മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 18

manjukalavum kazhinju

എഴുത്തുകാരൻ: അഭി

അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.... ഒരു ആശ്വാസവാക്ക് പറയാൻ അവൾക്ക് തോന്നിയില്ല... അത് ക്രൂരമാണ്.....ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ചന്ദ്രവെളിച്ചം ഇലകൾക്കിടയിലൂടെ സഞ്ചരിക്കുന്നുണ്ട്... അവന്റെ കണ്ണുകൾ അതിൽ ഉടക്കി നിന്നു..ഒരു മഞ്ഞു തുള്ളി പോലെ നീർതിളക്കം അവന്റെ കൺകോണിൽ പ്രത്യക്ഷമായപ്പോൾ അവൻ അകത്തേക്ക് കയറി പോയി. " ആരാണെന്നു എന്ത് കൊണ്ട് അന്വേക്ഷിച്ചില്ല മാധവ്... " മായ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി. " നഷ്ടപ്പെട്ടു പോയില്ലേ.... അന്വേക്ഷിച്ചിരുന്നെങ്കിൽ എനിക്ക് തിരിച്ചു കിട്ടുമായിരുന്നോ...... തോന്നിയില്ല.... "അവൻ അതും പറഞ്ഞേഴുന്നേറ്റ് പോയി... അവൾഒന്ന് നെടുവീർപ്പിട്ടു. മഹിയെ കുറിച്ച് പറയുമ്പോൾ അവന്റെ കണ്ണുകളിൽ മരിക്കാത്ത പ്രണയത്തിന്റെ ശേഷിപ്പുകൾ ഉണ്ടായിരുന്നു..... തീവ്രമായ ഒന്ന്...! __💛

" ഡോ മാട..... " മായയുടെ അലർച്ച കേട്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി. " എന്തിനാടി നീ കിടന്നു അലറുന്നത്... " അവൻ മുഖം ചുവപ്പിച്ചു kond ചോദിച്ചു. " നീയെന്താ ഞാൻ ചോദിച്ചതിന് ഉത്തരം പറയാത്തെ.... " അവൻ അവളെ മുഖം ചുളിച്ചു നോക്കി. " നീ ചോദിക്കുന്നതിനൊക്കെ ഉത്തരം ഞനെന്തിനാ പറയുന്നേ... വീട്ടിൽ കയറ്റി എന്ന് കരുതി എന്നെ ഭരിക്കാൻ വരണ്ട.. " അവൻ മുറുകിയ ശബ്ദത്തോടെ പറഞ്ഞു. " അതിനു നിന്റെ ഔദാര്യം ഒന്നും ഞാൻ ചോദിച്ചില്ലല്ലോ.... " അവൾ ചുണ്ട് കോട്ടി പറഞ്ഞു. " ആ..... വേണ്ടാ.... എന്നാ നീ ഒറ്റക്കങ്ങു ഉണ്ടാക്കിക്കോ...." മാധവ് ചെയർ വലിച്ചിട്ടു എഴുന്നേറ്റ് പോയി.. " മാധു..... " അവൾ ചെറു പുഞ്ചിരിയോടെ വിളിച്ചു...

മാധവ് തിരിഞ്ഞു നോക്കാതെ അത് പോലെ തന്നെ നിന്നു.. അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു കുഞ്ഞു പുഞ്ചിരി. " പറ...... " അവൾ അവനെ പ്രതീക്ഷയായോടെ നോക്കി. " രാത്രി നോക്കാ.... " അതും പറഞ്ഞു അവൻ പോയപ്പോൾ മായ ടേബിളിൽ തല വച്ചു കിടന്നു.... " ഇനി രാത്രി വന്നിട്ട് കൊണ്ടു പോവില്ലെന്നു പറയോ ഡോ.... " അവൾ വിളിച്ചു ചോദിച്ചു. " മായപ്പെണ്ണിനെ മാത്രം.... " അവൻ കീ എടുത്തു പുറത്തേക്ക് പോയപ്പോൾ അവൾ കണ്ണിറുക്കി ഒന്ന് ചിരിച്ചു. __💛 രാത്രി കുറച്ചു ഇരുട്ടിയപ്പോഴാണ് മാധവ് വീട്ടിലേക്ക് വന്നത്.... അവനെ നോക്കി ചുണ്ട് പിളർത്തി ഉമ്മറത്ത് തന്നെ മായ ഉണ്ടായിരുന്നു. " പോണ്ടേ..... " അവൻ ചോദിക്കുന്നത് കേട്ട് അവൾ ചാടിയിറങ്ങി.

