മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 23

manjukalavum kazhinju

എഴുത്തുകാരി: അഭി

മായ വേഗം അവന്റെ കാബിനിൽ കയറി വാതിലടച്ചു... അവൾക്ക് മനസ്സ് പിടിച്ചിടത് നിൽക്കുന്നില്ല..... കൈ കാലുകൾ വിറക്കുന്നു.... ശ്വാസം കിട്ടാത്ത പോലെയൊക്കെ തോന്നുന്നു... അവൾ അത്രമാത്രം വിജയിയെ ഭയന്ന് പോയി... അവൾ ഒരു താങ്ങിന് ചുമരിൽ പിടിച്ചു... മെല്ലെ ചയറിലേക്കിരുന്നു.... ടേബിളിൽ മുഖം വച്ചു കിടന്നു.... കണ്ണീർ അവളിലൂടെ ചാലിട്ടുഴുകി...... പഴയ ഓർമയിൽ അവളുടെ ഉള്ളം വാൽകാതെ പിടച്ചു. മായയെ തന്നെയല്ലേ താൻ മിന്നായം പോലെ കണ്ടത് എന്നാ സംശയമായിരുന്നു വിജയിയുടെ മനസ്സ് മുഴുവൻ...... അവന്റെ കണ്ണുകൾ വാതിലിനടുത്തേക്ക് വീണ്ടും നീണ്ടു പോയി..... മാധവും അനുവും എന്തോ സംസാരിച്ചു നിൽക്കുകയാണ്. " ഡോ.... അപ്പൊ discharge ചെയ്തിട്ടുണ്ട്.. നാളെ പോകാം... " മാധവ് അതും പറഞ്ഞു പുറത്തേക്ക് നടന്നു. അനു അവൻ വന്നതെന്തിനാണ് എന്ന് ചോദിക്കാൻ പാടെ മറന്നു പോയിരുന്നു..

റൌണ്ട്സ് ഒക്കെ കഴിഞ്ഞ് മാധവ് കാബിനിൽ എത്തിയപ്പോൾ മായ കൊച്ച് കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി ഉറങ്ങുന്നത് കണ്ട് ആക്കണ് ചിരി വന്നു. " അപ്പോഴേ പറഞ്ഞതാ ഈ പെണ്ണിനോട് വീട്ടിൽ നിന്നോ എന്ന്.... " മാധവ് അവളുടെ മുടിയൊന്നു മാടി ഒതുക്കി നിശ്വസിച്ചു. അപ്പോഴാണ് അനു അങ്ങോട്ട് കയറി വരുന്നത്.. ആ കാഴ്ച കണ്ട് avalude ഉള്ളം ഒന്ന് വിങ്ങി. " എന്താ മാധവ് മായയെയും കൊണ്ട്.. " അനിഷ്ടം മറച്ചു വച്ചു അവൾ ചോദിച്ചു. " ഒന്നുല്ലടോ..... അവൾ വീട്ടിൽ ഒറ്റക്ക് അല്ലെ... എന്റെ കൂടെ പോരണം എന്ന് വാശി.... ഇരിക്ക്... " അവൻ ചെയറിലേക്കിരുന്നു കൊണ്ട് പറഞ്ഞു.. മായ അപ്പോഴും എഴുന്നേറ്റിട്ടില്ല. മായയുടെ മുഖത്ത് വല്ലാത്ത ഐശ്വര്യം ആയിരുന്നു...

അവളുടെ മൂക്കിൽ തിളങ്ങുന്ന നക്ഷത്ര കല്ലുള്ള മൂക്കുത്തി അവളുടെ മുഖത്തിന്റെ തേജസ്സ് കൂട്ടി...... അനുവിന് മായയോടെ ചെറിയ അസൂയ തോന്നി.. " ഇവളുടെ വീട് എവിടെ ആണ് മാധവ്.... " അനു തിരക്കി... മാധവിനു അത് പറയാൻ തോന്നിയില്ല... " അവൾ എന്റെ ഫ്രണ്ട് ആണ്.... എന്റെ അമ്മയുടെ വീടിന്റെ അവിടെയാ അവളുടെ വീട്... " അവൻ വായിൽ വന്ന നുണ വിളിചു പറഞ്ഞു. മായയുടെ ഫോൺ എടുത്തപ്പോൾ അന്ന് അവൻ കേട്ടതായിരുന്നു കാരണം. അനു വിളറിയ ചിരി ചിരിച്ചു. " നിന്റെ അമ്മ മരിച്ചു പോയില്ലേ മാധവ് അതിനു... " അനു എടുത്തടിച്ച പോലെ ചോദിച്. " അതിനെന്താ... " അവൻ സ്വരം കടുപ്പിച്ചു.... അവൾ ചൂളി പോയി. മായ അപ്പോൾ ഒന്ന് കുറുകി കൊണ്ട് കണ്ണു തുറന്നു.

