോഫയിൽ ദേഷ്യത്തോടെ ഇരുന്നു... "ഏട്ടനെന്തിനാ അവളോട് ദേഷ്യം... അവൾ പോലും അറിയാതെ ആണ് ഞാൻ അവൾക് പുറകെ പോയത്... എന്നിട്ട് എപ്പോ കാണുമ്പോഴും അവൾക് മേലെ ഇങ്ങനെ ദേഷ്യം... എന്താ ഏട്ടന്റെ പ്രശ്നം "സഞ്ജു യാശ്വിനെ നോക്കി... "അവളാണെന്റെ പ്രശ്നം... എന്താ പറഞ്ഞു വിടാൻ കഴിയുമോ നിനക് "യാശ്വിൻ അലറി.. സഞ്ജു നിശബ്ദമായി... ഒന്നും മിണ്ടാതെ അവൻ മുകളിലേക്ക് കയറി പോയി... "Just leave it maahnn "ജീവ അവന്റെ തോളിൽ പിടിച്ചു...

യാശ്വിൻ ആസ്വസ്ഥതയോടെ നെറ്റി തടവി... ******************* ഇവ കുളിച്ചിറങ്ങി ബെഡിൽ മലർന്നു കിടന്നു... അവൾക് അടങ്ങി കിടക്കാൻ തോന്നിയില്ല വേഗം എണീറ്റു ക്യാമറയും ലാപ്പും കണക്ട് ചെയ്തുകൊണ്ട് എടുത്ത വീഡിയോസെല്ലാം നോക്കി എഡിറ്റ്‌ ചെയ്തു വെച്ചു... നീളം വലിഞ്ഞുകൊണ്ടവൾ നിവർന്നിരുന്നു ലാപ് മടക്കി സൈഡിൽ വെച്ച്.. സഞ്ജു മുറിയിലേക്ക് കയറി.. അവന്റെ ഇരുണ്ട മുഖം കാണെ അവൾക് മനസ്സിലായി ഇപ്പോഴും കലിപ്പിലാണെന്ന്... അവൾ അത് കാര്യമാക്കിയില്ലാ... "നിന്നോട് പറഞ്ഞതല്ലേ ഇവ എന്റെ ഏട്ടനോട് ഇങ്ങനെയൊന്നും സംസാരിക്കരുത് എന്ന് "സഞ്ജു അവളോട് കടുപ്പിച്ചു പറഞ്ഞു.. 'ഞാൻ ആരോട് എങ്ങനെ സംസാരിക്കണം വേണ്ട എന്ന് ഞാൻ തീരുമാനിക്കും..

സഞ്ജു "അവൾ വലിയ കാര്യമാക്കാതെ പറഞ്ഞു... ഈ മറുപടി തന്നെയായിരുന്നു അവൻ പ്രധീക്ഷിച്ചത്... "എന്റെ ഏട്ടനെ പിണക്കുന്നത് അത്ര നല്ലതല്ല.. ഓർത്തോ നീ" സഞ്ജു അവളെ നോക്കി മുഖം കോട്ടി പറഞ്ഞു..... "കൊണ്ട് പോയി പുഴുങ്ങി തിന്നടാ അവനും അവന്റെ ഒരേട്ടനും... ലോകത്ത് അങ്ങേർക്ക് മാത്രം അനിയനുള്ളത് പോലെ... ബ്ലാ "അവൾ പുച്ഛിച്ചു പറഞ്ഞുകൊണ്ട് ബെഡിൽ കിടന്നു പുതപ്പ് മൂടി... അവൻ അവളുടെ നടുവിന് ഒരു ചവിട്ടു കൊടുത്തു.. "നീ എന്നെ ചവിട്ടിയതിനു പകരം "അവൾ എണീക്കുന്നതിനു മുന്നേ പുറത്തേക്ക് ഓടി കൊണ്ടവൻ പറഞ്ഞു... അവളുടെ കയ്യിൽ പെട്ടാൽ പിന്നെ എന്റെ എല്ലു നുറുങ്ങും... അതോണ്ട് അവളുടെ മുറി ഭാഗത്തു പോലും അവൻ നിന്നില്ല...

