മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 14

manjukalavum kazhinju

എഴുത്തുകാരൻ: അഭി

കണ്ണാലനെ എന്ത് കണ്ണായി നെറ്റോഡു കാനാവില്ലയ് എൻ കങ്ങളായി പരിതുകൊണ്ടു അങ്ങെനിന്നും പേസവില്ലൈ ആളാണ ഒരു സേത്തി അറിയാമല്ല അലൈപായുമ് സിര് പത്തായി നാനോയ് അൺ പേരും എൻ പേരും തെറിയാമല്ല ഉള്ളങ്കാൽ ഇടം മാറും എന്നോടാ വായ് പേസ്വേ വായ്പ്പില്ലായിയെ വലി തീരാ വഴി എന്നാവോയ് കണ്ണാലനെ എന്ത് കണ്ണായി നെറ്റോഡു കാനാവില്ലയ്🎵🎵 എവിടെ നിന്നോ മായ അവ്യക്തമായി ശബ്ദം കേട്ടു... അവൾക്ക് അതെവിടെ നിന്നാണ് എന്നറിയാൻ ആകാംഷ തോന്നി... അടുക്കളയിൽ നിന്നു തന്നെ അവൾ ആ പാട്ട് ആസ്വദിച്ചു... മാധവിന്റെ ശബ്ദമായിരുന്നു അത്.... എത്ര ഭംഗിയുള്ള സ്വരം..... മായയുടെ മനസ്സ് അവന്റെ ശബ്ദത്തിലൂടെ യാത്ര ആരംഭിച്ചു.... "

എൻ നീ അഴു കിറൈ മായ.. (നീ എന്തിനാ കരയുന്നെ ). "മാധവ് അവളുടെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു. "ഏതുവും ഇല്ലൈ.... ഞാൻ അഴവില്ലൈ.. (ഒന്നുമില്ല.. ഞാൻ കരയുന്നില്ലല്ലോ.)" അവൾ അതും പറഞ്ഞു പെട്ടന്ന് തിരിഞ്ഞതും എന്തോ അബദ്ധം പറ്റിയ പോലെ അവളുടെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി. " ഓ.... ഉനക്ക് തമിഴ് തെറിയുമാ.. (നിനക്ക് തമിഴ് അറിയുമോ.)" മാധവിന്റെ കളിയാക്കിയുള്ള ശബ്ദം കേട്ട് മായക്ക് എന്ത്‌ പറയണം എന്ന് അറിയാതെ പോയി. " ഉനക്ക് തമിഴ് തെറിയില്ല എന്ന് നീ ഒരു വട്ടി എങ്കിട്ടെ സൊള്ളിയിരിക്ക് മായ.... ഉനക്ക് അത് നിനൈവിരിക്കിരുത... (നിനക്ക് തമിഴ് അറിയില്ലെന്ന് ഒരു പ്രാവശ്യം nee എന്നോട് പറഞ്ഞിരുന്നു.

നിനക്ക് അത് ഓർമ്മയുണ്ടോ. )"അവന്റെ ശബ്ദത്തിൽ വീണ്ടും പരിഹാസം ആയിരുന്നു... മായ തല താഴ്ത്തി നിന്നു. പിന്നെ അവനെ കത്തുന്ന കണ്ണുകളോടെ നോക്കി. " എനിക്ക് തമിഴ് അറിഞ്ഞാലും ഇല്ലെങ്കിലും നിനക്കെന്താ..... നീ എന്റെ ആരാ... ഞാൻ എന്തിനാ നിന്നോട് പറയുന്നേ... " അവൾ അവന് നേരെ പൊട്ടിത്തെറിച്ചു... മാധവ് തോർത്ത്‌ കഴുത്തിലേക്കിട്ട് അവളെ നോക്കി നിന്നു. മായ അവനെ തള്ളി ദേഷ്യത്തിൽ പോകാൻ ഒരുങ്ങിയതും മാധവ് അവളെ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി.. രണ്ട് വശത്തും കൈ കുത്തി നിന്നു... അവന്റെ ഗന്ധം അവളെ ആകെ പൊതിയാൻ തുടങ്ങി... അവൾ വിയർക്കാനും... " മാ.... മാറ് മാറടോ മാട.... "

