മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 13

manjukalavum kazhinju

എഴുത്തുകാരൻ: അഭി

മാധവിന്റെ മുഖത്ത് ഇന്ന് നല്ല സന്തോഷം ആണല്ലോ മാടാ..... " അവൾ ചോദിക്കുന്നത് കേട്ട് മാധവ് ഭക്ഷണത്തിൽ നിന്നും തല ഉയർത്തി നോക്കി. " നീ ഏതാ... " അവൻ കണ്ണുക്കൂർപ്പിച്ചു കൊണ്ട് ചോദിച്ചു. " മായപ്പെണ്ണല്ലേ.... " അവൾ ചെറിയ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ മാധവും മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.... ആ പുഞ്ചിരിയിലേക്ക് മായ ഒരു നിമിഷം വഴുതി വീണു പോയി..... " എന്നാ ഞാൻ പറയാം..... ഇന്ന് ഹോസ്പിറ്റലിൽ ഒരു കേസ് ഉണ്ടായിരുന്നു....... ഒരു ചെറിയ കുഞ്ഞിന്റെ... അവൾക്ക് ASD ആയിരുന്നു..... എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല... പഴയ മാധവ് അല്ലല്ലോ... പക്ഷെ നിനക്കറിയോ മായപ്പെണ്ണേ അവളുടെ ആ പുഞ്ചിരി.....

ആ പ്രതീക്ഷയോടെ ഉള്ള നോട്ടം..... നിനക്കറിയോ I saved Her........ "അവന്റെ കണ്ണുകൾ വിടരുന്നുണ്ടയായിരുന്നു.... ചുണ്ടിൽ കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു. എന്തൊക്കെയോ കീഴടക്കിയ ഒരാളെ പോലേ.... സന്തോഷത്തിന്റെ പരമ്മോന്നതിയിൽ.....മായക്ക് അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനെ തോന്നിയില്ല.... അവന്റെ അധരങ്ങൾ പുഞ്ചിരിക്കുന്നത് എന്തോ ഒരു മായാജാലത്തിലാണ്...... മായയുടെ കണ്ണുകൾ അവനിൽ തന്നെ കുരുങ്ങി കിടന്നു. " ഡീ മൂദേവി.... "

പെട്ടന്നുള്ള അവന്റെ ശബ്ദം കേട്ടപ്പോൾ മായ ഒന്ന് ഞെട്ടി. " ഈശ്വര..... മാധവ് ഇയാളിൽ നിന്നു ഇറങ്ങി പോയി.... മാടന്റെ ബാധ കൂടി..." മായ മനസ്സിൽ മന്ദ്രിച്ചു. " എന്താടോ മാട.... " അവളും കെറുവിച്ചു. " മായപ്പെണ്ണു വന്നതിൽ പിന്നെ മാധവ് ഒരുപാട് മാറിയെന്നു പറഞ്ഞേക്ക് അവളോട്..... " അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റ് പോയപ്പോൾ മായ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ."മായപ്പെണ്ണു പോയാൽ മാധു എന്ത് ചെയ്യും എന്ന് ചോദിക്കുന്നു മാട... " അത് കേട്ടപ്പോൾ മാധവ് കൈ കഴുകുന്നത് ഒന്ന് നിർത്തി.... പിന്നെ ഒന്ന് ദീർഘ ശ്വാസം എടുത്തു. " അറിയില്ല....." അവന്റെ ശബ്ദം വളരെ നേർത്തു പോയി... അത്രമേൽ ആർദ്രമായി....

അതവളുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ വീണു.... ഒരു മഴ പോലെ....കുളിരുള്ള മഞ്ഞു പോലെ....അവൾ വീണ്ടും ആ നനുത്ത ചെമ്പകമായി.... മഞ്ഞിൽ കുതിർന്ന ആ കുഞ്ഞു പൂവ്....! 💛 " ദചൂ..... ദചൂട്ടി.... " ദച്ചു ശ്യാമിന്റെ കൈ തട്ടി മാറ്റി അവനേ നോക്കി കണ്ണു കൂർപ്പിച്ചു. " എന്നോട് മിണ്ടണ്ട......" അവൾ ചുണ്ട് കൂർപ്പിച്ചു. " അതെന്താ...... "അവൻ ചിരി അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു. " അവളെ എനിക്ക് ഇഷ്ടല്ല..... ഏട്ടനെഅവൾഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടല്ല.... " അവൾ കുശുമ്പോടെ പറഞ്ഞു.... ശ്യാം അവളെ കൈ പിടിച്ചു വലിച്ചു ഇരുത്തി. " അതെന്താ..... " അവൻ വീണ്ടും ചോദിച്ചു. " അറിയില്ല.....

