മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 6

manjukalavum kazhinju

എഴുത്തുകാരൻ: അഭി

കൊച്ചേ ആ റോട്ടിൽ ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടു... " മാധവിനെ താങ്ങി പിടിച്ചു കൊണ്ട് ഒരാൾ പറഞ്ഞു. Maaya ഒന്നും മിണ്ടാതെ നിന്നു. മാധവിന്റെ കണ്ണൊക്കെ ചുവന്നിട്ടുണ്ട്.... പോയ വേഷം ഒന്നുമല്ല... ആകെ മുഷിഞ്ഞിരിക്കുന്നു... അവൻ മായയെ നോക്കി ഒന്ന് ചിരിച്ചു.... " കള്ള് കുടിച്ച വയറ്റി കിടക്കണം... " അതും പറഞ്ഞു അവർ മാധവിനെ ഉമ്മറത്ത് കൊണ്ട് വന്നിരുത്തി പോയി... മായ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. പിന്നെ ഒന്നും പറയാതെ അകത്തേക്ക് കയറാൻ ഒരുങ്ങിയതും മാധവ് അവളുടെ നീണ്ട മുടി പിടിച്ചു ഒരു വലിയായിരുന്നു.... മായ പുറകിലേക്കാഞ്ഞു മലന്നടിച്ചു വീഴും മുന്നേ മാധവ് അവളെ പിടിച്ചു കിടത്തി അവളുടെ മേലെ കയറി കിടന്നു...

മടുപ്പിക്കുന്ന മദ്യത്തിന്റെയും സിഗരിറ്റിന്റെയും ഗന്ധം... മായക്ക് അറപ്പായി... ഒപ്പം ദേഷ്യം അരിച്ചു കയറി. " മാറടോ..... മാറാൻ... " അവളുടെ കുഞ്ഞു ശരീരം അവന്റെ അടിയിൽ കിടന്നു പുളഞ്ഞു... അവന്റെ ശക്തിക്ക് മുന്നിൽ അവൾ നിസ്സഹായ ആയി. " ഷൂ.... " അവൻ അവളുടെ ചുണ്ടിൽ ബോധമില്ലാതെ വിരൽ വച്ചു..മായ നിശ്ചലയായി... ഹൃദയമിടിപ്പ് കൂടുന്നു... വിയർപ് കുതിയൊഴികുന്നു. " മഹി..... " അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ വിളിച്ചപ്പോൾ മായ ഒരു നിമിഷം അനങ്ങാതെ കിടന്നു...മാധവ് അവളുടെ മുടി ചെവിക്ക് പിറകിലേക്ക് മാടി വച്ചു. " പെണ്ണെ..... വഴക്കുണ്ടാക്കല്ലേ... ഞാൻ.. ദെ... ഒ.... ഒന്ന്... അല്ല.. അല്ല.. രണ്ട് പെഗ്...... "

അവൻ നാവു കുഴഞ്ഞു കൊണ്ട് പറഞ്ഞു... " സ.... സങ്കടം കൊണ്ടല്ലേ.... മ്മ്... വഴക്കുണ്ടാക്കല്ലേ..... മ്മ്... " അതും പറഞ്ഞവൻ അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു... മായ ഒരു നിമിഷം അമ്പരന്നു... അവന്റെ ചുണ്ടുകൾ അവളിൽ കോർക്കുന്നതിനു മുന്നേ അവൾ തല വെട്ടിച്ചു... അവൻ അത് പോലെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. മായക്ക് ശരീരം ആകെ ഒരു വിറയൽ.... ഒരു മിന്നൽ പാഞ്ഞു പോവുന്ന പോലെ.... ഒരു തരം തരിപ്പ് മേലാകെ വ്യാപിക്കുന്നു.... ഒരു കുഞ്ഞു പൂവ് മഞ്ഞിൽ കുതിരുന്ന പോലെ സഹിക്കാനാവാത്ത തണുപ്പുണ്ട് എന്ന് തോന്നി അവൾക്ക്...ഒരു നിമിഷത്തിന് ശേഷം മായ അവനെ ഉന്തി... അവൻ അപ്പുറത് മലർന്നു വീണു....

