മനസ്സറിയാതെ...💙: ഭാഗം 5

manasariyathe

എഴുത്തുകാരി: CRAZY GIRL

ബൈക്കിൽ നിന്ന് ഇവയും സഞ്ജുവും ഇറങ്ങി ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ബിൽഡിങ്ങിൽ വിടർന്ന കണ്ണോടെ അവൾ മുഖമുയർത്തി നോക്കി.. "ASTHRA" അവളുടെ ചുണ്ടുകൾ മൊഴിഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു..... സഞ്ജുവിന്റെ മുഖത്ത് നേരിയ വെപ്രാളം ഉണ്ടെങ്കിലും ഇവ calm ആയിരുന്നു... ഇരുവരും ഗ്ലാസ്‌ ഡോർ തള്ളിതുറന്നു കൊണ്ട് അകത്തേക്ക് കയറി... റീസെപ്ഷനിൽ ചോദിച്ചുകൊണ്ടവർ എംഡിയുടെ കേബിനിലെ വെയ്റ്റിംഗ് ചെയറിൽ സ്ഥാനം ഉറപ്പിച്ചു... "നിനക്ക് പേടിയൊന്നുല്ലേ ഇവാ.."സഞ്ജു അവളെ അമ്പരപ്പോടെ നോക്കി "എന്തിന്... "അവൾ അവനെ നെറ്റിച്ചുളിച്ചു നോക്കി... "ഓ... എനിക്ക് എനിക്ക് നല്ല പേടി ഉണ്ട് "അവൻ പറഞ്ഞത് കേട്ട് അവൾ ചുണ്ട് കോട്ടി പരിഹസിച്ചു

"നിനക്ക് എന്തിനാ പേടി സഞ്ജു നിനക്ക് ജോബ് കിട്ടിയില്ലേ "ഇവ അവനെ സംശയത്തോടെ നോക്കി.. എന്റെ പേടി ജോബ് കിട്ടിയതോ കിട്ടാത്തതോ അല്ലാ.. നീയാണ് മരംകേറി... അവൻ മനസ്സിൽ ഓർത്തു... അവളെ തന്നെ നോക്കിനിൽക്കുന്നവനെ കാണെ അവൾ അവന്റെ തലക്കൊന്നു മേട്ടി... "എന്താടാ കോപ്പേ ഇങ്ങനെ നോക്കണേ "ഇവ പുരികമുയർത്തി... അവൻ ദീർഘ ശ്വാസം വിട്ടുകൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി... "ഇങ്ങനെ ഒരു പേടി തൊണ്ടൻ "അവൾ പറഞ്ഞു.... കുറച്ചു നേരം ഇരുന്നിട്ടും എംഡി വരാത്തത് കണ്ടത്തതും സഞ്ജുവിനോട് പറഞ്ഞവൾ വാശ്റൂമിലേക്ക് നടന്നു... "എന്റെ ശിവനേ... അവൾ എന്നെ തല്ലിക്കൊല്ലാണ്ട് സൂക്ഷിക്കണേ നീ എന്നെ "

അവൻ സ്വയം പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നതും കോട്ടും സൂട്ടും അണിഞ്ഞവൻ എത്തിയിരുന്നു... സഞ്ജു പിടപ്പോടെ എണീറ്റു നിന്നു... എന്നാൽ സഞ്ജുവിനെ ഒന്ന് നോക്കിയാന്നെല്ലാതെ യാതൊരു ഭവമാറ്റവും ആ മുഖത്തുണ്ടായിരുന്നില്ല... "ഒന്നുല്ലേലും അനിയനല്ലേ.. ഒന്ന് ചിരിച്ചൂടെ... ദുഷ്ടൻ "സഞ്ജു പിറുപിറുത് ഇരുന്നു... "എംഡി വന്നോ"ഇവയുടെ ചോദ്യം കേട്ടാണ് സഞ്ജു ഞെട്ടിയത്... അവൻ നല്ല പോലെ തലയാട്ടി... "ആഹ്.. പിന്നെ നിന്റെ ഏട്ടൻ യാഷ് നെ കണ്ടു... ഇവിടെയാണോ അങ്ങേർടെ ജോബ്... അതോ എന്തെങ്കിലും കാര്യത്തിന് വന്നതാണോ... എന്ത് തേങ്ങ ആണേലും എന്നോട് തട്ടിക്കയറാൻ വന്നാ മുന്നും പിന്നും നോക്കില്ല ഞാൻ..."ഇവ കനപ്പിച്ചു പറഞ്ഞു...

