മണിവാക: ഭാഗം 15

manivaka

രചന: SHAMSEENA FIROZ

ചിഞ്ചുവിന്റെ മുഖത്ത് അത്ഭുതം. "എന്റെ വീട്ടിൽ ഒരുത്തൻ ഉണ്ട്.. ശരൺ..അന്ന് ജിത്തുവിന്റെ വീട്ടിൽ നിന്നും നീ കളിപ്പിച്ചു വിട്ടവൻ.. മന്ത്രം ജപിക്കുന്നത് പോലെ ഇരുപത്തി നാലു മണിക്കൂറും ചിഞ്ചു ചിഞ്ചു എന്ന് ജപിക്കുന്നത് കേൾക്കാം..ശെരിക്കും പറഞ്ഞാൽ നിന്നെ സ്വപ്നം കണ്ടു നടന്നു നിന്റെ കാര്യങ്ങൾ പറഞ്ഞു ബാക്കിയുള്ളവരുടെ ചെവി തിന്നുക എന്നതാണ് അവന്റെ പ്രാധാന ജോലി.. എങ്ങനെ അന്റെ അങ്കിളിനു അവനെ പോലൊരു സന്തതി ഉണ്ടായെന്നു എനിക്ക് ഇപ്പോഴും അറിയില്ല.. " "നിങ്ങൾ കസിൻസ് ആണോ..?? " ചിഞ്ചുവിന്റെ മുഖത്ത് വീണ്ടും അത്ഭുതം.. "മ്മ്..ആണ്..നീ എന്തിനാ അവനെ പറ്റിച്ചത്..എന്താ അതിന്റെ അർത്ഥം.? അവനോടുള്ള ഇഷ്ടം കൊണ്ടാണോ?? " "അല്ല..എനിക്ക് അങ്ങനെ ഒരിഷ്ടവും ശരണിനോട് തോന്നിയിട്ടില്ല.." "കാരണം..?? " "കാരണം ചോദിച്ചാൽ.. എനിക്ക്..എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്..? " "ആരെ..? " അവളുടെ പതർച്ച കണ്ടു വസു അവളെ ഉറ്റു നോക്കി.. "അത്..അതൊന്നും പറയാൻ പറ്റില്ല.. അതൊക്കെ എന്റെ പേർസണൽ കാര്യമാണ്..

മോൻ പോയി മോന്റെ പ്രണയത്തിന്റെ കാര്യം നോക്ക്.. " "അതൊക്കെ എന്റെ പേർസണൽ കാര്യമാണെന്ന് ഞാനും പറഞ്ഞേനെ..പക്ഷെ പറ്റില്ലല്ലോ.. എനിക്ക് നിന്റെ സഹായം ആവശ്യമായി പോയില്ലേ.. പിന്നെ ശരണിനോട് ഞാൻ ഇക്കാര്യം പറയില്ല..പറഞ്ഞാലും അവൻ കാര്യമാക്കില്ല.നിന്റെ മറുപടിക്കായി തന്നെ കാത്തിരിക്കും.. ഇഷ്ടമല്ലന്നല്ലേ നീ പറഞ്ഞത്..വെറുതെ അവനെ സ്വപ്നം കാണാൻ അനുവദിക്കണ്ട.. അതിനുള്ള സമയം നീ ഉണ്ടാക്കരുത്.. ഉടനെ പറഞ്ഞോളണം.. അവനെ പിന്തിരിപ്പിക്കണം..കേട്ടല്ലോ..? കാര്യം ഞാനും അവനും എന്നും ഒത്തു പോകാറില്ലങ്കിലും അവൻ വേദനിക്കുന്നതു കാണാൻ എനിക്ക് ആവില്ല..നിനക്ക് ചന്ദന എങ്ങനെയാണോ അതുപോലെയാണ് എനിക്ക് അവൻ.. " "മ്മ്..ശെരി..ഇനി കാണുമ്പോൾ ഞാൻ പറഞ്ഞോളാം.ഇപ്പോ പോകുവാ..കാണാം കേട്ടോ.." "ചന്ദന എവിടെ..? ഞാൻ കാത്തു നിക്കുമെന്ന് പറഞ്ഞോണ്ട് മനഃപൂർവം ക്ലാസ്സ്‌ കട്ട്‌ ചെയ്തതാണോ..? " "അല്ല..ഞങ്ങക്ക് ഇപ്പോൾ എക്സാം ആണ്..ശ്രുതിക്കും ചന്ദുവിനും ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞു..എനിക്ക് രണ്ട് പേപ്പർ ഉണ്ടായിരുന്നു..

