മണിവാക: ഭാഗം 27

manivaka

രചന: SHAMSEENA FIROZ

"അവൾ ആരുടെ ചന്ദുവാണെന്നൊക്കെ എനിക്കിപ്പോ നല്ലപോലെ അറിയാം..മോൻ വേഗം വരാൻ നോക്ക്..കൂട്ടത്തിൽ പപ്പയെയും ഒന്ന് പരിചയപ്പെടാം..നിന്റെ ഫ്രണ്ട്നെയും കൂടെ കൂട്ടിക്കോ.. അങ്ങേർക്കും പപ്പയെ പരിചയമുള്ളതാണല്ലോ.. " "ആർക്ക്..? ശരൺനോ..? അവനു നിന്റെ പപ്പയെ ഞാൻ പറഞ്ഞുള്ള പരിചയമേയുള്ളൂ.. അല്ലാതെ നേരിലുള്ള പരിചയമൊന്നുമില്ല.. " അവൾ ഉദ്ദേശിച്ചത് സണ്ണിയെ ആണെന്ന് വസുവിന് അറിഞ്ഞില്ല.. അവൾക്ക് ആണേൽ സണ്ണിയെന്ന് തുറന്നു പറയാനും പറ്റില്ല.. "അയ്യോ ശരൺ വേണ്ടാ.. എനിക്ക് അവനെ കാണുമ്പോൾ എന്തോ പോലെ..ഞാൻ അവനെ വേദനിപ്പിച്ചതു പോലൊരു തോന്നൽ..നീ തനിച്ചു വന്നാൽ മതി..." "ശെരി..നോക്കട്ടെ...ബിസിയാണ് മോളെ..ഈവെനിംഗ് കാണാം.." വസു കാൾ കട്ട്‌ ചെയ്തതും ചിഞ്ചു എബ്രഹാമിന്റെ ഫോണിലേക്ക് വിളിച്ചു.. ❤❤❤❤❤

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു ചിഞ്ചു ബെഡ്‌റൂമിൽ നിന്നും ലിവിങ് റൂമിലേക്ക്‌ വരുമ്പോഴേക്കും എബ്രഹാം വാതിൽ തുറന്നിരുന്നു.. "ആഹാ..ആരൊക്കെയാ ഇത്.. വസുദേവ് വരുമെന്ന് ചിഞ്ചു പറഞ്ഞിരുന്നു..പക്ഷെ എഡ്വിനെ തീരെ പ്രതീക്ഷിച്ചില്ല കേട്ടോ.. ദേ ഇപ്പോൾ കൂടെ താഴെ പാർക്കിങ്ങിലേക്ക് എത്തി നോക്കി അകത്തേക്ക് വന്നതേയുള്ളൂ അവൾ..ധാരാളം പറഞ്ഞു വസുവിനെ കുറിച്ച്.. വാ.. അകത്തോട്ടു വാ.. നിങ്ങളെ വന്ന കാലിൽ തന്നെ നിർത്തിയെന്ന് പറഞ്ഞായിരിക്കും അവളുടെ ഇന്നത്തെ യുദ്ധം.. " എബ്രഹാം നിറ പുഞ്ചിരിയോടെ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു..വസുവിനെ സ്വീകരിക്കാൻ ലിവിങ് റൂമിലേക്ക് വേഗത്തിൽ വന്ന ചിഞ്ചുവിന്റെ കാലുകൾ വസുവിന്റെ കൂടെയുള്ള സണ്ണിയെ കണ്ടു നിശ്ചലമായി.. പ്രതീക്ഷിക്കാതെയുള്ള കണ്ടുമുട്ടൽ.. അതും തന്റെ വീട്ടിൽ.. തന്റെ ഇത്രേം അരികിൽ.. അവളുടെ ഉള്ളിൽ ഒരു മഞ്ഞു വീഴ്ചയുടെ സുഖം അനുഭവപ്പെട്ടു..