ഇവിടെ എന്തോ പോലെ തോന്നുന്നു.... സങ്കടം വരുന്നു.... അതെന്താ.... " കൊച്ച് കുട്ടികളെ പോലെ അവൾ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറയുന്നത് കേട്ട് ശ്യാം ഒന്ന് പുഞ്ചിരിച്ചു. അവൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു. " എന്നോട് പ്രണയമാണോ പെണ്ണെ... " കുസൃതിയോടെ അവൻ ചോദിക്കുന്നത് കേട്ട് ദച്ചു ഒന്നും മിണ്ടാതെ ഇരുന്നു. പക്ഷെ അവളുടെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു... പെട്ടന്നുള്ള അവന്റെ ചോദ്യത്തിൽ അവളൊന്നു പകചു പോയിരുന്നു.. " ആണൊ.... " അവളും കുറുമ്പോടെ ചോദിച്ചു. " ആ..... എനിക്കറിയില്ല... " അവൻ ചുമൽക്കൂച്ചി.... ദച്ചു ഒന്ന് ഉയർന്നു അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു.... പിന്നെ അവനെ വട്ടം പിടിച്ചിരുന്നു.

" എനിക്കും അറിയില്ല........ പക്ഷേ ദച്ചൂന് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടാ.... " അവൾ പറയുന്നത് കേട്ട് ശ്യാം അവളെ ചുറ്റി പിടിച്ചു. " അപ്പൊ ആയിരിക്കും അല്ലെ... " അവൻ ചോദിക്കുന്നത് കേട്ട് അവൾ ഒന്ന് കണ്ണിറുക്കി. " ആന്നെ.... " അവൾ പുഞ്ചിരിയോടെ പൊട്ടിച്ചിരിച്ചു... __💛 " അവൾ കേരളാവേ ഇരിക്ക് രുദ്രമ്മ..... ആനാൽ എങ്കെ എന്ന് തെരിയില....(അവൾ കേരളത്തിൽ ആണ് രുദ്രമ്മ. പക്ഷെ എവിടെ എന്നറിയില്ല....) വിജയ് പറയുന്നത് കേട്ട് രുദ്ര ഒന്ന് മൂളി. " അത് ഉനക്ക് എപ്പടി തെരിയും...(അത് നിനക്ക് എങ്ങനെ അറിയും)" അത്രമേൽ ഗാഭീര്യം നിറഞ്ഞ ശബ്ദം. " അവൾ ഒരു മുറൈ മലർവീഴിക് ഫോൺ സെയ്തിരിക്ക്.....എങ്കിട്ടെ മീന സൊന്നത്....

(അവൾ ഒരു തവണ മാലർവീഴിയെ വിളിച്ചിട്ടുണ്ട്. എന്നോട് മീന ആണ് പറഞ്ഞത്.)" വിജയ് പറയുന്നത് കേട്ട് രുദ്രയുടെ മുഖം ചുവന്നു. " അവൾ എങ്കെ ഇരുന്നാലും അതേൻ വിഷയമല്ല.... എനക്ക്‌ അവളെ വേണം. അതാ എന്ന വിഷയം... നീ കേരളാവ്ക്കു സെല്ലുങ്കെ.....അവളെ കണ്ടുപുടിച്ചു എൻ മുന്നാടി കൊണ്ട് വാ....(അവൾ എവിടെ ആയാലും എന്റെ വിഷയമല്ല. എനിക്ക് അവളെ വേണം അതാണ്‌ എന്റെ വിഷയം. നീ കേരളത്തിലേക്ക് പോ... അവളെ കണ്ടുപടിച്ചു എന്റെ മുന്നിൽ കൊണ്ടു വാ..)അതൊരു ആജ്ഞ യായിരുന്നു. വിജയ് സമ്മതതോടെ തലയാട്ടി.. " ഞാൻ അവളെ കേരളത്തിൽ എവിടെ പോയി തിരയും..... " വിജയ് ഒന്ന് തല കുടഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു___💛

