മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 16

manjukalavum kazhinju

എഴുത്തുകാരൻ: അഭി

വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങി മായ വീട്ടിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു..... അയലിൽ ഇട്ടിരുന്ന ഡ്രസ്സ്‌ എടുത്തു അവൾ നേരെ ബാത്‌റൂമിലേക്ക് കയറി.... കുളി കഴിഞ്ഞ് വന്നപ്പോൾ ഉമ്മറവാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൾ ആദ്യം ഒന്ന് പരുങ്ങി.... നേരം ഇരുട്ടിയിരിക്കുന്നു....മായയിൽ അകാരണമായ ഒരു ഭയം... ഇനി ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നില്ല... അതിനുള്ള വഴി ഒരുക്കരുതേ....അത് മാത്രമേ അവളിൽ പ്രാർത്ഥനയായി ഉണ്ടായിരുന്നുള്ളു... പുറത്ത് നിന്നു കിട്ടിയ ഒരു വടി എടുത്തു അവൾ അകത്തേക്ക് കയറി.... പമ്മി പമ്മി കയറുന്നുണ്ടെങ്കിലും അവളുടെ ഹൃദയം വലിയ ശബ്ദത്തിൽനമിടിക്കുന്നുണ്ടായിരുന്നു വിയർക്കുന്നുണ്ടായിരുന്നു അവൾ....

അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്... വെളിച്ചവും ഉണ്ട്... മായ പമ്മി കൊണ്ട് അടുക്കളയിൽ എത്തിയതും സ്ലാബിൽ കയറി ഇരുന്നു രാവിലെ ഉണ്ടാക്കി വച്ച ചോറ് അകത്താക്കുന്ന മാധവിനെ കണ്ടു അവൾ ശെരിക്കും ഒന്ന് ഞെട്ടി..... ഹൃദയം നിലച്ചു പോയിരുന്നു..... മായ അവനെ കണ്ണു കൂർപ്പിച്ചു നോക്കി... മാധവ് അവളെ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നതിനുള്ള തിരക്കിലാണ്.... " ഡോ.... ആരോട് ചോദിച്ചാ എന്റെ വീട്ടിൽ കയറിയത്.... " അവൾ അവനെ കണ്ണുക്കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. " ചോദിക്കാൻ ആരെയും കണ്ടില്ലായിരുന്നു.... നീ ഏതാ... " അവന്റെ ചോദ്യം കേട്ട് മായക്ക് എരിഞ്ഞു കയറി. " നിന്റെ കുഞ്ഞമ്മ.... ഇറങ്ങി പോടോ... ഇനി ഞാൻ എന്താ കഴിക്കാ... "

അവൾ കെറുവിച്ചു കൊണ്ട് ചോദിച്ചതും മാധവ് ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. " താൻ പറഞ്ഞത് കെട്ടില്ല എന്ന് ഉണ്ടോ. " അവൾ അരയിൽ കൈ കുത്തി കൊണ്ട് ചോദിച്ചു. മാധവ് ഒന്നും മിണ്ടിയില്ല. "അവന്റെ ഒരു മുടിയും തടയും..." മായാ പിറുപിറുത്തു. " ഇന്ന് മാടൻ വന്നിരുന്നോ നിന്റെ ലൈബ്രറിയിലേക്ക്... " പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് മായ ചുണ്ട് പിളർത്തി... അറിയാതെ ഒരു കുഞ്ഞു പുഞ്ചരി തത്തി കളിച്ചു. " ആ.... ആ മാടൻ വന്നിരുന്നു... വൃത്തികെട്ടവൻ.... അവന് അവളെ ഓർമയില്ലാ പോലും... " മായ പരിഭവത്തോടെ പറഞ്ഞു. " ആണൊ മായപ്പെണ്ണേ..... എന്നോട് അവൻ മായപ്പെണ്ണിനെ കണ്ടു അവൾ വേറെ വീട്ടിൽ താമസിക്കാ എന്നൊക്കെ പറഞ്ഞു.... അപ്പൊ നിന്നെ കാണാൻ വന്നതല്ലേ... "