" ഹലോ മാഡം...... ഗുഡ് മോർണിംഗ്.. " മാധവ് കളിയാലേ പറഞ്ഞു. " നേരം വെളുത്തോ മാധവ്... നമുക്ക് വീട്ടിൽ പോകാം... " മായ ചെറിയ ഭയത്തോട് പറഞ്ഞു. " ഇല്ല പെണ്ണെ.....2.00 ആയിട്ടേ ഉള്ളു.. " അത് കേട്ടതും മായയുടെ മുഖം വാടി... അനുവിനെ കണ്ടപ്പോൾ മായ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. " എന്നും ഇവൾ ഇവന്റെ കൂടെ ഇരിക്കാറുണ്ടോ... " മായ പിറുപിറുത്തു കൊണ്ട് മാധവിന്റെ അടുത്തേക്ക് നടന്നു അവന്റെ അടുത്ത് ചെയർ വലിച്ചിട്ടു... " പോകാം മാധവ്... എന്നെ വീട്ടിൽ കൊണ്ടാക്കാവൊ... " അവൾ കണ്ണു നിറച്ചു കൊണ്ട് ചോദിച്ചു. " അയ്യേ.... നീ എന്തിനാ അതിനു കരയുന്നെ...... മ്മ്...... നിനക്ക് വയ്യേ.. " അവൻ ആവലാതിയോടെ അ വളുടെ നെറ്റിയിൽ തൊട്ടു നോക്കി. മായ അവന്റെ തോളിലേക്ക് ചാഞ്ഞു.

ഇതൊക്കെ കണ്ടു നിന്നപ്പോൾ അനുവിന്റെ ഹൃദയം വല്ലാതെ മുറിഞ്ഞു. ചങ്കിൽ vedhana പിടഞ്ഞു... അവളുടെ കണ്ണു നിറഞ്ഞു. അത് കാണാതിരിക്കാൻ അവൾ തല താഴ്ത്തി. " മാധവ് ഞാൻ പോവാണേ... " അവളുടെ സ്വരത്തിൽ ചെറിയ നീരസം ഉണ്ടായിരുന്നു. അതൊന്നും മാഡംജാവ് കെട്ടില്ല... മായക്ക് എന്ത് പറ്റി എന്ന് ചോദിക്കുന്ന തിരക്കിലാണ് അവൻ. മായ ഒന്നും മിണ്ടാത്തെ അവന്റെ കൈ തണ്ടയിൽ മുഖം അമർത്തി കിടന്നു. മാധവ് മെല്ലെ അവളുടെ തലയിലൂടെ തലോടി ചേർത്തു പിടിച്ചു. അതിൽ വാത്സല്യം ഉണ്ടെന്നു തോന്നി അവൾക്കു.... അവൻ അവൾക്കു അച്ഛനും സഹോദരനും കൂട്ടുകാരനും ആയി മാറുകയായിരുന്നു....അതിൽ കവിഞ്ഞു അവൾക്ക് അവൾക്ക് മറ്റെന്തോ ആണ്....

മായ വീണ്ടും എല്ലാം മറന്നു അവന്റെ കൈ തണ്ടയിൽ കിടന്നുറങ്ങി.... അവൻ അവളെ അവിടെയുള്ള സോഫയിലേക്ക് കിടത്തി... അന്ന് വലിയ കേസ് ഒന്നും ഉണ്ടായിരുന്നില്ല..... മായ രാവിലെ മാധവ് തട്ടി വിളിക്കുമ്പോൾ ആണ് എഴുന്നേൽക്കുന്നത്... " പൊകാം.... " അവൾ പെട്ടന്ന് ചോദിച്ചു. അവൻ ചെറു പുഞ്ചിരിയോടെ തലയാട്ടി.. മായ അവന്റെ കയ്യിൽ പിടിച്ചു നടന്നു... ബൈക്കിൽ കയറി അവൾ തിരിഞ്ഞു നോക്കിയില്ല.... മാധവിന്റെ പുറകിൽ ഒഎസ് പെൺകുട്ടി അള്ളി പിടിച്ചു പോകുന്നത് വിജയ് ജനലിലൂടെ ഒരു മിന്നായം പോലെ കണ്ട്.. ആ പെൺ കുട്ടിയുടെ മുടി കെട്ടി വച്ചിരിക്കുകയാണ്... അത് കൊണ്ട് അവന് സംശയം തോന്നിയില്ല.... പക്ഷെ പോകുന്നതിനു മുൻപ് അവൻ അവിടെ മുഴുവൻ മായയെ തിരഞ്ഞു....

