മഞ്ഞുപോലെ: ഭാഗം 5

manjupole malutty

രചന: മാളൂട്ടി

പെട്ടന്ന് എഡ്വിൻ ചോദിച്ചതും അവൾ ഒന്നു ആലോചിച്ചു.... "പോടാ..... "ഇനിയും കൂടുതൽ ചോദ്യങ്ങൾ അവന്റെ ഭാഗത്തു നിന്നും ഉണ്ടാവും എന്ന് തോന്നിയതും അവൾ അവിടുന്ന് എണീറ്റ് ഫ്രഷ് ആവാൻ പോയി.... "മ്മ്.... നിന്റെ ഈ പോടാ വിളിയിൽ എന്തോ പന്തികേട് ഉണ്ട് ശെരിയാക്കി തരാം....."ദിയ പോകുന്നതുനോക്കി എഡ്വിൻ പറഞ്ഞു....

"എഡ്ഡു എന്ത്‌ നോക്കി നിക്കുവാടാ വാ കഴിക്കാം...."റോഷന്റെ വിളി വന്നതും അവൻ ചാടി വന്നു....അപ്പോഴേക്കും എബിയും എത്തിയിരുന്നു....അവർ കഴിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞതും ദിയയും ഫ്രഷ് ആയിവന്നു അവർക്കൊപ്പം കൂടി.... *** കുറച്ചു ദിവസം ലീവ് കിട്ടിയതും ദിയും റോഷനും കൂടെ കറങ്ങാൻ ഇറങ്ങി.... ദിയക്ക് ഇങ്ങനെ വർത്താനം പറഞ്ഞു നടക്കാൻ ഒരുപാട് ഇഷ്ട്ടമാണ്... അതിനു ബലിയാടാക്കുന്നത് റോഷനെ ആണ്....

വേറെ നിവർത്തി ഇല്ലാത്തത്കൊണ്ട് എല്ലാം കേട്ട് റോഷൻ പുറകെ നടക്കും ഇല്ലെങ്കിൽ അതു മതി പെണ്ണിന്റെ മുഖം വീർക്കാൻ..... "റോഷാ...."ഇടക്ക് എന്തോ കാര്യമായി ആലോചിച്ച അവൾ വിളിച്ചു.... "എന്താടി...." "നിനക്ക് കല്യാണം കഴിക്കാൻ ഇങ്ങനെ ഉള്ള പെൺകുട്ടിയെ ആണ് വേണ്ടത്... " "എന്താ ഡപ്പോ അങ്ങനെ ചോദിക്കാൻ.... 🙄" "നീ പറ... ഞാൻ കേൾക്കട്ടെ.... " "എനിക്കോ.... ഒരു നല്ല പെണ്ണകോച്ച് വേണം....

നല്ല നീണ്ട മുടിയും വിടർന്ന കണ്ണും ആ പിന്നെ എനിക്ക് നിർബന്ധയും വേണ്ട ഒരു സാധനം കൂടെ ഉണ്ട്.... മുകൂത്തി...." "ഹെ.... മൂക്കുത്തിയോ.... "അവൾ നെറ്റി ചുളിച്ചു സംശയത്തോടെ ചോദിച്ചു.... "അതെ നീ കണ്ടിട്ടില്ലേ... നാട്ടിലൊക്കെ വെച്ച്.. ഈ കുഞ്ഞി മൂക്കുത്തി ഓക്കെ ഇട്ട് നടക്കുന്ന പെൺപിള്ളേരെ.... എനിക്ക് എന്ത്‌ ഇഷ്ടമാണെന്നോ.... ഈ ദേഷ്യം ഓക്കെ വന്നു അവരുടെ മൂക്ക് ഓക്കെ ചുവന്നിരിക്കുമ്പോ ആ തിളങ്ങുന്ന മൂക്കുത്തി കൂടെ കാണാൻ എന്ത്‌ ഭംഗി ആണെന്നോ.... "

ദിയ അവൻ പറയുന്നത് കൗതുകത്തോടെ കേട്ടിരുന്നു.... "എടി നിനക്ക് അറിയുവോ... എനിക്ക് പണ്ട് ഒരു ലൈൻ ഉണ്ടായിരുന്നു.... പേര് അശ്വതി... ഞാൻ ഈ പറയുന്ന എല്ലാ ഭംഗിയും ആ കൊച്ചിന് ഉണ്ടായിരുന്നു... കണ്ടാൽ തന്നെ എന്തു ഭംഗി ആണെന്നോ.... " "എന്നിട്ട് ആ കൊച്ചു എന്തിയെ.... " "ആ അതു വേറെ നല്ല ഒരുത്തനെ കണ്ടപ്പോ എന്നെ നന്നായി തേച്ചു വെടിപ്പാക്കി ഒരു പോക്ക് പോയി.... ഞാൻ ഒരു പാവം ആയിരുന്നത്കൊണ്ട് അവൾ രക്ഷപെട്ടു... ഇല്ലെങ്കിൽ കാണാമായിരുന്നു...."