ഓടി ചെന്നെത്തിയത് യാശ്വിന്റെ മുറിക്കു പുറത്തായിരുന്നു... രണ്ട് നിമിഷത്തെ മുട്ടിനു ശേഷം യാശ്വിൻ ദേഷ്യത്തോടെ ഡോർ തുറന്നു പുറത്തുള്ളവനെ കൂർപ്പിച്ചു നോക്കി... സഞ്ജു അവനു നേരെ ഇളിച്ചുകൊണ്ട് അവനെ മറികടന്നു മുറിയിലേക്ക് കയറി... ബെഡിൽ കേറി കിടന്നു... യാശ്വിൻ തിരിഞ്ഞുകൊണ്ട് ബെഡിൽ കിടക്കുന്നവനെ കൈകെട്ടി നോക്കി... "സോറിയേട്ടാ... ഏട്ടനെല്ലേ എന്റെ ബെസ്റ്റ്... ഇന്ന് ഏട്ടന്റെ കൂടെ "അവൻ യാശ്വിനെ നോക്കി കണ്ണിറുക്കി... യാശ്വിനിൽ പുഞ്ചിരി വന്നു എങ്കിലും അവൻ അത് സമർത്ഥമായി മറച്ചുകൊണ്ട് ബെഡിൽ കിടന്നു... ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ട് സഞ്ജു യാശ്വിനിൽ ചുറ്റി പറ്റി കിടന്നു... ഒരു മണിക്കൂർ പോലും സഞ്ജുവിന് അവന്റെ ഏട്ടനോട് പിണങ്ങാൻ കഴിയില്ല... ഏട്ടൻ ഈ കഷ്ടപ്പെടുന്നതെല്ലാം ഞങ്ങള്ക്ക് വേണ്ടിയാണ്... ഞങ്ങള്ക്ക് വേണ്ടി എന്നും അനുഭവിച്ചിട്ടേ ഉള്ളു...

ജനിപ്പിച്ച അച്ഛനെക്കാൾ വലിയവൻ സഞ്ജുവിന് അവന്റെ ഏട്ടനായിരുന്നു... ഏട്ടന്റെ ചൂടേറ്റവൻ മയങ്ങി...അവനെ ചേർത്തു പിടിച്ചു കൊണ്ട് യാശ്വിനും... കാറ്റിൽ ഉയർന്നുപാറുന്ന മുടിയിഴകൾ ചന്ധനത്തിന് ഗന്ധം അവനെ പൊതിഞ്ഞു... ഇന്നും ദൂരേക്ക് മാഞാവൾ അകന്നു... യാശ്വിൻ ഞെട്ടി എണീറ്റു... അവൻ വല്ലാതെ വിയർത്തു പോയി... ഉയർന്നു വരുന്ന നെഞ്ചിടിപ്പിൽ അവൻ പതിയെ തലോടി ശാന്തമാക്കി... "എന്തോന്നാ ഏട്ടാ... ഇന്നും വന്നോ ചേട്ടന്റെ ആ അഗ്ഞ്ഞാതാ സുന്ദരി "ഉറക്കിൽ പാതി ഞെട്ടി കൊണ്ട് സഞ്ജു ചോദിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു... യാശ്വിൻ അവനെ മുരണ്ടു നോക്കിയെങ്കിലും സുഗമായി ഉറങ്ങുന്നവനെ കാണെ ഒന്ന് നിശ്വസിച്ചുകൊണ്ട് കിടന്നു... അപ്പോഴും മനസ്സിൽ ആസ്വസ്ഥമായി തെളിഞ്ഞുവന്നു ആ ദാവണികാരിയുടെ രൂപം മാത്രം.... *******************

യാമിനി യാശ്വിന്റെ മുറിയിൽ കയറിയതും പരസ്പരം കെട്ടിപിടിച്ചു കിടക്കുന്ന ചേട്ടന്മാരെ കാണെ അവളുടെ മുഖം വീർത്തു... ശരവേഗം പാഞ്ഞുകൊണ്ടവൾ നുരന്നു കൊണ്ട് ഇരുവരുടേം ഇടക്ക് കേറി കിടന്നു... അവളുടെ പരാക്രമം കാണെ യാശ്വിനും സഞ്ജുവും ഉറക്ക് ഞെട്ടി മുന്നിൽ യൂണിഫോം ഇട്ടു കിടക്കുന്നവളെ നെറ്റിച്ചുളിച്ചു നോക്കി... "എണീറ്റ് പൊടി..."സഞ്ജു കണ്ണുകൾ വലിച്ചു തുറന്നു പറഞ്ഞു.. "നീ പോടാ... ഇതെന്റേം കൂടി ഏട്ടനാ..."യാശ്വിൻ കെട്ടിപിടിച്ചവൾ പറഞ്ഞു യാശ്വിൻ ചെറുപുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു... "ഏട്ടാ ഞാനും "സഞ്ജു "നീ പോടാ ഇന്നലെ മൊത്തം നീ ഇവിടെ ആണല്ലേ... ശേ അറിഞ്ഞിരുന്നേൽ ഞാനും വന്നേനെ "അവൾ ചുണ്ട് കൂർപ്പിച്ചു...

