മഞ്ഞുപോലെ: ഭാഗം 6

രചന: മാളൂട്ടി

അവൻ ചിരിയോടെ ഫോൺ നെഞ്ചോട് ചേർത്തു.... എത്രയും പെട്ടന്ന് ദിയയുടെ അടുത്തെത്താൻ അവന്റെ നെഞ്ച് തുടിച്ചു.... *** എയർപോർട്ടിൽ വന്നിറങ്ങിയത്തും അവൻ കണ്ടു തന്നെ കാത്തു നിൽക്കുന്ന ദിയയെ പതിവിനു വിപരീതമായി മാസ്ക് ഓക്കെ ഇട്ടാണ് ആൾ നിൽക്കുന്നത്.... റോഷൻ അവളുടെ അടുത്തേക്ക് ചെന്നു... അവളുടെ കൂടെ ആ മുന്നക്ക സംഘവും ഉണ്ടായിരുന്നു.... "എല്ലാവരും ഉണ്ടല്ലോ.... " "പിന്നല്ലാതെ..... വാ.... "എബി "ഇവൾ എന്താ മാസ്ക് ഓക്കെ വെച്ച്....

"റോഷൻ സംശയത്തോടെ ദിയയോട് ചോദിച്ചു.... "എനിക്ക് ചെറിയ ജലദോഷം അതാ...." ഒരുപാട് വൈകാതെ അവർ എല്ലാവരും ചേർന്ന് വണ്ടിയിൽ കേറി....യാത്ര തിരിച്ചു.... നേരെ പോയത് ദിയ ഓക്കെ താമസിക്കുന്ന അപാർട്മെന്റിലേക്കാണ്..... വണ്ടിയിൽ നിന്നു ഇറങ്ങിയതും എബി റോഷന്റെ കണ്ണുകൾ മൂടി.... എന്താ സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാൻ ആവാതെ റോഷൻ അവിടെ നിന്നു.... അവർ അങ്ങനെ ഉള്ളിലേക്കു കയറി.... എബി അവന്റെ കണ്ണുകളിലെ കേട്ടഴിച്ചു.....

"ഹാപ്പി birthday റോഷാ "ദിയ അവനു നേരെ കേക്ക് നീട്ടി.... അവൻ സന്തോഷത്തോടെ കേക്ക് കട്ട്‌ ചെയ്ത് എല്ലാവർക്കും കൊടുത്തു... അതിനിടയിൽ ആണ് ദിയ മൂക്ക് കുത്തിയിരിക്കുന്നത് റോഷൻ കാണുന്നത്... "എന്താ എബിച്ചാ ഇവൾടെ ശല്യം കൂടിയിട്ടാണോ പിടിച്ചു മൂക്ക് കയർ ഇടിച്ചേ...." കേൾക്കണ്ട താമസം ദിയ മുഖം വീർപ്പിച്ചു ബാൽകാണിയിലോട്ട് പോയി.... "പിണങ്ങല്ലേ...ഞാൻ വെറുതെ പറഞ്ഞതാണ്... നല്ല ഭംഗി ഉണ്ട് കാണാൻ.... "

"ഏതൊക്കെയാ ഞാൻ പറഞ്ഞ സർപ്രൈസ്... ഇവിടെ എനിക്കുള്ള സർപ്രൈസ്.... " അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.... അവൻ അവിടെ മുട്ട് കുത്തി നിന്നു... ഒരു നിമിഷം ദിയ അവൻ ചെയുന്നത് എന്തെന്ന് മനസിലാവാതെ തടഞ്ഞു നിന്നു.... പോക്കറ്റിൽ നിന്നും റോഷൻ ഒരു ബോക്സ്‌ എടുത്തു... അത് ഓപ്പൺ ചെയ്ത് അവൾക്കു നേരെ നീട്ടി... "Will you marry me.... "അവൻ ചോദിച്ചതും അവൾക്ക് എന്ത്‌ പറയണം എന്നറിയാതെ നിന്നു.... തൊണ്ടയിലെ വെള്ളം വറ്റുമ്പോലെ അവൾക്കു തോന്നി.... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.... ശരീരത്തിൽ ആകെ ഒരു വിറയൽ.... "ദിയ.... എനിക്ക് അധികം നേരം ഇങ്ങനെ നിക്കാൻ വയ്യ...."

