മണിവാക: ഭാഗം 17

manivaka

രചന: SHAMSEENA FIROZ

ഇന്നലെ രാത്രിയിൽ പത്തു മണിക്കാണ് വസു വിളിച്ചത്..അത് കൊണ്ട് ഒമ്പതു മണി ആകുമ്പോഴേ ചന്ദു ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു.പെട്ടെന്ന് അവൾക്ക് അവൻ പറഞ്ഞ കാര്യം ഓർമ വന്നു.. "കാൾ എടുത്തില്ലങ്കിൽ പറഞ്ഞത് പോലെത്തന്നെ വരും ഞാൻ അങ്ങോട്ട്‌.. " ചന്ദുവിന് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.ചിന്തിച്ചപ്പോൾ ഫോൺ on ൽ വെക്കുന്നത് തന്നെയാണ് നല്ലതെന്നു തോന്നി..വസു ഒരു വിധത്തിലും ചന്ദുവിനെ വെറുതെ വിടില്ലന്ന് ചിഞ്ചുവിന് ഉറപ്പായിരുന്നു..അവൻ എങ്ങനെ വേണമെങ്കിലും അവളെ വളച്ചോട്ടേന്ന് കരുതി ചിഞ്ചു നേരത്തെ കിടന്നുറങ്ങിയിരുന്നു. ടെൻഷൻ അടിച്ചിട്ട് പഠിക്കാനും വയ്യ..എന്നാലും നാളത്തെ എക്സാമിനുള്ളതൊക്കെ ഒന്ന് എങ്ങനൊക്കെയോ ഓടിച്ചു വിട്ടിട്ടു എല്ലാം കവർ ചെയ്തതാണെന്ന് ഉറപ്പിച്ചു ചന്ദന കിടക്കാൻ ഒരുങ്ങി..അപ്പോഴും ഫോണിലേക്ക് നോട്ടം പോയിരുന്നു..വിളിക്കല്ലേ ദൈവമേന്നും കണ്ണടച്ച് പ്രാർത്ഥിച്ചു അവൾ ബെഡിലേക്ക് ചായാൻ തുടങ്ങിയതും ഫോൺ റിങ് ചെയ്തു.. "ഹ..ഹലോ.." വിറച്ചു വിറച്ചിട്ടാണ് അറ്റൻഡ് ചെയ്തത്.. "ഉറങ്ങിയോ നീ.. "

"ഇല്ലാ.. " വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു മറുപടി.. ചിഞ്ചു എങ്ങാനും ഉറക്കം ഉണർന്നാൽ എന്താ കരുതുക.. ഒരായിരം ചിന്തകൾ അവളെ തളർത്താൻ തുടങ്ങിയിരുന്നു. "എന്നാൽ പുറത്തേക്ക് വാ.. ഞാൻ പുറത്തുണ്ട്.. " നെഞ്ചിൽ ഇടി വെട്ടിയതു പോലെയായി..ആകെ മരവിച്ചു നിന്നു അവൾ.. "പറഞ്ഞത് കേട്ടില്ലേ..പുറത്തേക്ക് വരാൻ.." "ഇ..ഇല്ല..ഇങ്ങനെ..ഇങ്ങനൊന്നും ചെയ്യരുത്.." വളരെ ദയനീയമായിരുന്നു അവളുടെ ശബ്ദം.. "ശെരി..ഇങ്ങനെ ചെയ്യുന്നില്ല..പകരം മറ്റൊന്നു ചെയ്യാം..ഞാൻ അകത്തേക്ക് വരാം..നിനക്ക് പുറത്തേക്ക് വരാനല്ലെ വയ്യാത്തത്.." "അയ്യോ..നിങ്ങൾ..നിങ്ങൾ ഇതെന്തു ഭാവിച്ചാ.." "എന്ത് ഭാവിച്ചാന്നൊക്കെ ഞാൻ പറഞ്ഞു തരാം..ആദ്യം നീ പുറത്തോട്ട് ഇറങ്ങ്.. " "ഇല്ലാ..." പറഞ്ഞിട്ട് അവൾ എന്തോ തോന്നലിൽ കാൾ കട്ട്‌ ചെയ്തു.. ഉടനെ തന്നെ റിങ് ചെയ്തു എങ്കിലും വീണ്ടും അവൾ കാൾ കട്ട്‌ ചെയ്തു.. "എന്തിനാ ദൈവമേ നീയെന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.. ഇതിലും ഭേദം അങ്ങോട്ട്‌ എടുക്കുന്നതായിരുന്നു.." ഭയം കാരണം ചന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു..

