മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 20

manjukalavum kazhinju

എഴുത്തുകാരൻ: അഭി

അതെന്താ നിനക്ക് സൗകര്യം ഇല്ലാതെ.. " അവന്റെ ശബ്ദം ഒന്ന് കടുത്തു " എനിക്ക് വിശക്കുന്നില്ല..... " അവൾ മുഖം കോട്ടി തിരിഞ്ഞിരുന്നു. " നീ കഴിക്കുന്നുണ്ടോ..... അതോ.. " മാധവ് അവളെ കൂർപ്പിച്ചു നോക്കി. "മ്മ്.... എന്താ നോക്കുന്നെ.... മായക്ക് ചോറ് വേണ്ട....മ്മ്... മാധവ് പോവാൻ നോക്ക്...." അവൾ ബെഡിൽ കമിഴ്ന്നു കിടന്നു. മാധവിനു എരിഞ്ഞു കയറുന്നുണ്ടായിരുന്നു.... " നിന്റെ പ്രശ്നം എന്താ.... " അവൻ സമയമനം പാലിച്ചു. " ദെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... " അവൾ മുഖം ചുമപ്പിച്ചു... " മായ...... I am really sorry.... ഞാൻ പെട്ടന്ന്..... അച്ഛൻ.... " അവൻ അവളുടെ മുൻപിൽ തല താഴ്ത്തി നിന്നു. " ഏത് അച്ചൻ..... " മായ ചുണ്ട് കോട്ടി. " സോറി മായ..... എന്നോടുള്ള ദേഷ്യം നീ ഭക്ഷണത്തോട് കാണിക്കണ്ട... ചെല്ല്.. "

അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. " മായ...... സോറി....... " അവൻ ഒന്നുകൂടി തിരിഞ്ഞു നിന്നു... മായ മുഖം കോട്ടി.. ടേബിളിൽ അവൻ ഭക്ഷണം എടുത്തു വയ്ക്കുന്ന ശബ്ദം അവൾ കേട്ടു.. കുറച്ചു കഴിഞ്ഞപ്പോൾ എങ്ങനെയൊക്കെയൊ ചെന്നു ചോറുണ്ടു....അവൾ മാധവിനെ ഒന്ന് എത്തി നോക്കി... അവന്റെ അനക്കം ഒന്നുമില്ല.... അവൻ സോറി പറഞ്ഞപ്പോൾ പാവം തോന്നിയരങ്കിലും ചിരിച്ചു കളിച്ചു നിന്നാ ശേരിയാവില്ല എന്ന് തോന്നി... അത് കൊണ്ടാണ് കുറച്ച് ബലം പിടിച്ചത്... മാധവിന്റെ മനസ്സ് ആകെ ആസ്വസ്ഥമായി... എന്ത് കൊണ്ട് എന്നവന് മനസിലായില്ല... അവൾ മുഖം കടുപ്പിച്ചപ്പോൾ എന്ത് കൊണ്ടോ നെഞ്ചോന്നു നീറി....__💛

വിജയ് അവിടെ ഒരു ലോഡ്ജിൽ റൂം എടുത്തിരിക്കുകയാണ്... എത്രയും പെട്ടന്ന് മായയെ കണ്ടെത്തണം എന്ന് മാത്രമേ അവനുണ്ടയായിരുന്നുള്ളു... അവന്റെ മനസ്സ് പിന്നെയും പുറകിലേക്ക് സഞ്ചരിച്ചു.... " വിജയ്......... ഉനക്ക് എങ്കിട്ടെ കാതൽ താനേ..? " അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് ചിരിച്ചു. അവളെ അവൻ ഒന്ന് ചേർത്തു പിടിച്ചപ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. " നീ എന്റെ ഉയിർ മായ....... " അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു. മായ ഒന്ന് മുന്നിലേക്ക് നോക്കി.... അകത്തു നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്... വിജയ് ഒന്ന് മുഖം ചുളിച്ചു....... " മ്മാ..... " മായയുടെ ശബ്ദം ഇടറി.... മായ വേഗം അകത്തേക്ക് ഓടി...... " മാറ്..... മാറാൻ.....നീ ഏതുക് ഇങ്കെ വന്നു..... മ്മ്..... " മായ അയാളെ തട്ടി മാറ്റി കൊണ്ട് അലറി.... അവൾ അമ്മയെ ഒന്ന് ചേർത്തു പിടിച്ചു.

