മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 28

manjukalavum kazhinju

എഴുത്തുകാരി: അഭി

മാധവ് ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു.... ഇടക്കെപ്പോഴോ മയക്കത്തിലേക്ക് വീണു.... പെട്ടന്ന് ഫോൺ റിങ് ചെയ്തപ്പോൾ അവനൊന്നു ഞെട്ടി... പെട്ടന്ന് അതെടുത്തു ചെവിയോട് ചേർത്തു. " നീ ചെയ്തത് തപ്പ് മാധവ്... അവൻ അവളുടെ ഭർത്താവാണ്... പക്ഷെ നീ അവളെ തള്ളി വീട്ടിരിക്കുന്നത് അപകടത്തിലേക്ക് ആണ്... നീ തന്നെ അവളെ രക്ഷിച്ചേ മതിയാവു..... നിന്റെ മുന്നിൽ ഈ രാത്രി മുതൽ അടുത്ത രാത്രി വരെ സമയം ഉണ്ട് മാധവ്... കാഞ്ചിപുരത്തേക്ക് നീ വരണം... മായയെ രക്ഷിക്കണം..... അവളെ നീ തള്ളി വീട്ടിരിക്കുന്നത് ഒരു വേശ്യാലയത്തിലേക്കാണ്....." അതും പറഞ്ഞു രാമയ്യ ഫോൺ ധൃതിയിൽ കട്ട് ചെയ്തു. മാധവിനു കേട്ടത് വിശ്വസിക്കാനായില്ല. അവന്റെ ഹൃദയത്തിൽ ഒരു സ്ഫോടനം തന്നെ നടന്നു..... കണ്ണുകൾ അനുസരണയില്ലാതെ പെയ്യാൻ തുടങ്ങി...... ഒരു ചെറിയ ബാഗും ഫോണും ആവശ്യം ഉള്ളതും എടുത്ത് അവൻ നടന്നു. ശ്യാമിനെ കൂടി വിളിച്ചു... " എങ്ങോട്ടാ...... ഏട്ടാ.... ഈ രാത്രില്.. " ശ്യാം ആവലാതിയോടെ ചോദിച്ചു. മാധവ് ധൃതിയിൽ ബൈക്ക് എടുത്തു. പിന്നാലെ ശ്യാംമും കയറി.

അവന്റെ മനസ്സ് മുഴുവൻ അവളുടെ ചിരിക്കുന്ന മുഖം ആയിരുന്നു. തെറ്റ്‌ ചെയ്തു എന്നാ തിരിച്ചറിവ് അവനെ വല്ലാതെ നോവിച്ചു...... അവൻ സ്വയം വെറുപ്പ് തോന്നി. അവളോട്‌ അതിനെ കുറിച്ച് ചോദിക്കാൻ പോലും കൂട്ടാക്കിയില്ല... അവന്റെ ദേഷ്യവും സങ്കടവും മൊത്തം ആക്‌സിലെറ്ററിൽ തീർത്. ശ്യാം അവനെ ഇറുക്കെ കെട്ടി പിടിച്ചു ഇരുന്നു..... _____________💛 " മായ...... " രുദ്രയുടെ ശബ്ദം കേട്ടപ്പോൾ മായ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ്. " ഇന്ന് വരും എസ്പി....... നീ തന്നെ വരുത്തി വച്ചതാ.... അനുഭവിച്ചേ മതിയാവു..... " രുദ്ര അവളെ രൂക്ഷമായി ഒന്ന് നോക്കി മായ ഒന്ന് പുച്ഛിച്ചു ചിരിച്ചു. " എല്ലാം നഷ്ടപ്പെട്ടതല്ലെടി നിനക്ക്.. ഇനി നിനക്ക് രക്ഷപ്പെടാൻ മരണം മാത്രമേ ഒള്ളു.. അതിനു പോലും ഞാൻ നിന്നെ സമ്മതിക്കില്ല..... എന്റെ വാശിയ അത്... എനിക്കും എന്റെ പ്രണയം നഷ്ടപ്പെട്ടു... നീ മാത്രം അത് നേടി എടുക്കണ്ടാ.. " ഒരു തരം വാശി ആയിരുന്നു അവരുടെ സ്വരത്തിൽ. തനിക്ക് കിട്ടാത്തത് മറ്റൊരുരാൾക് കിട്ടേണ്ടാ എന്നാ വാശി.. " രുദ്രമ്മ....... എനിക്ക് പ്രണയം നഷ്ടപ്പെട്ടിരുന്നു ഒരു കാലത്തു..

