മനസ്സറിയാതെ...💙: ഭാഗം 6

manasariyathe

എഴുത്തുകാരി: CRAZY GIRL

"സഞ്ജു "കേബിനിലേക്ക് ഇവ കയറി വന്നു... സഞ്ജുവിന്റെ നെറ്റിയിലെ മുറിവ് ക്ലീൻ ചെയ്യുന്നാ ജീവയെ കണ്ടു കൊണ്ടാണ് അവൾ അകത്തേക്ക് കയറിയത്... "തരൂ ബാക്കി ഞാൻ ചെയ്തോളാം "ഇവ ജീവയുടെ കയ്യിൽ നിന്നു കോട്ടൺ വാങ്ങി കൊണ്ട് സഞ്ജുവിന്റെ നെറ്റി തുടച്ചു കൊടുത്തു... "ദേഷ്യുണ്ടോ ഇവ "സഞ്ജു അവളെ നോക്കി.. "ഒറ്റ കുത്തിനു കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്തെ "ഇവ അവനെ തറപ്പിച്ചു നോക്കി... "Sorry ടി.. ഇനി ആവർത്തിക്കില്ല ഞാൻ" അവൻ അവളുടെ വയറിൽ കവിൾ ചേർത്തു ഇറുക്കെ പിടിച്ചു... "എന്നാ നിനക്ക് കൊള്ളാം "അവൾ ഗൗരവത്തിലാണ് പറഞ്ഞതെങ്കിലും ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു... അവനെ നേരെ ഇരുത്തികൊണ്ടവൾ നെറ്റി ക്ലീൻ ചെയ്തു...

"വാ എണീക് നമുക്ക് ഇറങ്ങാം" ഇവ പറഞ്ഞത് കേട്ട് സഞ്ജു എണീറ്റു... അപ്പോഴാണ് ചെയറിൽ ഇരിക്കുന്ന ജീവയെ ഇരുവരും ശ്രേദ്ധിച്ചത്... "Hi sir "ഇവ ജീവക്ക് നേരെ ഷേക്ക്‌ ഹാൻഡിന് കൈകൾ നീട്ടി "യൂണിഫിൽ അല്ലാത്തപ്പോൾ തനിക്കെന്നെ ജീവ എന്ന് വിളികാം "ജീവ അവളോടായി പറഞ്ഞുകൊണ്ട് അവൾ നീട്ടിയ കൈകൾക് ഷേക്ക്‌ ഹാൻഡ് നൽകി "Ooh ook ജീവ "അവൾ ചിരിയോടെ പറഞ്ഞു കൈകൾ പിൻവലിച്ചു... "U did a great job.... Keep fighting "ജീവ "Thank you... എന്ന ഞങ്ങൾ ഇറങ്ങുന്നു.."ഇവ ഇവ പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു...

സഞ്ജു ഇവ പോകുന്നത് നോക്കി കൊണ്ട് ജീവക്ക് നേരെ തിരിഞ്ഞു... "എന്നാൽ ഞാനും ഇറങ്ങുന്നു ജീവ... വീണ്ടും കാണാം "സഞ്ജു അവനു നേരെ കൈകൾ നീട്ടി... "കാൾ me sir "അവൻ നീട്ടിയ കൈകൾക് ഷേക്ക്‌ ഹാൻഡ് നൽകി ജീവ പറഞ്ഞു.. "അതെന്താ യൂണിഫോം ഇല്ലാത്തപ്പോൾ പേര് വിളിക്കാലോ "സഞ്ജു നെറ്റിച്ചുളിച്ചു... "അത് ഇവഗ്നിയോട് പറഞ്ഞതാ... നീ എന്നെ sir വിളിച്ചാൽ മതി "ജീവയുടെ ശബ്ദം കനത്തു... സഞ്ജുവിന്റെ മുഖം ഇരുണ്ടു... അവൻ ഷേക്ക്‌ഹാൻഡ് നൽകിയ ജീവയുടെ കയ്യിൽ അമർത്തി പിടിച്ചു... അത് മനസ്സിലാക്കിയവണ്ണം ജീവയുടെ പിടി അതിനേക്കാൾ മുറുകി...

സഞ്ജുവിന്റെ കൈകളിന്റെ ഞെരമ്പുകൾ നുറുങ്ങുന്ന പോലെ തോന്നി.. വേദനയോടെ അവന്റെ മുഖം ചുളിഞ്ഞു... കഷ്ടിച്ച് കൊണ്ടവൻ ജീവയുടെ കയ്യിൽ നിന്ന് കൈകളെ സ്വാതന്ത്രമാക്കി... കൈ തരിച്ചത് പോലെ... സഞ്ജു ജീവയെ കൂർപ്പിച്ചു നോക്കി മുന്നോട്ട് നടന്നു... പോലീസ് ആണത്രേ പെൺകുട്ടികൾക് എന്തും വിളികാം.. ആൺകുട്ടികൾ sir എന്ന് തന്നെ അതെവിടുത്തെ ന്യായം ആണ്... പോലീസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല അസ്സൽ വായി നോക്കിയാണ്...ബ്ലഡി പോലീസ്... സഞ്ജു പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു.... പെട്ടെന്നാണ് മായയുടെ മുന്നിൽ ചെന്ന് തട്ടിയത്... അവൾ വീഴാനായതും സഞ്ജുവിന്റെ കൈകൾ അവളെ താങ്ങി നിർത്തി...