" ശ്യാമിനേം ദചുനേം വിളിച്ചാലോ.. " അവൾ അവന്റെ അടുത്ത് വന്നു ചോദിച്ചു. " വേണ്ടാ..... " അവൻ ഗൗരവത്തോട് പറഞ്ഞു മുന്നോട്ട് നടന്നു. അവളും അവന്റെ പിറകെ പോയി. " അതെന്താ..... അവൻ ഉണ്ടെങ്കിൽ നല്ല രസം ആയിരിക്കും... " മായ ചെറിയ ചിരിയോടെ പറഞ്ഞു " ഈ ചൂല് ഒന്ന് കെട്ടി വക്കാൻ പാടില്ലായിരുന്നോ നിനക്ക്... പോകുന്ന വഴിക്കുള്ള ചമ്മല മൊത്തം അല്ലേൽ ഇതിൽ തൂങ്ങും... " അവൻ പറയുന്നത് കേട്ട് മായ മുഖം കോട്ടി മുടി മുഴുവൻ മുന്നിലേക്കിട്ടു.. " എങ്ങനെയാ രാത്രി അങ്ങോട്ട് പോവാ...... വല്ല പാമ്പോ മറ്റതോ ഉണ്ടെങ്കിലോ.. " മായ ആവലാതിയോടെ ചോദിച്ചു.... മാധവ് ഒന്നും മിണ്ടിയില്ല... തണുപ്പ് മലനിരകളെ ചുംബിച്ചു കൊണ്ട് പുക പോലെ നിറഞ്ഞു നിൽക്കുന്നു...

നിലവ് വീണ വഴിയിലൂടെ അവന്റെ പിറകെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ അവനിൽ ഇടയ്ക്കിടെ പാറി വീണു കൊണ്ടിരുന്നു....... കണ്ണെടുക്കാൻ തോന്നുന്നില്ല...... Avane നോക്കുന്നതോറും അവളുടെ അധരങ്ങളിലെ പുഞ്ചിരിക് കൂടുതൽ ഭംഗിയുണ്ടായി.... അന്ന് കയറിയ കുന്നിന്റെ താഴെ എത്തിയപ്പോൾ മാധവ് മായയെ ഒന്ന് തിരിഞ്ഞു നോക്കി...... യാതൊരു തടസവും ഇല്ലാതെ പാറ കെട്ടുകളിൽ നിലാവ് വീണുടഞ്ഞു കിടക്കുന്നത് കൊണ്ട് വഴി കാണാൻ വലിയ പ്രയാസം ഒന്നും തോന്നിയില്ല.. അധികം പുല്ലൊന്നും അവിടെയില്ല..... മാധവ് മെല്ലെ മല കയറി തുടങ്ങി... " ഡോ.... എന്നെ കൂടി കൊണ്ട് പോ... " മായ അടിയിൽ തന്നെ നിന്നു കൊണ്ട് പറഞ്ഞു....

തണുപ്പ് കൊണ്ട് അവൾ ഷാൾ മുഴുവൻ പുതച്ചത് കണ്ട് അവന് ചിരി വന്നു.. അവൻ അവുടെ തന്നെ അവളെ നോക്കി നിന്നു....അവളും അവന്റെ അടുത്തേക്ക് നടന്നു... അവൾ അവന്റെ കൈക്ക്കുള്ളിലൂടെ കയ്യിട്ട് പിടിച്ചു. മാധവ് ആദ്യം ഒന്ന് പകച്ചു..... അവൻ അവൾ ചുറ്റി pidicha കൈകളിലേക്ക് നോക്കി.... മായാ അവനെയും വലിച്ചു നടക്കുകയാണ്.... അവളുടെ നീണ്ട മുടിയിഴകൾ അവന്റെ കൈത്തണ്ടയിൽ ഇക്കിളി കൂട്ടി.. രാക്കാറ്റിൽ അവളുടെ മുടിയുടെ വശ്യമായ ഗന്ധം അവന്റെ നാസികയിലെത്തി...... അവൻ പെട്ടന്ന് കൈ പിൻവലിച്ചു കൊണ്ട് മുന്നിൽ നടന്നു....... മായ അവനെ കണ്ണുക്കൂർപ്പിച്ചു നോക്കി.... പെട്ടന്ന് പാറ ഉരുണ്ടു പോകുന്ന പോലെ ഒരു ശബ്ദം കേട്ടപ്പോൾ അവൻ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി.....

