മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 1

manjukalavum kazhinju

എഴുത്തുകാരൻ: അഭി

മകരമാസത്തിലെ ഒരു പുലരി.... മരം കോച്ചുന്ന തണുപ്പിൽ കൈകൾ കൂട്ടിയുരുമ്മി എവിടെക്കെന്നില്ലാതെ അവൾ നടന്നു... തണുപ്പിനെ വഹിച്ചു കൊണ്ട് ആ വെളുപ്പാൻ കാലത്ത് ഒരു കാറ്റുകൂടി ആഞ്ഞു വീശി. ദുപ്പട്ട ഒന്നുകൂടി ശരീരത്തിലേക്ക് അടക്കി പിടിച്ചു കൊണ്ട് ഒരു നിമിഷം എങ്ങോട്ട് പോകുമെന്നറിയാതെ അവൾ നിന്നു. കൈ വെള്ളയിൽ ഉരസിയെടുത്ത ചൂട് കവിളുകളിലേക്ക് പകർന്നു കൊണ്ട് അവളൊന്നു നെടുവീർപ്പിട്ടു സൂര്യൻ മരച്ചില്ലകളിലേക്ക് ചേക്കേറി... ആ രാവ് ബാക്കി വച്ച ഹിമകണങ്ങൾ മരം പെയ്യിച്ചു തുടങ്ങി. ഒരു തുള്ളി അവളുടെ നെറ്റിയിൽ മുത്തമിട്ടു ചിതറി.... ശരീരമാകെ ഒരു കോരിതരിപ്പ്... ആ റോഡിന്റെ ഇരു വശത്തായി അഞ്ചോ ആറോ വീടുകൾ ഉണ്ട്... അതിലൊരു വീടിന്റെ ഉമ്മറത്തു അരണ്ട മഞ്ഞ വെളിച്ചം കാണാം... യാന്ത്രികമായി കാലുകൾ അങ്ങോട്ട് ചലിച്ചു. നടന്നടുക്കുന്തോറും ചെമ്പക പൂവിന്റെ വശ്യമായ ഗന്ധം അവളുടെ നാസികയിലേക്ക് അരിച്ചെത്തി... ചുമലിലിട്ട ബാഗ് നെഞ്ചോടടക്കി പിടിച്ചു..

ആ വീടിന്റെ മുന്നിൽ പൂത്തു നിൽക്കുന്ന ചെമ്പകമരം.... ഹിമകണങ്ങൾ നൽകിയ കിരീടം സൂര്യരശ്മികളാൽ തിളങ്ങി. അന്തരീക്ഷമാകെ ചെമ്പക പൂവിന്റെ സുഗന്ധത്തിനൊപ്പം അതിൽ ലയിച്ചു ചേർന്ന സിഗരറ്റിന്റെ ദുർഗന്ധം... ആ അരണ്ട വെളിച്ചതിലൂടെ പുറത്തെ മഞ്ഞിലേക്ക് ആ ഈർപ്പത്തിലേക്ക് ഒഴുകുന്ന പുകച്ചുരുളുകൾ കണ്ട് അവളൊരു നിമിഷം പകച്ചു നിന്നു..... ഉള്ളിൽ നിന്നാരോ അവളെ ആ വീടിനു മുറ്റത്തേക്ക് തള്ളി.. കൊഴിഞ്ഞു വീണ ചെമ്പകം കയ്യിലെടുത്തു അവൾ മുന്നോട്ട് നടന്നു... അടഞ്ഞു കിടക്കുന്ന ജനൽ പാളി അവൾ തുറന്നു നോക്കി.. സിഗരറ്റിന്റെ മടുപ്പിക്കുന്ന ദുർഗന്ധം കൊണ്ട് അവൾ മൂക്ക് പൊത്തി... പുകച്ചുരുളുകൾ അവളെ കടന്നു പോയപ്പോൾ ആ മുറിയിലെ കാഴ്ച അവൾ വ്യക്തമായി കണ്ടു.... ഒരു തുണ്ട് കയറിൽ പിടയുന്ന ജീവൻ... കയ്യിലെ ബാഗ് വലിച്ചെറിഞ്ഞു ഉമ്മറത്തെ വാതിൽ തള്ളി തുറന്നു കൊണ്ട് അവൾ ആ മുറിയിലേക്ക് കയറി അയാളുടെ കാലുകൾ പിടിച്ചു വച്ചു... പറഞ്ഞു പോകാതെ ആ ജീവൻ അയാളിലേക്ക് തന്നെ തിരിച്ചു കയറി... അല്പസമയത്തിന് ശേഷം അയാളുടെ പിടച്ചിലൊഴിഞ്ഞു... കെട്ടിയ കയറ് ഫാനുമായി നിലത്തേക്ക് പതിച്ചു ഒപ്പം അവളും....