"അത് റോഷാ.... എനിക്ക്... എനിക്കും ഇഷ്ട്ടാവാണ്.... "ഒരുവിധം പറഞ്ഞൊപ്പിച് അവൾ വലത്തേ കൈ നീട്ടി... റോഷൻ ബോക്സിൽ നിന്നും മോതിരം എടുത്തു അവളുടെ വിരലുകളിൽ അണിയിച്ചു... രണ്ടുപേരുടെയും കണ്ണ് നിറഞ്ഞിരുന്നു.... അത്രമേൽ പ്രിയപ്പെട്ടത് സ്വന്തമായി കിട്ടിയ സന്തോഷം ആയിരുന്നു ഇരുവരിലും... റോഷൻ അവളെ ആഞ്ഞു പുണർന്നു.... അവൾ തിരിച്ചും.... രണ്ടുപേരുടെയും കണ്ണ് സന്തോഷത്താൽ അനന്താസ്രു പൊഴിക്കുന്നുണ്ടായിരുന്നു....

പെട്ടന്ന് ഉണ്ടായ സന്തോഷത്തിൽ അവൻ അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു..... എന്നാൽ അവൾ അടർന്നുമാറാൻ നിന്നാൽ അവന്റെ ചുണ്ടുകളെ പതിയെ നുണയാൻ തുടങ്ങി.... അവനും അതിൽ ലയിച്ചു അവളുടെ ചുണ്ടുകളെ നുകരാൻ തുടങ്ങി... അവളുടെ കൈകൾ അവന്റെ മുഖത്തിന് ഇരുവശമായി നിന്നു.... അവന്റെ കൈകൾ അവളുടെ ഇടുപ്പിനെ പൊതിഞ്ഞു പിടിച്ചു....ശ്വാസം വിലങ്ങാൻ തുടങ്ങിയപ്പോൾ രണ്ടുപേരും പതിയെ ചുണ്ടുകളെ അടർത്തി മാറ്റി....

ശ്വാസം ആഞ്ഞു വലിച്ചു....ദിയയുടെ മുഖം നാണത്താൽ ചുവന്നിരുന്നു.... റോഷന്റെ അവസ്ഥയും മറിച്ചാല്ലായിരുന്നു.... രണ്ടുപേരെയും ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു എബിയും എഡ്വിനും എന്നാൽ അവിടുത്തെ കാഴ്ച കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് രണ്ടാളും.... "എബിച്ചാ.... ഞാൻ കണ്ടത് തന്നെ ആണോ നിങ്ങളും കാണുന്നെ....." "അതെടാ മോനെ എന്റെ ഊഹം ശെരിയാണേൽ നമ്മൾ ഒന്നു തന്നെയാ കാണുന്നെ.... " "ച്ചെ.... നാണക്കേട്.... "

എഡ്വിൻ സ്വയം തലക്കിട്ട് അടിച്ചു.... "ഒന്നു പോയെടാ... നീ ഇവിടെ വന്നിട്ട് ഇത് ആദ്യമായിട്ടാണോ കാണുന്നെ...." "അല്ല എന്നാലും നമ്മൾ മലയാളികൾ... ശേ മോശം മോശം.... " ആരെയും കാണാതെ വന്നതും അലിഷ അങ്ങോട്ട് ചെന്നു... നോക്കുമ്പോൾ ഉണ്ട് രണ്ടെണ്ണം ബാൽകാണിയിലോട്ട് വായും പൊളിച്ചു നിൽക്കുന്നു ബാക്കി രണ്ടെണ്ണം ബാൽകാണിയിൽ മുഖം തിരിച്ചു നിൽക്കുന്നു... "ഗുയ്സ് ഫുഡ് റെഡി എല്ലാവരും വാ.... 😌"അലിഷ എല്ലാത്തിനെയും വിളിച്ചു....