"താങ്ക്യു സഞ്ജു..."അവൾ വിടർന്ന കണ്ണോടെ പറഞ്ഞു... "ഹേയ്... Are you ok "സഞ്ജു അവളെ അടിമുടി നോക്കി... "Am ok ഡാ "അവളുടെ ചുണ്ടിൽ വശ്യമായ പുഞ്ചിരി വിരിഞ്ഞു... മുന്നിൽ വീണ മുടിയിഴകൾ ചെവികരുകിൽ ഒതുക്കിയവൾ മുന്നിലേക്ക് നടന്നു... അവളിൽ നിന്ന് ലഭിച്ച സിഗ്നൽ അവനിലും പുഞ്ചിരി വിരിഞ്ഞു... അവൾ പോയ വഴി നോക്കിയവൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും കണ്ടു തന്നെ ഉറ്റുനോക്കുന്ന പോലീസ് കാരനെ... ആ നോട്ടം പുചിച്ചു തള്ളിയവൻ മുന്നോട്ട് നടന്നു... "എന്തായിരുന്നു അവിടെ "ഇവയുടെ അടുത്ത് എത്തിയതും കൈകെട്ടി നിന്നുള്ള അവളുടെ ചോദ്യം കേട്ടവൻ നിഷ്കുവായി നിന്നു... "എന്ത് ഇവ "ഒന്നുമറിയാത്ത പോലെ അവൻ നടിച്ചു..

"കൂടുതൽ വിളച്ചിലെടുക്കല്ലേ ചെക്കാ... അവൾ വീഴാൻ പോകുന്നു നീ ചെന്ന് പിടിക്കുന്നു... ഞാൻ ഒന്നും കണ്ടില്ലെന്ന് വെച്ചോ നീ "ഇവ അവനെ കൂർത്തു നോക്കി... "ഹീ എല്ലാം കണ്ടു അല്ലെ "അവൻ ഇളിച്ചു... "കാണാതിരിക്കാൻ കണ്ണ് പൊട്ടിയൊന്നുമല്ല ഞാൻ "അവളുടെ ചുണ്ട് കോട്ടി... "ഹോ അവളുടെ ഒരു തമാശ "അവൻ അവളെ അടിക്കാനായി കൈ ഉയർത്തി എന്നാൽ അവളുടെ നോട്ടം കണ്ടതും ഉയർത്തിയ കൈകൾ താനേ താണ്... "ഒന്നുല്ല എന്റെ മരംകേറി... ഇവിടെ ഇന്റർവ്യൂ വന്നപ്പോഴേ ഞാൻ ഒന്ന് നോട്ടമിട്ടതാ... പക്ഷെ ഇപ്പൊഴാ ഒരു പോസിറ്റീവ് സിഗ്നൽ കിട്ടിയത്... ഒന്നൂടെ ആഞ്ഞു പിടിച്ചാൽ ആ പോയ മഞ്ഞ കിളി... മായ സഞ്ജയ്‌ യോകേഷ് ആകും എപ്പടി "സഞ്ജു പുരികമുയർത്തി...

"അതിനു മുന്നേ അവളുടെ ആങ്ങളമാർ നിന്നെ തട്ടി കത്തിച്ചില്ലേൽ നമുക്ക് ആലോചിക്കാം "ഇവ അവനെ പുച്ഛിച്ചു... 'നെഗറ്റീവ് അടിക്കല്ലേ ഇവ... ഒന്നുല്ലേലും എന്റെ ട്രൂ ലോവിന് കൂട്ട് നീയല്ലേ "സഞ്ജു അവളുടെ തോളിൽ കയ്യിട്ടു... "അപ്പൊ നിന്റെ മീനുവും ചിന്നുവുമൊക്കെയോ "ഇവ അവനെ പുരികമുയർത്തി... "അതോ... അത് വെറും ലവ്... ഇത് ട്രൂ ലവ് "അവൻ ഇളിച്ചു പറഞ്ഞത് കേട്ട് അവൾ സ്വയം നെറ്റിയിൽ അടിച്ചു... ******************* ഇവ കുളിച്ചുറങ്ങി മുറിയിൽ നിന്ന് ഇറങ്ങിയതും അതെ സമയും യാശ്വിനും മുറിയിൽ നിന്ന് ഇറങ്ങി... ഇരുവരുടേം കണ്ണുകൾ നേർകുനേർ ചെന്നതും ഇവ കൈകൾ ഉയർത്തി hi കാണിച്ചു...

യാശ്വിൻ ഒന്ന് നോക്കിയെന്നല്ലാതെ പ്രതേകിച്ചു ഭാവങ്ങൾ ഒന്നും വരുത്താതെ താഴെക്കിറങ്ങി... ഇവ കൈകൾ താഴ്ത്തി ചുണ്ട് കോട്ടി താഴേക്ക് നടന്നു... സോഫയിൽ ഇരുന്നു സഞ്ജു വായടി ആണ് ഇന്ന് നടന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ പറയുന്നുണ്ട്...കണ്ട സിനിമയിലെ സീൻസും കുത്തി കയറ്റുന്നുണ്ട്... മെയിൻ നടി ഇവയാണെങ്കിലും നടൻ അവൻ തന്നെ... ലക്ഷ്മി അവൻ പറയുന്നതും കാര്യമാകുന്നില്ലെങ്കിലും യാമിനി കണ്ണും ചെവിയും കൂർപ്പിച്ചിരിക്കുന്നുണ്ട്... ഇവ നേരെ ചെന്നു സഞ്ജുവിന്റെ അടുത്ത ചെന്നിരുന്നു... അവളെ കണ്ടെങ്കിലും സഞ്ജു പറഞ്ഞു തീർക്കുന്ന തിരക്കിലായിരുന്നു... യാമിനിയുടെ കണ്ണുകൾ ഇടക്കിടെ അവനിലും അവനു തൊട്ടടുത്തു ഇരിക്കുന്ന ഇവയിലും പാറി വീണു.....

