മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 9

manjukalavum kazhinju

എഴുത്തുകാരൻ: അഭി

മായ ഇന്ന് നെടുവീർപ്പിട്ടു കൊണ്ട് ബെഡിൽ വന്നിരുന്നു....മാധവിനെന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.... മായ ആലോചനയോടെ ബെഡിലേക്ക് കിടന്നു.... അന്ന് നല്ല നിലാവുണ്ടായിരുന്നു..... അവളുടെ മുറിയുടെ ജനാല തുറന്നിട്ടാൽ മുറ്റത്തു പൂത്തു നിൽക്കുന്ന ചെമ്പകം കാണാം.. അതിങ്ങനെ നിലാവിൽ മുങ്ങി നിൽക്കുന്നത് കാണാൻ എന്ത് രസമാണ്.... ഓഹ്.... രാത്രിക്കെന്തൊരു ഭംഗിയാണ്.... അന്നവൾ ആദ്യമായി രാത്രിയെ സ്നേഹിച്ചു... ഒരിക്കൽ താൻ ഒരുപാട് വെറുത്തിരുന്നു... ഇരുട്ടിനേ..! അവൾ ഫോൺ എടുത്തു രാമയ്യക്ക് വിളിച്ചാലോ എന്ന് കരുതി.. പക്ഷെ ആകാരണമായ ഒരു ഭയം.... അവൾ ഫോൺ എടുത്തു അവളുടെ ഉറ്റക്കൂട്ടുകാരിക്ക് വിളിച്ചു..

" ഹലോ മലർവിഴി...ഉനക്ക് എന്നൈ നിനൈവിറുക്കിരതാടി..... ഹാ... നാൻതാടി.... എപ്പിഡിയിരിക്കെ നീ.. (നിനക്കെന്നെ ഓർമ്മയുണ്ടോ.... ഇത് ഞാനടി... എന്തൊക്കെയുണ്ട്.) " മായയുടെ കണ്ണുകൾ വിടർന്നു. "മായ...... നീ... നീ എങ്കെ ഇറുക്കിരെ...രുദ്രമ്മ ഉന്നൈ തേടുകിരത്(രുദ്രമ്മ നിന്നെ തിരയുന്നുണ്ട്.")"മലർവിഴിയുടെ ശബ്ദം നേർത്തു വന്നു... " തെരിയും ഡീ.... നാൻ കേരളാവേ ഇറുക്കിരതെ...ഏതേനും പ്രശനൈ ഇരുന്ത അങ്കെ... (അറിയാം... ഞാൻ കേരളത്തിൽ ആണ്... അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..)"മായ നെടുവീർപ്പിട്ടു കൊണ്ട് ചോദിച്ചു. " ഇറുക്കെടി... നീ ഇങ്കെന്നു ഓടി പോയ നിമിടം രുദ്രമ്മ റൊമ്പ കോപത്തിലാരിക്.നീ പാത്തുകപകയിരു..... സെരി....

" മലർവിഴി ധൃതിയിൽ ഫോൺ കട്ടാക്കി.... മായ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി സിം ഓരി വച്ചു..... എപ്പോഴോ ഉറക്കം അവളെ പൊതിഞ്ഞു... അങ്ങനെ രാത്രിയുടെ നിശബ്ദതയിലേക്ക് അവൾ പൂർണമായും വഴുതി വീണു... __💛 " അതെ...... " മായയുടെ ശബ്ദം കേട്ടപ്പോൾ പോകാൻ ഇറങ്ങിയ മാധവ് അവിടെ തന്നെ നിന്നു. " വരുമ്പോൾ ഒരു നപ്കിൻ വാങ്ങണം.."മായ പറയുന്നത് കേട്ടെങ്കിലും മാധവ് ഒന്നും പറഞ്ഞില്ല.... അവൻ പോയി കഴിഞ്ഞപ്പോൾ മായക്ക് ഒരു ജോലി വേണം എന്ന് തോന്നി. എത്രകാലം ഇവന്റെ കൂടെ ഇവിടെ ജീവിക്കും... ഒരു ജോലി കിട്ടിയാൽ ഒരു വീട് ശേരിയാക്കാം...അപ്പോഴാണ് ശ്യാം അത് വഴി പോകുന്നത് കണ്ടത്. "ശ്യാം...."

