മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 17

manjukalavum kazhinju

എഴുത്തുകാരൻ: അഭി

ഏ.... ഏട്ടൻ.... ഏട്ടനെന്താ ഇവിടെ... " ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം ദച്ചു ചോദിച്ചു. മാധവ് അവളെയും ശ്യാമിനെയും മാറി മാറി നോക്കി " ക്ലാസ്സ്‌ ഇല്ലേ ശ്യാം... "അവന്റെ ശബ്ദത്തിലെ ഗൗരവം അവനെയും ഒന്ന് ഭയപ്പെടുത്തി. " ഇന്ന്... ഉച്ചക്ക് കഴിഞ്ഞ്.... സ്ട്രൈക്ക് ആയിരുന്നു... " മാധവ് രണ്ടാളെയും ഒന്ന് കൂർപ്പിച്ചു നോക്കി... ദച്ചു മെല്ലെ അവന്റെ കയ്യിൽ പിടിച്ചു. " ഏട്ടാ.... " അവൾ ചെറിയ പേടിയോടെ വിളിച്ചു. "മ്മ്...... ഇവനെ നിനക്ക് ഇഷ്ടാന്ന് പറയാൻ പോവല്ലെ..." ദച്ചു അവന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിന്നു.... " നീ വീട്ടിലേക്ക്‌ ചെല്ലാൻ നോക്ക്... " അവൻ അവളുടെ തലയിൽ ഒന്ന് തലോടി... ദച്ചു ശ്യാമിനെ ഒന്ന് തിരിഞ്ഞു നോക്കി നടന്നു..

" വാ.... " മാധവ് ശ്യാമിന്റെ തോളിൽ കയ്യിട്ട് നടന്നു. " ഏട്ടാ.... ഞാൻ... " ശ്യാമിന്റെ ശബ്ദം ഒന്ന് വിറച്ചു. " വേണ്ടാ എന്നൊന്നും ഞാൻ പറയില്ല... പക്ഷെ നിനക്കറിയാലോ പഠിക്കണ്ട പ്രായം ആണ്.... മ്മ്.... അവളും നീയും.... നിന്റെ കഴിഞ്ഞെന്നു കരുതാം... അവൾ അല്ലെങ്കിലേ ഒരു പൊട്ടി പെണ്ണാ...അതിനിടയിലൂടെ ഇതും കൂടി ആയി പഠിത്തം ഉഴപ്പരുത്..... " മാധവ് പറയുന്നതിനെല്ലാം അവൻ തലയാട്ടി കൊണ്ടിരുന്നു. " നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ... " മാധവ് അവന്റെ തോളിൽ ഒന്ന് തട്ടി. " എനിക്കറിയാടാ നീ തന്നെയാ അവളെ ഇത്രയും കാലം നോക്കിയത്... ഇനിയും നിന്റെ കയ്യിൽ തന്നെ തരുന്നതിൽ എന്താ തെറ്റ്... " അത് കേട്ട് ശ്യാം ചെറു ചിരിയോടെ അവനെ നോക്കി.

മാധവ് ഒന്ന് കണ്ണിറുക്കി കാണിച്ചു. " വാ.... വീട്ടിലേക്ക്... " അവൻ ശ്യമിനെയും കൊണ്ട് നടന്നു... അവർ പിന്നെയും ഒരുപാട് സംസാരിച്ചു. പണ്ടെങ്ങോ നഷ്ടപ്പെട്ടു പോയ ഒരു ഏട്ടന്റെ സ്നേഹം അവനിലേക്ക് പ്രവഹിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. __💛 " മാധു....... " മായയുടെ ശബ്ദം കേട്ട് അവനൊന്നു തിരിഞ്ഞു നോക്കി. മായ അവന് ഛായ നീട്ടി.അവൻ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. " ഓ.... അപ്പൊ കുടിക്കാൻ അറിയാഞ്ഞിട്ടല്ല അല്ലെ മാട... " അവൾ കള്ള ദേഷ്യത്തിൽ ചോദിച്ചു... അവൻ അവളെ ഒന്ന് പുച്ഛിച്ചു. " നീ തന്നാൽ ഞാൻ അല്ലെങ്കിലും കുടിക്കില്ല... മായപ്പെണ്ണ് തന്നാൽ കുടിക്കും.... " അവൻ കയ്യിലെ പാത്രം ഉമ്മറത്തേക്ക് വച്ചു കൊണ്ട് പറഞ്ഞു.

