മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 29

manjukalavum kazhinju

എഴുത്തുകാരി: അഭി

മായ രാവിലെ എണീറ്റപ്പോൾ അവിടെ ആരെയും കണ്ടില്ല... അവൾക്ക് ചെറിയ ഭയം തോന്നി. അടുത്ത റൂമിൽ ശ്യാം കിടന്നുറങ്ങുന്നത് കണ്ടു..... അവൾ മെല്ലെ ഒന്നി എത്തി നോക്കി. എന്തോ മാധവിന്റെ അടുത്തേക്ക് പോകാൻ തോന്നിയില്ല... അവനെ അവിടെ എവിടേം കാണാനില്ല... മായ ശ്യാമിന്റെ മുറിയിലേക്ക് കയറിയതും മാധവ് ബാത്‌റൂമിൽ നിന്നു ഇറങ്ങിയതും പെട്ടന്നായിരുന്നു. മായക്ക് ആകെ ഒരു വെപ്രാളം തോന്നി അവൾ അത് പോലെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും മാധവ് അവളുടെ കയ്യിൽ പിടിച്ചു വച്ചിരുന്നു. മായക്ക് ഹൃദയം തണുക്കുന്നാ പോലെ തോന്നി. പക്ഷെ വാശി ആയിരുന്നു അവൾക്ക്. അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. " സോറി.... " അവൻ നേർത്ത ശബ്ദത്തിൽ പറഞ്ഞു. മായ കൈ ശക്തിയിൽ കുടഞ്ഞു മുറിയിൽ കയറി വാതിൽ അടച്ചു മാധവ് ബെഡിൽ ഇരുന്നു... " ഡാ.. " അവൻ ശ്യാമിനെ ഒന്ന് തട്ടി വിളിച്ചു. " ഞാൻ പുറത്ത് പോയിട്ട് വരാം... രാമയ്യ കാണണം എന്ന് പറഞ്ഞു.... " മാധവ് അതും പറഞ്ഞു ഡ്രസ്സ് മാറി ഇറങ്ങി. " ന്നാ... വല്ലതും വാങ്ങിക്ക്... കഴിക്കാൻ... നീ നിർബന്ധിപ്പിച്ചു കഴിപ്പിക്കണം ട്ടോ..."

അതും പറഞ്ഞു ശ്യാമിന്റെ കയ്യിൽ പൈസ വച്ചു കൊടുത്തു അവൻ പോയി. ___________💛 " മായേച്ചി.... വാ...... കഴിക്കാം.. " ശ്യാം വിളിച്ചു. അനക്കം ഒന്നും കേൾക്കാഞ്ഞപ്പോൾ അവൻ വാതിലിൽ മുട്ടി. " ഏട്ടൻ പോയി... " അത് കേട്ടതും അവൾ പുരത്തേക്ക് വന്നു.... ശ്യാമിന്റെ ഒരു ഷർട്ട്‌ ആണ് അവൾ ഇട്ടിരിക്കുന്നത്..... അവന്റെ ഒരു പാന്റും. " ന്നാ.... " ഭക്ഷണം കൊടുത്തപ്പോൾ അവൻ അവളുടെ ഫോണും അവന് നീട്ടി. " ചേച്ചി അവിടെ വച്ചു മറന്നത് കൊണ്ട്.. " അത് പറഞ്ഞപ്പോൾ മായ അവനെ ഒന്ന് നോക്കി. " മ്മ്..... അല്ലെങ്കിൽ ഇപ്പൊ ഞങ്ങൾ വരില്ലായിരുന്നു...... " മായക്ക് അത് കേട്ടപ്പോഴാ സങ്കടം കൂടിയത്. അല്ലെങ്കിൽ മാധവ് എന്നെ അന്വേക്ഷിച്ചു വരില്ലായിരുന്നു അല്ലെ... അവളൊന്നു നെടുവീർപ്പിട്ടു. " എനിക്ക് ലോക്ക് അറിയാവുന്നത് കൊണ്ട് രാമായയെ തിരിച്ചു വിളിക്കാൻ പറ്റി.... " അവൻ കഴിക്കുന്നതിനിടയിൽ പറഞ്ഞു. മായ ഒന്ന് മൂളി... ____________💛