"നീയെന്താടി അന്തം വിട്ടു നിൽക്കുന്നത്..നിന്റെ ഗസ്റ്റ് അല്ലേടി.. സ്വീകരിച്ചു ഇരുത്തടീ.. " എബ്രഹാം ചിഞ്ചുവിനെ നോക്കി കളിയായി പറഞ്ഞു.. അത് കേട്ടു വസു ചിരിച്ചു.. "അത് പപ്പാ..ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം..നിങ്ങൾ സംസാരിക്ക്.. " അവളു വേഗം കിച്ചണിലേക്ക് വലിഞ്ഞു..വസു തന്നെ നോക്കി ചിരിച്ചപ്പോഴും സണ്ണി അറിയാതെ പോലും തന്നെ നോക്കിയില്ലല്ലോന്നുള്ളതു അവളെ വിഷമിപ്പിച്ചിരുന്നു.. "ഇതിനി എന്റെ മോള് തന്നെയല്ലേ.. നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ..? അല്ലെങ്കിൽ ആരേലും വന്ന ടൈമിൽ ഒരു ഗ്ലാസ്‌ ജ്യൂസ്‌ എടുക്കടീന്ന് ഞാൻ പറഞ്ഞാൽ പപ്പ തന്നെ എടുത്തോന്നും പറഞ്ഞു വന്നയാളുകളുടെ മുന്നിൽ എന്റെ നിലയും വിലയും കളയുന്ന പെണ്ണാ ഇപ്പോ എന്നെ ഇവിടെ ഇരുത്തി കിച്ചണിലേക്ക് പോയത്.. " എബ്രഹാം വീണ്ടും ചിരിയോടെ പറഞ്ഞു.. "വസു ഓഫീസിൽ നിന്നും വരുന്ന വഴിയല്ലേ..? ചിഞ്ചു പറഞ്ഞു നേരത്തെ അവൾ വിളിച്ചപ്പോൾ നീ ഓഫീസിൽ ആയിരുന്നെന്ന്.. സണ്ണി പോയില്ലേ ഇന്ന്..? "

"ഉവ്വ്..ഞാനും ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിയാണ്..ഇവൻ വിളിച്ചു പറഞ്ഞു നേരെ ഇങ്ങോട്ട് വരാൻ..എബ്രഹാം സാർന്റെ അടുത്തേക്ക് ആണെന്ന് അറിഞ്ഞപ്പോൾ ഒഴിവു പറയാൻ തോന്നിയില്ല..അതാ ഞാൻ കൂടെ.. " "എന്നാൽ ശരൺനെയും വിളിക്കാമായിരുന്നല്ലോ..? " "സാർനു എല്ലാവരെയും അറിയാമല്ലോ..? " വസുവായിരുന്നു പറഞ്ഞത്.. "ചിഞ്ചു എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്..ഒരു കണക്കിന് പറഞ്ഞാൽ അവൾക്കും എനിക്കും ഇടയിൽ രഹസ്യങ്ങൾ ഇല്ല..ഞാൻ അവൾക്ക് പപ്പയേക്കാൾ കൂടുതലായി അവളെ അറിയുന്ന അവളുടെ ഏറ്റവും നല്ല സുഹൃത്ത് ആണ്.." "ശരൺനെ ഞാൻ വിളിച്ചതാ... പക്ഷെ ഫോൺ ഓഫ് ആണ്.. എവിടേലും ഫ്രണ്ട്സിന്റെ ഒപ്പം കറങ്ങുന്നുണ്ടാകും..ആരും വിളിച്ചു ശല്യം ചെയ്യാതെ ഇരിക്കാനാണ് ഫോൺ ഓഫ് ചെയ്തു കളയുന്നത്.. മാത്രമല്ല.. ചിഞ്ചു പറഞ്ഞിരുന്നു വരുമ്പോൾ ശരൺനെ കൂട്ടണ്ടന്ന്.." "ഞാൻ നോ പറഞ്ഞത് ശരൺനു വല്യ വേദനയായി പപ്പാന്നും പറഞ്ഞു ടു ഡേയ്‌സ് അവൾ വളരെ ഗ്ലൂമിയായിരുന്നു.. പക്ഷെ... "