" മാ....... മാ... " തളർന്നിരുന്ന ആ സ്ത്രീയെ അവൾ കുലുക്കി വിളിച്ചു.... അവർ അവളെ ദയനീയമായി നോക്ക്... " മായ..... യാരിത്.... " അകത്തേക്ക് വന്നു കൊണ്ട് വിജയ് ചോദിച്ചു... " യാരടി ഇത്.... ഉങ്കെ കാമുകനാ..... " അയാൾ ഒന്ന് പുച്ഛത്തോടെ ചിരിച്ചു. " മായ.... " അവൻ അവളെ ചേർത്തു പിടിച്ചു... " എ..... എന്നുടെ അപ്പ..... " അവളുടെ. സ്വരം ഒന്നുവിറച്ചു.... വിജയ് അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി... ഒന്ന് പുച്ഛത്തോടെ ചിരിച്ചു.. " നീ.... അമ്മ മട്ടുന്താ ഇരിക്ക്‌ എന്ന് പറഞ്ഞിട്ട്.... " വിജയ് മുഖം ചുളിച്ചു ചോദിച്ചു. " ഇവൾക്ക് പൈത്യം....... ഞാൻ അവളുടെ അപ്പാ...... നീ... നീയാര്... " അയാൾ വിജയിയുടെ അടുത്തേക്ക് നടന്നു. " വിജയ്.... നീ തിരുമ്പി പോയിട്..... നാൻ അമ്മ കൂടെ താ ഇരിക്കനോം...നാളേക്ക് പാക്കലാം.... " അവൾ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു... വിജയ്ക്ക് പോവാനായില്ല... അവൻ അവളെ നോക്കിയപ്പോൾ അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു....

വിജയ് പുറത്തേക്ക് ഇറങ്ങിയതും അയാൾ വാതിൽ കൊട്ടിയടച്ചു.... " ആ...... ആ..... " അകത്തു നിന്നും മായയുടെ അമ്മയുടെ അലർച്ച കേട്ടു... വിജയ് തിരിച്ചു നടന്നു... വാതിൽ ശക്തമായി മുട്ടി.... ___ " സർ..... സർ.... വാതിൽ തുറക്ക്.... " ആരുടേയൊ ശബ്ദം കേട്ടപ്പോൾ വിജയ് കണ്ണു വലിച്ചു തുറന്നു.... ഭക്ഷണം കൊണ്ടു വരാൻ അവിടെ ഉള്ള ഒരു പയ്യനെ ഏൽപ്പിച്ചിരുന്നു.. അവനായിരുന്നു.... __💛 രാവിലെ മായ എണീറ്റപ്പോഴേക്കും മാധവ് പോയിരുന്നു.... ടെബിളിൽ എല്ലാം ഉണ്ടാക്കി വച്ചത് കണ്ട് അവളുടെ കണ്ണു അറിയാതെ നിറഞ്ഞു പോയി..... വല്ലാത്തൊരു അടുപ്പം തോന്നുന്നു മാധവ്.....അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു. ടേബിളിൽ ഒരു കാർഡ് ഇരിക്കുന്നത് കണ്ട് അവൾ അത് എടുത്തു നോക്കി. " Good morning..... ഭക്ഷണം ഒക്കെ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്..... ടാബ്ലറ്റ് കഴിക്കാൻ മറക്കണ്ട..... കാലിലെ നീരു മാറിയിട്ടില്ല..... വല്ലാതെ എഴുന്നേറ്റ് നടക്കേണ്ട.....