മായ തലക്ക്‌ കൈവച്ചു പോയി.... എങ്ങനെയൊക്കെയോ അവന്റെ കയ്യിൽ പിടിച്ചു ഹാളിലേക്ക് കിടത്തി... " സൊ.... സോറി.... മഹി.... മഹി... " അവന്റെ ചുണ്ടുകൾ മന്ദ്രിച്ചപ്പോൾ അവൾ അവന്റെ വയറിൽ കാലു വച്ചു തൊഴിച്ചു ദേഷ്യത്തിൽ മുറിയിൽ കയറി വാതിൽ അടച്ചു.... __💛 " ഡീ..... ഡീ.... ഭദ്രകാളി... " മാധവിന്റെ അലർച്ച കേട്ടപ്പോൾ മായ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു നോക്കി. " ഞാനെന്താടി ഇവിടെ... സത്യം പറ.. ഇന്നലെ.... എന്താ സംഭവിഛെ.. " അവന്റെ നാവു അപ്പോഴും കുഴയുന്നുണ്ടായിരുന്നു.. " ഇയാളുടെ കെട്ട് വിട്ടില്ല... " മായ പുറത്തേക്ക് പോയി... ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്നു..അതവന്റെ തലയിൽ കമിഴ്ത്തി ചവിട്ടി തുള്ളി അടുക്കളയിൽ പോയി.

" ഡീ... " അവന്റെ അലർച്ച കേട്ടു... മായക്ക് ചിരിയും ദേഷ്യവും വന്നു.... " ഡീ.... മൂദേവി... നീ... നീയെന്റെ.. തലയിൽ കൂടി വെള്ളം.... ഒഴിച്ചല്ലേ... " അവൻ കിടന്നിടത്തു നിന്നും പണിപ്പെട്ട് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.... മായ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു... മായ ഒന്ന് എത്തി നോക്കി... മാധവ് ചുമരിൽ താങ്ങി പിടിച്ചു മുറിയിലേക്ക് പോകുന്നെ കണ്ടു... __💛 "ഡോ മാട..... ഞാൻ പറഞ്ഞതെന്തായി... എനിക്ക് ഒരു വീട് വേണം..." മായ അടുക്കളയിൽ നിന്നും അവന്റെ മുറിയിൽ വന്നു കൊണ്ട് കെറുവിച്ചു. മാധവ് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി " ഞാൻ പറഞ്ഞത് താൻ കെട്ടില്ലെടോ.... " അവൾ അവനെ ദേഷിച്ചു നോക്കി. " നിനക്ക് വീട് വേണമെങ്കിൽ നീ കണ്ട് പിടിക്ക്.... എന്നെ നോക്കണ്ട.. "

മാധവ് അവളെ പുച്ഛിച്ചു. " ഓ...... അപ്പൊ ഞാൻ ഇവിടെ നിൽക്കുന്നതിൽ തനിക്ക് കുഴപ്പമില്ലേ..." അവൾ അരയിൽ കൈ കുത്തി കൊണ്ട് ചോദിച്ചു.. " നീയിവിടെ നിക്കേ കിടക്കെ എന്താ വെച്ച ചെയ്തോടി ഭദ്രകാളി... വലിഞ്ഞു കേറി വന്നതല്ലേ.... തല്ലി ഓടിച്ചാലും നീ പുറത്ത് ചാടില്ല.... മര്യാദക്ക് എന്റെ വീട്ടിന്നു പൊക്കോണം... " അതും പറഞ്ഞു മാധവ് എണീറ്റു....മായ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് നടന്നു. " ആഹ്... താനിങ്ങനെ പറയും നിന്റെ കാമുകി ആണെന്ന് പറഞ്ഞു വെള്ളമടിച്ചു കേറി പിടിക്കുന്നത് എന്നെയാണ്... ഒരു മഹി... ഇനി അങ്ങനെ വല്ലതിനും ആണ് തന്റെ മനസ്സിലിരുപ്പ് എങ്കിൽ തന്നേ കൊന്ന് ഞാൻ ജയിലിൽ പോകും.. " അതും പറഞ്ഞവൾ വെട്ടി തിരിഞ്ഞു പോയി..

