മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 7

manjukalavum kazhinju

എഴുത്തുകാരൻ: അഭി

ഡീ നാഗവല്ലി..... വാതിൽ തുറക്കെടി.. " മാധവിന്റെ ശബ്ദം കേട്ടപ്പോൾ മായ ഒന്ന് ഞെട്ടി.മായ വേഗം വാതിൽ തുറന്നു ഫോൺ ബാഗിൽ ഒലിപ്പിച്ചു " എന്താടോ... " അവൾ കെറുവിച്ചു കൊണ്ട് ചോദിച്ചു. " നീയാരാ.....നീ തമിഴ് അല്ലെ പറഞ്ഞത്.... " മാധവ് പറയുന്നത് കേട്ട് മായ ഒന്ന് പതറി. " തമിഴൊ ഞാനോ.... ഹാ.... താനൊന്നു പൊയ്ക്കെ മാട.... "അവൾ അവനെ പുച്ഛിച്ചു വാതിൽ അടക്കാൻ നോക്കി. " ഡീ...... "അവൻ അലറി. " തനിക്ക് വെള്ളമടിച്ചു വെളിവ് ഇല്ലാതെ ആയിരിക്കാണോ ഡോ.... തമിഴ് പറയാൻ എന്റെ കയ്യിൽ ഫോൺ എവിടെ.. " അവൾ കൈമലർത്തി. " അതിന് നീ ഫോണിൽ ആണ് സംസാരിച്ചതെന്നു ഞാൻ പറഞ്ഞില്ലല്ലോ. " മാധവിന്റെ ചോദ്യം കേട്ട് മായ ഒന്ന് പതറി.. " തനിക്ക് ഇപ്പൊ എന്താ വേണ്ടത്.. "

അവൾ അരയിൽ കൈ കുത്തി ചോദിച്ചു. " നീയാരാ.... " അവൻ കൈ കെട്ടി നിന്നു. " ചാവാൻ പോകുന്ന താൻ ഞാൻ ആരാ എന്നറിഞ്ഞു വച്ചിട്ട് എന്താ കാര്യം... ഒന്ന് പോടോ... " അവൾ അവനെ ശക്തിയിൽ ഉന്തി വാതിലടച്ചു.. " ഈശ്വരാ.... രക്ഷപ്പെട്ടു.... " മായ ഒന്ന് നെഞ്ചിൽ കൈ വച്ചു...__💛 അവളാരാ എന്ന് ഞാൻ അറിയുന്നതെന്തിനാ........ മാധവ് ആലോചനയോടെ മുറിയിലേക്ക് നടന്നു. " ഏട്ടന് അത് ഇനിയും മനസിലായില്ലേ. " മഹിയുടെ ശബ്ദം കേട്ടപ്പോൾ അവൻ ഇല്ലെന്നു തലയാട്ടി. " അത് സ്വഭാവികമല്ലേ മഹി...എന്റെ വീട്ടിൽ ആരാ ഉള്ളതെന്ന് ഞാൻ അറിഞ്ഞിരിക്കണ്ടേ... " അവൻ ചോദിക്കുന്നത് കേട്ട് മഹി ചിരിച്ചു. " ഇത്രയും കാലം അങ്ങനെ ഒരു മോഹം ഉണ്ടായിരുന്നില്ലലോ... ചാവാൻ നോക്കിയ ആളല്ലേ... "