ഇടക്കെപ്പോഴോ ഇവയുടെ തല അവന്റെ പുറത്തേക്ക് ചാഞ്ഞു... യാമിനിയുടെ കണ്ണുകൾ വിടർന്നു... എന്നാൽ സഞ്ജുവും ഇവക്കും അതൊന്നുമല്ലായിരുന്നു... രാവിലെ എണീറ്റത് കൊണ്ടോ വല്ലാതെ ക്ഷീണിച്ചത് കൊണ്ടോ അവളുടെ കണ്ണുകൾ മാടി അടഞ്ഞു കൊണ്ടിരുന്നു... "സഞ്ചേട്ടാ ഇവേച്ചി ഇപ്പൊ വീഴും "അവളുടെ തല നീങ്ങി വന്നതും യാമിനി പറഞ്ഞത് കേട്ട് സഞ്ജു അവളെ നേരെ മടിയിലേക്ക് കിടത്തി... "പാവം... ക്ഷീണിച്ചു കാണും "അവളുടെ മുടിയിൽ തലോടിയവൻ പറഞ്ഞു... യാമിനിയുടെ കണ്ണുകൾ വിടർന്നു.... "ഞാൻ ഇവളേ മേലെ കിടത്തിയിട്ടു വരാം "സഞ്ചു പറഞ്ഞു കൊണ്ട് അവളെ എടുത്തു മേലേക്ക് നടന്നു... യാമിനി മമ്മയ്ക്കടുത്തേക്ക് വേഗം ഓടി..

"കണ്ടോ മമ്മാ ഞാൻ പറഞ്ഞില്ലേ അവർ തമ്മിൽ എന്തോ ഉണ്ടെന്ന്... നോക്കിയേ എത്ര ക്ലോസ് ആണെന്ന് "യാമിനി ആവേശത്തോടെ പറഞ്ഞു.. "What "മൊബൈൽ നോക്കുന്ന യാശ്വിൻ യാമിനി പറയുന്നത് കേട്ട് നെറ്റിച്ചുളിച്ചു... "എന്റെ യദു ഈ കുരുത്തംകെട്ടവൾ പറയുവാ... സഞ്ജുവും ആ കുട്ടിയും തമ്മിൽ എന്തോ ഉണ്ടെന്ന്..."ലക്ഷ്മി യാമിനിയെ കണ്ണുരുട്ടി... "ഞാൻ പറഞ്ഞത് സത്യമാ... കണ്ടില്ലേ അവർ എത്ര ക്ലോസ് ആണെന്ന്... നോക്കിക്കോ സമയം ആകുമ്പോൾ അവർ പറയും..."യാമിനി പറഞ്ഞു കഴിഞ്ഞതും സഞ്ജു താഴെ എത്തിയിരുന്നു... യാമിനി വേഗം സഞ്ജുവിന്റെ അടുത്തേക്ക് പാഞ്ഞു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് തീന്മേഷക്ക് അടുത്തുള്ള ചെയറിൽ ഇരുത്തി...

അവൻ അമ്പരന്ന് അവളുടെ സ്നേഹപ്രകടനം കാണെ... "എന്താടി കുരുട്ടെ "സഞ്ജു അവളെ പുരികമുയർത്തി നോക്കി... "അതോ സഞ്ചേട്ടാ മമ്മക്ക് ഒരു സംശയം സഞ്ചേട്ടനും ഇവേചിയും തമ്മിൽ "യാമിനി താളത്തിൽ പറഞ്ചു അവളുടെ ഇരുകൈകളും കോർത്തു പിടിച്ചു... ലക്ഷ്മി അവളെ മിഴിച്ചു നോകിയെങ്കിലും അവൾ അത് കാര്യമാക്കിയില്ല... "എന്താ മമ്മ... മമ്മക്ക് തോന്നുന്നുണ്ടോ അങ്ങനെ "സഞ്ചു ലക്ഷ്മിയെ നോക്കി... "ഞാൻ ഒന്നുമല്ലടാ... നിന്റെ അനിയത്തീടെ തന്നെ കണ്ട് പിടിത്തമാ "ലക്ഷ്മി... "കണ്ട് പിടിത്തമൊന്നുമല്ല.. സത്യമാ... ഞാൻ കാണുന്നതല്ലേ രണ്ടു പേരും മുട്ടിയൊരുമ്മി ഇരിക്കുന്നതും എല്ലാം..."യാമി ചുണ്ട് കൂർപ്പിച്ചു പറഞ്ഞു...