ചെറിയൊരു ചമ്മലോടെ റോഷനും ദിയയും അതിനു പുറകെ ബോധം വീണ്ടെടുത്തു എഡ്വിനും എബിയും പോന്നു..... **** മുന്നിലെ ബഞ്ചിൽ അച്ഛന്റെയും അമ്മയുടെയും ഒപ്പം കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ നോക്കി ഇരിക്കുവാണ് ദിയ.... പെട്ടന്ന് എന്തോ തണുത്ത വസ്തു തന്റെ കഴുത്തിലൂടെ അനങ്ങിയത്തും അവൾ പിടപ്പോടെ കഴുത്തിലേക്ക് നോക്കി അതിൽ പിടുത്തമിട്ടു... നേരെ നോക്കിയപ്പോൾ ആണ് അവൾക്ക് മനസിലായത് അത് ഒരു ചെയിൻ ആണെന്ന്....

അതിൽ 𝓡 എന്ന് മനോഹരമായി എഴുതിയ ഒരു ലോക്കറ്റും ഉണ്ട്..... അവൾ തല ചെരിച്ചു അത് അണിയിച്ച ആളെ നോക്കി.... അവനിൽ നിറഞ്ഞ പുഞ്ചിരി ആണ്.... "Love you..... ദിയു....."റോഷൻ അവളുടെ കാതോരം പറഞ്ഞു.... "Love you too....."അവളുടെ മുഖം അവന്റെ മുഖത്തോടെടുപ്പിച്ചു.... ഫുഡ് ഓക്കെ കഴിച്ചു അവർ ഇറങ്ങി.... പതിവുപോലെ ദിയ അവളുടെ സംസാരം തുടങ്ങി... "റോഷാ എന്താ ഇത്......"പെട്ടന്ന് റോഷന്റെ മുക്കിൽ നിന്നു രക്തം വരുന്നത് കണ്ട് അവൾ പേടിച്ചു.... "അത് തണുപ്പിന്റെ ഓക്കെ ആവുടോ.... എനിക്ക് ഇടക്ക് വരുന്നതാ ഇങ്ങനെ....."റോഷൻ നിസാരമായി ടവൽ വെച്ച് തുടച്ചുകൊണ്ട് പറഞ്ഞു....പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ തളർന്നു വീണു...

. "റോഷാ......"അവൾ ഓർമകളിൽ നിന്നും ഞെട്ടി എണീറ്റു.... ആകെ കരഞ്ഞു തളർന്നതുകൊണ്ടാവാം തലക്ക് വല്ലാത്തൊരു ഭാരം..... റോഷന്റെ ഒപ്പമുള്ള ഓരോ നിമിഷവും ഓർക്കുംതോറും അവളുടെ മിഴികളിൽ നിർത്തിളക്കം കൂടി....ദിയ എഴുന്നേറ്റ് ഇരുന്നു.... മൂടി എല്ലാം ചേർത്ത് ബൺ ചെയ്തു വെച്ചു....കയ്യിൽ കിടന്ന റോഷൻ തന്ന മോതിരത്തിലും കഴുത്തിലെ ചെയിനിലും അവളുടെ വിരലുകൾ നിങ്ങികൊണ്ടിരുന്നു.....

"നീ എന്തിനാ റോഷാ എന്നെ വിട്ടു പോയത്...."അവൾ കണ്ണിരോടെ അവൻ നൽകിയ മോതിരത്തിലേക്ക് നോക്കി..... *** ഇന്നത്തേക്ക് ദിയയും റോഷനും പിരിഞ്ഞിട്ട് ഒരാഴ്ച്ച കഴിഞ്ഞു.... ദിയ ഇടക്ക് വിളിക്കുന്നുണ്ടെങ്കിലും അവൻ ഫോൺ എടുത്തില്ല..... കുറച്ചു ദിവസത്തേക്ക് ദിയ ആരോടും മിണ്ടിയില്ല.... പതിയെ എബിയുടെയും അലിഷയുടെയും ഓക്കെ ഉപദേശം കൊണ്ട് അവൾ പതിയെ ഹോസ്പിറ്റലിൽ പോയി തുടങ്ങി.... ഡ്യൂട്ടി കഴിഞ്ഞു ഒരുദിവസം ഇറങ്ങിയപ്പോൾ ആണ് ആരോ പിന്നിൽ നിന്നും വിളിക്കുന്നതല്ലേ അവൾക്കു തോന്നിയത്.... അവൾ ഒന്നു തിരിഞ്ഞു നോക്കി.... റോഷന്റെ കൂടെ താമസിക്കുന്ന പയ്യൻ ആണ്... അവൾ ഒന്നു നിന്നു.... Ich habe seit.........