സഞ്ജു ഉമിനീരിറക്കി... "നമുക്ക് വേറെ മീഡിയയിൽ പോയി ജോയിൻ ചെയ്താലോ ഇവ "സഞ്ജു ഇട കണ്ണിട്ടു അവളെ നോക്കി... "വേറെയോ.. Asthra മീഡിയയിൽ ഇന്റർവ്യൂ പാസ്സ് ആവുക എന്ന് പറഞ്ഞാൽ സിമ്പിൾ അല്ലാ...ഇന്ത്യയിൽ തന്നെ ഒന്നാമത് നില്കുന്നത് aasthra മീഡിയാസ് ആണ് " ഇവ ആവേശത്തോടെ പറയുമ്പോൾ സഞ്ജു അവളെ ഉറ്റുനോക്കി.. "ഈ ആവേശം എംഡിയെ കാണുമ്പോൾ ഉണ്ടായാൽ മതിയായിരുന്നു..."അവൻ ഓർത്തു... ഇന്റർവ്യൂ നേരത്തെ കഴിഞ്ഞത് കൊണ്ട് തന്നെ ജസ്റ്റ് ഒരു ഇൻട്രോഡക്ഷൻ നൽകാൻ വേണ്ടി ഇരുവരെയും കേബിനുള്ളിൽ വിളിച്ചു.... വോക്കിങ് ചെയർ തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് ഇരുവർക്കും എംഡിയുടെ മുഖം കണ്ടില്ല... "

എസ്ക്യൂസ്‌മേ സർ am ഇവാഗ്നി.... ഇവാഗ്നി പരമേശ്വരൻ "ഇവ ഡിസ്‌സിപ്ലിനെ ആയി നിന്നു കൊണ്ട് നീറ്റായി പറഞ്ഞതും ചെയർ തിരിഞ്ഞു തനിക് നേരെ ഇരിക്കുന്നയാളെ കണ്ടതും അവളിലെ വിടർന്ന മുഖം ഞെട്ടി.... "യാഷ്..." അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... അവൾ ചെറഞ്ഞുകൊണ്ട് സഞ്ജുവിനെ നോക്കി ഉമിനീരിറക്കി തനിക് നേരെ ചിരിക്കാൻ ശ്രേമിക്കുന്നവനെ കാണെ അവളുടെ കൈകൾ ഫൈലിൽ മുറുകി... "So സഞ്ജയ്‌ യോകേഷ് and ഇവാഗ്നി പരമേശ്വരൻ are you ready to join here "യാശ്വിന്റെ ഗാംഭീരമേറിയ ശബ്ദം ഉയർന്നു... "Yes sir "ഇവ സ്മാർട്ട്‌ ആയി തന്നെ പറഞ്ഞു.. പെട്ടെന്നവളുടെ ഊർജം കാണെ സഞ്ജു അമ്പരന്നു... മിഴിച്ചു നിൽക്കുന്ന സഞ്ജുവിനെ യാശ്വിൻ ഒന്ന് നോക്കി...

"Are you ready sanjay "യാശ്വിന്റെ സ്വരം കനത്തു... "Yes.. Yes sir "ഞെട്ടികൊണ്ടവൻ വേഗം പറഞ്ഞു... യാശ്വിൻ ഒന്ന് അമർത്തി മൂളിക്കൊണ്ട് മുന്നിലെ ടെലിഫോൺ എടുത്തുകൊണ്ടു മായയോട് വരാൻ പറഞ്ഞു... യാശ്വിന്റെ നിർദ്ദേശപ്രകാരം മായ വന്നു അവന്റെ സമ്മതം വാങ്ങി കേബിനിലേക് കയറി... "മായ... This is ശിവാഗ്നി and he is sanjay... Take them " "Ok sir "മായ പറഞ്ഞുകൊണ്ട് ഇരുവരോടും മുന്നോട്ട് നടക്കാനായി കൈകൾ നീട്ടി... "താങ്ക്യു യാഷ്... I will do my best "നടക്കാൻ തിരിയുമ്പോൾ യാശ്വിനു നേരെ പറഞ്ഞു കൊണ്ട് ഇവ നടന്നു നീങ്ങി... സഞ്ജു മിഴിച്ചുകൊണ്ട് അവളുടെ പോക്ക് നോക്കി...

തിരിഞ്ഞു ഏട്ടനെ നോക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് തന്നെ അവൻ വേഗം കേബിനിൽ നിന്ന് ഇറങ്ങി... ******************* "മായ ഇവയെ കണ്ടോ " സീറ്റിൽ നിന്ന് എണീറ്റുകൊണ്ടവൻ മായയുടെ സീറ്റിലേക്ക് എത്തി നോക്കി ചോദിച്ചു... "അറിയില്ല സഞ്ജയ്‌... സ്റ്റയർ കേറി പോകുന്ന കണ്ടു..."മായ അവനെ നോക്കി പറഞ്ഞതും അവൻ അവൾക് നേരെ പുഞ്ചിരിച്ചുകൊണ്ട് നടന്നു... സ്റ്റയർ കയറി ബിൽഡിന്റെ ഏറ്റവും മുകളിൽ എത്തിയതും കിതച്ചുകൊണ്ടവൻ പുറത്തേക് നടന്നു... കയ്യിൽ കോഫീ മഗ്ഗ് പിടിച്ചു തെളിഞ്ഞ ആകാശത്തിലേക്ക് കണ്ണിട്ടു നോക്കി നില്കുന്നവളെ കാണെ അവൻ അവൾക്കടുത്തേക്ക് നടന്നു... "ഇവാ "അവൻ നീട്ടി വിളിച്ചു...