"മുട്ടിയൊരുമ്മി മാത്രമല്ല... ഞാൻ അവളുടെ കൂടെ കിടന്നിട്ടുമുണ്ട് "സഞ്ജു പറഞ്ഞതും യാമിയും ലക്ഷ്മിയും ഞെട്ടി... യാശ്വിൻ അവനെ തറപ്പിച്ചു നോക്കി... "ഞെട്ടേണ്ട കാര്യമൊന്നുല്ല... കോളേജ് ആയിരുന്നപ്പോൾ ഞാൻ അവളുടെ ബെഡ് ഷെയർ ചെയ്തിട്ടുണ്ട്.. She is my best friend... അല്ലാതെ നീ കരുതും പോലെ ഞാനും അവളും തമ്മിൽ ഒന്നുമില്ലാ "സഞ്ജു കൂസൽ ഇല്ലാതെ പറഞ്ഞുകൊണ്ട് ടേബിളിൽ നടുക്ക് പത്രത്തിൽ വെച്ചിരിക്കുന്ന ആപ്പിൾ എടുത്തു കടിച്ചു...... "നല്ല ഫ്രണ്ട്സിനാ നല്ല പാർട്ണർസ് ആകാൻ കഴിയൂ "യാമി വേഗം പറഞ്ഞു... "ഒലക്ക ആണ്... കണ്ട പൈങ്കിളി സീരീസ് ഒക്കെ കണ്ട്... അവൾ പറയുന്നത് കേട്ടില്ലേ..."സഞ്ജു അവളുടെ തലക്ക് കൊട്ട് കൊടുത്തു...

അവൾ അവനെ കൂർത്തു നോക്കി തല ഉഴിഞ്ഞു... "നല്ല ഫ്രണ്ട്സിനു ഒരിക്കലും പാർട്ണസ് ആകുവാൻ കഴിയില്ലാ... അവൾ എനിക്ക് വരാൻ പോകുന്ന എന്റെ പാർട്ണറിനെക്കാൾ പ്രിയപ്പെട്ടതാണ്... ചിലപ്പോൾ നിങ്ങളോട് പറയാൻ പറ്റാത്തത്... അല്ലെങ്കിൽ എന്റെ ജീവിത പങ്കാളിയോട് പറയാൻ കഴിയാത്തത്... എനിക്ക് അവളോട് പറയാം... Bcoz she is secret പാർട്ണർ...എന്റെ fighting partner... എന്റെ naughty partner... അല്ലാതെ ഒരിക്കലും അവളെ എനിക്ക് റൊമാൻസിങ് partner ആവില്ല.... അത് പോലെ ഉള്ള ബോണ്ട്‌ അല്ലാ അവൾ എനിക്ക്... She is വേറെ ലെവൽ to me " സഞ്ജു പറയുന്നത് കേൾക്കേ യാമിയുടെ കണ്ണുകൾ വിടർന്നു ലക്ഷ്മിയുടെ ചുണ്ടിൽ വിരിഞ്ഞു

എന്നാൽ യാശ്വിൻ കാണുകയായിരുന്നു എത്രമാത്രം അവനിൽ അവന്റെ കൂട്ടുകാരി ഉണ്ടെന്ന്... അവനു അസ്വസ്ഥത തോന്നി... അതിലുപരി അതിനു മാത്രം അവൾക്കെന്താണ് ഉള്ളത് എന്നത് അവനിൽ സംശയം നിറച്ചു... ******************* പിറ്റേന്ന് രാവിലെ ജിമ്മിൽ പോയി ഫ്രഷ് ആയി യാശ്വിൻ വേഗം ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിറങ്ങി... അവനു പുറകെ സഞ്ജുവും ഇവയും ഒപ്പം ഇറങ്ങി.... "സഞ്ജു എനിക്ക് ഒരു ഫ്ലാറ്റ് ഉടനെ കണ്ട് പിടിക്കണം നീ..." പോകുന്നവഴി ഇവ പറഞ്ഞത് കേൾക്കേ സഞ്ജു അവളെ മിററിലൂടെ നോക്കി... "നിനക് എന്റെ വീട് ഇഷ്ടപെട്ടില്ലേ ഇവ "സഞ്ചു "എന്റെ സ്വഭാവം വെച്ചു അവർ എന്നെ അടിച്ചു പുറത്താകുന്നതിനു മുന്നേ ഇറങ്ങുന്നതല്ലേ കുട്ടാ നല്ലത്.....

പിന്നെ ഇപ്പൊ ഒരാഴ്ചയായി... കൂടുതൽ മറ്റൊരിടത്തു എനിക്ക് പറ്റില്ല... എനിക്ക് പെട്ടെന്ന് റൂം വേണം..."ഇവ പറഞ്ഞു നിർത്തി... "Ok... ഞാൻ അന്നോഷിക്കാം പറ്റിയാൽ മീഡിയക്ക് അടുത്ത ഒന്നുണ്ടേൽ നമുക്ക് നോക്കാം "കൂടുതൽ പറഞ്ഞാൽ ഒന്നും അവൾ തീരുമാനിച്ചതിൽ പിന്തിരിയില്ലെന്ന് മനസ്സിലായതും അവൻ പിന്നെ നിരസിക്കാൻ നിന്നില്ല... ഇരുവരും അവരവരുടെ സീറ്റിൽ ഇരുന്നു വർക്ക്‌ ചെയ്തു തുടങ്ങി... യാശ്വിന്റെ കേബിനിൽ പ്രോഡക്റ്റിന്റെ പ്രൊമോഷന് വേണ്ടി റെക്കമെന്റ് ചെയ്യാൻ കുറച്ചു പേര് വന്നിരുന്നു... യാശ്വിൻ അതിനു താല്പര്യമില്ലെന്ന് പറഞ്ഞതും അവർ ഇറങ്ങാൻ നേരമാണ് ഒരുവന്റെ കണ്ണിൽ ദൂരെ സീറ്റിൽ ഇരുന്നു വർക്ക്‌ ചെയ്യുന്ന ഇവയിൽ പതിഞ്ഞത്....