" ഡോ മാടാ......ഇന്നെന്താ മാധു പോവാത്തെ.... " അവൾ അലറി കൊണ്ട് ചോദിച്ചു.മാധവ് ഒന്നും മിണ്ടിയില്ല..... " തന്നോടാ ചോദിച്ചേ... " അവൾ ഒന്നുകൂടി ശബ്ദം ഉയർത്തി. " അവന് തീരെ വയ്യ...."ബെഡിൽ ഒന്നുകൂടി കമിഴ്ന്നു കിടന്നു കൊണ്ട് മാധവ് പറഞ്ഞു. " അവനെന്താ.... " മായ വാതിൽക്കൽ നിന്നു എത്തി നോക്കി.പിന്നെ മെല്ലെ അവന്റെ അടുത്തേക്ക് നടന്നു... അവന്റെ മുഖം അവൾക്ക് കാണാനില്ല.... മുടിയെല്ലാം കൂടി മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്.... അവൾ പേടിച്ചു പേടിച്ചാനെങ്കിലും മുടി മെല്ലെ മാടി വച്ചു.. അവന്റെ അനക്കം ഒന്നും ഉണ്ടായില്ല...മെല്ലെ അവന്റെ നെറ്റിയിൽ കൈ വക്കാൻ തുനിഞ്ഞതും കണ്ണടച്ച് കൊണ്ട് തന്നെ മാധവ് അവളുടെ കയ്യിൽ പിടുത്തമിട്ടു. മായ ഒന്ന് ഞെട്ടി.

" നീ ആരാ... " അവൻ കണ്ണടച്ച് കമിഴ്ന്നു കിടന്നു ചോദിച്ചു. " മാ.... മായ പെണ്ണ്... " അവൾ ഒന്ന് വിക്കി... ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു മാധവ് അവളുടെ കൈ എടുത്തു കഴുത്തിലേക്ക് വച്ചത്... മായ ഒന്ന് വിറച്ചു പോയി.... അവനിൽ നിന്നുമുള്ള ചൂട് അവളുടെ കൈ പൊള്ളിച്ചു. " മാട..... മാധു ന് നല്ലോണം പനിക്കുന്നു... " അവൾ ആവലാതിയോടെ പറഞ്ഞു. മാധവ് ഒന്നും മിണ്ടിയില്ല... മായ ടേബിളിൽ മൊത്തം തിരഞ്ഞു ടാബ്‌ലെറ്റ് എടുത്തു കൊണ്ട് വന്നു... " ഡോ മാടാ...... മാധുനോട് ഈ ടേബിളിൽ വച്ചിരിക്കുന്ന ടാബ്ലറ്റ് എടുത്തു കഴിക്കാൻ പറ... അല്ലെങ്കിൽ നിന്നെ ഞാൻ കൊണ്ട് പോയി കിണറ്റിലിടും... " മായ പിറുപിറുത്തു കൊണ്ട് പോയി... മാധവ് മെല്ലെ ഒന്ന് കണ്ണു തുറന്നു നോക്കി....

മെല്ലെ അവന്റെ അധരങ്ങൾ പുഞ്ചിരിച്ചു " എന്താ ഏട്ടാ......നല്ല ചിരി ആണല്ലോ." മഹിയുടെ ശബ്ദം കേട്ടപ്പോൾ അവൻ എണീറ്റിരുന്നു. " ഇതെന്താ സംഭവം എന്ന് മനസിലാവുന്നില്ലല്ലോ... ആകെ നിങ്ങൾ രണ്ട് പേരല്ലേ ഉള്ളു.... പക്ഷെസംസാരം കേട്ടാൽ നാലു പേര് ഉള്ള പോലെ ആണ്..... " അത് കേട്ടപ്പോൾ മാധവ് അവളുടെ തലയിലേക്ക് തല വച്ചു. " മായപ്പെണ്ണിനോടാ ഞാൻ സംസാരിക്കാറ് മഹി.... ആ മൂദേവിയോടല്ല.. " അവൻ ചെറു ചിരിയോടെ പറഞ്ഞു. "മ്മ്.... എനിക്കൊന്നും അറിയില്ല... പക്ഷെ അവള് പാവ.... ടാബ്‌ലെറ്റ് എടുത്ത് കഴിക്ക് ഏട്ടാ..."മഹി അവന്റെ മുടിയിലൂടെ തലോടി. " ഇതൊക്കെ ഒന്ന് വെട്ടി ഒതുക്കണം...ആ പഴയ മാധവ് ആവണം...

