മണിവാക: ഭാഗം 33

manivaka

രചന: SHAMSEENA FIROZ

അവന്റെ ശബ്ദത്തിൽ പോലും വല്ലാത്ത വേദനയും നോവും നിറഞ്ഞിരിക്കുന്നത് അവൾ അറിഞ്ഞു..പക്ഷെ അവൻ അവസാനം പറഞ്ഞ കാര്യം.. സണ്ണി തന്നെയും തന്റെ പ്രണയത്തേയും സ്വീകരിക്കുമായിരുന്നു എന്നുള്ളത്.. അവൾക്ക് പുച്ഛം തോന്നി.. ഇല്ലാ.. വർഷങ്ങൾക്ക് മുന്നേ പപ്പയ്ക്ക് കൊടുത്ത വാക്കാണ്.. സണ്ണിക്ക് വേണ്ടി ഒരിക്കലും കരയുകയോ വേദനിക്കുകയോ ചെയ്യില്ലന്ന്.. തന്റെ സ്നേഹത്തിനു അവൻ അർഹനല്ലന്ന്.. അവൾ മനസ്സിനെ ദൃഡപ്പെടുത്തി.. കണ്ണുനീർ അമർത്തി തുടച്ചു.. ശ്രീക്കുട്ടി തോളിൽ കിടന്നു ഉറക്കം തുടങ്ങിയിരുന്നു.. അവൾക്ക് മോളെ എടുത്തു നിൽക്കുക എന്നത് പ്രയാസമായി തോന്നി.. കുറെ നേരമായി നിൽക്കാൻ തുടങ്ങിയിട്ട്. കാലു കുഴയുന്നത് പോലെ.. അവിടെയുള്ള സിമന്റ് ഇരിപ്പിടത്തിലേക്ക് നോട്ടം പോയി എങ്കിലും അത് വല്ലാതെ അഴുക്കു നിറഞ്ഞതായി കാണപ്പെട്ടു.. 

"ഇങ്ങ്..താ..ഞാൻ എടുക്കാം.. ഉറക്കമല്ലേ..കരയുകയൊന്നുമില്ല.." അവളെ മനസ്സിലാക്കിയെന്ന പോൽ ശരൺ കൈ നീട്ടി ശ്രീക്കുട്ടിയെ വാങ്ങിച്ചു തോളിലേക്ക് കിടത്തി.. "ശ്രീക്കുട്ടി...? " അപ്പോഴും ആ ചോദ്യം ബാക്കിയായിരുന്നു.. അവന് അറിയേണ്ടതും അതായിരുന്നു.. "ശ്രീക്കുട്ടിയുടെ കാര്യം അവിടെ നിൽക്കട്ടെ..ശരൺ എന്താ ചന്ദുവിനെ തിരക്കാത്തത്..പേരിനു മാത്രം ഒരുവട്ടം തിരക്കി..അതും ചന്ദന എന്ന്..അത്രക്കും വെറുത്ത് പോയോ അവളെ..അരുത് ശരൺ.. അതിനോളം എനിക്ക് വേദന നൽകുന്ന മറ്റൊന്നുമില്ല..എന്റെ ചന്ദുവിനെ ഓർത്തു മാത്രമാണ് ഞാൻ ഇന്ന് വിഷമിക്കുന്നത്.. " "ഞാൻ എന്തിന് അവളെ തിരക്കണം.. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല ചിഞ്ചു.. അവളെന്റെ ആരുമല്ല..ഒരു കാലത്തു ഞാൻ എന്റെ സ്വന്തം അനിയത്തിയായി കൊണ്ട് നടന്നിരുന്നു..

പക്ഷെ അതൊക്കെ കഴിഞ്ഞു പോയിരിക്കുന്നു.. ആ സ്ഥാനം അവളായി വേണ്ടാന്ന് വെച്ചതാണ്.. അതുപോലെതന്നെ എന്തിന് ഞാൻ അവളെ വെറുക്കണം..അതിന്റെ ആവശ്യവും എനിക്കില്ല.. അവളുടെ ഭാഗത്തുന്ന് ചിന്തിച്ചാൽ അവളിലും ഒരു ശെരി ഉണ്ടാകുമായിരിക്കും.. അല്ലെങ്കിലും അവൾ എപ്പോഴും ഒരു നല്ല മകൾ ആകാനാണ് ആഗ്രഹിച്ചത്..ആ ആഗ്രഹം നിറവേറി..ഒരു മകളുടെ കർത്തവ്യം അവൾ നിറവേറ്റിയിരിക്കുന്നു.. പക്ഷെ അപ്പോൾ അവൾ മറന്നു പോയൊരു മുഖമുണ്ട്..എന്റെ വസുവിന്റെ.. അവളെ ജീവനേക്കാൾ ഏറെ സ്നേഹിച്ച വസുവിന്റെ മുഖം..ഇനി പഴയത് ഒന്നും പറയുന്നതിൽ ഒരു കാര്യവും ഇല്ലെന്ന് എനിക്കറിയാം ചിഞ്ചു.. പക്ഷെ അവൾക്ക് ഒരിക്കലും അവളുടെ അപ്പയെ ധിക്കരിക്കാൻ കഴിയില്ല എന്നുണ്ടെങ്കിൽ അവൾ വസുവിനെ സ്നേഹിക്കാൻ പാടില്ലായിരുന്നു.. ആദ്യം തന്നെ അവന്റെ പ്രണയം തിരസ്കരിക്കണമായിരുന്നു.. അല്ലാതെ അവന് അത്രയേറെ മോഹങ്ങൾ നൽകിയതിന് ശേഷമാകരുതായിരുന്നു.. " 