അന്ന് അത് വല്ലാതെ എന്നെ നോവിച്ചു കളഞ്ഞു ട്ടോ....... ഇപ്പൊ... ഇപ്പൊ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.... ഇനി നഷ്ടപ്പെടാനും പോണില്ല... കാരണം അവൻ എന്റെ ഹൃദയത്തിലാണ്... " മായ അവരെ ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു... രുദ്രക്ക്‌ ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു...എത്രയായിട്ടും ഇന്ന് അവളുടെ ചുണ്ടിലെ ആ പുഞ്ചിരി അത് അവരെ വല്ലാതെ ആസ്വസ്ഥ ആക്കുന്നുണ്ടായിരുന്നു. ____________💛 ഇടയ്ക്കു ശ്യാം വണ്ടി ഓടിക്കാം എന്ന് പറഞ്ഞിട്ടും മാധവ് സമ്മതിച്ചില്ല. അവനു എത്രയും പെട്ടന്ന് മായയുടെ അടുത്തേക്ക് എത്തണം എന്നെ ഉണ്ടായിരുന്നുള്ളു..... ഇടക്കൊക്കെ രണ്ട് പ്രാവശ്യം വണ്ടി നിർത്തിയതോഴിച്ചു വേറെ എവിടെയും അവർ നിന്നിട്ടില്ലായിരുന്നു....... ആ രാത്രി പോയി പകലോൻ വന്നു... അവന്റെ ആദി കൂടി കൊണ്ടിരുന്നു.... തമിഴ് നാട് എത്തിയപ്പോഴേക്കും അവന് പാതി ആശ്വാസം ആയിരുന്നു..... വീണ്ടും അവന്റെ ബൈക്ക് ചീറി പാഞ്ഞു..... ____________💛 " ഇത് ഉടുക് മായാ..... " രുദ്രയുടെ കനത്ത ശബ്ദം. അവൾ അത് വാങ്ങി ഒന്ന് തലയാട്ടി..... അത് ഒരു മെറൂൺ കളർ കാഞ്ചി പുരം പട്ടായിരുന്നു...

മായ അത് വാങ്ങി ഉടുത്തു.... രുദ്രാക്ക് പോലും അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. അത്രമേൽ അവൾ സുന്ദരിയായിരുന്നു.. " രുദ്രമ്മ..... " പുറത്ത് എസ്പിയുടർ ശബ്ദം കേട്ടപ്പോൾ മായയുടെ ഉള്ളിൽ ചെറുതിലെ ഒരു നോവുണർന്നു... അയാൾ ആടി കുഴഞ്ഞു കൊണ്ട് മായയുടെ മുറിയിലേക്ക് എത്തി നോക്കി... അവളെ കണ്ടതും അയാളുടെ കണ്ണുകൾ ഒന്ന് പ്രകാശിച്ചു.... കണ്ണുകൾ അവളുടെ ഉടഴലക് കൊത്തി പറിക്കാൻ തുടങ്ങി.. " എൻ ചെല്ലോം.... " അയാൾ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു കൊണ്ട് അകത്തേക് കയറി. രുദ്ര പുറത്തേക്കിറങ്ങി ഡോർ ലോക്ക് ചെയ്തു. മായാ അയാളെ നിർവികാരതയോടെ നോക്കി നിന്നു.. " മായ.... മായ..... മായ.... എവളോം അഴകാടി ഉനക്ക്..... " അയാൾ ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു... മായ ഒന്ന് പുച്ഛിച്ചു ചിരിച്ചു. " ഹാ...... നാൻ എത്ര ഭാഗ്യവാൻ ആണ്.." അയാൾ അതും പറഞ്ഞു അവളുടെ കയ്യിൽ മെല്ലെ ഒന്ന് പിടിച്ചു. മായക്ക് ഒരു പുഴു ശരീരത്തിൽ തൊട്ടപോലെ അറപ്പു തോന്നി.... അയാൾ മെല്ലെ അവളുടെ കയ്യിലൂടെ ഒന്ന് വിരലോടിച്ചു... മായ കൈ കുടഞ്ഞെറിഞ്ഞു അവനെ ദേഷിച്ചു നോക്കി. " കടവുളൈ....."