____________💛 " എന്തൊരു ആവേശം ആയിരുന്നു പോരാൻ...... " മാധവ് അവളെ കളിയാക്കി. മായ ഒന്നും മിണ്ടാത്തെ അകത്തേക്ക് പോയി... മാധവ് അവളെ ഒന്ന് നോക്കി. മായ നേരെ ബെഡിൽ കിടന്നു. " ഞാൻ എന്തിനാ അല്ലെങ്കിൽ അവനെ പേടിക്കുന്നത്..... അതിന്റെ ഒരു ആവശ്യവും ഇല്ല....... " മായ എന്തൊക്കെയൊ മനസ്സിൽ കണക്ക് കൂട്ടി. " എടി കുറക്കാൻ പ്രാന്തി... എന്തെങ്കിലും വന്നു ഉണ്ടാക്കെടി..... എനിക്ക് നല്ല ഉറക്കം വരുന്നു.. " മാധവ് അതും പറഞ്ഞു മുറിയിലേക്ക് പോയി. മായ അടുക്കളയിൽ ചെന്നു പലഹാരം ഉണ്ടാക്കി.... മാധവിനു വെള്ളപ്പം നല്ല ഇഷ്ടാ എന്ന് പറഞ്ഞിരുന്നു... തലേ ദിവസം വച്ച മാവ് എടുത്തു അപ്പം ചുട്ടു... പിന്നെ കറിയും ഉണ്ടാക്കി. മാധവ് എഴുന്നേറ്റപ്പോൾ മായയെ കണ്ടില്ല...

അവൻ ഒന്ന് ചുറ്റും നോക്കി... ഇവക എവിടെ.. ടേബിളിൽ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്... Avide ഒരു കാർഡ് കണ്ട്. " ഡോക്ടറെ ഞാൻ ലൈബ്രറിയിലേക്ക് പോയിട്ടോ... വൈകുന്നേരം എന്ന് കൂട്ടാൻ വന്നേക്കണം.... മറന്ന് പോവല്ലെ... " മാധവ് അത് കണ്ടു ഒന്ന് ചിരിച്ചു. അവൻ സമയം നോക്കി...... മൂന്നു മണി ആവാനായിട്ടുണ്ട്. അവൻ അവിടെ ഉണ്ടാക്കി വച്ചത് കഴിച്ചു ബൈക്ക് എടുത്ത് ലൈബ്രറിയിലേക്ക് പോയി. " ഉണ്ണിയേട്ടാ... " മാധവിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ ഒന്ന് ചിരിച്ചു. " ആ..... എന്താ മോനെ...,? " അയാൾ ചെറു punchiriyode ചോദിച്ചു. " മായ എവിടെ... " മാധവ് തിരക്കി. " മുകളിലുണ്ട്.... വല്ല ബുക്കും വായിച്ചു ഇരിക്കുന്നുണ്ടാവും... " അത് കേട്ടതും മാധവ് മുകളിലേക്ക് കയറി... അവിടെ ഒരു ബെഞ്ചിൽ അവൾ ഇരിക്കുന്നുണ്ട്... അവൻ നോക്കുമ്പോൾ ആള് ബുക്കിൽ തല വച്ചു നല്ല ഉറക്കം ആണ്.... അവൻ അവളുടെ തലക്കു ഒന്ന് കോട്ടി അവളോട് ചേർന്നിരുന്നു.