അത് കേട്ടപ്പോൾ മാധവ് മിണ്ടാതെ നിന്നു. " അത്..... " മാധവ് തല ചൊറിഞ്ഞു. "അവളോട് വഴക്ക് കൂടി അവസാനമിപ്പോ ഏട്ടൻ എന്നെ കൂടി ഓർക്കുന്നില്ല.. " പരിഭവത്തോടെ മഹി പറഞ്ഞപ്പോൾ മാധവ് ഒന്നുകൂടി ചിന്തിച്ചു.. " സോറി മഹി.... " അവൻ മെല്ലെ പറഞ്ഞു... " ഏട്ടനെ എനിക്ക് എന്നും ഇങ്ങനെ കാണണം... ഇപ്പൊ ഏട്ടൻ ചിരിക്കുന്നുണ്ട്... എന്തിനാ ജോലിക്ക് പോയി തുടങ്ങിയത്... ഏട്ടന് വേണ്ടിയാണോ.... അല്ലല്ലോ... " ശരിയാണ് ഞാൻ എന്തിനാണ് ജോലിക്ക് പോയത്....വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പണം വേണമായിരുന്നു.... അതെന്തിനാണ്... അവളിവിടെ ഉള്ളത് കൊണ്ടല്ലേ.അവനറെ ചിന്തകൾ ഗതി മാറി സഞ്ചരിച്ചു കൊണ്ടിരുന്നു.......

പിന്നെയെപ്പോഴോ ഉറക്കത്തിലേക്ക് വീഴുമ്പോൾ അവന്റെ മനസ്സിൽ അന്നധ്യമായി മഹിയുടെ ഓർമകൾ ഉണ്ടായിരുന്നില്ല...... അവന്റെ മനസ്സ് ശൂന്യമായിരുന്നു... ഒരു തൂവൽ കണക്കെ..... അതങ്ങനെ മനസ്സിന്റെ അറ്റമില്ലാത്ത ഏതോ ഒരു ആകാശത്തു വായുവിൽ പാറി പറക്കുന്നു...... രാത്രിയുടെ ഒരു യാമത്തിൽ പോലും അന്ന് മഹിയുടെ ഓർമ അവനിലേക്ക് വന്നില്ല... ഒരു സ്വപ്നമായി പോലും വന്നില്ല..... __💛 " ചേച്ചിയുടെ നാട് ശെരിക്കും എവിടെ.. "മായയുടെ കൂടെ ഇരിക്കുന്നതിനിടയിൽ ദച്ചു ചോദിച്ചു... മായ ഒന്ന് പതറി.. പിന്നെ ചിരിച്ചു. " കുറെ ദൂരെയാ..... കേരള തമിഴ് നാട് ബോർഡർ.... "

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. " അപ്പൊ തമിഴൊക്കെ നന്നായി അറിയാം അല്ലെ... "ദച്ചു ചോദിച്ചു... അതിനും മായ ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു " മാധവ് നിങ്ങളുമായി നല്ല ഉടക്കാണല്ലേ.... വീട്ടുകാരായി.... " മായ ഇടയ്ക്കു ചോദിച്ചു. ദച്ചു ഒന്ന് നിശ്വസിച്ചു. " മ്മ്...... നെഞ്ച് നീറിയിട്ട ആ പാവത്തിന്റെ... അച്ഛനെ വലിയ ഇഷ്ടായിരുന്നു ഏട്ടന്.... ഇഷ്ടം എന്ന് പറഞ്ഞാ ജീവനായിരുന്നു....... അമ്മ എന്റെ അമ്മയാണ്.... ആ ഒരു വകതിരിവ് അമ്മ എപ്പോഴും ഏട്ടനോട് കാണിച്ചിരുന്നു...... അച്ഛന് ഏട്ടനെ വലിയ കാര്യമാണ്.... അമ്മ ഏട്ടനെ ഒട്ടും പരിഗണിച്ചിരുന്നില്ല..... എല്ലാം കൂടെ ആയപ്പോ പാവത്തിന് വെറുത്തു കാണും.... അന്നത്തെ ആ സംഭവത്തിന്‌ ശേഷം അച്ചൻ ആദ്യമായി ഏട്ടനെ തല്ലി.അതോടെ ഏട്ടൻ വീട് വീട്ടിറങ്ങി... "