അയാൾ നെഞ്ചിൽ കൈ വച്ചു വഷളൻ ചിരി ചിരിച്ചു അവളുടെ അടുത്തേക്ക് നടന്നു.... മായ പുറകിലേക്ക് നടന്നു.... ചുമരിൽ തട്ടി നിന്നപ്പോൾ അയാൾ അവൾക്കു അഭിമുഖമായി വന്നു നിന്നു. " വാ..... മായ.... " അയാൾ അവളുടെ കൈ പിടിച്ചു വലിച്ചു. മായ കുതറി മാറി.. ഓടാൻ ശ്രമിച്ചതും അയാൾക്ക് പിടികിട്ടിയത് അവളുടെ സാരിയിൽ ആയിരുന്നു.....സാരി ശരീരത്തിൽ നിന്നും ഉതിർന്നു മാറിയത് അവൾ ഒരു ഞെട്ടലോടെ മനസിലാക്കി... അയാൾ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു.. മുടിയിൽ കുത്തി പിടിച്ചു കിടക്കയിലേക്ക് വലിച്ചിട്ടു..... " ആ..... " മായ ഒന്ന് അലറി... അയാളുടെ പരുക്കൻ കൈകൾ അവളുടെ വാ പൊത്തി പിടിച്ചു. അവളുടെ കണ്ണു മേലേക്ക് മറഞ്ഞു... കണ്ണുകൾ നിറഞ്ഞൊഴുകി. ആശ്രയത്തിന് അവിടെ ഇന്നും ഉണ്ടായിരുന്നില്ല..... സർവ്വ ശക്തിയും എടുത്തു കുതറി മാറാൻ ശ്രമിച്ചു. അയാൾ അപ്പോഴേക്കും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. അയാളുടെ പല്ലുകൾ അവളിൽ നോവുണർത്തി. അവൾക്ക് അറപ് തോന്നി.... മുറിവ് പഴുത്തു പൊട്ടി ഒലിക്കുന്ന പോലെ ഒരു തരം ഗന്ധം......

മായ ഒന്നുകൂടി കുതറി മാറി അയാളെ തള്ളി ഇട്ടു... സാരി ഒന്നുകൂടി മാറിലേക്ക് വലിച്ചിട്ടു... ____________💛 "രാമയ്യ.... മായ..." പെട്ടന്ന് മാധവിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ ഒന്ന് ഞെട്ടി " ചെല്ല്..... അയാൾ ഇപ്പൊ പിച്ചി ചീന്തും..." രാമയ്യ അവനെ അകത്തേക്ക്‌ തള്ളി വിട്ടു.... മാധവ് അകത്തേക്ക് കയറിയപ്പോഴേക്കും അവന് തടസ്സമായി മുന്നിൽ രണ്ടുമൂന്നു ആളുകൾ വന്നു നിന്നു.... " മാധവ്..... നീ വരുമെന്ന് കരുതിയില്ല.. " രുദ്രയുടെ ശബ്ദം കേട്ടപ്പോൾ മാധവ് അവരെ കത്തുന്ന kannukalode ഒന്ന് നോക്കി.....മുന്നിൽ നിലക്കുന്നവരെ ഒന്നുകൂടി നോക്കി.... അവൻ കൈ മലർത്തി അടിച്ചു.... അവർ രണ്ട് പേരും താഴേക്ക് വീണു... " ഡാ..... " രുദ്ര അവന് നേരെ ചീറി.. മാറ്റാരോക്കെയൊ അവനെ പിടിച്ചു വക്കാൻ ശ്രമിച്ചു.... അവരിൽ നിന്നും കുതറി മാറി... ശ്യാം അവന്റെ കൂടെ അവരെ തല്ലി താഴെയിട്ടു... " കൊല്ലടാ..... " രുദ്ര അലറി.. മുഖമടിച്ചു ഒരു അടിയായിരുന്നു മാധവിന്റെ മറുപടി. വാൾ കയ്യിലെടുത്തവർ ഒരു നിമിഷം പകച്ചു നിന്നു പോയി... അവിടെ ഉള്ള ഒരുതന്റെ കയ്യിൽ നിന്നും കത്തി കുത്തി പിടിച്ചു വാങ്ങി... പെട്ടന്നായിരുന്നു രുദ്രയുടെ കഴുത്തിൽ വച്ചത്...