"ഇനി കോഫി കുടിച്ചിട്ടാവാം ബാക്കി.. " എബ്രഹാം പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ചിഞ്ചു ഒരു ട്രെയുമായി അവർക്ക് അരികിലേക്ക് വന്നു.. "കോഫി എടുക്കുന്നതും കുടിക്കുന്നതുമൊക്കെ കൊള്ളാം.. അതുപക്ഷെ ഇവളിൽ പൂർണ വിശ്വാസം ഉണ്ടെങ്കിൽ മാത്രം മതി.. എന്റെ മകൾ ആയത് കൊണ്ട് പറയുകയല്ല.. ഒരു നാരങ്ങ വെള്ളം ഉണ്ടാക്കാൻ പോലും ഇതുവരെ പഠിച്ചിട്ടില്ല.. ഇടയ്ക്ക് ഇടെ ചന്ദനയുടെ വീട്ടിലേക്കു വിടുന്നത് തന്നെ അവളുടെ ഗുണങ്ങളൊക്കെ ഇവൾക്ക് കിട്ടിക്കോട്ടേന്ന് കരുതിയാ...പക്ഷെ എവിടുന്ന്.. നന്നാകാൻ തീരുമാനിച്ചിട്ടില്ല ഇവൾ.." ചിഞ്ചു നീട്ടിയ ട്രെയിൽ നിന്നും വസു കോഫി എടുക്കുമ്പോൾ എബ്രഹാം പറഞ്ഞു.. "പപ്പാ.. " വിളിച്ചത് ശബ്ദം കുറച്ചിട്ടാണെങ്കിലും പല്ല് അമർത്തിയായിരുന്നു വിളിച്ചത്.. എബ്രഹാം അപ്പോൾത്തന്നെ ഓ..ഞാനൊന്നും പറയുന്നില്ലായേന്നുള്ള അർത്ഥത്തിൽ വായ മൂടി കാണിച്ചു..അടുത്തതായി അവൾ സണ്ണിക്ക് ട്രെ നീട്ടി..അവൻ മുഖം ഉയർത്തിയെങ്കിലും അവളുടെ മുഖത്തേക്ക് നോക്കിയില്ല..

കോഫി എടുത്തു പതിയെ കുടിക്കാൻ തുടങ്ങി.. "നിന്റെ പപ്പ പറഞ്ഞത് നൂറു ശതമാനം ശെരിയാ..തീരെ കൊള്ളില്ല കോഫി..അല്ലേടാ സണ്ണി.. " വസു അവളെ എരി കയറ്റാനായി പറഞ്ഞു.. "എന്നാലേ കൊള്ളാത്തവരു കുടിക്കണ്ട..ഇങ്ങ് തന്നെ എന്റെ കോഫി.. " അവൾ വസുവിന്റെ കയ്യിൽ നിന്നും കോഫി വാങ്ങിക്കാൻ ഭാവിച്ചു.. "അപ്പോഴേക്കും പിണങ്ങാതെ ചിഞ്ചു..ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ഏട്ടന്റെ മോള് ഇങ്ങ് വന്നിരുന്നേ.." എബ്രഹാം ഉണ്ടെന്നോ അദ്ദേഹം എന്ത് കരുതുമെന്നോ ഒന്നും നോക്കിയില്ല അവൻ.. കപ്പ്‌ ടീ പോയിലേക്ക് വെച്ചിട്ട് അവളുടെ കയ്യിൽ പിടിച്ചു അതീവ വാത്സല്യത്തോടെ സെറ്റിയിലേക്ക് വലിച്ചിരുത്തി.. എബ്രഹാം അത് കണ്ടു മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.. പക്ഷെ വസുവിന്റെ വലിയിൽ അവൾ സണ്ണിയുടെ ദേഹത്ത് തട്ടിയാണ് സെറ്റിയിലേക്ക് വീണത്.. ഇപ്പോൾ അവൾ സണ്ണിയുടെയും വസുവിന്റെയും നടുവിലായി ഇരിക്കുന്നു.. സണ്ണിയുടെ മുഖത്ത് എന്തോ അനിഷ്ടം നിറയുന്നതായി തോന്നി അവൾക്ക്..ഉടനെ അവൾ എണീറ്റ് മാറി നിന്നു..സണ്ണിക്ക് അവളോടുള്ള മനോഭാവം അതിനോടകം തന്നെ എബ്രഹാം മനസ്സിലാക്കിയിരുന്നു..അയാളുടെ സന്തോഷം പെട്ടെന്നു മങ്ങിപ്പോയി.. എങ്കിലും അയാൾ അത് പുറത്ത് കാണിച്ചില്ല..

