മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 24

manjukalavum kazhinju

എഴുത്തുകാരി: അഭി

വീട്ടിലേക് ചെന്നപ്പോൾ മാധവ് ഉണ്ട സോഫയിൽ കിടക്കുന്നു. അവളെ കണ്ടപ്പോൾ അവൻ എഴുന്നേറ്റിരുന്നു. " നീ വല്ലതും കഴിച്ചോ.... " ഒന്നും സംഭവിക്കാത്ത പോലെ മായ ചോദിച്ചു. അവൻ ഒന്ന് മൂളി. " എന്തെങ്കിലും ഉണ്ടോ അടുക്കളയിൽ... അല്ലെങ്കിൽ ഞാൻ കുളിച്ചു വരുമ്പെഴേക്കും എന്തേലും ഉണ്ടാക്... എനിക്ക് നൂഡിൽസ് മതി ട്ടോ മാട.. " അവൻ മായയെ അന്തം വിട്ടു നോക്കി. അവന് ചിരി വന്നു. " ഇതെന്തു സാധനം ആണ്.... " മാധവ് ഒന്ന് നെടുവീർപ്പട്ടു നൂഡിൽസ് ഉണ്ടാക്കാൻ പോയി. " റെഡി ആയോ... " കുറച്ചു കഴിഞ്ഞപ്പോൾ maaya വന്നു ചോദിച്ചു. മാധവ് വലിയ മൈന്റ് ഇന്നും ചെയ്യാതെ അവൾക്ക് കൊടുത്തു. മായ ഒന്ന് മുഖം കൂർപ്പിച്ചു നോക്കി. " മാധവ്...... എന്നോട് ദേഷ്യത്തിലാണോ. " മായാ നൂഡിൽസ് തിന്നുന്നതിനു ഇടയിൽ കയറി ചോദിച്ചു. അവൻ നിഷേധത്തിൽ തലയാട്ടി. " അതൊക്കെ നിന്റെ തീരുമാനം അല്ലെ.. ഞാൻ ആരെയും ഫോഴ്സ് ചെയ്യുന്നൊന്നും ഇല്ല....

നീ പറഞ്ഞത് എന്താന്ന് നിനക്ക് ഓർമ്മയുണ്ടല്ലോ... നിന്റെ തീരുമാനം എന്തായാലും എനിക്ക് പ്രശ്നം അല്ല.... പക്ഷെ എനിക്കറിയാ മായപ്പെണ്ണേ നിനക്ക് എന്നെ ഇഷ്ടാണെന്ന്.... പക്ഷെ നീ അതെന്നോട് പറയില്ല....എന്നോട് പറയാത്ത എന്തൊക്കെയോ നിന്റെ ജീവിതത്തിൽ ഉണ്ട്.... അതെനിക്ക് അറിയണം എന്ന് നിർബന്ധവും ഇല്ല.......... നിനക്ക് എന്നോട് പറയാൻ തോന്നുമ്പോ പറഞ്ഞോ...എനിക്ക് ഉറപ്പുണ്ട്... നീ എന്റേത് മാത്രം ആവും എന്ന്..... എന്നെ കണ്ടില്ലന്നു നടിക്കാൻ നിനക്ക് കഴിയില്ല...." മാധവ് അതും പറഞ്ഞു എഴുന്നേറ്റു പോയി... മായക്ക് കരച്ചിൽ വന്നു... __💛 മായാക്ക് മനസ്സ് നല്ലപോലെ നൊന്തു പോയിരുന്നു..... എല്ലാം മാദവിനോട് തുറന്നു പറയാൻ തോന്നി അവൾക്കു... അവൻ അവളെ വെറുത്തു പോകും.. അത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ആ ഒരു ഓർമയിൽ മായയുടെ ഉള്ളം വിങ്ങി..... മായ മാധവിന്റെ അടുത്തേക്ക് നടന്നു..

