മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 11

manjukalavum kazhinju

എഴുത്തുകാരൻ: അഭി

ദച്ചു..... " ദേവന്റെ ശബ്ദം കേട്ടപ്പോൾ ദച്ചു ഒന്ന് എത്തി നോക്കി. " നീ അവന്റെ വീട്ടിൽ പോകാറുണ്ടോ.. " അത് കേട്ടപ്പോൾ അവളൊന്നു പരുങ്ങി.... സുഭദ്രയെ ഇടം കണ്ണിട്ടു നോക്കി.... അവർ അവളെ ചുട്ടെറിക്കാൻ പാകത്തിൽ നോക്കുകയാണ്. " പോയി.... " ദച്ചു ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു. " എടി നിന്നെ ഞാൻ... ".സുഭദ്ര അവൾക്ക് നേരെ കയ്യൊങ്ങി.. "എന്തിനാ നീ പോയത്...." ദേവൻ ചോദിച്ചു... ദച്ചു മിണ്ടാതെ നിന്നു. " ചോദിച്ചത് കേട്ടില്ലേ നീ.... എന്തിനാ പോയത് എന്ന്.. " അയാൾ മുറുകിയ ശബ്ദത്തോടെ ചോദിച്ചു. " എന്റെ ഏട്ടനെ കാണാൻ... നിങ്ങൾക്ക് വേണ്ട എന്ന് കരുതി... നിക്ക് വേണം എന്റെ ഏട്ടനെ..... " അവളുടെ ശബ്ദം ഒന്ന് വിറച്ചു.രണ്ട് പേരെയും ഒന്ന് തറപ്പിച്ചു നോക്കി.. ഇനിയും പോകും enna ധ്വനി കൂടി ഉണ്ടായിരുന്നു ആ നോട്ടത്തിൽ.... അവൾ അകത്തേക്ക് കയറി പോയി.__💛

മായ കണ്ണാടിക്കു മുന്നിൽ നിന്നു അവളുടെ മുഖമാകെ പരതുകയാണ്. " മൂക്കുത്തി പോയി..... അതില്ലാഞ്ഞിട്ടു മായ കുറച്ചു ഭംഗി കുറഞ്ഞിലേ... ഏയ്യ്.... മായ സുന്ദരി അല്ലെ.. " അവൾ മുടിയെല്ലാം മുന്നിലേക്കിട്ട് ഒന്ന് പുഞ്ചിരിച്ചു... ഒഴിഞ്ഞു കിടക്കുന്ന മൂക്കുത്തിയുടെ സ്ഥാനം അവളിൽ ചെറുതിലെ വേദന നിറച്ചു... എപ്പോഴോ അത് വെറുപ്പായി.. " ഇതെന്റെ പെണ്ണിന്..... നക്ഷത്രകല്ലുള്ള കുഞ്ഞു മൂക്കുത്തി... " മായയുടെ ചെവിയിൽ ആരോ വന്നു പറയുന്നത് പോലെ തോന്നി.... അവളുടെ കണ്ണുകളിൽ ഉടലെടുത്ത ഭാവം എന്താണ്... ദേഷ്യമോ.... സ്നേഹമോ.... വെറുപ്പോ.....? ലൈബ്രറിയിൽ അന്ന് കുറച്ചു കൂടുതൽ ആളുകൾ വന്നിരുന്നു...

കുറെ പേർ അവിടെ തന്നെ ഇരുന്നു വായിക്കുന്നത് കാണാം..... മായയും അവിടെയിരുന്നു വായിക്കും..... ആരെങ്കിലും വരുമ്പോൾ മാത്രമാണ് പുസ്തകത്തിൽ നിന്നും കണ്ണു വെട്ടിക്കുന്നത്.... ആരോടും അമിതമായ അടുപ്പത്തിന് അവൾ മുതിരാറില്ല... ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ആണല്ലോ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്... അതൊരു സൗഹൃദം ആയാൽ പോലും... അന്ന് വൈകുന്നേരം മാധവിനെ പ്രതീക്ഷിച്ചെങ്കിലും അവനെ കണ്ടില്ല... ഇരുട്ടുന്നതിനു മുന്നേ വീട്ടിലേക്കെത്തി... ചാവി എടുക്കുമ്പോൾ ഒരു വെള്ള കടലാസ് അവളുടെ കയ്യിൽ പെട്ടു. "എന്താടി ഭദ്രകാളി നീ നോക്കി പേടിപ്പിക്കുന്നെ..... എനിക്ക് നിന്നോട് ഒന്നും പറയാനില്ല......

