മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 21

manjukalavum kazhinju

എഴുത്തുകാരൻ: അഭി

അതല്ല ഏട്ടാ..... ആ പെണ്ണ് നേരം വെളുക്കുന്നതിന് മുന്നേ വരും എന്നിട്ട് കുലുക്കി വിളിക്കും... എണീക്കുന്നെ വരെ... " ശ്യാം ബെഡിലേക്ക്‌ കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞു... മാധവ് അത് കണ്ട് ചിരിച്ചു ഹാളിലേക്ക് ഒന്ന് എത്തി നോക്കി.മായ അപ്പോഴും ഉറങ്ങിയിട്ടില്ല. " മ്മ്.... എന്താ നീ ഉറങ്ങുന്നില്ലേ..... " അവളുടെ അടുത്തേക്ക് നടന്നു കൊണ്ടവൻ ചോദിച്ചു.. അവൾ അവനെ നോക്കി ചുണ്ട് കോട്ടി. " നീ എന്നെ ഉറക്കണ്ടാ... എനിക്കറിയാം ഉറങ്ങാൻ... " മായ ചുണ്ട് കോട്ടി പറഞ്ഞു. " ഓഹോ..... " മാധവ് അതും പറഞ്ഞു അവളുടെ അടുത്തിരുന്നു...

അവൾ വയ്യാത്ത കാലു വച്ചു ഒന്ന് എഴുന്നേറ്റു.... മാധവ് കുസൃതിയോടെ അവളുടെ മുടി പിടിച്ചു വലിച്ചു അവന്റെ അടുത്തിരുത്തി... അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു. " എന്ത് പറ്റി..... " അവളുടെ ചെവിയിൽ മെല്ലെ ഊതി കൊണ്ട് അവൻ ചോദിച്ചു അവളൊന്നു പിടഞ്ഞു. അവന്റെ ചുടു നിശ്വാസം അവളുടെ ഹൃദയത്തെ ചൂട് പിടിപ്പിച്ചു.. " ഹോസ്പിറ്റലിൽ പോയതാ ഞാൻ... നീ അതിനു കുശുമ്പ് പിടിച്ചു ഇരിക്കുകയല്ലേ... " അവന്റെ കുസൃതിയോടെ ഉള്ള ശബ്ദം കേട്ടെങ്കിലും അവൾക്ക് ഒന്ന് അനങ്ങാൻ പോലും ആയില്ല...

ആകെ മരവിച്ച പോലെ.. ശ്വാസഗതി ഉയരുന്നു. " അ.... അല്ല.... " അവൾ വിക്കി കൊണ്ട് പറഞ്ഞു. മാധവ് അവളുടെ മുടി ചെവിക്കരുകിലേക്ക് മാടി മറു തോളിലേക്ക് ഇട്ട് ഒന്നുകൂടി അവളിലേക്ക് മുഖം അടുപ്പിച്ചു... അവന്റെ താടി അവളിൽ ഇക്കിളി കൂട്ടി... അവൾ തലയൊന്നു വെട്ടിച്ചു. " എനിക്ക് ഉറങ്ങണം മാധവ്... " അവൾ എങ്ങനെയൊ പറഞ്ഞൊപ്പിച്ചു.... അവൻ പെട്ടന്നാണ് അവളെ പിടിച്ചു മടിയിലേക്ക് കിടത്തിയത്... അവൾ എന്തെങ്കിലും കാണിക്കും മുന്നേ അവൻ അവളുടെ മുടിയിലൂടെ വിരലോടിച്ചു.... ". ഉറങ്ങിക്കോ.... ഞാൻ കിടത്തിക്കൊള്ള..." അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല... ആ മഞ്ഞിൽ കുതിർന്ന നനുത്ത ചെമ്പകം...!

മാധവിന്റെ വിരൽ സ്പർശത്തിന് അത്രമേൽ മാന്ത്രികതാ ഉണ്ടായിരുന്നു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... അവൻ മെല്ലെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു... എന്ത് കൊണ്ടോ അവന്റെ മനസ്സ് അത്രമേൽ ശാന്തമായിരുന്നു.....മറ്റെന്തോ വികാരം അവനിൽ മുള പൊട്ടി തുടങ്ങിയിരുന്നു... അവളുടെ മുഖത്തേക്ക് നോക്കിയിരിക്കെ എന്തോ പുതിയ ഒരു അനുഭൂതി.... അവൻ മെല്ലെ അവളെ കൈകളിൽ കോരിയെടുത് ബെഡിലേക്ക് കിടത്തി... __💛 ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ മായയുടെ മുറിവൊക്കെ അഴിച്ചു മാറ്റി..... " മായപ്പെണ്ണേ..... " മാധവിന്റെ ശബ്ദം കേട്ടപ്പോൾ അവൾ അടുക്കളയിൽ നിന്നു ഒന്ന് എത്തി നോക്കി. " നീ റെഡി ആവു.... നമുക്ക് ഒരിടം വരെ പോകാ.... "