മുറിവ് ഞാൻ കെട്ടിയിട്ടുണ്ട് ട്ടോ.... " അത് വായിച്ചപ്പോൾ അവൾ കാലിലേക്ക് നോക്കി.. മുറിവ് പിന്നെയും മരുന്നു വച്ചു കെട്ടിയിട്ടുണ്ട്.... അവളുടെ കണ്ണു വീണ്ടും നിറഞ്ഞു..പിന്നെ ഒരു കാത്തിരിപ്പായിരുന്നു.... മാധവ് വരാൻ... അവനോട്‌ സംസാരിക്കാൻ എന്തിനെന്നില്ലാത്ത ഒരു ആഗ്രഹം.... അവനെ കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു...... അങ്ങനെ അവളിൽ വസന്തം തീർക്കാൻ മാത്രം തീവ്രമായത് അവനായിരുന്നോ..? അറിയില്ല.... വിജയ് തിരിച്ചു വരുമ്പോൾ കാണുന്നത് സോഫയിൽ കിടന്നുറങ്ങുകയാണ് മായ.. വാതിൽ ഒക്കെ മലർക്കേ തുറന്നിട്ടാണ് പുള്ളികാരിയുടെ കിടത്തം..... വയറിൽ നിന്നും തെന്നിമാറിയാണ് അവളുടെ ചുരിദാർ.... അവൻ ഒരു നിമിഷം അവളുടെ ആലില വയറിലേക്ക് നോക്കി.. അവളുടെ നാഭിച്ചുഴിയുടെ തൊട്ടു താഴെ ആയി ഒരു മറുകുണ്ടെന്നു അവൻ കണ്ടെത്തി.. പെട്ടന്ന് അവൻ മുഖം തിരിച്ചു..

പിന്നെ അവളുടെ അടുത്തേക്ക് നടന്നു ഡ്രസ്സ്‌ ശേരിയാക്കി ഇട്ടു കൊടുത്തു.. അവളെ കോരിയെടുത്തു അവൻ ബെഡിൽ കിടത്തി...അവൾ ഒന്ന് കുറുകി കൊണ്ട് അവന്റെ കൈ പിടിച്ചു കഴുത്തിൽ വച്ചു... അവൻ ഒന്ന് പുഞ്ചിരിച്ചു... " നീ എന്നിൽ എന്ത് മാജിക് ആണ് മായ കാണിച്ചത്..... എനിക്ക് മനസിലാവുന്നില്ല.... " അവൻ നേർത്ത ശബ്ദത്തിൽ പറഞ്ഞു.... " വിജയ്....ഞാൻ ഉന്നെ വിട്ട് എങ്കെയും പോവില്ല... നീ താ എൻ ഉലകം... " ഉറക്കത്തിൽ അവളുടെ ചുണ്ടുകൾ മന്ദ്രിച്ചപ്പോൾ അറിയാതെ avante ഉള്ളൊന്നു പിടഞ്ഞു.... നെഞ്ച് നീറി.... അവൻ കൈ വലിച്ചെടുത്തു കൊണ്ട് തിരിഞ്ഞു നടന്നു.... " ആരായിരിക്കും വിജയ്...? " അവന്റെ മനസ്സിൽ ചോദ്യം ഉയർന്നു......

അവനെന്തോ സമാധാനം നഷ്ടപ്പെട്ട പോകുന്നു... പഴയ മാദവിലേക്ക് നീ വീണ്ടും എന്നെ തള്ളി വിടരുത് മായ....... രാത്രി എപ്പോഴോ കണ്ണു തുറന്നപ്പോൾ ബെഡിൽ ആണെന്ന് മനസിലായി... അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് വേച്ചു നടന്നു.... മാധവ് സോഫയിൽ കിടന്നു ഫോണിൽ കളിക്കുകയായിരുന്നു..... അവളെ കണ്ടപ്പോൾ അവൻ ഒന്ന് തല ഉയർത്തി നോക്കി..... പിന്നെ ഒന്ന് പുഞ്ചിരിച്ചു... മായ കുസൃതിയെന്നോണം മുഖം തിരിച്ചപ്പോൾ അവന്റെ ചുണ്ടിലെ പുഞ്ചിരി മെല്ലെ മാഞ്ഞു പോയി... " മായ..... " അവന്റെ ശബ്ദം കേട്ടെങ്കിലും അവൾ തിരിഞ്ഞു നോക്കാതെ ടേബിളിൽ വച്ചിരുന്ന ചോറെടുത്തു കഴിക്കാൻ തുടങ്ങി... " മായ...... "

