മണിവാക: ഭാഗം 23

manivaka

രചന: SHAMSEENA FIROZ

"ദേവേട്ടാ.. " അവൻ കണ്ണുകൾ തുറന്നു നോക്കി.. അരികിൽ നിറ പുഞ്ചിരിയോടെ സാന്ദ്ര നിൽക്കുന്നു.. ഒരു നിമിഷത്തേക്ക് അവന്റെ അസ്വസ്ഥതകളെല്ലാം എങ്ങോ പോയി മറഞ്ഞു.. മുഖം സന്തോഷത്താൽ വിടർന്നു.. "എന്താ ദേവേട്ടാ ഇത്..എന്റെ ദേവേട്ടൻ ഇങ്ങനെ മൂഡ് ഔട്ട്‌ ആയി ഇരിക്കുന്നത് എനിക്കിഷ്ടമല്ലന്ന് അറിഞ്ഞൂടെ..എണീറ്റെ..എണീറ്റ് വന്നു വല്ലതും കഴിച്ചേ.." സാന്ദ്ര അതീവ സ്നേഹത്തോടെ അവന്റെ കൈകളിൽ പിടിച്ചു എഴുന്നേൽപിച്ചു.. "സാന്ദ്രാ... " അവൻ അരുമയോടെ വിളിച്ചു ആ കവിളിൽ തഴുകി.. 🍁🍁🍁🍁🍁🍁🍁 "ആരെ പ്രതീക്ഷിച്ചാ നീ നിൽക്കുന്നത്..വസുവിനെയോ..? അവൻ വരുമെന്ന് കരുതിയിട്ടാണോ ഈ നോക്കിയിരുപ്പ്..? എന്നാൽ നീ കേട്ടോ..അവൻ ഇനി വരില്ല ചന്ദു.. നിന്നോട് കല്യാണത്തിനു സമ്മതിച്ചോളാനാ അവൻ പറഞ്ഞിരിക്കുന്നത്.. അല്ലെങ്കിലും നീ ആഗ്രഹിച്ചത് നിന്റെ അപ്പയുടെ സന്തോഷം കാണാനല്ലെ.. അപ്പയുടെ എല്ലാ ആഗ്രഹങ്ങളും നടന്നു കാണാനല്ലെ നീ കൊതിക്കുന്നത്.. ഇതും അങ്ങനെ തന്നെ ആയിക്കോട്ടെന്ന് പറഞ്ഞു അവൻ.."

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചന്ദു തറഞ്ഞു നിന്നു..ഒരു നിമിഷം താൻ കേൾക്കുന്നത് നുണ മാത്രം ആകണേന്ന് അവൾ അതിയായി ആഗ്രഹിച്ചു..അപ്പോഴേക്കും കണ്ണുകൾ കര കവിയാൻ തുടങ്ങിയിരുന്നു.. "എന്തിനാ നീയിങ്ങനെ മരവിച്ചു നിൽക്കുന്നത്..? ആർക്കു വേണ്ടിയാ നീ കണ്ണ് നിറയ്ക്കുന്നത്..അവന് വേണ്ടിയോ..? ആ വസുദേവിനു വേണ്ടിയോ.. അവന് നിന്നെ വേണ്ടന്നല്ലേ പറഞ്ഞത്.. വേണമായിരുന്നെങ്കിൽ എന്ത് റിസ്ക് എടുത്തിട്ടായാലും അവൻ നിന്നെ സ്വന്തമാക്കാൻ നോക്കുമായിരുന്നു..അതിനി അവന്റെ മുന്നിൽ നിൽക്കുന്ന തടസ്സം നിന്റെ അപ്പയല്ല, ഈ ലോകം തന്നെ ആയാലും.." "ഇ..ഇല്ലാ..ഞാനിതു വിശ്വസിക്കില്ല.. ദേവേട്ടൻ ഒരിക്കലും അങ്ങനെ പറയില്ല..ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലന്നല്ലെ പറഞ്ഞത്.. എങ്ങനെ ആയാലും അപ്പയെ പറഞ്ഞു സമ്മതിപ്പിക്കാമെന്നും എന്ത് വന്നാലും എന്നെ മറ്റൊരാൾക്കും വിട്ടു കൊടുക്കില്ലന്നുമാ പറഞ്ഞത്.. ഞാൻ.. ഞാൻ എന്റെ ദേവേട്ടനെ അത്രമാത്രം വിശ്വസിക്കുന്നു.. അത്രമാത്രം സ്നേഹിക്കുന്നു.. കുറെ നാളായുള്ള എന്റെ ഈ നെഞ്ചിലെ പിടപ്പ് ഞാൻ പറയാതെ തന്നെ അദ്ദേഹം മനസിലാക്കിയിട്ടുണ്ടാകും.."