മാധവ് ഡ്രസ്സ്‌ മാറ്റുന്നതിനിടയിൽ പറഞ്ഞു. " എങ്ങോട്ട്..... " അവൾ ചുണ്ട് കോട്ടി... " നീ വാ.... " എന്നും പറഞ്ഞു അവൻ മുറ്റത്തേക്കിറങ്ങി...അവൾ ഒരു ടോപ്പും എടുത്തിട്ട് മുടി മുടഞ്ഞിട്ടു പുറത്തേക്കൊടി. " എങ്ങോട്ടാ മാടാ... " അവൾ ബൈക്കിൽ കയറുന്നതിനിടയിൽ ചോദിച്ചു.... ജ്വല്ലറിയുടെ മുൻപിൽ വണ്ടി നിർത്തിയപ്പോൾ അവൾ അവനെ ഒന്ന് സംശയത്തോടെ നോക്കി.... അവന്റെ കൂടെ അവൾ അകത്തേക്ക് കയറി. " മാധു... എന്തിനാ ഇങ്ങോട്ട് വന്നേ.. " അവൾ ശബ്ദം താഴ്ത്തി ചോദിച്ചു. " മൂക്ക് കുത്താൻ.... " avide ഉള്ള ആളോട് പറഞ്ഞപ്പോഴേക്കും മായ ശെരിക്കും ഞെട്ടി.... പണ്ട് ഒരിക്കൽ വിജയ് അവളെ പിടിച്ചു മൂക്ക് കുത്തിച്ചത് ഓർമ വന്നു.... അവൾക്ക് ഇഷ്ടം ആയിരുന്നില്ല മൂക്ക് കുത്താൻ....

അവന് ഇഷ്ടമായിരുന്നു... അന്ന് മൂക് കുത്തിയപ്പോൾ എന്തോരം ബഹളം ആയിരുന്നു അവിടെ... അവൾ മാധവിനെ നോക്കി നിഷേധത്തിൽ തലയാട്ടി.... " വാ....... " അവൻ അവളുടെ കൈ പിടിച്ചു അവിടെ ഇരുത്തി. " വേണ്ട മാധവ് എനിക്ക് പേടി ആണ്.. " അവൾ ഇരുന്ന പോലെ എണീറ്റു കൊണ്ട് പറഞ്ഞു. " എന്തിനു.... നീ ഇരിക്ക്... " അവൻ വീണ്ടും അവളെ പിടിച്ചിരുത്തി. " വേണ്ട പറഞ്ഞില്ലേ മാട.... " അവൾ അവനെ ദേഷ്യത്തോടെ നോക്കി.... തോക്ക് പിടിച്ചു മൂക്ക് കുത്താൻ വന്ന ആൾ അവളുടെ കളി കണ്ട് അവനെ നോക്കി ചിരിച്ചു...മാധവ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.... അവളുടെ മുഖം ബലമായി തിരിച്ചു പിടിച്ചു.... മായയുടെ കണ്ണൊക്കെ അപ്പോഴേക്കും നിറഞ്ഞു....

മൂക്ക് കുത്തിയതും മായ മാധവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... " നീ എന്തിനാ കരയുന്നെ... " അവൻ അവക്ക് ചേർത്ത് പിടിച്ചു കളിയാക്കി. " വേദനിക്കുന്നു.... " അവൾ ചുണ്ട് കോട്ടി പറഞ്ഞു. അവൻ അവളുടെ മുഖം ഒന്ന് ഉയർത്തി. " മ്മ്... കൊള്ളാം... " അവൻ കള്ള ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ കണ്ണൊന്നു വിടർന്നു... " ഇനി വേദന മാറിയിട്ട് ഞാൻ വാങ്ങിയ മൂക്കുത്തി ഇട്ടോ.... ഇനി നിനക്ക് മൂക്കിന് ഓട്ടയില്ലാഞ്ഞിട്ട് മൂക്കുത്തി ഇടാതെ ഇരിക്കേണ്ട... " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. " ഡോ..... " അവൾ മൂക്ക് കുത്തിയ ആളെ കൈ ഞൊടിച്ചു വിളിച്ചു. " ആരോട് ചോദിച്ച താൻ എന്റെ മൂക്ക് കുത്തിയെ.... മ്മ്... " അവൾ മുഖം കൂർപ്പിച്ചു ചോദിച്ചു. മാധവ് അവന് ഒന്ന് കണ്ണിറുക്കി കാണിച്ചു.