എന്നെ ഒരുപാട് ഉപദേശിച്ചതിന് ശേഷമാ ഉച്ചക്ക് കോളേജിൽ നിന്നും വീട്ടിലേക്കു പോയത്..നിങ്ങളെ കണ്ടാൽ പ്രശ്നത്തിനു ഒന്നും പോകരുത് എന്നും കാര്യങ്ങൾ സൗമ്യമായി പറഞ്ഞു തീർക്കണമെന്നുമൊക്കെ.. ഞാൻ ഇപ്പോൾ കാര്യങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണെന്ന് പാവം അവൾക്ക് അറിയില്ലല്ലോ.. " ചിഞ്ചു സൈറ്റ് അടിച്ചു കാണിച്ചു.. വസു ഡ്രോപ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അവൾ നിരസിച്ചു.. ചന്ദനയെ പോലെ അവളെ ഭയപ്പെടുത്തി കാറിൽ കയറ്റാൻ അവൻ മുതിർന്നില്ല.. അവളുടെ അടുത്ത് അത് ചിലവാകില്ലന്ന് അവന് അറിയാമായിരുന്നു.. *** "എന്തായി..കണ്ടോ.. സംസാരിച്ചോ..? " ചിഞ്ചു വീടെത്തുന്നതു വരെ ചന്ദുവിന് ഒരു സമാധാനവും ഇല്ലായിരുന്നു..അവളെ കണ്ടതും വെപ്രാളത്തോടെ ചോദിച്ചു.. "മ്മ്..കാണുകയും ചെയ്തു..സംസാരിക്കുകയും ചെയ്തു.." "പ്രശ്നം വല്ലതും ഉണ്ടാക്കിയോ നീ.." "എന്തിന്..? നീ കരുതുന്ന പോലെ ഞാൻ അവനോട് തട്ടി കയറിയിട്ട് ഒന്നുമില്ല.. നല്ല രീതിയിൽ കാര്യം പറഞ്ഞു മനസ്സിലാക്കി.. പക്ഷെ... " "എന്താ..എന്താ ഒരു പക്ഷെ....? " ചന്ദു ആധിയോടെ ചോദിച്ചു.

"പക്ഷെ എന്ത് ചെയ്യാനാ.. അവന് ഞാൻ പറഞ്ഞിട്ട് മനസ്സിലാകണ്ടേ.. അവൻ ഏതായാലും നിന്നെ വിടാനുള്ള പ്ലാൻ ഇല്ലാ..പിന്നെ ഇന്നുവരെ നിന്റെ പുറകെ നടന്ന ബോയ്സ്നെ പോലെ പെട്ടെന്ന് പേടിക്കുന്നതോ പിന്മാറുന്നതോ ആയ ടൈപ്പ് അല്ല അവൻ..രണ്ടും കല്പിച്ചിട്ടാ..എന്ത് വന്നാലും നിന്നെ സ്വന്തമാക്കിയേ അടങ്ങുള്ളൂന്നാ പറഞ്ഞത്.. " "അയ്യോ..ദൈവമേ..ഇനി എന്താ ചെയ്യുക..എനിക്ക് കയ്യും കാലും വിറച്ചിട്ട് വയ്യ..നെഞ്ച് ഒക്കെ വേദനിക്കുന്നു ചിഞ്ചു.. " ചന്ദു ഇപ്പോൾ കരയുമെന്ന അവസ്ഥയിൽ എത്തിയിരുന്നു.. "എന്ത് ചെയ്യാൻ..അവനെ പ്രേമിക്കണം.. അതേ ഇനിയൊരു വഴിയുള്ളൂ.. " "നീ...നീ ഇതെന്തൊക്കെയാ പറയുന്നത്.. വല്ല നിശ്ചയവും ഉണ്ടോ നിനക്ക്..? " "പിന്നെ ഞാൻ എന്ത് പറയണം.. അവനോട് സംസാരിക്കാനുള്ളതു പോലെ ഞാൻ സംസാരിച്ചു.. പിന്നെ പോകുമ്പോഴേ നീ പറഞ്ഞിരുന്നല്ലോ പ്രശ്നത്തിനു ഒന്നും പോകരുതെന്ന്.. അത് കൊണ്ട് ഞാൻ അവനെ തല്ലാനോ കൊല്ലാനോ പോയില്ല. ഇനി ഇക്കാര്യം പറഞ്ഞു നീ എന്റെ അടുത്ത് വരണ്ട ചന്ദു.. ഞാൻ ഇട പെടില്ല.

