മണിവാക: ഭാഗം 18

manivaka

രചന: SHAMSEENA FIROZ

"നീ ഇന്നലെ അവനോട് ഓക്കേ പറഞ്ഞിട്ടാണ് വന്നത്.. അല്ലെ..?? രാത്രിയിൽ അവൻ വന്നതും വിളിച്ചതും നീ പുറത്തേക്ക് ഇറങ്ങി പോയതുമൊക്കെ ഞാൻ കണ്ടു.. " "അയ്യോ ചിഞ്ചു..അത് അങ്ങനെയല്ല.. " "പിന്നെങ്ങനെയാ..വേണ്ട മോളെ.. നീ ഉരുണ്ടു കളിക്കണ്ട...അല്ലേലും മിണ്ടാ പൂച്ചകൾ കലം ഉടക്കുമെന്ന് പറയുന്നത് എത്ര ശെരിയാണ്.." "ചിഞ്ചു..നീ എന്നെ സംശയിക്കുകയാണോ..? കാര്യങ്ങൾ നീ കരുതുന്ന പോലൊന്നും അല്ല ചിഞ്ചു..ഞാനൊന്നു പറഞ്ഞോട്ടെ.. " ചന്ദു തന്റെ പക്ഷം ചിഞ്ചുവിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. "ഇയ്യോ..ഇനിയിപ്പോ നീയത് പറഞ്ഞു ഒരുപാട് അങ്ങ് ബുദ്ധിമുട്ടണ്ടാ..ഇതൊക്കെ കണ്ടാൽ തന്നെ മനസ്സിലാകും കാര്യങ്ങളുടെ കിടപ്പ്..ഞാൻ അത്രക്ക് മണ്ടിയൊന്നും അല്ല ചന്ദു..ഏതായാലും നീ ഒരുത്തനെ പ്രേമിക്കാൻ തുടങ്ങിയല്ലോ..ഇനി നിനക്ക് അല്പ സ്വല്പം ധൈര്യമൊക്കെ വന്നോളും...വന്നോളും എന്നല്ല.. വന്നു..അതല്ലേ ഏഴു മണി കഴിഞ്ഞാൽ ഒന്ന് ജനലു വഴി പോലും പുറത്തേക്ക് നോക്കാത്ത ആള് പത്തു മണിക്ക് പുറത്തേക്ക് ഇറങ്ങി പോയത്..."

"എടി..ഞാൻ.. " ചന്ദു വീണ്ടും എന്തോ പറയാൻ ശ്രമിച്ചുവെങ്കിലും ചിഞ്ചു അത് കേൾക്കാൻ തയാറായില്ല..ബെഡിൽ നിന്നും എണീറ്റു നേരെ ബാത്‌റൂമിലേക്ക് കയറി..ചന്ദു കുളി കഴിഞ്ഞിറങ്ങി ഒന്ന് കൂടെ എക്സാം പോർഷൻ നോക്കുകയായിരുന്നു.. ചിഞ്ചു തന്നെ സംശയിക്കുകയാണല്ലോന്ന് ഓർത്തതും പിന്നെ അവൾക്കു ഒന്നിനും കഴിഞ്ഞില്ല..ആകെ വേദനയോടെ ഇരുന്നു.. ** "എന്റെ ചന്ദുക്കുട്ടി..നിന്റെ മുഖമിങ്ങനെ വാടി ഇരിക്കുന്നത് കണ്ടാൽ എനിക്ക് പോകാൻ പറ്റില്ലന്ന് അറിഞ്ഞൂടെ..നീ വിഷമിക്കണ്ട ടീ..ഇനി ഇപ്പോഴേ ഒന്നും എന്റെ മോളെ തനിച്ചാക്കി പപ്പ ഒരിടത്തും പോകില്ലന്ന് പറഞ്ഞാണ് പപ്പ എല്ലാ തവണയും വരുന്നത്..പക്ഷെ പറയുന്ന വാക്ക് പപ്പ പാലിക്കാറില്ല..പ്രൊഫഷനാണ്, ഇമ്പോര്ടന്റ്റ്‌ ആണെന്നൊക്കെ പറഞ്ഞു ഒരാഴ്ചക്കുള്ളിൽ വീണ്ടും പറക്കും വല്ല കാനഡയ്ക്കോ ലണ്ടനിലേക്കോ..അപ്പൊ ഞാൻ ഇവിടേക്ക് തന്നെയല്ലേടീ വരേണ്ടത്.." "എടി എടി..മതി പറഞ്ഞത്..ഒന്നുമില്ലേലും ഞാൻ നിന്റെ പപ്പയാണെന്നെങ്കിലും ഓർക്കടീ.."