പക്ഷെ രക്ഷയില്ലായിരുന്നു..അപ്പോഴേക്കും വന്നു ഫോണിലേക്ക് മെസ്സേജ്.. "അകത്തേക്ക് കയറി വരാനുള്ള ധൈര്യം എനിക്ക് ഇല്ലെന്ന് കരുതിയാണ് നീ എന്റെ കാൾ കട്ട്‌ ചെയ്യുന്നത് എങ്കിൽ എന്റെ ധൈര്യം ഞാൻ നിനക്ക് കാണിച്ചു തരാം..അത് വേണ്ടാ എങ്കിൽ പുറത്തേക്ക് വാ.. ടു മിനുട്സ്.. ടു മിനുട്സ് സമയം തരും.." പുറത്തേക്ക് ഇറങ്ങുകയല്ലാതെ മറ്റു വഴിയില്ലന്ന് മനസ്സിലായി അവൾക്ക്.. കണ്ണ് തുടച്ചു മുറിയിൽ നിന്നും ഇറങ്ങി..ആദ്യം നോക്കിയത് അപ്പയുടെ മുറിയിലേക്ക് ആണ്. ലൈറ്റ് അണഞ്ഞിരിക്കുന്നതു കാരണം ഉറങ്ങിയെന്നു മനസ്സിലായി..ശബ്ദം ഉണ്ടാക്കാതെ പതിയെ മുന്നിലെ വാതിൽ തുറക്കുകയും പൂമുഖത്തേക്ക് ഇറങ്ങുകയും ചെയ്തു..അപ്പോഴേക്കും ആകെ വിറച്ചു ഒരു പരുവമായിരുന്നു..അതിന്റെ ആക്കം കൂട്ടാൻ എന്ന വണ്ണം അവളുടെ കയ്യിലേക്ക് ഒരു പിടി വീഴുകയും അവളെ പുറത്തെ ഭിത്തിയിലേക്ക് വലിച്ചു ചേർക്കുകയും ചെയ്തു.. പൂമുഖത്തു നിന്നും കടന്നു വരുന്ന അരണ്ട വെളിച്ചത്തിൽ അവൾ വ്യക്തമായി കണ്ടു വസുവിന്റെ മുഖം..വസുവും ഒരുനിമിഷം അവളെ നോക്കി കണ്ടു..