അവന്റെ നഗ്നമായ നെഞ്ചിൽ കൈ ഇടിച്ചു കൊണ്ട് അവൾ പറഞ്ഞു. മാധവ് അവളുടെ കൈ രണ്ടും കൂട്ടിപിടിച്ചു... മായ അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി. " Tell me.... Who are you... " അവൻ ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു. " തന്റെ കുഞ്ഞമ്മ..... മാറാൻ.. " അവൾ അവനെ പുച്ഛിച്ചു കൊണ്ട് കുതറി മാറാൻ ഒരുങ്ങിയതും മാധവ് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ പൊക്കിഎടുത്തതും ഒരുമിച്ചായിരുന്നു.... അവൾ വീണ്ടും ഒന്ന് വിറച്ചു....ആ നനുത്ത ചെമ്പകം ആയി അവൾ രൂപാന്തരം പ്രാപിച്ചു... മഞ്ഞിൽ കുതിർന്ന ചെമ്പകം.! അവളെ അടുക്കളയിലെ സ്ലാബിൽ കയറ്റി ഇരുത്തി കൊണ്ട് അവൻ അവളുടെ മുന്നിൽ നിന്നു. " നീ പറയുന്നോ ഇല്ലേ.... "മാധവ് ഒന്നുകൂടി ചോദിച്ചു.

മായ മുഖം വെട്ടിച്ചു ദൂരേക്ക് നോക്കി. മാധവിന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നപ്പോൾ മായ ഒന്ന് പുളഞ്ഞു... വിറച്ചു പോയി അവൾ...അവളിൽ നിന്നും വേദന കലർന്ന ഒരു ഏങ്ങൽ ഉണ്ടായി. " നീ ആരാ ന്ന്.... " അവൻ ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചു. മായ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി ഇരുന്നു.... അവന്റെ കൈ തണ്ടയിലേക്ക് അവളുടെ കണ്ണീരിറ്റി വീണപ്പോഴാണ് അവൾ കരയുകയാണ് എന്നവന് മനസിലായത്... ഇടുപ്പിലുള്ള അവന്റെ പിടി അയഞ്ഞു. നെഞ്ചിൽ എവിടെയോ ഒരു നീറ്റൽ... അവളുടെ വിറയാർന്ന തേങ്ങൽ അവൻ കേട്ടു....മാധവ് അവളിൽ നിന്നും വിട്ടു മാറി നിന്നു.... "കാഞ്ചിപുരം..... എ... എന്റെ... വീട്.... ആരൂല്ല എനിക്ക്...... ശമ്പളം കിട്ടിയിട്ട് ഞാൻ പൊക്കോളാ....."

തേങ്ങി കൊണ്ട് മായ പറയുന്നത് കേട്ടപ്പോൾ മാധവിന്റെ നെഞ്ച് നീറി..... അവനെന്തു പറയണം എന്നറിയാതെ നിന്നു.... അവളുടെ കവിളിൽ ഒന്ന് മെല്ലെ തട്ടി... അവൾ ചുവന്നു കലങ്ങിയ കണ്ണുകള കൊണ്ട് അവനെ നോക്കി. " സാരല്ല..... നിനക്ക് പോണ്ടേ.... പോയി റെഡി ആവു... " അത്രയും പറഞ്ഞു മാധവ് പോയി. " മനസ്സിലാക്കാനേ പറ്റുന്നില്ല... " മായ കണ്ണുതുടച്ചു കൊണ്ട് ആലോചിച്ചു. __💛 " മോളെ....മോളെന്താ ഇന്ന് ഇങ്ങനെ ഇരിക്കുന്നെ.... മുഖം ഒക്കെ വല്ലാതെ പുസ്തകം ഒന്നും വായിക്കുന്നില്ലേ ഇന്ന്.." മായ അയാളെ നോക്കി ഒന്ന് പുഞ്ചരിചു. " ഇല്ല ഉണ്ണിയേട്ടാ..... ഇന്നൊരു സുഖമില്ല. " മായ അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. " ഉണ്ണിയേട്ടാ..... എനിക്ക് ഒരു വീട് കണ്ടു പിടിച്ചു തരാമോ.... "