അവൻ വീണ്ടും വിളിച്ചു... മായക്ക്‌ ചിരി വരുന്നുണ്ടായിരുന്നു... അവൾ തിരിഞ്ഞു നോക്കിയില്ല... മാധവിനു ഹൃദയത്തിൽ ഒരു കല്ല് കയറ്റി വച്ച പോലെ തോന്നി...... അവൻ അവളുടർ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും അവന്റെ ഫോൺ റിങ് ചെയ്തതും ഒപ്പമാണ്. " ആ.... പറ അനു.... " അത് കേൾക്കേണ്ട താമസം മായ ഒന്ന് കുരച്ചു... മാധവ് ഫോൺ ചെവിയിൽ വച്ചു അവൾക്കടുത്തേക്ക് ഓടി വന്നു.... അവൾക്ക് വെള്ളം എടുത്തു അവൻ അവളുടെ ചുണ്ടിൽ വച്ചെങ്കിലും മായ കുശിമ്പോടെ അത് തട്ടി പറിച്ചു....മാധവ് ഒന്ന് നിശ്വസിച്ചു. " ഓക്കെ..... ഒരു ഹാഫ് അവർ.... ഞാൻ വരാം.... " മാധവ് റൂമിലേക്ക് പോകുന്നത് കണ്ട് മായയുടെ മുഖം കൂർത്തു. " അവൾ വിളിച്ചിട്ട് ഇവനെന്തിനാ ഇപ്പൊ പോകുന്നെ....

ഈ രാത്രില് അവളെന്തിനാ ഇവനെ വിളിക്കുന്നെ... " മായക്ക് ആലോചിച്ചിട്ട് ഒരു സമാധാനവും കിട്ടിയില്ല. " അല്ലെങ്കിലേ ആ പെണ്ണും പിള്ളയുടെ നോട്ടം ശെരിയല്ല.... അങ്ങനെ നീ ഇപ്പൊ പോണ്ടാ.... " മായ ചുണ്ട് കോട്ടി... " ആ...... " മായയുടെ ശബ്ദം കേട്ട് മാധവ് ഓടി വന്നു.. അവൾ കാലിൽ കൈ വച്ചാണ് ഇരിക്കുന്നത്.. " ഹേയ്.... മായ..... എന്തെ... " അവൻ അവളുടെ കാലിൽ കൈ വച്ചു കൊണ്ട് ചോദിച്ചു. " കാലു വേദനിക്കുന്നു..... ഇവിടെ തട്ടി.. " ഒരു ലോട് സങ്കടം വാരി വിതറി കൊണ്ട് അവൾ പറഞ്ഞു... മാധവ് അവളുടെ കാലെടുത്തു മടിയിൽ വച്ചു. ഫോൺ എടുത്തു ശ്യാമിനെ വിളിച്ചു.... " കുഴപ്പമില്ല...... ഒന്നും പറ്റിയിട്ടില്ല.. " അവൻ അവക്ക് നോക്കി പറഞ്ഞു. " ആര് പറഞ്ഞു.... അത് താനാണോ തീരുമാനിക്കുന്നത്... "

മായ മുഖം കോട്ടി... മാധവ് അവളെ ഒന്നുരൂക്ഷമായി നോക്കി. " ഒന്നുല്ല.... നീ ഈ ഓയിൽമന്റ് പുരട്ടു... എനിക്ക് ഒരു അത്യാവശ്യം ഉണ്ട്.. " മാധവ് അതും പറഞ്ഞു എഴുന്നേറ്റ് പോകുന്നത് കണ്ടു മായ അവനെ കൂർപ്പിച്ചു നോക്കി... മാധവ് പോകുന്നതിനിടയിൽ ചിരിക്കുന്നുണ്ടായിരുന്നു.... അവൾ വെറുതെ കാണിച്ചതാണ് എന്ന് അവനറിയാം... മുറിയിൽ നിന്നും കണ്ടതാണ്..... കുറച്ചു കഴിഞ്ഞപ്പോൾ ശ്യാം വന്നു... മായ മുഖം കോട്ടി ഇരിക്കുകയാണ്. " എന്ത് പറ്റി മായേച്ചി.... " അവൻ ചോദിക്കുന്നത് കേട്ട് അവൾ അവനെ ഒന്ന് രൂക്ഷമായി നോക്കി. " നീ പോടാ... " അവൾ പറയുന്നത് കേട്ട് ശ്യാം വാ പൊളിച്ചു പോയി.... _💛 " ആ.... കുഴപ്പമില്ല അനു..... നീ എന്തിനാ ഇങ്ങനെ പാനിക് ആകുന്നത്... " മാധവ് കാബിനിൽ ഇരുന്നു കൊണ്ട് ചോദിച്ചു. " ഏയ്..... ഞാൻ ആകെ പേടിച്ചു പോയി.. നിന്റെ അത്ര മനോധൈര്യം അപ്പൊ എനിക്ക് കിട്ടിയില്ല...

വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ആ പഷ്യന്റ്...അതാ പിന്നെ ഞാൻ നിന്നെ വിളിച്ചത്... " അനു തലയിൽ കൈ കുത്തി കൊണ്ട് പറഞ്ഞു. " അആഹ്.... ഇനിയിപ്പോ പ്രോബ്ലം ഒന്നുമില്ല.... ഞാൻ എന്നാ വീട്ടിലേക്ക് ചെല്ലട്ടെ.... മായ ഒറ്റക്കാ.." മാധവ് സ്റ്റെതസ്കോപ് ഊരി കൊണ്ട് പറഞ്ഞു. " മാധവ്..... ഈ മായ നിന്റെ.... " അവൾ ചോദിക്കാൻ ഒന്ന് മടിച്ചു.. മാധവിന്റെ കയ്യിൽ വ്യക്തമായ ഒരുത്തരവും ഇല്ലായിരുന്നു.. അവനൊന്നു പുഞ്ചിരിച്ചു.. എന്തോ ആ പുഞ്ചിരി അനുവിന്റെ ഹൃദയത്തെ കീറി മുറിച്ചു.. വീണ്ടും ഒരു നോവ്...തിരിച്ചുള്ള യാത്രയിൽ അവന്റെ മനസ്സ് നിറയെ കുശുമ്പ് നിറഞ്ഞ അവളുടെ മുഖമായിരുന്നു......

അനു ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അവനറിയില്ലായിരുന്നു.... അനു മെല്ലെ കണ്ണു തുടച്ചു എഴുന്നേറ്റു.... " ഇനിയും വയ്യ മാധവ്.... എന്റെ പ്രണയം നീ കാണാത്തതാണോ അതോ കണ്ടപോലെ നടിക്കാത്തതോ..... " അവളുടെ ഉള്ളം വിങ്ങി... കണ്ണീർ വീണ്ടും കവിളിലൂടെ ഒലിച്ചിറങ്ങി.... മാധവ് വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു എന്തൊക്കെയോ ആലോചിച്ചു നഖം കടിച്ചിരിക്കുന്ന മായയെ.... " ഇവളുറങ്ങിയില്ലേ.... " അവൻ അകത്തേക്ക് കയറി വാതിൽ അടച്ചും.. മായയുടെ മടിയിൽ കിടന്നു നല്ല ഉറക്കമാണ് ശ്യാം... " ആഹ്.... ബെസ്റ്റ്... നല്ല ആളെ ആണ് കാവലിനു വിട്ടത്... " മാധവ് പുഞ്ചിരിച്ചു. മായ അവനെ കണ്ടതും മുഖം കൂർപ്പിച്ചു. " ഡാ...... "

മാധവ് അവനെ ഒന്ന് കുലുക്കി വിളിച്ചു. " എന്റെ പൊന്നു ദച്ചു ഇന്നെങ്കിലും നീ എന്നെ ഒന്ന് ഉറങ്ങാൻ വിട്... " അവൻ കുറുകി കൊണ്ട് പറയുന്നത് കേട്ട് രണ്ടാളും അന്തം വിട്ടു. " ടാ... " അടുത്ത വിളിയിൽ അവൻ ശരിക്കും ഞെട്ട്... മാധവ് മായയെ വല്ലാതെ മൈന്റ് ചെയ്തില്ല. " നീ ഇവിടെ വന്നേ.... ബാ.... അളിയൻ ചോദിക്കട്ടെ... " ശ്യാം ഉറക്കപ്പിച്ചിൽ അവന്റെ കൂടെ എഴുന്നേറ്റു പോയി.. മായ അവൻ പോകുന്നത് നോക്കി മുഖം കനപ്പിച്ചിരുന്നു...... അന്നവളെ ഉറക്കം ബാധിച്ചില്ല... അവളുറങ്ങാതെ ഇതിക്കുകയാണെന്ന് അവനും അറിയാമായിരുന്നു... അവനും ഉറക്കം നഷ്ടപ്പെട്ടു... എന്തിനോ വേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പൊ............... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story