"ചന്ദന..ചന്ദന എവിടെ..കണ്ടില്ലല്ലോ..? " ഇപ്രാവശ്യം എബ്രഹാം എന്ത് കരുതുമെന്ന ശങ്ക ഉണ്ടായിരുന്നു വസുവിന്..അതുകൊണ്ട് മടിച്ചു മടിച്ചാണ് ചോദിച്ചത്.. "വേണ്ട മോനെ..പരുങ്ങണ്ടാ..ചന്ദു ഇവിടെ ഉള്ളത് കൊണ്ടാണ് നീയിപ്പോ വന്നതെന്ന് പപ്പയ്ക്ക് അറിയാം..ഞാൻ നിന്നെ എന്റെ ചേട്ടനായി അംഗീകരിച്ചിട്ട് കാലം കുറെ ആയില്ലേ..എന്നിട്ടു ഇത്രേം നാളായിട്ട് നീ ഒന്ന് ഇവിടേം വരെ വന്നിട്ടുണ്ടോ..? " "അതിന് നീയെന്നെ ക്ഷണിച്ചിട്ടുണ്ടോ.. ആദ്യമായി ഇന്നല്ലേടീ നീയെന്നോട് വരാൻ പറയുന്നത് തന്നെ.. " "ഞാൻ പറഞ്ഞാലേ നിനക്ക് വരാൻ പാടുള്ളു..ചുമ്മാ ഓരോ ന്യായങ്ങൾ പറയല്ലേ വസു.. നിനക്ക് ചന്ദുവിനെയല്ലേ കാണേണ്ടത്..ദേ ആ മുറിയിൽ കാണും..വന്നപ്പാടെ ലഞ്ച് കഴിച്ചിട്ട് കിടന്നതാണ്..അവൾക്ക് എന്തോ നല്ല ക്ഷീണമുണ്ട്..ഇപ്പോ കുളി കഴിഞ്ഞു കാണും.. " വസു എബ്രഹാമിനെ ഒന്ന് നോക്കി.. അയാൾ സമ്മതമെന്നോണം തലയനക്കി..അവൻ എണീറ്റു ചിഞ്ചു കാണിച്ച മുറിയിലേക്ക് നടന്നു.. ചിഞ്ചു അവർ കുടിച്ചു വെച്ച കപ്പ്‌ എടുത്തു കിച്ചണിലേക്ക് നടന്നു..