" ഡാ..... എസ്പി ഇനി ഒരു പ്രോബ്ലെത്തിനും വരില്ലാ.... എനിക്ക് ഇവിടുത്തെ കുറച്ച് ആളുകളെ ഒക്കെ പരിചയം ഉണ്ട്.... എന്റെ മകന്റെ ഫ്രണ്ട് ആണ് ഇവിടുത്തെ കളക്ടർ... അവന്റെ കാര്യം അവർ നോക്കിക്കൊള്ളും... പക്ഷെ രുദ്ര.... " രാമയ്യ അതും പറഞ്ഞു അവനെ നോക്കി. " രുദ്ര അല്ല രാമയ്യ.... വിജയേ ആണ് എനിക്ക് വേണ്ടത്...... " അവന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു.... " അവനെ കൊല്ലരുത്..... നിന്റെ കൂടെ ഉള്ള ഏതോ ഒരു ഡോക്ടർ കൊച്ചിനെ അവന് ഇഷ്ടമാണെന്നു... " അത് കേട്ടതും മാധവ് മുഖം ചുളിച്ചു. " അവളെ കൂടി ഈ നരകത്തിലേക്ക് തള്ളി വിടരുത് മാധവ്.... " മാധവ് ഒന്ന് തലയാട്ടി... " വീരസിംഹൻ..... " മാധവ് അയാളെ സംശയത്തോടെ നോക്കി. " അയാളെ കൂടി സൂക്ഷിക്കണം നീ... പിടിപാടുള്ളവനാ.... കൊല്ലാനും മടിക്കില്ല...... മായയോട് അടങ്ങാത്ത പകയുണ്ട്....... ആണെന്ന ധൈര്യത്തിൽ എത്രയോ പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞു പോയി.... അങ്ങനെ ഒരു ധൈര്യത്തിൽ അവൻ ഇനി ഒരു പെണ്ണിന്റെയും അടുത്ത് പോകില്ല...." രാമയ്യ മായയുടെ മുഴുവൻ കാര്യങ്ങളും മാധവിനു പറഞ്ഞു കൊടുത്തു.....

അവന്റെ നെഞ്ച് വീണ്ടും കീറി മുറിഞ്ഞു... രക്തം വാർന്നോഴുകി. " പ്രണയം കൊണ്ട് ചതിച്ചവൻ.... ഇപ്പൊ ഞാനും അങ്ങനെ ആയി അല്ലെ രാമയ്യ.... ഒന്നും അറിയില്ലായിരുന്നു... " അവന്റെ ശബ്ദം ഒന്നിടറി... " എല്ലാം ശരിയാവും..... മ്മ്... " രാമയ്യ അവന്റെ തോളിൽ ഒന്ന് തട്ടി... _____________💛 " ഇതെന്താ ഏട്ടാ..... " മാധവിന്റെ കയ്യിലുള്ള കവറിലേക്ക് നോക്കി ശ്യാം ചോദിച്ചു. " മായപ്പെണ്ണിന് കുറച്ച് ഡ്രസ്സാടാ.. " മായയുടെ ഉൽകിൽ ഒരു കുളിർമഴ പെയ്തു. മായപ്പെണ്ണ്... എത്രയായി ആ വിളി ഒന്ന് കേട്ടിട്ട്.... അവൾ മുറിയിൽ തന്നെ ഇരുന്നു... പുരത്തേക്ക് വന്നില്ല. " പോണ്ടേ ഏട്ടാ..... " ശ്യാം അവന്റെ അടുത്തേക്ക് നടന്നു. " പോണം.... ഇവിടെ കുറചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്... അതൊക്കെ കഴിഞ്ഞിട്ട്... " മായക്ക് കാര്യം മനസിലായി.... വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി അവളിൽ ഉണ്ടായി. രാത്രി വല്ലാത്ത തണുപ്പായിരുന്നു..... ശ്യാം മൂടി പുതച് ഉറങ്ങുന്നുണ്ട്. മാധവ് പുറത്തേക്ക് നടന്നു.... മുറിയിൽ മായയെ കണ്ടില്ല.... അവനൊന്നു ഞെട്ടി... വാതിൽ ചാരിയിട്ടേ ഉള്ളു.. അവൻ നെഞ്ചിടിപ്പോടെ പുറത്തേക്ക് ഇറങ്ങിയതും അവൾ അവിടെ പുതച്ചു നിൽക്കുന്നത് കണ്ടു...