മായ മുടി വാരികെട്ടി ബാക്കിയുള്ള ചോറ് എടുത്തു സ്ലാബിൽ കയറി ഇരുന്നു. " നീ ആരാ.അതിനു എന്നെ കാണാൻ.. " അവൾ കഴിക്കുന്നതിനിടയിൽ ചോദിച്ചു " ഞാൻ.....മാധു അല്ലെ... " അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.. മായ ഒന്ന് അമർത്തി മൂളി. " മായപെണ്ണ് പോയി കഴിഞ്ഞ് നേരെ ഭക്ഷണം ഒന്നും കഴിച്ചില്ല ഇപ്പൊ ഒരു സുഖം... " അവൻ വയറിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. " എന്നാ ഇനി മാധു ചെല്ലാൻ നോക്ക്... രാത്രി ആയി... " മായ അവന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി കൊണ്ട് പറഞ്ഞു. "

ഞാൻ എങ്ങോട്ട് പോവാൻ.... അവൻ എന്നെ വീട്ടിൽ കയറ്റില്ല... " അവൻ ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു. " ആര്... " മായ സംശയത്തോടെ ചോദിച്ചു. " മാടൻ... " അവൻ മുകളിലേക്ക് നോക്കി പറഞ്ഞു. " മാധവ്... കളിക്കാൻ നിൽക്കല്ലേ.... Nee വീട്ടിലേക്ക് പോ... ഇനി ഇത് മതി നിന്റെ തന്തക്ക് സമാധാനം പോകാൻ.. " അത് പറഞ്ഞതും മാധവ് അവളെ രൂക്ഷമായി ഒന്ന് നോക്കി.... മായ എന്താ പറഞ്ഞതെന്ന ബോധത്തോടെ മുഖം കൂർപ്പിച്ചു പോകാൻ നിന്നതും മാധവ് അവളുടെ കയ്യിൽ പിടിച്ചു... മായ അങ്ങനെ തന്നെ നിന്നു. തിരിഞ്ഞു നോക്കിയില്ല. " നീ എന്താടി പറഞ്ഞെ... " avante ശബ്ദം മുറുകി. "മാധവ് നിന്നോട് സംസാരിച്ചു നിൽക്കാൻ എനിക്ക് സമയം ഇല്ല.... ഉറങ്ങണം... നാളെ പോകാനുള്ളതാണ്..."

മായ ശബ്ദം കടുപ്പിച്ചു പറഞ്ഞു. " എന്റെ തന്ത നിന്നോട് എന്താ പറഞ്ഞത് എന്നല്ലെടി ഞാൻ ചോദിച്ചേ... " അവളുടെ കൈ പിടിച്ചു വലിച്ചു അവൻ മുന്നിലേക്കിട്ടു.... മായ താഴേക്ക് നോക്കി നിന്നു. " ഡീ..... " അവൻ അലറിയതും അവൾ ഒരു നിമിഷം പകച്ചു നിന്നു. " നിന്റെ കൂടെ ഞാൻ കിടക്കുന്നത് അയാൾക്ക് നാണക്കേടാണ് എന്ന്.... നിന്റെ വെപ്പാട്ടി ആവാനുള്ള എന്റെ ആഗ്രഹം മനസ്സിൽ വച്ചേക്കാൻ.... എത്ര പണം വേണമെങ്കിലും തരാം... നാട്ടുകാരുടെ മുന്നിൽ അയാളെ നാണം കെടുത്തരുതെന്നു... " മായ അവന്റെ കൈ കുടഞ്ഞെറിഞ്ഞു ദേഷ്യത്തോടെ പറഞ്ഞു. അവളുടെ ശബ്ദം ചിലമ്പിച്ചു പോയി... മാധവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമക്കുന്നത് മായ കണ്ടു...