തന്റെ കയ്യിലുള്ള കപ്പ്‌ വെക്കുവാനെന്ന വ്യാജേന എബ്രഹാമും കിച്ചണിലേക്ക് പോയി.. "എടീ..വസു..." "വസുന് എന്താ..? അവനെ ചന്ദുവിന്റെ അടുത്തേക്ക് വിട്ടതിനാണോ..? എന്നാൽ പപ്പ പേടിക്കണ്ട.. അത് വസുവാ ആള്.. വിശ്വസിക്കാം.. നൂറ്റൊന്ന് വട്ടം.. നട്ട പാതിരായ്ക്ക് വരെ അവളുടെ ബെഡ്റൂമിലേക്ക് കയറി ചെന്നിട്ടുണ്ട് അവൻ.. എന്നിട്ടും അവളോട്‌ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ല..അവനു ആരെയും പേടിയില്ല പപ്പാ..പക്ഷെ ആ ധൈര്യം വേണ്ടാത്ത കാര്യങ്ങൾ ചെയ്യാനുള്ള ബലമായി കാണാറില്ല അവൻ.. സോ പപ്പ ടെൻഷൻ ആവണ്ട..അവിടെ സണ്ണി ഒറ്റയ്ക്ക് അല്ലേ ഉള്ളു.. പപ്പ ചെന്ന് എന്തേലും മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്ക്..സണ്ണിക്ക് ബോറടിക്കണ്ട.. " ഒരു നോട്ടം കൊണ്ട് പോലും സണ്ണി അവളെ കടാക്ഷിക്കാത്തതിന്റെ വേദന അവൾക്ക് ഉണ്ടെന്നും അത് അവൾ തന്റെ മുന്നിൽ വിദഗ്ദമായി മറച്ചു വെക്കുകയാണെന്നും എബ്രഹാമിന് മനസ്സിലായി. "ശെരി.. നീയും വാ.. " എബ്രഹാം പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കൊണ്ട് ലിവിങ് റൂമിലേക്ക് നടന്നു..പുറകെ ചിഞ്ചുവും..

"എഡ്വിൻ..ഒരു കാളുണ്ട്.. അവോയ്ഡ് ചെയ്യാൻ പറ്റില്ല..ഫൈവ് മിനുട്സ്..നിങ്ങൾ സംസാരിക്ക്.. ചിഞ്ചു..ഓവർ ആക്കി എഡ്വിനെ ബോറടിപ്പിക്കരുത്..പപ്പ ഇപ്പോൾ വരാം.." എബ്രഹാം കയ്യിലെ ഫോൺ സണ്ണിക്ക് നേരെ കാണിച്ചു.. സണ്ണി എന്തെങ്കിലും പറയുന്നതിന് മുന്നേ എബ്രഹാം പുറത്തേക്ക് ഇറങ്ങിയിരുന്നു.. പപ്പാ..എന്നോടിത് വേണ്ടായിരുന്നു.. ഇവിടേക്ക് തന്നെയല്ലേ വരുക.. കാണിച്ചു തരാം ഞാൻ.. ചിഞ്ചുവിന് എന്ത് ചെയ്യണമെന്നു അറിഞ്ഞില്ല.. ഒരുനിമിഷം ദയനീയമായി എബ്രഹാം പോയ വഴിയേ നോക്കി നിന്നു..ശേഷം സണ്ണിയെ നോക്കി.. അവൻ അവൾ മുന്നിൽ ഉണ്ടെന്ന യാതൊരു ഭാവവും കാണിച്ചില്ല.. സെറ്റിയിൽ കിടക്കുന്ന ഹെൽത്ത്‌ മാഗസിൻ എടുത്തു ഓടിച്ചു നോക്കാൻ തുടങ്ങി.. ഓ..ഇവനെയൊക്കെ..ഇതുവരെ മാഗസിൻ കാണാത്തതു പോലെ.. അവൾ പിറു പിറുത്തു.. അവൻ ഏതായാലും തന്നെ ശ്രദ്ധിക്കില്ലന്നും ഇങ്ങോട്ട് മിണ്ടില്ലന്നും അവൾക്ക് ഉറപ്പായി..ജ്യോതിയുടെ എൻഗേജ്മെന്റ്ന് ശേഷം ഒന്ന് രണ്ടു വട്ടം തന്നെ കണ്ടിട്ടും പരിചയം കാണിച്ചിട്ടില്ല..