മാധവിനു ഒരു അടി കിട്ടിയ പോലെയായി... "മഹിയെന്നു പറഞ്ഞു ഞാൻ ഇവളെ കയറി പിടിച്ചെന്നോ.."ഷേ.... അവൻ തലക്ക് കൈ വച്ചു പോയി. " ഡീ ഭദ്ര കാളി.... ഞാൻ കള്ള് കുടിച്ചു കഴിഞ്ഞാൽ നീയെന്നെ എന്തൊക്കെ ചെയ്യാറുണ്ടെടി... " അവൻ ചോദിക്കുന്നത് കെട്ട് മായ ഒന്ന് പല്ല് കടിച്ചു. " അതോ.... ഞാൻ... ഞാനില്ലേ ചേട്ടനെ... ശോ... എനിക്ക് നാണം ആവുന്നു.. " അവൾ കാല് നിലത്തു വരഞ്ഞു പറയുന്നത് കെട്ട് മാധവിന്റെ കിളി പോയി.. " ഡീ.... " അവൻ അലറി. " ഒന്ന് പോടോ മാട...എന്തേലും ചെയ്യാൻ പറ്റ്യേ കോലം..... കണ്ട തന്നെ കാട്ടുമാക്കന്റെ ലുക്ക്‌.... ആ താടിം മുടിം... മനുഷ്യനൊന്നും അല്ല... അങ്ങനെ ആണെങ്കിൽ അല്ലെ... " അവൾ പറയുന്നത് കേട്ട് അവന് എരിഞ്ഞു കയറി..

അപ്പോഴാണ് ദച്ചു അങ്ങോട്ട് കയറി വരുന്നത്.... അത് കണ്ടപ്പോൾ മായ ഒന്നും മിണ്ടാത്തെ നിന്നു. " ഏട്ടാ.... " ദച്ചു അവനെ കൂർപ്പിച്ചു നോക്കി.. അവൻ അലസമായി ഒന്ന് തിരിഞ്ഞു നിന്നു. " ഇപ്പൊ റോഡിൽ കിടന്നാണോ കള്ളു കുടി... " അവൾ ചോദിക്കുന്നത് കേട്ട് മാധവ് ഒന്നും മിണ്ടിയില്ല. " അത് ഞാൻ വീണതാ... " അവൻ നിഷ്കളങ്കമായി പറയുന്നത് കേട്ട് മായക്ക് ചിരി വന്നു. " ദെ എന്നോട് വേണ്ടാട്ടോ ഏട്ടാ... " അവൾ അവമേ കണ്ണു കൂർപ്പിച്ചു നോക്കി. മാധവ് പാവത്താനെ പോലെ മുറിയിലേക്ക് കയറി പോയി... " ദ.... ചേച്ചി പറഞ്ഞപോലെ ശ്യാമേട്ടൻ കൊണ്ട് തന്നതാ..." ദച്ചു ഒരു സിം മായക്ക് കൊടുത്തു... മായ അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി. __💛

മായ ബാഗ് തുറന്നു ഡ്രെസ്സുകളുടെ അടിയിൽ ആയി വച്ചിട്ടുള്ള ഫോൺ എടുത്തു.......ദച്ചു കൊണ്ട് വന്ന സിം എടുത്തിട്ടു.... " ഹ.... ഹലോ രാമയ്യ.... " മായയുടെ ശബ്ദം ചെറുതിലെ വിറച്ചു. " നാൻ കേരളാവിൽ പാട്ടുകാപാക ഇരുക്കിറേൻ..... എനിക്ക് ഇങ്കെ ഒരു വീട് കിടൈതത്തു.....നീങ്ക എപ്പിടി ഇരിക്കിരെർകിൽ അയ്യാ.... (ഞാൻ കേരളത്തിൽ സേഫ് ആണ്... എനിക്ക് ഇവിടെ ഒരു വീട് കിട്ടു.. രാമയ്യക്കു സുഖമല്ലേ...)" മായ ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു... "കവലൈപ്പെടാതെ നാൻ അങ്കിരുന്നു തപ്പികിരെൻ നാൻ വെളിയെര വിരുമ്പുകിരേൻ..... (പേടിക്കണ്ട.... ഞാൻ അവിടെ നിന്നു രക്ഷപ്പെട്ടു..... എനിക്ക് ജീവിക്കണം...)"മായ ജനൽ പാളിയിലൂടെ പുറത്തേക്ക് നോക്കി ഒന്ന് നിശ്വസിച്ചു. "ആനാൽ സെരി രാമയ്യ...നാൻ ഫോൺ വച്ചിക്കുരേൻ.....പാത്തുകപക ഇരു.. (ഞാൻ ഫോൺ വെക്കുകയാണ്... സേഫ് ആയി ഇരിക്കണം....")"മായ ഫോൺ കട്ടാക്കി... അത്രയും നേരം അവളുടെ ഹൃദയം എത്ര വേഗത്തിൽ ആണ് മിടിച്ചിരുന്നത്... ഭയമാണോ.... അതെ.... ആരോട്... എന്തിനാ..? ..............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story