പെട്ടന്ന് ഇരുട്ട് ഭീകരത പ്രാപിച്ചത് പോലെ... നിലാവിന്റെ വശ്യത നഷ്ടപ്പെട്ട പോലെ.... ചെറിയ പൊള്കൊടികൾക്ക് മേൽ പാറി വീണ ഷാൾ കണ്ട് അവൻ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നു പോയി... വല്ലാത്തൊരു ഹൃദയ ഭാരം... " മായ..... " അവന്റെ ശബ്ദം ചെറുതിലെ വിറച്ചു... അവൻ ഒന്ന് ചുറ്റും നോക്കി...ഇല്ല അവളെ കാണാനില്ല.... വല്ലാത്തൊരു ഭയം തോന്നി അവന്.... തൊണ്ടക്കുഴിയിൽ എന്തോ കിടന്നു പിടയുന്ന പോലെ... അവൻ ധൃതിയിൽ താഴേക്ക് വന്നു നോക്കി.... വീണ്ടും പാറയുടെ അവശേഷിപ്പുകൾ ഉരുണ്ട് താഴേക്ക് വീഴുന്നു.... അവളുടെ ഷാൾ കയ്യിലെടുത്തു അവൻ ആവലാതിയോടെ ചുറ്റും നോക്കി.. " മായ...... മായാ........ മായാ.... "

അവസാനം അതൊരു അലർച്ചയായി മാറി....ആ രാവ് കുലുങ്ങും തരത്തിൽ.... അവൻ അവലുടെ ഷാൾ നെഞ്ഞോടടക്കി വീണ്ടും അവൾക്കു വേണ്ടി തിരഞ്ഞു.... " ട്ടോ.... " പെട്ടന്ന് അവൾ അവന്റെ മുന്നിൽ വന്നു നിന്നപ്പോൾ അവന്റെ ഹൃദയത്തിൽ നിന്നു ഒരു ഭാരം ഒഴിഞ്ഞ പോലെ.... അവൻ അവളെ ഇറുക്കെ കെട്ടിപിടിച്ചപ്പോൾ അവൾ ഒരു നിമിഷം പകച്ചു പോയി... ആ ഒരു നിമിഷം അവൻ എത്രമാത്രം ഭയപ്പെട്ടുവെന്നു അവന്റെ കരവാലയത്തിൽ അമർന്നപ്പോൾ അവൾക്കു മനസിലായി... അവന്റെ ഹൃദയതാളം ഒരു അരുവിപോലെ അവളിലേക്ക് ഒഴുകുന്ന പോലെ.. അവൾ വീണ്ടും ആ നനുത്ത ചെമ്പകമായി... അവന്റെ താടി രോമങ്ങൾ അവളുടർ കഴുത്തിൽ ഇക്കിളിക്കൂട്ടിയപ്പോൾ അവളൊന്നു പിടഞ്ഞു.

" മാ.... മാധവ്... " അവൾ മെല്ലെ വിളിച്ചപ്പോൾ അവൻ വിട്ടു മാറി നിന്നു. അപ്പോഴാണ് താനിന്താണ് ചെയ്യുന്നത് എന്നതിനെ പറ്റി അവൻ ചിന്തിക്കുന്നത്.. " I am.... I am sorry... ഞാൻ പെട്ടന്ന്.. " അവൻ ദൂരേക്ക് നോക്കി കൊണ്ട് പറഞ്ഞു. " പോവാം.... " മായ അതും പറഞ്ഞു അവന്റെ മുന്നിൽ നടന്നു... മാധവ് അവളുടെ പിറകെയും... അവളുടർ അഭാവം എന്തിനാ തന്നെ ഇത്രയധികം വേദനിപ്പിച്ചത്... ഹൃദയം കീറിമുറിയും പോലെ തോന്നി... വല്ലാതെ പേടിച്ചു പോയി അവൻ....... അവൻ ഒന്ന് നിശ്വസിച്ചു.... അവൾ തന്റെ ആരൊക്കെയോ ആയി മാറിയിരിക്കുന്നു..... ഇളം കാറ്റിൽ നൃത്തം വെക്കുന്ന ചെറു പുല്ലുകളുള്ള ആ മലമുകളിൽ എത്തിയപ്പോഴേക്കും രണ്ട് പേരും നന്നേ കിതച്ചു പോയി....