മായ പുറത്തെ ഇരുട്ടിലേക്ക് ഒന്ന് നോക്കി... മഴ ചിന്നി പെയ്യുന്നുണ്ട്.... ചെറിയ കുളിരു കോരിയെറിഞ്ഞു ചെമ്പകത്തെ ചുംബിച്ചു കൊണ്ട് മെല്ലെ മണ്ണിലേക്ക് ഒരു യാത്ര..... " മാധു....... ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് പറയോ.... " മായ പുറത്തേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു. " പറയാന് പറ്റുന്നതാണെങ്കിൽ പറയും.. " അവൻ ഛായ ചുണ്ടോട് ചേർത്തു. " മഹി..... മഹിക്കെന്തു പറ്റിയതാ.. " മായ തിരിഞ്ഞു നോക്കിയില്ല... അവൾക്കറിയാം അവന്റെ കണ്ണു നിറഞ്ഞു കാണുമെന്നു... പക്ഷെ എന്തോ ചോദിക്കണം എന്ന് തോന്നി... അറിയാൻ ഒരു ആഗ്രഹം. " ഞാൻ കൊന്നു കളഞ്ഞതാണത്രേ.... എന്റെ കുഞ്ഞിനെയും.... " അവന്റെ ശബ്ദം വിറച്ചു... മായക്ക് നെഞ്ചിൽ ഒരു നീറ്റൽ.....

മായ മെല്ലെ അവന് നേരെ തിരിഞ്ഞിരുന്നു. " മാധവ്..... ഒരാളെ കൊല്ലാനൊന്നും നിനക്ക് പറ്റില്ല.... " മായ അവന്റെ തോളിൽ ഒന്നു കൈ വച്ചു. " ഇല്ല..... പറ്റില്ല..... എന്റെ മഹിയെ കൊല്ലാൻ എനിക്ക് അല്ലെങ്കിലും പറ്റില്ല....എല്ലാവരും കൂടി കൊന്നു... എന്നെയും... " അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.... ***മെഡിസിന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ... പഠിക്കണം ഡോക്ടർ ആവണം.... എന്റെ ആഗ്രഹം ഒരിക്കലും അതായിരുന്നില്ല... എനിക്ക് ലോകം ചുറ്റാനായിരുന്നു ഇഷ്ടം... അച്ഛൻ.... അച്ഛനെനിക്ക് ജീവനായിരുന്നു.... എന്റെ എല്ലാം.... അമ്മ കുഞ്ഞിലേ മരിച്ചു.... അച്ഛൻ എല്ലാവരുടെയും നിർബന്ധപ്രകാരം മറ്റൊരു കല്യാണം കഴിച്ചു...

എനിക്കും അന്ന് വലിയ സന്തോഷമായിരുന്നു... എനിക്ക് പുതിയ അമ്മയെ കിട്ടിയല്ലോ.. പക്ഷേ ആ സ്ത്രീക്ക് എന്നെ വെറുപ്പായിരുന്നു.... അച്ഛൻ ഇല്ലാത്ത ദിവസം എന്നെ പട്ടിണിക്കിടും.... എന്നെ ഒരുപാട് തല്ലും.... പഠിക്കാന് സമ്മതിക്കാതെ കുഞ്ഞിലേ എന്നെ കൊണ്ട് പറ്റാത്ത ജോലികളെല്ലാം ചെയ്യിക്കും.... മടുത്തു പോയൊരു ബാല്യം.... ആയിടെ ആണ് ദച്ചു പിറന്നത്.. പിന്നെ എന്റെ ലോകം അവളായിരുന്നു.... അമ്മയുടെ ഇഷ്ടക്കേടെല്ലാം അവൾ നികത്തിയിരുന്നു... അവളുടെ ആ പുഞ്ചിരി കൊണ്ട്...പക്ഷെ എപ്പോഴോ ഞാൻ ആ സ്ത്രീയെ വെറുത്തു.... അച്ഛന് ഞങ്ങൾ രണ്ട് പേരും ഒരുപോലെ ആയിരുന്നു..... ദച്ചുവിനെ എടുക്കുന്നതിൽ പോലും അവർ മോശം കണ്ടെത്തി...