അവളുടെ ശബ്ദം കേട്ടപ്പോൾ ശ്യാം വണ്ടി നിർത്തി. "പറ ചേച്ചി...." അവൻ പുഞ്ചിരിയോടെ പറഞ്ഞു. " അത്.... ശ്യാം.... എനിക്ക്.... ടൗണിൽ എന്തെങ്കിലും ജോലി കിട്ടോടാ... വൽക സെയിൽസ് ഗേൾ ആയിട്ടോ മറ്റൊ.. " മായ ഒന്ന് മടിച്ചു കൊണ്ട് ചോദിച്ചു. ശ്യാം ഒന്ന് മുഖം ചുളിച്ചു. " ടൗണിൽ ഒരു ലൈബ്രറി ഉണ്ട് ചേച്ചി.. അവിടെ പുസ്തകം എടുത്തു കൊടുക്കാനും വാങ്ങി വക്കാനും അതിന്റെ ഓണർ ഒരാളെ തിരക്കുന്നുണ്ട് എന്ന് കേട്ടിരുന്നു... "ശ്യാം ഓർമ്മകിട്ടിയ പോലെ പറഞ്ഞു. മായയുടെ കണ്ണുകൾ വിടർന്നു. " എനിക്ക് ഒന്ന് ശരിയാക്കിത്തരാൻ പാറ്റൊടാ.... ദച്ചുവിനെ കൊണ്ടാക്കിയിട്ട് നീ വരോ.... "ചോദിക്കാൻ ചെറിയ മടി തോന്നിയെങ്കിലും മായ ചോദിച്ചു.

"അതിനെന്താ ചേച്ചി... ഞാൻ അവളെ വീട്ടിൽ ചെന്നു ആദ്യം കുത്തിപിടിച്ചു എഴുന്നേൽപ്പിക്കട്ടെ.... കോളേജിൽ ആക്കിയിട്ട് നമുക്ക് പോകാം... ഞാൻ അല്ലെങ്കിലും ഇന്ന് പോകുന്നില്ല ക്ലാസിനു......" ശ്യാം ചെറു ചിരിയോടെ പറഞ്ഞു.. മായ ഒന്ന് തലയാട്ടി.... ശ്യാം പോയ വഴിയേ ഒന്ന് നോക്കിയപ്പോൾ മായയുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു... __💛 അന്നു വൈകുന്നേരം മാധവ് വീട്ടിലേക്ക് വന്നപ്പോൾ സാധാരണ ഉമ്മറത്തു കാണാറുള്ള മായയെ കണ്ടില്ല..... അവൾ കിടക്കുകയാവും എന്ന് അവൻ ഓർത്തു... വീട് പൂട്ടിയിരിക്കുന്നത് കണ്ട് മാധവ് ഒന്ന് സംശയിച്ചു. പിന്നെ തൂക്കിയിട്ട ഒരു ചെടി ചട്ടിയിൽ തപ്പിയപ്പോൾ കീ കിട്ടി. അകാരണമായ ഒരു ഭയം അവനെ വന്നു പൊതിഞ്ഞു....

മായയുടെ മുറിയിലേക്ക് കയറിയപ്പോൾ അവളെ അവിടെ കണ്ടില്ല... കയ്യിലുള്ള നാപ്കിൻ അവളുടെ മുറിയിൽ വച്ചു മാധവ് വീടാകെ ഒന്ന് പരതി...എവിടെയും അവളെ കാണാതെ ആയപ്പോൾ അവൻ ഒന്ന് പേടിച്ചു.... എങ്ങോട്ട് പോകും അവളെ തിരഞ്ഞു...ആ ഒരു നിമിഷം അവൻ വല്ലാതെ വിറച്ചു പോയി... എന്തിനു വേണ്ടി... മായയെ ഇറക്കിവിടാൻ തുനിഞ്ഞ ഞാൻ എന്തിനാ അവളെ കാണാത്തതിൽ വേവലാതിപെടുന്നത് എന്ന് മാധവിനു മനസിലായില്ല..... മുറിയിൽ ഒന്നുകൂടി കയറിനോക്കി... അവളുടെ ബാഗ് അവിടെ ഇരിക്കുന്നത് കണ്ടു.... അവൾക്കെന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് ചിന്തിച്ചപ്പോൾ അവന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ......

