മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 15

manjukalavum kazhinju

എഴുത്തുകാരൻ: അഭി

അന്ന് രാവിലെ ബാഗ് എടുത്ത് ഇറങ്ങുമ്പോൾ മാധവ് വീട്ടിൽ ഉണ്ടായിരുന്നില്ല..... മുറ്റത്തെ ചെമ്പകത്തിനു ചുവട്ടിൽ നിന്നും ഒന്ന് തിരിഞ്ഞു നോക്കി.... ഒരു പൂവ് ഞെട്ടറ്റ് അവളുടെ മുന്നിലേക്ക് വീണു.... പോകണ്ട എന്ന് പറയും പോലെ... നിറഞ്ഞ പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ ഗേറ്റ് ന് മുന്നിൽ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ദേവൻ. " നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണ് എന്നൊന്നും എനിക്കറിയില്ല.... പക്ഷെ അവനെ ഇങ്ങനെ ആക്കിയതിൽ വലിയ പങ്ക് നിങ്ങൾക്കാണെന്ന് എനിക്ക് മനസിലായി... കാരണം സമൂഹത്തെ നിങ്ങൾ ഭയക്കുന്നു.... സ്നേഹത്തിനും വിശ്വാസത്തിനും എത്രയോ മുകളിലാണ് നിങ്ങളുടെ അഭിമാനബോധം..... "

മായ അയാളെ നോക്കിയൊന്നു പുച്ഛിച്ചു കൊണ്ട് ബാഗ് എടുത്തു നടന്നു.... അയാൾ അവൾ പോകുന്നത് ഒന്ന് നോക്കി നിന്നു....__💛 " വീട് എങ്ങനെ ഉണ്ട് മോളെ.... " മായ വീട് മൊത്തം ഒന്ന് കണ്ണോടിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു. " എനിക്ക് താമസിക്കാൻ ഇത് തന്നെ ധാരാളം അല്ലെ ഉണ്ണിയേട്ടാ... " മായ അയാളുടെ കവിളിൽ ഒന്ന് നുള്ളി. " എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം രണ്ട് വീട് അപ്പുറം ആണ് എന്റെ വീട്.... രാത്രി എന്റെ മോളെ വിടാം നിനക്കൊന്നു പരിചയം ആകുന്നത് വരെ..... " അയാൾ പറയുന്നത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. " ഇരുട്ടിനെ പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്... പക്ഷെ ഇപ്പൊ ഇരുട്ടിലും വെളിച്ചം കണ്ടെത്താനുള്ളത് എന്റെ കയ്യിലുണ്ട്.....

അത് കൊണ്ട് ഉണ്ണിയേട്ടൻ ബുദ്ധിമുട്ടണ്ട.... ഇത് തന്നെ വലിയ ഉപകാരം... " മായ പറയുന്നത് കേട്ട് അയാളോന്നു പുഞ്ചിരിച്ചു. ഒരു ചെറിയ വീടായിരുന്നു അത്.... രണ്ട് മുറിയും ചെറിയ ഒരു ഇടനാഴികയും ഒരു കുഞ്ഞു അടുക്കളയും... മായക്ക് അത് മതിയായിരുന്നു... പക്ഷെ ആകെ ഒരു ശൂന്യത..... നെഞ്ചിൽ എവിടെയോ ഒരു തിരി കത്തി പുകയുന്നു.... അത് എരിഞ്ഞു തീരുന്നു..... മായ ഒന്ന് നെടുവീർപ്പിട്ടു. _💛 ചെറുതായി പുക പോലെ മഞ്ഞുയർന്നു തുടങ്ങിയിരുന്നു ആ രാത്രി. ഗേറ്റിനു മുന്നിൽ ഒരു അപരിചിതനെ പോലെ മാധവ് വീടിനു ഉള്ളിലേക്ക് നോക്കി... ആ മഞ്ഞ നിറത്തിലുള്ള അരണ്ട വെളിച്ചത്തിലേക്ക് നോക്കി നിൽക്കെ അവനെ പറഞ്ഞറിയിക്കാന്നകാത്ത എന്തോ ഒന്ന് വന്നു പൊതിയുന്നു...

" എന്താ ഇന്ന് മുഖത്തൊരു തെളിച്ചം ഇല്ലല്ലോ... "അവന് കൂട്ടായി അവളെത്തി.. മഹി... മാധവ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഉമ്മറത്തേക്കിരുന്നു. " എന്താ അറിയില്ല മഹി... ഒറ്റക്കായ പോലെ.... " അവന്റെ മുഖം ആകെ വാടി. " എന്നായാലും അവൾ പോകണ്ടതല്ലേ ഏട്ടാ..... മ്മ്..... മായയെ മിസ്സ്‌ ചെയ്യുന്നുണ്ടോ.... "മഹി ചോദിക്കുന്നത് കേട്ട് അവൻ പുഞ്ചിരിയോടെ ഇല്ലെന്നു തലയാട്ടി. " നീയുണ്ടാകുമ്പോൾ ഞാൻ ഒറ്റക്കല്ലല്ലോ അല്ലെ..... ഇത്രയും കാലം ഒറ്റക്കായിരുന്നില്ലേ... ഇനിയും ഞാനും നീയും മാത്രം മതി.... " അവൻ അവളുടെ മടിയിലേക്ക് തലചായ്ച്ചു. പക്ഷെ അവന്റെ കൺകോണിൽ നിന്നും ഒരിറ്റ് കണ്ണീർ നിലം പതിച്ചു. " അവളോട് തിരക്കുകൂടാൻ നല്ല രസമായിരുന്നു മഹി....