" നീ എന്താടി കുംഭകർണി ആണൊ.. " അവന്റെ കുസൃതി നിറഞ്ഞ ശബ്ദം അവളുടെ കാതിൽ ഇക്കിളി കൂട്ടി. അവളൊന്നു പിടഞ്ഞു. " നീ എന്താ ഇപ്പൊ തന്നേ വന്നേക്കുന്നെ.. " അവൾ ചുണ്ട് കോട്ടി ചോദിച്ചു പിന്നെയും ടേബിളിൽ കവിൾ ചേർത്തു കിടന്നു അവനെ നോക്കി. " ഒന്നുല്ല..... നിന്റെ അടുത്തേക്ക് വരാൻ തോന്നി... " അത് കേട്ടതും. അവളുടെ കവിൾ ഒന്ന് തുടുത്തു... പിന്നെ ഒന്ന് മുഖം കോട്ടി. " എനിക്ക് പോരാൻ സമയം ആയില്ല മാട.... " അവൾ കണ്ണു മേല്ലെ അടച്ചു. മാധവ് അത് പോലെ ടേബിളിൽ കവിൾ വച്ചു കിടന്നു അവളെ നോക്കി.... എന്തോ കണ്ണെടുക്കാൻ തോന്നുന്നില്ല... കണ്ടിരിക്കാൻ തോന്നുന്നു... അവന്റെ കണ്ണുകൾ അവളുടെ മുഖം ആകെ പരതി നടക്കാൻ തുടങ്ങി. " മായ..... "

അവന്റെ ശബ്ദം അത്രമേൽ ആർദ്രമായി. അവൾ പിടക്കുന്ന മിഴിയോടെ അവനെ നോക്കി.aa ശബ്ദം അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ തട്ടി.... " നീ..... നീ ഇനി തിരിച്ചു പോവോ... " അവൻ ചോദിക്കുന്നത് കേട്ട് അവളുടെ മുഖം വാടി. " അറിയില്ല മാധവ്... " അവൾ ഒന്ന് നിശ്വസിച്ചു. " പോകാതെ ഇരുന്നൂടെ നിനക്ക്... മ്മ്... " അവന്റെ സ്വരത്തിൽ യാചന കലർന്നു.. അവൾക്ക് സങ്കടം വന്നു. വിജയ് ഇവിടെ വന്നിട്ടുണ്ടെങ്കിൽ അത് തനിക്ക് വേണ്ടി ആണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.. " മാധു........ എന്ത്‌ പറ്റി... " അവൾ മെല്ലെ ചോദിച്ചു. " പോകാതെ ഇരുന്നൂടെ പെണ്ണെ... " അവൻ വീണ്ടും ചോദിച്ചു. അവൾ ഒന്ന് പുഞ്ചിരിച്ചു... അവന്റെ നീണ്ട കോലൻ മുടിയിൽ പിടിച്ചു വലിച്ചു. " ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നേ... എന്റെ ആരും ഇല്ല ഇവിടെ... " മായ ചുണ്ട് കോട്ടി... " അപ്പൊ ഞാനോ... " മാധവ് ചെറിയ വേദനയോടെ ചോദിച്ചു. മായ ഒന്നും മിണ്ടാതെ ബുക്ക്‌ എടുത്തു തിരിഞ്ഞു നടന്നു.

" ശെരിയാ.... നീ ഉണ്ട്.... എനിക്ക് മനസിലാവുന്നില്ല മാധവ്.... വല്ലാതെ കൊതിക്കുന്നുണ്ട് നിന്റെ കൂടെ നിൽക്കാൻ... പക്ഷെ എനിക്കതിനു ഒരിക്കലും സാധിക്കില്ല.... " മായ മനസ്സിൽ മന്ദ്രിച്ചു. അവളുടെ ഉള്ളിൽ ഒരു പെണ്ണ് അലറി കരയുന്നുണ്ടായിരുന്നു.... " അയ്യടാ...... " മായ അവന് നേരെ ചുണ്ട് കോട്ടി... മാധവ് മായയുടെ മുടി പിടിച്ചു വലിച്ചു അവിടെ ഉള്ള ചുമരിൽ ചേർത്തു നിർത്തി.. " നിനക്ക് ഞാൻ ആരും അല്ലെ.... " അവൻ അവളുടെ കണ്ണുകളിലേക് ഉറ്റു നോക്കി. മായ അവന്റെ കണ്ണിലെ ചുഴിയിൽ അകപ്പെട്ട പോയി. " പറ.... ആരും അല്ലെ.... " അവൻ അവളെ ഒന്ന് കുലുക്കി. " എനിക്ക്..... എനിക്ക്... അറിയില്ല.. " മായ ചുമൽ കൂച്ചി. " എന്നാൽ എനിക്ക് അറിയാം..... I am in love with you... "