പക്ഷെ അതവളോടുള്ള താൽപര്യം കൊണ്ടാണോ..... അതോ അവളൊരു പെണ്ണായതു കൊണ്ടോ.... അറിയില്ല..... അവളുടെ മുറിയിൽ നിന്നു ബാഗിലുള്ള വസ്തുക്കൾ പുറത്തേക്ക് വലിച്ചിടാൻ ഒരുങ്ങവേ പുറത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടു.അവൻ ധൃതിയിൽ ഉമ്മറത്തേക്ക് പോയി.... ശ്യാമിനോട് വർത്തമാനം പറഞ്ഞു നിൽക്കുകയാണ്.... അത്രയും നേരം അടക്കി പിടിച്ച പരിഭ്രമവും വെപ്രാളവും ദേഷ്യമായി പുറത്തേക്ക് വന്നു.. അവൻ ദേഷ്യത്തിൽ മുറിയിലേക്ക് പോയി.... മായ അകത്തേക്ക് കയറിയപ്പോൾ തന്നെ മാധവ് അവളുടെ കൈപിടിച്ച് വലിച്ചു... മായ ഒന്ന് ഞെട്ടി.... അവളുടെ ചുമരിനോട് ചേർത്തു നിർത്തി കവിളിൽ കുത്തി പിടിച്ചു.

"ആ.... എന്താടോ കാണിക്കുന്നേ.... വിടടോ.... വിടാൻ...." അവൾ അവന്റെ കയ്യിലിരുന്നു കുതറാൻ തുടങ്ങിയപ്പോൾ മാധവ് ഒരു കൈ കൊണ്ട് അവളുടെ അരയിലൂടെ പിടിച്ചു പുറം തിരിച്ചു അവനോട് ചേർത്തു അടക്കി പിടിച്ചു.. മായക്ക് ശ്വാസം നിലച്ച പോലെ തോന്നി.... അനങ്ങാൻ കഴിയുന്നില്ല... അവന്റെ നിശ്വാസം അവളുടെ ഹൃദയത്തിലേക്ക് പ്രവഹിക്കുന്നു... " മാ..... മാട.... വിട്... "അവളുടെ ശബ്ദം വളരെ നേർത്തു പോയി. " എവിടെയായിരുന്നെടി @@##₹₹മോളെ.. "അവന്റെ ശബ്ദം കുറുകി... മായ ഒന്ന് വിറച്ചു... പിന്നെ പതറാതെ അവന്റെ കൈ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി... അവന്റെ കരുതിനു മുന്നിൽ അവൾ നിസ്സഹായ ആയി...

മായ ഒന്നും മിണ്ടാതെ അവന്റെ കരവലയതിൽ നിന്നു... അവളിൽ നിന്നും മറുപടി വൈകുന്തോറും അവന്റെ പിടി അവളുടെ അരയിൽ മുറുകി.... " ഞാൻ എവിടെ പോയാലും തനിക്ക് എന്താ...... " ഏറെ വൈകി മായ ഒരു തരം പുച്ഛത്തോടെ ചോദിച്ചു.... മാധവിന്റെ കൈ മെല്ലെ അയഞ്ഞു...മായ പുച്ഛത്തോടെ ചിരിച്ചു.... അവൻ അവളെ മറികടന്നു പോയതും മായ കൈ കുടഞ്ഞു.... അവൻ മുറുകെ പിടിച്ചിടത് ചുവന്നിട്ടുണ്ട്. " മാടൻ... " അവളുടെ ചുണ്ടുകൾ ഉരുവിട്ടു... പക്ഷെ മായ വളരെ സന്തോഷത്തിൽ ആയിരുന്നു.... അവിടെ ജോലിക്ക് നാളെ മുതൽ ചെന്നോളാൻ പറഞ്ഞു.... വലിയ ലൈബ്രറി ആണ്... രണ്ട് നിലയുണ്ട്.... അവൾ അതിനുള്ളിൽ കയറിയപ്പോൾ തന്നെ ഒന്ന് അന്തം വിട്ടു...