(Past ) എൻട്രൻസിൽ നല്ല റാങ്ക് കിട്ടി ഞാൻ മെഡിസിന് ചേർന്നു... അച്ഛന്റെ ആഗ്രഹത്തിന് വേണ്ടി ഉറക്കമൊഴിച്ചു പഠിച്ചു..... ആരോടും വലിയ കൂട്ടുണ്ടായിരുന്നില്ല.... എന്റെ സ്വഭാവം എനിക്ക് തന്നെ അറിയില്ലായിരുന്നു... അങ്ങനെ ആണ് അവളെ കാണുന്നത് മഹിത.... ഒരിക്കൽ ഞാൻ പുസ്തകവും വായിച്ചു ലൈബ്രറിയിൽ ഇരിക്കുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടി വന്നു.... എന്നിട്ട് എന്റെ മുന്നിൽ വന്നിരുന്നു.... " ഡാ.... നീ ആരോടും മിണ്ടില്ലേ... " അവൾ ചോഷിക്കുന്നത് കേട്ട് അവനൊന്നു തല ഉയർത്തി.മാധവ് ബൂക്ക്‌ എടുത്തു മറ്റൊരു ബെഞ്ചിലേക്ക് ഇരുന്നു.... " എന്റെ കൂടെ ഒന്ന് വാ..... " അതും പറഞ്ഞു അവൾ അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി....

മാധവ് അവളെ അന്തം വിട്ടു നോക്കി... ഇതുവരെ ആരും അവനോട് ഇങ്ങനെ അടുത്ത് പെരുമാറിയിട്ടില്ല. " ഇതാ ഞാൻ പറഞ്ഞയാൾ... " ആരുടെയോ മുൻപിൽ. ചെന്നു നിർത്തി കൊണ്ട് അവൾ പറഞ്ഞു.. എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി. " ഇവനോ.... "മാധവും അവളെ അന്തം വിട്ട് നോക്കി. " അതെ.... ഞാൻ പറഞ്ഞ എന്റെ ചെക്കൻ.... ഇനി മേലാൽ എന്റെ പിറകെ ആരും വരാൻ നിൽക്കരുത്..... വന്ന പിന്നെ ഇവൻ നിങ്ങളെ എടുത്തു കുടയും..... " മാധവ് അത് കേട്ട് ഒന്നും മനസിലാവാതെ നിന്നു.. മഹി അവന്റെ കൈ പിടിച്ചു നടന്നു... ഇടക്കൊന്നു തിരിഞ്ഞു നോക്കി അവളുടെ സീനിയർസിനു മുഖം കൊട്ടി കാണിച്ചു. "വിടെടി..." പെട്ടന്ന് മാധവ് കൈ കുടഞെറിഞ്ഞു

" അയ്യേ..... എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ... എന്നോട് ഒന്നും തോന്നല്ലേ... അവന്മാരെ കയ്യിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാ.... അല്ലാതെ ഒന്നുമല്ല... കൂട്ടത്തിൽ കാണാവുന്ന ഒരുത്തനെ കണ്ടപ്പോൾ വലിച്ചു കൊണ്ട് പോയി... " അവൾ കൂൾ ആയി പറയുന്നത് കേട്ട് മാധവിനു എരിഞ്ഞു കയറി.. " ന്നാ.... "അത് പറഞ്ഞു അവൾ. മാധവിന്റെ വായിൽ എന്തോ വച്ചു കൊടുത്തു... മാധവ് കണ്ണ് പകച്ചു.. അതൊരു നാരങ്ങ മിട്ടായി ആയിരുന്നു.... ആദ്യം ഒന്നും അവൻ അവളോട് വലിയ അടുപ്പം ഒന്നും കാണിച്ചിരുന്നില്ല... പക്ഷേ കണക്കുമ്പോൾ കാണുമ്പോൾ മഹി ഓടി വന്നു അവനോട് എന്തെങ്കിലും ഒക്കെ സംസാരിക്കും... ഇടക്കെപ്പോഴോ അവനും അവളോട് മിണ്ടി തുടങ്ങി...