"ആഹാ ഏട്ടനെ വിളിക്കട്ടെ എന്നും പറഞ്ഞു നീ ഇവിടെ കിടക്കുവാണോ... വന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു സ്കൂളിൽ പോ യാമി "ലക്ഷ്മിയും മുറിയിലേക്ക് കടന്നു വന്നു ... "കുറച്ചു നേരം മമ്മാ "യാമിനി കുണുങ്ങി.. "ബസ് ഇപ്പൊ വരും യാമി "ലക്ഷ്മി ശകാരത്തോടെ നോക്കി.. "ബസ് പൊക്കോട്ടെ എന്നെ ഇന്ന് യദുവേട്ടൻ കൊണ്ട് വിടും അല്ലെ ഏട്ടാ "യാമിനി പ്രധീക്ഷയോടെ നോക്കി... യാശ്വിൻ സമ്മതിച്ചു കൊണ്ട് തല അനക്കി... "ഹാ നീയാ അവളെ വഷളാക്കുന്നെ "ലക്ഷ്മി മൂവരേം കൂർപ്പിച്ചു പറഞ്ഞു... "ഒന്ന് ഇവളേം കൊണ്ട് പോയെ മമ്മാ ഞാൻ ഒന്ന് കിടക്കട്ടെ..."സഞ്ജു ഉറക്കം നഷ്ടപ്പെട്ടതിന്റെ നിരാശയിൽ യാമിനിയെ നോക്കി പറഞ്ഞു... "ഹീ പോയി പല്ല് തേക്കടാ... നാറീട്ട് വയ്യാ.."യാമിനി മൂക്ക് പൊത്തി... അത് കേൾക്കേ സഞ്ജുവിന്റെ മുഖം കൂർത്തുകൊണ്ട് അവളുടെ മുടി പിടിച്ചു വലിച്ചു...

അവളും വിട്ട് കൊടുത്തില്ല കുറച്ചു നേരം നീണ്ടും പോയ അടിപിടി... യാശ്വിൻ യാമിനിയെ പൊക്കികൊണ്ട് അവന്റെ ഇടം വശം കിടത്തി യാശ്വിൻ രണ്ടിന്റെയും ഇടക്ക് കിടന്നപ്പോൾ ആണ് രംഗം ശാന്തമായാത്... സഞ്ജു അവളേ കണ്ണുരുട്ടികൊണ്ട് യാശ്വിനെ ഇറുക്കെ പിടിച്ചു അവളും കൊഞ്ഞനം കുത്തികൊണ്ട് യാശ്വിൻ പുണർന്നു... തലയിൽ കൈ വെച്ച് നിന്ന ലക്ഷ്മി ബെഡിൽ യാശ്വിന്റെ കൈക്കുള്ളിൽ ഒതുങ്ങി കിടക്കുന്നവരെ കാണെ ചെറുപുഞ്ചിരി വിരിഞ്ഞു.... ആ അമ്മ മനസ്സ് നിറഞ്ഞത് പോലെ... സഞ്ജുവിന്റെ മുറിയിൽ അവനെ കാണാത്തത് കൊണ്ട് താഴേക്ക് നടക്കാൻ ഒരുങ്ങിയവൾ യാശ്വിന്റെ മുറിയിലെ രംഗം കാണെ വാതിക്കലിനു പുറത്ത് നിന്നു മെല്ലെ തിരികെ നടന്നു... അവളുടെ ചുണ്ടിൽ പുച്ഛം കലർന്നൊരു പുഞ്ചിരി വിരിഞ്ഞു... സ്വയം പുച്ഛിക്കുന്നത് പോലെ..........................തുടരും…………

മനസ്സറിയാതെ : ഭാഗം 3

Share this story