മുഖത്ത് താല്പര്യ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ.. അതിനും മാത്രം എന്താ താൻ ചെയ്തിട്ടുള്ളത്..ഇനി ശരൺനെ അന്ന് കളിപ്പിച്ചതു കൊണ്ടാവുമോ..? അങ്ങനെ ആണെങ്കിൽ ശരൺന് തന്നോട് യാതൊരു ദേഷ്യവുമില്ലല്ലോ..? എന്തിന്..തന്നോട് അന്ന് അത്രേം ദേഷ്യപ്പെട്ട വസുവിന് പോലും ഇന്ന് തന്നോട് ദേഷ്യമില്ലല്ലോ..പകരം ഉള്ളു നിറയെ സ്നേഹമാണല്ലോ.. അവൾക്ക് ചിന്തിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.. എങ്ങനെയെങ്കിലും അവന്റെ ശ്രദ്ധ പിടിച്ചു പറ്റണമെന്നു കരുതി അവനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. എന്നിട്ടും അവൻ നോക്കുന്നത് പോയിട്ട് ഒന്ന് തല പോലും ഉയർത്തുന്നില്ലന്ന് കണ്ടതും അവൾ രണ്ടും കല്പിച്ചു അവന്റെ അരികിൽ ചെന്ന് നിന്നു.. എന്ത് വിളിക്കും.. സണ്ണിന്നോ.. സണ്ണിച്ചൻ എന്നോ.. അതോ ഇനി പപ്പ വിളിക്കുന്നത് പോലെ എഡ്വിൻന്നോ.. കർത്താവെ അറിയുന്നില്ലല്ലോ.. അവൾ നിന്നു നഖം കടിച്ചു.. ഒടുക്കം എന്തോ തോന്നലിൽ വിളിച്ചു.. "ഡോക്ടർ.. " വിളിച്ചു കഴിഞ്ഞു തല ഉയർത്തിയുള്ള അവന്റെ നോട്ടം കണ്ടപ്പോഴാണ് വിളിച്ചതിന് അല്പം ശബ്ദം കൂടി പോയോന്ന ബോധം വരുന്നത് തന്നെ..

"ഡോക്ടർ അല്ല..പേരുണ്ട്..തന്റെ പപ്പ വിളിക്കുന്നത് കേട്ടില്ലേ.. എഡ്വിൻ..അങ്ങനെ വിളിക്കാം.." ഗൗരവമായിരുന്നു അവന്റെ മുഖത്ത്..അവൾ അറിയാതെ തന്നെ ശെരിയെന്ന വണ്ണം തല കുലുക്കി.. ഇന്ന് വരെ ഒരാളുടെ മുന്നിലും ഇങ്ങനെ പഞ്ച പാവമായി നിന്നിട്ടില്ല..ഇതിപ്പോൾ എന്തുപറ്റി.. തർക്കുത്തരം പറയുന്നത് പോയിട്ട് ഒരു നല്ല മറുപടി പറയാൻ പോലും നാവ് അനങ്ങുന്നില്ല.. എന്താ ചിഞ്ചു നിനക്ക്..വെറുതെ ചന്ദുവിനെ കുറെ പറഞ്ഞു..വസു അരികിൽ ചെല്ലുമ്പോൾ അവളുടെ അവസ്ഥയും ഇതുതന്നെ ആയിരിക്കില്ലെ..? "ഇങ്ങനെ മുഖത്ത് നോക്കി നിൽക്കാനാണോ വിളിച്ചത്.. എന്താ കാര്യം..? " അയ്യോ..അത് ഇപ്പോഴാ ഓർത്തത്.. പെട്ടെന്നുള്ള തോന്നലിൽ വിളിച്ചു.. എന്തിനാ താൻ വിളിച്ചത്.. എന്ത് പറയും ഇപ്പോൾ.. "തന്നോടാ ചോദിച്ചത്.. അല്ലേലും ആളെ കളിയാക്കുക എന്നത് തന്നെയാണല്ലോ സ്ഥിരം ഹോബി.."