അങ്ങനെ ആഴമേറിയ ഒരു സൗഹൃദത്തിന് അവിടെ വേരുറച്ചു തുടങ്ങി.... " മാധവ്...... നീ എന്നെ കല്യാണം കഴിക്കോ അപ്പൊ നമുക്ക് ഒരിക്കലും പിരിയണ്ടല്ലോ.... " ഒരിക്കൽ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് മഹി അവനോട് ചോദിച്ചത്... മാധവ് ഒന്ന് ഞെട്ടി.. പിന്നെ അവളുടെ തലക്കിട്ടു ഒന്ന് കൊട്ടി. " നിനക്ക് നല്ല അസ്സല് വട്ടാ.... " അവൻ അത് പറഞ്ഞപ്പോൾ അറിയാതെ മഹിയുടെ മുഖമൊന്നു വാടി. അത് അവനും ശ്രദ്ധിച്ചിരുന്നു. കണ്ടില്ലെന്നു നടിച്ചു.. " മഹി.... നിന്നെ ഞാൻ അങ്ങനെ... " അവളുടെ സംസാരം ഒന്ന് കേൾക്കാതെ ആയപ്പോൾ അവൻ പറഞ്ഞു. അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. " മാധവ്..... ഞാൻ ഇല്ലാതെ നിനക്ക് പറ്റോ..... പറാ..... എനിക്ക് കഴിയില്ല...

നല്ല സൗഹൃദം തമ്മിൽ ഉള്ളവർ ജീവിതത്തിലും ഒന്നിച്ചാൽ ആ പ്രണയത്തിനു ഭംഗി ഉണ്ടാവില്ലേടാ...... എന്തോ എപ്പോഴോ നീ എനിക്ക് ആരൊക്കെയോ ആയി തീർന്നു..... " മഹി ചെറു പുഞ്ചിരിയോടെ പറഞ്ഞു എഴുന്നേറ്റ് പോയി.... മാധവ് അവൾ പോകുന്ന വഴിയേ ഒന്ന് നോക്കി... " ഡാ.... വൈകീട്ട് എനിക്ക് പള്ളിയിൽ പോണം... എന്നെ ഡ്രോപ്പ് ചെയ്യണം നീ........ " ഇടയ്ക്കു അവൾ തിരിഞ്ഞു നിന്നു കൊണ്ട് വിളിച്ചു പറഞ്ഞു. മഹി പറഞ്ഞതിനെ കുറിച്ച് ആലോചിക്കുമ്പോൾ എന്തോ അവന്റെ ഉള്ളിൽ ഒരു നീറ്റൽ.... അവളില്ലാതെ എങ്ങനെയാ എന്ന് അവനും അറിയുന്നുണ്ടായിരുന്നില്ല...... മഹി പിന്നീട് അതിനെ കുറിച്ചൊന്നും അവനോട് സംസാരിച്ചിട്ടില്ലായിരുന്നു.....

അങ്ങനെ ഒരു ദിവസം കോളേജില്ലാത്ത ഒരു ദിവസം ആർട്സ് ന്റെ പ്രാക്ടിസിനു വേണ്ടി മഹി കോളേജിലേക്ക് എത്തി.... " ഹലോ....... നീ എന്താ ഈ നേരത്ത്.."മഹിയുടെ കാൾ എടുത്തു കൊണ്ട് അവൻ ചോദിച്ചു. " എടാ.... കോളേജിലേക്ക് വാ.... Nee ഇല്ലാതെ ഒരു സുഖമില്ല.. " അതും പറഞ്ഞു അവൾ ഫോൺ കട്ടാക്കി. അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു. അവൾ ഒരു ക്ലാസ്സ്‌ റൂമിൽ ഒറ്റക്ക് ഇരിക്കുകയായിരുന്നു.... ഞാനും അങ്ങോട്ട് കയറി.....പിന്നെ പറയണ്ടല്ലോ... അവൾ അന്നത്തെ ദിവസത്തെ കുറച്ചു എണ്ണം വിടാതെ പറഞ്ഞു കൊണ്ടിരുന്നു. പിന്നെയും എന്തൊക്കെയോ.... മാധവിനു ഒരിക്കലും അതൊന്നും മടുപ്പുണ്ടാക്കിയിരുന്നില്ല....