ദച്ചു എന്തൊക്കെയൊ അലോചിച്ചെടുത്തു കൊണ്ട് പറഞ്ഞു... " ഏത് സംഭവം...? " മായ അറിയാതെ ചോദിച്ചു പോയി.... ദച്ചു മായയെ ഒന്ന് നോക്കി. പിന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്നു തലയാട്ടി.... അവൾ വീട്ടിലേക്കു പോകുന്നത് നോക്കി മായ ഉമ്മറത്ത് തന്നെയിരുന്നു... __💛 മാധവ് ഡ്യൂട്ടി കഴിഞ്ഞ് നേരെ പോയതു ബാറിലേക്കാണ്..... രണ്ട് കുപ്പിയും വാങ്ങി ടൗണിലേക്കിറങ്ങിയതും അവന്റെ കണ്ണുടക്കിയത് അവന്റെ അച്ഛനിലായിരുന്നു... ദേവമാധവ്.... അയാൾ അവനെ ഒരു തരം പുച്ഛത്തോടെയും ദേഷ്യത്തോടെയും നോക്കി നിന്നു.... മാധവിന്റെ മുഖവും പുച്ഛം കൊണ്ട് നിറഞ്ഞു... അവൻ കുപ്പി ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു വഴിയോരം ചേർന്നു നടന്നു...

അവന്റെ കണ്ണുകൾ നിറയാൻ വെമ്പി നിന്നു... പക്ഷെ പെയ്തില്ല..... " നിങ്ങടെ മോൻ ഇറങ്ങി വന്നത് കണ്ടില്ലേ... " സുഭദ്ര തുണിക്കടയിൽ നിന്നും ഇറങ്ങി കൊണ്ട് പറഞ്ഞു.. അയാൾ ഒന്നും മിണ്ടിയില്ല. " കുരുത്തം കെട്ടവൻ.... " സുഭദ്ര പിറുപിറുത്തു.... അയാൾക്ക്‌ സങ്കടമോ ദേഷ്യമോ... എന്തൊക്കെയൊ..... നെഞ്ചിനുള്ളിൽ ആരോ കുത്തുന്ന പോലെയൊരു തോന്നൽ.. മെല്ലെ നെഞ്ചിൽ കൈ വച്ചു ഒന്ന് തടവി.... പിന്നെ ഒന്ന് ദീർഘമായി ശ്വസിച്ചു.... തനിക്കും ജീവനായിരുന്നു..... പക്ഷെ ഇങ്ങനെയൊരു വേർപ്പാട് ഉണ്ടാവും എന്നൊരിക്കലും കരുതിയില്ല.... അല്ലെങ്കിലും ജീവിതത്തിൽ പ്രതീക്ഷിക്കുന്നതൊന്നും നടക്കുകയില്ല... " എന്നാലും ആ ചെറുക്കന്റെ ഒരു കാര്യം... കുടിച്ചു കൂത്താടി നാട്ടുകാരെ കൊണ്ട് പറയിക്കാൻ... " ബാക്കി പറയും മുന്നേ ദേവൻ അവരെ ഒന്നു കൂർപ്പിച്ചു നോക്കി... പുറത്തേക്ക് വന്ന ശബ്ദം പിറുപിറുത്തു കൊണ്ട് അവർ നടന്നു...__💛

" ഓഓഓ...... വരുന്നുണ്ട് മാടൻ.. " മാധവ് വരുന്നത് കണ്ട് മായ മേലേക്ക് നോക്കി കൊണ്ട് പറഞ്ഞു. " ഇത്രയും ദാരിദ്ര്യം പിടിച്ച ഡോക്ടർസ് ഉണ്ടാവോ ദേവ്യേ....ഹോസ്പിറ്റലിൽ നിന്നും നടന്നു വരുന്ന ഡോക്ടർ... " അവൻ അകത്തേക്ക് കയറുമ്പോൾ തന്നെ മായ പിറുപിറുത്തു. മാധവ് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി. " എന്താടോ നോക്കുന്നെ... " അവൾ തിണ്ടിൽ നിന്നും ചാടിയിറങ്ങി... അവൻ ഒരു പോരുകോഴിയെ പോലെ അവളെ ചുഴിഞ്ഞു നോക്കി... പിന്നെ അകത്തേക്ക് പോയി കുപ്പി ടേബിളിൽ വച്ചു മുറിയിലേക്ക് പോയി... മായ അവൻ പോകുന്നത് ഒന്നെത്തി നോക്കി... പിന്നെ കുസൃതി കാണിക്കാൻ എന്നോണം മെല്ലെ അകത്തേക്ക് കയറി ടേബിളിൽ വച്ചിരുന്ന രണ്ട് കുപ്പിയും എടുത്തു അടുക്കളയിലേക്ക് പോയി....

