മണിവാക: ഭാഗം 8

manivaka

രചന: SHAMSEENA FIROZ

"ആ എത്തിയോ..? എന്താ ഇത്രേം വൈകിയത്..കഴിക്കാൻ പോലും നിൽക്കില്ലന്ന് പറഞ്ഞിട്ട്..? " കാറിന്റെ ശബ്ദം കേട്ടു രാധിക പുറത്തേക്കിറങ്ങി വന്നു.. "ഇവൻ നിൽക്കുന്നില്ലായിരുന്നു ആന്റി..അവിടെത്തിയപ്പോഴേ പോകാമെന്ന് പറഞ്ഞു ചവിട്ടി തുള്ളാൻ തുടങ്ങിയതാ..സണ്ണിയാ പിടിച്ചു നിർത്തിയത്..." ശരൺ സീറ്റ്‌ ഔട്ടിലേക്ക് കയറി..പുറകെ കാർ ലോക്ക് ചെയ്തു വസുവും.. "എന്നിട്ടു സണ്ണി എവിടെ..? എന്തെ ഇവിടെ കയറാതെ പോയി..? " രാധിക ചോദിച്ചു.. "ലേറ്റ് ആയില്ലേ അമ്മാ.." വസു മറുപടി നൽകി.. "എങ്ങനെ ഉണ്ടായിരുന്നു ഫങ്ക്ഷൻ..?" "അടിപൊളി എന്ന് പറഞ്ഞാൽ പോരാ.. അതിനേക്കാളും മുകളിലാണെന്ന് പറയണം.." ശരൺ ചിഞ്ചുവിനെ ഓർത്തു കൊണ്ടു പറഞ്ഞു...ആ ഓർമയിൽ അവന്റെ ചുണ്ടുകളിൽ സുന്ദരമായൊരു പുഞ്ചിരി ഇടം നേടി.. "അതെന്താ..അത്രയ്ക്കും ഗ്രാൻഡ് ആയിരുന്നോ..? " "അടിപൊളി എന്നാൽ ഗ്രാൻഡ് ആണെന്ന് മാത്രമാണോ ആന്റി മീനിങ്..വലിയ ആർഭാടമൊന്നും ഇല്ലായിരുന്നു..അവരത്രക്ക് കഴിവുള്ളവരൊന്നുമല്ല..എന്നാലും നല്ല മനുഷ്യരാ..

നല്ല പെരുമാറ്റം..ജിത്തുവിനെയും വീട്ടുകാരെയും സണ്ണി പറഞ്ഞു ആന്റിക്ക് അറിയാമല്ലോ..പിന്നെ ആന്റിയുടെ മകന്റെ വക ഒരു വെടിക്കെട്ട് കൂടെ ഉണ്ടായിരുന്നു അവിടെ.. " ശരൺ വസുവിനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ടു അവന് ഒപോസിറ്റുള്ള സെറ്റിയിൽ വന്നിരുന്നു കാലു രണ്ടും നിവർത്തി വെച്ചു.. "വെടിക്കെട്ടോ..അതും വസുവിന്റെ വകയോ..ഒന്ന് തെളിച്ചു പറയെടാ.. " മറുപടി പറയുന്നതിനു മുന്നേ ശരൺ വസുവിനെ ഒന്ന് നോക്കി.. പറഞ്ഞാൽ തന്റെ പല്ല് മാത്രമല്ല, ഒരു എല്ലു പോലും ബാക്കി ഉണ്ടാകില്ലന്ന് ശരണിന് വസുവിന്റെ നോട്ടത്തിൽ നിന്നും മനസ്സിലായി.. അതുകൊണ്ട് വിഷയം മാറ്റാൻ എന്നവണ്ണം അവൻ പറഞ്ഞു : "ആന്റി..അതൊക്കെ പിന്നെ പറയാം..പോയി ഒരു കപ്പ്‌ ചായ എടുത്തു കൊണ്ടു വാ..നല്ല തലവേദന.. " രാധികയ്ക്ക് എന്തോ വശ പിശക് തോന്നി..അതുകൊണ്ട് രണ്ടുപേരെയും നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. "നിന്റച്ഛൻ വിളിച്ചിരുന്നു..ഇവിടെ ഇങ്ങനെ തേരാ പാര നടന്നു സമയം കളയാതെ അങ്ങോട്ട്‌ ചെല്ലാനാ പറഞ്ഞത് നിന്നോട്..അല്ലെങ്കിൽ ഇവിടെ വല്ല ജോലിയും നോക്കാൻ..കയ്യിലൊരു എംബിഎ ഉണ്ടല്ലോ.." ട്രേയിൽ നിന്നും ചായ കപ്പ്‌ എടുത്തു ശരണിന് നീട്ടുമ്പോൾ രാധിക പറഞ്ഞു..