ആ ചെമ്പകത്തിന്റെ താഴെ വീശുന്ന ഇളം കാറ്റ് അതിന്റെ സുഗന്ധം പേറി അവരെ ഒന്ന് വാരി പുണർന്നു... ആ കാറ്റിൽ അവളുടെ നീണ്ട ചെറു കുറുനിരകൾ അലസമായി പാറി കളിച്ചു.... അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്.... ആ രാത്രിയിലെ ഏറ്റവും വശ്യത അവൾക്കാണ് എന്നവന് തോന്നി..... മനസ്സാകെ ശൂന്യമായ പോലെ ഒരു തോന്നൽ.... " മാട..... എന്ത് രസാലേ..... നോക്ക് അവിടെ ഒക്കെ മഞ്ഞു...... " മായ കണ്ണുകൾ വിടർത്തി ദൂരേക്ക് കൈ ചൂണ്ടി... മാധവ് അവളുടെ ചുവന്ന അധരങ്ങളിലേക്ക് കണ്ണെടുക്കാതെ നോക്കി... " മാധു...... നീ എന്താ നോക്കുന്നെ... " അവൾ ചോദിക്കുന്നത് കേട്ട് അവൻ ചുമൽ കൂച്ചി. " പണ്ട് ഞാനും മഹിയും വരുമായിരുന്നു......

ഒരു വൈകുന്നേരം ആകുന്ന സമയത്ത്..ഇവിടെ വന്നു എന്റെ മടിയിൽ തല വച്ചു കിടക്കും.... എന്നിട്ട് അവൾ വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും.. " മാധവ് പുഞ്ചിരിയോടെ പറയുന്നത് കേട്ട് മായ അവനെ തന്നെ നോക്കിയിരുന്നു...അവന്റെ കണ്ണു നിറയുന്നത് കണ്ടപ്പോൾ മായയുടെ മുഖം വാടി. " മാധു........ അവിടെ എന്താ... " അവൾ ഒന്നുകൂടി ദൂരേക്ക് കൈ ചൂണ്ടി. " അന്ന് ശ്യാമിന്റെ കൂടെ വന്നപ്പോൾ നീ ഒന്നും കണ്ടില്ലേ... " അവൻ കുറച്ചു ഗൗരവത്തോടെ ചോദിച്ചു... മായ അവനെ നോക്കി മുഖം കോട്ടി... " ഡോ മാഡാ.....എന്നെ കാണാതെ ആയപ്പോ നീ നല്ലോണം പേടിച്ചല്ലോ.... എന്തെ... " മായ ചോദിക്കുന്നത് കേട്ട് മാധവ് ഒന്ന് പരുങ്ങി. " ഇത്രേം ദിവസം എന്റെ കൂടെ നിന്നില്ലെ നീ...

അതിന്റെ വാടക കിട്ടിയില്ലലോ... " മാധവ് ചിരി കടിച്ചു പിടിച്ചു പറഞ്ഞു. " ഓഹോ.... അപ്പൊ ഞാൻ പോയതല്ലേ... നീ അല്ലെ എന്നെ വിളിച്ചു കൊണ്ട് വന്നേ.." അവൾ മുഖം ചുമപ്പിച്ചു കൊണ്ട് പറഞ്ഞു. " ആര്..... ഞാനോ... വിളിക്കാൻ വന്നു എന്നത് ശെരി.... പക്ഷെ പോന്നപ്പോ ഞാൻ വിളിച്ചില്ലല്ലോ... നീ ഇറങ്ങി പോന്നതല്ലെ... " മായ അവനെ കണ്ണു കൂർപ്പിച്ചു നോക്കി... " ഓഹോ..... അപ്പോ നിനക്ക് വാടക വേണം അല്ലെ... തരാം.... നിനക്ക് ഒക്കെ തരാം.... " അവൾ ഷാൾ ഒന്ന് മുറുക്കി ഉടുത്തു എഴുന്നേറ്റ് അവന്റെ മുന്നിൽ കയറി നിന്നു. അവളെന്താ ചെയ്യാൻ പോകുന്നത് എന്നറിയാൻ അവൻ അവളെ ഒന്ന് തല ഉയർത്തി നോക്കി... പ്രതീക്ഷിക്കാതെ ആണ് അവൾ അവനെ കാലു കൊണ്ട് വയറിലേക്ക് തൊഴിച്ചത്..