സിഗരറ്റിന്റെ ഗന്ധമുള്ള അയാളുടെ നെഞ്ചിൽ തലച്ചേർത്തു അവൾ കിടന്നു... കുറ്റി രോമങ്ങൾ നിറഞ്ഞ അവന്റെ മാറിൽ മടുപ്പിക്കുന്ന മദ്യത്തിന്റെയും സിഗരറ്റിന്റെയും ഗന്ധം മാത്രം...അവിടെ നിന്നും പിടഞ്ഞെഴുന്നേറ്റ് അവൾ അയാളുടെ മുഖത്തേക്ക് നോക്കി. വെട്ടിയൊതുക്കാത്ത താടി രോമങ്ങൾക്കിടയിലൂടെ കാണുന്ന അധരത്തിനു ഒരു പ്രത്യേകതരം വശ്യതയുണ്ടെന്ന് തോന്നി.... അയാൾ കെട്ട് കഷ്ടപ്പെട്ടഴിച്ചു ചങ്കിൽ തടവി പുറകിലെ ചുമരിലേക്ക് ചാരിയിരുന്നു.. അവിടെ കട്ടിലിനടിയിൽ വച്ച ജഗിൽ നിന്നും വെള്ളമെടുത് അയാൾക്ക് നീട്ടി.... അവളും കുടിച്ചു.... കുറച്ചു സമയം ആ മുറിയിൽ വെറും മൗനം മാത്രമായി.. രണ്ട് പേരുടെയും നിശ്വാസങ്ങൾ മാത്രം പ്രതിധ്വാനിച്ചു.... പിന്നെ ആ മടുപ്പിക്കുന്ന ഗന്ധം... " ഏതാടി നീ.... " അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം... ഞാനില്ലായിരുന്നേൽ ഇപ്പൊ ചത്തേനെ.." അവനെ നോക്കിയവൾ കണ്ണുരുട്ടി.. " ചാവാൻ തന്നെയാടി തൂങ്ങിയേ... നിന്നോടാര് പറഞ്ഞു പിടിച്ചു നിർത്താൻ... നാശം.... " അവൻ അവൾക്കു നേരെ ചീറി... അയാളുടെ കണ്ണുകൾക്ക് രക്തവർണമായിരുന്നു... " നിങ്ങൾക്ക് ചാവാനുള്ള സമയം ആയി കാണില്ല.... ഇനിയും തൂങ്ങി നോക്ക്... പക്ഷെ കുറച്ചു ഉറപ്പുള്ള വല്ല കൊമ്പിലോ മറ്റോ അയാൾ കൊള്ളാം.... "

കെറുവിച്ചു കൊണ്ട് പറഞ്ഞു അവൾ പുറത്തേക്കിറങ്ങി പോയി.. ഉടുത്തിരുന്ന മുണ്ടോന്നു മുറുക്കി കുത്തി അവനും അവളുടെ പിറകെ പോയി... " എങ്ങോട്ടാടി.... " അവനെ ഇടിച്ചു മാറ്റി ഒരു ബാഗും കയ്യിൽ പിടിച്ചു അകത്തേക്ക് പോയവളെ നോക്കി അവൻ ചീറി... " താനേതായാലും ചാവാൻ പോവല്ലേ... നിക്കാണേൽ ഒരു വീടും വേണം... " അതും പറഞ്ഞു അകത്തേക് പോകുന്നവളെ കണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി.. " ഡീ നിന്റെ തള്ളയുടെ വകയാണോ... ഇറങ്ങിപ്പോടി..... " അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അവൻ അലറി... ഒരു നിമിഷം നിന്ന ശേഷം അവൾ അവന്റെ കൈ പിടിച്ചു തിരിച്ചു അവന്റെ പുറകിലായി നിന്നു... തന്റെ കഴുത്തിൽ തട്ടി നിൽക്കുന്നത് കത്തിയാണെന്ന തിരിച്ചറിവിൽ അവൻ അനങ്ങാതെ നിന്നു... " കൊന്നു കളയും.... രണ്ട് മൂന്നു ദിവസം... ഒരു വീട് ശരിയാകും വരെ... ഞാനിവിടെ നിൽക്കും... അതിനുള്ളിൽ നീ ചത്താൽ ഇവിടെത്തന്നെ കൂടും... " അതും പറഞ്ഞു കൊണ്ടവൾ വെട്ടി തിരിഞ്ഞു പോയി... അവനൊന്നു തല കുടഞ്ഞു... " ഇവിടെ മനുഷ്യന്മാരൊന്നുമല്ലെ താമസിക്കുന്നത്... " അകത്തു അടുക്കളയിൽ പാത്രങ്ങൾ പെറുക്കി നോക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു. "