സഞ്ജയിടെ വിളി കേട്ടതും ഇവ തിരിഞ്ഞു നോക്കി ഭാവവെത്യാസമില്ലാതെ നേരെ നിന്നു കൊണ്ട് ചീറിപ്പായുന്ന വാഹനങ്ങളിൽ ശ്രെദ്ധ പുലർത്തി... അവൻ മുഴുവൻ പല്ലും കാട്ടി ഇളിച്ചുകൊണ്ട് അവൾക്കടുത്തേക്ക് നിന്നു... "ഇവാ നീ ഹാപ്പി അല്ലെ "സഞ്ജയ്‌ അവളെ മുഖം തിരിച്ചു നോക്കി ചോദിച്ചു... "ഹാപ്പി ആവാതിരിക്കാൻ എനിക്കൊന്നുമില്ലല്ലോ സഞ്ജു "അവൾ അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു... അവളുടെ സൗമ്യ മായ വാക്കുകൾ കേൾക്കേ അവന്റെ മുഖം വിടർന്നെങ്കിലും മനസ്സിൽ നേരിയ സംശയവും തോന്നി...എങ്കിലും അവൻ അത് കാര്യമാക്കാതെ അവളുടെ കയ്യിലെ മഗ്ഗിൽ വാങ്ങി കൊണ്ട് അവൻ ഒരു സിപ് കുടിച്ചു... ആ തട്ടിയിൽ കപ്പ്‌ വെച്ചുകൊണ്ട് വാഹനങ്ങളെ നോക്കി...

എന്നാൽ പെട്ടെന്നായിരുന്നു അവന്റെ കഴുത്തിൽ പുറകിൽ പിടിച്ചു കൊണ്ട് അവനെ മുന്നിലേക്ക് തള്ളി പിടിച്ചത്...അവന്റെ ഒരു കാൽ മാത്രം പൊന്തി... വീഴാതിരിക്കാൻ അവൻ തട്ടിയിൽ പിടിച്ചു... പിടിക്കുന്ന നേരം തട്ടിയിലെ മഗ്ഗ് എട്ടാം ഫ്ലോറിൽ നിന്നു താഴേക്ക് വീണു ചിതറി... "ഇവാ വിടെടി..." എട്ടാം ഫ്ലോറിൽ നിന്നു താഴെയുള്ള ഇന്റർലോക്ക് കാണെ അവന്റെ തലകറങ്ങും പോലെ തോന്നി... "പ്പാ എരപ്പെ... എന്നോടെന്തിനാ നീ മറച്ചു വെച്ചത്... പറയെടാ"ഇവ അലറി.. "നീ ചൂടാവല്ലേ മരംകേറി... ഏട്ടന്റെ മീഡിയ ആണെന്ന് നിന്നോട് ഇവിടെ എത്തിയിട്ട് പറയാമെന്നു കരുതിയതാ... പക്ഷെ നീയും ഏട്ടനും തമ്മിലുള്ള ക്‌ളീഷേ കണ്ടപ്പോ പറയാൻ ഒരു പേടി "അവൻ പറഞ്ഞു കഴിഞ്ഞതും അവൾ അവന്റെ കഴുത്തിനു പുറകെയുള്ള പിടി വിട്ടു... അവൻ ശ്വാസം നേരെവിട്ടു കൊണ്ട് നേരെ നിന്നു കൊണ്ട് അവളിൽ നിന്ന് കുറച്ചു ദൂരെ നിന്നു....

ഇവയുടെ കണ്ണുകൾ അപ്പോഴും അവനെ കൂർത്തു നിന്നു... "സോറി ടി "അവൾ ചുണ്ടുകൾ പിളർത്തി "ദേ സഞ്ജു... നിനക്ക് ഒരു വാക്ക് പറയാമായിരുന്നു... നിനക്ക് അറിയുന്നതല്ലേ എന്നിൽ മറച്ചു വെച്ചു നടക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല എന്ന്..."ഇവയുടെ ശബ്ദം കനത്തു.. "മറച്ചു വെക്കാനോ... നിന്നോട് എപ്പോഴും ഞാൻ പറയാറില്ലേ എന്റെ ഏട്ടനെ വെറുപ്പിക്കുന്നത് നല്ലതല്ലാ ഇവാ എന്ന്... അപ്പോഴൊക്കെ നീ കേൾക്കാതെ നടക്കലല്ലേ...ഇതാണ് ഞാൻ അങ്ങനെ പറയാൻ കരണം എന്ന് മനസ്സിലാക്കിക്കൂടെ "സഞ്ജു നിഷ്കളങ്കമായി പറഞ്ഞു "നീ എന്റെ കയ്യിൽ നിന്ന് വാങ്ങും സഞ്ജയ്‌... ഇനി മിണ്ടിപ്പോകരുത് എന്നോട്..."അത്രയും പറഞവൾ കലിയോടെ മുന്നോട്ട് നടന്നു...