അവിടെ വേറെ ഒരു പെണ്ണില്ലേ മായ.... എനിക്ക് ഇന്ന് നൈറ്റ്‌ ഉണ്ടെന്നു അവളോട് പറഞ്ഞേക്കണം... കേട്ടോടി മൂദേവി...".മായ അത് വായിച്ചു വാ പൊളിച്ചു നിന്നു പോയി.. അവളാ പേപ്പർ തിരിച്ചും മറിച്ചും ഒന്ന് നോക്കി.... "മാടൻ ആളു കൊള്ളാലോ...." അവൾ അതും പറഞ്ഞു അകത്തേക്ക് കയറി... നേരം ഇരുട്ടുന്തോറും വല്ലാത്തൊരു തരം ശൂന്യത അവളെ വന്നു പൊതിയാൻ തുടങ്ങി... മനസ്സ് ആകെ ആസ്വസ്ഥമാവുന്നത് പോലെ.... അവൾ ബെഡിലേക്ക് മലർന്നു കിടന്നു... ഉറക്കം വരുന്നില്ല.... പുറത്തു ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ട് ആദ്യം മായ ഒന്ന് വിറച്ചു. " വാതിൽ തുറക്ക് മായേച്ചി..... ഞാനാ ശ്യാം..... "അപ്പോഴാണ് മായയുടെ ശ്വാസം നേരെ വീണത്... " ഏട്ടന് നൈറ്റ്‌ ആണെന്ന് ദച്ചു പറഞ്ഞു...

ചേച്ചി ഒറ്റക്ക് അല്ലെ എന്നോർത്തപ്പോൾ സമാധാനമില്ലാതെ ആയി... കൂട്ടുകാരന്റെ വീട്ടിൽ ആണ് കിടക്കുന്നത് എന്ന് പറഞ്ഞു വീട്ടിന്നു ഇറങ്ങിയത... "മായ ചെറു ചിരിയോടെ അവനെ നോക്കി. "എനിക്ക് പേടി ഒന്നുമില്ലെടാ ചെക്കാ.... നീ വല്ലതും കഴിച്ചോ..." അവൾ അവന്റെ അടുത്തിരുന്നു. " ആ കഴിച്ചു...... ചേച്ചി കിടന്നോ... ഞാൻ ഹാളിൽ കിടന്നോളാ.... "അവൻ ചെറു ചിരിയോടെ പറഞ്ഞു. " അതെന്തിനാ... നീ എന്റെ റൂമിലേക്ക് വാ..... ഞാൻ തറയിൽ കിടന്നോളാ.... നീ എന്നെ തിരക്കി വന്നല്ലോ.... അല്ലെങ്കിൽ മാധവിന്റെ മുറിയിൽ കിടന്നോ.. "മായ പറയുന്നത് കേട്ട് ശ്യാം ഒന്ന് കൈ കൂപ്പി. " എന്റെ പൊന്നോ വേണ്ടാ.... ഒരു അപേക്ഷ ഉണ്ട്.... അങ്ങേരു വരുന്നതിനു മുന്നേ എന്നെ വിളിക്കണം... "അവൻ കൈകൂപ്പി പറയുന്നത് കേട്ട് മായക്ക് ചിരി വന്നു.. അവൾ തലയാട്ടി കൊണ്ട് അകത്തേക്ക് കയറി... " ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട്."