അവൻ വേദന കൊണ്ട് ഒന്ന് കുനിഞ്ഞു പോയി.... അപ്പോഴേക്കും മായ അവന്റെ പുറത്ത് അടിച്ചു..... " നിനക്ക് വാടക വേണം അല്ലെ... തരാം.... മതിയാവുമ്പോ പറയണം ട്ടോ... " അവൾ അവനെ തല്ലുന്നതിനിടയിൽ പറഞ്ഞു. " ഡീ.... ഡീ മൂദേവി... ഒതുങ്ങിയിരിയെടി... " അവൻ അവളുടെ കൈ പിടിച്ചു വക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു...അവൻ അവളുടെ കൈ പിടിച്ചു വലിച്ചു പുല്ലിലേക്ക് ഇരുത്തി....അവൾ അപ്പോഴും അവനെ തല്ലി കൊണ്ടിരിക്കുകയായിരുന്നു... മാധവ് അവളുടെ കൈ രണ്ടും അടക്കി പിടിച്ചു അവളുടെ നെഞ്ചോട് ചേർത്ത് ബലമായി പിടിച്ചു... മറ്റൊരു കൈ കൊണ്ട് അവളെ അടക്കി പിടിച്ചു..... അവളുടെ നീണ്ട മുടിയിഴകൾ അവന്റെ മടിയിലൂടെ താഴേക്ക് വീണു കിടന്നു.....

അവന്റെ ശരീരത്തോടെ അടുത്ത് നിന്നപ്പോൾ മായക്ക് ആകെ വിയർക്കുന്ന പോലെ തോന്നി..... ഹൃദയമിടിപ്പ് കൂടുന്നു..... അവൾ ഒന്ന് അടങ്ങി നിന്നു.... മാധവ് അവളെ അപ്പോഴും വിട്ടിരുന്നില്ല....അവൻ അവളെ നെഞ്ചോട് അടക്കി തന്നെ പിടിച്ചിരിക്കുകയായിരുന്നു.. രണ്ട് പേരും നൂലില്ലാത്ത പട്ടം പോലേ ആ താഴ്വാരത് പാറി നടന്നു.... സ്വയം മറന്നു പോയി അവർ... മാറ്റാരോ ആയ പോലെ ഒരു തോന്നൽ..... പെട്ടന്നാണ് ആകാശത്തു നിന്നു ഒരു വെളിച്ചം വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് പതിച്ചത്... മായ ഒന്ന് ഞെട്ടി.. അപ്പോഴാണ് രണ്ട് പേരും സ്വബോധം വീണ്ടെടുത്തത്... മാധവ് പെട്ടന്ന് എഴുന്നേറ്റ്.... " വാ പോകാം.... മഴ വരുന്നു... " അവൻ ഫോണിലെ വെളിച്ചം കയ്യിലെടുത്തു കൊണ്ട് താഴേക്ക് ഇറങ്ങി...

അവന്റെ പിറകെ മായയും..... വീട്ടിലേക്ക് എത്തും മുന്നേ മഴ ഭൂമിയെ ചുംബിച്ചു തുടങ്ങിയിരുന്നു.... വീട്ടിലെത്തിയപ്പോഴേക്കും രണ്ട് പേരും ആകെ നനഞ്ഞിരുന്നു....മായ തണുപ്പ് സഹിക്കാതെ കൈ രണ്ടും കൂട്ടി പിടിച്ചു.... അവളുടെ പല്ലൊക്കെ കൂട്ടിയിടിക്കുന്നു... മാധവ് അവളെ കണ്ണു തുറുപ്പിചു നോക്കി. "അവളുടെ ഒരു മല...." അവൻ പിറുപിറുത്തു കൊണ്ട് അകത്തേക്ക് കയറി..... __💛 " രുദ്രമ്മ.... അവൾ കേരളവേ ഇടുക്കി ജില്ലയിൽ ഇരിക്ക്......ലൊക്കേഷൻ കെടച്ചിരിക്ക്..... ഞാൻ അങ്ങോട്ട് പുറപ്പെടുകയാണ്... " വിജയ് ഫോൺ ചെവിയോടു ചേർത്തു... " ഡോക്യൂമെന്റസ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്...... "