"ഇവാ സോറി ടി " "അടുത്തോട്ടു വന്നു പോകരുത് ഒന്ന് തന്ന് പോകും ഞാൻ "കൈ ഉയർത്തി അവൾ പറഞ്ഞതും അവന്റെ മുഖം വാടി... അതൊന്നും വക വെക്കാതെ അവൾ. നടന്നു നീങ്ങി... "നിന്റെ ദേഷ്യം ഞാൻ മാറ്റി കോളാം മരംകേറി... എന്തായാലും ഇപ്പൊ പുറകെ വന്നു ഒരടി വെറുതെ ഇരന്നു വാങ്ങുന്നില്ല ഞാൻ "സഞ്ജു കുസൃതിയോടെ മനസ്സിൽ ഓർത്തു... വീണ്ടും മുന്നോട്ട് നടന്നു തട്ടിയിൽ ചാഞ്ഞു കൊണ്ട് താഴെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കി നിന്നു.... "Helo mr sanjay yokesh" പെട്ടെന്നുള്ള കഠിനമാർന്ന സ്വരം കേട്ടതും സഞ്ജു ഞെട്ടി പുറകിലേക്ക് നോക്കി പിന്നിൽ പോലീസ് വേഷത്തിൽ നില്കുന്ന ജീവയെ കാണെ അവന്റെ കണ്ണുകൾ വിടർന്നു....

"പോണ്ടേ നമുക്ക് " ജീവയുടെ ചുണ്ടിലെ ഗൂഢമായ പുഞ്ചിരിയോടെ അവൻ പറഞ്ഞു...സഞ്ജു ഞെട്ടി "എങ്ങോട്ട് "സഞ്ജു വിക്കലോടെ ചോദിച്ചു... "ആഹാ എങ്ങോട്ടെന്നോ "ജീവ കൈകൾ കെട്ടി അവനെ ഗൗരവത്തോടെ നോക്കി...സഞ്ജു പരുങ്ങി ഇനി ജയിലിലേക്കാണോ... ആയിരിക്കും അയ്യോ.. പോലീസ് ആണെന്ന് അറിയാതെ അമ്മക്ക് വിളിച്ചു പോയി... രണ്ടടിയും കൊടുത്തു... എനിക്ക് അറിയാമായിരുന്നു ഈ പകയും വെച്ചു ഇങ്ങേർ വരുമെന്ന്.. കാലമാടാൻ... സഞ്ജു മനസ്സിൽ പിറുപിറുത്തു... "സമയമില്ല "ജീവ പറഞ്ഞത് കേൾക്കേ സഞ്ജു ജീവയെ നോക്കി ജീവയുടെ ഗൗരവമേറിയ നോട്ടം കാണെ ഇനി രക്ഷയില്ലെന്ന് തോന്നി...

അത് കൊണ്ട് ഉള്ളിലെ ഭയം മറച്ചുവെച്ചവൻ എന്തും നേരിടാനുള്ള ദൈര്യത്തിൽ ഗൗരവത്തോടെ മുന്നോട്ട് നടന്നു... ജീവ സഞ്ജുവിന്റെ ഗൗരവം നിറഞ്ഞ മുഖം കാണെ നെറ്റിച്ചുളിച്ചു... ജീവക്കടുത്തു എത്തിയതും സഞ്ജു ഒന്നും നോക്കിയില്ലാ... കുനിഞ്ഞു കമിഴ്ന്നു കൊണ്ട് ജീവയുടെ കാലിൽ വീണു "പ്ലീസ് എന്നെ കൊണ്ട് പോവല്ലേ അറിയാതെ പറ്റിപോയതാ... ഞാൻ ഞാൻ എന്റെ മമ്മയാണെ മനപ്പൂർവം അല്ലാ... പറ്റിപോയതാ... ഇവ... അവളെ ഒറ്റക്ക് ആക്കി പോകുന്നത് കണ്ടപ്പോൾ വല്ലാതെ ദേഷ്യം വന്നു... എന്നെ ജയിലിൽ അടക്കല്ലേ... വേണേൽ അന്ന് തല്ലിയ അടി പത്തായി തിരിച്ചു തന്നോ... എന്നെ കൊണ്ട് പോകല്ലേ "സഞ്ജു ജീവയുടെ കാലിൽ ചുറ്റിപ്പിടിച്ചു..വലിയ വായിൽ നിലവിളിച്ചു... ജീവ മിഴിഞ്ഞു നിന്നു... കാലുകൾ ഒരടി നീക്കാൻ പറ്റാതെ സഞ്ജു ഇറുക്കെ പിടിച്ചു എന്തൊക്കെയോ പറഞ്ഞു നിലവിളിക്കുന്നു...

ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് അവൻ പറയുന്നതൊക്കെ കേട്ടപ്പോൾ ജീവക്ക് കത്തി... ജീവക്ക് ചിരി വന്നു പോയി ഒരുമാത്ര സഞ്ജുവിന്റെ കോപ്രായം കാണെ... "മതി മതി എണീക്.. ഞാൻ വിലങ് എടുത്തില്ല അതുകൊണ്ട് വെറുതെ വിടാം "ജീവ ചിരിയടക്കി വെച്ചു ഗൗരവം വരുത്തി പറഞ്ഞതും സഞ്ജു ശെരിക്കും എന്ന മട്ടിൽ അവനെ നോക്കി... "എണീക്കേടാ "ജീവ ശബ്ദദിച്ചതും സഞ്ജു ചാടി എണീറ്റു... "ഹ്മ്മ്മ് പൊട്ടൻ എന്നോടാ പോലീസിന്റെ കളി ഇതിനേക്കാൾ വലിയ പുള്ളികളെ കണ്ടിട്ടുള്ളതാ ഈ സഞ്ജു "ഉള്ളിൽ ചിരിച്ചുകൊണ്ട് പുറത്ത് നിഷ്കളങ്കമായി സഞ്ജു നിന്നു.. ജീവ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി...