അവിടെ ചെന്നപ്പോൾ തന്നെ അയാൾ ചോദിച്ചത് പുസ്തകങ്ങൾ വായിക്കാറുണ്ടോ എന്നാണ്... ഒരിക്കൽ ഇരുട്ടിലേക്ക് വീണപ്പോൾ തനിക്ക് വെളിച്ചം കാട്ടി തന്നത് പുസ്തകങ്ങൾ ആയിരുന്നു... ലോകം കാണാൻ തുടങ്ങിയതും പുസ്തകങ്ങളിലൂടെ ആയിരുന്നു... കെ ആർ മീര ആണ് ഇഷ്ട എഴുത്തുകാരി... ഒരു കണക്കിൽ പറഞ്ഞാൽ അവരുടെ പുസ്തകങ്ങളിൽ നിന്നും മനസിലേക്ക് പ്രവഹിച്ച ധൈര്യമാണ് അവളെ ഇങ്ങനെ ഒരു സാഹസത്തിനു പ്രേരിപ്പിച്ചത് പോലും. പെണ്ണ് ആരുടെയും അടിമയല്ല..... സ്വന്തമായി തീരുമാനങ്ങളും അഭിപ്രായവും പറയാൻ ആരെയും പേടിക്കേണ്ട ആവശ്യവും ഇല്ല.. __💛

എപ്പോടാ നീ അവളെ കണ്ടു പുടിക്ക പൊകിറത് ... " ഭക്ഷണം കഴികുന്നതിനിടയിൽ ആണ് വിജയിയെ തേടി രുദ്രയുടെ ആ ചോദ്യം എത്തിയത്.. അവൻ ഒന്ന് തല ഉയർത്തി നോക്കി... പിന്നെ ഒന്ന് ദീർഘ ശ്വാസം എടുത്തു... " പരമാവധി അന്വേക്ഷിക്കുന്നുണ്ട്.... " അവൻ തല താഴ്ത്തി.. അവരൊന്നു അമർത്തി മൂളി. " നീ അവളെ എങ്കെ വിട്ടു .. " പിറകിൽ നിന്നും ഒരു രാമയ്യ കെറുവിച്ചു കൊണ്ട് ചോദിച്ചു....പക്ഷെ അയാൾ ഉള്ളിൽ പൊട്ടി ചിരിക്കുകയായിരുന്നു.വിജയ്ക്ക് അതിനു ഉത്തരം ഇല്ലായിരുന്നു.. എല്ലാരുടെ മുൻപിലും തല താഴ്ത്തി നിൽക്കുക... അതവന് സഹിക്കാവുന്നതിലും അപ്പുറമാണ്... അവൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റ് മുറിയിലേക്ക് നടന്നു...

ചുമരിലെ ഫോട്ടോയിൽ തൂങ്ങി കിടക്കുന്ന മായയുടെ ഫോട്ടോയിലൂടെ ഒന്ന് വിരലോടിച്ചു.... പിന്നെ എന്തൊക്കെയോ കണക്ക് കൂട്ടി ബെഡിൽ ശക്തിയിൽ ഇടിച്ചു.... __💛 പിറ്റേദിവസം മാധവ് പോയതിനു പിന്നാലെ മായയും പോയി... ലൈബ്രറിയിൽ എത്തി... പുസ്തകങ്ങൾക്കിടയിലൂടെ ആദ്യം ഒന്ന് നടന്നു.. എന്തെന്നില്ലാത്ത സന്തോഷമവളെ വന്നു പൊതിയുകയായിരുന്നു.... വൈകുന്നേരം തിരിച്ചു പോരുമ്പോൾ ആണ് അപ്രതീക്ഷിതമായി അവൾ വഴിയിൽ മാധവിനെ കണ്ടത്... അവൻ ഡ്യൂട്ടി കഴിഞ്ഞ് ആ ലൈബ്രറിയുടെ മുൻപിലുള്ള വഴിയിലൂടെ ആണ് നടക്കാറ്.. മായ നേരെ ഇറങ്ങിയത് അവന്റെ മുന്നിലേക്ക് ആയിരുന്നു.... മാധവ് അവളെയും പിന്നെ ലൈബ്രറിയിലേക്കും ഒന്ന് നോക്കി.