പറയുമ്പോൾ വളരെ.. വളരെ നേർത്തിരുന്നു ചന്ദുവിന്റെ ശബ്ദം.. തളർന്നു വീഴാതെ ഇരിക്കാൻ വേണ്ടി കട്ടിലിന്റെ കയ്യിൽ പിടി മുറുക്കിയിരുന്നു. "ഉവ്വ്..മനസ്സിലാക്കിയിട്ടുണ്ട്..നല്ലത് പോലെ മനസ്സിലാക്കിയിട്ടുണ്ട്.. അതാണല്ലോ ഒടുക്കം ഇത്ര നിസ്സാരമായി നിന്നെ ഉപേക്ഷിച്ചു കളഞ്ഞത്..നിനക്ക് ഭ്രാന്താ ചന്ദു.. വസുദേവ് എന്ന ഭ്രാന്ത്..ഞാനല്ലേ നിന്റെ മനസ്സിലേക്ക് അവനെ കുത്തി നിറച്ചത്..ആ ഞാൻ തന്നെ പറയുവാ പടിയിറക്കി വിടാൻ.ഒരു കാര്യം അറിയാമോ നിനക്ക്..വസുവിന്റെ വിവാഹമാണ്..അതും നിന്റെ വിവാഹത്തിന്റെ അന്ന് തന്നെ.. അവനു അവന്റെ വീട്ടുകാർ കണ്ടുപിടിച്ച പെണ്ണ് മതിയെന്ന്.. അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ അവനു കഴിയില്ലന്ന്.. നീയും വേദനിപ്പിക്കണ്ടന്ന്..അവനെ മറന്നു സന്തോഷത്തോടെ വിവാഹത്തിനു തയാർ എടുക്കണമെന്ന്..ലൈഫിൽ എത്രയോ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്..അതിൽ ഒന്ന് മാത്രമായിരുന്നു നീയെന്ന്..എന്നോട് പറഞ്ഞതാ അവൻ ഇതെല്ലാം.. അവന്റെ മുഖത്ത് ഇത്തിരി പോലും സങ്കടമോ, വാക്കുകളിൽ അല്പം പോലും ഇടർച്ചയോ,

എന്തിന് നീ എപ്പോഴും പറയുന്ന ആ കണ്ണുകളിൽ വിരിയുന്ന നിന്നോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ ഒരു ചെറു ലാഞ്ചന പോലും ഞാൻ ഇന്ന് കണ്ടില്ല ചന്ദു.. അവന്റെ മനസ്സിൽ നീയും നിന്നോടുള്ള പ്രണയവും അസ്തമിച്ചിരിക്കുന്നു.. വിശ്വാസമില്ലങ്കിൽ നീയിതു ഒന്ന് കേട്ടു നോക്ക്..അവന്റെ ശബ്ദമാണ്..." ചിഞ്ചു ഫോൺ എടുത്തു നീട്ടിയെങ്കിലും അത് നോക്കാനോ അതിൽ എന്താണെന്നു കേൾക്കാനോ ചന്ദുവിന് കഴിഞ്ഞില്ല..അതിന് മുന്നേ തളർച്ചയോടെ ബെഡിലേക്ക് വീണിരുന്നു.. ചിഞ്ചു അവൾക്ക് അരികിൽ വന്നിരുന്നു.. "അറേഞ്ചഡ് ആണെന്നാ പറയുന്നത്.. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല..നീ വിളിക്കുന്നത് പോലെ ദേവേട്ടൻ എന്ന് തന്നെയാ അവൾ അവനെ വിളിക്കുന്നത്.. അവനു വന്ന ഫോൺ കാളിൽ ഞാനത് കേട്ടതാണ്..പ്രണയിച്ചതു തന്നെ ആയിരിക്കും.അല്ലെങ്കിലും അവനെ പോലുള്ളവർക്ക് ഒരേ സമയം എത്ര വേണമെങ്കിലും ആവാമല്ലോ.. അവനെ വിശ്വസിച്ച ഞങ്ങളാണ് വെറും വിഡ്ഢികൾ.. സൗന്ദര്യം മാത്രമല്ലെ നിനക്കുള്ളൂന്ന് കരുതി കാണും..

എടുത്തു പറയാൻ മാത്രം സ്വത്തോ സമ്പത്തോ ഒന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലെ പെണ്ണ്.. അത്ര വിലയെ അവൻ നിനക്ക് കല്പിച്ചിട്ടുള്ളൂ..അല്ലെങ്കിലും പ്രണയവും വിവാഹവും എപ്പോഴും രണ്ട് തന്നെയാണ്.. പ്രണയിക്കാൻ തിരഞ്ഞെടുത്തതിനെ വിവാഹത്തിന് തിരഞ്ഞെടുക്കണമെന്നില്ല.. അവിടെ നോക്കുന്നത് ലാഭം മാത്രമാണ്.. നിന്നോട് അവനെ സ്നേഹിക്കാൻ പറഞ്ഞത് ഞാനാണ്..തെറ്റായി പോയി.. വല്യ തെറ്റു പറ്റിപ്പോയി എനിക്ക്.. ഞാനും വിശ്വസിച്ചു പോയിരുന്നു അവനെ..പക്ഷെ ഇനിയാ വിശ്വാസം അവൻ അർഹിക്കുന്നില്ല..പോട്ടെ.. വേണ്ടാ അവൻ നിനക്കിനി.." കരഞ്ഞു കൊണ്ട് ചിഞ്ചു അത്രയൊക്കെ പറഞ്ഞുവെങ്കിലും അതിൽ നിന്നും ഒന്ന് മാത്രമേ ചന്ദു കേട്ടുള്ളൂ.. "നീ വിളിക്കുന്നത് പോലെ ദേവേട്ടൻ എന്ന് തന്നെയാ അവൾ അവനെ വിളിക്കുന്നത്.." ചെവികളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതായും ചുട്ടു പഴുത്ത ഈയത്തേക്കാൾ ഏറെയായി അത് തന്റെ കാതുകളെ പൊള്ളിക്കുന്നതായും തോന്നി അവൾക്ക്.. *നിങ്ങൾ അല്ല..ദേവേട്ടൻ..അങ്ങനെ വിളിച്ചാൽ മതി ഇനി നീയെന്നെ.. എന്നെ മറ്റാരും വിളിക്കാത്ത പേര്.. പണ്ട് മുത്തശ്ശി സ്നേഹത്തോടെ വിളിച്ചിരുന്ന പേര്..മുത്തശ്ശി പോയതിൽ പിന്നെ മറ്റാരും വിളിച്ചിട്ടില്ല..