"ഞാൻ ഞൻ പോട്ടെ sir ഡ്യൂട്ടി ഉണ്ട് "സഞ്ജു വേഗം പറഞ്ഞു കൊണ്ട് മറുപടി കാക്കാതെ മുന്നിലേക്ക് നടന്നു... ******************* എംഡി വിളിക്കുന്നുണ്ടെന്ന് മായ പറഞ്ഞത് കൊണ്ട് ഇവ കേബിനിലേക്ക് നടന്നു... എന്താണ് കാര്യം എന്നാലോചിച്ചു കൊണ്ട് ഡോർ തുറക്കാനായി പിടിയിൽ കൈ വെച്ചതും എതിർവശത്തു നിന്നു ഡോർ തുറന്നിരുന്നു... അവൾ അറിയാത്തത് കൊണ്ട് തന്നെ പെട്ടെന്നുള്ള വലിയുടെ ബലത്തിൽ അവൾ മുന്നോട്ട് നീങ്ങി പോയി... പക്ഷെ എന്തിലോ കൈ വെച്ചവൾ ബാലൻസ് ചെയ്തു നിന്നു... ഒന്ന് ശ്വാസം വിട്ടവൾ കണ്ണിനു നേരെ മുന്നിലേക്ക് നോക്കിയതും മുന്നിലെ ഡെവിൾ ഹെഡ് ഷൈപുള്ള ലോക്കറ്റ് കാണെ അവളുടെ കണ്ണുകൾ വിടർന്നു... അവന്റെ നെഞ്ചിൽ തട്ടി വെച്ച കൈകൾകൊണ്ടവൾ ലോക്കറ്റ് കയ്യിലെടുത്തു... "Wow "അവൾ കണ്ണുകൾ വിടർത്തി പറഞ്ഞു...

അവളുടെ കൈകൾ തട്ടിയവൻ രണ്ടടി പിന്നോട്ട് കാലുകൾ വെച്ചുകൊണ്ട് അവളെ തറപ്പിച്ചു നോക്കി... "Oo... Am... So sorry.. Yash..."മുന്നിൽ യാഷിനെ കണ്ടതും അവൾ വേഗം പറഞ്ഞു.. അവൻ ഒന്ന് അമർത്തിമൂളി കൊണ്ട് തിരികെ സീറ്റിൽ ഇരുന്നു... അവൾ സ്വയം ഒന്ന് തലക്ക് മേട്ടികൊണ്ട് അവന്റെ മുന്നിൽ നിന്നു.. അപ്പോഴേക്കും കേബിനിൽ ജീവയും കയറി വന്നിരുന്നു... "സഞ്ജയ്‌ എവിടെ "യാശ്വിൻ ജീവയോടായി ചോദിച്ചു.. "മേലെ ഉണ്ടായിരുന്നു ഇപ്പൊ താഴേക്ക് വന്നു എന്ന് തോന്നുന്നു "ജീവ യാശ്വിന്റെ ഓപ്പോസിറ്റ ചെയറിൽ ഇരുന്നുകൊണ്ട് പറഞ്ഞു... "U can "യാശ്വിൻ നിൽക്കുന്ന ഇവയോടായി മുന്നിലെ സീറ്റ്‌ ചൂണ്ടി പറഞ്ഞു.. "താങ്ക്സ് യാഷ് "അവൾ പറഞ്ഞുകൊണ്ട് സീറ്റിൽ ഇരുന്നു... "So ഇവാഗ്നി... ഞാൻ കണ്ടു താൻ ചെമ്പ്രം ഫോറെസ്റ്റിൽ നിന്നു എടുത്ത ക്ലിപ്സ്... Its a dangerous place but still u did a great editing "യാശ്വിൻ പറഞ്ഞു നിർത്തി...

ഇവക്ക് proud ഫീലിംഗ് തോന്നി... "താങ്ക്സ് "അവൾ ചുണ്ടിലെ പുഞ്ചിരിയോടെ പറഞ്ഞു... "താൻ അറിഞ്ഞു കാണും ഇന്ന് മൂന്ന് മണിക്ക് കോടതിയിൽ ഹാജറാകുന്ന വിനായകൻ എന്ന ക്രിമിനലിനെ കുറിച്ച്... അയാളുടെ മുഖം ഒരു മീഡിയയിലും പോലീസ് പ്രദർശിപ്പിക്കാൻ സമ്മതിച്ചിട്ടില്ല... അതിനു കരണം അവനെ പോലെയുള്ള ക്രിമിനൽസിനു കൂട്ടിനു ഉയർന്ന രാജാക്കന്മാർ ഉണ്ടായത് കൊണ്ടാണ് എന്നറിയാലോ... വെറും 10സെന്റ് സ്ഥലത്തിന് കുടുംബത്തെ ചുട്ടുകൊന്ന അയാളുടെ മുഖം നാട്ടുകാരിൽ നിന്ന് മറച്ചു പിടിക്കുന്നു... എന്തിനു വേണ്ടി അയാളെ നാട്ടുകാർ അറിയണം ..... ഇന്ന് കോടതിയിൽ പോകുന്നത് മീഡിയ അറിയില്ലെന്ന വിശ്വാസത്തിൽ ആണ് എല്ലാവരും... പക്ഷെ ജീവയാണ് ഞങ്ങളോട് ഇത് പറഞ്ഞത്... ഈ കാര്യം asthra മീഡിയ അറിയുന്ന കാര്യം മറ്റാർക്കും അറിയില്ല.."യാശ്വിൻ പറഞ്ഞു നിർത്തി... "Sir പറഞ്ഞു വരുന്നത് "ഇവ സംശയം ഉന്നയിച്ചു