കാരണം ഞാൻ അവനോട് സംസാരിക്കുന്നത് എങ്ങാനും നിന്റെ അപ്പയുടെ കണ്ണിൽ പെട്ടാൽ ഞാൻ അഴിഞ്ഞാടി നടക്കുക ആണെന്നും ഈ കുടുംബത്തിനു ചീത്ത പേരുണ്ടാക്കുകയാണെന്നും പറഞ്ഞിട്ട് നിന്റെ അപ്പ എന്നെ ഇവിടുന്നു പിടിച്ചു പുറം തള്ളും.. എനിക്ക് ഏതായാലും എന്റെ പപ്പ വരുന്നത് വരെ ഇവിടെ നിന്നേ മതിയാകുള്ളൂ.. " ചിഞ്ചു അകത്തേക്ക് കയറിപ്പോയി.. പോകുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി.. സോ സോറി മോളെ ചന്ദു..എനിക്ക് ഇപ്പോ ഇങ്ങനെ ചെയ്യാനേ പറ്റുള്ളൂ.. ഞാനിപ്പോ വസുവിന്റെ ഭാഗത്താണ്..നിനക്ക് വസു നന്നായി ചേരും..അവനേ ചേരുള്ളൂ..എന്നോട് ക്ഷമിക്കു മുത്തേ.. ആകെ ടെൻഷൻ കയറി തളർന്നു നിൽക്കുന്ന ചന്ദുവിനെ നോക്കി ചിഞ്ചു മനസ്സിൽ ഊറി ചിരിച്ചു.. *** "ഹലോ ചഞ്ചല.. " എടിഎമിന്റെ പുറത്ത് ശ്രുതിയെ കാത്തു നിൽക്കുന്ന ചിഞ്ചുവിന് മുന്നിൽ ശരണിന്റെ ബൈക്ക് വന്നു നിന്നു..ആദ്യം ഓ ഇവനോന്നുള്ള മട്ടിൽ ചിഞ്ചു താല്പര്യം ഇല്ലാതെ നിന്നുവെങ്കിലും ഇന്നലെ വസു പറഞ്ഞ കാര്യം പെട്ടെന്ന് ഓർമയിലേക്ക് വന്നതും അവനെ കാണാൻ കാത്തിരുന്നതു പോലെ അവൾ അവന്റെ മുഖത്തേക്ക് നോക്കി..