"മാഡത്തിന്റെ ഹസ്ബെന്റു പറഞ്ഞു..." മായ അത് കേട്ട് ഞെട്ടി... " എന്റെ കെട്ടിയോനൊന്നും അല്ല... വേണേൽ നീ കെട്ടിക്കോ മരങ്ങോടാ.. " അവൾ ചവിട്ടി തുള്ളി കൊണ്ട് പുറത്തേക്ക് നടന്നു. മാധവ് പുറത്തേക്ക് ഇറങ്ങിയപ്പോ മായയെ കണ്ടില്ല... അവൻ ചുറ്റും നോക്കി. അടുത്തുള്ള ബേക്കറിയിൽ ഇരുന്നു ആൾ എന്തൊക്കെയൊ കഴിക്കുന്നത് കണ്ട് അവളുടെ അടുത്തേക്ക് നടന്നു. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. " ബർഗർ, പിസ, ഷേക്ക്‌, സാൻവിച്... എടി മൂദേവി ഇതൊക്കെ എങ്ങോട്ട് പോകുന്നു.... " അവളുടെ അടുത്ത് ചെയർ വലിച്ചിട്ടു അവൻ താടിക്ക് കൈ കൊടുത്തിരുന്നു.... അവൾ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി. മാധവ് അതിൽ നിന്നും ഒരു പീസ് എടുക്കാൻ നിന്നതും അവൾ അവന്റെ കയ്യിൽ തട്ടി... " തൊട്ട് പോവരുത്.... എന്റെ മൂക്ക് കുത്തിയിട്ടല്ലേ... " അത് കേട്ട് അവന് ചിരി വന്നു.. തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോഴേക്കും സമയം രാത്രി ആയിരുന്നു....

മായ നേരെ പോയി ബെഡിലേക്ക് കിടന്നു....മാധവിനു അത് കണ്ട് ചിരി വന്നു.... മുറിയിലേക്ക് കയറി ഷർട്ട്‌ ഊരിയപ്പോൾ അതിൽ മൊത്തം അവളുടെ ഗന്ധം തങ്ങി നിന്നു..... അവനത് നാസികയിലേക്ക് ആവാഹിച്ചു..... ____________💛 " എന്നോട് മിണ്ടണ്ട എന്ന് പറഞ്ഞാ മിണ്ടണ്ട... " ദച്ചു മുഖം കോട്ടി തിരിഞ്ഞിരുന്നു... " പൊന്നു ദച്ചു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്... നീ പറഞ്ഞ കളർ അവിടെ ഇല്ല... ലോകത്തെങ്ങും ഇല്ലാത്ത ഒരു കളർ.... അതും ഏതോ ഡ്രെസ്സിന്റെ ഇടയിൽ നിന്നു കണ്ട് പിടിച്ചത്... ഞാൻ രണ്ട് മൂന്നു കടകളിൽ കയറി.... നീ paranja കളറിൽ ഉള്ള നൈൽപോളിഷ് കിട്ടിയില്ല... " ദച്ചു അവനെ നോക്കാതെ മുഖം കോർപ്പിച്ചിരുന്നു. "" തല്ക്കാലം ഇത് കൊണ്ട് അട്ജെസ്റ് ചെയ്യടി...

ഏറെ കുറെ ആ കളർ തന്നെ ആണല്ലോ... " ശ്യാം അത് കയ്യിൽ പിടിച്ചു തിരിച്ചു. ദച്ചു അത് തട്ടി പറിച്ചു വാങ്ങിയത് കണ്ട് അവന് ചിരി വന്നു. " നിനക്ക് വേണ്ടേൽ തന്നോ ഞാനെന്റെ മായേച്ചി ക്ക്‌ കൊടുത്തോളാ.." അവൻ ചിരി കടിച്ചു പിടിച്ചു. " മായേച്ചിക്ക് വാങ്ങി കൊടുക്കാൻ എന്റെ ഏട്ടൻ ഉണ്ട്... നിന്റെ ആവശ്യം ഇല്ല... " അവൾ ഒന്ന് മുഖം കോട്ടി..ശ്യാം അവളെ ഒന്ന് നെഞ്ചോട് ചേർത്തു പിടിച്ചു അവൾ അനങ്ങാതെ ഇരുന്നു.... " ശ്യാം..... " ഒരു അലർച്ച കേട്ടപ്പോൾ രണ്ട് പേരും ഒന്ന് ഞെട്ടി... തിരിഞ്ഞു നോക്കിയപ്പോൾ അവൾ ആകെ വിയർത്തു... " നീ വീട്ടിലേക്ക് പൊക്കോ ദചൂട്ടി... " ദച്ചു ഒന്ന് തലയാട്ടി കൊണ്ട് മുന്നിൽ നടന്നു.. ശ്യാം അവരെ നോക്കാതെ പോകാൻ നിന്നു. " എന്താടാ... "