" കൊല്ലും ഞാൻ തള്ളേ.... മായ എവിടെ.. " അവന്റെ ശബ്ദം മുറുകി. " ആ...... " മായയുടെ അലർച്ച കേൾക്കെ മാധവ് അവരെയും കൊണ്ട് ആ മുറിയുടെ അടുത്തേക് ഓടി... ശ്യാംമും അവനും കൂടി വാതിൽ ചവിട്ടി തുറന്നു. അവിടെ കണ്ട കാഴ്ച... മാധവിന്റെ ഉള്ളു നടുങ്ങി... ഹൃദയം നിലച്ചത് പോലെ ഒരു തോന്നൽ.... എസ്പിയുടെ കയ്യി ശ്വാസത്തിനും മാനത്തിനും വേണ്ടി പിടയുന്നു അവന്റെ പ്രാണൻ.... ശ്യാം രുദ്രയുടെ കഴുത്തിൽ കത്തി വച്ചു. " ഡാ..... " മാധവ് ഒരു ചവിട്ടായിരുന്നു അയാളെ.... പെട്ടന്ന് കിട്ടിയ അടിയിൽ അയാൾ തെറിച്ചു വീണു... മായ ആകെ പേടിച്ചു വിറച്ചിട്ടുണ്ട്... അവൻ സാരി എടുത്തു അവളുടെ ദേഹത്തിട്ട് ചേർത്തു പിടിച്ചു. മായ അവന്റെ കയ്യിലിരുന്നു കുതറി മാറി.... " മായ.... " അവന്റെ ശബ്ദം ഒന്നിടറി.. അപ്പോഴേക്കും എസ്പി അവനെ തല്ലാൻ വന്നിരുന്നു....പക്ഷെ അപ്പോഴേക്കും മറ്റാരോ അടിച്ചു അയാൾ തറയിൽ മൂക്ക് കുത്തി വീണു. " രാമയ്യ.... " രുദ്രയുടെ കണ്ണുകൾ കുറുകി. രാമയ്യ കയ്യിൽ വലിയ ഒരു വാളും കൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞു. കയ്യൊങ്ങിയതും വിജയ് തടഞ്ഞിരുന്നു. " രാമയ്യ..... "

വിജയ് അവനെ കത്തുന്ന കണ്ണുകളോടെ നോക്കി. അപ്പോഴേക്കും ആരൊക്കെയൊ വിജയേ പിടിച്ചു മാറ്റി.. അത് കണ്ട് വിജയും രുദ്രയും അത്ഭുതപ്പെട്ടു. തന്റെ തന്നെ ആളുകൾ.. " ചെല്ല് മാധവ്..... ആരും നിന്നെ ഒന്നും ചെയ്യില്ല.... "' രാമയ്യ അവനെ നോക്കി. അവൻ മായയെ നോക്കി. അവളാകെ മരവിച്ചു ഇരിക്കുകയാണ്. അവന്റെ ഹൃദയം നുറുങ്ങി.... രക്തം കിനിഞ്ഞു. "മായാ...."അവൻ മെല്ലെ വിളിച്ചു... കത്തുന്ന നോട്ടമായിരുന്നു അവളുടെ മറുപടി. " പോ.... പോവാൻ.... ആരാ നീ..." അവൾ നിറഞ്ഞു വന്ന കണ്ണുകളോടെ ദേഷ്യപ്പെട്ടു. " മായാ..... " അവൻ അവളെ ചുറ്റി പിടിച്ചു മായാ അവനെ തള്ളി മാറ്റി... പക്ഷെ മാധവ് അവളെ. നെഞ്ചോട് അടക്കി പിടിച്ചു... മായ സർവ്വവും മറന്നു പൊട്ടി കരഞ്ഞു പോയി..... രുദ്രയെ വച്ചു തന്നേ മായയെ നെഞ്ചിൽ അടക്കി പിടിച്ചു അവർ പുറത്തേക്കിറങ്ങി. " ഇതിനുള്ള പണി വരുന്നുണ്ട് എല്ലാവർക്കും..... "മാധവ് അത്രമാത്രമേ പറഞ്ഞുള്ളു....ശ്യാം കത്തി എടുത്തതും അവന് നേരെ കുറെ ആളുകൾ തിരിഞ്ഞു. പക്ഷെ രാമായയുടെ ആളുകൾ അവരെ തടഞ്ഞു നിർത്തി. ____________💛