ഒരു ഫുൾ മിഡിയും ടോപ്പുമാണ് വേഷം.. നീളൻ മുടികൾ ചിതറി കിടക്കുന്നു.. ഇപ്പോഴവ കാറ്റിനോട് കളിയാടുന്നു.. കൺകോണിൽ നീർ തിളക്കം.. മുഖത്ത് ആകെ വിയർപ്പു തുള്ളികൾ..ചുണ്ടുകൾ എന്തെന്ന് ഇല്ലാതെ വിറക്കുന്നു.. ശരീരത്തിന്റെ കാര്യം ആണെങ്കിൽ പറയുകയേ വേണ്ടാ..ഭയം കയറി മരവിച്ചിട്ടുണ്ട്..സാധാരണ അവളുടെ ഈ അവസ്ഥ കാണുമ്പോൾ ചിരിയാണ് വരാറെങ്കിലും ഇന്നെന്തോ അലിവ് തോന്നി അവന്..അത്രയ്ക്കും ഭയന്ന് കൊണ്ടാണ് അവൾ നിൽക്കുന്നത്.. "നീ എന്തിനാ ഈ അസമയത്ത്‌ പുറത്തേക്ക് വന്നത്..? പെൺകുട്ടികൾ രാത്രിയിൽ ഇങ്ങനെ പുറത്തേക്ക് ഒന്നും ഇറങ്ങാൻ പാടില്ലന്ന് അറിഞ്ഞൂടെ.. പ്രത്യേകിച്ച് എന്താ ഏതാന്നൊന്നും അറിയാത്ത ഒരു പുരുഷൻ വിളിക്കുമ്പോൾ.. " അത് കേട്ടു അവൾ അമ്പരന്നു.. "നിനക്ക് എന്താ ചെവി ശെരിക്കും കേൾക്കില്ലെ..? എന്ത് ചോദിച്ചാലും ഉത്തരം പറയാൻ താമസമാണല്ലോ..? "

"ഞാൻ..നിങ്ങൾ വിളിച്ചത് കൊണ്ട്.." "അപ്പൊ ഞാൻ വിളിച്ചാൽ നീ എങ്ങോട്ടു വേണേലും ഇറങ്ങി വരുമോ..? " അവൾ ഞെട്ടലോടെ ഇല്ലെന്ന് തലയാട്ടി.. "പിന്നെന്തിനാ ഇപ്പൊ വന്നത്..? " "പേ..പേടിച്ചിട്ടാ..നിങ്ങൾ അകത്തേക്ക് കയറി വരുമെന്ന് പേടിച്ചിട്ട്." പറയുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കവിളിലേക്ക് ഇറങ്ങിയിരുന്നു..മറുപടിയായി അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിടുകയും തന്നിലേക്ക് അടുപ്പിച്ചു പിടിക്കുകയും ചെയ്തു.. അവൾ ആകെ തരിച്ചു പോയിരുന്നു.. ഒരു നിമിഷം വേണ്ടി വന്നു സംഭവിച്ചത് എന്തെന്ന് മനസ്സിലാക്കാൻ..നിറ കണ്ണുകളോടെ ഇടുപ്പിൽ ചുറ്റിയിരിക്കുന്ന അവന്റെ കയ്യിലേക്കും ശേഷം അവന്റെ മുഖത്തേക്കും നോക്കി.. "നീ എന്തിനാ ഇങ്ങനെ ഭയപ്പെടുന്നത്..? ഞാൻ നിന്നെ ഒന്നും ചെയ്യില്ല ചന്ദന.. കാണാതെയിരിക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത... ചുരുങ്ങിയ വട്ടമേ കണ്ടിട്ടുള്ളു എങ്കിലും മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി..എപ്പോഴും ഇങ്ങനെ കണ്ടോണ്ട് ഇരിക്കണമെന്ന് തോന്നുന്നു..നിന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒപ്പി എടുക്കാനും ഏറെ നേരം ആസ്വദിച്ചു നിൽക്കാനും തോന്നുന്നു..