അവളെ കണ്ടതും ഒരുമാത്ര അവന്റെ കൈകൾ കവിളിലേക്ക് നീണ്ടു... "ദൈര്യമുണ്ടെങ്കിൽ ഒന്നൂടെ തൊടെടാ... നിന്റെ ഒക്കെ വിളച്ചിൽ വീട്ടിലെ പെണ്ണുങ്ങളോട് മതി...ഇവാഗ്നിയോട് കളിച്ചാൽ നീ ഒന്നും രണ്ട് കാലിൽ എണീറ്റു നടക്കില്ല.. പന്ന നാ#&@&#&മോനെ " കൈകൾ വീശി അടിച്ചുകൊണ്ടവൾ പറഞ്ഞു പോയി... മുത്തശ്ശിയുടെ നാട്ടിൽ പോയതായിരുന്നു വിഷ്ണു... നാട് കാണാൻ ഇറങ്ങിയപ്പോൾ ആണ് നാട്ടുകാരുടെ തലതെറിച്ച ഇവാഗ്നി എന്നവളെ കുറിച്ച് അറിയുന്നത്... പോക്ക് കേസാ... കാണുന്നത് പോലെയല്ല... നാക്കിനു ലൈസെൻസ് ഇല്ലാത്ത പെണ്ണാ എന്നൊക്കെ നാട്ടുകാർ പറഞ്ഞത് കേട്ടപ്പോൾ തന്റെ മനസ്സിൽ കടന്നു വന്നത് എന്തിനും ഏതിനും പോകുന്നവൾ ആണെന്നാണ്...

അതുകൊണ്ടാണ് ഒന്ന് മുട്ടി നോക്കാനായി ചെന്നത്... മനപ്പൂർവം അവളിൽ മുട്ടി നടന്നതും കൂർപ്പിച്ചുള്ള നോട്ടം കൊണ്ടവൾ വിലക്കിയിരുന്നു എങ്കിലും വിട്ട് കൊടുക്കാൻ തോന്നിയില്ല... ഫ്രണ്ട്സിന്റെ മുന്നിൽ ആളവാൻ വേണ്ടി കേറി ഒന്നൂടെ മുട്ടി... അവൾ മുന്നും പിന്നും നോക്കിയില്ല തന്നു ചെകിട്ടൊന്നു... പെണ്ണിന്റെ കയ്യിൽ നിന്നു ആദ്യമായി കിട്ടിയൊരു അടി... അതും അത്രയും ആളുകളുടെ മുന്നിൽ വെച്ചു.... അപമാനത്താൽ തല കുനിഞ്ഞു പോയി... വീട്ടിലെത്തിയപ്പോഴും കേട്ടു എല്ലാവരുടെയും കൊള്ളിച്ചുള്ള സംസാരവും വഴക്കും വെറുപ്പും... പെണ്ണിന്റെ കയ്യിൽ നിന്ന് അടികിട്ടിയത് നാട് മൊത്തം പാട്ടായി ... ഒരു നിമിഷം അവിടെ നിക്കാൻ തോന്നിയില്ലാ...

അതിനു ശേഷം ഇന്നേവരെ അവിടേക്ക് ചെന്നിട്ടില്ലാ... അവളെ കണ്ടപ്പോൾ വീണ്ടും അവനു അവളോടുള്ള ദേഷ്യം തോന്നി... അവന്റെ കണ്ണുകൾ അവളിൽ കുറുകി നിന്നു... "What are you staring at " ദൂരെ ഇവയിൽ കണ്ണ് പതിപ്പിച്ചിരിക്കുന്നവന്റെ തോളിൽ തട്ടി യാശ്വിൻ ചോദിച്ചു... വിഷ്ണു ഒന്ന് ഞെട്ടി... "ഒന്നുല്ല... അത് ഇവാഗ്നി അല്ലെ... അവൾ സർന്റെ മീഡിയയിൽ ആണോ "വിഷ്ണു അവിടെ ഇരിക്കുന്നവളെ കാണിച്ചു ചോദിച്ചു "തനിക്കെങ്ങനെ അറിയാം "യാശ്വിൻ നെറ്റി ചുളിച്ചു... "വിശാഗിരി എന്ന നാട്ടിലുള്ളവർക്കെല്ലാം അവളെ അറിയാം... ഈ രണ്ട് മിനിറ്റത്തെ പരിചയമുള്ളത് കൊണ്ട് പറയുന്നതാ.. സൂക്ഷിക്കണം അവളെ... ഈ കാണുന്നത് പോലെയല്ല... ലക്ഷ്യത്തിൽ എത്താൻ ഏതറ്റം വരെ പോകുന്നവളാ ...