" ഇനിയെന്താ നിനക്ക് വേണ്ടത്.... ഇറങ്ങി പൊക്കൂടെ... " മായ കൈ കൂപ്പി പറഞ്ഞതും മാധവ് അവളുടെ കൈ പിടിച്ചു വലിച്ചു മുറിയിൽ കയറി വാതിൽ അടച്ചു... " മാധവ്... " അവൾ അലറിയതും മാധവ് അവളെ കിടക്കയിലേക്ക് ഉന്തിയതും ഒരുമിച്ചായിരുന്നു... " മിണ്ടിപ്പോകരുത് നീ...... ഒറ്റക്കായവന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വന്നു ചെറുതാണെങ്കിലും എന്റെ മനസ്സിൽ നിനക്ക് ഒരു സ്ഥാനം ഉണ്ടായിരുന്നു... പെട്ടന്ന് നീ ഇറങ്ങി പോയപ്പോ എനിക്കൊരു നീറ്റലായിരുന്നു... അയാൾക്ക് വേണ്ടി ആണ് നീ ആ വീട്ടിൽ നിന്നും ഇറങ്ങിയതെന്നു എനിക്ക് അറിയില്ലായിരുന്നു... അറിഞ്ഞിരുന്നെങ്കിൽ അയാൾ പറഞ്ഞപോലെ നിന്നെ ഞാൻ എന്റെ കൂടെ പൊറുപിച്ചേനെ.." അവന്റെ വാക്കുകൾ കേട്ടതും മായ അവനെ വിശ്വാസം വരാതെ നോക്കി. " നീ എന്തൊക്കെ ആണ് പറയുന്നത്.... " മായ ചെറിയ വിറയലോടെ ചോദിച്ചു. " നീ എന്റെ കൂടെ ഇപ്പൊ വരണം.... വന്നേ പറ്റു... "

മാധവ് ഡോറിൽ ചാരി നിന്നു പറഞ്ഞു. " നീ പറയുമ്പോൾ നിന്റെ കൂടെ വരാൻ ഞാൻ നിന്റെ ആരാ... നമ്മൾ തമ്മിൽ ഉള്ള ബന്ധം എന്താ..... എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും... " മായ മുടി വാരി കെട്ടി കൊണ്ട് പറഞ്ഞു. മാധവ് ഒന്ന് ദീർഘാശ്വാസം എടുത്തു. പിന്നെ അവൻ നേരെ ബെഡിൽ കിടന്നു... മായ കൊട്ടി പിടഞ്ഞു എഴുന്നേറ്റു. " നീ വരുന്നില്ലെങ്കിൽ വേണ്ടാ... ഞാൻ ivide കിടക്കും... " മാധവ് പറയുന്നത് കേട്ട് മായക്ക് എരിഞ്ഞു കയറി...മായ അവന്റെ കാല് പിടിച്ചു വലിച്ചു നിലത്തേക്കിടാൻ ശ്രമിച്ചതും മാധവ് അവളെ പിടിച്ചു വലിച്ചതും ഒന്നിച്ചായിരുന്നു.... മായ നേരെ അവന്റെ നെഞ്ചിലേക്ക് വീണു...

അവളുടെ ഹൃദയത്തിന് ചുറ്റും വീണ്ടും ഒരു മാന്ദ്രികഅന്തരീക്ഷം ഉണ്ടാവുകയായിരുന്നു... വീണ്ടും ആ നനുത്ത മഞ്ഞിൽ കുതിർന്ന ചെമ്പകമായി അവൾ....!. ശബ്ദം പുറത്തേക്ക് വരുന്നില്ല.... ശ്വാസം വിലങ്ങിയ പോലെ... അവന്റെ ഹൃദയ താളം അവളിലേക്ക് പ്രവഹിക്കുന്ന പോലെ. " ഡീ മൂദേവി..... " മാധവ് വിളിച്ചതും മായ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ പിടക്കുന്ന മിഴികൾ അവന്റെ കണ്ണുകളിലെ ആഴം അളക്കാൻ യാത്രയായി.. അറിയാതെ അവനും അവളിലെ മായിക ലോകത്തേക്ക് തെന്നി വീണു പോയോ....? മായയുടെ മുഖം അവന്റെ മുഖത്തോട് അടുത്തു വന്നു.. പേരറിയാത്ത എന്തോ വികാരമായിരുന്നു അവളിൽ.....