"ആ ഓർമ പറയുന്ന ആൾക്ക് കൂടെ വേണം..എന്നതാണെന്നോ..? ഞാൻ പപ്പയുടെ മകൾ ആണെന്ന്..." ചിഞ്ചു എബ്രഹാമിനെ കൂർപ്പിച്ചു നോക്കി..ശേഷം ചന്ദുവിന് നേരെ തന്നെ തിരിഞ്ഞു.. "ഇനിയിപ്പോ ഒരാഴ്ച വല്യമ്മച്ചിയുടെ അടുത്ത് പോയി നിൽക്കണം..അതാ എന്റെ സങ്കടം.." "അതിനെന്തിനാ സങ്കടപെടുന്നത്.. വല്യമ്മച്ചിക്ക് മോളെ വല്യ കാര്യമാണല്ലോ..കുടുംബത്തിലെ ആകെയൊരു പെൺ തരിയല്ലേ.. അതിന്റെ സ്നേഹമാ അവിടെ എല്ലാവർക്കും മോളോട്.." "അത് തന്നെയാ പാറുവമ്മേ എന്റെ സങ്കടവും..ഉള്ളത് മൊത്തം ചേട്ടന്മാരും അനിയന്മാരുമെന്നും പറഞ്ഞിട്ട് ആൺകുട്ടികളാണ്.. എനിക്ക് നേരം പോകണ്ടേ..." "അതിന് എന്റെ മോളെപ്പോഴാ പെൺകുട്ടി ആയത്..എടീ പെണ്ണിന്റെ രൂപം മാത്രം ഉണ്ടായിട്ടു കാര്യമില്ല..സ്വാഭാവം കൂടെ വേണം..അത് നിനക്ക് ഒരിക്കലും ഉണ്ടാകില്ലന്ന് അറിഞ്ഞോണ്ട് തന്നെയാ കർത്താവ് എന്റെ കുടുംബത്തിൽ മറ്റാർക്കും ഒരൊറ്റ പെൺ സന്തതിയെ പോലും കൊടുക്കാത്തത്..കൊടുത്തിരുന്നേൽ അതിങ്ങളെല്ലാം നിന്നെപ്പോലെ ആയേനെ..അതിലും ഭേദം ആൺകുട്ടികൾ തന്നെയാ...."

എബ്രഹാം പറഞ്ഞത് കേട്ടു പാർവതിയും ചന്ദുവും ചിരിച്ചു.. ചൈതു ആണെങ്കിൽ ഉറക്കെ വായും പൊത്തി പിടിച്ചു ചിഞ്ചുവിനെ കളിയാക്കി തന്നെ ചിരിക്കുന്നുണ്ട്.. "പപ്പാ.." മേലാൽ ഇത് ആവർത്തിക്കരുതെന്ന വണ്ണം ചിഞ്ചു കണ്ണും കൂർപ്പിച്ചു കടുപ്പിച്ചു വിളിച്ചു..എബ്രഹാം അപ്പോൾത്തന്നെ ഓ ഉത്തരവ് എന്ന മട്ടിൽ വായും മൂടി കെട്ടി നിന്നു.. "പാറുവമ്മാ..ഇറങ്ങുവാണെ.. ചൈതു..പോയിട്ട് വരാം..ഞാൻ കുറച്ച് ദിവസം ഇവിടെ ഇല്ലെന്ന് കരുതി നീ നിന്റെ ചേച്ചിയെ പോലെയൊന്നും ആയേക്കരുത് കേട്ടല്ലോ..എപ്പോഴും ഞാൻ തന്നെ ആകണം നിന്റെ റോൾ മോഡൽ.. " ചിഞ്ചു ചൈതുവിനെ നോക്കി കണ്ണിറുക്കി..അത് കേട്ടു എബ്രഹാം എന്തോ പറയാൻ ഒരുങ്ങിയെങ്കിലും ചിഞ്ചുവിന്റെ നോട്ടം കണ്ടു വേണ്ടാന്ന് വെച്ചു.. "പപ്പാ..പപ്പ സംസാരിച്ചു നിക്ക്..ഞാനിപ്പോ വരാം.. ചന്ദുവിനോട് ഒരു കാര്യം പറയാനുണ്ട്.. "