ഇനിയും ഇനിയും കേൾക്കാനൊരു ആഗ്രഹം... താടയ്ക്ക് കൈ കൊടുത്തു അവൻ അവളെ തന്നെ നോക്കിയിരുന്നു പോയി... സമയം പോയതൊന്നും അവർ അറിഞ്ഞില്ല.പോകാൻ ഇറങ്ങിയപ്പോൾ ആണ് ഡോർ ആരോ അടച്ചിരിക്കുന്നത് കണ്ടത്....എത്ര ഒക്കെ ശ്രമിച്ചിട്ടും അത് തുറന്നില്ല.... മഹി ആകെ പേടിച്ചു പോയി... അവളാകെ വിയർക്കാൻ തുടങ്ങി... മെല്ലെ തേങ്ങി കരയാനും.... മാധവ് അവളെ ചേർത്തു പിടിച്ചു അവിടെയുള്ള ബെഞ്ചിൽ തന്നെയിരുന്നു.... ആരെയെങ്കിലും വിളിക്കാനാണെങ്കിൽ മാധവ് ഫോൺ റൂമിൽ വച്ചു.... മഹിയുടെ ഫോൺ ആണെങ്കിൽ ചാർജില്ല. അങ്ങനെ ആ രാത്രി മുഴുവൻ അവൾ അവന്റെ നെഞ്ചിലായിരുന്നു കിടന്നത്. അവൻ അവളെ ചേർത്തു പിടിച്ചു ഇടക്കെപ്പോഴോ ഉറങ്ങിയിരുന്നു...

രാവിലെ കണ്ണു തുറന്നപ്പോൾ മഹി കാണുന്നത് അവരെ തുറിച്ചു നോക്കി നിൽക്കുന്നവരെയാണ്.... അവലവന്റെ കൈ വലയത്തിൽ ആണ് കിടക്കുന്നത് എന്നോർത്തപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റു. " പ.... പപ്പാ... " അവളുടെ ശബ്ദം വിറച്ചു..എല്ലാവരും അവരെ പരിഹാസത്തോടെ നോക്കുന്നത് കണ്ടു. " ഇന്നലെ രാത്രി മുഴുവൻ എന്തായിരുന്നു നിങ്ങൾക്ക് ഇവിടെ പണി മക്കളെ.. " ആരുടെയോ പരിഹാസം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ മാധവിനു എരിഞ്ഞു കയറി. " പപ്പാ..... ഞങ്ങൾ.. " ബാക്കി പറയും മുന്നേ അയാൾ മഹിയുടെ മുഖം അടച്ചോന്നു കൊടുത്തിരുന്നു....... " അങ്കിൾ സംഭവിച്ചത് എന്താണെന്ന് ഒന്ന് കേൾക്.... "മാധവ് മഹിയെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു..

അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു. " ഇതിൽ കൂടുതൽ എനിക്കൊന്നും അറിയാനില്ല... ഇനിയെന്റെ വീടിന്റെ പടി ചവിട്ടി പോവരുത്... " അത് പറഞ്ഞയാൾ പോയി... മഹി ആകെ തകർന്നു... കൂടെ ഉള്ളവരുടെ പരിഹാസവും നോട്ടവും അവളെ തളർത്തി..... കോളേജിൽ നിന്നുമൊരു സസ്പെന്ഷൻ.... മാധവിനു എന്ത് ചെയ്യും എന്നറിഞ്ഞില്ല... മഹിയുടെ പപ്പാ എത്രയൊക്കെ പറഞ്ഞിട്ടും അമ്പിനും വില്ലിനോടും അടുക്കുന്നില്ല... ഒടുക്കം മഹിയെ കൊണ്ട് വീട്ടിലേക്ക് ചെന്നു...മുറ്റത്തേക്ക് എത്തിയതും avante മുന്നിലേക്ക് ഒരു ബാഗ് തെറിച്ചു വീനിരുന്നു. മുന്നോട്ട് നോക്കിയപ്പോൾ അവന്റെ നെഞ്ച് നീറി. " അച്ഛാ.... " അവന്റെ ശബ്ദം ഒന്നിടറി.