ശ്യാം ചോദിച്ചു... ആ ഇരുട്ടിൽ തിളങ്ങി നിന്ന അവളുടെ ചിരിക്ക് പ്രകാശം നഷ്ടപ്പെട്ടു... അവ കെടാറായ മെഴുകുതിരി കണക്കെ ഒന്ന് മങ്ങി. " വീട്ടിൽ...... വീട്ടിൽ അമ്മയുണ്ടായിരുന്നു.... അച്ഛനും.... മരിച്ചു പോയി.... ഇപ്പൊ ആരും ഇല്ല... " മായയുടെ ശബ്ദം വളരെ നേർത്തു പോയി... അത് കേട്ടപ്പോൾ ശ്യാമിന് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല.. എന്തോ ഇപ്പൊ മായയും അവന്റെ ഹൃദയത്തിൽ ആണ്... അവളുടെ കണ്ണു നിറയുമ്പോൾ എന്ത് കൊണ്ടോ അവന്റെ നെഞ്ചും പിടയുന്നുണ്ട്..... മനോഹരമായ മറ്റൊരു ബന്ധം..! __💛 രാവിലെ കണ്ണു തുറന്നപ്പോൾ ആദ്യം അവനൊന്നു ചുറ്റും നോക്കി... ജനൽ ചില്ലിനുള്ളിലൂടെ സൂര്യരശ്മികൾ അകത്തേക്ക് പതിക്കുന്നു....

അവൻ മെല്ലെയൊന്നു പൊങ്ങി നോക്കി... മായ നല്ല ഉറക്കത്തിലാണ്‌...അവൻ അവളുടെ തലയിൽ ഒന്ന് തലോടി... നെറ്റിയിൽ ഒരു കരസ്പർശം ഏറ്റപ്പോൾ അവൾ മെല്ലെ ഒന്ന് കണ്ണു തുറന്നു.... " എന്താ.... "അത് കേട്ട് ശ്യാം ഒന്ന് ചിരിച്ചു. " നേരം വെളുത്തു... ഞാൻ പോവാ..." ശ്യാം പുറത്തേക്ക് നടന്നു.... വീടാകെ ഒന്ന് പാളി നോക്കി. അവൻ നോക്കുന്നത് കണ്ട് മായക്ക് ചിരി വന്നു. " ടാറ്റാ.... " അവൻ കൈവീശി കൊണ്ട് പുറത്തേക്ക് നടന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒന്ന് ഞെട്ടി..... " സബാഷ്... " അവൻ മനസ്സിൽ മന്ദ്രിച്ചു കൊണ്ട് ഒരു അവിഞ്ഞ ചിരി നൽകി മാധവിനെ കടന്നു പോവാൻ നിന്നതും മാധവ് അവന്റെ കോളറിൽ പിടിച്ചു വലിച്ചു അവന്റെ മുന്നിൽ നിർത്തി.

" അത്... ഞാൻ ഇത് വഴി പോയപ്പോ.... മായേച്ചി.... ഒറ്റക്ക്... ആയപ്പോ... " അവൻ വാക്കുകൾക്ക് വേണ്ടി പരതി.മായ വാതിൽക്കൽ നിന്നു അടക്കി ചിരിക്കുന്നുണ്ട്.മാധവ് അവനെ തന്നെ കുറച്ചു നേരം നോക്കി നിന്നു. " നിനക്ക് താടി ഒക്കെ വന്നല്ലോ... " പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് ശ്യാം ശെരിക്കും ഞെട്ടി... അവന്റെ കണ്ണൊക്കെ മിഴിഞ്ഞു പോയി. "ഏട്ടാ ഞാൻ പോവാ.... എനിക്ക്.... ക്ലാസ്സ്‌." അവൻ വീണ്ടും പോവാൻ നിന്നതും മാധവ് അവന്റെ കോളറിൽ പിടിച്ചു വലിച്ചു... " എങ്ങോട്ട് പോകുന്നു.... നീ എവിടേം പോണില്ല..... " മാധവ് പറയുന്നത് കേട്ട് അവൻ ദയനീയതയോടെ മായയെ നോക്കി. " ഛായ കുടിച്ചിട്ട് പോവാം... " ഇപ്രാവശ്യം ശ്യാം മാത്രമല്ല മായയും ഒന്ന് ഞെട്ടി. " എ.... എന്ത്... "