അവന്റെ ചുണ്ടുകളിൽ അവളുടെ ചുടുനിശ്വാസം പതിഞ്ഞപ്പോൾ അറിയാതെ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ചിത്രം വരയാൻ തുടങ്ങി... അവളെ കൊടുതൽ അവനോടടുപ്പിച്ചു.... അവളുടെ ശരീരം അവൻ കൂടുതൽ പൊതിഞ്ഞു പിടിച്ചു... രണ്ട് പേരും. മറ്റേതോ ഒരു ലോകത്തായിരുന്നു... തികച്ചു അപരിചിതമായ ഒരു ലോകം.... കാമമെന്ന വികാരം അവരിൽ ഉടലെടുത്തു തുടങ്ങി... പ്രണയമായിരുന്നില്ല.... മനസ്സ് പിൻവാങ്ങുമ്പോഴും ശരീരം സമ്മതിക്കുന്നില്ല..... പെട്ടന്ന് മാധവ് ഒന്ന് ഉയർന്നു കൊണ്ട് അവളുടെ അധരങ്ങൾ കടിച്ചെടുത്തു അവൾക്ക് മേലെ കിടന്നു.... മായയുടെ നീളമുള്ള വിരലുകൾ അവന്റെ കോലൻ മുടിയിലൂടെ ഇടതടവില്ലാതെ സഞ്ചരിച്ചു....

കൊളുത്തി വലിച്ചു... അവൾ കൂടുതൽ ശക്തിയിൽ അവന്റെ അധരങ്ങൾ നുണഞ്ഞു..... മാധവിന്റെ കൈകൾ അവളുടെ ശരീരമാകെ എന്തോ തേടി അലഞ്ഞു.... അവൾ അവനിൽ ലഹരിയായി തുടങ്ങുകയായിരുന്നു.....ഇരുമ്പ് ചുവ നിറഞ്ഞ ഉമിനീർ കൈമാറിയപ്പോൽ പോലും അവർ അകന്നില്ല..... കൂടുതൽ ശക്തിയിൽ അവൻ അവളിലേക്ക് സഞ്ചരിക്കുകയായായിരുന്നു..... ശ്വാസം വിലങ്ങിയപ്പോൾ അവൻ അവളിൽ നിന്നും അകന്നു മാറി.. ഒരു നിമിഷം അവളുടെ മാറിൽ തല വച്ചു കിടന്നു... പിന്നെ അവൻ പുറത്തേക്ക് പോയി... മായ അവളെ തിരയുകയായിരുന്നു... ആ ഒരു നിമിഷം തനിക്കു തോന്നിയ വികാരം എന്തായിരുന്നു.... അവൾക് അവളോട്‌ തന്നെ വെറുപ്പ്‌ തോന്നി പോയി.....

മാധവിന്റെ ബൈക്ക് സ്റ്റാർട്ട്‌ ആക്കുന്ന ശബ്ദം കേട്ടു...... പക്ഷെ പോകുന്നതയായി അവൾക്ക് തോന്നിയില്ല... എന്തോ ആലോചിച്ച പോലെ മായ ബാഗ് എടുത്തു അവന്റെ പുറകിൽ കയറി.. പക്ഷേ അവന്റെ മുഖത്തേക്ക് ഒരു നിമിഷം പോലും അവൾ നോക്കിയില്ല........ എന്തോ ഒരു വല്ലായിമ.. എന്തിനാ അവന്റെ കൂടെ തിരിച്ചു പോകുന്നതെന്ന് അവൾക്ക് മനസിലായില്ലായിരുന്നു..... താരം വാരി വിതറിയ ആകാശം...... നിലാവ് തൂകി അമ്പിളി..... വഴിയോരങ്ങളിൽ നേരിയ സ്ട്രീറ്റ് ലൈറ്റ് കാണാം..... തണുപ്പ് കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്നു... മലയാടിവാരത്തിൽ നിന്നും തണുത്ത കാറ്റ് വീശുന്നു.... അവൾക്കെന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ആയിരുന്നു...

അടുത്തായിരുന്നെങ്കിലും അവർ തമ്മിൽ ഒരുപാട് അകലത്തിലായിരുന്നു.... __💛 " എങ്കെ അവൾ..... സൊല്ലെടി....." വിജയുടെ മുഖം വലിഞ്ഞു മുറുകി. " ആ..... എനിക്ക് തെരിയില......തെരിയില......" അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. " മലർവിഴി.... പറയുന്നതാ.... നിനക്ക് നല്ലത്... " വിജയ് അലറി. " ആ...... എനിക്ക് തെരിയിലെ.. കേരളാവേ ഇരിക്ക് അവൾ... അത് മട്ടും താ എനിക്ക് തെരിയും... "വിജയ് അവളുടെ മുടിയിൽ കുത്തി പിടിച്ചു... രുദ്രയുടെ മുഖം വലിഞ്ഞു മുറുകി... അവൾ മലർവിഴിയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. " തെരിയിലെ.... " അവൾ തളർന്നു കൊണ്ട് നിലത്തിരുന്നു. " ഫോൺ എവിടെ... വിളിക്ക്... അവൾക്ക് കാൾ പന്നടി...