"Its സിമ്പിൾ... വലിയ കൊമ്പന്മാരുടെ സാനിദ്യത്തിൽ നാട്ടുകാരിൽ നിന്ന് മറച്ചു പിടിക്കുന്ന വിനായകൻ എന്ന ക്രിമിനലിനെ കോടതിയിൽ കൊണ്ട് പോകുന്നതിന്റെ visuals വേണം... May be മറ്റു മീഡിയകൾ അറിഞ്ഞു കാണുമോ എന്നറിയില്ല... പക്ഷെ നമുക്ക് വേണം ഫസ്റ്റ് ഇത് ആസ്‌ത്ര ന്യൂസിൽ പബ്ലിഷ് ചെയ്യാൻ "യാശ്വിൻ പറഞ്ഞു നിർത്തി ഇവയെ നോക്കി... അവൾക് സന്തോഷം തോന്നി... തന്റെ ഫസ്റ്റ് ഡ്യൂട്ടി... അതും ജേർണലിസ്റ്റ് ഇവാഗ്നി പരമേശ്വരൻ ആയിട്ട്... "ഇതിൽ തന്റെ പെർഫോമൻസ് നോക്കിയാണ് ഇനിയുള്ള പ്രൊജക്റ്റ്‌ തന്നെ ഏല്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്... തനിക് ഇതിൽ success ആവാൻ സാധിച്ചില്ലെങ്കിൽ ട്രൈനിങ്ങിന് ഇറങ്ങേണ്ടി വരും...six months... " "No yaash.... I can do it... Thank you for giving this oppurtunity "ഇവ വേഗം പറഞ്ഞു.. യാശ്വിൻ ഒന്ന് മൂളി... അപ്പോഴേക്കും സഞ്ജുവും കേബിനിൽ എത്തിയിരുന്നു...

"എവിടെ ആയിരുന്നു നീ "യാശ്വിൻ അവനെ ശബ്ദമുയർത്തി ചോദിച്ചു... "അത് അത് പിന്നെ വാഷിംറൂമിൽ ആയിരുന്നു "യാശ്വിനോടാണ് മറുപടി എങ്കിലും ഇടയ്ക്കിടെ അവന്റെ കണ്ണുകൾ പോലീസ് വേഷത്തിൽ ഇരിക്കുന്നവനിൽ പാളിക്കൊണ്ടിരുന്നു... അടിച്ചും പോയി അമ്മയ്ക്കും വിളിച്ചും പോയി... നല്ലർക്ക് നിന്നില്ലേൽ പറഞ്ഞ പോലെ തെളിവില്ലാതെ വണ്ടി കയറ്റി കൊല്ലും...സഞ്ജു ഓർത്തു... ജീവയുടെ നോട്ടം അവനിലേക്ക് നീങ്ങിയതും ഒന്നും അറിയാത്ത നിഷ്കളങ്കനെ പോലെ സഞ്ജു യാശ്വിൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു... ******************* "യാഷ് പറഞ്ഞത് പോലെ നമ്മൾ മാത്രമല്ല ദിനം മീഡിയസും ഉണ്ട്..."ദൂരേ നിൽക്കുന്ന മറ്റൊരു മീഡിയക്കാരെ കണ്ടതും ഇവ പറഞ്ഞു...

"എന്ത് ചെയ്യും നമ്മൾ "സഞ്ജു അവളെ നോക്കി.. "പോലീസ് ഒരിക്കലും ക്യാമെറയിൽ അയാളുടെ മുഖം പതിയാൻ സമ്മതിക്കില്ല... പക്ഷെ ഒരു ഐഡിയ ഉണ്ട് ഇത്തിരി റിസ്ക് ആണ് "ഇവ ദൂരേക്ക് കണ്ണ് പതിപ്പിച്ചു പറഞ്ഞു... ഓ അല്ലെങ്കിൽ ഇപ്പോ റിസ്ക് എടുക്കാത്ത ആള്... സഞ്ചു ചുണ്ട് കോട്ടി ഓർത്തു... "നീ എന്താ ഉദ്ദേശിക്കുന്നെ "സഞ്ചു അവളെ ഉറ്റുനോക്കി... "അത് ഞാൻ പറയാം... നീ വെയിറ്റ് ചെയ്യ് "ഇവ പറഞ്ഞു... കോടതിയിലെ ഗേറ്റ് കടന്നു പോലീസ് ബസ് കടന്നതും കയ്യിലെ മൈക്ക് സെറ്റ് പിടിച്ചു കൊണ്ട് ബസ്സിന്‌ പുറകെ അതെ വേഗതയോടെ ഇവ ഓടി... അവൾക് പുറകിൽ ക്യാമറയും ഓൺ ചെയ്തു സഞ്ജുവും... മറ്റു മീഡിയകർക്ക് ഒരു സ്പേസ് കൊടുക്കാതെ അവൾ മുന്നിലേക്ക് പാഞ്ഞു....