" അങ്ങനെ വിളിക്കരുത് നീ.... എങ്ങോട്ടാ വരുന്നത്... നിനക്കിങ്ങനെ ഒരു വീടില്ല.... ഒരു അച്ഛനും..... ഒരു കൃസ്ത്യാനി പെണ്ണിനെ കൊണ്ട് എന്റെ വീടിന്റെ മടി ചവിട്ടാൻ ഞാൻ സമ്മതിക്കില്ല ഇറങ്ങി പൊക്കോണം... " മാധവ് ആ വാക്കുകളിൽ തറഞ്ഞു നിന്നു പോയി... അവന്റെ അച്ഛൻ അങ്ങനെ ആയിരുന്നില്ല..... ആ വാക്കുകൾ കൊണ്ട് മരിച്ചു പോയി അവന്റെ മനസ്സിൽ എല്ലാവരും...... മാധവ് ഒന്നും മിണ്ടിയില്ല... പുച്ഛത്തോടെ ഉള്ള ഒരു ചിരി മാത്രം..... അങ്ങനെ ഉണ്ണിയേട്ടൻ ആണ് അവർക്കൊരു വീട് ഒപ്പിച്ചു കൊടുത്തത്.... പിന്നെ അവനും വാശി ആയിരുന്നു........ജയിക്കണം എന്നാ വാശി മാത്രം...__💛

" ഡാ..... മാധവ്..... എന്തിനാടാ നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.. " മഹിയുടെ ശബ്ദം ഇടറി... മാധവ് അവളെ ഒന്ന് തല ഉയർത്തി നോക്കി.... " ഡാ.... ഞാൻ.... ഞാൻ പോണോ.... " അവന്റെ മുഖം കയ്യിലെടുത്തു കൊണ്ട് അവൾ ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല. " ഞാൻ കാരണം നിന്റെ അച്ഛൻ.... " ബാക്കി അവൾ പറഞ്ഞില്ല... എല്ലാം നഷ്ടപ്പെട്ടവന്റെ നിരാശയും നിസ്സഹായ അവസ്ഥയും ആയിരുന്നു അവന്റെ കണ്ണുകളിൽ.... അവൾക്കെന്തോ ഉള്ളിലൊരു നീറ്റൽ.... അവൾ അകത്തേക്ക് പോകാനൊരുങ്ങിയപ്പോൾ മാധവ് അവളുടെ കൈ പിടിച്ചു നിർത്തി.. " മഹി...... എന്നെ വിട്ട് പോവോ നീ.... മ്മ്... എനിക്ക് നീ മാത്രെ ഇനിയുള്ളു... " അവന്റെ ശബ്ദം അത്രമേൽ ആർദ്രമായി..

മഹിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. " ടാ.... നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ കെട്ടാൻ..... " കണ്ണു നിറച്ചു കൊണ്ട് ചെറു പുഞ്ചിരിയോടെ അവൾ ചോദിക്കുന്നത് കേട്ട് അവൻ അവളെ വാരി പുണർന്നു..... " I Love You......" അവന്റെ ചുണ്ടുകൾ മന്ദ്രിക്കുന്നുണ്ടായിരുന്നു. __💛 പാർട്ട്‌ ടൈം ജോലി ചെയ്തും മറ്റും ആണ് പിന്നീട് അവൻ അവളെ നോക്കിയത്.. ആരുടെ കാലു പിടിക്കാനും പോയിരുന്നില്ല... പഠിത്തം ഒരു വഴിക്കു പോകുമെങ്കിലും അവർ രണ്ട് പേരും അവരുടേതായ ലോകത്ത് സന്തോഷത്തിൽ ആയിരുന്നു....അങ്ങനെ ഒരു മഞ്ഞുകാലത്തു ആണ് അവരെ തേടി മറ്റൊരു സന്തോഷമെത്തുന്നത്... അവന്റെ ജീവന്റെ തുടിപ്പുകൾ അവളുടെ ഗർഭപാത്രത്തിൽ മൊട്ടിട്ടു തുടങ്ങിയെന്നു.........