ടോ.... ഇവിടെ വല്ലതും ഉണ്ടോ തിന്നാൻ.. " അവൾ കണ്ണു കൂർപ്പിച്ചു ചോദിച്ചു. " നിന്റെ തന്ത ഉണ്ടാക്കി വച്ചതുണ്ടെൽ പുഴുങ്ങി തിന്നെടി... " അതും പറഞ്ഞവൻ മുണ്ട് മടക്കി കുത്തി അയലിൽ നിന്നൊരു ഷർട്ട്‌ എടുത്ത് പുറത്തേക്ക് പോയി... അവൾ കണ്ണാടിക്ക് മുന്നിലേക്ക് നടന്നു... കവിൾ ചെറുതായി വീർത്തിട്ടുണ്ട്... മേൽച്ചുണ്ട് ചെറുതിലെ മുറിഞ്ഞ പാട്.. നിലത്തു വീണു കിടക്കുന്ന കത്തിയിലേക്കാവൾ നോക്കി. ഉണങ്ങിയ രക്തക്കറ ഉണ്ട് അതിന്റെ പിടിയിൽ.. അത് തിരികെ ബാഗിലേക്ക് വച്ചു... അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുട്ടോളം ഉള്ള നീണ്ട കോലൻ മുടി വാരി കെട്ടി അവൾ ഒന്ന് നെടുവീർപ്പിട്ടു... ആ പെണ്ണിന്റെ കണ്ണിൽ ഒരു തരം നിർവികാരത ആയിരുന്നു.... ഭൂതകാലങ്ങളിലേക്ക് പാളി നോക്കാൻ അവൾ ആഗ്രഹിച്ചില്ല.... ഇനി അങ്ങോട്ടൊരു തിരിച്ചു പോക്കില്ല എന്നവൾ ഉറപ്പിച്ചിരുന്നു.... " പുതിയ ഞാനാണ്.... പുതിയ മായ.🔥" അവൾ മന്ദ്രിച്ചു... ആകെ പൊടിയായിരുന്നു ആ വീട് മുഴുവൻ... കാലങ്ങളായി ആൾ താമസമില്ലാത്ത പോലെ... നെയ്തു കൂട്ടിയ വലയിൽ സുഗമായി വിശ്രമിക്കുന്ന ചിലന്തികൾ... വീടാക്ക് ഒന്ന് തിരഞ്ഞപ്പോൾ ഒരു ചൂല് കിട്ടി... പറ്റി പിടിചിരിക്കുന്ന പൊടിയവൾ തൂത്തെറിഞ്ഞു. അവന്റെ മുറിയിൽ തട്ടി കുടഞ്ഞപ്പോൾ കട്ടിലിനടിയിൽ നിന്നും ഒരു പേഴ്‌സ് കിട്ടി. അതൊന്നു തുറന്നു നോക്കി... " ധ്രുവ മാധവ്...🔥"

അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു. ഐശ്വര്യം തുളുമ്പുന്ന ഒരു പെണ്ണിന്റെ ഫോട്ടോ കൂടി കണ്ടു... " ഓ.... മൂപ്പർക്ക് പ്രേമ നൈരാശ്യം...ആണെന്ന് തോന്നുന്നു... " ഏകദേശം ഉച്ചയോടെ മാധവ് തിരിച്ചു വന്നു... നാലു കാലിൽ ആടി കുഴഞ്ഞു കൊണ്ട്.... കക്ഷത്തിൽ രണ്ട് മദ്യക്കുപ്പികൾ... അതുമായി അവൻ മുറിയിലേക്ക് കയറി.... "ഡോ.... ടോ.... താനൊന്നും വാങ്ങിയില്ലേ..." അവന്റെ മുറിയുടെ മുൻപിൽ ചെന്നു നിന്നു അവൾ കണ്ണുരുട്ടി " നിന്റെ അമ്മൂമ്മടെ നായർ എന്റെൽ പൊതിഞ്ഞു തന്നിട്ടൊന്നുല്ലാടി.... ദെ &&&**#₹മോളെ..... എന്റെ മേലേക്ക് എങ്ങാനും നിന്റെ നെഗളിപ്പെടുത്താൽ പിന്നെ ദേണ്ടെ ആ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വരും... കേട്ടോടി.. " നാവു കുഴഞ്ഞു കൊണ്ടായിരുന്നെങ്കിലും അവൻ അവളോട് കെറുവിച്ചു... മായ നേരെ അവന്റെ നേരെ വന്നു അവന് മുന്നിലിരുന്നു.... അവനെ ഒന്ന് തുറുപ്പിച്ചു നോക്കി..... പിന്നെ അവന്റെ കയ്യിലുള്ള മദ്യക്കുപ്പി വാങ്ങി വായിലേക്ക് കമിഴ്ത്തി. അവൻ കണ്ണു മിഴിച്ചു നിന്നു പോയി.... പകുതിയും കുടിച്ചു കഴിഞ്ഞു അതവൾ അവന് തിരിച്ചു നൽകി....അവനെ നോക്കിയൊന്നു പുച്ഛിച്ചു കൊണ്ട് മുറിയിലേക്ക് പോകുന്നത് അവൻ തല കുടഞ്ഞു നോക്കി.. മായയുടെ കണ്ണുകൾ നിറഞ്ഞു...

ആരോടൊക്കെയോ ഉള്ള ദേഷ്യം അവളിൽ മുന്നിട്ടു നിന്നത് കൊണ്ട് ആ കണ്ണീരിനെ അവൾ പുറം കൈ കൊണ്ട് തൂത്തെറിഞ്ഞു... രണ്ട് ദിവസം കഴിഞ്ഞു വല്ലതും കഴിച്ചിട്ട്.... വയറു കത്തി കരിയുന്നു..... കാതിൽ ഉള്ള ചെറിയ സ്വർണ കമ്മലൂരി കൊണ്ട് അവൾ കയ്യിൽ പിടിച്ചു.... മൂക്കിൻ മേൽ തിളങ്ങുന്ന കുഞ്ഞു നക്ഷത്ര കല്ലുള്ള മൂക്കുത്തി കൂടി അഴിച്ചെടുത്തപ്പോൾ കണ്ണുകൾ എന്തിനെന്നില്ലാതെ പെയ്തു... അതുമെടുത്തു കൊണ്ട് അവൾ പുറത്തേക്ക് പോയി... ആ സ്വർണം പണയം വച്ചു കഴിക്കാനുള്ളത് വാങ്ങി... പിന്നെ ആവശ്യത്തിന് കുറച്ചു പച്ചക്കറിയും അരിയും... രാവിലെ തന്നെ കണ്ടു വച്ച കടകൾ ഉണ്ടായിരുന്നത് കൊണ്ട് ടൗണിലേക്ക് ഇറങ്ങിയപ്പോൾ വലിയ ബുദ്ധിമുട്ട് തോന്നിയില്ല.... തിരികെ വന്നിറങ്ങുമ്പോൾ അയല്പക്കത്തെ വീടുകളിൽ നിന്നും ഉള്ള കണ്ണുകൾ അവളെ ചൂഴ്ന്നു നോക്കി.. " അവന്റെ വെപ്പട്ടിയാകും... ഇനിയിപ്പോ അതിന്റെ കൂടി കുറവ് ഉണ്ടായിരുള്ളു.. " ആരോ ഒരാൾ പിറുപിറുത്തു... ആ കണ്ണുകളിൽ നിന്നും രക്ഷപ്പെട്ടു മായ വീട്ടിൽ കയറി.... മാധവിന്റെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി.... നിലത്തു നേരിഞ്ഞമർന്നു കിടക്കുന്ന സിഗരറ്റ് കുറ്റികൾ... അതിനിടയിൽ തളർന്നു കിടക്കുന്നു അവൻ.....