അവളുടെ കാതോരം വന്നു പതിഞ്ഞ ശബ്ദം മരുഭൂമിയിലേക്ക് മഴ പെയ്ത പോലെ തോന്നി അവൾക്കു.. പക്ഷെ അപ്പോഴും കേടാതെ എവിടെയോ ഒരു തീ ആളി കത്തുന്നുണ്ട്... മായ്ക്ജ് സന്തോഷമോ സങ്കടമോ എന്തെന്ന് അറിയില്ല.. " എനിക്ക് ഇഷ്ടമല്ല തന്നെ... " മായ മുഖം കോട്ടി പറഞ്ഞു. " അതിനു ഞാൻ നിന്നെ നിർബന്ധിച്ചത് ഒന്നും ഇല്ലാലോ.... എനിക്ക് നിന്നെ ഇഷ്ടമാണ്... പ്രണയമാണ്....." മാധവ് ചുണ്ട് കോട്ടി. " അപ്പൊ മഹി..... അവളോട് നിനക്ക് പ്രണയം ആയിരുന്നു... അവളുടെ മരണത്തോടെ അതു നിന്നിൽ മരിച്ചു പോയി അല്ലെ... അങ്ങനെ ആണെങ്കിൽ ഞാൻ മരിച്ചാൽ നീ എന്നെയും മറക്കും.. " മായ പുച്ഛത്തോടെ മുഖം കോട്ടി. മാധവിന്റെ മുഖം ഒന്ന് വലിഞ്ഞു മുറുകി. അവൻ അവളെ ശക്തമായി ഭിത്തിയിൽ ചേർത്തു നിർത്തി. മായക്ക് ഭയം തോന്നി. " അതെ.... ഞാൻ അവളെ പ്രണയിച്ചിരുന്നു... സത്യമാണ്.. അവൾ മരിച്ചു പോയി... എന്റെ പ്രണയം മരിച്ചിരുന്നില്ല....

പക്ഷെ നീ വന്നതിൽ പിന്നേ അവളെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല മായാ....നിന്നെ ഞാൻ പ്രണയിക്കുന്നു... അത് മാത്രമേ എനിക്ക് അറിയൂ..... " മാധവ് പറഞ്ഞത് കേട്ട് മായ ഒന്ന് മുഖം കോട്ടി. " അപ്പൊ മഹിയോട് നിനക്കുള്ള വികാരം എന്താണ് മാധവ്... ഇപ്പൊ... " മായയുടെ ചോദ്യത്തിന് മുന്നിൽ അവന് ഉത്തരം കിട്ടിയില്ല.. അവൻ മെല്ലെ കൈ പിൻവലിച്ചു..... " മായ.... ഒരാൾക്ക് മറ്റൊരാളെ പ്രണയിക്കാം ആദ്യ പ്രണയം ഒരു തടസ്സം ആണെന്ന് എനിക്ക് തോന്നുന്നില്ല.... അവൾ എന്റെ കഴിഞ്ഞ് പോയ കാലമാണ്... അവളുടെ മാധവ് മരിച്ചു പോയി.... അവളുടെ കൂടെ..... " മാധവ് അതും പറഞ്ഞു പുറത്തേക്ക്‌ പോയി. അവൻ ബൈക്ക് എടുത്ത് പോകുന്നത് മായ കേട്ട്. അവൾ മെല്ലെ ചുമരിലൂടെ ഊർന്നിറങ്ങി...

അവളുടെ കണ്ണുകൾ പെയ്തു. " എനിക്കറിയാം...... മാധവ്... ഞാനും നിന്നെ പ്രണയിക്കുന്നുണ്ട്.... പക്ഷെ എനിക്ക് കഴിയില്ല നിന്റെ ജീവിതത്തിൽ കടന്നു വരാൻ... എന്റെ നിസ്സഹായ അവസ്ഥ ആണ്....... നീ എന്നെ ഏതു നിമിഷം വേണമെങ്കിലും വെറുത്തു പോകും മാധവ്... നിന്റെ പ്രണയത്തിനും അത്രയേ ആയുസ്സുള്ളൂ.... പക്ഷെ... എന്റെ മനസ്സിൽ കൊഴിഞ്ഞു പോയ വസന്തം വീണ്ടും തീർക്കാൻ കാരണം നീ മാത്രമാണ്... എനിക്ക് പ്രണയമാണ് നിന്നോട്... ഇന്നേ വരെ ആരോടും തോന്നാത്ത പോലെ ഒരു തരം പ്രണയം......... പക്ഷെ നിന്റെ ഭാര്യ ആവാൻ ഉല്ല യോഗ്യത എനിക്കില്ല... എന്റെ പ്രണയം എന്നിൽ തന്നെ അവസാനിക്കട്ടെ.... " മായ മരവിച്ചു പോയി... അവൾക്ക് മനസ്സ് തളർന്ന പോലെ തോന്നി.................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story