"വിജയ് ഫോൺ എടുത്തു അവളുടെ കയ്യിൽ കൊടുത്തു.... " ഹ..... ഹലോ...... ഇത് നാന്ത മലർവിഴി...നീ കേരളാവേ എങ്കെ ഇരിക്ക് ഡീ.... " അവളുടെ ശബ്ദം മുറിഞ്ഞു... പക്ഷെ അപ്പുറത്ത് നിന്നും യാതൊരു തരത്തിലുള്ള ഉത്തരവും കിട്ടിയില്ല.... മലർവിഴി ഫോണിലേക്ക് നോക്കി. " ഇത് പോതും..."വിജയ് ഫോൺ തട്ടി വാങ്ങി കൊണ്ട് പുറത്തേക്ക് നടന്നു.. __💛 " മാട.... "മായ അലറി... അവൻ അവളെ നോക്കാതെ ബെഡിൽ മലർന്നു കിടന്നു. " താൻ കേട്ടില്ലേ.... ഞാൻ വിളിച്ചതു... " അവന്റെ മുന്നിൽ വന്നു കൊണ്ട് അവൾ അരയിൽ കൈ കുത്തി നിന്നു...അവൻ തലയ്ക്കു മേൽ കൈ വച്ചു കണ്ണടച്ച് കിടന്നു. " എന്താടി... " അവൻ ശബ്ദം ഇല്ലാതെ ചോദിച്ചു... " എന്റെ ഫോൺ എവിടേ.... " അത് കേട്ട് മായ ഒന്നും മിണ്ടിയില്ല. " എനിക്കെങ്ങനെ അറിയും... " അവൻ എഴുന്നേറ്റിരുന്നു. " മാട.... അതെടുത്തിരിക്കുന്നെങ്കിൽ എനിക്ക് തന്നേക്ക്.... "മായ കടുപ്പിച്ചു പറഞ്ഞു.

" നിന്റെ പിറകെ ആരൊക്കെയോ ഉണ്ട്.." അവൻ പറയുന്നത് മായ കേട്ടെങ്കിലും അവൾ അത് ശ്രദ്ധിക്കാതെ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി തിരിഞ്ഞു നടക്കാൻ ഒരുങ്ങി... മാധവ് അവളുടെ കൈ പിടിച്ചു അടുത്തിരുത്തി. " മായപ്പെണ്ണേ...... പറ... " അവന്റെ ശബ്ദം അത്രമേൽ ആർദ്രമായി... മായ തല താഴ്ത്തി ഇരുന്നു. " നിനക്ക് എന്താ അറിയേണ്ടത്... ഞാൻ ആരാണെന്നോ..... എന്റെ ജീവിതത്തിൽ ഞാൻ ഇനി സ്വപ്നം പോലും കാണരുതേ എന്ന് ആഗ്രഹിക്കുന്ന എന്റെ ഭൂത കാലമോ.... അതോ... " മായയുടെ ശബ്ദം ചെറുതിലെ ഇടറി... അവന്റെ കൈ അവളുടെ കൈത്തണ്ടയിൽ മുറുകി... അവന്റെ നെഞ്ച് എന്തിനോ വേണ്ടി നീറി. " മാധു....... ഞാൻ നിനക്ക് ഒരിക്കലും ശല്യമാകില്ല....