"ഓ എനിക്കൊന്നും വയ്യ ജോലി ചെയ്തു ജീവിക്കാൻ..അല്ലാതെ തന്നെ മനുഷ്യൻമാർക്ക് ഇവിടെ സമയം മതിയാകുന്നില്ല..അതിന്റെ ഇടയിലാ ഇനി ജോലി... " "അതിനുമാത്രം എന്ത് ആനക്കാര്യമാ നിനക്ക് ഇവിടെ ഉള്ളത്..കുറച്ചു ദിവസമായി നിനക്ക് ഒന്നിനും സമയം മതിയാകുന്നില്ല..ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്റെ പോക്ക് വരവ് ഒക്കെ..എനിക്കൊന്നും മനസ്സിലാകുന്നില്ലന്ന് കരുതണ്ട... എന്ത് കള്ളത്തരമാ നീ ഒപ്പിക്കുന്നത്.. സത്യം പറഞ്ഞോണം.." "അയ്യോ..എന്നെ കണ്ടാൽ ആന്റിക്ക് അങ്ങനെ കള്ളത്തരം ഉള്ളതായിയൊക്കെ തോന്നുമോ..? സത്യമായിട്ടും ഞാൻ ഡീസന്റ് ആണ്..പിന്നെ ജോലി..അത് പണ്ടേ എനിക്കിഷ്ടമല്ലാത്ത കാര്യമാണ്.. ഞാൻ ജോലി ചെയ്തിട്ട് വേണോ എനിക്കും അച്ഛനും അമ്മയ്ക്കും ഏട്ടനുമൊക്കെ ജീവിക്കാൻ.. എല്ലാവർക്കുമുള്ളത് അപ്പൂപ്പന്റെ കാലത്തേ സാമ്പാദിച്ചു കൂട്ടിയിട്ടുണ്ടല്ലോ...പിന്നെ അച്ഛനും വേണ്ടുവോളം ഉണ്ടാക്കി വെച്ചിട്ടുണ്ട്..ഇപ്പോ ഉണ്ടാക്കുന്നുമുണ്ട്..എനിക്ക് പണത്തിനോട് യാതൊരു ആക്രാന്തവുമില്ല.. " ശരൺ വളരെ നിഷ്കളങ്കമായി പറഞ്ഞു..

"വേണ്ടാ..നീ വേറെ ജോലിയൊന്നും ചെയ്യണ്ട..പക്ഷെ ബിസ്സിനെസ്സ്ൽ അച്ഛനെ ഹെല്പ് ചെയ്തൂടെ.. അതിനല്ലേ നിന്നെ രവി ഏട്ടൻ എംബിഎയ്ക്ക് പഠിപ്പിച്ചത്.." "അച്ഛനെ സഹായിക്കാനല്ലെ ഏട്ടൻ അവിടെയുള്ളത്..ഏട്ടനും സെയിം കോഴ്സ് തന്നെയല്ലേ പഠിച്ചത്.. മാത്രമല്ല എന്നേക്കാൾ ടാലെന്റ്റുമുണ്ട്..." "എന്ത് പറഞ്ഞാലും ഒരു നൂറു ന്യായം കാണും നിനക്ക്..എങ്ങനെ എന്റെ രവി ഏട്ടന് നിന്നെപ്പോലെ ഒരു മകനെ കിട്ടിയെന്നതാ ഇപ്പോ എന്റെ സംശയം.." "ഉത്തരം സിമ്പിൾ..അമ്മയെ ഗർഭം ധരിപ്പിച്ചിട്ട്.." ശരൺ ചിരിച്ചു..രാധിക തലയ്ക്കു കൈ കൊടുത്തു നിന്നു.. "എന്റെ പൊന്നു ആന്റി..ദേ ഇരിക്കുന്ന ആന്റിയുടെ മകൻ വസുവിനെ പോലെ ആകാനോ എന്റെ ഏട്ടനെ പോലെ ആകാനോ ഒന്നും എനിക്ക് പറ്റില്ല.. ഇവർക്കൊക്കെ ദൈവം ഒടുക്കത്തെ ബുദ്ധിയും കഴിവും കൊടുത്തത്തിനു ഞാനെന്തു പിഴച്ചു..ഞാൻ എംബിഎ പാസ്സ് ആയ കഷ്ടപ്പാട് എനിക്ക് മാത്രമേ അറിയുള്ളു..ആ ഞാൻ ഇനി ബിസ്സിനെസ്സ്ൽ കയ്യിട്ടിട്ടു വേണം അച്ഛൻ ഇത്രേം നാളും വളർത്തി കൊണ്ടു വന്നതൊക്കെ ഒറ്റയടിക്ക് നിലം പതിക്കാൻ..എന്ത് കണ്ടിട്ടാ അച്ഛൻ എന്നെ അങ്ങോട്ട്‌ വിളിക്കുന്നതെന്നാ എനിക്ക് മനസ്സിലാകാത്തത്.