മായ അയാളെ പ്രതീക്ഷയോടെ നോക്കി... " അപ്പൊ മോളിപ്പോ എവിടെയാ താമസിക്കുന്നേ..... " അയാൾ ചോദിച്ചപ്പോൾ മായ ഒന്ന് പരുങ്ങി. "ഞാൻ...... മാധവ്... അയാളുടെ കൂടെയ.." മായ പറയുന്നത് കേട്ട് അയാളുടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. " അപ്പൊ പിന്നെ വേറെ വീടെന്തിനാ... പാവാ അവൻ... "അയാൾ പറയുന്നത് കേട്ട് മായ ഒന്നും മിണ്ടിയില്ല. " പ്ലീസ് ഉണ്ണിയേട്ടാ.... എനിക്ക് ഒരു വീട് അത്യാവശ്യം ആണ്... " മായ കെഞ്ചുന്ന പോലെ പറഞ്ഞപ്പോൾ അയാൾ ഒന്ന് തലയാട്ടി. " ഇപ്പൊ എന്താ മോളെ ഇത്ര നിർബന്ധം... മ്മ്... " മായ ഒന്നും മിണ്ടിയില്ല. "ഞാൻ ഒന്ന് നോക്കട്ടെ..." മായക്ക് അത് കേട്ടപ്പോൾ സമാധാനം ആയി. __💛

" ശ്യാം......." മായയുടെ ശബ്ദം കേട്ടപ്പോൾ ശ്യാം തിരിഞ്ഞു നോക്കി. " ആ.... മായേച്ചി..... ഇങ്ങു വാ... " ശ്യാം അവളെ അടുത്തേക്ക് വിളിച്ചു.... അവൾ റോഡ് ക്രോസ്സ് ചെയ്യാനായി നിന്നു.... " ഞാൻ ദെ ഈ കടയിലേക്ക് വന്നതാ.... മായേച്ചി വാ.... പെണ്ണിന് കമ്മൽ വേണം.. പിന്നെ കുപ്പിവള വേണം ത്രെ... കോളേജിൽ ഓണം സെലിബ്രേഷൻ ആവാറായി.... അതിന്റെയ... " മാധവ് അതും പറഞ്ഞു ഫാൻസിയിലേക്ക് കയറി.. മായായും അവന്റെ കൂടെ കയറി... അവൻ കുറെ കമ്മലൊക്കെ നോക്കുന്നുണ്ട്... " ഇത് കൊള്ളാം അല്ലെ ചേച്ചി... "അവൻ ഒന്നെടുത്തു അവൾക്കു കാണിച്ചു കൊടുത്തു. " ചേച്ചി.... " എന്തോ ആലോചിച്ചു നിൽക്കുന്ന അവളുടെ തോളിൽ അവൻ ഒന്ന് തട്ടി..

അവൾ കൊള്ളാം എന്ന് തലയാട്ടി.. " ദ അതും കൂടി..... ചേച്ചിക്ക് അത് ഇഷ്ടായില്ലേ... " അവൻ ചോദിക്കുന്നത് കേട്ട് അവൾ തലയാട്ടി.... അതവൻ അവളുടെ കയ്യിൽ വച്ചു കൊടുത്തു. " ഇതെന്റെ മായേച്ചിക്ക് ന്നാ... " മായാ അവനെ കണ്ണു വിടർത്തി ഒന്ന് നോക്കി... പിന്നെ അവന്റെ കവിളിൽ ഒന്ന് തലോടി.. വേണ്ടെന്നു പറയാനാവൾക്ക് തോന്നിയില്ല. ഇങ്ങനെ ഒരു സ്നേഹത്തഹോടെ ആരും അവൾക്കൊന്നും നൽകിയിട്ടില്ല....... ഓണം ആണെന്ന് മായ ഓർക്കുന്നതു ഇപ്പോഴാണ്... അവിടെ അതൊന്നും ഇല്ലായിരുന്നല്ലോ.... ഇത് വരെ ആഘോഷിച്ചിട്ടും ഇല്ല.... " മായേച്ചിടെ കാതിൽ ഒന്നുല്ലല്ലോ....മ്മ്.." അവൻ ബിൽ പേ ചെയ്യുന്നതിനിടയിൽ പറഞ്ഞു... മായ വീണ്ടും ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു..... __💛