അവൾ അടുക്കളയിൽ കയറി.. ഭാഗ്യത്തിന് ഗ്യാസ് ഉണ്ടെന്ന് ഓർത്തു അവൾ സമാധാനിച്ചു.. താൽക്കാലത്തെ വിശപ്പ് മാറ്റാൻ ഒരു ബ്രെഡും ഓംപ്ലേറ്റും ഉണ്ടാക്കി കഴിച്ചു... അവള്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസമായിരുന്നു.. വൈകുന്നേരം ആയപ്പോഴേക്കും രണ്ട് ദിവസത്തെ അലച്ചിലും ക്ഷീണവും കൊണ്ട് അവളൊന്നു മയങ്ങിയിരുന്നു.... " ടാ...... ഇറങ്ങിവാടാ... " ആരുടെയൊക്കെയോ കോലാഹലങ്ങൾ കെട്ടാണ്‌ മായ ഉണരുന്നത്... അവൾ ഉമ്മറത്തേക്ക് ചെന്നു... കുറെ ആളുകൾ... അവൾക്ക് പുച്ഛം തോന്നി.... സ്വന്തം വീട്ടിലെ അല്ല അയൽപക്കത്തെ കാര്യങ്ങളിൽ തലയിടാനാണ് അന്നും ഇന്നും നാട്ടുകാർക്ക് താൽപര്യം.. " എന്താ ചേട്ട.... " മായ ഉമ്മറത്തേക്കിറങ്ങി. " അവനെവിടെ... അവനോട് പറഞ്ഞോളാം... നീയെതാ കൊച്ചേ... " അതിലൊരാൾ അവളെ ചൂഴ്ന്നു നോക്കി. " പറഞ്ഞാൽ ചേട്ടൻ അറിയാൻ വഴിയില്ല.... " അവൾ ഒന്ന് പുച്ഛിച്ചു. " അവനില്ലെടി..... നിങ്ങൾ തമ്മിലെന്താ ബന്ധം.... " അതിലൊരാൾ മുന്നോട്ട് വന്നു... മായ അയാളെ ഒന്ന് തറപ്പിചു നോക്കി. " എന്റെ കുഞ്ഞമ്മേടെ നായർ... " അവൾ അവനെ നോക്കി പിറുപിറുത്തു. " കൊച്ചേ.... ജീവൻ വേണേൽ പൊക്കോ.." ഒരാൾ അവളോട് പറഞ്ഞു. " എന്താടാ ****** മക്കളെ.... " മുണ്ട് മടക്കി കുത്തി മാധവൻ പുറത്തേക്ക് വന്നു. " എടാ.... ഒന്നിനെ കൊന്നതൊന്നും പോരെ നിനക്ക്.... " അത് കെട്ട് മാധവിന്റെ മുഖം വലിഞ്ഞു മുറുകി...

അവൻ മുറ്റത്തേക്കിറങ്ങിയപ്പോൾ അവിടെയുള്ളയാൽ ഒന്ന് പുറകിലേക്ക് നടന്നു. " നിന്റെ തള്ളയൊന്നും അല്ലല്ലോ.... " അവൻ അയാളോട് കെറുവിച്ചു. " ഇതാരാ ഡാ.... " അതിലൊരാൾ ചോദിച്ചു. " അവന്റെ വെപ്പട്ടിയായിരിക്കും... " പരിഹാസം നിറഞ്ഞ ശബ്ദം കേട്ടു. " അതേടാ.... ഇനി വല്ലതും അറിയാനുണ്ടോ.... ഇവളെ എന്റെ കഴപ്പ് തീർക്കാൻ ഇറക്കിയതാ.... നിന്റെ വീട്ടിലല്ലല്ലോ..... " അവൻ അവർക്ക് നേരെ ചീറി. മായ അവനെ കനപ്പിച്ചു നോക്കി അകത്തേക്ക് കയറി പോയി.... കൂടി നിന്നവർ ഓരോന്നായി പിരിഞ്ഞു പോയി. മാധവ് അകത്തേക്ക് കയറി... 💛____________💛 " നിങ്ങളറിഞ്ഞോ നിങ്ങടെ മോന്റെ കൂടെ ഏതോ ഒരു പെണ്ണുണ്ടത്രെ നാട്ടാര് ഓരോന്നു പറയണേ കേട്ടിട്ട് ന്റെ തൊലി ഉരിഞ്ഞു പോയി... " ആ സ്ത്രീ പറയുന്നത് കേട്ട് അയാൾ ഒന്ന് തല ഉയർത്തി നോക്കി. " എവിടേലും പോയി തുലയട്ടെ.... എന്റെ മനസ്സിൽ അവനെന്നോ മരിച്ചതാ... എനിക്കങ്ങനെ ഒരു മകനില്ല.. " കയ്യിലെ പത്രം മടക്കി വച്ചു ദേഷ്യത്തോടെ അയാൾ പറഞ്ഞു. " ഒന്നിനേ കൊണ്ട് പോയി കൊന്നതാ... ഇനിയിപ്പോ.... " ആ സ്ത്രീ താടിക്ക് കൈ വച്ചു. " അമ്മേ..... " വാതിൽക്കൽ നിന്നു ഒരു പെൺകുട്ടി രണ്ട് പേരെയും കണ്ണു നിറച്ചു നോക്കി.... " മതി..... രണ്ടാളും നിർത്തിക്കോ... ന്റെ ഏട്ടൻ പാവ.. നിങ്ങളെല്ലാരും കൂടിയ അതിനെ ഈ അവസ്ഥയിൽ എത്തിച്ചത് നിക്കറിയാം ന്റെ ഏട്ടനെ.... "