(ഞാൻ കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി നിങ്ങളെ തപ്പി നടക്കുവായിരുന്നു.... റോഷന് ഇപ്പോൾ എങ്ങനെ ഉണ്ട്.... അവൻ ഒക്കെയാണോ... അവന്റെ രോഗം ഓക്കെ കുറഞ്ഞോ... ഇത് റോഷന്റെ മെഡിക്കൽ റിപ്പോർട്ട്‌ ആണ്... പോയപ്പോൾ എടുക്കാൻ മറന്നതാണെന്ന തോന്നുന്നത് ഞാൻ റൂം ക്ലീൻ ചെയ്യുന്നതിനിടയിൽ കിട്ടിയതാണ്...) ആ പയ്യൻ അവൾക്കു റോഷന്റെ റിപ്പോർട്ട്‌ നൽകി... അവൾ അത് തുറന്നു നോക്കി... ബ്ലഡ്‌ ക്യാൻസറിന്റെ ടെസ്റ്റ്‌ റിസൾട്ട്‌ ആണ്....

നെഞ്ചിൽ ഒരു അസ്ത്രം തറഞ്ഞു കയറിപോലെ അവൾക്കു തോന്നി ഉള്ളിലെ വേദനയുടെ ഒരു ചെറു കണിക എന്നോണം അവളുടെ വിടർന്ന മിഴികൾ വീണ്ടും നിറഞ്ഞൊഴുകി.... എന്ത്‌ ചെയ്യണമെന്നോ എന്ത്‌ പറയണമെന്നോ അറിയാത്ത അവസ്ഥ മനസിന്റെ ശക്തി നഷ്ടപ്പെടും പോലെ തലക്ക് കനത്ത ഭാരം...കാലുകൾ കുഴഞ്ഞവൾ നിലത്തേക് വീണു.... **** കണ്ണുതുറന്നു അവൾ ചുറ്റും നോക്കി കൈക്ക് വല്ലാത്ത വേദന മുകളിലെക്ക് നോക്കിയപ്പോൾ മനസിലായി ട്രിപ്പ്‌ ഇട്ടിരിക്കുകയാണെന്ന്....

വെറുതെ തല ചെരിച്ചു നോക്കി.. അടുത്ത് തന്നെ എബിച്ചനും അലിഷയും എഡ്വിനും ഉണ്ട്.... കുറച്ചു മാറി ആ പയ്യനും.... "അലിഷ എന്റെ റോഷൻ അവൻ... അവനു.. കാൻ..... കാൻസർ.. "വാക്കുകൾ മുറിഞ്ഞു.... നെഞ്ച് പിടഞ്ഞു പോകുന്നു... തൊണ്ടയിലെ വെള്ളം എല്ലാം അവിയായി പോകുമ്പോലെ.... അലിഷയും എബിയും അവളുടെ അടുത്തേക്ക് ചെന്നു... എബി അവളുടെ തലയിൽ പതിയെ തലോടി... "എബിച്ചാ എനി.... എനിക്ക്... ഒന്നു ക.... കാണണം പ്ലീസ് പറ്റില്ലെന്നു പറയരുത്...."അപേക്ഷ ആയിരുന്നു ആ വാക്കുകളിൽ... "മ്മ്....."എബി ഒന്നു മൂളുക മാത്രമേ ചെയ്തുള്ളു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story