എല്ലാവർക്കും ഞാൻ വസുവാണ്..പക്ഷെ നിനക്ക് മാത്രം ദേവ് ആണ്..നിന്റെ മാത്രം ദേവ്.. ഈ ചന്ദനയുടെ മാത്രം ദേവ്.. കേട്ടല്ലോ..എങ്ങാനും ഇനിയിതു മറന്നു നിങ്ങൾ എന്ന് വിളിച്ചാൽ.. അറിയാല്ലോ എന്നെ..* കാതോരം ചുണ്ടുകൾ ചേർത്ത് അവൻ പ്രണയത്തോടെ പറഞ്ഞത് ഇപ്പോഴും തന്നെ കുളിരണിയിക്കുന്നതായി തോന്നി അവൾക്ക്..പക്ഷെ അല്പം മുൻപ് കേട്ടവ വീണ്ടും ചെവിയിൽ ഇരമ്പി വന്നതും ആ കുളിർ ഒരു നീറ്റലായി മാറുന്നത് അറിഞ്ഞു അവൾ.. "എന്റെ ദേവേട്ടനെ ദേവേട്ടനെന്ന് വിളിക്കാൻ മറ്റൊരു പെണ്ണോ..? സ്നേഹിക്കാൻ ഞാൻ അല്ലാതെ വേറൊരു പെൺകുട്ടിയെ.. എന്നെ അല്ലാതെ മറ്റൊരുവളെ അദ്ദേഹം സ്നേഹിക്കുന്നെന്നോ..?? " നിമിഷങ്ങൾക്കകം മനസ്സ് മരവിച്ചു പോയിരുന്നു..എന്തെന്നില്ലാതെ കണ്ണുകൾക്ക് ഇരുവശവും നീർ ചാലുകൾ ഒഴുകി കൊണ്ടേയിരുന്നു... "ഇല്ലാാാ........... " വലിയ നിലവിളിയോടെ ചന്ദന മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. "ഇല്ലാ..ഞാൻ വിശ്വസിക്കില്ല.. ദേവേട്ടൻ എന്റെയാ..എന്റേത് മാത്രം..."

എണീറ്റിരുന്നു ഉറക്കെ ഉറക്കെ അലമുറയിട്ടു കരഞ്ഞു.. ചുറ്റുമുള്ള ഓരോന്നും തട്ടി തെറിപ്പിക്കാനും വലിച്ചു കീറാനും തുടങ്ങി..അവൾ കൂടുതലായി എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ എബ്രഹാം മുറി വാതിൽ തുറന്നു അകത്തേക്ക് വന്നിരുന്നു..എങ്കിലും അവൾക്ക് ചുറ്റും സകലതും ഉടഞ്ഞു കിടന്നിരുന്നു..തലയിണകൾക്ക് പുറമെ മെത്തയിലെ പഞ്ഞി വരെ നാല് ഭാഗത്തായി പാറി പറക്കുന്നു.. ഒരു ചില്ലു കഷ്ണം കയ്യിൽ എടുത്തു അവൾ അങ്ങിങ്ങായി സ്വയം മുറിവേൽപ്പിക്കുന്നു.. "മോളെ..ചന്ദു.. " എബ്രഹാം അരികിലേക്ക് ഓടിയടുത്തു കൊണ്ട് തടയാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.. അവൾ അങ്ങേയറ്റം ബലത്തോടെ എബ്രഹാമിനെ തള്ളിമാറ്റുകയും ഒരു ഭ്രാന്തിയുടെ സകല ഭാവങ്ങളോടും കൂടെ തന്റെ തല ഭിത്തിയിലേക്ക് ആഞ്ഞു ഇടിക്കുകയും ചെയ്തു.. "മോളെ..പറയുന്നത് കേൾക്ക്.. " എബ്രഹാം മുഴുവൻ ശക്തിയുമെടുത്തു അവളെ പിടിച്ചു വെച്ചു........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story