"സഞ്ചു ഫാസ്റ്റ് "പുറകിലേക്ക് നോക്കിയവൾ വേഗം പറഞ്ഞു പെട്ടെന്നുള്ള ഓട്ടത്തിൽ കാൽ തടഞ്ഞവൻ മുന്നിലേക്ക് വീണു പോയി... ഇവ ഓട്ടം നിർത്തി നിന്നു... മുന്നിലെ ബസ് നിർത്തിയിരിക്കുന്നു കോടതിയിലേക്ക് പ്രതിയെ കൊണ്ട് പോകുന്നതിനു മുന്നേ അയാളുടെ മുഖം വേണം... അവൾ ഓർത്തു... പിന്നിലേക്ക് തിരിഞ്ഞു ഓടിയവൾ വീണു കിടക്കുന്ന സഞ്ജുവിനെ നേരെ നിർത്തി അവന്റെ കയ്യിൽ മൈക്ക് വെച്ചു കൊടുത്തു ക്യാമറ വാങ്ങിയവൾ വീണ്ടും തിരിഞ്ഞോടി.. സഞ്ചു എന്തേലും പറയുന്നതിന് മുന്നേ അവൾ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നു... പോലീസിന്റെ എതിർപ്പിനെ അവഗണിച്ചവൾ മുഖം മറച്ചു നടക്കുന്നവന്റെ മുഖം അവൻ പോലും അറിയാതെ അവൾ ക്യാമെറയിൽ പകർത്തിയിരുന്നു... മറ്റു മീഡിയകൾ ആയാളുടെ മുഖം കിട്ടാത്തത്തിൽ നിരാശയോടെ നിന്നു...

സഞ്ചു വന്നതും ഇവ അവന്റെ കയ്യിൽ ക്യാമറ നൽകി...മൈക്ക് വാങ്ങി... സഞ്ചു വീഡിയോ ഓൺ ചെയ്തു... "പത്ത് സെന്റ് സ്ഥലത്തിന് വേണ്ടി ഒരു കർഷക കുടുംബത്തെ ചുട്ടുകുന്ന പ്രതി വിനായകനെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ദൃശ്യമാണ് നിങ്ങൾ കണ്ടത്.... ഇത് വരെയും വിനായകന്റെ മുഖം പ്രദർശിപ്പിക്കാൻ സമ്മതിച്ചിട്ടില്ല... ഇതിൽ നിന്ന് മനസിലാക്കാം വിനായകന് പിന്നിൽ സഹായിക്കാൻ പലവരും ഉണ്ടെന്ന സത്യം...എങ്കിലും വിനായകന് തക്കതായ ശിക്ഷ കോടതി നൽകുമെന്ന് നമുക്ക് പ്രധീക്ഷിക്കാം... ഒരു കർഷക കുടുംബത്തെ യാതൊരു ദയയുമില്ലാതെ ചുട്ടുകൊന്ന വിനായകന് തക്കതായ ശിക്ഷ നൽകുമെന്ന് നമുക്ക് പ്രധീക്ഷിക്കാം... കൊച്ചിയിൽ നിന്നും ക്യാമറ man സഞ്ജയ്‌ യോകേഷിനോടപ്പം ഇവാഗ്നി പരമേശ്വരൻ... ആസ്‌ത്ര ന്യൂസ്‌ " ഇവ പറഞ്ഞു കഴിഞ്ഞതും സഞ്ജയ്‌ ക്യാമറ ഓഫ്‌ ചെയ്തു...

ഒരു നിമിഷം പോലും വൈകിക്കാതെ ഇരുവരും മീഡിയയിലേക്ക് ചെന്നു... യാശ്വിനു നേരെ വിഷ്വൽസ് നൽകി.... റെക്കോർഡഡ് ആയതിനാൽ സമയം കളയാതെ വേഗം തന്നെ അത് ആസ്‌ത്ര ന്യൂസ്‌ ചാനലിൽ പബ്ലിഷ് ചെയ്തു... ******************* പബ്ലിഷ് ചെയ്തു കഴിഞ്ഞതും ഇവയും സഞ്ജുവും റസ്റ്റ്‌ ചെയ്തിരുന്നു... വീണതിനാൽ സഞ്ജുവിന്റെ നെറ്റി ചെറുതായി പൊട്ടിയിരുന്നു.... "സഞ്ചു sir വിളിക്കുന്നുണ്ട്"മായ പറഞ്ഞതും സഞ്ചു സീറ്റിൽ നിന്ന് എണീറ്റുകൊണ്ട് വേഗം കേബിനിലേക്ക് നടന്നു... "എന്താ ഏട്ടാ "കേബിനിൽ കയറികൊണ്ട് സഞ്ചു ചോദിച്ചു... "ഇങ് വാ മുറിവ് ക്ലീൻ ചെയ്യാം "യാശ്വിൻ അവനെ വിളിച്ചു... "കുഴപ്പില്ല ഏട്ടാ " "നീ പറയുന്നത് കേൾക് സഞ്ചു "യാശ്വിന്റെ ശബ്ദം ഉയർന്നതും സഞ്ജു എതിർക്കാൻ നിന്നില്ല... അവൻ ചെയറിൽ ഇരുന്നു കൊടുത്തു... യാശ്വിൻ tissue പേപ്പർകൊണ്ട് അവന്റെ നെറ്റിയിലെ ചോരയിൽ തൊട്ടു സഞ്ജുവിന്റെ മുഖം ചുളിഞ്ഞു...