പിന്നെ ഒന്നും മിണ്ടാതെ മുന്നിൽ നടന്നു.. മായയും അവന്റെ പിറകെ നടന്നു. "ഞാൻ ഇവിടെ ജോലിക്ക് കയറി..." നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു. " അതിനു... " അവൻ അവളെ പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നോക്കി... " അതിന് നിന്റെ കുഞ്ഞമ്മ ചത്തു.. " അവൾ പിറുപിറുത്തു... " ഡോ മാട.... തനിക്കൊരു ബൈക്ക് എങ്കിലും വാങ്ങിക്കൂടെ..... ഒരു ഡോക്ടർ ആണത്രെ... ഇങ്ങനെ ഉണ്ടാവോ.. " മായ മുന്നിലെ കല്ല് തട്ടി തെറിപ്പിച്ചു കൊണ്ട് നടന്നു.മാധവ് ഒന്നും മിണ്ടിയില്ല. " ആദ്യത്തെ ശമ്പളം കിട്ടിയ ഞാൻ ഒഴിഞ്ഞു തന്നോളാടോ.... " മായ ചെറു പുഞ്ചിരിയോടെ ആണ് പറഞ്ഞത്. മാധവ് അവളെ ഒന്ന് തിരിഞ്ഞു നോക്കി പിന്നെ വീണ്ടും നടന്നു... " ചെമ്പകം..... "

നടക്കുന്നതിനിടയിൽ ഒരു കുഞ്ഞു ശബ്ദം കേട്ടപ്പോൾ മായ മതിലിനപ്പുറം ഒന്ന് എത്തി നോക്കി... അവിടെ ഒരു കുറുമ്പിയുണ്ടായിരുന്നു... മാധവ് അവളെ ഒന്ന് നോക്കി. " എവിടുന്നാ ചെമ്പകം.. " അവൾ നേർത്ത സ്വരത്തിൽ ചോദിച്ചു. " ജോലിക് പോയതാ കുഞ്ഞി... നാളെ കാണാട്ടോ... "മായ അവൾക്ക് കൈ വീശി കാണിച്ചു നടന്നു. " ഡോ മാട.... തന്നെ കൊച്ച് പിള്ളേർക്ക് വരെ പേടി ആണല്ലോ... ഈ താടിയും മുടിയും.... കണ്ടാൽ തന്നെ ആരാ പേടിക്കാതെ... " മായ വീണ്ടും വാ തോരാതെ എന്തൊക്കെയോ പറഞ്ഞു.. ഇവൾക്ക് എന്ത് പറ്റിയെന്നാണ് മാധവ് ചിന്തിച്ചത്.. അല്ലെങ്കിൽ കണ്ടാൽ കടിച്ചു കീറാൻ വരുന്നവളാ.... __💛

അന്ന് വൈകുന്നേരത്തെ വഴക്കിനു ശേഷം മുറിയിൽ കയറിയപ്പോൾ മായ കണ്ടത് ബെഡിൽ ഇരിക്കുന്ന ഒരു പൊതിയാണ്... അത് കണ്ടപ്പോൾ ആണ് മാധവിനോട് വാങ്ങാൻ പറഞ്ഞത് ഓർമ വന്നത്... അത്രയും നേരം തോന്നിയ ദേഷ്യം അവൾക്ക് അപ്പൊ തോന്നിയതെ ഇല്ല.....അങ്ങനെ ഒരു കരുതൽ അവൾക്കു കിട്ടിയിട്ടിലായിരുന്നു... മാധവ് എവിടെ ആണെന്ന് ചോദിച്ചപ്പോൾ തറുതല പറഞ്ഞതോർത്തു അവൾക്ക് എന്തോ പോലെ തോന്നി... അത് കൊണ്ടാണ് തിരിച്ചു പോന്നപ്പോൾ മാധവിനോട് അവൾ സംസാരിച്ചു തുടങ്ങിയത്..... പക്ഷെ അവന്റെ മൗനം കണ്ടപ്പോൾ അവളുടെ ചുണ്ടുകൾ കൂർത്തു. അടുക്കളയിൽ നിന്നു ചായ ഉണ്ടാക്കുമ്പോൾ മായ ഓർത്തു....