എന്നോട് പഴയതൊന്നും ചോദിക്കരുത്... എന്നെ ഇനിയും ആ കാലത്തേക്ക്..... ആ അന്തകാരത്തിലേക്ക് തള്ളി വിടല്ലേ... " അവളുടെ കണ്ണീർ കവിളിനെ ചുംബിച്ചിറങ്ങി. " എന്നെ അങ്ങോട്ട് പറഞ്ഞയക്കല്ലേ... " അവൾ വീണ്ടും കെഞ്ചി.. അവൻ ഇല്ലെന്നു താലയാട്ടി അവളുടെ തോളിൽ ഒന്ന് തട്ടി " മായപ്പെണ്ണേ.... നീ ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ നിന്നെ അലട്ടുന്ന പ്രശ്നം എന്താ..... നീ ആരെയാ ഭയക്കുന്നത്... ഇതൊക്കെ എനിക്കൊരു ചോദ്യമാണ്... പക്ഷെ അതിനുള്ള ഉത്തരം എനിക്ക് നീ തരേണ്ട... ഞാൻ കണ്ടു പിടിച്ചോളാ... പിന്നെ നിനക്ക് ഞാൻ ഒരു വാക്ക് തരാം.... നിന്നെ ഞാൻ ഇനിയും അങ്ങോട്ട് തള്ളി വിടില്ല... " മായയുടെ മാനസ്സിൽ അറിയാതെ ഒരു തണുപ്പ് വന്നു വീഴുന്നതറിഞ്ഞു. "

മാധു..... ഫ്രണ്ട്‌സ്.... " അവൾ അവന് നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചു. അവൻ ഒന്ന് കണ്ണിറുക്കി ചിരിച്ചു. " മാധുവും.... മായപ്പെണ്ണും ഫ്രണ്ട്സ് ആണ്... പക്ഷെ മൂദേവി മാടന്റെ ആരുമല്ല.... " അവൻ ചിരി കടിച്ചു പിടിച്ചു പറഞ്ഞപ്പോൾ അറിയാതെ അവളും ചിരിച്ചു പോയി.. _💛 " ശ്യാമേട്ട.... " ദചുവിന്റെ അലർച്ചാ കേട്ടതും ശ്യാം ഒന്ന് ഞെട്ടി. " എന്താടി നിനക്ക് ഇവിടെ പണി... പറയടി.... " അവൾ നീരുവിനോട് തട്ടി കയറി. " ദച്ചു നീ വന്നേ.... വരാൻ... " ശ്യാം അവളെ കൈ പിടിച്ചു വലിച്ചു " വിടാൻ..... ഞാൻ മിണ്ടില്ല.... എന്നോട് മിണ്ടണ്ട... ഞാൻ പറഞ്ഞതല്ലേ അവളോട് മിണ്ടണ്ട എന്ന്... മ്മ്... " അവൾ മുഖം കൊട്ടി തിരിഞ്ഞു നടന്നപ്പോൾ ശ്യാം അവളുടെ പിറകെ ഓടി.

" എടി.... നീ തെറ്റല്ലേ... അതല്ല പ്രശ്നം... " ശ്യാം അവളെ പിടിച്ചു നിർത്തി. " ഏതായാലും എനിക്ക് ഒന്നുല്ല.... " അവൾ മുഖം കൊട്ടി.... " ഓ.... എടി അവൾ എന്നോട് ഇഷ്ടാ എന്ന് പറഞ്ഞു... " അത് കേട്ടപ്പോഴേക്കും ദച്ചു അവളെ കണ്ണു തുറുപ്പിച്ചു നോക്കി. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി... "അയ്യേ.... നീ എന്തിനാ കരയുന്നെ... എടി അവൾ പറഞ്ഞു എന്നുള്ളത് ശെരിയാ... ഞാൻ പറഞ്ഞു എനിക്ക് ദച്ചുനെ ആണ് ഇഷ്ടം... ഇനി എന്നെ ശല്യപെടുത്തരുത് എന്ന്... " ദച്ചു ഒന്നും മിണ്ടിയില്ല. " ഐസ് ക്രീം കഴിച്ചാലോ പെണ്ണെ... " അവൻ അവളുടെ കവിളിൽ ഒന്ന് നുള്ളി. " രണ്ടെണ്ണം... " അവൾ പറയുന്നത് കേട്ട് ശ്യാം വാ പൊത്തി ചിരിച്ചു...അത് കണ്ട് ദച്ചു അവന്റെ കവിളിൽ അമർത്തി കടിച്ചു തിരിഞ്ഞതും അവൾ കണ്ണു മിഴിച്ചു നിന്നു പോയി.... അവളുടെ ശരീരം ഒന്ന് വിറച്ചു...........................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story