താഴെ ഒരു അമ്പലത്തിൽ എന്തോ ഉത്സവം നടന്നു കൊണ്ടിരിക്കുകയാണ്. അവൾ അങ്ങോട്ട് നോക്കി നിൽക്കുകയാണ്. മാധവ് അവളുടെ അടുത്തേക്ക് നടന്നു. അവന്റെ സാമിപ്യം അറിഞ്ഞ പോലെ അവൾ മുഖം വെട്ടിച്ചു മറ്റെങ്ങോ നോക്കി നിന്നു.... മാധവിനു ഉള്ളു നീറി.അവൻ ഒന്നും മിണ്ടാതെ അവളുടെ അടുത്ത് ചെന്നു നിന്നു.... " മായപ്പെണ്ണേ.... " ആർദ്രമായ അവന്റെ ശബ്ദം കേൾക്കെ മായക്ക് സങ്കടം തികട്ടി വന്നു. " ഒന്നും അറിഞ്ഞില്ല പെണ്ണെ ഞാൻ.... നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ... " അത് കേട്ടപ്പോൾ മായ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. " പറയാൻ വന്നത് കേൾക്കാൻ നീ കൂട്ടാക്കിയോ.. ഇല്ല... ഞാൻ ക്രൂര ആണെന്ന് പറഞ്ഞില്ലേ.... എന്നോട് പോവാൻ പറഞ്ഞില്ലേ നീ..... ഏഹ്... " അവളുടെ കണ്ണുകൾ ചുവന്നു.... അവ നിറഞ്ഞൊഴുകി... ശബ്ദം ഇടറി വീണു.. അവളുടെ കരച്ചിൽ ചീളുകൾ അവന്റെ ഹൃദയത്തിൽ പതിച്ചു. " ഞാൻ നിന്നോട് കെഞ്ചി പറഞ്ഞില്ലേ ഞാൻ.... ഞാ പോവില്ലാന്ന്... ഏഹ്...

പറഞ്ഞില്ലേ...... " അവൾ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു. മാധവ് അവളെ നോക്കി നിന്നത്തെ ഉള്ളു.... " കുറചു കൂടെ മുന്നേ പറഞ്ഞൂടായിരുന്നോ നിനക്ക്... അപ്പൊ എല്ലാം കൂടി കേട്ടപ്പോ.... അവന്റെ കരച്ചിൽ കണ്ടപ്പോ... ഞാൻ വിശ്വസിച്ചു പോയി.... " അവന്റെ ശബ്ദവും ഇടറി. മായ കണ്ണീരു വാശിയിൽ തുടച്ചു മാറ്റി... അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു. " ഞാനും കരഞ്ഞില്ലേ മാധവ്.... ഏഹ്... പറാ...... " അവൾക്ക് സങ്കടം സഹിക്കാനായില്ല.... അവൻ അവളെ അടക്കി പിടിച്ചു... ഇറുക്കെ പുണർന്നു. മായ അവന്റെ നെഞ്ചിൽ കിടന്നു കുതറി അവന്റെ ചുണ്ടുകൾ അവളുടെ നെറുകിൽ പതിയുന്നുണ്ടായിരുന്നു. Maaya അവനെ തട്ടി മാറ്റി മാറി നിന്നു. " നിക്ക് കാണണ്ട നിന്നെ..ഇഷ്ടല്ല മായക്ക്... എല്ലാരും ന്നേ ചതിക്കാ... വേണ്ടാ.... നിക്ക് നിന്നെ കാണണ്ട... " അവൾ കരഞ്ഞു മുറിയിലേക്കോടി...

മാധവ് നിസ്സഹായനായി ഒരു നിമിഷം അവളെ നോക്കി നിന്നു. മുറിയിൽ നിന്നും അവളുടെ തേങ്ങൽ കേൾക്കാമായിരുന്നു അവന്... അവൻ മെല്ലെ വാതിലിന്റെ അടുത്തേക്ക് നടന്നു. " ഇനി ആർക്കും വിട്ടു കൊടുക്കില്ല നിന്നെ.... എന്റെ മായപ്പെണ്ണിനെ.. " അവൻ മെല്ലെ പറഞ്ഞു. മായ ഒരു നിമിഷം നിശബ്ദയായി. " മാധവ്... നീ... നീ എനിക്ക് ആരും അല്ലാ....... " അവളുടെ ശബ്ദം ഉറച്ചതായിരുന്നു....മാധവിനു വീണ്ടും ആരോ കത്തി കൊണ്ടു ഹൃദയത്തിൽ കുത്തി ഇറക്കുന്ന പോലെ തോന്നി.... അവനൊന്നു നെടുവീർപ്പിട്ടു. _____________💛 " ഞാൻ വരാം...... " അനു ഫോൺ ചെവിയോട് ചേർത്തു. " നീ..... നീ എന്നെ ചതിക്കോ ഇനി.. " അവൾ കളിയാലേ ചോദിച്ചു. " ആഹ്...... രണ്ട് ദിവസം കൊണ്ട് വന്നേക്കാം..... ഞാൻ ലീവ് പറയട്ടെ.. " അവൾ ഒന്ന് പുഞ്ചിരിച്ചു. " ആ..... എനിക്കും നിന്നെ കാണണം... ഇതിനി എന്റെ കൂടി പ്രശ്നം ആണ്. " അനു പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു............ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story