ശ്യാം ഒന്നുകൂടി ചോദിച്ചു. മാധവിനു ചിരി വന്നു. " ശെരിക്കും..... സത്യം... " അവൻ കിളി പോയ പോലെ ചോദിച്ചു... മാധവ് അവന്റെ തോളിൽ ഒന്ന് തട്ടി മുറിയിലേക്ക് പോയി. " മായേച്ചി..... അത്... എന്നെ ഒന്ന് നുള്ളിക്കെ.... ഞാൻ ഉറങ്ങി എഴുന്നേറ്റില്ലേ.... " ശ്യാം അന്തം വിട്ടു കൊണ്ട് ചോദിച്ചു. മായ അവന്റെ കൈത്തണ്ടയിൽ അമർത്തി നുള്ളി. " ആ....... അപ്പൊ സത്യം ആണല്ലേ. " അവനൊന്നു ചിരിച്ചു. " വാടാ.... ചെക്കാ... ചായ ഉണ്ടാക്കാം.. " മായ അവനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു... ശ്യാം അവളുടെ കൂടെ ഛായ ഉണ്ടാക്കാനും ചപ്പാത്തി ചുടാനും എല്ലാം കൂടി..... മൂന്നുപേരും ഒന്നിച്ചിരുന്നു ഛായ കുടിച്ചു... മാധവ് അപ്പോഴും ഗൗരവത്തോടെ ആയിരുന്നെങ്കിലും ശ്യാം ഒരുപാട് സന്തോഷത്തിലാണ്....കുട്ടികാലത്ത് എപ്പോഴും മാധവിന്റെ കൂടെ ആയിരുന്നു... പെട്ടന്നൊരു ദിവസം എല്ലാവരെയും അകറ്റി നിർത്തി....

ഇങ്ങനെ ഇനി ഒന്ന് സംഭവിക്കുക അവൻ സ്വപ്നം പോലും കണ്ടിരുന്നില്ല... ഛായ കുടിച്ചു മായയോട് യാത്രയും പറഞ്ഞവൻ ഇറങ്ങി.... മായ അവൻ പോകുന്നത് ചെറു പുഞ്ചിരിയോടെ നോക്കി നിന്നു... മായ തിരിഞ്ഞപ്പോൾ അവളെ കൈ കെട്ടി നോക്കി നിൽക്കുകയാണ്‌ മാധവ്. " മ്മ്.... എന്താടോ മാട.... "അവൾ കെറുവിച്ചു കൊണ്ട് ചോദിച്ചു. " അവൻ ഇന്നലെ എപ്പോഴാ വന്നേ... " മാധവ് ഗൗരവത്തിൽ ചോദിച്ചു. "അവൻ രാത്രി വന്നാലും പകൽ വന്നാലും തനിക്കെന്താ മാടാ.. ചാവാൻ പോകുവല്ലേ...." മായ ഒന്ന് പുച്ഛിച്ചു. " ഇങ്ങനെ പോയാ നീ മിക്കവാറും ചാവും...... " അവൻ അവളെ ഒന്ന് ചുഴിഞ്ഞു നോക്കി... അത് മായക്ക് തീരെ രസിച്ചില്ല. " ഓഹോ..... ഈ മായയെ കൊല്ലാൻ ഒന്നും ഉള്ള ധൈര്യം തനിക്കില്ല....

കേട്ടോടാ മാട...... " അവൾ അവനെ കണ്ണുരുട്ടി ഒന്ന് നോക്കി നടന്നു... മാധവ് അവളുടെ നീളം ഉള്ള മുടി പിടിച്ചു വലിച്ചു അവളെ ചുമരിനോട് ചേർത്തു നിർത്തി..മായ ഒന്ന് പകച്ചു പോയി...അവൻ അവളുടെ ഒരു സൈഡിൽ കൈ കുത്തി വച്ചു നിന്നു. " ഇത് സുഖമായി... " അവൻ പറയുന്നത് കേട്ട് മായ ഒന്ന് ഉമിനീറിറക്കി. " എന്ത്... " അവൾ കണ്ണു മിഴിച്ചു ചോദിച്ചു. " ഈ ചൂല്.... "അത് കേട്ടപ്പോൾ മായയുടെ മുഖം കൂർത്തു. " മ..... മാറി നിൽക്കേടോ... " അവൾ അവനെ ഉന്തി... അവൻ അവളെ ചുമരിനോട് വീണ്ടും ഇടിച്ചു നിർത്തി. " എന്ത് വേണം... നീ പറ... " മായ ഒന്നും മനസിലാവാതെ അവനെ നോക്കി. " രണ്ട് ഉണ്ട വാങ്ങി താ.... " അവൾ അവനിൽ നിന്നും മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.