അതിനും മാത്രം എന്ത് പ്രത്യേകതയാ നിന്നിൽ എന്ന് എത്ര ചിന്തിച്ചിട്ടും വ്യക്തമായൊരു ഉത്തരം ലഭിക്കുന്നില്ലനിക്ക്.. ചിന്തിക്കുന്ന നേരങ്ങളിലൊക്കെ മനസ്സിലേക്ക് കടന്നു വരുന്നത് നിന്റെയീ അലിവൂറും മിഴികളാണ്..ശാന്തമായ മുഖമാണ്.. ചിരിക്കുന്നില്ല എങ്കിലും ചെറു പുഞ്ചിരി തങ്ങി നിൽക്കുന്ന നിന്റെയീ ചുണ്ടുകളാണ്.. എന്നെ കാണുമ്പോഴുള്ള ഈ വിറയലാണ്.. ഒന്നും മനസ്സിൽ നിന്നും മായുന്നില്ല ചന്ദന.. ഓരോ ദിവസം ചെല്ലുന്തോറും അതിങ്ങനെ വേരൂന്നുകയാണ്..നിന്റെ അച്ഛന്റെ നല്ല മകൾ ആവാനല്ലെ നീ ആഗ്രഹിക്കുന്നത്..അതിനല്ലേ ശ്രമിക്കുന്നത്..ആയിക്കോളു.. ഒരു മകളുടെ കടമയാണത്.. അതോടൊപ്പം തന്നെ ഒരു പുരുഷന്റെ നല്ല പെണ്ണ് ആവുകയും വേണം.. അതേ..നീയീ വസുദേവിന്റെ പെണ്ണ് ആവണം..എന്നെ സംബന്ധിച്ചിടത്തോളം നിന്നെ മറക്കുക എന്നത് അസാധ്യമായ ഒന്നാണ്..അത് കൊണ്ട് അങ്ങനൊരു കാര്യം നീ എന്നോട് ഒരിക്കലും പറയുകയേ വേണ്ടാ...അതിന് വേണ്ടി കാത്തിരിക്കുകയും വേണ്ടാ.."

അവന്റെ ഓരോ വാക്കുകളും ഉറച്ചതാണെന്ന് അവൾക്ക് മനസ്സിലായി..എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല..പൂർണമായും തളരുന്നത് പോലെ തോന്നി..ആ തളർച്ച വർധിപ്പിക്കാൻ എന്ന വണ്ണം അവന്റെ ചുടു ശ്വാസം അവളുടെ കവിളിനെ പൊതിയുന്നുണ്ടായിരുന്നു.. അറിയാതെ തന്നെ വീണ്ടും കണ്ണുനീർ പുറത്തേക്ക് ഒഴുകി.. ആ കണ്ണുകൾ നിറയുന്നത് കാണാൻ വയ്യായിരുന്നു അവന്.. ഉള്ളിൽ എന്തോ നോവ് അനുഭവപ്പെടുന്നത് പോലെ.. ഉടനെ അവളിലുള്ള പിടി വിടുകയും അവളിൽ നിന്നു അകന്നു നിൽക്കുകയും ചെയ്തു.. അപ്പോഴാണ് അവളുടെ കയ്യിലുള്ള ഫോൺ റിങ് ചെയ്തത്.. അവൾ ദൃതിപ്പെട്ടു സൈലന്റ് മോഡിലിട്ടു.. "ആരാ..?? " അവൻ ഫോണിലേക്ക് നോക്കി. "ചി..ചിഞ്ചുവിന്റെ പപ്പയാ... അ..അവളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടു വിളിക്കണതാവും..അവൾ ഇന്ന് നേരത്തെ കിടന്നു.. " "പിന്നെന്തിനാ സൈലന്റ്ൽ ഇട്ടത്.. അറ്റൻഡ് ചെയ്...അവൾ ഉറങ്ങിയെന്ന് പറാ.. " "വേണ്ടാ..അകത്തേക്ക് എങ്ങാനും കേട്ടാലോ.. " പറയുന്നതിന് ഒപ്പം അവൾ തിരിഞ്ഞു ജനലഴിക്കുള്ളിലേക്ക് നോക്കി..