നിന്നെ പോലും ഞാൻ മറന്നു പോയി.... ഒരു മനുഷ്യനെ പോലെ ഞാൻ ജീവിക്കാൻ തുടങ്ങിയത് അവൾ വന്നത് കൊണ്ടല്ലേ..... "അവന്റെ ശബ്ദം ചെറുതിലെ ഇടറി വീണു. " അവൾ പോകുന്നതാ നല്ലത്... അല്ലെങ്കിൽ ഈ മാധവിനു ആരും വേണ്ടാ..... അവളുടെ ജീവിതം എന്നെ പോലെ ഒരുതന്റെ കൂടെ താമസിച്ചു എന്ന് പറഞ്ഞു ഇല്ലാതാവണ്ട.... ഒരുത്തിയെ കൊന്നവനല്ലേ ഞാൻ.... അല്ലെ....." അവസാനം അത് തേങ്ങലായി മാറി.. അവന്റെ കരച്ചിൽ ചീളുകൾ ആ മഞ്ഞിൽ അലിഞ്ഞു ചേർന്നു... തോളിൽ ഒരു കരസ്പർശം ഏറ്റപ്പോൾ അവൻ തിരിഞ്ഞു നോക്കി... " അവളിവിടെ ഇല്ല പോയി.... " മാധവ് പറയുന്നത് കേട്ട് ശ്യാമിന്റെ കണ്ണു പോലും നിറഞ്ഞു പോയി. " ഏട്ടൻ വന്നേ.... മ്മ്... വാ..... "

ശ്യാം അവനേ പിടിച്ചു മുറിയിലേക്ക് നടന്നു... __💛 " ഉണ്ണിയേട്ടാ..... " അയാൾ ഒന്ന് തല ഉയർത്തി നോക്കി. " ആരാ ഇത്.... മാധവ് അല്ലെ.... എത്ര നാളായി നിന്നെ കണ്ടിട്ട്.... മ്മ്.. " അയാൾ അവനെ കണ്ട ആകാംഷയിൽ ചോദിച്ചു. " ഈ നേരത്ത് എന്താടാ..... " അവൻ ഒന്ന് കണ്ണിറുക്കി ചിരിച്ചു. " ഞാൻ ഒരു ബുക്ക്‌ എടുക്കാൻ വന്നതാ.......ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിയാ... " അവൻ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. " എന്നാ മുകളിലേക്ക് ചെല്ല്... മായ മോള് പോകുന്നതിനു മുന്നേ ചെന്നാൽ അവൾ എടുത്തു തരും... " അത് കേട്ടപ്പോൾ അവന്റെ ഉള്ളം എന്തിനോ വേണ്ടി തുടിച്ചു... കണ്ണിനു വല്ലാത്തൊരു തിളക്കം വന്ന പോലെ....

മുകളിലേക് കയറി ചെല്ലുമ്പോൾ കണ്ടു ഏതോ ഒരു പുസ്തകത്തിലേക്ക് കണ്ണു നട്ടിരിക്കുന്ന മായയെ... " Excuse me..... Actually എനിക്കൊരു പുസ്തകം വേണമായിരുന്നു... " അപരിചിതരുടെന്ന പോലെ മാധവ് അവൾക്ക് മുന്നിൽ നിന്നു... അവനെ കണ്ടപ്പോൾ മുഖത്ത് വിടർന്ന ചിരി അവന്റെ സംസാരത്തിൽ മാഞ്ഞു പോയി. " മാധവ് പുസ്തകം ഒക്കെ വായിക്കോ... ഏതാ വേണ്ടേ.... "അവൾ വീണ്ടും ഒരു പുഞ്ചിരിയോടെ തന്നെ ചോദിച്ചു... പക്ഷെ മാധവ് ഗൗരവത്തിൽ ആയിരുന്നു.അവളോടൊന്നും സംസാരിക്കാതെ മാധവ് അവിടെ ഉള്ള പുസ്തകങ്ങളിലേക്ക് നോക്കി... പിന്നെ ഒരെണ്ണം വലിച്ചെടുത്തു. * The Lord of the Rings* മാധവ് ആ പുസ്തകവും എടുത്തു താഴേക്ക് പോയി...