അവർ അവനെ ഇന്ന് കൂർപ്പിച്ചു നോക്കി. " അമ്മേ എനിക്ക് ദച്ചൂനെ ഇഷ്ടാ... അവൾക്ക് എന്നേം..." അവരൊന്നു വായിൽ വിരൽ. വച്ചു. " ഈശ്വര ഏട്ടൻ എങ്ങാനും അറിഞ്ഞാൽ.... " അവർ ഭയത്തോടെ കണ്ണിറുക്കി. " അമ്മാവൻ അറിഞ്ഞാൽ എന്താ..... അവൾ എന്നെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ല... മായേച്ചിയെയും ഏട്ടനെയും വീട്ടിൽ കയറ്റാറ്റാതിരിക്കാൻ അമ്മ തന്നേ അല്ലെ കാരണം.... ഓരോന്നു പറഞ്ഞു അമ്മാവന്റെ മനസ്സിൽ കയറ്റി... എന്നെ അതിനു കിട്ടത്തില്ല... " ശ്യാം ദേഷ്യത്തോടെ തിരിച് നടന്നു... ____________💛 " മാധു..... " നിലാവിറ്റി വീഴുന്ന മുറ്റത്തെ തണുപ്പിലേക്ക് നോക്കി അവൾ വിളിച്ചു. അവൻ തിണ്ടത് മലർന്നു കിടക്കുകയായിരുന്നു...അവനൊന്നു മൂളി.

" മഹിയെ...... മഹിയെ ഇപ്പൊ ഓർക്കാറില്ലേ... " മായയുടെ ചോദ്യം കേട്ടപ്പോൾ അവൻ തിണ്ടത് എഴുന്നേറ്റിരുന്നു. അവന്റെ തല നിഷേധത്തിൽ ആട്ടി.... " ഇല്ല.... ആ മാധവ് എവിടെയോ മരിച്ചു പോയി... ഇത് പുതിയ മാധവ് ആണ്..."മായ അവനെ കണ്ണു തുറന്നു നോക്കി. " ഒരാൾക്ക് തന്റെ പ്രണയത്തെ ഇത്ര വേഗം മറക്കാൻ കഴിയോ മാധു.. " അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ഒന്നും മിണ്ടിയില്ല. " ഇല്ല...... മറന്നിട്ടില്ല ഞാൻ.... പക്ഷേ മറ്റൊരു പ്രണയം എന്നെ കീഴ്പ്പെടുത്തി തുടങ്ങി... " അത് കേട്ടതും മായയുടെ മുഖം കൂർത്തു... അനുവിന്റെ മുഖമാണ് അവളുടെ മനസിലേക്ക് വന്നത് പിന്നെ അവളൊന്നും ചോദിച്ചില്ല. " മഹിയെ കൊന്നവരെ പോലും നീ തിരക്കിയില്ലല്ലോ..... "

അവളുടെ പരിഭവം കേട്ട് അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. " നീ വാ..... "അവൻ മുറ്റത്തേക്ക് ഇറങ്ങി ബൈക്ക് എടുത്തു. മായ വാതിൽ അടച്ചു അവന്റെ പിറകെ പോയി... ആ മഞ്ഞിൽ അവൾ അവന്റെ പുറത്തേക്ക് തല ചായ്ച്ചു കിടന്നു.... വല്ലാതെ തണുക്കുന്നുണ്ടായിരുന്നു അവൾക്കു........ കുറെ ദൂരം പിന്നിട്ടിട്ടും അവൻ എവിടെയും വണ്ടി നിർത്തിയില്ല....അവൾ അവനെ ചുറ്റി പിടിച്ചു ഉറങ്ങി തുടങ്ങിയിരുന്നു... " മായ..... മായാ... " അവൻ മെല്ലെ അവക്ക് തട്ടി. വിളിച്ചു.... അപ്പോഴേക്കും നേരം വെളുതിരുന്നു.... " ഇതെവിടെയാ... " ഒരു ചെറിയ കുന്നിൻ പുറതുള്ള പ്രദേശം ആയിരുന്നു അത്... മായ അവന്റെ കയ്യിൽ തൂങ്ങി നടന്നു.................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story