നേരെ കൊണ്ട് പോയി വാഷ് ബേസിൽ ഒഴിച്ച്.. ഇത് കണ്ടു കൊണ്ടാണ് മാധവ് വരുന്നത്... അവന് പെരുവിരൽ മുതൽ ദേഷ്യം ഇരച്ചു കയറി. " ഡീ..... " അവൻ ഒരലർച്ചയോടെ അങ്ങോട്ട് പാഞ്ഞു.. മായ ഒന്ന് പേടിച്ചു..അവൾ അവനെ ഭയത്തോടെ തിരിഞ്ഞു നോക്കും മുന്നേ മാധവ് അവളുടെ മുടിയിൽ കുത്തി പിടിച്ചു ചുമരിനോട് ഇടിച്ചു നിർത്തി... അവളുടെ കവിൾ ശക്തമായി ചുമരിൽ വച്ചു അമർത്തി... ഒരു നിമിഷം ചെയ്തത് അബദ്ധമായി എന്ന് അവൾ ചിന്തിച്ചു. " ആ...... ഡോ.... എന്നെ... എന്നെ വിടെടോ..... " അവൾ അലറുന്നുണ്ടെങ്കിലും അതൊന്നും അവൻ ചെവി കൊണ്ടില്ല.... പെട്ടന്നൊരു മൃഗമായി മാറിയത് പോലെ തോന്നി മായക്ക്..

" ഡീ.... നീ എന്താടി കാണിച്ചേ.. "അവൻ ദേഷിച്ചു ചോദിച്ചു. അവന്റെ കണ്ണുകൾ വലിഞ്ഞു മുറുകി.... മാധവ് അവളെ തിരിച്ചു നിർത്തി... താടിയിൽ അമർത്തി പിടിച്ചു തല ചുമരിൽ ഇടിച്ചു.. അവൾ വേദന കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.... അവ ഈറനണിഞ്ഞു... ചുവന്നു.... ഇടക്കെപ്പോഴോ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.. ചുവന്നു കലങ്ങിയ കണ്ണുകൾ കാൺകെ അവന്റെ പിടുത്തതിന് ഒരു അയവു വന്നു... മായയുടെ കണ്ണുകൾ മുകളിലേക്ക് മറയാൻ തുടങ്ങി... അവൻ കൈ വലിച്ചെടുത്തു പുറത്തേക്ക് പോയി.... മായ ചങ്കിൽ കൈ വച്ചു ശ്വാസം ആഞ്ഞു വലിച്ചു..... കുറെ ചുമച്ചു.. ഒരു തളർച്ചയോടെ ആ ചുമരിലൂടെ ഊർന്നിറങ്ങി...

അച്ഛനെ കണ്ടതിൽ ഉള്ള ദേഷ്യമോ സങ്കടമോ..... എല്ലാം കൊണ്ടും അവന്റെ മനസാകെ കലങ്ങി മറിഞ്ഞു കിടക്കുകയായിരുന്നു...... അതിനിടക്കാണ് മായ അങ്ങനെ ചെയ്തത്....എല്ലാം കൂടി ആയപ്പോൾ അവനാകെ പ്രാന്ത് പിടിച്ചു... അവൻ അസ്വസ്ഥതയോടെ ബെഡിൽ കമിഴ്ന്നു കിടന്നു... കുറെ നേരമായിട്ടും മായയുടെ അനക്കം ഒന്നും കേൾക്കാത്തതിനാൽ അവൻ അടുക്കളയിലേക്ക് നടന്നു..... അവൾ തറയിൽ വീണു കിടക്കുന്നു... അവൻ ഒരു ആന്തലോടെ അവളുടെ അടുത്തേക്ക് നടന്നു....കുറച്ചു വെള്ളമെടുത് മുഖത്ത് തളിചു.. അവൾ കണ്ണു തുറക്കുന്നില്ല... വീണ്ടുമൊരു നീറ്റൽ.. അവന്റെ നിശ്വാസം ഒന്നു വിറച്ചു.. പൾസ് നോക്കി.. അതൊക്കെ ഓക്കെ ആണ്....