മായക്ക് പറ്റും എന്റെ ഏട്ടനെ തിരിച്ചു കൊണ്ട് വരാൻ.." മാധവ് ഒന്നും മിണ്ടാതെ കിടന്നേ. ഉള്ളു. ഒഎസ് തിരിച്ചു വരവ് അവൻ പ്രതീക്ഷിച്ചിരുന്നില്ല.... ഇപ്പോഴും ഇല്ല.... എന്തോ മനസ്സ് പറയുന്നുണ്ട്... കേൾക്കാൻ കഴിയാത്ത പോലെ.... ആകെ മൊത്തം ഒരു അപരിചിതത്വം..... അവൻ ഒന്ന് നെടുവീർപ്പിട്ടു ഗുളിക കുടിച്ചു അവിടെ തന്നെ കിടന്നു.... നെറ്റിയിൽ ഒരു തണുപ്പ് വീഴുന്നത് അറിഞ്ഞു അവൻ ഒന്ന് കണ്ണു കുറുക്കി... പിന്നെ മെല്ലെ ആ കൈകളിൽ ഒന്ന് ചുംബിച്ചു.... മഹി പുഞ്ചിരിക്കുന്നുണ്ടെന്ന് അവന് തോന്നി.. മായ അവന്റെ പ്രവൃത്തിയിൽ തരിച്ചു പോയി..... അവൾക്ക്‌ ശ്വാസം വിലങ്ങി.. കൈ പിൻവലിച്ചപ്പോഴേക്കും മാധവ് മായയെ പിടിച്ചു ബെഡിലേക്ക് കിടത്തി...

അവന്റെ മനസ്സ് മുഴുവൻ മഹിയായിരുന്നു.... Maaya ഒന്നുകൂടി ഞെട്ടി.. അവന്റെ കൈ അവളെ വട്ടം വച്ചപ്പോൾ അവളുടെ ശ്വാസഗതി ഉയർന്നു..... ഇല്ല പിടിച്ചു നിൽക്കാൻ കഴിയുന്നില്ല... ഹൃദയം അതിരു കടന്നു മിടിക്കുന്നു.... പെട്ടന്നായിരുന്നു മാധവ് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയത്.... മായ വീണ്ടും ആ ചെമ്പകം ആയി മാറി.... മഞ്ഞിൽ കുതിർന്ന നനുത്ത പൂവ്...ആകെ കോരി തരിച്ചു പോയി... തണുപ്പ് അസഹ്യമായ പോലെ. അവന്റെ കൈ അവളുടെ ഇടുപ്പിൽ ഇക്കിളിക്കൂട്ടി.. മായ ഒന്ന് പുളഞ്ഞു. അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ മുത്തം വച്ചപ്പോൾ മായ തണുത്തുറഞ്ഞു പോയി..... അവളുടെ മാറ് വേഗത്തിൽ ഉയർന്നു പൊങ്ങി...

അവന്റെ ചുടുനെറ്റി അവളിൽ ചൂട് പകർന്നു നൽകി... മായയുടെ കണ്ണുകൾ അറിയാതെ കൂമ്പിയടഞ്ഞു പോയി... " മാ.... മാധവ്.... " അവൾ നേർത്ത ശബ്ദത്തിൽ വിളിച്ചു... വികാരങ്ങൾ അവളെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.... അവന്റെ കയ്യിൽ നിന്നും പണിപ്പെട്ടു മാറി ഇരുന്നു കൊണ്ട് അവൾ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു..... അവന്റെ കൈ ഒരു നിമിഷം കൂടി അവളുടെ നഗ്നമായ വയറിലേക്ക് യാത്ര നടത്തിയപ്പോൾ മായ കൊട്ടിപിടഞ്ഞു എഴുന്നേറ്റു പുറത്തേക്ക് നടന്നു............................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story