ഞാൻ ഇവിടെ തന്നെ നിന്നോളാം..എനിക്ക് ദുബായിലേക്ക് ഒന്നും പോകണ്ട..ഒരു വിധത്തിലാ ഞാൻ അവിടുന്ന് ഇങ്ങോട്ട് ചാടിയത്..അച്ഛനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക് ആന്റി.." ശരണിന്റെ കെഞ്ചൽ കണ്ടു രാധിക ചിരിച്ചു പോയി.. ശെരിയെന്ന അർത്ഥത്തിൽ തലയാട്ടുകയും ചെയ്തു..അവൻ അപ്പൊത്തന്നെ ചക്കരയുമ്മയെന്നും പറഞ്ഞു രാധികയുടെ കവിളിൽ ഒരു മുത്തം കൊടുത്തു മുകളിലേക്ക് കയറി... "ഈ ചെറുക്കന്റെയൊരു കാര്യം.. അല്ല..നീയെന്താ ചായ പോലും കുടിക്കാത്തത്..ഇരുപത്തി നാല് മണിക്കൂറും ഈ ഫോണിൽ എന്താ ഉള്ളത് നിനക്ക്..??" രാധിക വസുവിനെ നോക്കി.. "നതിംഗ് അമ്മ..അച്ഛൻ എന്ത്യേ..? " "ഒരു ക്ലൈന്റിനെ കാണാൻ പോയി.." "മ്മ്...വരുണോ..? " "അവനു മാച്ച് ഉണ്ട്..ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു..നീ ചായ കുടിക്ക്.." രാധിക ടീപോയിൽ ഇരിക്കുന്ന കപ്പ്‌ എടുത്തു അവനു നീട്ടി.. *** "ഹലോ മിസ്സ്‌ ചഞ്ചല എലിസബത്ത് എബ്രഹാം.. " "യെസ്..ചഞ്ചല ഹിയർ..ആരാണ് സംസാരിക്കുന്നത്..??" "എടി എടി..ഞാൻ നീ എന്ന പ്രോഡക്റ്റ്ന്റെ പ്രൊഡ്യൂസർ ആണ്..എന്നോട് വേണ്ട നിന്റെ അടവ് ഒന്നും.. " "എന്നിട്ടു ഈ പറയുന്ന പ്രൊഡ്യൂസർ ഇത്രേം നാളും എവിടെയായിരുന്നു.. എന്താ പപ്പാ ഇത്.. വരാനുള്ള ഒരു ഉദ്ദേശവും ഇല്ലെ..?