പിന്നെ രണ്ട് ഗ്ലാസ്‌ ഛായ എടുത്ത് ഉമ്മറത്തേക്ക് നടന്നു.... " ഛായ.... " പതിവില്ലാതെ മായ ഛായ കൊണ്ട് കൊടുത്തപ്പോൾ മാധവ് അവളെ മുഖം ചുളിച്ചു നോക്കി. "എനിക്ക് ആരുടേയും ഔദാര്യം ഒന്ന് വേണ്ട... അവളുടെ ഒരു ഛായ..." അവൻ അവളെ പുച്ഛിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി.... മായക്ക് ദേഷ്യം വന്നു. " വെറുതെയല്ല..... ഇനി ഇയാൾ എങ്ങാനും ആ പെണ്ണിനെ ശെരിക്കും കൊന്നതാണോ.... സ്വഭാവം വച്ചു അതിനും ചാൻസ് ഉണ്ട്....."മായ അവനെടുത്ത ചായ മുറ്റത്തേക്ക് തൂത്തു കളഞ്ഞു അകത്തേക്ക് ചവിട്ടി തുള്ളി പോയി... മാധവ് അവള് പോയ വഴിയേ ഒന്ന് തിരിഞ്ഞു നോക്കി.. പിന്നെ ഫോണിൽ നോക്കിയിരുന്നു... മായ ഉമ്മറത്തേക്ക് എത്തി നോക്കിയപ്പോൾ മാധവിനെ കണ്ടില്ല...

" ശ്ശെടാ.... ഇങ്ങേരു എവിടെ പോയി.." മായ അവനെ തിരഞ്ഞു മുറ്റത്തേക്ക് ഇറങ്ങി... വീടിന്റെ പുറകു വശത്തേക്ക് എത്തി നോക്കി. വിറകു പുരക്കടുതു നിന്നു എന്തൊക്കെയോ തട്ടുന്നതും മുട്ടുന്നതും ആയ ശബ്ദം കേട്ടു.. മായ അങ്ങോട്ട് നടന്നു.... അവിടെ എത്തി നോക്കിയപ്പോൾ മായ അന്തം വിട്ടു. " ഇവിടെ ബൈക് ഉണ്ടായിരുന്നോ.. "കുറച്ച് ഉറക്കെ ആണ് അവൾ ചോദിച്ചത്... മാധവ് അവക്ക് ഒന്ന് നോക്കി പിന്നെയും ഓണി തുടങ്ങി... മായ അതിനുള്ളിൽ കയറി അവിടെയും ഇവിടെയും ചുറ്റി പറ്റി നിന്നു... അവിടെയുള്ള ടൂൾസ് ഒക്കെ എടുത്തു നോക്കി.... " ഇതെന്താ മാട.... " അവൾ ഒരു ടൂൾ എടുത്ത് ചോദിച്ചപ്പോൾ മാധവ് അവളെ കൂർപ്പിച്ചു നോക്കി. മായ അത് നിലത്തിട്ടു...

അത് വീണതവളുടെ കാലിലേക്ക്.. " ആ..... "അവൾ അലറി കൊണ്ട് എഴുന്നേറ്റു.. മാധവ് ഒന്ന്ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... അവളുടെ കാണിച്ചു കൂട്ടൽ കണ്ടിട്ട് അവന് ചിരി വന്നു... അവൾ ഒറ്റക്കാലിൽ തുള്ളി മുന്നോട്ട് ചാടിയതും പുറകിലേക്ക് മലച്ചു.... പക്ഷെ വീഴും മുന്നേ മാധവ് പുറകിൽ നിന്നവളെ താങ്ങി... " നേരെ നടക്കടി ഭദ്ര കാളി. അവളുടെ ഒരു ചൂലും.... കൊണ്ട് പോടി എല്ലാം... " അവൻ ദേഷ്യപ്പെട്ടപ്പോൾ മായ രണ്ട് കാലിൽ ഒരു ഓട്ടം... മാധവിനു ചിരി വന്നു.... കാലങ്ങൾക്ക് ശേഷമായിരിക്കും അത്ര മനോഹരമായി അവൻ പുഞ്ചിരിച്ചു കാണുക.. ഹൃദയത്തിൽ നിന്നും പൊട്ടി മുളച്ച പുഞ്ചിരി.................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story