"ശെരിയാണ്..അവൾക്ക് ഒരിക്കലും അവളുടെ അപ്പയെ എതിർക്കാൻ കഴിയില്ല..എപ്പോഴും ഒരു നല്ല മകൾ ആയിരിക്കാൻ ആഗ്രഹിച്ചു അവൾ..പക്ഷെ ആദ്യമായി അവൾ അവളുടെ അപ്പയെ എതിർത്തു സംസാരിച്ചു..അദ്ദേഹത്തിനു മുന്നിൽ നിന്നും ശ്വാസം പോലും വിടാൻ ഭയക്കുന്ന അവൾ ആദ്യമായി അദ്ദേഹത്തിനു മുന്നിൽ നിന്നും ഉറക്കെ സംസാരിച്ചു.. അവളുടെ വാക്കുകൾക്ക്, എന്തിന് ശബ്ദത്തിനു പോലും അന്നുവരെ കാണാത്ത ദൃഡത ഞാൻ അന്ന് കണ്ടിരുന്നു.. അത് വസുവിന് വേണ്ടിയായിരുന്നു..വസുവിനെ മറക്കാൻ കഴിയില്ലന്ന് പറഞ്ഞു കൊണ്ടായിരുന്നു.. സത്യമാണ് ശരൺ..വസുവിനെ സ്നേഹിച്ച അത്രയും അവൾ അവളുടെ അപ്പയെ പോലും സ്നേഹിച്ചിട്ടില്ല.. അവളൊരു തെറ്റും ചെയ്തിട്ടില്ല ശരൺ..അവളും വസുവും പിരിയാനും അകലാനുമുള്ള കാരണം ഞാൻ ആയിരുന്നു.. " 

ചിഞ്ചു കണ്ണുകൾ ഇറുകെ മൂടി.. കണ്ണുനീർ നാല് ഭാഗത്തേക്ക്‌ ചിതറി തെറിച്ചു..ശരൺ കേട്ടത് വിശ്വസിക്കാൻ ആകാതെ ഇരുന്നു.. അവളുടെ വാക്കുകൾ അവനിൽ നടുക്കം സൃഷ്ടിച്ചിരുന്നു..  "എ..എന്താ നീ പറഞ്ഞത്..അവരെ ഒരുമിപ്പിച്ച നീ തന്നെയാണോ അവരെ അകറ്റിയത്..? പക്ഷെ.. പക്ഷെ എന്തിന് ചിഞ്ചു...? " "പറയാം..എല്ലാം പറയാം.. ഇനിയും ഉള്ളിൽ കൊണ്ട് നടക്കാൻ വയ്യ..എന്റെ നെഞ്ചിലെ ഭാരം ഇറങ്ങാൻ വേണ്ടിയോ എന്നോട് ക്ഷമിക്കണമെന്നു പറയാൻ വേണ്ടിയോ അല്ല.. പകരം നിങ്ങൾക്ക് എല്ലാവർക്കും എന്റെ ചന്ദുവിനോടുള്ള ദേഷ്യം മാറാൻ വേണ്ടി..വീണ്ടും ആ പഴയ സ്ഥാനവും സ്നേഹവും നിങ്ങളുടെ മനസ്സിൽ അവൾക്ക് ഉണ്ടാകാൻ വേണ്ടി...അവൾ എന്നും പാവമായിരുന്നു ശരൺ.. അന്നും ഇന്നും എല്ലാം..പക്ഷെ ഇന്ന് അവൾക്ക് അവളുടെ ജീവിതം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു..സ്വബോധം പോലും ഇല്ലാതായി മാറിയിരിക്കുന്നു..ഒരു ഭ്രാന്തിയായിരിക്കുന്നു അവൾ ഇന്ന്..എല്ലാത്തിനും ഞാനാണ് കാരണം.." ചിഞ്ചു വീണ്ടും പോകുകയായിരുന്നു ആ പഴയ ദിനങ്ങളിലേക്ക്....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story