ചിഞ്ചു എബ്രഹാമിനോട് പതുക്കെ പറഞ്ഞിട്ട് വാന്നുള്ള അർത്ഥത്തിൽ ചന്ദുവിന്റെ കയ്യിൽ പിടിച്ചു കുറച്ചപ്പുറത്തേക്ക് നീങ്ങി നിന്നു.. "ഇന്നലെ മുതൽ ഈ മുഖം മൂടി കെട്ടിയിരിക്കുന്നത് ഞാൻ ഇന്ന് പോകുമെന്ന് ഓർത്തിട്ടല്ലാ.. പകരം ഞാൻ നിന്നെ സംശയിക്കുന്നു എന്ന് കരുതിയിട്ടാണെന്ന് എനിക്ക് അറിയാം..എന്നാൽ എന്റെ ചന്ദുക്കുട്ടി കേട്ടോളു..എനിക്ക് നിന്നെ ഒരു സംശയവുമില്ല..ഞാൻ അറിഞ്ഞത് പോലെ മറ്റാരാ നിന്നെ അറിഞ്ഞിട്ടുള്ളത്..ഈ ജന്മത്തിൽ നിന്നെ ഞാൻ അങ്ങനൊരു സംശയത്തിന്റെ കണ്ണോടു കൂടി കാണുമോ ചന്ദു..എനിക്കും നിനക്കും ഇടയിൽ മറയില്ലല്ലോ.. പിന്നെങ്ങനെയാ നമുക്ക് ഇടയിൽ ഒരു സംശയമോ പ്രശ്നമോ പിണക്കമോ രൂപപ്പെടുക.. അവൻ നല്ലവനാ.. എനിക്ക് ഒത്തിരി ഇഷ്ടമായി..നിനക്ക് നല്ലത് പോലെ ചേരും...കൈ വിട്ടു കളയരുത്.. " ചിഞ്ചു സ്നേഹത്തോടെ ചന്ദുവിന്റെ കവിളിൽ തട്ടി.. ചന്ദു അവളെ പരിഭവിച്ചു നോക്കി. "നോക്കണ്ട..കാര്യമാ പറഞ്ഞത്... മിനിയാന്ന് ഞാൻ അവനോട് നിന്റെ കാര്യം സംസാരിച്ചില്ലേ..

ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി അവൻ നല്ലവൻ ആണെന്ന്.. നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്.. നിന്റെ മുന്നിലേക്ക് വന്ന ഭാഗ്യമാണ് അവൻ.. ഒന്നിന്റെ പേരിലും തട്ടി തെറിപ്പിക്കരുത്.. നീ ആയത് കൊണ്ടാ ഞാൻ ഇതൊക്കെ പറഞ്ഞു തരുന്നത്..നിന്റെ സ്ഥാനത്തു വേറെ ഏതു പെണ്ണായാലും ഇപ്പോൾ തന്നെ കണ്ണും അടച്ചു ഓക്കേ പറഞ്ഞു കാണുമായിരുന്നു..പക്ഷെ നീയൊരിക്കലും അത് പറയില്ല..കാരണം നിനക്ക് സ്വന്തമായിട്ടു തീരുമാനങ്ങൾ ഇല്ലല്ലോ..അത് കൊണ്ടാടി പറയുന്നത്... നിന്റെ അച്ഛന്റെ പേരും പറഞ്ഞു നീ വസുവിന്റെ സ്നേഹം വേണ്ടാന്ന് വെക്കരുത്..ഇനി ഞാൻ വരുമ്പോൾ നീ അവന് സെറ്റ് ആയിട്ടുണ്ടാകണം.. കേട്ടല്ലോ.. " അവസാനത്തേതു പറഞ്ഞിട്ട് ചിഞ്ചു കണ്ണിറുക്കി കാണിച്ചു.. ചന്ദു എന്തോ പറയാൻ തുടങ്ങിയെങ്കിലും ചിഞ്ചു അതിന് അനുവദിച്ചില്ലാ.. എല്ലാം ഞാൻ പറഞ്ഞത് പോലെത്തന്നെ എന്നും പറഞ്ഞു ചന്ദുവിനെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.. ശേഷം എബ്രഹാമിന്റെ അടുത്തേക്ക് ചെന്നു. "പപ്പാ..ഇറങ്ങാം.. "