അവൻ ബെഡിൽ ഇരിക്കുക്കുണ്ടായിരുന്നു. " മാധു...... " അവൾ അവന്റെ അടുത്ത് പോയി ഇരിന്നു. " നീ അത് മുഴുവൻ കഴിച്ചോ പെണ്ണെ.. " ഒരു പരിഭവവും ഇല്ലാതെ അവൻ ചോദിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി.കൊണ്ട് അവന്റെ അടുത്ത് വന്നിരുന്നു അവന്റെ തോളിലേക്ക് ചാഞ്ഞു. മാധവ് അവളുടെ തലയിൽ ഒന്ന് തലോടി.. " എന്ത് പറ്റി..... മ്മ്.... " അവൻ മെല്ലെ ചോദിച്ചു. " ഒന്നുല്ല.... " അവൾ അവനോട് ചോദിച്ചു. അവൻ അവളെ ഒന്ന് തല താഴ്ത്തി നോക്കി.എന്ത് പറയും എന്നറിയാതെ അവളുടെ മനസ്സ് ഉഴറി.... " എന്താ.... മ്മ്.... " അവൻ ഒന്ന് കൂടി ചോദിച്ചു. " മ്മ്ഹ്ഹ്..... " മായ അവന്റെ തോളിൽ മുഖം ഉരസി...... " രാത്രി ബീച്ചിൽ പോയാലോ മാധവ്... അല്ലെങ്കിൽ നമുക്ക് മലയുടെ മുകളിലേക്ക് പോവാം... " അവൾ ചോദിക്കുന്നതിനു അവനൊന്നു മൂളി കൊടുത്തു.... " എന്തിനാ എന്ന് ചോദിക്കാത്തതെന്താ നീ..... " അവൾ മുഖമുയർത്തി നോക്കി. "

എന്നോട് എന്തൊക്കെയോ പറയാനുണ്ട് നിനക്ക്... അതല്ലേ.... " അവൻ ഒന്ന് കണ്ണിറുക്കി.. അവൾ തലയാട്ടി.. " ഇനി ബാക്കി കൂടി പോയി കഴിക്ക്... " അവൻ അവളുടെ മുഖത്ത് ഒന്ന് തട്ടി.അവളൊന്നു പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു.... __💛 ഡോക്ടർ എന്നാ ഞാൻ ഇറങ്ങട്ടെ.." വിജയ് പോകാനിറങ്ങി. " നീ രാവിലെ പോയില്ലലെ .... " അനു അവനെ സംശയത്തോടെ നോക്കി. മ " ഇപ്പൊ എങ്ങനെ... വേദന കുറവുണ്ടോ. " അനു ചോദിച്ചു അവൻ ഒന്ന് തലയാട്ടി. " നീ ആരെ തേടി ആണ് വന്നത് എന്ന് പറഞ്ഞില്ലല്ലോ വിജയ്... " അനു ചോദിച്ചതും വിജയ് ഒന്ന് തിരിഞ്ഞു നോക്കി. " എന്റെ ഭാര്യയെ..... മായ എന്നാ പേര്.. " അത് കേട്ടതും അനു ശെരിക്കും ഞെട്ടി പോയി... അവളുടെ ഉള്ളിൽ മഴയയുടെ മുഖം തെളിഞ്ഞു വന്നു. " മാ.... മായ...... വിജയ്.... " അനുവിന്റെ മുഖം സംശയം കൊണ്ട് ചുളിഞ്ഞു. വിജയിയുടെ മുഖം ഒന്ന് വിടർന്നു. " ഡോക്ടർക്ക് തെരിയുമോ അവളെ.. "

അവന്റെ ശബ്ദത്തിൽ ഇത്തിരി ആകാംഷ കലർന്നു. അനുവിന് എന്തോ ആദ്യം ഞെട്ടൽ തോന്നി.. അത് തന്നെ ആയിരിക്കണെ മായ എന്ന് മാത്രമായിരുന്നു അവളുടെ പ്രാർത്ഥന. " yah.... എനിക്ക് ഒരു മായയെ അറിയാം.... മാധവ് ഡോക്ടറുടെ കൂടെ ഉള്ള ഒരു പെൺകുട്ടി ആണ്.... നല്ല നീളം ഉള്ള മുടിയൊക്കെ ആണ്... " അത് കൂടി കേട്ടതും വിജയുടെ കണ്ണുകൾ തിളങ്ങി. " ഡോക്ടർ പ്ലീസ്... എനിക്ക്... എനിക്കാ കുട്ടിയെ ഒന്ന് കാണാൻ പറ്റോ.. എന്റെ മായക്കും അത്രക്ക് മുടിയുണ്ട്.. മാത്രമല്ല ഇന്നലെ അവളെ കണ്ടപോലെ തോന്നി എനിക്ക്... " അവന്റെ ശബ്ദത്തിൽ യാചന കലർന്നു. " അതിനെന്താ ഡോ..... നമുക്ക് മാധവിന്റെ വീട്ടിലേക്ക് പോകാം.... ഇപ്പൊ തന്നെ.. " അനു ആവേശത്തോടെ പറഞ്ഞു. വിജയുടെ കണ്ണൊന്നു നിറഞ്ഞു. _____________💛 " മാട...... മാട.... മുടിന്ന് വിടാൻ.... എനിക്ക് വേദന എടുക്കുന്നുണ്ട് ട്ടോ.. " മായ അലറി. മാധവ് മുടി ഒന്നുകൂടി പിന്നോട്ട് പിടിച്ചു വലിച്ചു.