നാട്ടിൽ നിന്ന് ഓടിച്ചതാ അവളെ... നാട്ടുകാർക്കും വീട്ടുകാർക്കും ദ്രോഹം മാത്രം വരുത്തിയവൾ... ശത്രുകളുടെ എണ്ണം കൂടുതലാ....അതുകൊണ്ട് സൂക്ഷിക്കണം " യാശ്വിൻ നോക്കിയവൻ പറഞ്ഞു പോകുമ്പോൾ മനസ്സിൽ അവനു ഗൂഢമായി ചിരിച്ചു... അവളുടെ ജോലി സ്ഥലത്ത് അവളുടെ ബോസ്സിനടുത്ത് തന്നെ അവൾക്കൊരു bad image നൽകിയതിൽ അവൻ സംതൃപ്തി നേടി... യാശ്വിൻ അവളെ പറ്റി പറഞ്ഞു പോകുന്നവനെ നോക്കി അവളിലേക്ക് കണ്ണുകൾ പായിച്ചു... മുടി ഉചിയിൽ കെട്ടി വെച്ചു ലാപ്പിൽ കണ്ണ് പതിപ്പിച്ചു കൊണ്ടിരിക്കുന്നവളെ അവൻ ഒന്ന് സൂക്ഷിച്ചു നോക്കി... ചുണ്ടിൽ കട്ടിയായി വരഞ്ഞ മെറൂൺ ഷെയ്ഡ് ലിപ്സ്റ്റിക്കും സ്ലീവ്ലസ് ഡ്രെസ്സും കാണെ അവന്റെ മുഖം ചുളിഞ്ഞു....അതിലുപരി അവളുടെ തെറിച്ച സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ അവന്റെ ചുണ്ടിൽ പരിഹാസം കലർന്നൊരു മന്ദഹാസം വിടർന്നു... *******************

"പ്ലീസ് ഒന്ന് വാ ഇവേച്ചി..." "വേണ്ടാ യാമി.. നിങ്ങൾ ചെന്നോ... എനിക്ക് കുഴപ്പമില്ല " കൈകളിൽ പിടിച്ച യാമിനിയുടെ കൈകൾ വിടുവെച്ചു കൊണ്ട് ഇവ പറഞ്ഞു... "Pls ചേച്ചി സഞ്ചേട്ടനും യദുവേട്ടനും ഇല്ലാത്തത് കൊണ്ടല്ലേ... ചേച്ചി കാർ ഡ്രൈവ് ചെയ്യുമെന്ന് പറഞ്ഞല്ലോ... അതുകൊണ്ട് പെട്ടെന്ന് വരാം "യാമിനി കെഞ്ചി "ഓഹോ താൻ എന്നെ ഡ്രൈവർ ആകുവാണോ "ഇവ പുരികമുയർത്തി... "അല്ലെന്നേ.. സഞ്ജുവേട്ടന് പോലെ ചേച്ചി എന്റേം best ചേച്ചി അല്ലെ "യാമിനി കുണുങ്ങി... ഇവ അവളെ തന്നെ നോക്കിയിരുന്നു... സഞ്ജുവിനെ പോലെ നിഷ്കളങ്കത നിറഞ്ഞ പൊട്ടി പെണ്ണ്... എതിർത്തു പറയാനോ അകറ്റി നിർത്താനോ തോന്നുന്നില്ല.... ഇവ അവൾക് തലയാട്ടി...

"മമ്മാ ചേച്ചി വരാന്ന് വേഗം ready ആവു " യാമിനി സന്തോഷത്തോടെ പറഞ്ഞു ഇവ അവളെ തന്നെ നോക്കിയിരുന്നു... തനിക് ഇത്രയും പ്രാധാന്യം നൽകുന്നു... എന്തിനു... അവളിൽ സ്വയം പരിഹാസം വിരിഞ്ഞു... ലക്ഷ്മിയോടപ്പവും യാമിനിയോടപ്പവും ഷോപ്പിംഗ് കഴിഞ്ഞു ഇറങ്ങുകയായിരുന്നു... ലക്ഷ്മിക്കും യാമിനിക്കും നേരെ പിന്തുടരുന്ന കണ്ണുകളെ അറിയാതെ മൂവരും നടന്നു... "ഇവേച്ചി ഒരു ഐസ് ക്രീം കൂടി കഴിച്ചിട്ട് പോകാം " കാറിനടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും യാമിനി ഇവയുടെ കയ്യിൽ തൂങ്ങി... "Ok... ഞാൻ പാക്കറ്റ് കാറിൽ വെച്ചിട്ടു വരാം നിങ്ങൾ നടക്കു "ഇവ പറഞ്ഞു കൊണ്ട് കയ്യിലെ പാക്കറ്റ് വാങ്ങി കാറിനടുത്തേക്ക് നടന്നു...

ലക്ഷ്മിയും യാമിയും റോഡ് ക്രോസ്സ് ചെയ്തു ഐസ്ക്രീം ഷോപ്പിലേക്ക് നടക്കാൻ തുനിഞ്ഞതും അവരെ ലക്ഷ്യം വെച്ചു ഒരു കാർ കുതിച്ചിരുന്നു... നേരിയ വ്യത്യാസത്തിൽ അതിനു ലക്ഷ്യം തെറ്റി പോയി.... ഇതൊന്നുമറിയാതെ നടക്കുന്ന യാമിനിക്കും ലക്ഷ്മിക്കും മുന്നിൽ മുഖം ടവൽ കൊണ്ട് മറച്ചുകൊണ്ട് അഞ്ചാറു പേര് വട്ടം വെച്ചു.... അവരെ വട്ടം വെച്ചു മുഖം മറച്ചു കയ്യിൽ കത്തി കരുതി നടക്കുന്നവരെ കണ്ടതും യാമിനിയും ലക്ഷ്മിയും ഭയന്ന് മുട്ടിനിന്നു... "ആരാ ആരാ നിങ്ങൾ "ലക്ഷമി ഭയത്തോടെ ചോദിച്ചു.... അതിനു മറുപടിക്ക് പകരം അതിലൊരുവൻ അവര്ക് നേരെ കത്തി വീശി... "മമ്മാ "മമ്മയെയും കൊണ്ട് പുറകിലേക്ക് ചാഞ്ഞു കൊണ്ട് യാമിയും ലക്ഷ്മിയും വീണുപോയി...