"എന്താ ചഞ്ചല.. തനിക്ക് എന്നെ മനസ്സിലായില്ലേ..?? ഇത്ര വേഗം മറന്നു പോയോ..? " ചിരിയോടെയായിരുന്നു ശരണിന്റെ ചോദ്യം.. "ഏയ്..ഇല്ല.. " ചിഞ്ചുവും ചിരിച്ചു.. "പിന്നെന്താ എന്നെ കണ്ടപ്പോൾ ഒരു ആലോചന പോലെ...ഇന്ന് എനിക്കിട്ടു എന്ത് പണി തരുമെന്ന് ഓർത്തതാണോ.. " "അയ്യോ..അല്ല..അത് ഞാൻ വെറുതെ ഒരു തമാശയ്ക്ക്.. " "കുഴപ്പമില്ല..ഞാനും ഒരു തമാശയായേ എടുത്തിട്ടുള്ളൂ.. അതൊക്കെ പോട്ടെ...ചഞ്ചല ഒരു മറുപടി പറഞ്ഞില്ല.. " "ശരൺ..അങ്ങനെ വിളിക്കാമല്ലോ അല്ലെ..? " "ചഞ്ചലയ്ക്കു ഇഷ്ടമുള്ളതു പോലെ വിളിച്ചോളൂ..അല്ല..എന്റെ പേര് ഓർമയിൽ ഉണ്ടായിരുന്നോ..? " ശരണിന് അത്ഭുതം തോന്നി.. മറുപടിയായി ചഞ്ചല ഒന്ന് ചിരിക്കുകയും ഇന്നലെ വസുവുമായി ഉണ്ടായ കൂടി കാഴ്ചയെ പറ്റി പറയുകയും ചെയ്തു.. "അല്ല..ഇപ്പോ വസുവിന്റെയും ചന്ദുവിന്റെയും അല്ലല്ലോ വിഷയം.. നമ്മുടെതല്ലേ.. ഞാൻ പറയുന്നത് കൊണ്ട് ശരണിന് ഒന്നും തോന്നരുത്..എനിക്ക് ശരണിനോട് പ്രത്യേകിച്ച് ഒരു ഇഷ്ടമോ താല്പര്യമോ ഒന്നുമില്ല.. ഐ മീൻ ശരണിന് എന്നോട് തോന്നുന്നത് പോലെ ഒരു പ്രണയം എനിക്ക് ഒരിക്കലും ശരണിനോട് തോന്നില്ല.."

"ചഞ്ചല..ദൃതിപ്പെട്ടൊരു മറുപടി വേണ്ടാ..പതിയെ..പതിയെ ആലോചിച്ചിട്ട് തന്നാൽ മതി.. " "ആലോചിക്കാനൊന്നുമില്ല.. ആലോചിച്ചു പറയാമെന്ന് പറഞ്ഞാൽ അത് ഞാൻ ശരണിന് നൽകുന്ന പ്രതീക്ഷയായിരിക്കും.. എന്റെ മനസ്സിൽ ഒന്നും തന്നെ ഇല്ലാത്ത പക്ഷം ഞാൻ എന്തിനാ വെറുതെ അങ്ങനെയൊരു പ്രതീക്ഷ നൽകുന്നത്..ഉള്ളത് ഉള്ളത് പോലെ തുറന്നു പറയുന്നതല്ലേ നല്ലത്.. " ചിഞ്ചു യാതൊരു മടിയും കൂടാതെ ശരണിന് മനസ്സിലാകാനെന്ന വണ്ണം പറഞ്ഞു.. ശരണിന്റെ മുഖം മങ്ങി..അത് കണ്ട് ചിഞ്ചുവിന് പറയണ്ടായിരുന്നെന്ന് തോന്നി.. പക്ഷെ പറയാതെ ഇരുന്നിട്ട് എന്ത് കാര്യം. വസു പറഞ്ഞത് പോലെ വെറുതെ അവൻ സ്വപ്നം കണ്ടു തുടങ്ങും..എന്ത് കൊണ്ടും താൻ ഇപ്പോൾ തുറന്നു പറഞ്ഞതാണ് ശെരി..ചിഞ്ചു സ്വയം ആശ്വസിച്ചു.. "ശരൺ..പോകാം.. " പെട്ടെന്ന് ഒരു ബൈക്ക് ശരണിന്റെ ബൈക്കിനടുത്ത് വന്നു നിന്നു.. "ആ..പോകാം ടാ..ചഞ്ചല..ഇത് സണ്ണി..ജിത്തുവിന്റെ വീട്ടിൽ വെച്ചു കണ്ടു കാണുമല്ലോ..ഫ്രണ്ട് ആണ്.. " ശരണിന്റെ ഉള്ളിൽ നന്നേ വേദന തോന്നുന്നുണ്ടായിരുന്നു..