അവൻ തനിക്ക് കൊള്ളിച്ചു പറഞ്ഞതാണെന്ന് അവൾക്ക് മനസ്സിലായി..ഒന്ന് മുഖം മങ്ങിയെങ്കിലും തന്റെ ഊർജം വീണ്ടെടുത്തു അവൾ.. "ഡോക്ടർ എന്ത് ഉദ്ദേശിച്ചാ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.. അത് ഞാൻ അന്നൊരു തമാശയ്ക്ക് ചെയ്തതാ..അത് ഞാൻ ശരൺനോട് പറഞ്ഞിട്ടുമുണ്ട്..ഇപ്പോൾ വിളിച്ചത് അതിനല്ല..ഡോക്ടർക്ക് കുടിക്കാൻ എന്താ വേണ്ടത്...ടീ or കോഫി.. " "ഇതാ ഞാൻ പറഞ്ഞത് ആളെ വിഡ്ഢിയാക്കാൻ നിന്നെ കഴിഞ്ഞിട്ടേ ആളുള്ളൂന്ന്..നീ എബ്രഹാം സാർന്റെ മകൾ ആണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.." "എനിക്കെന്താ ഒരു കുഴപ്പം..? ഡോക്ടർ അന്ന് വസുവിനോടും പറഞ്ഞല്ലോ ഞാൻ എന്റെ പപ്പയുടെ മകൾ ആണെന്ന് പറയില്ലന്ന്..അതിനും മാത്രം എന്താ എനിക്കൊരു കുറവ്..? " "ഡോക്ടർ അല്ല..എഡ്വിൻ.." "അതൊന്നും പറ്റില്ല..ഞാൻ ഡോക്ടർന്നെ വിളിക്കു..ഡോക്ടറെ സ്കൂളിലും കോളേജിലുമൊക്കെ പഠിപ്പിച്ച അദ്ധ്യാപകരെ ഡോക്ടർ പേര് എടുത്തായിരുന്നോ വിളിച്ചിരുന്നത്..? സാർ എന്ന് തന്നെയല്ലേ.. പോട്ടെ..എന്റെ പപ്പയെ ഇപ്പോ ഡോക്ടർ എന്താ വിളിക്കുന്നത്..

ജോസഫ് എബ്രഹാം എന്നാണോ..അല്ലല്ലോ..?? അതുപോലെ തന്നെയാ ഞാനും.. ഡോക്ടറെന്ന് വിളിക്കാനാ എനിക്കിഷ്ടം..എഡ്വിൻ എന്ന് വിളിക്കാൻ തീരെ സൗകര്യമില്ല.. " സണ്ണിക്ക് വല്ലാതെ അരോചകമായി തോന്നി അവളുടെ സംസാരം..പക്ഷെ എബ്രഹാമിനെ ഓർത്തു ഒന്നും മിണ്ടാതെയിരുന്നു.. "അല്ല..ഡോക്ടർ ഒന്നും പറഞ്ഞില്ല.. എന്താ കുടിക്കാൻ വേണ്ടത്..? " "നിനക്ക് തലയ്ക്കു സുഖമില്ലേ..? അല്പം മുൻപ് അല്ലേ ഞാൻ കോഫി കുടിച്ചത്.. " സഹികെട്ട അവൻ പറഞ്ഞു പോയി.. "ഓ..സോറി..ഞാൻ ചോദിക്കാൻ വന്നത് അതല്ല..ഡോക്ടർക്ക് സുഖമല്ലേ എന്നാണ്..? " മറുപടി തറപ്പിച്ചൊരു നോട്ടമായിരുന്നു.. സുഖമല്ലേന്നല്ലേ ചോദിച്ചത്.. അതിത്ര വല്യ തെറ്റാണോ.. സാരമില്ല..ചോദ്യം മാറ്റി പിടിക്കാം.. അവൾ രണ്ടും കല്പിച്ചിട്ടായിരുന്നു.. "തെരേസാന്റി എന്ത് പറയുന്നു..? സുഗമായി ഇരിക്കുന്നോ..? എനിക്കറിയാം തെരേസ ആന്റിയെ.. പറഞ്ഞാൽ ആന്റിക്കും എന്നെ അറിയാമായിരിക്കും.. പണ്ട് കണ്ടിട്ടുണ്ട് ഞാൻ.. " "ഒന്ന് മിണ്ടാതെ ഇരിക്കാൻ പറ്റുമോ..? വയ്യെങ്കിൽ ഞാൻ പുറത്തിരുന്നോളാം..വസു ചോദിച്ചാൽ പറഞ്ഞാൽ മതി..