ഇരുവരും പേടിയോടെ ചുറ്റും നോക്കി.... പലരും ദൂരെ നിന്നു നോക്കുന്നു വീഡിയോ പിടിക്കുന്നു എന്നല്ലാതെ രക്ഷിക്കാനായി ആരും മുന്നോട്ട് വന്നില്ലാ.... "എന്താ നിങ്ങൾക് വേണ്ടത് ആരാ നിങ്ങൾ "ലക്ഷ്മി യാമിയെ ഇറുക്കെ പിടിച്ചു കൊണ്ട് ഇടറലോടെ ചോദിച്ചു.... പക്ഷെ അതൊന്നും കേൾക്കാതെ ഒരുവൻ അവരിലേക്ക് അടുത്തതും കാറ്റിൽ ഉയർന്നുകൊണ്ടവൻ സൈഡിലേക്ക് തെറിച്ചു വീണു... തോളിൽ കയ്യമർത്തിയവൻ വേദനയോടെ അലറി... യാമിയും ലക്ഷ്മിയും ഞെട്ടികൊണ്ട് അവനിൽ നിന്ന് സൈഡിലേക്ക് നോക്കി... ചുവന്ന മുഖമോടെ നിൽക്കുന്ന ഇവയെ കാണെ ഇരുവരുടേം കണ്ണുകളിൽ അത്ഭുദം നിറഞ്ഞു... കൂട്ടം കൂടി നിന്ന ആളുകളുടെ കണ്ണുകൾ മിഴിഞ്ഞു...

ചുറ്റും വട്ടം വെച്ചു നിന്ന ഗുണ്ടകളുടെ കണ്ണുകളിലെ അമ്പരപ്പ് മറച്ചു കൊണ്ട് അവളിലേക്ക് പാഞ്ഞു... അവൾക് നേരെ വീശിയ കത്തി പിടിച്ച കൈകളിൽ പിടിയിട്ടവൾ പുറകിൽ വലിച്ചു പിടിച്ചു എതിരെ വന്നവനെ കാലു കൊണ്ട് ചവിട്ടി വീഴ്ത്തി കൈകൾ പിടിച്ചവന്റെ കയിലെ കത്തി പിടിച്ചെടുത്തു കൊണ്ട് അവനെ പുറകിൽ നിന്ന് ചവിട്ടി... മുന്നിലേക്ക് കമിഴ്ന്നു വീണുകൊണ്ടവൻ നെറ്റിയും മൂക്കും കുത്തി വീണു..... ഇവ ലക്ഷ്മിയേയും യാമിയെയും പിടിച്ചെഴുനേൽപ്പിച്ചു.... വീണ്ടും അടിക്കാനായി തുനിഞ്ഞവരെ അവൾ തലങ്ങും വിലങ്ങും അടിച്ചു വീഴ്ത്തി... കാഴ്ചക്കാരായി നോക്കി നിന്നവരെ നോക്കി പുച്ഛിച്ചുകൊണ്ടവൾ യാമിയെയും ലക്ഷ്മിയേയും കൊണ്ട് നടന്നു... ******************* സംഭവമാറിഞ്ഞു യാശ്വിനും സഞ്ജുവും വീട്ടിലേക്ക് ചെന്നു... നേരിയ മുറിവുകൾ പറ്റിയ ഇവക്ക് മരുന്ന് വെക്കുന്ന യാമിയെ കണ്ടുകൊണ്ടാണ് യാശ്വിൻ കയറിയത്..

. "എന്താ... ആരാ നിങ്ങളെ "യാശ്വിൻ മമ്മകടുത്തേക്ക് നടന്നു... "അറിയില്ല യദു... രണ്ട് മൂന്ന് പേര് ചേർന്ന് കത്തിയുമായി വന്നു ഇവ മോൾ ഉള്ളത് കൊണ്ട് ഒന്നും പറ്റിയില്ലാ "ലക്ഷ്മി അവനോടായി പറഞ്ഞു... യാശ്വിൻ സോഫയിൽ ഇരിക്കുന്ന ഇവയെ നോക്കി.... "ശത്രുകൾ ഉള്ളവളാ... വിശ്വസിക്കാൻ പാടാ സൂക്ഷിക്കണം" ഇന്നലെ അവളെ പറ്റി കേട്ടത് അവൻ ഓർത്തു... അവന്റെ മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ടവൻ അവൾക്കടുത്തേക്ക് നടന്നു... "എന്തിനാ നീ എല്ലാവർക്കും ദ്രോഹമുണ്ടാകുന്നെ... ഇറങ്ങി പോകൂടെ "യാശ്വിൻ അവൾക് നേരെ ചീറി... ഇവ അവനെ നെറ്റി ചുളിച്ചു നോക്കി... യാമിയും ലക്ഷ്മിയും സഞ്ജുവും അവനെ പകപ്പോടെ നോക്കി നിന്നു ...