"നീ ഒന്നും ചെയ്യാൻ പോവുന്നില്ല...കഴിഞ്ഞ മൂന്നു വർഷമായി ഞാൻ നിന്നെ കാണുന്നതല്ലേ... നിന്നെ പോലെ ഒരു പാവം പിടിച്ചവൻ വേറെ ഉണ്ടോന്ന് തന്നെ സംശയവാണ്.... "അവൻ പറഞ്ഞതിനെ നന്നായി പുച്ഛിച്ചു അവൾ പറഞ്ഞു... "അയ്യോ അങ്ങനെ കളിയാക്കുവൊന്നും വേണ്ടേ.... നിനക്ക് പ്രേമം ഒന്നും ഉണ്ടായിരുന്നില്ലേ....." "എവിടുന്ന്.... ഉണ്ടായിരുന്ന ഒന്നാണെങ്കിൽ one സൈഡും ആയിരുന്നു.... ഞാൻ പറഞ്ഞുമില്ല അവൻ എന്നെ മനസിലാക്കിയും ഇല്ല....

ഇപ്പൊ ആരോ ആയി സെറ്റ് ഓക്കെ ആയിയെന്ന കേട്ടത്.... 😌" "പോട്ടെ സാരവില്ല.... ഞാൻ എന്റെ സങ്കല്പം പറഞ്ഞില്ലേ ഇനി നീ നിന്റെ പറ...." "എനിക്ക് അങ്ങനെ ഒന്നും ഇല്ല.... എന്നെ പോന്നു പോലെ നോക്കണം അത്രയേ ഉള്ളൂ.... അതിൽ കൂടുതൽ ഓക്കെ വെറുതെ എന്തിനാ..... " "ഒരു കാര്യം പറയാൻ മറന്നു.... ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് പോവും... അപ്പക്ക് ഒരു ഓപ്പറേഷൻ ഉണ്ട്.... അപ്പൊ അടുത്തുണ്ടാവണം.... " "പൈസ ഓക്കെ ഉണ്ടോ.... "

"ആക്കി കൊണ്ടിരിക്കുന്നു....എന്നാ ശെരി പിന്നെ കാണാം നീ വിട്ടോ... എനിക്ക് കുറച്ചു തിരക്കുണ്ട്.... "അവൻ അവർ ഇരുന്ന ബെഞ്ചിൽ നിന്നും എണീറ്റു... അവളെയും കൂട്ടി അവൻ നടന്നു.... അവളുടെ apartment എത്തിയതും അവൻ യാത്ര പറഞ്ഞു മുന്നോട്ട് നടന്നു.... *** നാട്ടിലേക്ക് പോകുവാൻ സാധനങ്ങൾ പാക്ക് ചെയുന്നതിനിടക്ക് തുടരെ തുടരെ ഡോറിൽ കൊട്ട് കേട്ട് അവൻ ഡോർ ഓപ്പൺ ചെയ്തു മുന്നിൽ ദിയ നിൽക്കുന്നതുകണ്ട് അവൻ അവളെ സംശയത്തോടെ നോക്കി....

"ഇങ്ങനെ നോക്കണ്ട... താൻ പോവല്ലേ അപ്പൊ ഒന്നു കാണാൻ വന്നതാ...." "മ്മ്... എന്നാ കേറി വാ.... " "പാക്കിങ് ഓക്കെ കഴിഞ്ഞോ...."അവൾ ചുറ്റും ഒന്നു കണ്ണോടിച്ചു.... "ഇപ്പൊ തീരും....."ബെഡിൽ നടക്കോ വെച്ചിരിക്കുന്ന രണ്ടു മൂന്ന് ജോഡി ഡ്രസ്സ്‌ അവൻ ബാഗിലെക്ക് എടുത്തു വെച്ചു..... "റോഷാ... ദാ... കുറച്ചു പൈസ ആണ്... നീ ഇത് വെച്ചോ... ആവശ്യം വരും...."അവന്റെ കൈകളിലേക്ക് അവൾ ബാഗിൽ നിന്നും എടുത്ത പണം വെച്ച് കൊടുത്തു....