" കൂടെ നിന്നു ചതിച്ചു അല്ലെ രാമയ്യ.. " രുദ്ര അയാളെ കത്തുന്ന കണ്ണുകളോടെ നോക്കി. " വയ്യ രുദ്ര മതിയായി... ആ കുട്ടിയുടെ കണ്ണീർ കാണാൻ എനിക്ക് വയ്യാ...... ഞാൻ നിർത്തി... നിന്റെ പട്ടി ആയിരുന്നു ഇത്രയും കാലം.... ഇന്നലെ നീ അതിനോട് പറഞ്ഞത് ഞാൻ കേട്ടു.... മാധവിനെ വിളിച്ചു വരുത്തിയത് ഞാനാ.... ഇങ്ങോട്ട് അവനെ കൂട്ടിയതും...... ഇനി എന്താന്നു വച്ച അനുഭവിക്കാ... " രാമയ്യ കത്തി തറയിലേക്ക് വലിച്ചെറിഞ്ഞു... " ഡോ.... " വിജയ് അയാളെ തല്ലാൻ കൈ ഓങ്ങി മുഖം അടക്കി രാമയ്യ അവന് ഒന്ന് കൊടുത്തു. " നീ ചെയ്ത അതെ ചതി ഇന്ന് ഞാനും ചെയ്തു... ഇനി ആ ചെക്കൻ തരുന്നത് വാങ്ങിക്കാ.... "വിജയ് തറഞ്ഞു നിന്നു.. എല്ലാം കേട്ട് അകത്തു പകയോടെ ഒരാൾ കൂടി ഉണ്ടായിരുന്നു... വീരസിംഹൻ. __________💛 അവിടെ തന്നെ ഒരു ലോഡ്ജ് എടുത്തു മാധവ്.... മായ വന്നപ്പോൾ ഒരു മുറിയിൽ കയറി വാതിൽ അടച്ചതാണ്... മാധവിനു അവളുടെ മുഖത്ത് നോക്കാൻ പോലും കഴിഞ്ഞില്ല.... " മായേച്ചി... " ശ്യാം ആകെ തകർന്നു പോയിരുന്നു... അവൻ അവളുടെ വാതിലിൽ ഒന്ന് മുട്ടി.

" പോവാൻ പറ ശ്യാം അവനോട്.... അവനുണ്ടേൽ ഞാൻ പുരത്തേക്ക് വരില്ല... നിക്ക് കാണണ്ട... " അവളുടെ ശബ്ദം മുറിഞ്ഞു. മാധവ് ഒന്ന് തല ഉയർത്തി നോക്കി. അവന്റെ നെഞ്ച് തകർന്നു... അവൻ പുരത്തേക്ക് നടന്നു. " പോയി മായേച്ചി.... വല്ലതും കഴിക്ക്... " ശ്യാം ദയനീയതയോടെ പറഞ്ഞു. മായ വാതിൽ തുറന്നു കൊടുത്തു... അവൻ ഭക്ഷണം അവളുടെ വായിൽ വച്ചു കൊടുത്തു. അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി. ശ്യാമിനും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൻ അവളെ കെട്ടി പിടിച്ചു. " എന്നെ പറഞ്ഞയച്ചിട്ടല്ലേ അവൻ... ഞാൻ പറഞ്ഞത് കെട്ടില്ല..... നിക്ക് കാണണ്ട.... വെറുപ്പാ... " അവൾ പദം പറഞ്ഞു കൊണ്ടിരുന്നു... ശ്യാമിന് മാദവിനോട് നീരസം തോന്നി പോയി.

.പിന്നേ മായ ഒന്നും കഴിച്ചില്ല.. അവൾ ബെഡിലേക്ക് കിടന്നു.. എപ്പോഴോ ഉറങ്ങി... ശ്യാം മാധവിന്റെ അടുത്തേക്ക് നടന്നു. " ഏട്ടൻ കാരണ എന്റെ മായേച്ചി... " അതുകൂടി കേട്ടപ്പോൾ അവൻ കണ്ണു നിറച്ചു കൊണ്ട് അകത്തേക്ക് കയറി. ബെഡിൽ തളർന്നുറങ്ങുന്നാ മായയെ കാണുമ്പോൾ അടിത്തട്ടിൽ നിന്നും ഉടലെടുകുന്നാ വേദന... കുറ്റബോധം... " എടാ.... ഒന്നും അറിയില്ലായിരുന്നു.... ഞാൻ...... " മാധവ് തകർന്നവനെ പോലെ നിലത്തേക്കിരുന്നു കൊണ്ട് മായയെ ദയനീയമായി നോക്കി ".. എനിക്കുള്ള ശിക്ഷ അവൾ തന്നോട്ടെ ഡാ... പക്ഷെ അവരെ ആരെയും വെറുതെ വിടില്ല ഞാൻ..." അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി............. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story