" ഡീ..... " മാധവിന്റെ അലർച്ച കേട്ട് അവളൊന്നു ഞെട്ടി. " എന്താഡോ... " അവൾ കണ്ണു കൂർപ്പിച്ചു അവനെ നോക്കി. " ഇതെന്താ..... " ടേബിളിൽ ഇരിക്കുന്ന ഫോൺ എടുത്ത് അവൻ അവൾക്ക് നീട്ടി. " അത് കണ്ടിട്ട് മനസിലായില്ലേ... അച്ചോടാ.... മുട്ടയാ... കൊള്ളാവോ.. " മായ അവനെ പരിഹസിച്ചു കൊണ്ട് ചുണ്ട് കൊട്ടി. മാധവ് അവളെ കണ്ണുക്കൂർപ്പിച്ചു നോക്കി. " തന്റെ കണ്ണിനു കുഴപ്പം ഒന്നുമില്ലല്ലോ മാട...... " അവൾ അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു എടുത്തു കൊണ്ട് പറഞ്ഞു. " ഇതെവിടെ നിന്നാ... " അവൻ കണ്ണുക്കൂർപ്പിച്ചു നോക്കി. " വഴീന്ന് വീണു കിട്ടിയതാ.... " മായ ഫോൺ എടുത്തു വച്ചു കൊണ്ട് പറഞ്ഞു.. മാധവിന്റെ നോട്ടത്തിൽ പന്തികേട് തോന്നിയതും മായ പോകാൻ നിന്നു.

അവളുടെ മുടി പിടിച്ചു വലിച്ചു അവൻ അവിടെ തന്നെ നിർത്തി. " നിന്നോടല്ല ഡീ മൂദേവി... മായപ്പെണ്ണിനോടാ.... " അവന്റെ ശബ്ദം അത്രമേൽ ആർദ്രമായി..മായ ഒന്ന് വിറച്ചു. " മായ പെണ്ണിന്റെ ഫോണാ..... അവൾ എടുത്തു വച്ചതായിരുന്നു.... വിടടോ മാട... " അതും പറഞ്ഞവൾ കുതറി മാറി കൊണ്ട് അവന്റെ വയറിന്നിട്ട് ഒന്ന് കുത്തി. " ഔ.... " അവൻ ഒന്ന് കുനിഞ്ഞു പോയി. "എന്റെ മുടിയിൽ ഇനി മേലാൽ തൊട്ടാലുണ്ടല്ലോ..." അവൾ അവന് നേരെ കൈ ചൂണ്ടി... മാധവ് അവളുടെ വിരൽ പിടിച്ചു തിരിച്ചു അവളെ ഒന്നുകൂടി അടുത്തേക്ക് നിർത്തി... അവന്റെ കൈ അവളുടെ മുടിയിലൂടെ ഒരു സഞ്ചാരം നടത്തി... മായ അറിയാതെ കണ്ണുകൾ അടച്ചു പോയി...

എന്തോ ഓർത്ത പോലെ അവൾ ഞെട്ടി കൊണ്ട് മാറി നിന്നു.... " എന്റെ മുടിയിൽ തൊടല്ലേ പറഞ്ഞതല്ലേ..... " അവൾ അവനെ കണ്ണു ചുവപ്പിച്ചു നോക്കി. " നിന്റെ മുടിയിൽ ആരാ അതിനു തൊട്ടത്...... ഞാൻ മായപ്പെണ്ണിന്റെ മുടിയിൽ അല്ലെ തൊട്ടേ... " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. " അവളുടെ മുടിക്ക് നല്ല കുന്തിരിക്കത്തിന്റെ മണമുണ്ട്... നിന്റെ മുടി ആണെങ്കിൽ ഏതോ ചാണകത്തിൽ കിടന്ന നാറ്റം.... "അവൻഓക്കാനിക്കുന്നത് പോലെ കാണിച്ചു. മായ നാവു പുറത്തിട്ടു ഗോഷ്ടി കാണിച്ചു തിരിഞ്ഞു. പക്ഷെ ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു അവളിൽ..... മായയുടെ ചുണ്ടിലെ ചിരി മെല്ലെ മാഞ്ഞു പോയി...... " എന്റെ മകന്റെ പിന്നാലെ നീ ഇനി നടക്കരുത്...