എങ്കിലും അവൻ അത് മറച്ചു പിടിച്ചു സണ്ണിയെ ചിഞ്ചുവിന് പരിചയപ്പെടുത്തി കൊടുത്തു.. സണ്ണി ചിഞ്ചുവിനെ ഒന്ന് നോക്കുക മാത്രം ചെയ്തു..ഒന്ന് ചിരിക്കാനോ സംസാരിക്കാനോ തയാറായില്ല. പക്ഷെ ചിഞ്ചുവിന്റെ ചുണ്ടുകൾ അപ്പോഴേക്കും സണ്ണിയെന്ന് പതിയെ ഉരുവിടുകയും ആ പേര് മനസ്സിൽ കുറിച്ചിടുകയും ചെയ്തിരുന്നു.. "ശരൺ..കഴിഞ്ഞില്ലങ്കിൽ നീ പിന്നീട് വാ..ഞാൻ പോകുന്നു..എനിക്ക് തിരക്കുണ്ട്.. " സണ്ണിയുടെ മുഖത്ത് താല്പര്യമില്ലായ്മ പ്രകടമായിരുന്നു.. അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. "ആ..കഴിഞ്ഞു.. ഞാനും വരുവാ.. ചഞ്ചല..കാണാം കേട്ടോ.. " ശരണും ബൈക്കു സ്റ്റാർട്ട്‌ ചെയ്തു. അവന്റെ മുഖത്തെ പുഞ്ചിരിയിൽ വേദന മാത്രമാണെന്ന് ചിഞ്ചു തിരിച്ചറിഞ്ഞു.. സോറി ശരൺ...നിന്റെ പ്രണയം വെറും നേരം പോക്കാണെന്ന ആദ്യം ഞാൻ കരുതിയത്..അത് കൊണ്ടാ നിന്നോട് അത്രയേറെ തമാശ കാണിച്ചത്..പക്ഷെ എന്നോടുള്ള നിന്റെ പ്രണയം എത്രത്തോളം ശക്തമാണെന്ന് ഇന്ന് നിന്റെ മുഖത്ത് നിന്നും ഞാൻ മനസ്സിലാക്കി.. പക്ഷെ എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല..

മനസ്സിൽ മറ്റൊരാൾ നിറഞ്ഞു നിൽക്കുകയാ..അയാൾ എന്നെ അംഗീകരിക്കുമോ എന്നും ആ സ്നേഹം എനിക്ക് കിട്ടുമോ എന്നും എനിക്ക് യാതൊരു ഉറപ്പുമില്ല..എങ്കിലും ഞാൻ പ്രണയിക്കുന്നു..വളരെ ആഴത്തിൽ.. "എന്ത് നോക്കി നിൽക്കുവാ..വരുന്നില്ലേ..? " എടിഎമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ശ്രുതി ചിഞ്ചുവിന് അരികിലേക്ക് വന്നു.. "മ്മ്.. പോകാം.." "എന്താടി മുഖം വല്ലാതെ ഇരിക്കുന്നെ..?? " "ഒന്നുമില്ല..ശരണിനെ കണ്ടു. സണ്ണിയും ഉണ്ടായിരുന്നു കൂടെ.." "ശരണോ.. അതാരാ..? നിന്റെ പുറകെ നടക്കുന്ന....? " ശ്രുതി ബാക്കി ചോദിച്ചില്ല.. സംശയത്തോടെ ചിഞ്ചുവിനെ നോക്കി.. ചിഞ്ചു അതേന്ന് തലയാട്ടി.. "അപ്പൊ സണ്ണിയാരാ..? ആ കൊന്തക്കാരൻ ആയിരിക്കുമല്ലേ..? " ശ്രുതി അവളെ കളിയാക്കി.. പക്ഷെ ചിഞ്ചുവിന് എന്ത് കൊണ്ടോ ചിരിക്കാൻ സാധിച്ചില്ല.. "എന്താടി..എന്തുപറ്റി..ആകെ മൂഡ് ഔട്ട്‌ ആണല്ലോ..കാര്യം പറയ്യ്.. " "ഒന്നുമില്ല ശ്രുതി..ശരൺ മറുപടി ചോദിച്ചു..ഞാൻ ഇഷ്ടമല്ലന്ന് പറഞ്ഞു..അവന്റെ മുഖം മങ്ങിയതു കണ്ടപ്പോൾ എന്തോ പോലെ.. " "എന്നാൽ പിന്നെ നിനക്കങ്ങു ഇഷ്ടമാണെന്ന് പറയാൻ പാടില്ലായിരുന്നോ..?