അവൻ അവളെ കൈകളിൽ കോരിയെടുത്തു മുറിയിൽ കിടത്തി..... കവിൾ ചെറുതായി ഉരഞ്ഞു ചുവന്നിട്ടുണ്ട്... കുറ്റബോധം കൊണ്ട് അവന് തല പെരുക്കുന്നത് പോലെ തോന്നി.... മുറിവിൽ പുരട്ടിയ ഓയ്ലമെന്റ് എടുത്ത് മെല്ലെ അവളുടെ കവിളിൽ തേച്ചു... മായ ഒന്ന് കുറുകി.. " എനക്ക് വലി ഇറുക്കരുത് വിജയ്.... (എനിക്ക് വേദനിക്കുന്നു വിജയ്...)" അവൾ മാധവിന്റെ കൈ പിടിച്ചു കഴുത്തിലേക്ക് വച്ചു... അവനൊരു നിമിഷം പകച്ചു നിന്നു....പിന്നെ കൈ പിൻ വലിക്കാൻ ഒരു ശ്രമം നടത്തി... അവൾ അവന്റെ കൈ വിടാതെ പിടിച്ചു... അവൻ കൈ വലിച്ചു എഴുന്നേറ്റു പോയി.... "വിജയ്...." മാധവിന്റെ ചുണ്ടുകൾ മന്ദ്രിച്ചു......

അന്ന് രാത്രി ആയിട്ടാണ് മായ ഒന്ന് കണ്ണുതുറന്നത്.... കവിളിൽ ചെറുതിലെ നീറ്റൽ തോന്നി... അവൾ അടുക്കളയിലേക്ക് നടന്നു... കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതി ചെന്നപ്പോഴാണ് കാസറോൾ കണ്ടത്.. അത് തുറന്നു നോക്കിയപ്പോൾ ചപ്പാത്തിയുണ്ടായിരുന്നു... മായ മുഖം ചുളിച്ചു.. അടുത്ത് തന്നെ മുട്ടകറിയും കണ്ടു... മാധവ് ഉണ്ടാക്കിയതാണെന്ന് അവൾക്ക് മനസിലായി. അറിയാതെ ചുണ്ടിലൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു..... ഹാളിൽ ചെന്നു അവനെ ഒന്ന് എത്തി നോക്കി... അവൻ കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ്... മുടിയെല്ലാം കൂടി മുഖത്തേക്ക് വന്നു വീണിട്ടുണ്ട്...

ബെഡിന്റെ വക്കത്തായി കിടന്നതു കൊണ്ടു തന്നെ അവന്റെ കൈ നിലത്തു മുട്ടുന്നുണ്ടായിരുന്നു.... താഴെ ഒരു ഫോട്ടോ കണ്ടു.... അവൾ അതെന്താണെന്ന് അറിയാൻ അങ്ങോട്ട് നടന്നു...... മാധവിന്റെ കൂടെ ചിരിച്ചു നിൽക്കുന്ന ഒരു പെണ്ണ്.... അവൻ അവളുടെ നെറ്റിയിൽ ചുംബിക്കുന്നു... അവളുടെ കൈകൾ താലിയിൽ മുറുകിയിരിക്കുന്നു... അന്ന് ആ ഫോട്ടോയിൽ കണ്ട പെണ്ണാണ് അതെന്നു മായക്ക് മനസ്സിലായി... ..............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story