മായക്ക് പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി. " ഡോ.... താനെങ്ങോട്ടാ ഇതും വലയിച്ചോണ്ട്... അങ്ങനെ പോവാൻ ഒന്നും പറ്റില്ല... ഇങ്ങു താ...." അവൾ കെറുവിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി താഴേക്ക് പോയി....മാധവ് അവളുടെ പിറകെ പോയി. " തന്റെ പേരെന്താ.... " മായ രജിസ്റ്റർ എടുത്തു കൊണ്ട് ചോദിച്ചു.. മാധവ് അവളെ പല്ല് കടിച്ചു നോക്കി. " ധ്രുവ മാധവ്..." അവൻ മുടി ഒരു പ്രത്യേക രീതിയിൽ മാടി കൊണ്ട് പറഞ്ഞു.. മായ അവനെ ഒന്ന് കണ്ണെടുക്കാതെ നോക്കി. പിന്നെ മുഖം കൂർപ്പിച്ചു ഒരു കാർഡ് വച്ചു പുസ്തകമവന് തന്നെ കൊടുത്തു. മാധവ് അത് വാങ്ങി ഇറങ്ങി പോവുകയും ചെയ്തു... മായയുടെ മുഖം കൂർത്തു..

അവനെന്തെങ്കിലും സംസാരിച്ചിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചിരുന്നു... അവനെ പെട്ടന്ന് കണ്ടപ്പോൾ അവളാനുഭവിച്ചതെന്തായിരുന്നു.... __💛 " ദച്ചു..... നീ എന്താ ഈ കാണിക്കുന്നേ... ഒതുങ്ങി ഇരിക്കേഡി പെണ്ണെ.... "ശ്യാമിന്റെ കൈ പിടിച്ചു അവൾ എന്തൊക്കെയോ കാണിക്കുകയാണ്... ദച്ചു ആണെങ്കിൽ അവൻ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. " നമുക്ക് മായേച്ചിയെ കാണാൻ povaa... കൊറേ ദിവസായി കണ്ടിട്ട്... " ദച്ചു പെട്ടന്ന് പറഞ്ഞപ്പോൾ ശ്യാം ഒന്നും പറഞ്ഞില്ല. " മായേച്ചി അവിടെന്ന് പോയി.... " ശ്യാം പറയുന്നത് കേട്ട് ദച്ചു അവനെ സംശയത്തോടെ നോക്കി. " ഉണ്ണിയേട്ടന്റെ വീടിനു അടുത്തുള്ള ഒരു വീട്ടിൽ..... " അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് പറഞ്ഞു.

" അതെന്തിനാ.... "ദച്ചു ചുണ്ട് കൂർപ്പിച്ചു ചോദിച്ചു. " അറിയില്ല.... " ശ്യാം ചുമൽ കൂച്ചി... ദച്ചു അവന്റെ തോളിലേക്ക് ചാഞ്ഞു... " എനിക്കതല്ലാ ടി..... ചേച്ചി ഒറ്റക്ക്... " ശ്യാമിന്റെ ശബ്ദത്തിൽ ആവലാതി നിറഞ്ഞിരുന്നു. " അവിടെ ഒറ്റയ്ക്ക് എങ്ങനെ നിക്ക... " ദച്ചുവും ചോദിച്ചു... " കുറച്ചു ദിവസം കൊണ്ട് തന്നെ എന്റെ ആരൊക്കെയോ ആയ പോലെ ഒരു തോന്നലാ.... " ശ്യാം ദച്ചുവിന്റെ തലയിൽ ഒന്ന് തലോടി.... " സാരല്ല... " ദച്ചു അതും പറഞ്ഞു ഒന്ന് പൊങ്ങി അവന്റെ കവിളിൽ ഉമ്മ വച്ചു... ശ്യാം ചെറു ചിരിയോടെ അവളെ നോക്കി. " നിന്റെ അച്ഛൻ സമ്മതിക്കോ പെണ്ണെ..നിന്നെ എനിക്ക് തരാൻ... " ശ്യാം ചോദിക്കുന്നത് കേട്ട് അവളുടെ മുഖം കൂർത്തു.

" സമ്മതിച്ചേ പറ്റു.....ചേച്ചിയെ പ്രണയിച്ചതിന്റെ പേരിൽ ഏട്ടനെ വീട്ടിൽ നിന്നും പുറത്താക്കി.... അത് പോലെ എന്നെ പുറത്താക്കിയ അച്ഛൻ വിവരം അറിയും... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറയുന്നത് കേട്ട് ശ്യാം വാ പൊളിച്ചു പോയി. " നീ എന്ത് ചെയ്യും.... " അവൻ അവളുടെ മുഖത്തേക്ക് നോക്കി.. " ഞാൻ ചാവും.... പക്ഷേ ഒറ്റക്കല്ലാ.... ശ്യാമേട്ടനേം കൊല്ലും... ഇല്ലേൽ എന്റെ ഏട്ടനെ പോലെ നടക്കേണ്ടി വരും.. " അവൾ തമാശ രൂപേണ പറഞ്ഞു. " എന്റെ ദാച്ചൂ.... നീ എന്നെ കൊലക്ക് കൊടുക്കോ ഡീ... "അത് കേട്ട് ദച്ചു ഒന്ന് കണ്ണിറുക്കി ചിരിച്ചു...............................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story