"ശെരി എന്നാൽ..ചന്ദനയുടെ അച്ഛൻ വരാൻ കാത്തു നിക്കുന്നില്ല...എന്നെ കണ്ടാൽ മുഖം കറുക്കും..വെറുതെ എന്തിനാ അങ്ങനൊന്നിന് വഴി നൽകുന്നത്.. പോയി വരാം മക്കളെ.." ചന്ദനയെയും ചൈതന്യയെയും വാത്സല്യത്തോടെ ഒന്ന് തഴുകിയിട്ട് എബ്രഹാം ഇറങ്ങി..പുറകെ ചിഞ്ചുവും..അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നതു വരെ പാർവതിക്കൊപ്പം രണ്ട് പേരും പുറത്ത് തന്നെ നിന്നു.. ** "അയ്യോ പപ്പാ...ഒരു കവർ കുറവുണ്ട്..." മാളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ചിഞ്ചു കയ്യിലെ കവറുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. "ശെരിക്കും നോക്കടീ.. " "നോക്കി പപ്പാ..ഒരെണ്ണം കുറവുണ്ട്.. ചൈതുവിന് എടുത്ത ഡ്രസ്സ്‌ന്റെയാണ്..ആ ചെറുക്കൻ അവിടെയും ഇവിടെയും വായിനോക്കി പാക്ക് ചെയ്യുമ്പോഴേ ഞാൻ കരുതിയതാ എന്തേലും മിസ്സ്‌ ആകുമെന്ന്..ഞാനിപ്പോ വരാം.. പപ്പ ഇതൊക്കെയൊന്നു പിടിച്ചേ.. "

"അവന്റെ മെക്കിട്ടു കയറരുത്.. നേരാവണ്ണം കാര്യം പറഞ്ഞിട്ട് കവർ എടുത്തോണ്ട് പോര് കേട്ടോ.. " എബ്രഹാം ചിഞ്ചു നീട്ടിയ കവറുകൾ വാങ്ങിച്ചു പിടിച്ചു.. "ഓ..ശെരി.. എന്നാലും ഒരെണ്ണം പറയും എന്റെ സമാധാനത്തിനു വേണ്ടി.. " എബ്രഹാം എന്തെങ്കിലും പറയുന്നതിന് മുന്നേ ചിഞ്ചു മാളിന്റെ അകത്തേക്ക് കയറി പോയിരുന്നു.. "ആാാ..കിട്ടി..പോകാം.. " ഒന്ന് രണ്ട് മിനുട്ടുകൾക്കുള്ളിൽ ചിഞ്ചു പുറത്തേക്ക് വന്നു..എബ്രഹാം പക്ഷെ അവളെ ശ്രദ്ധിച്ചില്ല..നോട്ടം മറ്റൊരു ഭാഗത്തേക്ക്‌ ആയിരുന്നു.. പരിചയമുള്ള ആരെയോ കണ്ട ഭാവം..അത് കണ്ടു ചിഞ്ചുവും അങ്ങോട്ട്‌ നോക്കി..നിറ പുഞ്ചിരിയോടെ തങ്ങൾക്കു നേരെ നടന്നു വരുന്ന സുമുഖനായ ചെറുപ്പക്കാരനെ കണ്ടു അവളുടെ മിഴികളിൽ അത്ഭുതം കൂറി.. ചുണ്ടുകൾ പതിയെ ഉരുവിട്ടു.. "സണ്ണി...സണ്ണിച്ചൻ.. "...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story