"ഞാൻ എന്ത് ചെയ്തുവെന്നാ "ഇവ ശബ്ദം കടുപ്പിച്ചു ചോദിച്ചു... "പിന്നെ... ആരാ ഇവരെ അറ്റാക്ക് ചെയ്തത് "യാശ്വിൻ അവളെ ദേഷ്യത്തോടെ നോക്കി... "അതെനിക്കെങ്ങനെ അറിയാനാ.. അടിച്ചവരോട് ചോദിക്ക് "അവൾകും ദേഷ്യം വന്നു... "നീയാ നീ കാരണമാ... നിന്നെ അറ്റാക്ക് ചെയ്യാൻ വന്നവർക് മുന്നിൽ പെട്ടു പോയതാണ്... എന്റെ മമ്മയും യാമിയും...വേറെ ആരാ ഇവരെ ഇങ്ങനെയൊക്കെ ചെയ്യേണ്ടത് "യാശ്വിൻ ദേഷ്യം കൊണ്ട് വിറച്ചു... "ചേട്ടാ എന്താ ഈ പറയുന്നേ "സഞ്ജു ഇടക്ക് കയറി... "നീ മിണ്ടരുത് ഞാൻ ചോദിക്കുന്നത് ഇവളോടാണ് "യാശ്വിൻ സഞ്ജുവിനു നേരെ വിരൽ ചൂണ്ടി... "മോനെ ഇവ അല്ലടാ... ഞങ്ങളെ ആരോ..." "മമ്മ പ്ലീസ്..."യാശ്വിൻ ലക്ഷ്മിയെ തടഞ്ഞു...

"മമ്മക്കറിയില്ല ഇവൾ ആരാണെന്ന്.... ഞാൻ അറിഞ്ഞതാ ഇവളെ കുറിച്ച് എല്ലാം... നാട്ടിലും വീട്ടിലും ഉപദ്രവം മാത്രം ഉണ്ടാക്കി ജീവിക്കുന്നവൾ... ശത്രുകൾ മാത്രമേ ഉള്ളു ഇവൾക്ക്.... ഞാൻ പറയുന്നത് നിങ്ങൾക് വിശ്വാസം ഇല്ലായിരിക്കാം... ഞാൻ ഒന്ന് ചോദിച്ചോട്ടെ ഒരാഴ്ചയായി ഇവൾ ഈ വീട്ടിൽ ഇന്നേവരെ ഇവളുടെ വീട്ടുകാരോട് ആരെങ്കിലും ഇവളെ ഒന്ന് വിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ... ഇല്ലാ... വിളിച്ചിട്ടില്ല... വീടിനു ആപത്തുള്ളവളെ ഒഴിവാക്കിയതാ... അങ്ങനെ ഉള്ളവളെ ഈ വീട്ടിൽ എന്ത് വിശ്വസിച്ചു താമസിപ്പിക്കും... കണ്ടില്ലേ നിങ്ങളെ അറ്റാക്ക് ചെയ്യാൻ വന്നത്...അവര്ക് വേണ്ടത് ഇവളെയാണെന്ന് ആര് കണ്ടു " "നിർത്തുന്നുണ്ടോ..."യാശ്വിൻ അലറി പറഞ്ഞതും ഇവ ശബ്ദമുയർത്തി...

യാശ്വിൻ അവളെ എരിയുന്ന കണ്ണോടെ നോക്കി... "ഒരക്ഷരം താൻ മിണ്ടിപ്പോകരുത്....എന്റെ വീട്ടുകാർ വിളിക്കുമോ ഇല്ലയോ its none of your business... പിന്നെ... ഇവരെ അറ്റാക്ക് ചെയ്തത് ആരാണെന്ന് എനിക്കറിയില്ല.... അങ്ങനെ അറിയുമെങ്കിൽ ഇവാഗ്നി പരമേശ്വരൻ മറച്ചു വെക്കേണ്ട കാര്യമില്ല... This is too much... തന്റെ വീട്ടിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യം എനിക്കില്ല... സഞ്ജു എത്രയും പെട്ടെന്ന് എനിക്ക് റൂം വേണം.." ഇവ ദേഷ്യത്തോടെ സഞ്ജുവിലേക്ക് തിരിഞ്ഞു "ഇവ പ്ലീസ് "സഞ്ജു അവൾക്കടുത്തേക്ക് നടന്നു... "വേണ്ടാ... നാളെ നാളെ ഞാൻ ഇറങ്ങും... എനിയും റൂം ബുക്ക്‌ ചെയ്തില്ലെങ്കിൽ വേണ്ടാ എനിക്കറിയാം എന്ത് വേണമെന്ന് " കടുപ്പിച്ചു പറഞ്ഞുകൊണ്ടവൾ മുറിയിലേക്ക് നടന്നു.... സഞ്ജു യാശ്വിൻ ദയനീയമായി നോക്കി... യാശ്വിൻ ഒന്ന് കൂർപ്പിച്ചു കൊണ്ട് മുറിയിലേക്ക് കലി തുള്ളി ചെന്നു... സഞ്ജുവും യാമിനിയും ലക്ഷ്മിയും എന്ത് ചെയ്യണം എന്നറിയാതെ കുടുങ്ങി.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story