" അത്രക്കും സഹിക്കാൻ കഴിയാതെ വന്നിരുന്നു അവന്.. പറഞ്ഞിട്ട് സെറ്റിയിൽ നിന്നും എഴുന്നേറ്റു.. "അയ്യോ വേണ്ടാ.. ഇരുന്നോളു..ഇവിടെത്തന്നെ ഇരുന്നോളു.. ഞാൻ ഇനി വായ തുറക്കില്ല..എന്റെ പപ്പയാണെ സത്യം.. " അവളെ അമർത്തിയൊന്നു നോക്കിയതിനു ശേഷം അവൻ അവിടെത്തന്നെയിരുന്നു.. അവൾ ആണേൽ അവനു ഒപോസിറ്റായും ഇരുന്നു.. എന്തൊരു ജന്മമാ കർത്താവെ ഇയാൾ..ആദ്യം കരുതിയത് കൂട്ടത്തിൽ വസുവാണു കലിപ്പനെന്നാ..അവന് ദേഷ്യം കൂടുതൽ ആണെന്നാലും അതുപോലെ തന്നെ സ്നേഹിക്കാനും അറിയാം..പക്ഷെ ഇവൻ.. ഇവനൊരു മൂരാച്ചി ആണെന്നാ തോന്നുന്നത്..ഇപ്പോൾത്തന്നെ എന്നോടുള്ള പെരുമാറ്റം ഇങ്ങനെ.. അപ്പൊ പിന്നെ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞാലുള്ള അവസ്ഥയോ..? ദൈവമേ.. എന്റെ പപ്പയ്ക്ക് കാണാൻ എങ്കിലും ഇങ്ങേരെന്നെ ബാക്കി വെച്ചേക്കണേ..

ഇങ്ങേരെ എന്റെ കണ്മുന്നിൽ കൊണ്ട് വരുന്നതിനു ഒരുനിമിഷം മുന്നേ എങ്കിലും ആ ശരൺ വന്നു എന്നോട് ഇഷ്ടമാണെന്നു പറഞ്ഞിരുന്നേൽ ഇപ്പോ അവന്റെ കൂടെ ലോകം ചുറ്റി നടക്കാമായിരുന്നു.. ഹാ.. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല.. മനസ്സിൽ എഡ്വിൻ ഫെർനാൻഡസ് എന്ന ഈ രൂപം പതിഞ്ഞു പോയില്ലേ... അവൾ ഒരു നെടുവീർപ്പോടെ സണ്ണിയുടെ മുഖത്തേക്ക് നോക്കി.. അപ്പോഴും അവന്റെ നെഞ്ചിലെ തിരുരൂപം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.. 🍃🍃🍃🍃🍃🍃🍃 "അപ്പോ...അപ്പോൾ നിന്റെ പ്രണയം സണ്ണിയായിരുന്നോ..? നീ സ്നേഹിച്ചത് അവനെയായിരുന്നോ..? " ശരൺന് തന്റെ മുന്നിലുള്ളതെല്ലാം കറങ്ങുന്നതായി തോന്നി..ഈ നിമിഷം ഭൂമി പിളർന്നു അതിലേക്കു ആണ്ടു പോയിരുന്നെങ്കിൽ എന്നുവരെ ചിന്തിച്ചു അവൻ..മനസ്സ് പഴയ ഓർമ്മകളിലേക്ക് സഞ്ചരിക്കുമ്പോൾ എന്നും കൂട്ടിനായി മിഴികളിൽ രണ്ട് തുള്ളി രൂപ പെടാറുണ്ട്..ഇന്നും ചിഞ്ചുവിന്റെ കണ്ണുകൾ കവിളിലേക്ക് ഒഴുകി അവ മണ്ണിനെ പുണർന്നു..ഒരുനിമിഷം അവൾ ശരൺന്റെ മുന്നിൽ മൗനിയായി നിന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story