.ഞങ്ങൾക്ക് കൂടിയാ നാണക്കേട്... " മാധവിന്റെ അച്ഛന്റെ ശബ്ദം അവളുടെ ഇരു ചെവികളിലും അലയടിച്ചു കൊണ്ടിരുന്നു... അവൾ എന്തൊക്കെയോ തീരുമാനിച്ച മട്ടേ കണ്ണൊക്കെ ഒന്നിറുക്കി അടച്ചു. _____________💛 " ഹലോ..... ഉണ്ണിയേട്ടാ..... പറ... " മായയുടെ ശബ്ദം കേട്ടപ്പോൾ മാധവ് ഒന്ന് ചെവിക്കൂർപ്പിച്ചു... " ആയിക്കോട്ടെ.... നാളെ തന്നെ മാറാം.. " മായ ചെറു ചിരിയോടെ ഫോൺ കട്ടാക്കി. ഉമ്മറത്തിരുന്നിരുന്ന മാധവ് അകത്തേക് ഒന്ന് പാളി നോക്കി.....മായ ഉമ്മറത്തേക്ക് വന്നു..... പുറത്ത് ഇരുട്ട് തളം കെട്ടി നിൽക്കുന്നു.....മഞ്ഞു പെയ്തു തുടങ്ങിയിരിക്കുന്നു... അതൊരു ആവരണമായി ചെമ്പകത്തിനെ വലം വക്കുന്നുണ്ട്.... മായ പുറത്തേക്ക് നോക്കിയൊന്നു പുഞ്ചിരിച്ചു.... "

നാളെ മായപ്പെണ്ണു പോവാന്ന് പറ മാധുനോട്‌ മാട.... " മായ ചെറു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.... മാധവ് അവളെ തല ഉയർത്തി നോക്കി. " ഇത്രയും ദിവസം മായപ്പെണ്ണിനെ സഹിച്ചില്ലേ..... ഒരു ദിവസം വലിഞ്ഞു കയറി വന്നു.... അത് പോലെ ഒരു ദിവസം ഞാൻ പോകുന്നു.... " അവൾ അവന് നേരെ വന്നിരുന്നു... എന്തെങ്കിലും പറയാൻ അവന്റെ നാവു പൊന്തിയില്ല. " മാടന് സന്തോഷം ആയിക്കാണും അല്ലെ മാധു.... " മായ വീണ്ടും ചിരിച്ചു.... മാധവ് അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. " മായപ്പെണ്ണു മാധുനോട്‌ പറയാ....അവനെ മിസ്സ്‌ ചെയ്യും എന്ന്.... മാടൻ മിസ്സ്‌ ചെയ്യോ അവളെ... " അവളുടെ പെട്ടന്ന് ഉള്ള ചോദ്യം കേട്ടപ്പോൾ അവൻ ഒന്നും പറഞ്ഞില്ല. "

മായപ്പെണ്ണ് എന്തിനാ പോകുന്നെ എന്ന് ചോദിക്കുന്നുണ്ടോ മാധു... " മായ അവനേ ഒന്ന് തല ഉയർത്തി അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..... അവളും ആ ചുഴിയിൽ ഒരു നിമിഷം അകപ്പെട്ടു പോയി... " ഇനിയും ഇവിടെ നിന്നാൽ..... മായപ്പെണ്ണ് മാത്രം ആയി പോകും അവൾ... അതുകൊണ്ട് അവൾ പോവുന്നതാ നല്ലത്...." അതും പറഞ്ഞു മായ അകത്തേക്ക് കയറി പോയി... എന്ത് കൊണ്ടോ നെഞ്ചിൽ ഒരു നീറ്റൽ.... മാധവ് പോകണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു. പക്ഷേ എന്തിനു വേണ്ടി................................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story