എനിക്കിവിടെ ബോർ അടിച്ചിട്ട് മേലാ.. " "അങ്ങനെ വരാൻ വഴിയില്ലല്ലോ.. സാധാരണ ചന്ദുവിനെ കിട്ടിയാൽ എന്നെപ്പോലും വേണ്ടാത്ത ആളാണല്ലോ.. " "അതൊക്കെ ശെരി തന്നെ.. പപ്പ കഴിഞ്ഞാൽ എന്റെ എല്ലാമെല്ലാം അവളാണ്.. പക്ഷെ ഇവിടെയൊരു റിട്ടയർഡ് സ്കൂൾ വാദ്യാരില്ലെ.. അങ്ങേരെ കൊണ്ടു ഞാൻ തോറ്റു.. " "എന്താ...ഇപ്പോഴും നിന്നോട് ദേഷ്യം കാണിക്കുന്നുണ്ടോ..? " "ദേഷ്യത്തിന്റെ കാര്യമൊന്നും പ്രത്യേകിച്ച് പറയണ്ട പപ്പാ.. പണ്ടത്തെ പോലെത്തന്നെ ഇപ്പോഴും..എന്നെ കാണുമ്പോൾ തന്നെ സാത്താൻ കുരിശു കണ്ടത് പോലെയാണ്.പിന്നെ ആകെയൊരു സമാധാനമെന്നു പറയുന്നത് ചന്ദുവിനെ ഭരിക്കുന്നത് പോലെ എന്നെ ഭരിക്കാൻ വരുന്നില്ല.. എന്നാലും അവളെന്നോട് സംസാരിക്കുന്നതോ എന്റൊപ്പം പുറത്തേക്കു ഇറങ്ങുന്നതോ ഒന്നും ഇഷ്ടമല്ല.. ഞാൻ വന്നതിനു ശേഷം അവളുടെ മേലുള്ള നിയന്ത്രണം അല്പം കൂടെ വർധിച്ചു..ഇന്ന് ജ്യോതിയുടെ എൻഗേജ്മെന്റ് ആയിരുന്നു.വരാൻ ഇത്തിരി ലേറ്റ് ആയതിനു അവളെ പിടിച്ചു തിന്നില്ലന്ന് മാത്രം..ഇത്തവണ വന്നതിൽ ഒന്ന് ശ്രുതിയുടെ വീട്ടിലേക്കു പോലും പോകാൻ കഴിഞ്ഞിട്ടില്ല...ഞാൻ പോകാൻ ഇറങ്ങിയാൽ എന്നെ തടയില്ല.. പക്ഷെ ചന്ദുവിനെ എന്റെ ഒപ്പം വിടില്ല..അവൾ ഇല്ലെങ്കിൽ എനിക്ക് ഒന്നിനും ഒരു മൂഡും ഉണ്ടാകില്ല..

രണ്ട് മാസമാകുന്നു പപ്പാ ഞാൻ ഇവിടെയും പപ്പ അവിടെയും.. റിയലി മിസ്സ്‌ യൂ.. " "മോൾക്ക്‌ ചന്ദുവിന്റെ അടുത്ത് നിൽക്കാൻ താല്പര്യം ആണെന്ന് പറഞ്ഞിട്ടല്ലെ.. അല്ലെങ്കിൽ മോളെ അവിടെ വിട്ടു പപ്പ ഇങ്ങോട്ട് പോരുമായിരുന്നോ..? മാത്രമല്ല..നീ എപ്പോഴും അടുത്ത് വേണമെന്നാണ് ചന്ദുവിന്റെ ആഗ്രഹം..അതുപോലെ തന്നെ പാർവതിയുടെയും..അത് കൊണ്ടല്ലേ ഞാൻ ഓരോ പ്രാവശ്യവും നാട്ടിൽ ഇല്ലാതെ വരുമ്പോഴും ചന്ദു നിന്നെ അവിടേക്ക് ക്ഷണിക്കുന്നത്.. മോൾടെ പാറുവമ്മയുടെ കൂടെ താമസിക്കാൻ മോൾക്ക്‌ ഒരുപാട് ഇഷ്ടമാണെന്ന് പപ്പയ്ക്ക് അറിയാം..പപ്പയ്ക്ക് പപ്പയുടെ പ്രൊഫഷൻ വലുതാണ്..പക്ഷെ അതിനേക്കാൾ വലുതാണ് എന്റെ മോളും മോളുടെ സന്തോഷവും.. പപ്പയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെങ്കിൽ പപ്പ നാളെ മോർണിംഗ് തന്നെ വരും..കേട്ടോടി എൽസമ്മേ.. " "പപ്പാ... " അവൾ ചിണുങ്ങി.. "എന്നതാടി.. " "പലവട്ടം ഞാൻ പറഞ്ഞിട്ട് ഉള്ളതാ എന്നെ എൽസയെന്ന് വിളിക്കരുതെന്ന്..കാൾ മീ ചിഞ്ചു or ചഞ്ചല.." "എടീ..നീ അവിടെ മാത്രമാണ് ഈ ചിഞ്ചുവും ചഞ്ചലയുമൊക്കെ.. എന്റെ വീട്ടിലോട്ട് എത്തിയാൽ നീ എൽസയെന്ന എലിസബത്താണ്.. അറിയാല്ലോ വല്യമ്മച്ചിയേ.." "ഓ..അറിയാം..പക്ഷെ അത് പപ്പയുടെ വീട്ടിൽ എത്തുമ്പോൾ മാത്രം..