" നിന്നോട് പറഞ്ഞിട്ടില്ലെടി ഭദ്രകാളി ഞാൻ മുടി കെട്ടി വച്ചു പോരാൻ..... നിലത്തു തട്ടി ഉള്ള ചമ്മല മൊത്തം നീ പെറുക്കി പോരും... " മാധവ് അവളോടു ദേഷ്യപ്പെട്ടു. " ഇത് കെട്ടി വക്കാൻ എന്ത് പാടാന്ന് അറിയോടോ തനിക്ക്... മ്മ്... " മായ മുഖതം കോട്ടി. അവന്റെ തല പിടിച്ചു താഴ്ത്തി അവന്റെ മുടിയും വലിക്കാൻ തുടങ്ങി. " എടി.... കുട്ടിതെവാങ്കെ മുടിന്ന് വിട്.. " മാധവ് അവളുടെ അരയിൽ പിടിച്ചു മാറ്റി നിർത്തി. " നീ എന്റെ മുടി പിടിച്ചു വലിക്കും അല്ലെ.. " അതും പറഞ്ഞു അവന്റെ നെഞ്ചിൽ ഒന്ന് അമർത്തി കടിച്ചു. " ഔ..... ഡീ.... " അവൻ അവളുടെ ചെവിയിൽ നുള്ളി. " ഒകെ കോമ്പ്രമൈസ്.... എന്റെ മുടി നീ മുടഞ്ഞു താ.... " മായ കൈ കെട്ടി നിന്നു. മാധവ് അവക്ക് നോക്കി കണ്ണുരുട്ടി ഒരു ചീർപ്പ് എടുത്തു വന്നു... " അങ്ങ് തിരിഞ്ഞു നിക്ക്... " അവൻ മായയെ പിടിച്ചു തിരിച്ചു നിർത്തി. " ഹായ്.... നീ മുടിയിൽ തൊടുമ്പോൾ എന്ത് സുഖ..... കൊറച്ചു നേരം മസ്സാജ് കൂടി ചെയ്തേക്ക്.. "

മായ കണ്ണു അടച്ചു കൊണ്ട് പറഞ്ഞു.. മാധവ് അവളുടെ മുടി കൊത്തി ഒതുക്കി മുടയാൻ തുടങ്ങി...മാധവ് കുസൃതിയോടെ അവളുടെ പിൻകഴുത്തിൽ ഇക്കിളി കൂട്ടി.. പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ മാധവ് മായയുടെ മുടി മുഴുവൻ മുന്നിലേക്ക് ഇട്ട്... " നിക്ക്... ആരാന്ന് നോക്കട്ടേ... " അവൻ അതും പറഞ്ഞു ഉമ്മറത്തേക്ക് ചെന്നു. " ആഹ്... അനു വാ... " മാധവിന്റെ ശബ്ദം കേട്ടപ്പോൾ മായയുടെ ചുണ്ട് കൂർത്തു. അവൾ ചവിട്ടി തുള്ളി പുറത്തേക്ക് പോയി. അവിടെ നിൽക്കുന്നാ ആളെ കണ്ടതും അവൾ വെട്ടി വിയർത്തു പോയി. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്ന പോലെ ഒരു തോന്നൽ... " വി.... വിജയ്..... " അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു. അത് കേട്ട് ഞെട്ടിയത് മാധവ് ആയിരുന്നു...അവന്റെ ഉള്ളം ഒന്ന് വിങ്ങി. " മാ.... മായ.... " വിജയിയുടെ ശpesanന്ന് വിറച്ചു. മായ കാല് പിറകിലേക്ക് എടുത്തു വച്ചു....മായ വേഗം മുറിയിൽ പോയി വാതിൽ കുറ്റിയിട്ടു...