മഞ്ഞു കാലത്ത് അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചുരുണ്ടു കൂടിയും അവനെ മതിയാവോളം പ്രണയിച്ചും അവൾ സ്വയം മറന്നു പോയി..... അത്രക്ക് സന്തോഷമായിരുന്നു..... ഒരു ദിവസം മാധവ് വീട്ടിലേക്ക് വന്നപ്പോൾ മഹിയെ കണ്ടില്ല.... അവൻ വീട് മുഴുവൻ തിരഞ്ഞു....ഫോൺ വിളിച്ചു... കിട്ടിയില്ല.... പറ്റാവുന്നിടത്തെല്ലാം അന്വേക്ഷിച്ചു..... അപ്പോഴാണ് അവനെ തേടി ഇരു ഫോൺ കാൾ എത്തുന്നത്.... " കൊന്നുകളഞ്ഞില്ലെടാ നീ എന്റെ മോളെ..... " മാധവ് തരിച്ചു നിന്നു പോയി... അവന്റെ കയ്യിൽ നിന്നും ഫോൺ വഴുതി വീണു... എങ്ങനെയാണെന്നോ എന്താണെന്നോ ചോദിച്ചില്ല.....അവൻ ഒന്ന് അലറി കരഞ്ഞു.... അന്തരീക്ഷം പോലും മരവിച്ചു പോയി...

ആളുകളുടെ കുത്തുവാക്കുകളിൽ നിന്നും ഒന്ന് അവൻ അറിഞ്ഞു അവളെ ഞാൻ നശിപ്പിച്ചെന്നു.....അവന്റെ മഹിയെ അവൻ പിച്ചിച്ചീന്തിയെന്ന്...... തളർന്നു പോയി അവൻ.... അവളുടെ വെള്ള മൂടിയ ശരീരം ഒന്ന് കാണാൻ പോലുമുള്ള കരുതില്ലായിരുന്നു അവന്... തകർന്നു പോയി... വല്ലാതെ.... ഒരു ഭ്രാന്തനായി മാറി........ വല്ലാതെ..... അവൻ സ്വയം കുത്തി നോവിച്ചു കൊണ്ടിരുന്നു...... ആര് ചെയ്‌തെന്നോ എന്തിനു ചെയ്‌തെന്നോ ഇതുവരെ അവൻ അന്വേക്ഷിച്ചിട്ടില്ല........

അവനെന്നോ മരിച്ച കണക്കെയായിരുന്നു... ഒന്നിനെ കുറിച്ചും ഒരു ബോധവുമില്ലാതെ ആയിരുന്നു അവൾ പോയതിനു ശേഷം...അവളുടെ കൂടെ ഉണ്ടായിരുന്ന 4 കൊല്ലം.... അവൻ ജീവിച്ചത് അപ്പോൾ മാത്രമായിരുന്നു..... പിന്നീടെപ്പോഴോ അവളുടെ ഓർമ്മകളിൽ അവൻ ജീവിക്കുമ്പോൾ അവൾ കൂടെയുള്ള പോലേ.... അവളോട് സംസാരിക്കുന്ന പോലെ...... മരിച്ചിട്ടില്ലെന്നു അവൻ സ്വയം പറഞ്ഞു പഠിപ്പിക്കും.... അവളുടെ കൂടെ ജീവിക്കുന്നത് പോലെയായിരുന്നു അവളുടെ മരണശേഷവും അവന്റെ ജീവിതം... തുടരും.....💛 Past കുറച്ചൊക്കെ തുടങ്ങി

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story