നിനക്ക് അവനെ സ്നേഹിക്കാനും വയ്യ, അവന്റെ മുഖം മങ്ങുന്നത് കാണാനും വയ്യ.. രണ്ടും നടക്കില്ല ചിഞ്ചു.. " "ഞാൻ എങ്ങനെയാ ശ്രുതി..മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന ഞാൻ എങ്ങനെയാ ശരണിനെ സ്നേഹിക്കുക..? നിനക്ക് എന്താ വട്ടാണോ..? " "എനിക്ക് വട്ട് ഒന്നുമില്ല. പക്ഷെ നിന്നെ എനിക്ക് മനസ്സിലാകുന്നില്ല.. ചന്ദു ആരെയും പ്രണയിക്കാത്തതു അവളുടെ അച്ഛനെ ഭയന്നിട്ടാണ്. പക്ഷെ നിനക്ക് നിന്റെ പപ്പാ എല്ലാ ഫ്രീഡവും തന്നു. എന്നിട്ടും നീ ആരെയും പ്രണയിച്ചില്ല..അതിന് കാരണം നിനക്ക് പ്രണയത്തിൽ താല്പര്യം ഇല്ലാത്തതായിരുന്നു.. മുൻപ് എത്രയോ വട്ടം നീ എന്നോട് അത് പറഞ്ഞിട്ടുമുണ്ട്.. അത് കൊണ്ടാണ് ഇതുവരെ പുറകെ നടന്നവരെയൊക്കെ വട്ടം കളിപ്പിച്ചതു പോലെ ശരണിനെയും വട്ടം കളിപ്പിച്ചതു എന്നെനിക്കറിയാം..പക്ഷെ അതിന്റെ ഇടയിൽ എപ്പോഴാ നീ പ്രണയത്തിൽ വീണു പോയത്.. ആരാ നീയിപ്പോ പറഞ്ഞ ആ മറ്റൊരാൾ..എന്താ നീ എന്നിൽ നിന്നും ചന്ദുവിൽ നിന്നുമൊക്കെ ഒളിക്കുന്നത്..പറയ്യ് ചിഞ്ചു.. " "എപ്പോഴാ പ്രണയത്തിൽ വീണു പോയതെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല..പക്ഷെ ഇപ്പോൾ ഞാൻ ഒരാളെ ആത്മാർത്ഥമായി പ്രണയിക്കുന്നു..നിന്നോട് പറഞ്ഞിട്ടില്ലന്നേ ഉള്ളു.

.പക്ഷെ ഞാൻ ചന്ദുവിനോടും പപ്പയോടും സൂചിപ്പിച്ചിട്ടുണ്ട്..എല്ലാവരോടും പറഞ്ഞു നടക്കാൻ മാത്രം ഒന്നും ആയിട്ടില്ല എന്റെ കാര്യത്തിൽ.. ഗ്രീൻ സിഗ്നൽ കിട്ടുമോ എന്നത് പോലും സംശയമാണ്..അങ്ങനെ കിട്ടുകയാണെങ്കിൽ അന്ന് ഞാൻ പറയാം എന്റെ പ്രണയത്തെ കുറിച്ച്..അല്ലാതെ എന്തിനാ വെറുതെ എല്ലാവരോടും പറഞ്ഞു നടക്കുന്നത്.." ചിഞ്ചു പറഞ്ഞു..അവളുടെ ഉള്ളിൽ എന്തോ വേദന ഉള്ളത് പോലെ തോന്നി ശ്രുതിക്ക്..അത് കൊണ്ട് പിന്നെ ഒന്നും ചോദിച്ചില്ല.. ** "എടാ..നീയിപ്പോൾ ആ ചന്ദനയുടെ പുറകെ ആണെന്ന് കേട്ടല്ലോ.. സത്യമാണോ..?? " വൈകുന്നേരം വീട്ടിലേക്കു എത്തിയ വസുവിനെ മുകളിലേക്ക് കയറാൻ പോലും ശരൺ അനുവദിച്ചില്ല.. അതിന് മുന്നേ ചോദിച്ചു. "ആണെങ്കിൽ..?? " "ആണെങ്കിൽ നീ എന്താ എന്നോട് പറയാത്തത് ഇക്കാര്യം..?? ചിഞ്ചുവിന്റെ എല്ലാ കാര്യവും ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലെ.." "നീ പറഞ്ഞതിൽ തന്നെയുണ്ട് നീ ചോദിച്ചതിനുള്ള ഉത്തരം..ഞാൻ നിന്നെ പോലെയല്ല..അവൾ ഇതുവരെ മറുപടി ഒന്നും പറഞ്ഞിട്ടില്ല..പോസിറ്റീവ് ആയിട്ട് ഒന്ന് കിട്ടിയാൽ മാത്രം നിങ്ങളോട് പറയാമെന്ന് കരുതി.. " "അപ്പൊ മറുപടി നെഗറ്റീവ് ആണെങ്കിൽ നീ പിന്നെ അവളുടെ പുറകെ നടക്കില്ലേ.. നീ അവളെ മറന്നു കളയുമോ..?? "