അവൻ പുറത്തേക്ക് നോക്കി.. അപ്പുറത് നിന്നും ഒരു മൂളൽ മാത്രം ആയിരുന്നു.... അവൻ കണ്ണൊന്നു ഇറുക്കി അടച്ചു.... ***** " വിജയ്........ നീ ഏതുകു എന്നെ ഇന്തമാതിരി കാതലിക്കിരു... " അവന്റെ നെഞ്ചോടു ചേർന്നു നിന്നു അവൾ ചോദിച്ചു... അവൻ ഒന്നുകൂടി അവളെ പൊതിഞ്ഞു പിടിച്ചു. " തെരിയിലെ.... " അത് പറഞ്ഞപ്പോൾ മായ ഒന്നുകൂടി അവനെ വലിഞ്ഞു മുറുകി. " കല്യാണം പന്നലാമ.... " അവൾ തല ഉയർത്തി ചോദിക്കുന്നത് കേട്ട് അവൻ കണ്ണിറുക്കി ചിരിച്ചു.. " ഹാ...... വാ.... " അവൻ അവളുടെ കൈ പിടിച്ചപ്പോൾ അവൾ കുസൃതിയോടെ ചിരിച്ചു. " ഇപ്പഴോ... " അത് കേട്ട് അവൻ അവളെ ഒന്ന് കൂടി ചേർത്ത് നിർത്തി.. " അല്ലെങ്കിൽ നാളെ ചെയ്യാം... "

അവൻ പറയുന്നത് കേട്ട് അവളൊന്നു പൊട്ടി ചിരിച്ചു " എനക്ക് അമ്മ മട്ടും താ ഇരിക്ക്......അമ്മക്കിട്ടെ പേസണം.... അമ്മേടെ അനുഗ്രഹം വാങ്ങണം... മ്മ്.... " അവൽ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവൻ തലയാട്ടി.... " വിജയ്.... താടി കുറെ വളർത്തണം.... പിന്നെ മുടിയും.... " അവൾ അവന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. " ഏതുക്കെടി " അവൻ താടിയിൽ കൈ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു. " നിന്റെ ചുണ്ടുകൾ തിരഞ്ഞു കണ്ടു പിടിച്ചു..... ഉന്നെ കെട്ടി പിടിച്ചു മുത്തം തരണം എന്ന് ആസയിരിക് ഡാ... " അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.... അത് കേട്ടപ്പോൾ അവൻ ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു.... " ഓക്കെ.... " അവൻ അവളുടെ മൂക്കിൽ ഒന്ന് മൂക്കൂരുസി.... " Love You vijay... " മായ അവന്റെ നെഞ്ചിൽ ഒന്ന് മുത്തി.... ***** " സാർ........ സ്ഥലം എത്തി.... " ലോറി ഡ്രൈവറുടെ ശബ്ദം കേട്ടാണ് വിജയ് കണ്ണു തുറന്നത്... അവൻ കുറച്ചു പൈസ അയാളുടെ കയ്യിൽ വച്ചു കൊടുത്തു കൊണ്ട് താഴേക്ക് ചാടിയിറങ്ങി..... " നീ എങ്കേരിക്കു മായ.... " അവന്റെ ചുണ്ടുകൾ മെല്ലെ മന്ദ്രിച്ചു... __💛

" നീ വരുന്നുണ്ടോ.... " മാധവ് ദേഷ്യത്തോടെ ചോദിച്ചു.... മായ ഓടി വന്നു അവന്റെ പിറകെ കയറു. " ഓക്കെ.... " അവൾ ഷാൾ ഒന്ന് ഒതുക്കി വച്ചു..മാധവ് അവലെ ലൈബ്രറിയിൽ ഇറക്കി ഹോസ്പിറ്റലിലേക്ക് പോയി... മായ അവൻ പോകുന്ന വഴിയേ ഒന്ന് നോക്കി.... പിന്നെ ലൈബ്രറിയിലേക്ക് കയറി... അന്ന് വൈകുന്നേരം അവൻ തന്നെ ആയിരുന്നു അവളെ തിരിച്ചു കൊണ്ട് പോയത്... മായ പിറകെ കയറി ഒന്ന് തിരിഞ്ഞു നോക്കി പെട്ടന്ന് അവളൊന്നു ഞെട്ടി പിന്നെ വേഗം മുഖം തിരിചു.. " അത്.... അത് വിജയ് ആണൊ... " മായയുടെ ഉള്ളം ഒന്ന് വിറച്ചു.... വിജയ് ഒന്ന് മുൻപിലേക്ക് നോക്കിയപ്പോൾ കണ്ടു നീണ്ട മുടിയുള്ള ഒരു പെണ്ണ് ബൈക്കിൽ പോകുന്നത്... അവൻ ഒന്ന് നോക്കി നിന്നു പോയി... മായയുടെ ഓർമ്മകൾ അവനിലേക്ക് വീണ്ടും ഒഴുകിയെത്തി..... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story