കവിളിനെ ചുംബിച്ചിറങ്ങിയ കണ്ണീർ തുടച്ചവൾ മുറിയിലേക്ക് പോയി.... എത്രയൊക്കെ പിടിച്ചു വച്ചിട്ടും കഴിയുന്നില്ല... ഏട്ടനെ ഓർക്കുമ്പോൾ അവളുടെ നെഞ്ച് പിടക്കുന്നു.... " നിക്കറിയാ ഏട്ടാ.... ഏട്ടനല്ലാന്ന്.... എല്ലാർക്കും അറിയാ..... " അവൾ തേങ്ങി കൊണ്ട് ബെഡിലേക്ക് കടന്നു... " എടി അസത്തെ നിനക്കവൻ കൈവശം തന്നിട്ടുണ്ടോടി.... നിങ്ങള് കെട്ടില്ലേ അവൾ പറഞ്ഞത്..... " അവർ അയാളെ നോക്കി കണ്ണുരുട്ടി. " മതി സുഭദ്രേ..... കുളിക്കാനുള്ള ചൂടുവെള്ളം എടുത്ത് വക്കുന്നുണ്ടോ നീ.. " അത് കേട്ട് അവർ ചാടി തുള്ളി അകത്തേക്ക് പോയി.... 💛_____________💛 " ടോ..... താനെന്തൊക്കെയാടോ അവരോട് പറഞ്ഞത്... " മാധവ് അകത്തേക്ക് കയറിയപ്പോൾ തന്നെ കേട്ടത് ഒരു അലർച്ചയായിരുന്നു... അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു അവളെ ചുമരിനോട് ചേർത്ത് തള്ളിയതും അവളുടെ കവിളിൽ കുത്തി പിടിച്ചു മേൽച്ചുണ്ട് കടിച്ചതും ഒപ്പമായിരുന്നു..... പെട്ടന്നായതു കൊണ്ട് ഒന്ന് പകച്ചു നിൽക്കാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു....

ചുണ്ടിലെ നീറ്റലിനെക്കാൾ മുന്നേ മനസ്സിനേറ്റ മുറിവിനായിരുന്നു നീറ്റൽ.. അത് പഴുത്തു പൊട്ടിയത് പോലെ തോന്നി അവൾക്ക്..... മാധവിന്റെ പ്രവൃത്തിയേക്കാൾ മനം നൊന്തു പോയത് അവൾക്ക് ഭൂത കാലം ആലോചിച്ചയായിരുന്നു.... ചുണ്ടിലെ നീറ്റൽ അസഹ്യമായപ്പോൾ പൊട്ടി പുറപ്പെട്ട കണ്ണീരിനോട് പോലും അവൾക്ക് വെറുപ്പ് തോന്നി പോയി.... ചുമരിലൂടെ ഊർന്നിറങ്ങി അവൾ നിലത്തേക്കിരുന്നു...... നിർവികാരത..... അത് മാത്രമായിരുന്നു മായയുടെ കണ്ണുകളിൽ..... അല്ലെങ്കിൽ മറ്റേതോ ഭാവം..... മനസ്സിലാക്കാനാവാത്ത ന്നു... നീറിയോടുങ്ങിയ കാലം ഏൽപ്പിച്ച മുറിവുകൾ വീണ്ടും വീണ്ടും കുത്തി നോവിക്കുമ്പോൾ പെയ്തു തോരാൻ അവൾക്കിനി കണ്ണീർ ബാക്കിയില്ല....ഒരു ജന്മം മുഴുവൻ കരഞ്ഞ് തീർക്കേണ്ടത് കഴിഞ്ഞ എത്രയോ ദിവസങ്ങളായി അവളനുഭവിക്കുന്നുണ്ട്..... തുടരും......💛

Share this story