"എടൊ വേണ്ട ആവശ്യത്തിനുള്ളത് കയ്യിൽ ഉണ്ട്.... പിന്നെ ചേച്ചിയും ഉണ്ടല്ലോ...." "വേണ്ടന്ന് പറയരുത് റോഷാ... എന്റെ സന്തോഷത്തിനു നീ ഇത് വാങ്ങണം പ്ലീസ്..... " അവളുടെ നിർബന്ധതത്തിന് വഴങ്ങി അവസാനം ആ പണം അവൻ സ്വീകരിച്ചു.... എയർപോർട്ടിലേക്ക് അവന്റെ ഒപ്പം അവളും പോയി.... കണ്ടുമുട്ടിയ ശേഷം ആദ്യമായാണ് ഇത്ര ദിവസം കാണാതെ നിൽക്കേണ്ടി വരുന്നത് അതിന്റെ ഒരു ബുദ്ധിമുട്ട് രണ്ടാൾക്കും ഉണ്ട്..... "പോട്ടെടോ..... "

"മ്മ്.... പോട്ടെ എന്നല്ല പോയിട്ട് വരാമെന്ന് പറ.... വേഗം പോയി എല്ലാം റെഡി ആക്കി വാ... " "ശെരി..... " ഇരുവർക്കും ഉള്ളിൽ പ്രയപ്പെട്ടതെന്തോ ഒന്നു പിരിഞ്ഞുപോകും പോലെ ഉള്ളിൽ വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... എങ്കിലും അവർ കഴിയും വിധം മറച്ചുവെക്കാൻ ശ്രമിച്ചു.... അവളെ ഒന്നു ചേർത്ത് പിടിച്ചു അവൻ പോയി.... ഉള്ളിൽ വിഷമം ഉണ്ടെങ്കിലും പുഞ്ചിരിയാലേ അവനും യാത്ര പറഞ്ഞു.... *** അലിഷയുടെ ഒപ്പം കിച്ചണിൽ ഓരോ പണി എടുക്കുവാണ് ദിയ....

എഡ്വിൻ അവരുടെ ഡ്രസ്സ്‌ ഓക്കെ വാഷ് ചെയ്യാൻ മെഷിനിൽ ഇടുന്നുണ്ട്... എബി ആണെങ്കിൽ അവിടെ ഇരുന്നു പച്ചക്കറി കട്ട്‌ ചെയ്യുവാണ്.... അപ്പോഴാണ് ദിയയുടെ ഫോൺ റിംഗ് ചെയ്യുന്നത്... "ദിയ.... ദേ റോഷൻ വിളിക്കുന്നു..... "എബി അവന്റെ അടുത്തിരിക്കുന്ന ദിയയുടെ ഫോണിലേക്ക് നോക്കി പറഞ്ഞു.... ദിയ ഉടനെ ഓടി വന്നു ഫോൺ എടുത്തു... "ഹലോ റോഷാ....." "ഞാൻ എത്തിട്ടോ.... നാളെ ഹോസ്പിറ്റലിലേക്ക് പോണം.... അവിടെ തിരക്കാണോ...."

"മ്മ്.. ചെറുതായിട്ട്... അപ്പക്കും അമ്മയ്ക്കും ഓക്കെ സുഖാണോ...." "അതെ.... എന്നാ പിന്നെ വിളിക്കാടോ.... " അവൾ ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു.... "അവൻ എത്തിയോ..... "എബി ചോദിച്ചു... "എത്തി.... നാളെ ആണ് ഓപ്പറേഷൻ എന്നാ പറഞ്ഞെ.... എല്ലാം നന്നായി നടന്നാൽ മതിയായിരുന്നു...." "അതിനു അവന്റെ അപ്പന്റെ ഓപ്പറേഷന് നീ എന്തിനാ ടെൻഷൻ ആവുന്നേ.... " "അതു.... അവൻ എന്റെ ഫ്രണ്ട് അല്ലെ എനിക്കും ഉണ്ടാവില്ലേ വിഷമം...."അവൾ മുഖം അവരിൽ നിന്നും മറച്ചു പറഞ്ഞു....

"എന്റെ ദിയ മോളെ മതി നിന്റെ അഭിനയം.... സത്യം പറ നിനക്ക് അവനെ ഇഷ്ടവല്ലേ.... "അലിഷ അവളുടെ തോളിൽ കൈ വെച്ച് ചോദിച്ചു.... "അതു പിന്നെ... എനിക്ക് അറിയില്ല... ഇഷ്ടമാണോ എന്ന് ചോദിച്ചാൽ..... എന്തോ അവൻ പോയപ്പോൾ എന്തോ വല്ലാത്ത ഒരു ബുദ്ധിമുട്ട്.... അവനെ കാണാതെ സംസാരിക്കാതെ ആകെ ഒരു.... എന്താ പറയുന്നേ എനിക്ക് അറിയില്ല....."അവൾ വാക്കുകൾക്കായി പരതി.. "ഇതിനു ഞങ്ങളുടെ ഭാഷയിൽ പറയുന്നതാണ് പ്രണയം എന്ന്...."എഡ്വിൻ