"നോ..നെവർ..ഒരിക്കലും മറന്നു കളയില്ല..സ്വന്തമാക്കും..ആ ഉറപ്പിൽ തന്നെയാ പ്രണയിക്കുന്നതും.. " വസു സൈറ്റ് അടിച്ചു കാണിച്ചു.. "പോടാ.. " ശരൺ മുഖം തിരിച്ചു.. "അല്ല..എന്താ നിന്റെ മുഖത്തൊരു തെളിച്ച കുറവ് പോലെ..എനി പ്രോബ്ലം..?? " "എടാ..ഞാൻ ഇന്ന് ചിഞ്ചുവിനെ കണ്ടിരുന്നു..അവളാ ചന്ദനയെ നിനക്ക് ഇഷ്ടമാണെന്ന കാര്യം എന്നോട് പറഞ്ഞത്..കൂടെ വേറൊന്നും പറഞ്ഞു..അവൾക്ക് എന്നെ ഇഷ്ടമല്ലന്ന്..ഒരിക്കലും പ്രണയിക്കാൻ കഴിയില്ലന്ന്.. " പറയുമ്പോൾ ശരണിന്റെ ശബ്ദം താണിരുന്നു.അവന്റെ ഉള്ളിൽ നല്ല വേദന ഉണ്ടെന്നു വസുവിന് മനസ്സിലായി.. "സാരമില്ല..പോട്ടെ..അവൾക്ക് ഇഷ്ടമല്ലങ്കിൽ നീയിനി ഇക്കാര്യം പറഞ്ഞു അവളുടെ പുറകെ നടക്കണ്ട...നിന്നിൽ ഒരു കുറവ് കണ്ടത് കൊണ്ടായിരിക്കില്ല അവൾ നിന്നെ പ്രണയിക്കാത്തത്..പകരം മനസ്സിൽ മറ്റൊരാൾ ഉള്ളത് കൊണ്ടായിരിക്കാം..അയാളിലേക്ക് അടുത്ത മനസ്സിനെ നിന്നിലേക്ക്‌ അടുപ്പിക്കാൻ അവൾക്ക് കഴിയില്ല.. അവൾക്ക് എന്നല്ല.. ലോകത്തു ഏതു പെണ്ണിനും.. " "അവൾ അങ്ങനെ പറഞ്ഞോ.? വേറെ പ്രണയം ഉണ്ടെന്നു അവൾ നിന്നോട് പറഞ്ഞോ ടാ.. " "മ്മ്..ഇന്നലെ പറഞ്ഞിരുന്നു..ഞാൻ അതേ കുറിച്ച് ചോദിക്കുകയും ചെയ്തു..പക്ഷെ അവൾ ഒന്നും വിട്ടു പറഞ്ഞില്ല..