അവളുടെ കണ്ണുകൾ അനുസരണയില്ലാതെ പെയ്തു.... ചുണ്ടുകൾ വിതുമ്പി... നെഞ്ചാകെ കലങ്ങി മറഞ്ഞ പോലെ ഒരു തോന്നൽ.... അവളുടെ മുഖം പെട്ടന്ന് ദേഷ്യം കൊണ്ട് ചുവന്നു.മായ വാതിൽ തുറന്നു... മുന്നിൽ നിൽക്കുന്ന വിജയിയെ നോക്കി അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " അനു..... ഇവൻ.... " മാധവിന്റെ ശബ്ദം ഒന്ന് വിറച്ചു. " മായയുടെ ഭർത്താവ്.... " മാധവ് ഞെട്ടി തരിച്ചു പോയി.. അവന്റെ കണ്ണുകൾ മായയിലേക്ക് നീണ്ടു... അവൾ അവനെ നിസ്സഹായ ആയി നോക്കി നിന്നു പോയി.. " മാ..... മായ.... നമുക്ക് ഊരിക്ക് കലമ്പലമാ..... എത്ര ദിവസം ആയി നിന്നെ കണ്ടിട്ട്.....ഏ... " അതും പറഞ്ഞു വിജയ് അവളെ ഇറുക്കെ പുണർന്നു.. മാധവിനു ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. പെട്ടന്നായതു കൊണ്ട് മായ ഒന്ന് പകച്ചു....മാധവിന്റെ കണ്ണിൽ നിന്നും ഇറ്റ് വീണ കണ്ണീർ അവളുടെ ഹൃദയത്തിൽ വന്നു പതിച്ചു.

" മാറി നിക്ക്..... യാര് നീ....എ..... എനക്ക് നീ ആരുമല്ല....... പോ.... എൻ കണ്മുന്നാടി നീ ഏതുകു വന്നു.... " മായ അതും പറഞ്ഞു മാധവിന്റെ നെഞ്ചിലേക്ക് ഓടി... അവൾ അവനെ ചുറ്റി പിടിച്ചു... അനുവിന്റെ മുഖം ചുവന്നു. " മാധു.... ഞാൻ.... ഞാൻ പോവില്ല മാധു......നിന്നെ വിട്ട് ഞാൻ എങ്ങും പോവില്ല..... എന്നെ പറഞ്ഞയക്കല്ലേ.. " അവളുടെ കണ്ണീർ അവന്റെ നെഞ്ച് നനയിച്ചു... അവൻ അവളെ ഒന്ന് തലോടി. " വിജയ്........" മാധവ് അവനെ നോക്കി. " മായ എന്റെ ഭാര്യ ആണ് ഡോക്ടർ.. " വിജയ് അധികാരത്തോട് പറഞ്ഞു അവളെ അവനിൽ നിന്നും മാറ്റി നിർത്താൻ ശ്രമിച്ചു. മായ വീണ്ടും വീണ്ടും മാധവിനെ അള്ളി പിടിച്ചു കൊണ്ട് അലറി കരയാൻ തുടങ്ങി... " മായ.... നീ എന്താ ഈ കാണിക്കുന്നേ.. മ്മ്... " വിജയ് വീണ്ടും അവളെ അടർത്താൻ ശ്രമിച്ചു. " മാറി നിക്കേടാ.... തൊട്ടു പോവരുത്.. " മാധവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. " ഇവൾക്ക് ഇഷ്ടം അല്ലെങ്കിൽ പിന്നെ എങ്ങനെ നീ ഇവളെ കൊണ്ട് പോവും... വെറുതെ അങ്ങ് വന്നു ഭാര്യ ആണെന്ന് പറഞ്ഞാൽ എങ്ങനെ ശേരിയാവും.. " മാധവ് മായയെ പൊതിഞ്ഞു പിടിച്ചു. "

ഡോക്ടർ ഉങ്കിട്ടെ....എനക്ക് കൊഞ്ചം പേസണം..... " വിജയ് യാചാനയോടെ പറഞ്ഞു. അവന്റെ കണ്ണുകൾ വേദനയോടെ മായയെ നോക്കുന്നത് കണ്ടപ്പോൾ അവൻ ഒന്ന് സമ്മതിച്ചു. മായയുടെ തലയിൽ ഒന്ന് തലോടി അവൻ പുറത്തേക് നടന്നു... " നീ മാദവിനെയും കൊണ്ട് സുഖമായി ജീവിക്കാം എന്ന് കരുതി അല്ലെ... ഒരുത്തനെ ചതിച്ചിട്ടു വന്നേക്കുന്നു... നാണം ഇല്ലല്ലോ ടി നിനക്ക്... തുഫ്.. " അനു അവളുടെ മുഖത്തേക്ക് നോക്കി വെറുപ്പോടെ പറഞ്ഞു. മായ ഒന്നും മിണ്ടാതെ ചുമരിലൂടെ ഊർന്നിരുന്നു. " ഡോക്ടർ അവൾ എന്റെ ഭാര്യ ആണ്.. " വിജയ് പറഞ്ഞതും മാധവ് അവനെ ദേഷ്യത്തോടെ നോക്കി. " നീ കൊറേ നേരം ആയല്ലോടാ ഇത് തന്നെ പറയുന്നു... " മാധവ് ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചു. വിജയ് കണ്ണു നിറച്ചവനെ നോക്കി. അവനൊന്നു ശാന്തനായി................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story