പെട്ടെന്നാണ് ക്യാബിൻ തുറന്നു ജീവ വന്നത്... "വിധി വന്നോ "ജീവ വന്നതും യാശ്വിൻ അവനെ നോക്കി... "ഇല്ല... അടുത്ത ആഴ്ച്ചയിലേക്ക് മാറ്റിയിരിക്കുന്നു...എന്തായാലും രണ്ടു പേരും എടുത്ത വിശ്വൽസ് success ആണ്... ന്യൂസിലും ഫേസ്ബുക്കിലും യൂട്യുബിലും എല്ലാം നിരന്നു ഓടുന്നുണ്ട്... "ജീവ പറഞ്ഞതും സഞ്ജു ഗമയോടെ ഇരുന്നു... " i know... ന്യൂസ്‌ വ്യൂസിന്റെ റീച് കൂടി... റേറ്റിങ്ങും... "യാശ്വിൻ വിടർന്ന മുഖമോടെ പറഞ്ഞു... ജീവ ചെയറിൽ ഇരുന്നു... അപ്പോഴാണ് യാശ്വിന്റെ ഫോൺ റിങ് ചെയ്തത്.. "ജീവ one മിനിറ്റ്...ആസ്‌ത്ര ഹെഡിൽ നിന്നാണ് .. നീ സഞ്ജുവിന്റെ മുറിവ് ഒന്ന് ക്ലീൻ ചെയ്യണം..."യാശ്വിൻ പറഞ്ഞുകൊണ്ട് കാളുമായി പുറത്തേക്ക് നടന്നു... ജീവ എണീറ്റുകൊണ്ട് സഞ്ജയുടെ അടുത്തേക്ക് നടന്നു സഞ്ജു വലിയ കാര്യമാക്കിയില്ല...അവൻ സ്വയം നെറ്റിയിലെ മുറിവിലെ കട്ട പിടിച്ച ബ്ലഡ്‌ തുടച്ചു.. "Give me "ജീവ കൈകൾ നീട്ടി..

"ഞാൻ ചെയ്തോളാം "സഞ്ജു താല്പര്യമില്ലാതെ പറഞ്ഞു... "കൂടുതൽ വിളയാതെ താടാ "ജീവയുടെ ശബ്ദം ഉയർന്നതും സഞ്ജു ഞെട്ടികൊണ്ട് കയ്യിലെ tissue അവനു നൽകി... പോലീസ് ആണെന്ന് വെച്ചു പേടിപ്പിച്ചാ ഞാൻ പേടിക്കുമെന്ന വിചാരം... എന്തൊരു മനുഷ്യനാ ഇത്...സഞ്ജു പിറുപിറുത്തു... ജീവ അവന്റെ മുറിവിൽ അമർത്തിയതും സഞ്ജു എരിവ് വലിച്ചു... "ആണല്ലേ കുറച്ചു വേദനയൊക്കെ സഹിക്കണം "ജീവ പറഞ്ഞുകൊണ്ട് വീണ്ടും ക്ലീൻ ചെയ്യാൻ തുടങ്ങി... സഞ്ജു മുഖം വീർപ്പിച്ചുകൊണ്ട് മുഖമുയർത്തി ജീവയുടെ മുഖത്തേക്ക് ഉറ്റുനോക്കി... അവന്റെ കണ്ണുകൾ നെറ്റിയിലെ തന്റെ മുറിവിലാണെന്ന് അവൻ മനസ്സിലാക്കി... "ഇയാളെന്താ എന്റെ ഏട്ടനോട് നല്ലപോലെ ആണല്ലോ എന്നെ മാത്രം കടിച്ചു കീറാൻ വരുന്നേ... രാത്രി ആരുമില്ലാത്ത നേരത്ത് മുഖം മൂടി കെട്ടി അടിച്ചു പരിപ്പെടുക്കണം... ഈ സഞ്ജയ്‌ യോകേഷ് ആരാണെന്ന് അറിയില്ല തനിക് "സഞ്ജു പുച്ഛത്തോടെ മുഖം കോട്ടി... "എന്താടാ "അവന്റെ മുഖതെ ഭാവം കാണെ ജീവ അവനെ നോക്കി പുരികമുയർത്തി... "എന്താ ഒന്നുല്ല "സഞ്ജു ഗൗരവത്തോടെ പറഞ്ഞു അടങ്ങി ഇരുന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story