ഞാൻ ഇന്നലെ തന്നെ നിന്നോട് ഇക്കാര്യം പറയുമായിരുന്നു.. പക്ഷെ ഞാൻ പറയുന്നതിനേക്കാൾ നല്ലത് അവൾ പറയുന്നതാണെന്ന് തോന്നി.. " "എന്തോ..എനിക്ക് മറക്കാൻ കഴിയുന്നില്ല വസു..അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്നതു ഉൾകൊള്ളാൻ കഴിയാത്തത് പോലെ..ഞാൻ അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയിരുന്നു..നീ അവളുടെ കുറുമ്പുകളെയൊക്കെ അഹങ്കാരമായി കണക്കാക്കുമ്പോഴും ഞാൻ അതൊക്കെ ആസ്വദിച്ചിട്ടേയുള്ളൂ.. അത്രക്കും ഇഷ്ട പെടാൻ എന്താ അവളിൽ എന്ന് എനിക്ക് അറിഞ്ഞൂടാ.. ചിലപ്പോ അവളുടെ ഈ കുസൃതികൾ തന്നെയാവാം.. ഞാൻ കാത്തിരിക്കും ടാ.. അതിനർത്ഥം അവളുടെ പ്രണയം അവൾക്ക് കിട്ടരുത് എന്നോ കിട്ടില്ലന്നോ അല്ല.. എങ്കിലും ഇതിപ്പോൾ ഉള്ളത് ഈ പ്രായത്തിൽ അവൾക്ക് തോന്നുന്ന വെറും ഒരു ടൈം പാസ്സ് ആണെങ്കിലോ.. ഇടയിൽ എവിടെയെങ്കിലും വെച്ചു അവൾ ഈ പ്രണയം വേണ്ടാന്ന് വെച്ചാലോ.. പക്വത ഇല്ലാത്ത പ്രായമല്ലേ.. വിവാഹ പ്രായമാകുമ്പോൾ അവൾ മറ്റൊന്നു ചൂസ് ചെയ്താലോ.. ഞാൻ കാത്തിരിക്കും അവളുടെ വിവാഹം കഴിയുന്നത് വരെ.. " വസു എന്തെങ്കിലും പറയുന്നതിന് മുന്നേ ശരൺ മുറിയിലേക്ക് പോയിരുന്നു.. ** "ചന്ദു..ഇതാ നിന്റെ ഫോൺ.. കുറെ നേരമായി റിങ് ചെയ്യുന്നു.. "

രാത്രി മേല് കഴുകി ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ചന്ദുവിന് നേരെ ചിഞ്ചു ഫോൺ നീട്ടി.. "ആരാണെന്നു നോക്കിയില്ലേ..? " ചന്ദു നനഞ്ഞ ടവൽ വിരിച്ചിട്ട് ചിഞ്ചുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു.. "നോക്കി..Unknown ആണ്.. നീ എടുത്തു നോക്ക് ആരാണെന്ന്..ഞാൻ കിടക്കുവാ..എക്സാം ആയതിന്റെ ആണെന്ന് തോന്നുന്നു നല്ല ക്ഷീണം.. " ചിഞ്ചു വേഗം ബെഡിലേക്ക് കയറി പുതപ്പ് എടുത്തു തലവഴിയിട്ടു.. ഒപ്പം തന്നെ വാ അടക്കി പിടിച്ചു ചിരിക്കുകയും ചെവി കൂർപ്പിച്ചു വെക്കുകയും ചെയ്തു.. unknown ആയതു കാരണം ചന്ദു ഒന്ന് എടുക്കാൻ മടിച്ചു.. അപ്പോഴേക്കും ഒരു റൗണ്ട് റിങ് കഴിഞ്ഞിരുന്നു.. "സമാധാനം കട്ട്‌ ആയല്ലോ" ന്ന് കരുതി ഫോൺ മേശ മേലേക്ക് വെക്കാൻ ഒരുങ്ങിയതും വീണ്ടും റിങ് ചെയ്യാൻ തുടങ്ങി.. ചന്ദു മടിച്ചു മടിച്ചു കണക്ട് ചെയ്തു.. "ഹലോ..ആരാ..? " അവൾ സംശയത്തോടെ എന്നാൽ വളരെ പതിയെ ചോദിച്ചു.. "നിനക്ക് എന്താടി ഫോൺ എടുക്കാൻ ഇത്ര താമസം..? " ശബ്ദം കേട്ടതും അവൾ ഉടമയെ തിരിച്ചറിഞ്ഞു..കാലിൽ നിന്നും തലയിലേക്ക് ഒരു വിറയൽ പാഞ്ഞു പോയി..കയ്യിൽ നിന്നും ഫോൺ ഇപ്പോൾ വീഴുമെന്ന് തോന്നി അവൾക്ക്........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story