" ഇങ്ങനെ പോയാ നിന്നെ കൊന്ന് ഞാൻ ഉണ്ട തിന്നേണ്ടി വരും.... " മാധവ് പറയുന്നത് കേട്ട് അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. " ഡീ കോപ്പേ.....പറയുന്നോ അതോ... " അവൻ മുറുകിയ ശബ്ദത്തിൽ ചോദിച്ചതും മായ ചുണ്ട് കൂർപ്പിച്ചു. " രാത്രി.... ഞാൻ കിടന്നിരുന്നു.... ഒറ്റക്കാണെന്നു ദച്ചു പറഞ്ഞു.... അവൻ നിന്റെ മുറിയിൽ കിടക്കില്ല പേടി ആണെന്ന് പറഞ്ഞത് കൊണ്ട് എന്റെ മുറിയിൽ അവൻ കട്ടിലിലും ഞാൻ താഴെയും കിടന്നു.... " തത്ത പറയുന്നത് പോലെ എല്ലാം പറയുന്നത് കേട്ട് അവന് ചിരി വന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല..... " ആഹാ..... ഇനി വല്ലതും.... " അവൻ കളിയാക്കി ചോദിക്കുന്നത് കേട്ട് മായ അവനെ തട്ടി മാറ്റി കൊണ്ട് അടുക്കളയിലേക്ക് പോയി...__💛

" ശെരിക്കും..... " ദച്ചു ശ്യാമിനെ കണ്ണു വിടർത്തി ചോദിച്ചു. " ആടി.... ശെരിക്കും..... " ശ്യാം ഒന്ന് ചിരിച്ചു. " ഏട്ടനാകെ മാറി പോയി അല്ലെ.... " കയ്യിലിരുന്ന ഐസ് ക്രീം നുണഞ്ഞു കൊണ്ട് ദച്ചു ചോദിച്ചു.... അവളുടെ ചുണ്ടിൽ പറ്റി പിടിച്ച ഐസ്ക്രീം അവൻ വിരൽ വച്ചു തുടച്ചു...ദച്ചു അവനെ തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു... " എന്താടി നോക്കുന്നെ... " ശ്യാം അവളുടെ തലക്കിട്ടു കൊട്ടി. " ഒന്നുല്ല........ " അവൾ ചുമൽ കൂചി കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു. " മതി.... ഇനി ക്ലാസ്സിലേക്ക് പോകാൻ നോക്ക്..... മ്മ്.... " ശ്യാം അവളെ എണീപ്പിച്ചു. " ശ്യാം..... " പുറകിൽ നിന്നു ആരുടെയൊ ശബ്ദം കേട്ടപ്പോൾ ശ്യാം തിരിഞ്ഞു നോക്കി... പോകാൻ നിന്ന ദച്ചു അവിടെ തന്നെ നിന്നു...

" ആ..... എന്താ നീരു.... " ശ്യാം ചോദിച്ചു.... ദച്ചു ഓടി വന്നു അവന്റെ കയ്യിൽ തൂങ്ങി. " എനിക്കൊരു കാര്യം പറയാനുണ്ട്.. " നീരു പറഞ്ഞു... ദച്ചുവിന്റെ മുഖം ചുവന്നു. " ശ്യാമേട്ടൻ വന്നേ.... വാ.... വരാൻ... " അവളെ ഒന്ന് രൂക്ഷമായി നോക്കി ദച്ചു അവനെ വലിച്ചു കൊണ്ട് നടന്നു.... " എടി പെണ്ണെ.... അവൾ എന്തോ പറയാൻ വന്നതാ.. " ശ്യാം പറയുന്നത് കേട്ട് ദച്ചു അവന്റെ തോളിൽ അമർത്തി കടിച്ചു.......................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story