ഞാനും പപ്പയും മാത്രം ഉണ്ടാകുമ്പോൾ ഞാൻ പപ്പയുടെ ചിഞ്ചു മോളാണ്..അത് പപ്പ മറക്കണ്ട.. " അവളുടെ ദേഷ്യം കലർന്ന സ്വരത്തിന് മറുപടിയായി എബ്രഹാമിന്റെ പൊട്ടിച്ചിരി ഉയർന്നു.. "ചിരിക്കേണ്ട.. ഞാൻ വെക്കുവാ. ഇവിടെ സെൻട്രൽ ജയിലിനേക്കാൾ കഷ്ടമാണ് അവസ്ഥ എന്നറിയാമല്ലോ.. കറക്റ്റ് പത്തു മണിയാകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യണം..ചന്ദു വെള്ളം എടുക്കാൻ പോയിരിക്കുവാ. വരുന്നത് തന്നെ ലൈറ്റ് അണയ്ക്ക്,, കിടക്കെന്നും പറഞ്ഞോണ്ട് ആകും.. " "അപ്പോൾ കുട്ടി കുറുമ്പി എവിടെ...?" "ചൈതു നേരത്തെ ഉറക്കം പിടിച്ചു. നാല് മണി തികയ്ക്കില്ല,,അതിന് മുന്നേ കുത്തി പൊക്കി പഠിക്കാൻ ഇരുത്തും..അവളെ മാത്രല്ല..ഇത്രേം വലുതായിട്ടും ചന്ദുനെയും ആ വാദ്യാര് ചെയ്യുന്നത് അങ്ങനെ തന്നെ.." "ശെരി മോളെ..നീ കുറുമ്പ് ഒന്നും കാണിക്കരുത്..പപ്പയല്ല അവിടെ ഉള്ളതെന്ന് എപ്പോഴും ഓർമ വേണം.

ഞാൻ ഏതായാലും one വീക്ക്‌നുള്ളിൽ അങ്ങെത്തും.ഒരാഴ്ച വല്യമ്മച്ചിയുടെ അടുത്ത് പോയി നിൽക്കണം.നേരത്തെ വിളിച്ചപ്പോഴും കേട്ടു നിന്നെ അവിടെ ആക്കിയിട്ട് പോയതിനുള്ള ദേഷ്യവും പരിഭവവും..ഒരാഴ്ച കഴിഞ്ഞു ഫ്ലാറ്റിലേക്ക് പോകാം..." "ഓക്കേ പപ്പാ..വല്യമ്മച്ചിക്ക് നാളെ ഞാൻ വിളിക്കാം..ഗുഡ് നൈറ്റ്‌..സ്വീറ്റ് ഡ്രീംസ്‌..ലവ് യൂ പപ്പാ.." ചിഞ്ചു കാൾ ഡിസ്‌കണക്ട് ചെയ്തു ഫോൺ ടേബിളിലേക്ക് വെച്ചു.. അപ്പോഴേക്കും ചന്ദു മുറിയിലേക്ക് വന്നിരുന്നു..ഉറക്കം വരുന്നുണ്ടായിരുന്നില്ല.. വല്ലതുമൊക്കെ സംസാരിച്ചു സമയം തള്ളാമെന്നു കരുതി ഫുൾ മോഡിൽ ചന്ദുവിന് നേരെ തിരിഞ്ഞിരുന്നതും അവൾ ബെഡിൽ കയറിയിരുന്നു കിടക്കുന്നതിനു മുൻപുള്ള പതിവ് പ്രാർത്ഥന കണ്ണും അടച്ചു ഉച്ചരിക്കുന്നതു കണ്ടു. "ഹൂ..അടുത്ത ജന്മത്തിൽ എങ്കിലും ഇവൾക്ക് ഇത്തിരി നല്ലബുദ്ധി തോന്നിക്കണേ.. " ദേഷ്യം വന്ന ചിഞ്ചു പിറു പിറുത്ത് കൊണ്ടു ബെഡിലേക്ക് കയറി കിടന്നു പുതപ്പ് എടുത്തു തലവഴിയിട്ടു.അവൾ പറഞ്ഞത് ചന്ദു കേട്ടിരുന്നു.കണ്ണ് തുറന്നു അവളെ നോക്കിയൊന്നു ചിരിച്ചു. ശേഷം അവളുടെ നെറുകിൽ തലോടുകയും ഒരുമ്മ കൊടുക്കുകയും ചെയ്തു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story