"അതെ.... അവനു ഉണ്ടോ തിരിച്ചു...."എബിയിരുന്നു അതു... "എനിക്ക് അറിയില്ല... പക്ഷെ എപ്പഴൊക്കെയോ എനിക്ക് തോന്നിയിട്ടുണ്ട് അവനു എന്തോ ഉള്ളതുപോലെ...." "അപ്പൊ ഉറപ്പിച്ചോ.... എബിച്ചോ അങ്ങനെ നമ്മുടെ സംശയം സത്യവാണെന്ന് തെളിഞ്ഞിരിക്കുന്നു..... "അലിഷ ***** റോഷന്റെ അപ്പയുടെ ഓപ്പറേഷൻ ഓക്കെ കഴിഞ്ഞു... ഒരു കുഴപ്പവും കൂടാതെ എല്ലാം ഭംഗിയായി നടന്നു.... റോഷൻ സോഫയിൽ എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നതുകണ്ട് അവന്റെ ചേച്ചി അടുത്ത് ചെന്നിരുന്നു...

. "നീ എന്താടാ ഇങ്ങനെ ഇരിക്കുന്നെ ആകെ മൂഡ് ഓഫ്‌ ആയി...." "ഏയ്‌ ഒന്നുവില്ല.... " "റോഷാ ചുമ്മാ തമാശ കളിക്കാതെ കാര്യം പറയ്.... " "ഞാൻ വെറുതെ ദിയയെ കുറിച് ഓർത്ത് ഇരിക്കുവായിരുന്നു.... എന്തോ അവളുടെ ഒച്ച കേട്ടിട്ട് കുറച്ചായില്ലേ.... തിരക്കിനിടയിൽ സമയം പോലും കിട്ടിയില്ല ഒന്നു വിളിക്കാൻ.. " ", Do you miss her "റിയ അവനോട് ചോദിച്ചു.... "മ്മ്മ്....."അവൻ തലയാട്ടി... "എന്നോട് കള്ളം പറയരുത് നിനക്ക് അവളെ ഇഷ്ടമാണോ....

ഞാൻ വിളിക്കുമ്പോൾ പലപ്പോഴും നിന്റെ കൂടെ അവളെ കണ്ടിട്ടുണ്ട്... അന്നൊക്കെ ചോദിക്കണം എന്ന് വിചാരിച്ചതാണ്.. പിന്നെ എന്റെ തോന്നൽ ആവും എന്ന് കരുതി... ഇപ്പൊ എന്തോ നീ മിസ്സ്‌ ചെയുന്നു എന്നൊക്കെ പറയുമ്പോൾ.... " "അതു ചേച്ചി.... എനിക്ക് ഇത്ര നാളും തോന്നിയിട്ടില്ല... പക്ഷെ അവളെ ഇത്ര ദിവസം പിരിഞ്ഞിരുന്നപ്പോൾ ഉള്ളിൽ വല്ലാത്തൊരു ഭാരം പോലെ...so i think i am love woth her..... " പെട്ടന്നായിരുന്നു അവന്റെ ഫോൺ റിംഗ് ചെയ്തത് ദിയ എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... "റോഷാ..... നീ എന്നാ വരുക..... " "ഒരു അഞ്ചു ആറ് ദിവസം എടുക്കും എന്താ....."

"നിനക്ക് വരുമ്പോൾ ഒരു സർപ്രൈസ് എന്റെ വക ഉണ്ട്.... " "അതു കൊള്ളാലോ.... എന്റെ വകയും ഉണ്ട്...." "ശെരിക്കും.... എന്താ റോഷാ അത്.... " "ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ... അപ്പൊ ഇങ്ങോട്ടും ചോദിക്കരുത്... കുറച്ചു ദിവസം കാത്തിരിക്കാടോ...." "മ്മ്.... " ഫോൺ കട്ട്‌ ചെയ്ത് റോഷൻ റിയയെ നോക്കി.... അവൾ ഒന്നു ചിരിച്ചു... "പോയി പറയടാ അവളോട് ഇഷ്ടമാണെന്ന്.... " അവൻ ചിരിയോടെ ഫോൺ നെഞ്ചോട് ചേർത്തു.... എത്രയും പെട്ടന്ന് ദിയയുടെ അടുത്തെത്താൻ അവന്റെ നെഞ്ച് തുടിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story