അവന്റെ നോട്ടവും ആ ഭാഗത്തേക്ക്‌ നീങ്ങി.. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു തല വഴി പുതപ്പിട്ട് കിടക്കുന്ന ഒരു രൂപത്തെ.. കള്ളി..കള്ള ഉറക്കമാണെന്ന് നിന്റെ ഈ ചേട്ടന് അറിയാം മോളെ.. വസു മനസ്സിൽ ചിരിച്ചു.. "പോയ്ക്കോട്ടേ.. " അവൻ മുന്നിന്ന് മാറാൻ വേണ്ടി അവൾ ചോദിച്ചു.. "മ്മ്..പൊയ്ക്കോ.." അവൻ മാറി നിന്നു.. അവൾ പോകാൻ തുടങ്ങിയതും അവൻ ഭിത്തിയിൽ കൈ കുത്തി തടസ്സം സൃഷ്ടിച്ചു..അവൾ വളരെ ദയനീയതയോടെ അവനെ നോക്കി.. "ഏതായാലും ഞാനീ രാത്രി ഇത്രേം റിസ്ക് എടുത്തു ഇവിടേം വരെ വന്നതല്ലേ..എന്നിട്ടും ഒന്നും തരാതെയും വാങ്ങാതെയും പോകുന്നത് മോശമല്ലെ.. " അവൻ അവളോട്‌ ചേർന്ന് നിന്നു.. അവൻ പറഞ്ഞതിന്റെ പൊരുൾ ആദ്യം മനസ്സിലായില്ല എങ്കിലും തന്റെ മുഖത്തേക്കുള്ള അവന്റെ നോട്ടത്തിൽ നിന്നും അവൾക്ക് കാര്യം മനസ്സിലായി.അവന്റെ മുഖം അടുത്തു കഴിഞ്ഞിരുന്നു.. ഹൃദയം നേരത്തത്തേതിനേക്കാൾ ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി..താൻ ഇപ്പോൾ ഹൃദയം പൊട്ടി മരിച്ചു പോകുമെന്ന് തോന്നി അവൾക്ക്..ഒച്ച ഉണ്ടാക്കാനോ ഓടാനോ ഒന്നിനും കഴിയില്ല..

എന്തിന്..ഒന്ന് വായ തുറക്കാനോ ശ്വാസം വിടാനോ പോലും ആകുന്നില്ല..അവന് വിദേയായി നിന്നു കൊടുത്തു. പക്ഷെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങിയിരുന്നു..അവളുടെ താമര മിഴികൾ അരുത് എന്ന് യാചിക്കുന്നത് അവൻ അറിഞ്ഞു.. അല്ലങ്കിലും ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. ഒരു കുസൃതി..അത്രേയുള്ളൂ..ഇനിയും അവളെ പിടിച്ചു നിർത്തിയാൽ ചിഞ്ചു പറഞ്ഞത് പോലെ തനിക്ക് പ്രേമിക്കാനും കെട്ടാനുമൊന്നും അവൾ ജീവനോടെ കാണില്ലന്ന് അവനു മനസ്സിലായി.. ഒരു ചിരിയോടെ അവളിൽ നിന്നും അകന്നു നിന്നു.. "കയറി പോ..വിളിക്കണം തോന്നുമ്പോൾ ഒക്കെ ഞാൻ വിളിക്കും..കാണണം തോന്നുമ്പോൾ ഒക്കെ വരും..അന്നേരമൊക്കെ ഇറങ്ങി വന്നോളണം ഇങ്ങനെ.. ഇപ്പൊ പൊയ്ക്കോ.. " അവൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൾ പൂമുഖത്തേക്ക് എത്തിയിരുന്നു.. അവൾ മുറിയിൽ എത്തി ഡോർ ലോക്ക് ചെയ്തതിന് ശേഷമാണ് അവൻ അവിടെന്ന് നീങ്ങിയത്.. ഒരുവട്ടം തിരിഞ്ഞു നോക്കി..ജനലരികിൽ നിന്നു പുറത്തേക്ക് നോക്കുന്ന അവളെ കണ്ടു..അവൻ ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്തു..അടുത്ത നിമിഷം തന്നെ അവൾ ദൃതിപ്പെട്ടു ജനലടച്ചു കുറ്റിയിട്ട് കഴിഞ്ഞിരുന്നു......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story